Aksharathalukal

സമ്മതപത്രം

പ്രസിദ്ധീകരണയോഗ്യമായ
കവിതകളുടെ വൻ ശേഖരം
കിട്ടിയിട്ടുള്ളതിനാൽ
നിങ്ങളുടെ രചന അടുത്ത ജന്മത്തിൽ
ഇത്രാംതിയതിയേ സാധ്യമാവൂ എന്ന്
എഡിറ്റർ മുട്ടാളന്റെ വാറോല!

പുനർജന്മത്തിൽ വിശ്വാസമില്ലാത്ത
ഞാനെന്റെ കവിത അധികാരത്തി-
ന്നിടനാഴികളിൽ ഊരനിരങ്ങികളായ
കവികുട്ടപ്പൻമാരുടെ പേരിൽ
ഇന്നലെ കിട്ടിയ കവിത എന്ന പംക്തിയിൽ
പെടുത്താമെന്ന ഉറപ്പിന്മേൽ
സമ്മതപത്രം ഒപ്പിട്ടു കൊടുത്തിട്ടുണ്ട്!

***************************
- ശിവൻ തലപ്പുലത്ത് 
***************************