Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 08

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 08

“എന്താണ് രണ്ടുപേർക്കും പറയാനുള്ളത്?”

“കണാരാ, അത് ഇന്നലെ രാത്രി മക്കളുടെ കല്യാണകാര്യം സംസാരിച്ചിരുന്നു.”

മഹാദേവൻ പറയുന്നത് ക്ഷമയോടെ കേൾക്കുകയായിരുന്നു കണാരൻ. പിന്നെ സംശയത്തോടെ ചോദിച്ചു.

“മക്കളുടെ എന്നു വെച്ചാൽ... അംബിക ചേച്ചി അരുണിൻറെ കാര്യം പറഞ്ഞിരുന്നു. കല്യാണം നോക്കണം എന്ന്.”

കണാരൻ പറയുന്നത് കേട്ട് ചിരിയോടെ ഇന്നലെ രാത്രി സംഭവിച്ചതെല്ലാം മഹാദേവൻ കണാരനോട് പറഞ്ഞു.

എല്ലാം കേട്ട് കണാരൻ പറഞ്ഞു.

“അതു നന്നായി. ആ നാലു മക്കളും നല്ലവരാണ്. നമുക്ക് ചേരും.”

അതുകേട്ട് മഹാദേവൻ പറഞ്ഞു.

“ഞങ്ങളുടെ മനസ്സിൽ ഈ ആഗ്രഹം പണ്ടു തൊട്ടേ ഉണ്ടായിരുന്നു. പക്ഷേ മക്കൾ തമ്മിൽ അങ്ങനെയൊന്നും കാണാത്തതു കൊണ്ടാണ്… അരുൺ കാര്യം പറഞ്ഞപ്പോൾ തന്നെ ഞാൻ അവരെ തിരിച്ചു വിളിച്ചു സംസാരിച്ചത്. അപ്പോൾ തന്നെ എല്ലാം പറഞ്ഞു സെറ്റ് ആക്കി.”

“അത് നന്നായി ദേവേട്ടാ... നാലുപേരും ഡോക്ടർ ആവൻ പഠിക്കുകയല്ലേ?”

“അതേ കണാരാ, നാലുപേർക്കും ബിസിനസ്സിൽ ഒട്ടും താല്പര്യമില്ല. അത് തന്നെയാണ് നാരായണൻറെയും ജോർജിൻറെയും ജോസഫിൻറെയും പേടി. അവരും എന്നെ പോലെ തന്നെ സ്വന്തം കാലിൽ നിന്നവരാണ്. അത് നിനക്കും അറിയാവുന്നതല്ലേ?”

“ഇന്ന് ഈ കാണുന്നതെല്ലാം അവരുടെ സ്വപ്രയത്നം കൊണ്ട് തന്നെ ഉണ്ടാക്കിയെടുത്തതാണ്.”

“അത് എനിക്കും അറിയാം ദേവേട്ടാ. എല്ലാം നന്നായി വരട്ടെ.”

“അഗ്നിയുടെയും ശ്രീഹരിയുടെയും കാര്യത്തിലാണ് എനിക്ക് പേടി.”

മഹാദേവൻ ആരോടെന്നില്ലാതെ പറഞ്ഞു.

അംബികയുടെ മുഖത്തും ആ വേദന നിറഞ്ഞുനിന്നു.

അത് കണ്ട് കണാരൻ പറഞ്ഞു.

“നിങ്ങൾ വിഷമിക്കേണ്ട... അവരെ സ്നേഹിക്കാനും സഹിക്കാനും ഒപ്പം നിൽക്കാനും പറ്റുന്ന രണ്ടു പേർ ഈ ഭൂമിയിൽ എവിടെയെങ്കിലും കാണും. സമയമാകുമ്പോൾ അവർക്കു മുൻപിൽ വന്നു പെടുകയും ചെയ്യും. എനിക്ക് അത് ഉറപ്പാണ്.”

കണാരൻ പറയുന്നതു കേട്ട് മഹാദേവനും അംബിക ദേവിയും പതിയെ ചിരിച്ചു.

“ദേവേട്ടാ, ഒരു പന്ത്രണ്ട് മണിയാകുമ്പോൾ നമുക്ക് ഇറങ്ങാം. രണ്ടു മണിക്ക് ആണ് പ്രസ് മീറ്റ് പറഞ്ഞിരിക്കുന്നത്.”

“ശരി ഞാൻ റെഡിയാകാം. നീ കൂടെ തന്നെ നിൽക്കണം.”

“ഞാനുണ്ട് ദേവേട്ടാ...”

അതും പറഞ്ഞു കണാരൻ കാറിനടുത്തേക്ക് പോകുന്നതും നോക്കി രണ്ടുപേരും ചിരിയോടെ അകത്തേക്ക് നടന്നു.

XXXXXXXXXXXXXXXXXXXXXXXXXX

ഈ സമയം ബാംഗ്ലൂരിൽ സ്വാഹയും ശ്രീലതയും ഹോസ്പിറ്റലിനു മുന്നിൽ പുറത്ത് റിക്ഷ കാത്തു നിൽക്കുകയായിരുന്നു.

രണ്ടുപേരും നല്ല പോലെ ക്ഷീണിതരാണ്. നൈറ്റ് ഡ്യൂട്ടി ആയിരുന്നു രണ്ടുപേർക്കും. ഏഴുമണിയോടെ ഷിഫ്റ്റ് change കഴിഞ്ഞ് ഇപ്പോഴാണ് അവർ ഹോസ്പിറ്റലിൽ നിന്നും പുറത്തിറങ്ങിയിരിക്കുന്നത്.

സമയം ഏകദേശം 12 മണിയോടടുക്കുന്നു. Morning lecture കഴിഞ്ഞ് കാൻഡിനിൽ നിന്നും ബ്രഞ്ചും കഴിച്ചാണ് രണ്ടുപേരും അവർ പി ജി ആയി താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്നത്.

അവർക്കടുത്തു വന്നു നിന്ന റിക്ഷയിൽ കയറി. ശ്രീലത ക്ഷീണത്തോടെ സ്വാഹയുടെ തോളിൽ ചാരി ഇരുന്നു.

“ഫസ്റ്റ് ഇയർ ഇങ്ങനെയാണെങ്കിൽ ഇനി അഞ്ചുകൊല്ലം എങ്ങനെയാടീ?”

തോളിൽ കിടക്കുന്ന ശ്രീലതയെ നോക്കി സ്വാഹ ചോദിച്ചു.

“നീ പറഞ്ഞത് വളരെ ശരിയാണ്. ഇനി എം ഡി കഴിയാൻ അഞ്ചു കൊല്ലം. സാരമില്ല നീ കൂടെ ഉണ്ടല്ലോ? അത് മതി എനിക്ക്. നമുക്ക് ഇങ്ങനെയൊക്കെ അങ്ങ് ജീവിക്കാം എന്നേ...”

ശ്രീലത പറഞ്ഞതു കേട്ട് രണ്ടുപേരും ചിരിയോടെ തല ചെരിച്ചു. ഏകദേശം 10 മിനിറ്റിൽ അവർ താമസിക്കുന്നിടത്ത് എത്തി. രണ്ടുപേരും റൂമിൽ കയറി ഫ്രഷായി കട്ടിലിൽ വന്നിരുന്നു. സ്വാഹ രണ്ടുപേരുടെയും ഫോണിൽ അലാം വെച്ച് കിടന്നു. പിന്നെ തിരിഞ്ഞ് ശ്രീലതയെ നോക്കിയതും ആൾ ഉറക്കം കഴിഞ്ഞിരുന്നു. അതുകണ്ട് ചിരിയോടെ അവളും bed ൻറെ ഓരം ചേർന്നു കിടന്നു.
നമുക്ക് അവർ ഉറങ്ങുന്ന സമയം അവരെ ഒന്ന് ചെറുതായി പരിചയപ്പെടാം.

വിശദമായി പിന്നെ സന്ദർഭം വരുമ്പോൾ പരിചയപ്പെടാം.

ബാംഗ്ലൂരിൽ വർമ ഗ്രൂപ്പിൻറെ ഹോസ്പിറ്റലിൽ ഫസ്റ്റ് year MBBS ചെയ്യുകയാണ് സ്വാഹ എന്ന് വിളിക്കുന്ന സ്വാഹാ ദേവി നായർ. കൂടെ ഉള്ളതും നായര് കുടുംബത്തിൽ നിന്ന് തന്നെയാണ്. ശ്രീലത മാധവൻ നായർ.

രണ്ടുപേരും കൂട്ടായിട്ട് അധികം ഒന്നും ആയിട്ടില്ല. ഇവിടെ ഈ കോളേജിൽ വന്ന ശേഷമാണ് അവർ തമ്മിൽ കണ്ടതും സംസാരിക്കുന്നതും തന്നെ. ഒരേ വേവ് ലൻത്തിൽ ആണെന്നു തോന്നിയതു കൊണ്ടാണ് രണ്ടുപേരും കൂട്ടായത്.

മുന്നോട്ടുള്ള അവരുടെ ജീവിതത്തിൽ അവരുടെ തീരുമാനം ശരിയായിരുന്നു എന്ന് കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് മനസ്സിലായി.

രണ്ടുപേരും കാണാൻ സുന്ദരിമാരാണ്. നീളമുള്ള കറുത്ത ചുരുണ്ട മുടിയാണ് രണ്ടുപേർക്കും… അരക്കൊപ്പം നിൽക്കും. ഗോതമ്പിൻറെ നിറമാണ്. സ്വാഹയുടെ മുഖം Ovel shape ണ്. എന്നാൽ ശ്രീലേഖയുടെ ഒരു നല്ല round shape ണ്. എന്നാൽ രണ്ടുപേരുടെയും മുഖത്ത് നല്ല ഐശ്വര്യം ഉള്ളതാണ് highlight. ഏകദേശം ഒരേ ഹൈറ്റ് ആണ് രണ്ടുപേർക്കും.

സ്വാഹയെ കമ്പയർ ചെയ്തു നോക്കിയാൽ അല്പം പ്ലംബി ടൈപ്പാണ് ശ്രീലത. എന്നാലും കാണാൻ രണ്ടുപേരും ക്യൂട്ട് ആണ്. കറുത്ത നീണ്ട കണ്ണുകളും ഇടതൂർന്ന കൺപീലികളും രണ്ടുപേരുടെയും ഭംഗി വർധിപ്പിക്കുന്നുണ്ടായിരുന്നു.

കാണാൻ നല്ല ഭംഗിയുള്ള രണ്ടു പേര് ആയതു കൊണ്ട് തന്നെ നല്ല രീതിയിൽ റാഗിംഗ് ഒക്കെ രണ്ടുപേർക്കും അനുഭവിക്കേണ്ടി വന്നു. അതെല്ലാം നല്ല സ്പോർട്സ്മാൻ സ്പിരിറ്റിൽ തന്നെ നമ്മുടെ ചുണക്കുട്ടികൾ ഏറ്റെടുത്തു.

പിന്നെ വന്ന പ്രണയാഭ്യർത്ഥനകളുടെ എണ്ണം പറയേണ്ടതില്ല...

38 എണ്ണം സ്വാഹക്കും 41 എണ്ണം ശ്രീലതയ്ക്കും.

“മനസ്സിലായില്ലേ?”

ഈ ഒരു വർഷത്തിനിടയിൽ അവരെ തേടിയെത്തിയ പ്രണയാഭ്യർഥനകളുടെ എണ്ണം ആണ് ഞാൻ പറഞ്ഞത്.

എന്നാൽ രണ്ടുപേർക്കും ഇതിലൊന്നും ഒരു താല്പര്യമില്ലാത്തതിനാൽ എല്ലാം സന്തോഷത്തോടെ നിരസിച്ചു. ചിലർ ഒന്നും പറയാതെ പോകും. മറ്റു ചിലർ നീ അല്ലെങ്കിൽ വേറെ ആരെങ്കിലും എന്ന രീതിയിൽ പോകും. ചിലർ ദേഷ്യപ്പെടും.

വേറെ ചിലർ ഭീഷണി മുഴക്കും. എന്നാലും ശ്രീലതയ്ക്കും സ്വാഹക്കും ഒരു രീതിയിലും ഇതൊന്നും ഏൽക്കുന്ന കൂട്ടത്തിൽ ഉള്ളവരല്ല.

ആൺ വർഗ്ഗത്തോട് ഉള്ള ഫ്രണ്ട്ഷിപ്പ് പോലും ഒരു പരിധിക്കപ്പുറം ഇഷ്ടപ്പെടുന്നവരല്ല രണ്ടുപേരും.

അപ്പോ ഇതൊക്കെയാണ് നമ്മുടെ ശ്രീലതയും സ്വാഹയും.

ഇനി ഇവർ കുറച്ചു സമയം ഉറങ്ങട്ടെ. നൈറ്റ് ഡ്യൂട്ടിയും മോർണിംഗ് ലക്ച്ചറും ഒക്കെ കഴിഞ്ഞ് ക്ഷീണിച്ചവരല്ലേ രണ്ടുപേരും.

XXXXXXXXXXXXXXXXXXXXXXXX

12 മണി ആയപ്പോൾ തന്നെ കണാരൻ കാറ് ഇറക്കി ദേവേട്ടന്  വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദേവനും പുറകെ അംബിക ദേവിയും പുറത്തേക്കു വന്നു.

ദേവൻ അംബികയെ ഒന്നു നോക്കി പോയി വരാമെന്നു പറഞ്ഞ ശേഷം  കണാരനെ നോക്കി.

കണാരൻ ഗേറ്റിലെ സെക്യൂരിറ്റിയോട് സംസാരിക്കുന്നതാണ് കണ്ടത്.  അത്കണ്ടു ചിരിയോടെ കണാരനെ നോക്കി മഹാദേവൻ പറയുന്നത് കേട്ട് അംബികയുടെ കണ്ണുകളും അവിടേയ്ക്ക് പോയി. 

“വീടിന് മുൻപിലും പിൻപിലും ഈ രണ്ടുപേരെ നിർത്തിയിരിക്കുന്നത് പോരാഞ്ഞിട്ടാണോ പുതിയ സെക്യൂരിറ്റി കൂടി.”

അംബിക കണാരനെ നോക്കി പറഞ്ഞു. 

“നീ അതൊന്നും കാര്യമാക്കേണ്ട. ഇതൊക്കെ കണാരൻറെയും നിൻറെ മക്കളുടെയും അറേഞ്ച്മെൻറ് ആണ്. നമ്മൾക്ക് ഒന്നും വരാതിരിക്കാൻ ഉള്ള അവരുടെ മുൻകരുതൽ… സാരമില്ലെടോ?”

മഹാദേവൻ പറഞ്ഞതിന് അംബിക ചിരിച്ചതേയുള്ളൂ. അപ്പോഴേക്കും കണാരൻ കാറിനടുത്തേക്ക് വന്നു. അംബിക ദേവിയോട് പറഞ്ഞു.

“സെക്യൂരിറ്റി ഓക്കേ ആണ്. പക്ഷേ എത്ര സെക്യൂരിറ്റി ഉണ്ടായാലും നമുക്കൊന്നും വരാതിരിക്കണമെങ്കിൽ നമ്മൾ തന്നെ ശ്രദ്ധിക്കണം.  ചേച്ചി അകത്തേയ്ക്കു പൊയ്ക്കൊള്ളൂ.”

“സമ്മതിച്ചു കണാര...”

ചിരിയോടെ അംബിക ദേവി പറഞ്ഞു. 

“എൻറെ കാര്യത്തിൽ ഒട്ടും പേടി വേണ്ട. ഞാൻ അവർ പറയുന്നതിനപ്പുറം പോകില്ല... പോരേ?”

“അതു മതി ബാക്കി അവർ നോക്കിക്കൊള്ളും.”

കണാരൻ പറഞ്ഞു.

പിന്നെ കോ പാസഞ്ചർ സീറ്റിൽ കയറി ഇരിക്കുന്നത് കണ്ട് മഹാദേവൻ ചോദിച്ചു.

“എടാ നീ എന്താ അവിടെ ഇരിക്കുന്നത്?”

“അത് ഡ്രൈവ് ചെയ്യാൻ ഒരാൾ കൂടി നമ്മോടൊപ്പം ഇന്നു തൊട്ടു ഉണ്ട് ദേവേട്ടാ...”

കണാരൻ പറഞ്ഞു തീർന്നതും ഒരാൾ വന്നു ഡ്രൈവർ സീറ്റിൽ കയറിയിരുന്നു രണ്ടുപേരും വിഷ് ചെയ്തു.

ഒന്നും എതിർത്ത് പറയാതെ കാർ മുന്നോട്ടു പോകുന്നതും നോക്കി ഇരിക്കുന്ന മഹാദേവനെ നോക്കി കണാരൻ പറഞ്ഞു. 

“ദേവേട്ടാ, എന്നോട് പിണങ്ങാതെ... നമ്മുടെ ശത്രുക്കൾ നിസ്സാരക്കാരനല്ല. മാർട്ടിനും അവൻറെ അനിയനും എന്തും ചെയ്തു അഗ്നിയിൽ നിന്നും ഇപ്രാവശ്യം Best Business man award തിരിച്ചെടുക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.”

“നമുക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല സെക്യൂരിറ്റി തന്നെയാണ് ശ്രീമോൻ ഏർപ്പാടാക്കി ഇരിക്കുന്നത്. ടോപ് സെക്യൂരിറ്റിയിൽ നിന്നും തന്നെയാണ് ഇവരെല്ലാവരും വന്നിരിക്കുന്നത്.”

“നമുക്ക് വേണ്ടി മാത്രമല്ല അവൻറെ നാല് ചേട്ടന്മാർക്കും അവൻ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാം ശ്രീഹരിയുടെ ഏർപ്പാടാണ്. DD യിൽ നിന്നും എന്ത് തന്തയില്ലായ്മ തരവും നമ്മൾ പ്രതീക്ഷിക്കണം. അവൻ എന്ത് തന്തയില്ലായ്മയും ചെയ്യും എന്ന് അറിയാവുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു മുൻകരുതൽ ശ്രീമോൻ ചെയ്തത്.”

കണാരൻ പറയുന്നതു കേട്ട് മഹാദേവൻറെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

അതുകണ്ട് കണാരനു സമാധാനമായി. ദേവേട്ടൻ എല്ലാം മനസ്സിലാക്കി എന്ന വിശ്വാസം അയാൾക്കും ഉണ്ടായി.   അത് കണാരന് വലിയ ആശ്വാസമായിരുന്നു.

ഓഫീസിലെത്തിയ മഹാദേവൻ അഗ്നിയെ കാണാനാണു ആദ്യം തന്നെ പോയത്. 

തിരക്കു പിടിച്ചു പണിയെടുക്കുന്ന അഗ്നിയെയും ശ്രീഹരിയും ആണ് ക്യാബിനിലെത്തിയ മഹാദേവൻ കാണുന്നത്.

ക്യാബിൻ ഡോർ തുറന്നതും രണ്ടുപേരും തിരിഞ്ഞു നോക്കി.  അച്ഛനെ കണ്ടതും രണ്ടുപേരും പുഞ്ചിരിയോടെ അയാളെ നോക്കി. പിന്നെ കൂടെയുള്ള കണാരേട്ടനെ നോക്കിയും പുഞ്ചിരിച്ചു.

 പിന്നെ ഏകദേശം ഒരു മണിക്കൂറോളം അടുത്ത ദിവസങ്ങളിൽ  നടക്കേണ്ട  മീറ്റിങ്ങിനെ പറ്റിയും ബിസിനസ് ഡീലിങ്കുകളെ പറ്റിയും ഡീറ്റെയിൽ ആയി തന്നെ രണ്ടുപേരും ഒരു മഹാദേവന് പറഞ്ഞു കൊടുത്തു. 

“അരുൺ ഏട്ടൻ വരും വരെ അച്ഛൻ തന്നെ എല്ലാം നോക്കണം. എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.”

അഗ്നി പറയുന്നതു കേട്ട് മഹാദേവൻ പറഞ്ഞു.

“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. ഇനി നമുക്ക് ഇന്നത്തെ കാര്യത്തിലേക്ക് വരാം.”

മഹാദേവൻ പറയുന്നത് കേട്ട് സംശയത്തോടെ ശ്രീഹരി ചോദിച്ചു.

“എന്താ അച്ഛ ഒരു പേടി പോലെ?”

അതിനായി മഹാദേവൻ എന്തോ പറയാൻ തുടങ്ങിയതും നാരായണനും ജോസഫും ജോർജും അവരുടെ ക്യാബിനിലേക്ക് കയറി വന്നു.

ജോസഫ് ചിരിയോടെ ചോദിച്ചു.

“എന്താണ് അച്ഛനും മക്കളും കൂടി ഒരു ചർച്ച... “

അവരെ കണ്ട് എല്ലാവരും പുഞ്ചിരിയോടെ അവരെ നോക്കി.

മഹാദേവൻ വേഗം തന്നെ പറഞ്ഞു.

“ഒന്നുമില്ലെടാ... ഇവർ രണ്ടും സുഖവാസത്തിന് ബാംഗ്ലൂരിലേക്ക് പോവുകയല്ലേ? അതുകൊണ്ട് ഇവിടുത്തെ എല്ലാ പ്രശ്നങ്ങളും ഇവർ എൻറെ തലയിൽ വെച്ച് തന്നു പോകുന്ന തിരക്കാണ്.”

മഹാദേവൻ പറയുന്നത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു പോയി. 

പിന്നെ മഹാദേവൻ ചോദിച്ചു.

“എന്തായി ഇന്നലെ നമ്മൾ പറഞ്ഞ കാര്യം?”

അഗ്നിയും ശ്രീഹരിയും കണാരനും അല്പം ടെൻഷനോടെ തന്നെ അവർ എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ ശ്രദ്ധയോടെ നിന്നു.

എല്ലാവരെയും നോക്കി അവർ മൂന്നു പേരും ചിരിച്ചു.

“ടെൻഷൻ ഒന്നും വേണ്ട... എല്ലാം സെറ്റാണ്. നാലുപേരും സ്വന്തമായി ആരെയും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല എന്നാണ് അവർ പറഞ്ഞത്. അച്ഛൻമാരുടെ ജോലി എന്തായാലും ഞങ്ങൾ കുറയ്ക്കാൻ തയ്യാറല്ല എന്നാണ് നാലുപേരുടെയും ഭാഗം.”

“അമ്മമാരോ?”

അഗ്നി ആകാംക്ഷയോടെ ചോദിച്ചു.

“അവർക്ക് പണ്ടു തൊട്ടേ മക്കളെ അംബികയെ ഏൽപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങൾക്കും ഈ ബിസിനസ് ഒക്കെ നിങ്ങളെ ഏൽപ്പിക്കണം. എന്നിട്ട് വേണം ഒന്ന് സ്വസ്ഥം ആകാൻ. അതാണ് ഞങ്ങളുടെയും ആഗ്രഹം.”

അവർ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. 
എല്ലാവരുടെയും മനസ്സിൽ സന്തോഷം നിറഞ്ഞു നിന്നു.

നാരായണൻ ഇടയ്ക്കു കയറി പറഞ്ഞു.

“ഇപ്പോഴും ബിസിനസ്സിൽ ഇംപോർട്ടൻസ് ആയ എല്ലാം തീരുമാനങ്ങളും എടുക്കുന്നത് ഈ രണ്ടും തന്നെയാണ്. എന്നിട്ട് പറയുന്നത് കേട്ടില്ലേ?”

അതുകേട്ട് എല്ലാവരും ഒന്നു കൂടി ചിരിച്ചു.
കണാരൻ പറഞ്ഞു.

“എല്ലാവരും വന്നേ... സമയമായി.”

അതുകേട്ട് അഗ്നി പറഞ്ഞു.  

“പേടിയൊന്നും വേണ്ട അച്ഛാ... അങ്ങു തുടങ്ങിക്കോ. ബാക്കിയെല്ലാം ഞാൻ നോക്കിക്കൊള്ളാം.”

“നിങ്ങളും ഒന്നും പറയാൻ മടിക്കേണ്ട. കേട്ടല്ലോ എല്ലാവരും... നിങ്ങളുടെ പെർഫോമൻസ് പോലെയിരിക്കും മുന്നോട്ടുള്ള കാര്യങ്ങൾ.”

അതും പറഞ്ഞ് അഗ്നി തൻറെ ക്യാബിനിൻറെ ഡോർ തുറന്ന് വലിച്ചടച്ചു. ദേഷ്യത്തോടെ പുറത്തേക്കിറങ്ങി.
അതു കണ്ട് സ്റ്റാഫ് എല്ലാം  എന്താണെന്ന്  നോക്കുന്ന സമയത്ത് ശ്രീഹരി വാതിൽ തുറന്ന് മാധവനോട് പറയുന്നത് കേട്ടു.  

“അച്ഛൻ പറയുന്നത് കേൾക്കാൻ എനിക്ക് സാധിക്കില്ല. അഗ്നി പറഞ്ഞത് തന്നെയാണ് എൻറെയും തീരുമാനം.”

അത്രയും പറഞ്ഞ് അവനും ഇറങ്ങിപ്പോയി.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ staff എല്ലാവരും നോക്കി നിന്നു.

അല്പസമയത്തിനു ശേഷം മുറുകിയ മുഖത്തോടെ മഹാദേവനും കൂട്ടുകാരും പുറത്തേക്കിറങ്ങി വന്നു. എല്ലാവരുടെ മുഖത്തും നല്ല ദേഷ്യം കാണാനുണ്ട്.

പുറത്തു വന്ന മഹാദേവൻ കുറച്ചു  ഉറക്കെ തന്നെ ചോദിച്ചു.

“ഏതു കോൺഫറൻസ് റൂമിലാണ് പ്രസ് മീറ്റ് നടത്തുന്നത്?”

അഗ്നിയുടെ പ്രൈവറ്റ് സെക്രട്ടറി ഡേവിഡ് പറഞ്ഞു. 

“കോൺഫറൻസ് റൂം സെവൻ നമ്പറിലാണ് സർ ഇന്നത്തെ പ്രസ് മീറ്റ് അറേഞ്ച് ചെയ്തിരിക്കുന്നത്.”

“Ok let us go there now. Come with me David.”

ഇത്രയും പറഞ്ഞ മഹാദേവൻ മുൻപോട്ടു നടന്നു.  മഹാദേവനു പുറകെ ബാക്കിയുള്ളവരും നടന്നു.

മഹാദേവൻറെ മാത്രമല്ല കണാരൻറെയും നാരായണൻറെയും ജോർജിൻറെയും ജോസഫിൻറെയും മുഖം ദേഷ്യം കൊണ്ട് നിറഞ്ഞിരുന്നു.

ഇതെല്ലാം കണ്ടു സ്റ്റാഫ് പരസ്പരം നോക്കി സംസാരിക്കാൻ തുടങ്ങി.

“ഇന്ന് എന്തെങ്കിലും നടക്കും. അച്ഛനും മക്കളും തല്ലിപ്പിരിയുമോ എന്തോ?”

അങ്ങനെ പലരും പലതും പറഞ്ഞു.

ഓഫീസിലുള്ളവർ എല്ലാവരും പ്രസ് മീറ്റ് ലൈവ് കാണാൻ ടിവിയും ഓൺ ചെയ്ത് അതിനു മുൻപിൽ സ്ഥാനം പിടിച്ചു.
 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 09

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 09

4.6
8992

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 09 പ്രസ് മീറ്റ്ൽ എല്ലാവരും പ്രതീക്ഷിച്ച പോലെ തന്നെ മഹാദേവൻ അഗ്നിയും ശ്രീഹരിയും ആയി തെറ്റിപ്പിരിഞ്ഞു. (IPL) ഐപിഎല്ലിൽ ഈ വർഷം വർമ്മ ഗ്രൂപ്പ് ടീം വേടിക്കുന്നില്ല എന്നു പറഞ്ഞതും അഗ്നിയും ശ്രീഹരിയും സീറ്റിൽ നിന്നും എഴുന്നേറ്റു പോകാൻ നിന്നതും അരുൺ എവിടെ നിന്നോ ഓടി പാഞ്ഞ് വന്നു.  പിന്നെ മഹാദേവനോട് പറഞ്ഞു.  “അച്ഛാ അവനങ്ങനെ ആഗ്രഹമുണ്ടെങ്കിൽ എന്തിനാണ് എതിരു പറയുന്നത്?” “അരുൺ, ഇപ്രാവശ്യം ഐപിഎല്ലിൽ ടീം വേണ്ട എന്നത് എൻറെ മാത്രമല്ല ഞങ്ങളുടെ നാലു പേരുടെ