Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.43

അപ്പൻ്റെ മോള് ഒന്നും ഓർത്തു വിഷമിക്കണ്ട...  അപ്പന് ഒരു കുഴപ്പവും ഇല്ല... ഒരു മാസം കഴിഞ്ഞ് നീ വരുമല്ലോ ഡീ കുഞ്ഞി....

എന്നാലും ഇത്രയും നാളും അപ്പൻ്റെ കൂടെ നിന്നിട്ട്... സ്കൂൾ ജീവിതം കഴിഞ്ഞ് ഞാൻ ഇങ്ങനെ ഇത്രത്തോളം സ്നേഹത്തോടെ അപ്പൻ്റെ കൂടെ നിന്നിട്ടില്ല... ഈ പ്രായത്തിലും എനിക്ക് എൻ്റെ അപ്പനെ ഇങ്ങനെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ അറിയില്ല അപ്പാ അത് പറഞ്ഞറിയിക്കാൻ  ...... അമ്മച്ചിയോട് സ്നേഹം ആയിരുന്നു എങ്കിലും എൻ്റെ അപ്പൻ്റെ തഴമ്പുള്ള കൈ ചേർത്ത് പിടിക്കുമ്പോൾ ഉള്ള ചൂട് എവിടെയും കിട്ടിയിട്ടില്ല..

അപ്പൻ്റെ കുഞ്ഞി അല്ലേ ഡീ നീ എന്നും ... അപ്പൻ തന്നതിൽ കൂടുതൽ സ്നേഹം എൻ്റെ കുഞ്ഞിക്ക് ഹരി തരുമല്ലോ...

വേണ്ട... ഈ ലോകത്തിലെ എറ്റവും കൂടുതൽ സ്നേഹം  എനിക്ക് എന്നും എൻ്റെ അപ്പൻ ആണ്... അത് മതി എനിക്ക്...

എൻ്റെ പെണ്ണമ്മെ എത്ര വളർന്നിട്ടും നിൻ്റെ കുറുമ്പ് മാറിയില്ലല്ലോ പെണ്ണെ...

കഴിഞ്ഞില്ലേ അപ്പൻ്റെയും കുഞ്ഞുവാവയുടെയും സ്നേഹ പ്രകടനം... സമയം പോകുന്നു...

മാത്യൂച്ചായന് കുശുമ്പ് ആണ്..

അതേ ഡീ എനിക്ക് കുശുമ്പ് തന്നെ ആണ്... അപ്പന് ഞങൾ രണ്ടുപേര് കൂടി ഉണ്ട് മക്കൾ ആയിട്ട്.... എന്നിട്ടും സ്നേഹം മുഴുവൻ കുഞ്ഞുവാവക്ക്...

നീ പോടാ... എനിക്ക് എല്ലാരോടും സ്നേഹം ആണ്... ങ!!! ഒരിത്തിരി കൂടുതൽ ഇവളോട് ഉണ്ട്... ഇളയവളല്ലേ ഡാ ഇവള് അത് കൊണ്ട് ആണ്...

മതി...മതി... ഇറങ്ങാം കുഞ്ഞി....

അപ്പനൊപ്പം നിന്ന് പ്രാർഥിച്ചു അപ്പനും ബാകി ഉള്ളവർക്കും സ്തുതിയും കൊടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

എയർപോർട്ടിൽ ജറിനും മിലിയും ഉണ്ടായിരുന്നു അവരെ യാത്രയാക്കാൻ...  കുഞ്ഞിനെ അവള് കുറേനേരം എടുത്ത് കൊഞ്ചിച്ചു...

മമ്മി... എൻ്റെ സ്ഥാനം ഒന്നും അവൾക്ക് കൊടുക്കണ്ട...

അത് ഒരിക്കലും ഇല്ലാ... എൻ്റെ മാലാഖ എന്നും  നീ തന്നെ ആണ്.. എന്നാലും ഇവള് എൻ്റെ ജീവൻ ആണ്.. മിലി എന്ത് പ്രശ്നം ഉണ്ട് എങ്കിലും മമ്മിയോട് പറയണം... ഇനിയും ഇങ്ങനെ ഒന്നറിഞ്ഞാൽ കുറ്റബോധം കൊണ്ട് ഞാൻ ഉരുകി പോകും...

സോറി മമ്മ... ഇനി ഉണ്ടാവില്ല...

എല്ലാവരോടും യാത്ര പറഞ്ഞു എയർപോർട്ടിന് ഉള്ളിലേക്ക് കയറുമ്പോൾ  വഴി കാണാൻ പ്രയാസം പോലെ  അവളുടെ കണ്ണുകൾ  നിറഞ്ഞിരുന്നു.

മിഷേലും ലിസിയും കുടുംബവും കൊച്ചിയിൽ നിന്നും കയറിയ ഫ്ലൈറ്റിൽ ഹരി മുംബൈയിൽ നിന്നും കയറി... തിരുവനന്തപുരത്ത് നിന്നും മുംബൈ വരെ അവൻ മറ്റൊരു ഫ്ലൈറ്റിൽ ആണ് വന്നത്... രണ്ടു ദിവസം മുൻപ് കണ്ട് പിരിഞ്ഞത് അണ് എങ്കിലും നാളുകൾക്ക് ശേഷം കാണുന്നത് പോലെ ആണ് അവൻ്റെ കണ്ണുകൾ അവളെ കണ്ടപ്പോൾ  തിളങ്ങിയത്...

ഡാ... നീ അവളെ ഇങ്ങനെ വായും തുറന്നു നോക്കാതെ... കാണുന്നവർക്ക് അറിയില്ലല്ലോ ഈ കിളവൻ്റെ പ്രണയം..

കിളവൻ നീ ആയിരിക്കും... പോടാ കുശുമ്പാ ... അടുത്ത് ഒന്നിരിപ്പൊണ്ടല്ലോ നിൻ്റെ കിളവി... നീ അത് നോക്കിയാ മതി...

പുറകിലേക്ക് നടന്നു  മിഷെലിൻ്റെ അടുത്ത സീറ്റിൽ ഇരിക്കുമ്പോൾ  അവളുടെ മുഖത്തും അതെ ചിരി ഉണ്ടായിരുന്നു...

എന്താ മേജറെ നിങ്ങളെ കണ്ടിട്ട് എന്നെ രണ്ടു ദിവസം നന്നായി മിസ്സ് ചെയ്ത മട്ടുണ്ടല്ലോ....

ഒന്നും ചോദിക്കണ്ട എൻ്റെ കുഞ്ഞി... ഇന്നു മുതൽ ഒരു ദിവസം പോലും മാറി നിൽക്കാൻ ഞാൻ സമ്മതിക്കില്ല... അത്രയ്ക്ക് ആയിരുന്നടോ... വല്ലാത്ത വീർപ്പുമുട്ടൽ...

അപ്പോ മിലിയുടെ അടുത്ത പ്രസവത്തിനോ?

അടുത്ത പ്രസവമോ? അതിന് അവള് ??

അല്ല ... അല്ല... അതും ഉണ്ടാകും എന്നാണ് ഞാൻ പറഞ്ഞത്...

ഞാൻ ദേ ഇന്ന് തന്നെ ഒരു ലോഡ് കോണ്ടം വാങ്ങി കൊടുക്കുന്നുണ്ട് ജറിന്... അവൻ്റെ ഒക്കെ ഓരോ കുഞ്ഞുകളി ... ബാക്കി ഉള്ളവർക്ക് ആണ്......

അവൻ്റെ മുഖത്ത് ഉണ്ടായ ടെൻഷൻ കണ്ട് മിഷേൽ ചിരിച്ചു...

നീ എന്തിനാ ഇപ്പൊ ചിരിക്കുന്നത്...

അല്ല നിങ്ങൾക്ക് സത്യത്തിൽ ജീവിതത്തിൽ ടെൻഷൻ ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ടെൻഷൻ ആകുന്നത് എന്നോർത്ത് ചിരിച്ചത് ആണ്

പോടി.... നിനക്ക് ആവശ്യം ഇല്ലാത്ത കാര്യം...  എൻ്റെ വേദന എനിക്ക് അല്ലേ അറിയൂ... അങ്ങനെ തല്ലിയും സ്നേഹിച്ചും പിണങ്ങിയും അവരു അവിടെ വരെ എത്തി... പാർക്കിങ്ങിൽ എത്തിയപ്പോൾ മിഷെലിന് ഒരു  കൺഫ്യൂഷൻ... വീട് എല്ലാം പൊടി ആയിരിക്കും... ലിസിയുടെ കൂടെ പോകണോ ഹരിയുടെ കൂടെ പോകണോ...

അതേ എന്താ ഇത്ര ആലോചിക്കുന്നത്...??

അത്... ഒന്നുമില്ല ഹരിയെട്ട.. വീട് എല്ലാം പൊടി ആയിരി ക്കുമല്ലോ.... അപ്പോ...

അപ്പോ എന്താ?? 

ഒന്നും ഇല്ല.... മിഷേൽ ദേഷ്യത്തിൽ പറഞ്ഞു..

എൻ്റെ മിഷി... നീ നിൻ്റെ സാബി ൻ്റെ വീട്ടിലേക്ക് പോയിക്കൊ... നിന്നെ എൻ്റെ വീട്ടിലേക്ക് വിളിച്ചാൽ എൻ്റെ കാല് തല്ലി ഒടിക്കുമെന്നാണ് ഓർഡർ.. ടോമിച്ചൻ കൈകൾ കൂപ്പി പറഞ്ഞു..

അതിന് ഇപ്പൊ എന്താ ഡാ... അവിടെ എൻ്റെ വീട് ഒഴിഞ്ഞു കിടക്കുമ്പോൾ അവള് എന്തിനാ നിൻ്റെ കുടുംബത്തിൽ കട്ടുറുമ്പ് ആകാൻ വരുന്നത്.... നാളെ ഞങ്ങൾ അവളുടെ വീട് വൃത്തിയാക്കി അവിടേക്ക് മാറും... പിന്നെ രാത്രിയിലെ ഫുഡ് കിട്ടൂ ഉണ്ടാക്കി കാണും... ലിസി ഇനി ഒന്നും ഉണ്ടാകാൻ പോകണ്ട കൊടുത്തു വിടാം.

ആര് പാണ്ടിയോ??? അറിയാതെ ജൂഹി പറഞ്ഞു പോയത് ആണ്... പെട്ടന്ന് നാക്ക് കടിച്ചു മമ്മിയെ നോക്കി...

ലിസി അവളെ ഒന്ന് ദേഷിച്ച് നോക്കി

അതൊന്നും ശരി ആകില്ല ഹരി .. വേണ്ട..

കളയടാ... ടോമിച്ച... അവൻ ഒരു സാധു അല്ലേ... ഇവളെ സഹിക്കാൻ പറ്റൂന്നതിനെ നമുക്ക് വേറെ കിട്ടാൻ പ്രയാസം ആണ്...

ആൻ്റി... ഞാൻ കൊണ്ട് തരാം ബാഗ്... ആൻ്റി എടുക്കേണ്ട...
മമ്മി ഞാൻ ആൻ്റിയുടെ ബാഗ് കൊണ്ട് കൊടുത്തിട്ട് വരാം...

ലിസി വല്ലതും പറയുന്നതിന് മുൻപ് തന്നെ ജൂഹി മിശേലിൻ്റെ ബാഗും എടുത്ത് മുന്നോട്ട് നടന്നിരുന്നു.. എല്ലാവർക്കും അറിയാം അ പോക്ക് കിട്ടുവിൻ്റെ അടുത്തേക്ക് ആണ് എന്ന്...

ഡാ... പാണ്ടി...

പാണ്ടി നിൻ്റെ.... പെണ്ണെ ഞാൻ പലവട്ടം പറഞ്ഞിട്ട് ഉണ്ട്...

ഞാൻ പോവ... പിന്നെ കാണാം .. പാണ്ടിയെ ഒന്ന് കാണാൻ ഓടി വന്നത് ആണ്... അതും പറഞ്ഞു മിഷേലിൻ്റെ ബാഗും അവിടെ വച്ച്.... കിട്ടുവിൻ്റേ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവള് ഓടി പോയി...

പെണ്ണ് അവനെ കാണാൻ പോയത് ആണ്...  അല്ലാതെ തൻ്റെ ബാഗ് എടുക്കാൻ ഒന്നും അല്ല ...

എനിക്ക് മനസ്സിലായി... ഒരാഴ്ച ആയില്ലേ അതിൻ്റെ വിരഹം..... കഷ്ടം...

അപ്പോ ഞാൻ തന്നെ കാണാതെ ആറു മാസം നിന്ന് അതെകുറിച്ച്  ഒന്നും പറയാൻ ഇല്ലെ...

അതേ ദേ കാവലെ നിങ്ങള് ഒറ്റക്ക് അല്ല... ഞാനും കാണാതെ തന്നെ ആണ് നിന്നത്...

അതിന് എന്നെ കണ്ടില്ലെങ്കിലും തനിക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ...

അതെന്താ ഞാൻ വല്ല കരിങ്കല്ലും ആണോ?

ഹൂം... അതിതിലും ഭേദം ആണ്...

വീട്ടിൽ കേറുന്നതിന് മുൻപ് നിങൾ വഴക്കും തുടങ്ങിയോ... രണ്ടുപേരും പോയി ഫ്രഷ് ഒക്കെ ആയിക്കൊളൂ... ഞാൻ എൻ്റെ റൂമിൽ കാണും ഫുഡിൻ്റെ സമയത്ത് വിളിച്ചാൽ മതി...

നീ എന്താ ഡാ ഞങൾ വന്നുകയറിയ ഉടനെ ഓടുന്നത്...

ഓ!! നിങ്ങൾക്ക് കുറച്ച് പ്രൈവസി ഒക്കെ ആയിക്കോട്ടെ എന്ന് വിചാരിച്ചു..

പോടാ ചെക്ക... ഞങ്ങൾക്ക് അങ്ങനെ ഉള്ള ആഗ്രഹം ഒന്നും ഇല്ല... നീ എവിടെ ഇരിക്കടാ..

അത് അല്ല.... ഞാൻ തുണി കഴുകാൻ ഇട്ടു... പോയി ഉണങ്ങാൻ ഇടട്ടെ...

എന്നാ ശരി പോയിട്ട് വാ..

കുഞ്ഞി... താൻ അവിടെ ബാത്ത്റൂമിൽ പോയി കുളിച്ചോ... എന്നിട്ട് വാ... അവൻ കോഫി ഇട്ടു വച്ചിട്ട് ഉണ്ട്...

ശരി ഏട്ടാ...

ആദ്യം  ഫ്രഷ് ആയി വന്നത് മിഷേൽ ആണ്... അവള് നേരെ കിച്ചനിൽ പോയി നോക്കി... ആഹാരം എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്... കോഫി കൊണ്ട് വന്നു ടേബിളിൽ വച്ച് നാട്ടിൽ നിന്നും കൊണ്ട് വന്ന മുറുക്കിൻ്റെ  പാക്കറ്റ് കൂടി എടുത്ത് വച്ച് അവളു അവിടെ തന്നെ ഇരുന്നു എല്ലാവരെയും ഫോൺ വിളിച്ച് എത്തിയ കാര്യം പറഞ്ഞു...  

മിലിയൊടു സംസാരിച്ച് ഇരിക്കുക ആണ് മിഷേൽ... നനഞ്ഞ മുടി എല്ലാം കൂടി ഒരു ടവലിൽ പൊക്കി തലക്കു മുകളിൽ കെട്ടി വച്ചിട്ട് ഉണ്ട്... അവളുടെ ഇരുപ്പു കണ്ട് കുസൃതി തോന്നിയ ഹരി അവളുടെ പിൻ കഴുത്തിൽ കൂടി വിരലുകൾ മൃദുവായി ചലിപ്പിച്ചു... മിഷേൽ ഒരു ചാട്ടത്തിന് ചാടി എഴുനേറ്റു...  അത് കണ്ട് ഹരി കൂടി പേടിച്ചു പോയി...

എന്താ ഹരിയേട്ട...

എന്താ... ???

മോളെ ഞാൻ വിളിക്കാം.. അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു പിടലിയിൽ കൈ തടവി...

ഡോ ഇങ്ങനെ പേടിക്കാൻ ഒന്നും ഇല്ല.... ഞാൻ ഒന്ന് തൊട്ടത് ആണ്....അതും പറഞ്ഞു ഒരു ചമ്മിയ ചിരിയും ചിരിച്ചു അവളുടെ മുന്നിൽ വന്നിരുന്നു കോഫി കുടിച്ചു...

മിഷേൽ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... പിന്നെ ചിരിച്ചു... ഞാൻ ...ഞാൻ വിചാരിച്ചു വല്ല പല്ലിയും ആയിരിക്കും എന്ന്... നല്ല ജീവൻ അങ്ങു പോയി... അത് കേട്ട് പാവം ഹരിയും ഒന്ന് ദയനീയം ആയി ചിരിച്ചു...  ദൈവമേ എന്നെ ഇവള് പല്ലിയോട് ആണല്ലോ ഉപമിക്കുന്നത് ... ഇനി എന്തൊക്കെ.....

രാത്രി നേരത്തെ തന്നെ രണ്ടുപേർക്കും ഉറക്കം വന്നു... ഒരു ദിവസത്തെ അലച്ചിൽ ഉണ്ടല്ലോ...

നമുക്ക് എന്നാ കിടക്കാം മിഷൂ... നല്ല ക്ഷീണം ഉണ്ട്...

ഹൂം..

താൻ  എൻ്റെ ബെഡിൽ കിടന്നോ... ഞാൻ ഇവിടെ സോഫയിൽ കിടന്നോളം...

എന്തിന്?? ഇവിടെ എ സിയും ഇല്ലല്ലോ...  നമുക്ക് റൂമിൽ കിടക്കാം

എങ്കിൽ ആയിക്കോട്ടെ...  അല്ല.... ഞാൻ ഓർത്തു തനിക്ക് എൻ്റെ കൂടെ കിടക്കാൻ ബുദ്ധിമുട്ട് ആണ് എങ്കിൽ....

ഒരു ബുദ്ധിമുട്ടും ഇല്ല... ഇനി ഹരിയെട്ടന്  പ്രശ്നം ഉണ്ട് എങ്കിൽ പറഞ്ഞോ..

എനിക്ക് എന്ത് പ്രശ്നം... ഞാൻ ഇതൊക്കെ സ്വപ്നം കാണാൻ തുടങ്ങിയിട്ട് നാളുകൾ ആയി

ഏതൊക്കെ??

എൻ്റെ  മിഷൂ നമ്മൾ ഇങ്ങനെ ഒന്നിച്ച് ഒരു വീടിൽ ഉള്ള ജീവിതം... ഒത്തിരി കാട് കയറാതെ പെണ്ണെ.....

ഓ അതോ...

പിന്നെ നീ എന്താ ഓർത്തത്..?

അയ്യോ ഡാ... കിളവൻ്റ് ഒരു ജിജ്ഞാസ....

ഡീ... കിളവനോ.... നീ അങ്ങു വലിയ  ചെറുപ്പം അല്ലേ...

അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ രണ്ടു ദിവസം കൊണ്ട് വല്ലാത്ത ഒരു മാറ്റം ഉണ്ടല്ലോ ഹരിയെട്ടന്... എന്ത് പറ്റി...?

എനിക്ക് എന്ത് മാറ്റം... ഒന്നും ഇല്ല... പിന്നെ നേരത്തെ എനിക്ക് നിന്നെ പേടി ആയിരുന്നു.... ഇപ്പൊ നീ എൻ്റെ സ്വന്തം ആണ് എന്ന് ഉറപ്പായപ്പോൾ ഒരു ധൈര്യം... നിന്നോട് എന്ത് വേണേലും പറയാമല്ലോ...

അപ്പോ നേരത്തെ സ്വന്തം ആണ് എന്ന്  തോന്നി യില്ലായിരുന്നോ??

എൻ്റെ മീഷൂ... നീ അടി ഉണ്ടാക്കാൻ ഉള്ള ടോപ്പിക്ക് കണ്ട് പിടിക്കാതെ...

അയ്യോ ഞാൻ അടി ഉണ്ടാക്കുന്നില്ല ..

അതേ... നല്ല കുട്ടിയായി കിടന്നു ഉറങ്ങു...

ഹരിയെട്ട ഈ ബെഡ് നമുക്ക് കുറച്ച് കൂടി നടുക്കൊട്ട്  പിടിച്ചിടാം...

അതെന്താ ഡോ എന്ത് പറ്റി...?

അത് എനിക്ക് ഭിത്തി സൈഡിൽ കിടക്കാൻ ഇഷ്ടം അല്ല....

താൻ ഈ സൈഡിൽ കിടന്നോ... എനിക്ക് അങ്ങനെ സൈഡ് പ്രശ്നം ഒന്നും ഇല്ല... എവിടെ വേണേലും കിടക്കും

എങ്കിൽ കുഴപ്പം ഇല്ല... താങ്ക്സ്...

കിടക്കാം... അതും പറഞ്ഞു ഒരു മലക്കം മറിഞു ഹരി സൈഡിൽ കിടന്നു...

ദൈവമേ ഇത് കൊച്ചുകുട്ടിയെക്കാൽ കഷ്ടം ആണല്ലോ...

അതേ ഞാൻ ഫ്ളക്സിബ്ലാണ് അത് കൊണ്ട് തോനുന്നു എന്നെ ഉള്ളൂ എൻ്റെ മിഷേൽ കൊച്ചെ..

ഉറങ്ങിക്കോ.... തനിക്ക് നല്ല ക്ഷീണം ഉണ്ട്...

ഹൂം...

കുഞ്ഞി...

ഹൂം...

ഉറങ്ങിയോ?

ഇല്ല... എന്താ?
ഞാൻ തന്നെ ഒന്ന് കെട്ടിപിടിച്ചു കിടന്നോട്ടേ...

പുറത്ത് സൈഡിലേക്ക് നോക്കി കിടന്ന മിഷേൽ തിരിഞ്ഞു അവൻ്റെ മുഖത്തേക്ക് നോക്കി...

അവിടെ ഒരു പരിഭവഭാവം ഉണ്ടായിരുന്നു...

അത്...  തനിക്ക് ഇഷ്ടം അല്ലങ്കിൽ വേണ്ട ഡോ... ഇങ്ങനെ നോക്കി പേടിപ്പിക്കണോ... 

മിഷേൽ അവൻ്റെ കണ്ണിലേക്ക് നോക്കി....

എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്... മേജർ ഇനി എന്നെ വിളിക്കരുത്....

അത് കേട്ട് അവൻ്റെ മുഖം വീണ്ടും മങ്ങി... പക്ഷേ അടുത്ത നിമിഷം തന്നെ അവള് അവനടൂത്തേക്ക് നീങ്ങി കിടന്നു അവനെ കെട്ടിപിടിച്ചു.... ഒരു നിമിഷം എടുത്തു് അവനു കാര്യം മനസിലാക്കാൻ... പിന്നെ ഒരു ചെറുപുഞ്ചിരിയോടെ  അവനും അവളെ ചേർത്ത് പിടിച്ചു തന്നെ ഉറങ്ങി...

രാവിലെ മിഷേൽ ആണ് ആദ്യം ഉണർന്നത്... കണ്ണു തുറന്നപ്പോൾ കണ്ട്  അവളുടെ കാൽ ഭാഗത്ത് തലവച്ചു കാലിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന ഹരി..

ഹെ... ഈ മനുഷ്യന് ഇത് എന്ത് പറ്റി? ഞാൻ രാത്രി വലിയ ചവിട്ടും  ബഹലവും ഒന്നും ഇല്ലാതെ ആണല്ലോ ഉറങ്ങുന്നത് പിന്നെ എന്തിനാ ഹരിയെട്ടൻ ഇങ്ങനേ കിടക്കുന്നത്....

അവള് കാലുകൾ വലിച്ച് എഴുനെട്ടപ്പോൾ അവനും ഉണർന്ന്... ബെഡിൽ എഴുനെറ്റരുന്ന മിഷേൽ അവൻ്റെ മുഖത്തേക്ക് നോക്കി..

ഗുഡ് മോണിംഗ് ഇലപെണ്ണെ
ഗുഡ് മോണിംഗ് കാവലെ....

അത് വേറെ ഒന്നും അല്ല.... എനിക്ക് ഒരു കൊതി തോന്നി... അന്ന് തൻ്റെ കാലിൽ കെട്ടിപ്പിടിച്ചു കിടക്കാൻ ഒരു വല്ലാത്ത സുഖമായിരുന്നു.... അപ്പോ പിന്നെ അങ്ങനെ ഒന്ന് കിടക്കണം എന്നും.. അതാ...

എന്നിട്ടോ??

യെസ്... ഇപ്പോഴും എനിക്ക് അതെ ഫീൽ ആയിരുന്നു..

ആഹാ!! നന്നായി... അല്ല ഇനിയും ഉണ്ടോ ഇത് പോലെ ഉള്ള ആഗ്രഹങ്ങൾ...

പിന്നെ... എൻ്റെ പെണ്ണ് കാണാൻ കിടക്കുന്നതേ ഉള്ളൂ...

എൻ്റെ കർത്താവേ!! താങ്ങാൻ ശക്തി തരണേ!!!! അത് പറഞ്ഞു പൊട്ടിച്ചിരിച്ച അവളുടെ ചിരിയിൽ അവനും ചേർന്നു ... ഒരു നല്ല ദിവസത്തിൻ്റെ തുടക്കം കുറിച്ചു കൊണ്ട്...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟



ശിഷ്ടകാലം💞ഇഷ്ടകാലം.44

ശിഷ്ടകാലം💞ഇഷ്ടകാലം.44

4.5
5098

രാവിലെ മുതൽ തുടങ്ങിയത് ആണ് വീട് വൃത്തി ആക്കാൻ... ഹരി പറഞ്ഞത് ആണ് തന്നെ ചെയ്യണ്ട... ആളെ വച്ച് വൃത്തി ആക്കാം എന്ന് .. പക്ഷേ അതെങ്ങനെ ആണ് ... ചില പെണ്ണുങ്ങൾക്ക് ഒരു അസുഖം ഉണ്ട് എന്തിനും ഏതിനും സ്വന്തം കൈ ചെന്നില്ലാ എങ്കിൽ ഒരു സമാധാനം ഇല്ല.... ങ!!! അ കൂട്ടത്തിൽ പെട്ടത് ആണ് നമ്മുടെ മിഷേൽ... എല്ലാം തന്നെ ചെയ്യണം...  ഹരിക്കും കൂടി കംഫർട്ടബിൾ അകുന്ന പോലെ  റിഅറേഞ്ച് ചെയ്യുകയാണ് അവള് വീട്...  ഹരി മാത്രം അല്ലല്ലോ ഗംഗയും ഇവിടേക്ക് കല്യാണം കഴിഞ്ഞ് വന്നപോലെ വരുകല്ലെ... ഇനി അവരുടെയും പ്രെമസല്ലാപം രാത്രി എന്നോ പകലെന്നോ ഇല്ലാതെ കാണണം ... ഒരു പൈജാമയും ടോപ്പും ഇട്ടു തോളിൽ ഒരു തുണിയും