Aksharathalukal

പ്രിയരാഗം 1

രചന : BIBIL T THOMAS
ചിറ്റൂർ എന്ന മനോഹരമായ പാലക്കാടൻ ഗ്രാമത്തിലെ മാർച്ച് മാസത്തിലെ ഒരു തണുപ്പുള്ള രാവിൽ വഴിവിളക്കുകളുടെ വെളിച്ചത്തിൽ കാണപ്പെടുന്ന ഒരു ചെറിയ വീട്..... തന്റെ മുറിയിൽ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് പൂജ.... 

\"കിടക്കാൻ നോക്കിക്കൂടായിരുന്നോ കുട്ടിയെ.... നാളെ വെളുപ്പിനെ തന്നെ പോകാൻ ഉള്ളതല്ലെ.... \"
എന്ന് ചോദിച്ചുകൊണ്ട് ശാരദ മകളുടെ അടുത്തേക്ക് വന്നു....

\"ഉവ്വ അമ്മേ കിടക്കാൻ പോവുവാ.... മാളൂട്ടി ഉറങ്ങിയോ...\"

\" ഉവ്വ... അച്ഛനും കിടന്നു നാളെ നിന്റെ ഒപ്പം വരുവാൻ ഉള്ളതല്ലേ.... എല്ലാം എടുത്ത് വെച്ചോ നീ....\"

\" ഉവ്വ അമ്മേ ..\"

\". എന്ന മോൾ കിടന്നോ.... \"

അത്രയും പറഞ്ഞ് ശാരദ പോയപ്പോൾ ബുക്ക് മടക്കി വച്ചിട് പൂജ ഉറങ്ങുവാനായി കിടന്നു.... 
കൂലിപ്പണിക്കാരായ അച്ഛൻ വിജയനും അമ്മ ശാരദയും പ്ലസ്ടുവിന് പഠിക്കുന്ന അനിയത്തി മാളുട്ടി എന്ന കൃഷ്ണയും അടങ്ങിയ ഒരു സാധാരണ കുടുംബമാണ് പൂജയുടെ..... 
പ്രതികൂല സാഹചര്യത്തിലും പോരാടി അവൾ എം.കോം വരെ പേടിച്ചു... പക്ഷേ ഇന്റർവ്യൂ നടത്തിയ എല്ലാ സ്ഥാപനങ്ങളും ക്യാഷ് കൂടെ ചോദിച്ചപ്പോൾ അത് കൊടുക്കാൻ ഇല്ലാത്തത്കൊണ്ട് ജോലി ഒന്നും ശരിയായില്ല... 
അങ്ങനെ ഇരിക്കെ ട്രാൻസ് ലോജിസ്റ്റിക്സ് എന്ന കമ്പനിയിലേക്ക് അപേക്ഷ അയച്ചത്..... നാളെ കൊച്ചിയിൽ ആണ് അതിന്റെ അഭിമുഖം ...... ഇതെങ്കിലും ശെരിയാവാനേ എന്നുള്ള പ്രാർത്ഥനയോടെ ഉറങ്ങി....

\"മോളെ എഴുന്നേൽക്ക് 4 മണിയായി....\"

 വെളുപ്പിന് ശാരദയുടെ വിളിയാണ് പൂജയെ ഉണർത്തിയത്....

\"അച്ഛൻ ഉണർന്നോ അമ്മേ .... \"

\"ഉവ്വ... കുട്ടി വേഗം തയാറാവു.... \"

\"ശരിയമ്മേ.... \"

ഉള്ളതിൽ നല്ല ചുരിതാർ ഒരെണ്ണം ഇട്ട് അവൾ ഒരുങ്ങി .... അമ്മയുടെയും അച്ചന്റേയും അനുഗ്രഹം വാങ്ങി അവൾ അച്ഛന്റെ ഒപ്പം കൊച്ചിയിലേക്ക് യാത്ര ആരംഭിച്ചു..... മൂന്നര മണിക്കൂർ നീണ്ട ബസ് യാത്രക്ക് ഒടുവിൽ രാവിലെ 8 മണിയോടെ കൊച്ചിയിൽ എത്തി.... എത്രമണിക്കാ മോളെ ഇന്റർവ്യൂ.... 10 മണിക്ക് ആ അച്ഛാ.... എന്റെ കുട്ടി ഒന്നും കഴിച്ചില്ലലോ... വാ വേണ്ട എന്ന് പറഞ്ഞിട്ടും അച്ഛൻ അവളെയും കൂട്ടി പോയി ആഹാരം കഴിച്ചു... അവർ ഓട്ടോയിൽ ട്രാൻസ് ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ ബഹുനിലകെട്ടിടത്തിന് മുമ്പിൽ എത്തി.... ഉള്ളിലേക്ക് പ്രവേശിച്ചു.... നമസ്കാരം... അവിടെ റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി അവരെ നോക്കി പറഞ്ഞു..... ഞാൻ പൂജ ഇവിടെ ഇന്റർവ്യൂവിന് വിളിച്ചട്ടുണ്ട്..... ഓക്കേ ... അവിടെ ഇരുന്നോളു .... 10 മണിക്കാണ് ഇന്റർവ്യൂ ആരംഭിക്കുകയൊള്ളു..... സമയം കടന്നുപോയികൊണ്ടിരുന്നു ... ഇതിനിടയിൽ ഐ.ഡി. കാർഡ് ധരിച്ച ഒരുപാട് ഓഫീസ് ജോലിക്കാരും പൂജയെപ്പോലെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയ ആളുകളും വന്നു... സമയം അടുക്കുന്തോറും പൂജക്ക് ഉള്ളിൽ ഭയം നിറഞ്ഞുവന്നു.... കൂടെ ഇരിക്കുന്നവരെ കണ്ടാൽ അറിയാം എല്ലാവശരും തന്നെക്കാൾ സാമ്പത്തിക സ്ഥിതി ഉള്ളവർ ആണ് എന്ന്.... 
ഏകദേശം 10 മണിയോടെ അവിടേക്ക് ഒരു ആഡംബര കാർ വന്നു... അതിൽ നിന്ന് 60 വയസ് തോന്നിക്കുന്ന ഒരാളും ഒരു സ്ത്രീയും ഇറങ്ങി... അത് കമ്പനി എം.ഡി മഹേന്ദ്രനും ഭാര്യയും ആയിരുന്നു..... അവർ തന്റെ മുമ്പിലൂടെ പോയപ്പോൾ പൂജ ബഹുമാനപൂർവ്വം എഴുന്നേറ്റ് നിന്നെങ്കിലും അവർ അത് നോക്കതെതന്നെ കടന്നുപോയി..... അത് കണ്ടപ്പോൾ ബാക്കി ഉള്ള ഉദ്യോഗാർത്ഥികൾ തന്നെ പുച്ഛത്തോടെ നോക്കുന്നത് പൂജ കണ്ടു.... അപമാനഭാരം ആയി ആണ് അവൾ പിന്നെ അവിടെ ഇരുന്നത്.... അല്പസമയത്തിന് ശേഷം അഭിമുഖം ആരംഭിച്ചു.... ഓരോ പേരുകൾ വിളിക്കുമ്പോൾ ഭയം കൂടി വന്നു.... പൂജ.... ഓരോന്നും ആലോചിച്ചു ഇരുന്നപ്പോൾ ആയിരുന്നു തന്റെ പേര് വിളിച്ചത്..... അല്പം പേടിയോടെ അവൾ അഭിമുഖം നടക്കുന്ന ശീതികരിച്ച മുറിയിലേക്ക് കയറി.... 
ആ മുറിയിൽ മഹേന്ദ്രനും ഭാര്യയും വേറെ രണ്ടുപേരും കുടി ഉണ്ടായിരുന്നു..... പൂജ അവർക്ക് മുമ്പിലേക്ക് എത്തി.... ഇരിക്കൂ .... മഹേന്ദ്രൻ പറഞ്ഞപ്പോൾ അവൾ മുമ്പിൽ ഉള്ള കസേരയിൽ ഇരുന്നു... ഒപ്പംതന്നെ അവളുടെ സർട്ടിഫിക്കറ്റ്സ് അടങ്ങിയ ഫയൽ അയാൾക്ക് കൊടുത്തു.... സർട്ടിഫിക്കറ്റ് അവർ സൂക്ഷമായി നിരീക്ഷിച്ചു...... അതിനുശേഷം അവളോട് സംസാരിക്കാൻ ആരംഭിച്ചു.... രണ്ട് വർഷംമുമ്പ് പോസ്റ്റുഗ്രാജുവേഷൻ ഉയർന്ന മാർക്കോടെ വിജയിച്ചു.... എന്നിട്ടും പ്രവർത്തിപരിചയം ഇല്ലാത്തത് എന്തുകൊണ്ട്....? മഹേന്ദരന്റെ ഭാര്യ ആയിരുന്നു ചോദിച്ചത്.... മാഡം കുറേ സ്ഥലങ്ങളിൽ അഭിമുഖത്തിന് പോയിരുന്നു ..... എല്ലാവരും ഫയൽ ഒക്കെ നോക്കിട്ടും ജോലി കിട്ടണം എങ്കിൽ നല്ല ഒരു തുക കൊടുക്കാൻ ആവശ്യപ്പെടും.... അത് കൊടുക്കാൻ ഒരുകൂലിപ്പണിക്കാരന്റെ മകൾക്കു വശമില്ലാത്തോണ്ട് എവിടെയും ജോലി ശരിപ്പെട്ടില്ല... ഇത്രയും പഠിപ്പൊക്കെ ഉണ്ടായിട്ട് ഒരു നല്ല ജോലികുടെ കിട്ടുമ്പോൾ അച്ഛൻ കുലിപണിക്കാരൻ ആണെന്ന് പറയാൻ നാണക്കേടില്ലേ... അവിടെ ഉണ്ടായിരുന്ന വേറെ ഒരാൾ ആണ് അത് ചോദിച്ചത്.... ആ ചോദ്യം ഇഷ്ടമായില്ല എങ്കിലും അത് പുറത്തു കാണിക്കാതെ അവൾ മറുപടി നൽകി... ഒരിക്കലും ഇല്ല അങ്ങനെ അഹങ്കരിക്കുന്നതിലും നല്ലത് ഞാൻ മരിക്കുന്നതാണ്...... ഓർമവെച്ച നാൾമുതൽ ഒരുപാട് കഷ്ടപ്പെട്ട് കൂലിപ്പണി ചെയ്തുതന്നെയാണ് എന്നെ വളർത്തിയത് അതുകൊണ്ട് അങ്ങനെ പറയുന്നതിൽ എനിക്ക് അഭിമാനം ഒള്ളു.... അത് ഞാൻ എത്ര ഉയരത്തിൽ എത്തിയാലും.... അവളുടെ ഉറച്ച മറുപിടി കേട്ടപ്പോൾ അവർ പരസ്പരം നോക്കി... 
ഒക്കെ.... ഏത് പോസ്റ്റിലേക്ക് ആണ് ജോലി ഉദ്ദേശിക്കുന്നത്.... അങ്ങനെ പ്രതേകിച്ചു ഒരു പോസ്റ്റ് എന്നൊന്നും ഇല്ല സാർ... ഏത് ജോലി ആണെങ്കിലും ആത്മാർത്ഥതയോടെ ചെയ്യും.... അത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ മഹീന്ദ്രൻ സംസാരിച്ച് തുടങ്ങി... എല്ലാ കമ്പനി പോലെ ഇവിടെയും പണം വാങ്ങിയാണ് ഞങ്ങളും ആളുകളെ ജോലിക്ക് നിയമിക്കാറുള്ളു..... കൂടുതൽ ഒന്നും വേണ്ട... ഒരു 10 ലക്ഷം.... അത്രെയും അയാൾ പറഞ്ഞുതീർന്നതും അവളുടെ മറുപടി വന്നു.... എനിക്ക് ഈ ജോലി വേണ്ട സാർ... ജോലി എനിക്ക് ആവശ്യം തന്നെയാണ്.... പക്ഷേ .... ഇപ്പോൾ ഈ 10 ലക്ഷം എടുക്കാൻ ഇനിയും എന്റെ അച്ഛനെ ബുദ്ധിമുട്ടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ... അഹങ്കാരമായി തോന്നരുത് സാർ... നിസ്സഹായതയാണ്.... അത്രയും പറഞ്ഞ് തന്റെ ഫലയുമെടുത്ത് അവൾ ആ റൂമിന് വെളിയിലേക്ക് ഇറങ്ങി.... ഓഫീസിന് പുറത്ത് അവളെ കാത്ത് അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു.... സങ്കടത്തോടെ ഇറങ്ങിവരുന്ന മകളെ കണ്ടപ്പോൾ തന്നെ ആ മനുഷ്യന് കാര്യങ്ങൾ മനസിലായി..... മകളെ കൂടുതൽ വിഷമിപ്പിക്കണ്ട എന്നുവിചാരിച്ച് അയാൾ അവളോട് ഒന്നും ചോദിച്ചില്ല.... അവർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവൾ പറഞ്ഞു.... ഇതും കിട്ടില്ല അച്ഛാ.... അവർക്ക് പ്രവർത്തിപരിചയം ഉള്ളവരെയാണ് വേണ്ടത് എന്ന്.... പോട്ടെ മോളെ.... ദൈവം എന്തെങ്കിലും വഴി കാണാതിരിക്കില്ല.... ഹെയ് എനിക്ക് വിഷമം ഒന്നും ഇല്ല അച്ഛാ... ഉള്ളു നിറയെ സങ്കടം ഉണ്ടെങ്കിലും അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്.... അവിടെനിന്ന് ബസിൽ കയറുമ്പോളും സങ്കടം ആയിരുന്നു... അത്രയും പ്രതീക്ഷിച്ചിരുന്നു ഈ ജോലി.... ബസിൽ അച്ഛന്റെയൊപ്പം അവൾ നാട്ടിലേക്ക് യാത്ര ആരംഭിച്ചു തന്റെ ജീവിതത്തിൽ ഇനി വരാനിരിക്കുന്ന സംഭവവികാസങ്ങൾ അറിയാതെ..... 
                                             ( കാത്തിരിക്കൂ....) 


പ്രിയരാഗം 2

പ്രിയരാഗം 2

4.9
2775

രചന : BIBIL T THOMASഅച്ഛന്റെയൊപ്പം അവൾ നാട്ടിലേക്ക് യാത്ര ആരംഭിച്ചു തന്റെ ജീവിതത്തിൽ ഇനി വരാനിരിക്കുന്ന സംഭവവികാസങ്ങൾ അറിയാതെ.....                        *********ബസിൽ ഇരുന്ന് എപ്പോഴോ ഉറങ്ങി.... \" മോളെ എഴുന്നേൽക്ക് എത്താറായി \" .... അച്ഛൻ വിളിച്ചപ്പോൾ ആണ് ഉണർന്നത്....പിന്നെ ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോളേക്കും സ്ഥലമെത്തി... അച്ഛന്റെ ഒപ്പം വീട്ടിലേക്ക് നടന്നു.... ഞങ്ങളെ കാത്ത് \'അമ്മ വീടിന്റെ മുമ്പിൽ ഇരിപ്പുണ്ടായിരുന്നു... \"എങ്ങനെ ഉണ്ടായിരുന്നു മോളെ..\".. വീടിൽ എത്തിയപ്പോൾ തന്നെ ആകാംഷയും പ്രതീക്ഷയും മറച്ചുവയ്ക്കാതെ തന്നെ \'അമ്മ ചോദിച്ചു..... \" അതും കിട്ടില്ല അമ്മേ ..... അവർക