എറണാകുളം ടൗണിലെ ഒരു പ്രമുഖ പള്ളിയിലെ വികാരി ആയിരുന്നു ഫാദര്‍ റോജര്‍, അദ്ദേഹത്തിന്, ജനങ്ങള്‍ വലിയ ബഹുമാനം കൊടുത്തിരുന്നു.
ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ അദ്ദേഹം അഹോരാത്രം പ്രവർത്തിക്കുമായിരുന്നു
ഒരു ദിവസം ഫാദര്‍ റോജര്‍ ജര്‍മ്മനിയിലെക്ക് പോയി; ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി, രണ്ട് ദിവസം കഴിഞ്ഞ് ഇടവകയിലെക്ക് അദ്ദേഹത്തിന്റെ ഫോണ്‍ കോള് വന്നു താൻ ഇനി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല, തനിക്ക് പകരം പുതിയ ഒരു പുരോഹിതന്‍ ഇവിടെനിന്ന് അങ്ങോട്ട് വരുന്നുണ്ട് , അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും സഹകരണവും നല്‍കണമെന്ന് ആവശ്യപ്പെട്ടു
കപ്യാർ പള്ളിയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ദൂരെ നിന്ന് ഒരു പുരോഹിതന്‍ വരുന്നത് കണ്ടു, ആ സമയം കപ്യാർ ഓര്‍ത്തു "എന്ത് തേജസുളള മുഖം" . പുരോഹിതന്റെ അടുത്തുചെന്ന് കപ്യാർ ചോദിച്ചു 'റോജര്‍ അച്ചൻ പറഞ്ഞിട്ട് വന്ന് പുതിയ അച്ചൻ ആണോ? അതെ , അച്ചന്റെ പേര് എന്താണ്?' ഫാദര്‍ വില്യം ജോൺ. കാപ്യരുടെ മനസ്സില്‍ വലിയ സന്തോഷം തോന്നി ഇത്രയും തേജസുളള ഒരു അച്ചനെ കപ്യാർ ഇതിനുമുമ്പ് കണ്ടിട്ടില്ല. മറ്റ് വിശേഷങ്ങള്‍ തിരക്കി അച്ചനെ പള്ളി മേടയിലേക്ക് ആനയിച്ചു.
ഇടവകയിലെ തോമസും കുടുംബവും പുതിയ അച്ചനെ കാണുന്നതിനായി പള്ളിയില്‍ എത്തി. തോമസ് അച്ചനോട് പറഞ്ഞു എന്റെ മോൾ ലിസിയെ കാണാതായിട്ട് ഇന്ന് രണ്ട് ദിവസം കഴിഞ്ഞു, ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. പോലീസില്‍ പരാതി നല്‍കി, അവർ പറയുന്നത് അവൾ ഒളിച്ചോടി പോയതാണ് അതുകൊണ്ട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവൾ തിരിച്ച് വരുമെന്നാണ്. ഞാന്‍ എന്റെ മോളെ വളർത്തിയത് അങ്ങനെയല്ല അവൾ ഒരിക്കലും ഒളിച്ചോടി പോകില്ല. ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട് നിനക്ക് ശരിയെന്ന തോന്നുന്നത് നീ ചെയ്തോളൂ നിനക്ക് എപ്പോഴെങ്കിലും ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ വന്നാല്‍ അത് എന്നോട് പറയാം, അവള്‍ക്ക് ആരോടെങ്കിലും താല്‍പര്യം ഉണ്ടെങ്കില്‍ അത് എന്നോട് പറഞ്ഞേനെ. ജേണലിസം കോഴ്സ് കഴിഞ്ഞ ട്രെയിനിങ്ങിന്റെ ഭാഗമായി അവൾ ഒരു ചാനലില്‍ ട്രെയിനിയായി ഒരു മാസമായി വർക്ക് ചെയ്യുന്നു. അന്വേഷണാത്മക ജേണലിസത്തിനാണ് അവൾക്ക് താല്പര്യം ഉണ്ടായിരുന്നത് അങ്ങനെ ഒരു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോയതാണ് പിന്നെ തിരിച്ച് വന്നിട്ടില്ല. മറ്റ് വിവരങ്ങൾ ഒന്നും ഞങ്ങൾക്ക് അറിയില്ല. അച്ചൻ ഞങ്ങളുടെ മോളെ കണ്ടെത്താന്‍ പോലിസ്സിലും ഗവണ്മെന്റിലു സമ്മര്‍ദ്ദം ചെലുത്തണമെന്ന് അപേക്ഷിക്കാനാണ് ഞങ്ങള്‍ വന്നത്. അച്ചൻ അവരോട് പറഞ്ഞു "നിങ്ങള്‍ ഭയപ്പെടേണ്ട ദൈവത്തിന്റെ സംരക്ഷണം നിങ്ങളുടെ മേല്‍ ഉണ്ട്" എന്നെക്കൊണ്ട് കഴിയുന്ന എല്ലാവിധ പിന്തുണയും സഹകരണവും സഹായവും നൽകുമെന്ന് ഞാന്‍ ദൈവനാമത്തില്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ സമാധാനമായി പോയിക്കോളും.
*******
വൈകുന്നേരം നാലിന് ഒരു ഫോൺ ശബ്ദം കേട്ടാണ് റോഷൻ എഴുന്നേറ്റത്, കോള് എടുത്തു ആഷിഖ് ആണ്, നാളെ നിമ്മിയുടെ വിവാഹത്തിന് പോകുന്ന കാര്യം ചോദിക്കാനാണ് വിളിച്ചത്. റോഷൻ പറഞ്ഞു "നമ്മുക്ക് വൈകീട്ട് പോകാം നീ വിനായകനോട് പറഞ്ഞേക്ക് ഞാന്‍ റിനിഷിനെ കൂട്ടി വരാം".
വൈകുന്നേരം 6 മണി ആയപ്പോഴേക്കും കൊച്ചിയിലെ നിമ്മിയുടെ വീട്ടില്‍ ആളുകള്‍ വരാന്‍ തുടങ്ങി. ദൂരെ നിന്ന് രണ്ട് ബൈക്കുകളിലായി റോഷൻ, ആഷിഖ്, വിനായകൻ, റിനിഷ് വരുന്നതുകണ്ട നിമ്മി മുകളില്‍ നിന്ന് താഴത്തെ വരാന്തയില്‍ എത്തിയപ്പോള്‍ അവർ നാലുപേരും അവിടെ എത്തി. നിമ്മിയുമായി വിശേഷങ്ങള്‍ പങ്കുവെച്ചു, ആ സമയത്ത് അതുവഴി വന്ന ചേട്ടനെ പരിചയപ്പെടുത്തിയതിനുശേഷം അവൾ മുകളിലെ റൂമിലേക്ക് പോയി.
ഓഡിറ്റോറിയത്തിൽ ഗാനമേള തകൃതിയായി നടക്കുന്നുണ്ട്. രാത്രി 12 മണി ആയപ്പോഴേക്കും ഗാനമേള തീര്‍ന്നു .അവര്‍
നാലുപേരും ഓഡിറ്റോറിയത്തിന്റെ മുന്‍വശത്ത് എത്തിയപ്പോള്‍ നിമ്മിയുടെ ചേട്ടൻ സബാസ്റ്റ്യനെ കണ്ടു "നിങ്ങള്‍ പോകുകയാണോ? അതെ," നാളെ വരില്ലേ? ", ഇല്ല നാളെ ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് കയറണം", . അവര്‍ യാത്ര പറഞ്ഞ് അവിടെ, നിന്ന് ഇറങ്ങി ടൗൺ കഴിഞ്ഞ് ഒരു വിജനമായ റോഡിലൂടെ അവര്‍ യാത്ര തുടര്‍ന്നു, മുമ്പിൽ റോഷനും റിനിഷും പിറകില്‍ ആഷിഖും വിനായകനും. അല്പം കഴിഞ്ഞപ്പോള്‍ ആഷിഖിന്റെ ബൈക്ക് കാണാതായി,റോഷൻ ബൈക്ക് നിര്‍ത്തി 5 മിനിറ്റ് കഴിഞ്ഞിട്ടും അവരെ കാണാതെ വന്നപ്പോള്‍ ഫോൺ വിളിച്ചു റിങ് ചെയ്തു എന്നാല്‍ പിന്നെയും വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു, രണ്ടുപേരെയും മാറി മാറി വിളിച്ചു യാതൊരു വിധ പ്രതികരണങ്ങളും ലഭിച്ചില്ല, തിരിച്ച് കുറച്ച് ദുരം ചെന്ന് നോക്കിയിട്ട് അവരെ കണ്ടില്ല. അസ്വാഭാവികമായി എന്തോ നടന്നിട്ടുണ്ട് എന്ന് റോഷന് മനസ്സിലായി, ഉടന്‍ തന്നെ സൈബര്‍ സെല്ലിലെ ആന്റണിയെ വിളിച്ച് രണ്ട് ഫോൺ നമ്പറും കൊടുത്തു. ആന്റണി പരിശോധിച്ചിട്ട് പറഞ്ഞു നിങ്ങള്‍ നിൽക്കുന്ന സ്ഥാലത്തിൽ നിന്ന് ഏകദേശം 25 മീറ്റര്‍ വടക്ക് മാറിയാണ് അവസാന സിഗ്നല്‍ കാണിക്കുന്നത്. റോഷൻ ആ പരിസരമാകെ നോക്കി അവിടെ നിന്ന് പൊട്ടി ചിതറിയ ഫോണ്‍ കഷണങ്ങള്‍ കിട്ടി, ഉടനെ തന്നെ അടുത്തുള്ള സ്റ്റേഷനില്‍ വിളിച്ചു. പോലീസ് അവിടെ എത്തി റോഷനെ കണ്ടതു അവർ സല്യൂട്ട് ചെയ്തു, "സർ എന്താണ് സംഭവിച്ചത്"," ഞങ്ങള്‍ നാലുപേരും രണ്ട് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു എന്റെ ബൈക്ക് അല്പം മുന്നിലായിരുന്നു, കുറെ ദൂരം കഴിഞ്ഞപ്പോള്‍ അവർ വന്ന ബൈക്ക് കാണാതായി, പരിശോധനയില്‍ അവരുടെ ഫോൺ തകർന്ന് നിലയിലാണ് കണ്ടെത്തിയത്" ശരി സർ ഞങ്ങൾ അന്വേഷിക്കാം, സർ വീട്ടില്‍ പോയിക്കോളും എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കാം", നിങ്ങള്‍ ഈ 5Km നന്നായി പരിശോധിക്ക് ഞാന്‍ റിനിഷിനെ വീട്ടില്‍ ആക്കിയിട്ട് വരാം ".
റോഷൻ വീട്ടില്‍ വന്ന് ഒന്ന് ഫ്രഷായി തന്റെ
യൂണിഫോം ഇട്ടു, നേരെ തന്റെ ഒഫിഷൽ ജീപ്പ് എടുത്തോണ്ട് സംഭവ സ്ഥലത്ത് എത്തി പോലിസുകരുമായി സംസാരിച്ചു," ഒരു ബൈക്ക് കയലിൽ ഉണ്ട് എന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു അവിടേക്ക് ക്രെയിന്‍ വിളിച്ചിട്ടുണ്ട് ഇപ്പോള്‍ വരും, നമ്മുക്ക് അങ്ങോട്ട് പോകാം". ബൈക്ക് പൊങ്ങി വരുന്നത് കണ്ടപ്പോള്‍ തന്നെ അത് സുഹൃത്തിന്റെ ബൈക്കാണ് എന്ന് മനസ്സിലായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആഷിഖിന്റെ ഒരാഴ്ചത്തെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു അതിൽ ഒരു ഫോൺ നമ്പരിൽ നിന്ന് ഒരിക്കല്‍ മാത്രമേ ഒരു കോൾ വന്നിട്ടുള്ളും, പരിശോധനയില്‍ ലിസിയെന്ന് സ്ത്രീയുടെ നമ്പർ ആണ് അത് , അതിൽ നിന്ന് അവസാനമായി കോൾ പോയിരിക്കുന്നത് ആഷിഖിനാണ്, അതിനുശേഷം ആ പെൺകുട്ടിയെ കുറച്ച് യാതൊരു വിവരവുമില്ല . ഈ രണ്ടു കേസുകളും തമ്മില്‍ ബന്ധമുണ്ടെന്ന് റോഷനു മനസ്സിലായി. ആ പെണ്‍കുട്ടിയുടെ അവസാന ടവർ ലൊക്കേഷൻ പരിശോധിച്ചു. അതുപോലെ ആഷിഖ്, വിനായകൻ എന്നിവരെ കാണാതായ സ്ഥലത്തെ ടവറുകളിൽ നിന്ന് ആ സമയത്ത് സിഗ്നല്‍ ലഭിച്ച നമ്പറുകള്‍ പരിശോധിച്ചു, ആഷിഖിനെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ച് സ്ഥലം കണ്ടെത്തി. ആഷിഖിനെയും വിനായകനെയും വല്ലാതെ ഉപദ്രവിച്ചിട്ടുണ്ട് അടുത്ത മുറിയില്‍ നിന്ന് ആ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി, മൂന്നുപേരെ അറസ്റ്റ് ചെയ്തു, അവർ മൂന്നുപേരും അന്യസംസ്ഥാന തൊഴിലാളികള്‍ ആണ് . ആഷിഖിനോട് ഈ പെൺകുട്ടിയെ പറ്റി ചോദിച്ചു, ആഷിഖ് പറഞ്ഞു "എക്സൈസ് സ്ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ ആയതുകൊണ്ട് ലഹരിയുമായി ബന്ധപ്പെട്ട് ഒരു വിവരം തരാനാണ് ആ പെൺകുട്ടി എന്നെ വിളിച്ചത്, അതുമായി ബന്ധപ്പെട്ട് ചില തെളിവുകളും ഉണ്ടെന്ന് പറഞ്ഞു, നാളെ രാവിലെ ഓഫീസിലേക്ക് വരും നേരിൽ സംസാരിക്കാം എന്ന് പറഞ്ഞു, പക്ഷേ പെട്ടെന്ന് ഫോണ്‍ കട്ട് ആയി ". അവര്‍ ആഷിഖിനെ ഉപദ്രവിച്ചത് ആ പെൺകുട്ടിയിൽ നിന്ന് കിട്ടിയ വിവരങ്ങള്‍ അറിയാനാണ്. ആ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു ഡോക്ടര്‍ പറഞ്ഞു" ഹെവി ഡ്രഗ്സാണ് ഉള്ളില്‍ ചെന്നിരിക്കുന്നത് അതുകൊണ്ട് ആ പെൺകുട്ടി കോമയിലാണ് എന്ന് ബോധം വരുമെന്ന് പറയാന്‍ സാധിക്കില്ല ". ആ പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. ആ പെൺകുട്ടിയുടെ കൈയില്‍ നിന്ന് ലഭിച്ച ഒരു പ്ലാറ്റിനം ബ്രെസ്ലറ്റിൽ ഒരു കുരിശ് അടയാളം ഉണ്ട് അത് എവിടെയോ കണ്ടതായി റോഷൻ ഓർക്കുന്നു.....
തുടരും