Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 07

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 07

\"നാളെത്തന്നെ ഞാൻ അവരെ ഇങ്ങോട്ട് പറഞ്ഞു വിടാം.

അല്ല, എന്തിനാണ് അവരെ ഇങ്ങോട്ട് വിളിച്ചത്?”

നാരായണൻ ചോദിച്ചത് കേട്ട് മഹാദേവൻ ചിരിയോടെ പറഞ്ഞു.

“അത് ഒരു കല്യാണം നടത്താൻ ആണ്. ആ അത് ശരി ഞാൻ വിടാം...”

സാധാരണ മട്ടിൽ പറഞ്ഞ ശേഷം പെട്ടെന്നാണ് നാരായണൻ മഹാദേവൻ പറഞ്ഞത് എന്താണെന്ന് ഓർത്തു തന്നെ.

“അല്ലാ ആരുടെ കല്യാണ കാര്യമാണ് നീ പറയുന്നത്?”

അത് കേട്ട് മഹാദേവനും അംബികയും മക്കളും ചിരിക്കുന്നത് കേട്ട് നാരായണനും ജോർജും ജോസഫും സംശയത്തോടെ പരസ്പരം നോക്കി.

അവരുടെ ആ ഭാവം കണ്ട് അംബിക പറഞ്ഞു.

“ഏട്ടാ, ദച്ചുവിനെയും അച്ചുവിനെയും അരുണിനും അമനും വേണ്ടി ചോദിക്കാനാണ് ഏട്ടനെ വിളിച്ചത്.”

അപ്പോഴാണ് അവർക്ക് മൂന്നു പേർക്കും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായത് തന്നെ.

അരുണും അമനും നാരായണൻ അങ്കിൾ എന്താണ് പറയാൻ പോകുന്നത് ആലോചിച്ച് ടെൻഷൻ അടിച്ചിരിക്കുകയാണ്.

Abhay ഉം Amay ഉം അവരെ രണ്ടുപേരെയും നോക്കി കളിയാക്കി ചിരിക്കുകയാണ്.

ബാക്കി എല്ലാവരും അല്പം ടെൻഷനോടെ നാരായണൻ എന്താണ് പറയാൻ പോകുന്നത് എന്നോർത്ത് അയാളെ തന്നെ നോക്കി നിൽക്കുകയാണ്.

ഏതാനും നിമിഷം നേരത്തെ മൗനത്തിനു ശേഷം നാരായണൻ എല്ലാവരെയും നോക്കി പറഞ്ഞു.

“എനിക്ക് സമ്മത കുറവൊന്നുമില്ല. മക്കളുടെ സമ്മതം അരുണും അമനും തന്നെ ചോദിച്ചു മനസ്സിലാക്കണം.”

അതുകേട്ട് എല്ലാവർക്കും സന്തോഷമായി.

എല്ലാവരും സന്തോഷത്തോടെ എഴുന്നേൽക്കാൻ സമയം ജോസഫും ജോർജും പറഞ്ഞു.

“എന്തായാലും ഞങ്ങൾ മൂന്നു പേരും ഒരുമിച്ചല്ലേ തിരിച്ചു വന്നത്? ഞങ്ങളിൽ ഒരാൾ മാത്രം സന്തോഷത്തോടെ പോയാൽ ശരിയാകുമോ? അതുകൊണ്ട് ഞങ്ങളുടെ രണ്ടുമക്കളെയും അതായത് എൻറെ മകൾ ലില്ലിയേയും ഇവൻറെ മകൾ റോസിലിനെയും ദച്ചുവിൻറെയും അച്ചുവിൻറെയും കൂടെ ഇങ്ങോട്ട് അയക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. എന്താണ് എല്ലാവരുടെയും അഭിപ്രായം?”

അവർ പറയുന്നത് കേട്ട് അത്ര സമയവും അരുണിനെയും അമനെയും കളിയാക്കി ചിരിച്ചു കൊണ്ടിരുന്ന Abhay ഉം Amay ഉം ഞെട്ടി എല്ലാവരെയും ഒന്നു നോക്കി.

എല്ലാവരുടെയും നോട്ടം കൊണ്ട് ജോസഫ് പറഞ്ഞു.

“ഇവൻ ഞങ്ങളുടെ ആഗ്രഹം പറഞ്ഞതാണ്.  നമ്മൾക്കിടയിൽ റിലീജിയൻ ഒരു പ്രശ്നമാവില്ല എന്നാണ് ഞങ്ങൾ കരുതുന്നത്.”

അവർ പറയുന്നത് കേട്ട് മഹാദേവൻ അംബികയെ ഒന്നു നോക്കി. പിന്നെ പറഞ്ഞു.

“ഞങ്ങൾക്കും ഈ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾക്ക് ഇഷ്ടമാകുമോ എന്ന് അറിയാത്തതു കൊണ്ടാണ് ഒന്നും പറയാതിരുന്നത്.”

“നാരായണൻ പറഞ്ഞ പോലെ ഇവർ തന്നെ അവരുടെ അഭിപ്രായം ചോദിച്ചറിയട്ടെ. ഒരു മാസം സമയം നാലു പേർക്കും തരാം. അതിനിടയിൽ നിങ്ങൾ കാര്യങ്ങൾ ഒരു കരക്ക് അടുപ്പിക്കണം. സമ്മതമാണോ മക്കളെ?”

മഹാദേവൻ തൻറെ മക്കളോട് ചോദിച്ചു.
അച്ഛൻ പറഞ്ഞതു കേട്ട് നാലുപേരും പരസ്പരം ഒന്ന് നോക്കി.

അതുകണ്ട് അഗ്നിയും ശ്രീഹരിയും ചിരിയോടു ചിരി.

എന്നാൽ അവരുടെ ചിരിക്കണ്ട Amay പറഞ്ഞു.

“വെറുതെ രണ്ടും ചിരിക്കേണ്ട... ഞങ്ങളൊന്നു ചിരിച്ചതും ഇതാണ് അവസ്ഥ.”

അതുകേട്ട് ശ്രീഹരി പറഞ്ഞു.

“അയ്യോ ഏട്ടൻ അറിഞ്ഞില്ലായിരുന്നോ ഇവരുടെ പ്രൊഡക്ഷൻ ഹൗസ് പ്രൊഡക്ഷൻ നിർത്തിയത്?”

“എന്താണ് നീ പറയുന്നത്?
Which പ്രൊഡക്ഷൻ ഹൗസ്?”

അരുൺ മനസ്സിലാകാതെ ചോദിച്ചു.

“അതായത് ഇവർ മൂന്നു പേർക്കും കൂടി നാല് പ്രൊഡക്ഷൻ മാത്രമേയുള്ളൂ. അതുകൊണ്ട് ഞങ്ങൾ സേഫ് സോണിൽ ആണ്. ഇപ്പോ ഏട്ടന് മനസ്സിലായോ ഞാൻ എന്താണ് പറഞ്ഞതെന്ന്.”

ശ്രീഹരിയുടെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു പോയി.

ശ്രീഹരിയുടെ അടുത്തു നിന്നിരുന്ന ജോർജ് അവനെ തല്ലാൻ കയ്യോങ്ങി കൊണ്ട് പറഞ്ഞു.

“ഞങ്ങളുടെ പ്രൊഡക്ഷൻ നാലിൽ നിർത്തിയതിൽ ഇപ്പോൾ ഞങ്ങൾ ഖേദിക്കുന്നു. അല്ലേടാ ജോസഫേ?”

“അത് നീ പറഞ്ഞത് ശരിയാണ്. രണ്ടു പെൺമക്കൾ കൂടി വേണ്ടതായിരുന്നു നമ്മൾക്ക്. ഇവരെ കൂടി അങ്ങ് വിവാഹം കഴിപ്പിക്കാം ആയിരുന്നു.”

അതു കേട്ട് എല്ലാവരും പിന്നെയും ചിരിച്ചു.
പിന്നെ അഗ്നി പറഞ്ഞു.

“അപ്പോൾ ഒരു മാസത്തിനു ശേഷം നാല് കല്യാണവും ഒന്നിച്ചു നടത്താം അല്ലേ അച്ഛാ?”

“അതൊക്കെ നമുക്ക് നോക്കാം അഗ്നി. ആദ്യം അവർ സംസാരിക്കട്ടെ.”

അതോടെ എല്ലാവരും പിരിഞ്ഞു പോയി.
നാരായണനും ജോസഫും ജോർജും തിരിച്ചു പോയി.

മക്കളാറുപേരും മുകളിലേ അവരുടെ ബെഡ് റൂമിലേക്ക് പോയി. അതാണ് അവരുടെ ലോകം.

മുകളിലോട്ട് കയറുമ്പോൾ ശ്രീഹരി ചോദിച്ചു.

“അല്ലാ ചേട്ടന്മാരെ, എനിക്കൊരു സംശയം.”

“എന്താണ് നിൻറെ സംശയം? ഇനി അത് തീർത്തിട്ട് മതി ബാക്കി എന്തും”

എന്നും പറഞ്ഞു അരുൺ മുകളിലെ ബാൽക്കണിയിലേക്ക് നടക്കുന്നു.

എല്ലാവരും അരുണിന് പുറകെ വച്ചു പിടിച്ചു. എല്ലാവരും ചുറ്റിനും ഇരുന്ന ശേഷം അരുൺ പറഞ്ഞു.

“ഇനി പറ, എന്താണ് നിൻറെ സംശയം?”

“അതേട്ടാ വേറെ ഒന്നുമല്ല ഈ നാലുപേരിൽ ആർക്കെങ്കിലും നിങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കിലോ?”

“അല്ലെങ്കിൽ അവർക്ക് വേറെ ആരെയെങ്കിലും ഇഷ്ടമുണ്ടെങ്കിലോ?”

അഗ്നിയും ചോദിച്ചു.

അവരുടെ തുറന്നുള്ള ആ ചോദ്യം കേട്ട് ശ്രീഹരിയെയും അഗ്നിയെയും ബാക്കി നാലുപേരും സംശയത്തോടെ നോക്കി.

കാരണം ഇത്ര ഫ്രീയായി സംസാരിക്കുന്ന ഈ രണ്ടു പേരെയും വളരെ കാലങ്ങൾക്ക് ശേഷമാണ് അവർ കാണുന്നത്. MBA കഴിഞ്ഞു വന്ന രണ്ടുപേരും അടുത്ത ദിവസം തന്നെ ബിസിനസിൽ കടന്നതാണ്.

പിന്നെ ഒരു ഓട്ട പായിച്ചല്ലായിരുന്നു.
ശ്രീഹരിയില്ലാതെ അഗ്നി ഇല്ല. അഗ്നി ഇല്ലാതെ ശ്രീഹരിയും. രണ്ടിൻറെയും കഠിന പരിശ്രമമാണ് ഇന്ന് ബിസിനസിൽ വർമ്മ ഗ്രൂപ്പ് നമ്പർ വൺ പദവിയിൽ എത്തി നിൽക്കുന്നത്.

നല്ല രീതിയിൽ തന്നെ ഗുണ്ടായിസവും ചതിക്കു ചതിയും ഒട്ടും കുറയാതെ രണ്ടും അപ്പപ്പോൾ തന്നെ കൊടുക്കുമായിരുന്നു.

ഒന്നും പിന്നത്തേക്ക് മാറ്റി വയ്ക്കുന്ന സ്വഭാവം രണ്ടുപേർക്കും ഇല്ല.

ഒരുപാട് പെൺകുട്ടികൾ രണ്ടുപേരുടെയും പിന്നാലെ ഉണ്ടെങ്കിലും രണ്ടുപേർക്കും ഒരു പെൺകുട്ടിയിലും ഇൻട്രസ്റ്റ് തോന്നിയിട്ടില്ല എന്നതാണ് അതിശയം.

ബിസിനസ്സിൽ ചതിക്കുന്നവരെ അടിച്ചു പതം വരുത്തി സ്വന്തം ഹോസ്പിറ്റലിൽ കൊണ്ടു ചെന്ന് ഇടുക എന്നതാണ് ഇവരുടെ മെയിൻ കലാപരിപാടികളിൽ ഒന്ന്.

ഹോസ്പിറ്റലിൽ കൊണ്ടിടുന്ന എല്ലാവരെയും അരുൺ പ്രശ്നങ്ങളൊന്നുമില്ലാതെ ഹാൻഡിൽ ചെയ്യും. ബാക്കി മൂന്ന് ഏട്ടന്മാരും കൂടി പുറത്തുള്ള കാര്യങ്ങൾ നോക്കും. ഇത് പതിവാണ്.

എല്ലാവരും ആലോചനയിൽ ആയതു കൊണ്ട് Aman ചോദിച്ചു.

“ഡാ മക്കളെ... എത്ര നാളായടാ നിങ്ങൾ രണ്ടും മനുഷ്യരെപ്പോലെ ഒന്നു സംസാരിക്കാൻ മറന്നിട്ട്?”

Aman പറയുന്നത് കേട്ട് ശ്രീഹരി കള്ളച്ചിരിയോടെ പറഞ്ഞു.

“അത് ഏട്ടാ… ഇനി നിങ്ങൾക്ക് ആകെ ഒരു മാസമല്ലേ പരോൾ അനുവദിച്ചിരിക്കുന്നത്. ഇനി ഒട്ടും സമയം കളയാൻ ഇല്ല എന്ന് മനസ്സിലായി. ആ ഒരു തോന്നൽ ഉണ്ടായതു കൊണ്ടാണ് ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയത്, അല്ലേ അഗ്നി?”

ശ്രീഹരി പറയുന്നത് കേട്ട് എല്ലാവരും അഗ്നിയെ നോക്കി.

ആരെയും മയക്കുന്ന പുഞ്ചിരി ചുണ്ടുകളിൽ ഒളിപ്പിച്ചു കൊണ്ട് എല്ലാവരെയും നോക്കിയിരിക്കുകയായിരുന്നു അഗ്നി.

Abhay ആണ് പിന്നെ സംസാരിച്ചത്.

“നിങ്ങൾ ചോദിച്ച ചോദ്യത്തിന് എന്തായാലും ഇപ്പോൾ ഞങ്ങളുടെ പക്കൽ ഉത്തരം ഒന്നുമില്ല. നമുക്ക് നോക്കാം. എല്ലാം നേരിട്ടു ചോദിച്ചു മനസ്സിലാക്കാം.”

“അതാണ് നല്ലത്.”

Abhay പറഞ്ഞതിനോട് എല്ലാവരും യോജിച്ചു.

ആ സമയം Amay പറഞ്ഞു.

“അല്ല നിങ്ങൾ രണ്ടു പേരും കൂടി ആരെയെങ്കിലും കണ്ടു പിടിച്ചാൽ നമുക്ക് ഒരുമിച്ച് സമൂഹ വിവാഹം തന്നെ നടത്താം.”

അതു കേട്ട് എല്ലാവരും ചിരിച്ചു പോയി.

പിന്നെ അഗ്നി പറഞ്ഞു.

“എന്നെയോ ഇവനെയോ ഉൾക്കൊള്ളാൻ പറ്റിയവരാരും ഇതുവരെ ഞങ്ങളിൽ വന്നു ചേർന്നിട്ടില്ല. എന്നെങ്കിലും അങ്ങനെ ആരെങ്കിലും വന്നാൽ മാത്രം മതി ഞങ്ങൾക്ക് വിവാഹം.”

“നിങ്ങളുടെ സ്വഭാവത്തിന് പെണ്ണുകെട്ടാതിരിക്കുന്നതാണ് നല്ലത്.”

അഗ്നി പറയുന്നത് കേട്ട് അരുൺ പറഞ്ഞു.

“ഞങ്ങൾക്കും വിവാഹം വേണമെന്ന് ഒട്ടും ആഗ്രഹമില്ല...”

ശ്രീഹരി പറഞ്ഞതിന് മറുപടിയായി അമൻ പറഞ്ഞു.

“അതേടാ വിവാഹം കഴിക്കാതെ അടിയും പിടിയും ആയി രണ്ടും കാള കളിച്ചു നടന്നോളൂ.”

“ഞങ്ങളുടെ കാര്യം അവിടെ നിൽക്കട്ടെ. നിങ്ങൾ എന്താ എന്ന് വെച്ചാൽ ആദ്യം തീരുമാനത്തിലെത്ത്.”

“ശ്രീഹരി പറഞ്ഞത് ശരിയാണ്...”

അഗ്നിയും അത് ശരി വെച്ചു.

“ശരി, നിങ്ങൾ എന്താണ് എന്ന് വച്ചാൽ ചെയ്യ്... പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം രണ്ടിനും ഇല്ലല്ലോ...”

Aman പറഞ്ഞതു കേട്ട് രണ്ടുപേരും ചുമല് കുലുക്കി കണ്ണു ചിമ്മി കാണിച്ചു കൊണ്ട് ചിരിച്ചു. പിന്നെ എഴുന്നേറ്റ് തങ്ങളുടെ റൂമിലേക്ക് പോയി.

എന്നാൽ അവർ രണ്ടുപേരും പോകുന്നത് നോക്കി ബാക്കി നാല് പേരും സന്തോഷത്തോടെ നിന്നു.

പിന്നെ തമ്മിൽ നോക്കി ഒന്നു പുഞ്ചിരിച്ചു.

അവർ നാലു പേരും കുറച്ചു സമയം കൂടി അവിടെ ഇരുന്നു സംസാരിച്ച ശേഷമാണ് കിടക്കാൻ പോയത്.

അടുത്ത ദിവസം കാലത്ത് ബാംഗ്ലൂരിൽ പോകാൻ റെഡി ആയാണ് അഗ്നിയും ശ്രീഹരിയും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ താഴേക്ക് വന്നത്.

അവിടെ അച്ഛനും നാല് ഏട്ടന്മാരും അമ്മയും അവരെ കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും കഴിക്കാൻ ഇരുന്നതും മഹാദേവൻ ചോദിച്ചു.

“അപ്പോൾ ഇന്നത്തെ press meet നു ശേഷം നിങ്ങൾ ബാംഗ്ലൂരിലേക്ക് തിരിക്കും അല്ലേ?”

ശ്രീഹരിയാണതിന് മറുപടി നൽകിയത്.

“Yes… but അരുണേട്ടൻ നാളെ ബാംഗ്ലൂരിൽ വരണം. രണ്ട് ദിവസത്തെ പണി കാണും അവിടെ.”

അഗ്നി കൂട്ടിച്ചേർത്തു.

അഗ്നി അങ്ങനെ പറഞ്ഞതും എല്ലാവരും തല തിരിച്ച് അഗ്നിയെ നോക്കി. Amay പുഞ്ചിരിയോടെ ചോദിച്ചു.

“DD or Martin?”

“DD തന്നെ സംശയം വേണ്ട.”

ശ്രീഹരി പറഞ്ഞു.

എല്ലാം കേട്ടുകൊണ്ടിരുന്ന അംബിക ശ്രീയോട് പറഞ്ഞു.

“രണ്ടുപേരും സൂക്ഷിക്കണം.”

അത് കേട്ട് അഗ്നിയും ശ്രീഹരിയും പുഞ്ചിരിച്ചു. പിന്നെ ഭക്ഷണം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ അഗ്നി എല്ലാവരോടുമായി പറഞ്ഞു.

“ഞങ്ങൾ തിരിച്ചു വന്ന ശേഷം നമുക്ക് വീട്ടിലെ അംഗസംഖ്യ കൂട്ടാൻ ഉള്ള കാര്യങ്ങൾ നോക്കണം.”

“അത് ശരിയാണ് അച്ഛൻ തന്നിരിക്കുന്നത് ഒരു മാസമാണ്. നാലുപേരും വേഗം തോണി കരയ്ക്കടുപ്പിക്കാൻ നോക്ക്.”

ശ്രീഹരിയും പറഞ്ഞു നാലുപേരെയും നോക്കി.

“നിങ്ങൾ പോകുന്ന കാര്യം എല്ലാം ഭംഗിയാക്കി തിരിച്ചു വായോ. ഇവിടുത്തെ കാര്യങ്ങളെല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം.”

Arun പറഞ്ഞു.

അതുകേട്ട് അഗ്നി പറഞ്ഞു.

“ഞങ്ങൾ രാത്രിയോടെ ആണ് ബാംഗ്ലൂരിൽ പോകുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് press meet. Drama ഒക്കെ കഴിഞ്ഞ ശേഷം മാത്രമേ ഞങ്ങൾ ഇറങ്ങുന്നുള്ളൂ.”

“എന്നാൽ പിന്നെ ഞാൻ വേറെ പോകേണ്ട കാര്യം എന്താണ്. ഞാനും നിങ്ങളോടൊപ്പം തന്നെ ബാംഗ്ലൂരിലേക്ക് വരാം.”

ശ്രീഹരി പറഞ്ഞതു കേട്ട് അരുൺ പറഞ്ഞു.

“അതാണ് നല്ലത്. എൻറെ ഒരു ഊഹം അനുസരിച്ച് കർണാടക ബോർഡറിൽ തന്നെ ആംബുലൻസ് വിളിച്ചു പറയണം എന്നാണ് തോന്നുന്നത്.”

“എന്നാൽ പിന്നെ ഞങ്ങളും വരാം എടാ മകളെ...”

ബാക്കി മൂന്നു പേരും പറഞ്ഞതും അഗ്നി പറഞ്ഞു.

“അയ്യോ വേണ്ടയ്യേ... വക്കീലും IAS സും IPS സും ഇവിടെ നിന്ന് അനങ്ങരുത്. നിങ്ങൾ ഇവിടെ തന്നെ വേണം. മാർട്ടിൻ കേരളത്തിൽ തന്നെയുണ്ട്. അത് മറക്കരുത്.”

“അത് ശരിയാണല്ലോ... ഞങ്ങൾ അതു മറന്നു…”

പറഞ്ഞതും എല്ലാവരും ചിരിച്ചു പോയി.

“അപ്പോ അച്ഛൻ തകർക്കണം. ഞങ്ങൾ ഇറങ്ങുന്നു”

ശ്രീഹരി അതും പറഞ്ഞ് അഗ്നിയെ നോക്കി.

കണാരേട്ടൻ താറിൻറെ key അഗ്നിക്കു നൽകി. അന്നേരം അഗ്നി കണാരേട്ടന്നോട് പറഞ്ഞു.

“കണാരേട്ടാ, അച്ഛനെയും അമ്മയെയും നോക്കണം. മാർട്ടിനെ ഒട്ടും ചെറുതായി കാണരുത്.”

“ഇല്ല മോനെ... എൻറെ ജീവൻറെ തുടിപ്പ് ഉള്ളടത്തോളം ആർക്കും അവരെ ഒന്നും ചെയ്യാൻ പറ്റില്ല.”

അതുകേട്ട് അഗ്നി അയാളുടെ ഷോൾഡറിൽ പതിയെ തട്ടി പറഞ്ഞു.

“ഈ ജീവനും കൂടിയാണ് ഞാൻ പറഞ്ഞത്.”

അതും പറഞ്ഞ് അഗ്നി മുന്നോട്ടു നടന്നു.
അഗ്നിക്ക് പിന്നാലെ വന്ന ശ്രീഹരിയും പറഞ്ഞു.

“കണാരേട്ടാ അച്ഛനുമമ്മയും...”

എന്നാൽ അവനെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ കണാരൻ പറഞ്ഞു.

“അഗ്നി കുഞ്ഞ് പറഞ്ഞു. അത് തന്നെ മോനും പറയേണ്ട. ഞാൻ നോക്കിക്കൊള്ളാം രണ്ടുപേരെയും.”

“പിന്നെ മോനേ, സൂക്ഷിക്കണം... നേരെ നിന്ന് പൊരുതുന്ന വരെ നമുക്ക് പേടിക്കേണ്ട. പക്ഷേ DD യെ പോലുള്ളവരെ സൂക്ഷിക്കണം.”

“അറിയാം കണാരേട്ടാ ... ഞങ്ങൾ സൂക്ഷിച്ചു കൊള്ളാം.”

“എന്നാൽ സന്തോഷമായി പോയി വായോ...”

കണാരൻ അത്രയും പറഞ്ഞ് രണ്ടുപേരെയും യാത്രയാക്കി.

ആരാണ് ഈ കണാരൻ?

ദേവി പീഠമെന്ന തറവാട്ടിലെ all in all ആണ് കക്ഷി. ഒറ്റയാൻ. ബന്ധുക്കളെന്ന് പറയാൻ അയാൾക്ക് ആരുമില്ല.

മഹാദേവനോടൊപ്പം അയാളുടെ ബിസിനസിലെ ആദ്യകാലങ്ങളിൽ കൂടെ കൂടിയതാണ്. അന്നും ഇന്നും ഈ വീട്ടിലെ ഒരംഗത്തെ പോലെ ജീവിക്കുന്നു.

മഹാദേവൻറെ ഡ്രൈവറും വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും എല്ലാം കണാരൻ ആണ്. വീട്ടിലെ എല്ലാവർക്കും കണാരൻ എന്ന് പറഞ്ഞാൽ ജീവനാണ്. അയാൾക്ക് തിരിച്ചും. 6 മക്കൾക്കും കണാരൻ ഏട്ടൻ ആണെങ്കിൽ മഹാദേവനും അംബികാ ദേവിക്കും അനിയനും കൂടപ്പിറപ്പും ഒക്കെയാണ് കണാരൻ.

താറിൻറെ റെയ്സിംഗ് സൗണ്ട് കേട്ടാണ് എല്ലാവരും പുറത്തു വന്നത്.

ശ്രീഹരിയും അഗ്നിയും താറുമായി ദേവി പീഡനത്തിൽ നിന്നും ഗേറ്റു കടന്നു പുറത്തു പോയി.

ഒട്ടും സമയം കളയാതെ ഞങ്ങളെ കാത്ത് മുറ്റത്ത് കിടക്കുന്ന ഒഫീഷ്യൽ വാഹനങ്ങളിൽ Aman നും Amay യും അവരുടെ ഓഫീസിലേക്ക് പുറപ്പെട്ടു.

Abhay സമയം കളയാതെ ഹൈക്കോട്ടിലേക്കും പുറപ്പെട്ടു.

Arun ഹോസ്പിറ്റലിലേക്കും പോയി.

എല്ലാ വണ്ടികളും പോയതും കണാരൻ ഗേറ്റ് അടച്ച് തിരിച്ചു വരുമ്പോൾ അവിടെ തന്നെ മഹാദേവനും അംബികയും ഉണ്ടായിരുന്നു.

അവരുടെ നിൽപ്പ് കണ്ടപ്പോൾ തന്നെ അവർക്ക് തന്നോട് എന്തോ പറയാനുണ്ടെന്ന് കണാരന് മനസ്സിലായി.

അതുകണ്ടു ചിരിയോടെ കണാരൻ അവർക്ക് അടുത്തേക്ക് കയറി വന്നു.
 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 08

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 08

4.8
9380

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 08 “എന്താണ് രണ്ടുപേർക്കും പറയാനുള്ളത്?” “കണാരാ, അത് ഇന്നലെ രാത്രി മക്കളുടെ കല്യാണകാര്യം സംസാരിച്ചിരുന്നു.” മഹാദേവൻ പറയുന്നത് ക്ഷമയോടെ കേൾക്കുകയായിരുന്നു കണാരൻ. പിന്നെ സംശയത്തോടെ ചോദിച്ചു. “മക്കളുടെ എന്നു വെച്ചാൽ... അംബിക ചേച്ചി അരുണിൻറെ കാര്യം പറഞ്ഞിരുന്നു. കല്യാണം നോക്കണം എന്ന്.” കണാരൻ പറയുന്നത് കേട്ട് ചിരിയോടെ ഇന്നലെ രാത്രി സംഭവിച്ചതെല്ലാം മഹാദേവൻ കണാരനോട് പറഞ്ഞു. എല്ലാം കേട്ട് കണാരൻ പറഞ്ഞു. “അതു നന്നായി. ആ നാലു മക്കളും നല്ലവരാണ്. നമുക്ക് ചേരും.” അതുകേട്ട് മഹാദേവൻ പറഞ്ഞു. “ഞങ്ങളുടെ മനസ്സിൽ ഈ ആഗ്രഹം പണ്ടു തൊട്ടേ ഉണ്ടായിര