Aksharathalukal

ശിഷ്ടകാലം💞ഇഷ്ടക്കാലം.41

എല്ലാവരുടെയും മുഖത്ത് അതിശയം തന്നെ ആയിരുന്നു... ജറിൻ്റെ മമ്മിയുടെ മുഖത്ത് ഒരു വിജയി ഭാവം ആയപ്പോൾ പപ്പയുടെ മുഖം ദയനീയമായിരുന്നു...

ഞാൻ പറഞപ്പോൾ ആരും വിശ്വസിച്ചില്ല... ഇപ്പൊ കണ്ടോ... സ്വന്തം മോള് തന്നെ ആണ്  അനുഭവിക്കാൻ പോകുന്നത്... ഇനി എങ്കിലും നിർത്തിക്കൂടെ മിഷി ഈ പേക്കൂത്ത്... മിയ കരച്ചിലോടെ ആണ് ചോദിച്ചത്....

ഷട്ട് അപ്പ്!!!! 

ഹരിയുടെ ശബ്ദം അ വീടിനെ പോലും വിറപ്പിച്ചു ..  നിങ്ങൾക്ക് ഒന്നും മനസാക്ഷി ഇല്ലെ... മിണ്ടിപ്പോകരുത്.. അവൻ്റെ കണ്ണിൽ നിന്നും വരുന്ന ദേഷ്യത്തിൻ്റ ചൂട് കണ്ട് പെട്ടന്ന് ടോമിച്ചൻ അവനെ തോളിൽ പിടിച്ച് നിർത്തി... ടോമിച്ചനറിയാം അല്ലങ്കിൽ ചിലപ്പോൾ അവൻ കൈ പൊക്കും...

ജെറിൻ... നിൻ്റെ അമ്മയാണ് നിനക്ക് സ്വന്തം ഭാര്യയെക്കളും കുഞ്ഞിനക്കാളും വലുത് എങ്കിൽ നീ പോടാ.... അങ്ങനെ ഉള്ള ഒരു ഭർത്താവ് അവൾക്ക് ഇല്ലാത്തത് തന്നെ ആണ് നല്ലത്... 

ഹരീ.... വേണ്ട... എൻ്റെ കുഞ്ഞിൻ്റെ ജീവിതം വച്ച് വേണ്ട നിൻ്റെ സംസാരം... അപ്പൻ്റെ താക്കീത് കേട്ട് ഹരി ഒന്നടങ്ങി... അപ്പോഴും മിഷേലും മിലിയും അ പടിയിൽ കരഞ്ഞ് തന്നെ ഇരുന്നു... 

ഞാൻ പറഞ്ഞത് അല്ലേ മമ്മി... എനിക്ക് ഇഷ്ടം അല്ല എന്ന് .. എനിക്കറിയാമായിരുന്നു... ഇത് ... ഇത് സംഭവിക്കും എന്ന്..

അത്രയും നേരം കൊണ്ട് ജെറിൻ കാറ് മുറ്റത്തിട്ട് തന്നെ തിരിച്ചിട്ടു... അവൻ്റെ പപ്പയും മമ്മിയും കയറുന്നതിനു മുൻപ് വണ്ടിയിൽ നിന്നും പുറത്തിറങ്ങി... 

എന്താ ഹരി അങ്കിൾ പറഞ്ഞത്? എനിക്ക് മനസിലായില്ല... മിലിക്ക് ഇങ്ങനേ ഒരു ഭർത്താവ് വേണ്ട എന്നോ?? അത് പറയാൻ താൻ ആരു? അവള് പറഞ്ഞോ അങ്ങനെ? ഇല്ലല്ലോ... നിങ്ങള് മിഷേൽ മാഡത്തിൻ്റെ കാര്യത്തിൽ തീരുമാനം എടുത്താൽ മതി... ഇവിടെ വേണ്ട... അതിന് ഞാൻ ഉണ്ട്. ജെറിൻ്റെ മുഖത്തെ ദേഷ്യം കണ്ട് മിഷേൽ പോലും ഞെട്ടി പോയി... ഇവന് ഇങ്ങനെയും ഒരു മുഖമോ...

പിന്നെ മമ്മി... ഞാൻ മമ്മിക്ക് തന്ന ഒരു വാക്ക് ഉണ്ട്... ഇനി ഒരിക്കൽ കൂടി മമ്മി എനിക്കും മിലിക്കും ഇടയിൽ വന്നാൽ അന്നു  ഞാൻ തീരുമാനം എടുക്കും എന്ന് .. അ  ദിവസം ആണ്  ഇന്നു... എൻ്റെ ഭാര്യയേയും മകളെയും ഉൾകൊള്ളാൻ കഴിയുന്നവരാണ് എൻ്റെ ജീവിതത്തിൽ വേണ്ടത്... ഞാൻ നിങ്ങളുടെ കൂടെ വരാം നിങ്ങളെ വീട്ടിൽ കൊണ്ട് വിടാനും ഞങ്ങളുടെ സാധനം എടുക്കാനും...  മമ്മി സന്തോഷം ആയി ജീവിച്ചോ.. ഞാൻ എൻ്റെ പെണ്ണിൻ്റെ കൂടെ വാടക വീട് എടുത്തോളാം... പപ്പ പിന്നെ പാവം ആണ് മമ്മി എന്തു കാണിച്ചാലും ക്ഷമിക്കും പക്ഷേ എന്നെ കിട്ടില്ല...

നീ എന്തിനാ ഡീ പൊട്ടികാളി എൻ്റെ കൊച്ചിനെയും പിടിച്ച് ഇരുന്നു കരയുന്നത്... ഇത്ര വർഷം ആയിട്ടും മനസിലായില്ലേ ഈ ജറിന് നീ കഴിഞ്ഞേ ആരും ഉള്ളൂ എന്നു...  ഒരിക്കൽ നിന്നെ എനിക്ക് നഷ്ടപ്പെട്ടത് ആണ് ... മാതാവ് കനിഞ്ഞു തിരിച്ചു തന്നു... ഇനിയും ഒരു പരീക്ഷണത്തിന് ഞാൻ നിന്നെ വിടും എന്ന് തോന്നുന്നുണ്ടോ... 

എല്ലാവരും അതിശയത്തോടെ അവനെ നോക്കി..

അപ്പോ അമ്മായിയപ്പ ഒന്ന് നോക്കിയെക്കണെ എൻ്റെ പെണ്ണിനെയും കൊച്ചിനെയും. ഇവരെ വീട്ടില് വിട്ട് എൻ്റെ സാധനങ്ങളും എടുത്ത് ഞാൻ വരാം... ജന്മം തന്നവർ അല്ലേ... വഴിയിൽ ഉപേക്ഷിക്കൂന്നില്ല ..  ഞാൻ ദേ പോയി  ദോ വന്നു..  അവൻ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു ...

എല്ലാവരും കണ്ണു തള്ളി നിന്നപ്പോൾ ടോമിച്ചൻ രണ്ടു വിരലും വായിൽ വച്ച് നാക് ഒന്ന് മടക്കി ഒരൊറ്റ വിസില്... അത് കേട്ട പുറകെ... ജൂഹിയും അടിച്ച് ഒരു വിസിലു.... ഇത് കണ്ട മിലി കുഞ്ഞിനെ മമ്മിയെ ഏൽപ്പിച്ചു ചാടി എഴുനേറ്റു ഓടിപൊയി ജറിനെ കെട്ടിപിടിച്ചു... പിന്നെ അവനെ ചേർന്ന് നിന്ന് തന്നെ അവളും വിസിലടിച്ച്...

പെണ്ണെ എൻ്റെ ചെവി... നീ ഇതൊന്നും മറന്നില്ല അല്ലേ... കോളേജ് കഴിഞ്ഞ് ഈ കുറുമ്പ് കണ്ടിട്ടില്ല...

ഓ!! സോറി..

ജറിൻ്റെ മമ്മി ദേഷ്യം കൊണ്ട് ചുട്ടു പൊള്ളി... എങ്കിലും അത് ഒതുക്കി പറഞ്ഞു...

ജെറിൻ... മമ്മി അത് മിഷെലിനെ പിന്തിരിപ്പിക്കാൻ പറഞ്ഞത് അല്ലേ... ഇവളെ ഞാൻ വിടുമോ... ഇവള്...

പറഞ്ഞു തീരും മുൻപേ ജെറിൻ കൈ എടുത്തു തടഞ്ഞു... 

വേണ്ട... മമ്മി ഒന്നും പറയണ്ട... നാടകം എൻ്റട്ത്ത് വേണ്ട

അപ്പോഴേക്കും മിഷേൽ കാറിൻ്റെ അടുത്ത് വന്നു...

എന്തൊക്കെ ആണ് മോനെ ഇത്... നിങൾ അകത്തു വന്നെ നമുക്ക് സമാധാനത്തോടെ  സംസാരിക്കാം... ചേച്ചി വന്നെ... അച്ചായ.... വ...

എൻ്റെ തീരുമാനത്തിനു മാറ്റം ഇല്ല മമ്മി..

ജെറിൻ...  മമ്മി പറഞാൽ കേൾക്കില്ല നീ.... വന്നെ... മിഷേൽ അവനെ കയ്യിൽ പിടിച്ചു അകത്തേക്ക് നടന്നു... കൂടെ ബാക്കി ഉള്ളവരും... 

ജെറിൻ.... മിലിയെ കുറിച്ച് നീ എന്താ  നേരത്തെ പറഞ്ഞത്... ?? മനസിലായില്ല.. ഹരി സീരിയസ് ആയി ആണ് ചോദിച്ചത്.

അത് ഹരി അങ്കിൾ ഇവിടെ ആർക്കും അറിയാത്ത കഥ ആണ്...

ജെറിൻ.... 

നീ എന്നെ തടയണ്ട മിലി ഞാൻ പറയും... 

ജെറിൻ പറഞ്ഞു തുടങ്ങി.... ഞങ്ങളുടെ വിവാഹം കഴിഞ്ഞ് എല്ലാ മകനും വിശ്വസിക്കുന്നത് പോലെ ഞാനും വിശ്വസിച്ചു എൻ്റെ മമ്മി ഇവളെ സ്വന്തം മകളെ പോലെ നോക്കും എന്ന്... ഇടക്ക് മിലി പലതും പറഞ്ഞു എങ്കിലും ഞാൻ അതൊന്നും വിശ്വസിച്ചില്ല... തമാശയായി തള്ളി..  എൻ്റെ മമ്മിയെ എനിക്ക് അത്ര വിശ്വാസം ആയിരുന്നു...  അത് കൊണ്ട് ആവാം അവളും പറച്ചിൽ നിർത്തി... പിന്നെ...  പിന്നെ മമ്മിയും മിലിയും എൻ്റെ മുന്നിൽ നന്നായി അഭിനയിച്ചു...  അത് മമ്മിയെ ഭയന്ന് ആണ് എന്ന് ഞാൻ അറിഞ്ഞില്ല... പപ്പ ഇതിനെല്ലാം മൂക സാക്ഷി ആയി... ഉള്ളിലെ വിഷമം അവള് ഒരിക്കലും അവളുടെ മമ്മിയെ അറിയിച്ചില്ല, കാരണം സ്വയം തിരഞ്ഞെടുത്ത ജീവിതം ആണ്...  കൂടെ അവളുടെ പപ്പ ഇല്ലാത്തതും അവളെ വിഷമിപ്പിച്ചു.... മമ്മി എന്തു ചെയ്യും എന്ന് അവള് ഭയന്ന്.... ഇവിടേക്ക് അപ്പൻ്റെ വീട്ടിലേക്ക് വരാൻ പോലും എൻ്റെ  മമ്മി അനുവാദം കൊടുത്തില്ല... മിലി അതൊക്കെ സ്വന്തം ഇഷ്ടം ഇല്ലായ്മ ആയി എല്ലാവരെയും കാണിച്ചു.. ഈ എന്നെയും..  എല്ലാവരും ഉണ്ടായിട്ടും എൻ്റെ കൊച്ചു ഒറ്റക്ക് ആയിരുന്നു... ആരും അറിഞ്ഞില്ല എന്ന് മാത്രം.  അങ്ങനെ ഞങ്ങൾക്ക് കുഞ്ഞും ആകാതെ ആയപ്പോൾ മമ്മിയുടെ ശല്യം സഹിക്കാതെ ഒരിക്കൽ അവളും ഒരു  അബദ്ധം കാണിച്ച്... ഉറക്കഗുളികകൾ അവൾക്ക് കൂട്ടായി... നാരിഴ വ്യത്യാസത്തിൽ  ആണ് എൻ്റെ മിലി ജീവിതത്തിലേക്ക് തിരിച്ചു വന്നത്..... അത് എന്നെ വല്ലാതെ ഒന്ന് കുലുക്കി...  അഞ്ചു വർഷം പ്രണയിച്ചു വിവാഹം കഴിച്ചവർ ആയിട്ടും എൻ്റെ മിലി അവളുടെ വിഷമം എന്നോട് പറഞ്ഞില്ല എന്നത് എന്നെ തളർത്തി... ആരെയും ഒന്നും അറിയിക്കണ്ട എന്ന് തീരുമാനിച്ചു...

ഹോസ്പിറ്റലിൽ വച്ച് അവള് ഒന്നും പറഞ്ഞില്ല... തിരിച്ച് വന്ന ദിവസം ഞാൻ അവളെ എൻ്റെ മുന്നിൽ ഇരുത്തി എൻ്റെയും  അവളുടെയും കണ്ണുകൾ കെട്ടി.. വിവാഹം മുതൽ അന്നു വരെ ഉള്ള കാര്യം പറയാൻ പറഞ്ഞു... അന്നാണ് ഞാൻ അറിഞ്ഞത് മമ്മി എൻ്റെ മിലിയോട് ചെയ്ത ക്രൂരത... അന്ന് ഞാൻ മമ്മിക്ക് കൊടുത്ത വാക്ക് ആണ് ഇനി ഒരിക്കൽ കൂടി ... 

പിന്നെ അന്നു മുതൽ ഇന്നലെ വരെ എല്ലാ ദിവസവും ഞാനും മിലിയും  കിടക്കുന്നതിനു മുൻപ് പരസ്പരം കുംബസാരിക്കും... കണ്ണടച്ച് അന്നു നടന്നത് പരസ്പരം പറയും. അതിൽ ഞങൾ തന്നെ വച്ച നിയമം ആണ് ... തിരിച്ച് ചോദ്യം അല്ലങ്കിൽ ഉപദേശം പാടില്ല... അതുപോലെ കേട്ടത് വച്ച് പ്രവർത്തിക്കാനും പാടില്ല... കൂടെ ഇല്ല എങ്കിൽ കൂടി ഫോണിൽ ഞങൾ ഇത് തുടർന്നു...  അതുകൊണ്ട് ഞാൻ എപ്പോഴും ഇവളെ മമ്മി യിൽ നിന്നും പൊതിഞ്ഞു പിടിച്ച്... പക്ഷേ ഞങ്ങളുടെ എഗ്രിമെൻ്റ് അനുസരിച്ച് എനിക്ക് മമ്മിയോട് ഒന്നും പറയാൻ സാധിച്ചില്ല...എങ്കിലും എൻ്റെ മിലീക്കു അറിയാം ഞാൻ എന്തിനും അവളുടെ കൂടെ ഉണ്ടാകും എന്ന്...

അതാണ് ഞാൻ ഇന്നു പ്രവർത്തിക്കുന്നത്...  എൻ്റെ മമ്മിയുടെ ഉള്ളിലെ ക്രൂരത ഇന്നു വീണ്ടും പുറത്ത് വന്നു .... എല്ലാവരുടെയും മുന്നിൽ... ഇനി ഒരു മടക്കം എനിക്ക് അവിടേക്ക് ഇല്ല... എൻ്റെ മിലിയെ ഞാൻ പ്രണയിച്ചു കൂടെ കൂട്ടിയതാണ്... നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു ജെം ആണ് എൻ്റെ പൊട്ടിക്കാളി... മമ്മിയും ഹരി അങ്കിളും ഒന്നിക്കണം എന്ന് എന്നെക്കാൾ ആഗ്രഹിച്ചത് അവള് ആണ്.. പക്ഷേ മമ്മി ഓരോ ദിവസവും ഇവളെ ഭീഷണിപ്പെടുത്തി എൻ്റെ ജീവിതത്തിൽ നിന്നും പുറത്ത് കളയും എന്ന്... ഇത്രയും നീച ആയ മമ്മിയെ ആണ് ഞങൾ  പുറത്ത് കളയുന്നത്... 

ജെറിൻ സംസാരിച്ചു തീർന്നതും മിഷേൽ മിലിയുടെ മുഖത്ത് ആഞ്ഞടിച്ചു പിന്നെ പൊട്ടിക്കരഞ്ഞു അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു .. നിൻ്റെ മമ്മി ജീവനോടെ ഉണ്ടായിരുന്നല്ലോ മോളെ....

എന്നോട് ക്ഷമിക് മമ്മി... 

ഇല്ല .... ഞാൻ ക്ഷമിക്കില്ല... അതും പറഞ്ഞു മിഷേൽ ഒരോട്ടത്തിന് ജറിൻ്റെ മമ്മിയുടെ മുന്നിൽ ചെന്ന്... അവരുടെ മുഖത്ത് തലങ്ങും വിലങ്ങും അടിച്ച്... അവസാനം ഹരിയും ലിസിയും കൂടി പിടിച്ച് മാറ്റേണ്ടി വന്നു അവളെ... 

ഞാൻ .... ഞാൻ മാപ്പ് ചോദിക്കുന്നു എൻ്റെ ഭാര്യയുടെ അറിവില്ലായ്മ ആണ്..

എന്നിട്ട് താൻ എന്തിനാടോ കിഴങ്ങാ ഇതിനെ കൊണ്ട് നടക്കുന്നത്... ഹരി ദേഷ്യത്തിൽ ആണ് ജറിൻ്റെ പപ്പിയോട് ചോദിച്ചത്...

ഹരിയെട്ട.... വേണ്ട...

സോറി.... സോറി... ഞാൻ ഒന്നും പറയുന്നില്ല...

പോട്ടെ... ജെറിൻ ചെറിയ പൊട്ടലും ചീറ്റലും എല്ലാ വീട്ടിലും ഉണ്ട്... നിനക്ക് വീട്ടിൽ നിന്നും മാറി നിൽക്കണം എങ്കിൽ കുറച്ച് നാൾ ഇവിടെ അപ്പൻ്റെ കൂടെ നിൽക്കാം... വാടക വീട് ഒന്നും വേണ്ട ...  എല്ലാം ഒന്ന് നേരെ ആയി കഴിഞ്ഞ് ഇനി വീട്ടിലേക്ക് പോയാൽ മതി... അപ്പന് ഉറപ്പുണ്ട് ജറിൻ്റെ മമ്മി അപ്പോഴേക്കും  കാര്യങ്ങൽ  മനസിലാക്കും... ഭാര്യയും കുഞ്ഞും നിന്നെ   ആഗ്രഹിക്കും പോലെ പ്രായം ആയ മാതാപിതാക്കളും നിൻ്റെ തന്നെ തണൽ ആഗ്രഹിക്കും   അപ്പോ നീ കൂടെ ഉണ്ടാകണം. 

അപ്പൻ പറഞ്ഞത് ആണ്  അതിൻ്റെ ശരി...  ഇവിടെ നിൽക്കാം നിങ്ങൾക്ക്.... മാത്യൂ ച്ചായനും പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം ആയിരുന്നു എങ്കിലും ജറിൻ്റെ മമ്മിയുടെ മുഖം മാത്രം ദേഷ്യത്തിൽ ആയിരുന്നു.... 

മമ്മിയെയും  പപ്പയെയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയ ജെറിൻ തിരിച്ച് വന്നു മിലിയോട് പറഞ്ഞു... ഞാൻ തിരിച്ചു വരും കെട്ടോടി പോട്ടിക്കാളി.... ഇവിടിരുന്ന് മോങ്ങരുത്... മിലി അവനെ നോക്കി ചിരിച്ചു....

ഒരു മഴ പെയിതൂ തോർന്ന നിശബ്ദത ആയിരുന്നു അവിടെ... 

ഹരി നമുക്ക് ഇറങ്ങാം ... നേരം കുറേ ആയി...

നിങൾ എവിടെ പോകുന്നു...?

അത് അപ്പാ.... ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ അടുത്ത് ... ഇന്നു രാത്രി ഞാനും ഹരിയും അവിടെ ആണ്... ഇവര് ഇവിടെ കാണും ലിസിയെയും ജൂഹിയെയും നോക്കി ആണ് പറഞ്ഞത്... നാളെ രാവിലെ വരാം രജിസ്റ്റർ ഓഫീസിൽ പോയി ആപ്ലിക്കേഷൻ കൊടുക്കാൻ...പിന്നെ അത് കഴിഞ്ഞ് പോകുമ്പോൾ ഞങൾ മിഷിയെ കൊണ്ട് പോകും വീടിൻ്റെ കേറി താമസം കഴിഞ്ഞ് തിരിച്ചു വരും ... എന്താ അപ്പാ?

ആയിക്കോട്ടെ മക്കളെ നിങ്ങളുടെ ഇഷ്ടം...

എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഹരി മിലിയുടെ  മുടിയിൽ തലോടി പറഞ്ഞു....

പപ്പയോളം വരില്ല... പക്ഷേ അങ്കിൾ ആയി എന്നും കൂടെ കാണും... മറക്കരുത്... കൂടെ കൂട്ടണം...

അതിന് മിലി മറുപടി പറഞ്ഞില്ല... ഒന്ന് പുഞ്ചിരിച്ചു...
മിഷേൽ അപ്പോഴും കേട്ട സത്യത്തിൽ നിന്നും പുറത്ത് വന്നിട്ടില്ല എന്ന് മനസ്സിലായ ഹരി അവളെ ശല്യം ചെയ്യാതെ ടോമിച്ചൻ്റെ കൂടെ പുറത്തേക്ക് ഇറങ്ങി .. കൂടെ വന്ന ലിസിയൊട് പറഞ്ഞു...

അവള് ഡിസ്റർബെഡ് ആണ്!!! 

ഞാൻ നോക്കിക്കോളാം .. ഹരിയെട്ടൻ പേടിക്കണ്ട...

രാത്രി മിലിയോട് ചേർന്ന് കിടന്ന മിഷേൽ അവളുടെ തലയിൽ തലോടി പറഞ്ഞു...

എങ്കിലും നീ എന്നെ ഓർത്തില്ലല്ലോ...

അങ്ങനെ അല്ല മമ്മി... എനിക്ക് എൻ്റെ മമ്മി തന്നെ ആണ് വലുത്...  അന്ന് രാത്രി അമ്മയും മകളും കുറേ കരഞ്ഞു...

രാവിലെ പോകുന്നതിനു മുൻപ് മിഷേൽ ഒരിക്കൽ കൂടി ജറിനെയും മിലിയെയും വിളിച്ച്...

മമ്മി അപ്ലിക്കേഷൻ കൊടുക്കണോ??

വേണം... എനിക്ക് പൂർണ്ണ സമ്മതം ആണ്... മിലിയുടെ വാക്കുകൾ തേൻമഴ പോലെ ആണ് മിഷേൽ കേട്ടത്....

ജെറിൻ ആണ് മിഷെലിനെയും ലിസിയെയും കൊണ്ട് പോയത്... അപ്ലിക്കേഷൻ ഒപ്പിടുന്നതിന് മുൻപ് ഹരി പറഞ്ഞു...

മിഷി വലിയ വാഗ്ദാനം ഒന്നും ഇല്ല... ഒരു പട്ടാളക്കാരൻ്റെ ജീവിതം നിനക്ക് അറിയാം ഈ നെഞ്ചില് ശ്വാസം ഉള്ളിടത്തോളം കൂടെ നീയും ഉണ്ടാകും... സമ്മതം ആണ് എങ്കിൽ ഒപ്പിട്ടു നമുക്ക് ഇത് കൊടുക്കാം...

മിഷേൽ അവനെ നോക്കി ഒന്ന് ചിരിച്ചു... 
എന്നെയും എൻ്റെ വാലായ രണ്ടിനെയും  അതിൻ്റെ ബാക്കിയെയും സ്വന്തം ആയി കാണാം എങ്കിൽ ഞാൻ ഒപ്പിടാം..

അത് കേട്ട് എല്ലാവരും ചിരിച്ചു...  അപ്ലിക്കേഷൻ കൊടുത്തു പുറത്ത് വന്ന നേരം മുതൽ  ഹരിയുടെ മുഖത്ത് ഒരു  പ്രത്യേക ഭാവമായിരുന്നു... 

എല്ലാവരോടും  യാത്ര പറഞ്ഞു ലിസിയുടെ വീട്ടിലേക്ക് തിരിക്കുമ്പോൾ ലിസിയുടെ കുടുംബവും മിഷേലും ഹരിയും ഒരു പിക്നിക് മൂഡിൽ എത്തി...
ടോമിച്ചൻ ഡ്രൈവ് ചെയ്യുന്നു ഹരി കൂടെ ഇരിക്കുന്നു...  ബാക്കി മൂന്നും പുറകിലും .. 

നിങൾ ഇന്നലെ രാത്രി ഏതു ഫ്രണ്ട്നേ കാണാൻ പോയത് ആണ്?? നിഷ്കളങ്കമായി മിഷേൽ ചോദിച്ചു...

അതിന് ആരു പോയി ഫ്രണ്ട്നേ കാണാൻ... ഞങ്ങൾ ഹോട്ടലിൽ റൂം എടുത്ത്...

അത് കേട്ട് ലിസിയും മിഷേലും കണ്ണു തള്ളി മുന്നിൽ ഇരിക്കുന്നവരെ നോക്കി...  

നിങൾ നോക്കണ്ട... ഇവര് കൂടിയാൽ വെള്ളമടി അല്ലേ...അത് ആൻ്റിഡെ വീട്ടിൽ നടക്കില്ല അല്ലേ പപ്പ....

ഡീ നീയും കൂടിയോ ഇവരുടെ കൂടെ...

പിന്നെ പപ്പ അറിഞ്ഞില്ലേ... ഞാൻ   എന്നെ പാർട്ടി മാറി...

കുറേ പോയപ്പോൾ ഹരി തിരിഞ്ഞു ലീസിയോടു പറഞ്ഞു... 

ഡോ ലിസി... എനിക്ക് നല്ല ഉറക്കം വരുന്നു... താൻ മുന്നിൽ വാ... ഞാൻ ഒരു നാപ് എടുക്കട്ടെ... അത് കഴിഞ്ഞ് ഞാൻ ഡ്രൈവ് ചെയ്യാം...

അപ്പോ ഇന്നലെ രാത്രി ഉറങ്ങാതെ വെള്ളമടിച്ച് അല്ലേ ഹരിയെട്ട...

അയ്യോ ഇല്ല മിഷെലെ ഇവൻ രാത്രി ഭയങ്കര സെൻ്റി ആയിരുന്നു...  മിലിയുടെ കാര്യം പറഞ്ഞു .. ഉറങ്ങാതെ ഇരുപ്പായിരുന്നു... ടോമിച്ചൻ പറഞ്ഞപ്പോൾ ഹരി ചിരിച്ചു...

വണ്ടി സൈഡിൽ ഒത്തിക്കിയപ്പോ ഹരി ഇറങ്ങി പുറകിൽ വന്നു മിഷെലിൻ്റെ കൂടെ ഇരുന്നു... 

മിഷേലിൻ്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു... 

മനസ്സ് അങ്ങു ലഖ്നൗ എത്തി അല്ലേ.... നമ്മൾ ഒന്നിച്ചിരുന്ന് ഡ്യൂട്ടിക്ക് പോകുന്നത്... ഹരി പതിയെ അവളോട് ചോദിച്ചു...

ഹൂം... 

ഡാ... ടോമിച്ച.... കല്യാണത്തിന് തീരുമാനം ആയാൽ തോളിൽ കിടന്നുറങ്ങുന്നത് നിയപരമായി കുറ്റം അല്ലല്ലോ അല്ലേ...?

നീ മടിയിൽ കിടന്നാലും ഒരു കുറ്റവും ഇല്ല ഡാ... നമ്മുടെ പെണ്ണല്ലേ...

അത് വേണ്ട പപ്പ... ഹരി അങ്കിളിൻ്റെ പെണ്ണാണ്... പപ്പയുടെ അല്ല...

എൻ്റെ ദൈവമേ!!! എടീ ജൂഹി കുടുംബ കലഹം ഉണ്ടാക്കുമോ നീ.... 

എല്ലാവരുടെയും പൊട്ടിച്ചിരിക്ക് ഒടുവിൽ അവളുടെ തോളിൽ തല ചായ്ച്ചു ഹരി അവളുടെ ചെവിയിൽ പറഞ്ഞു... എനിക്ക് കാലിൽ ചുറ്റിപ്പിടിച്ച് കിടക്കാൻ ആണ് ഇഷ്ടം... 

മിഷേൽ ഒന്ന് ഞെട്ടി... കള്ളൻ അപ്പോ അന്നു ഉറക്കത്തിൽ ആയിരുന്നില്ല... 

രണ്ടുപേരുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു...  അത് കണ്ട ജൂഹി മിഷെലിൻ്റെ ഇടത്തേ കവിളിൽ ഒരു ഉമ്മ വച്ചു... എൻ്റെയും കൂടിയ ..... 

ദൈവമേ ഈ പെണ്ണ് എനിക്ക് പാര ആകും!!! അതും പറഞ്ഞു ഹരി കണ്ണടച്ച് ഉറക്കം കാത്തു കിടന്നു....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.42

ശിഷ്ടകാലം💞ഇഷ്ടകാലം.42

4.3
5198

കുസൃതി വേണ്ട.... ഉറങ്ങിക്കൊ കേട്ടോ.... ഇടതുവശത്തെക്ക് തല തിരിച്ച് ആണ് മിഷി പറഞ്ഞത്.... വേറെ ഒന്നും അല്ല അവളുടെ വലത്തേ തോളിൽ ജൂഹി കിടപ്പുണ്ട്.... ഇടത്തേ തോളിൽ കിടക്കുന്ന ഹരി അവളുടെ കഴുത്തിൽ ഊതുന്നു അല്ലങ്കിൽ അവളുടെ കമ്മലിലെ കല്ലിൽ പിടിച്ച് തിരിക്കുന്നു... കയ്യിൽ കിടക്കുന്ന വളയിൽ കൂടി വിരൽ കടത്തി ചുറ്റി കറക്കുന്ന്... എൻ്റെ ഉറക്കം കഴിഞ്ഞു് ... കുറേ നേരം ഇങ്ങനെ  വെറുതെ കിടക്കട്ടെഡോ... ജൂഹി മിഷേലിനേ രണ്ടു കൈ കൊണ്ടും ഇടുപ്പിൽ  ചുറ്റി പിടിച്ച് ആണ് കിടക്കുന്നത്... എന്നാൾ ഹരി തല മാത്രമേ അവളുടെ തോളിൽ വച്ചുള്ളൂ... കൈകൾ അവൻ്റെ മടിയിൽ ഒതുക്കി വച്ചാണ് ഉറങ്ങിയത്... ഉണർന്ന് കഴിഞ്