Aksharathalukal

॥കടമെടുത്ത വാക്ക്..॥

കടമെടുത്ത വാക്കിന് മൂർച്ച പോരായിരുന്നു.
രാകി വെളുപ്പിക്കാൻ ശ്രമിച്ചു,
ഭംഗി ഒത്തില്ല.

ചില്ലുഭരണിക്കുള്ളിൽ അടച്ചുവെച്ചു,..
കാലങ്ങളോളം..,
അതിനുള്ളിലൊരു തിരി കെടാതെ കിടന്നതറിയാതെ...

ഇന്നാ ഭരണി പുറത്തെടുത്തു, 
വാക്ക് കണ്ടുകിട്ടിയില്ല..
പകരം ഒരു അക്ഷയപാത്രം തുറന്നുകിട്ടി.

ഇനി ഇത് നിറയും.., കവിയും.., പുറത്തേക്കൊഴുകും..
ദാഹിക്കുന്നവർക്ക് അത് പാനം ചെയ്യാം..🤍