ഹരി ചടി എഴുനേറ്റപ്പോൾ അവൻ്റെ കാലു തട്ടി മുന്നിൽ ഇരുന്ന സെൻട്രൽ ടേബിൾ കുലുങ്ങി കപ്പും ട്രെയും കൂടി താഴെ വീണു പൊട്ടി... അതിൻ്റെയും ഹരിയുടെയും കൂടി ഉള്ള ശബ്ദം ആയപ്പോൾ മിഷേൽ രണ്ടു കൈ കൊണ്ടും ചെവി പൊത്തി കണ്ണുകൾ ഇറുക്കി അടച്ചു നിന്നു...
നീ എന്താ പറഞ്ഞത്? കല്യാണം എന്താ വല്ല കുഞ്ഞികളി ആണോ?? നിനക്ക് എന്താ ഡീ വട്ട് പിടിച്ചോ?? ഒരാഴ്ച കൊണ്ട് ഞാൻ കാണുന്നു തൻ്റെ ഭാവമാറ്റങ്ങൾ??? എന്താ തൻ്റെ മനസ്സിൽ?
അത് ഹരിയെട്ടാ... എനിക്ക് അറിയില്ല എന്താ പറയേണ്ടത് എന്ന്... പക്ഷേ പറയാതിരിക്കാനും തോന്നുന്നില്ല....
നീ വെറുതെ കാടുകയറാതെ കാര്യം പറഞ്ഞെ മിഷൂ..
നമുക്ക് അകത്തു ഇരിക്കാം ഹരിയെട്ടാ?? ഇവിടെ ഇങ്ങനെ ഒച്ച എടുത്താൽ എല്ലാവരും കേൾക്കും...
പിന്നെ എല്ലാവർക്കും നിൻ്റെ ഭാഷ അറിയാമല്ലോ...
ഭാഷ അറിയില്ല എങ്കിലും... ദേഷ്യം മനസ്സിലാകും.....
ഹൂം... വാ... ഹരി നടക്കുമ്പോൾ അവളുടെ കൈത്തണ്ടയിൽ ബലമായി പിടിച്ചിരുന്നു...
സോഫയിൽ പോയി ഇരിക്കുമ്പോൾ ഹരിയുടെ മുഖം ദേഷ്യവും ടെൻഷനും കൊണ്ട് വലിഞ്ഞു മുറുകിയിട്ട് ഉണ്ടായിരുന്നു. അവനു ഒപ്പോസിട് ആയി അവളും ഇരുന്നു.
എന്താ പറയുന്നില്ലേ??
പറയാം...
അസഹ്യതയോടെ ഹാരി അവളെ നോക്കി ഇരുന്നു...
അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് കണ്ടപ്പോൾ അവൻ്റെ ദേഷ്യം ഒന്ന് തണുത്തു...
മിഷൂ... സോറി... ഞാൻ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു... താൻ സമാധാനത്തോടെ പറഞ്ഞോ... എന്തായാലും ഞാൻ ഉണ്ടാകും തൻ്റെ കൂടെ... നമ്മൾ നല്ല സുഹൃത്തുക്കൾ ആണ് അത് മറക്കണ്ട..
അത് കൊണ്ടാണ് ഞാൻ പറയാൻ തീരുമാനിച്ചത്... എനിക്ക് ഇ സൗഹൃദം നഷ്ടപ്പെടുത്താൻ പറ്റില്ല..
ആരും പറഞ്ഞില്ലല്ലോ നഷ്ടപെടുത്തണം എന്ന്... എൻ്റെ പെണ്ണ് റിലാക്സ് ആയി പറഞ്ഞെ... അത് പറയുമ്പോൾ അവൻ ഒരു പുഞ്ചിരി അണിഞ്ഞിരുന്നു.
അത് ഹരിയെട്ട... നമുക്ക് ഉടനെ ഒരു വിവാഹം വേണ്ട... എനിക്ക് ഏട്ടൻ വിചാരിക്കുന്ന ഒരു ഭാര്യ ആകാൻ സാധിക്കും എന്ന് തോനുന്നില്ല..
എന്ത് പറ്റി?
അത്... വീണ്ടും വന്ന അവളുടെ മൗനം അവനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു എങ്കിലും മുഖത്ത് അതൊന്നും തന്നെ പ്രകടം ആയില്ല..
അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്ത് തന്നെ നോക്കി ഇരുന്നു....
പറയഡോ.... എന്തായാലും ഞാൻ അല്ലേ...
എനിക്ക് ഹരിയെട്ടനോട് ഉള്ള സ്നേഹത്തിന് ഒരു കുറവും ഇല്ല... എനിക്ക് അറിയാം ജോർജിചായൻ ഈ ലോകത്ത് ഇല്ല എന്നും... പക്ഷേ... എനിക്ക് ... എന്നെ കൊണ്ട് സാധിക്കുന്നില്ല... അത്രയും പറഞ്ഞു മിഷേൽ തല കുനിഞ്ഞു ഇരുന്നു...
ഹരി ഒരു ദീർഘ നിശ്വാസം എടുത്തു... പിന്നെ പതിയെ അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു...
ഇത്രയേ ഉള്ളോ കാര്യം??
മിഷേൽ അതിശയത്തോടെ അവനെ ഒന്ന് നോക്കി വീണ്ടും തല കുനിച്ച്.. ഹരി എഴുനേറ്റു അവളുടെ അടുത്ത് ചെന്നിരുന്നു...ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു... അത് ആഗ്രഹിച്ചത് പോലെ അവള് അവൻ്റെ നെഞ്ചില് മുഖം അമർത്തി... അപ്പോഴും കണ്ണുകൾ നിറഞു ഒഴുകുന്നുണ്ടായിരുന്നു...
മിഷേൽ തനിക്ക് എന്താ പറ്റിയത്.... നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ... ഡോ വിവാഹം അല്ലങ്കിൽ കൂടെ ജീവിക്കുക എന്ന് പറഞാൽ എന്താന്നാണ് തൻ്റെ വിചാരം?? സെക്സ് മാത്രം ആണ് എന്നാണോ?? താൻ എന്താ കൂടെ കൂടെ മറക്കുന്നത് നമ്മുടെ പ്രായം.. എനിക്ക് താൻ എൻ്റെ കൂടെ വേണം എന്നാണ് പറഞ്ഞത്... ബാക്കി ഒന്നും തന്നെ എനിക്ക് ഇമ്പോറ്ട്ടൻറ് അല്ല... നമ്മൾ ഇത് പലവട്ടം സംസാരിച്ചതല്ലെ പിന്നെ എന്താണ് തനിക്ക് ഇപ്പൊ ഒരു മനം മാറ്റം... അതല്ല ഇനി വിവാഹ ശേഷം എൻ്റെ സ്വഭാവം മാറും എന്നാണ് എങ്കിൽ ഞാൻ സമ്മതിക്കാം താൻ തൻ്റെ ഇഷ്ടം പോലെ തീരുമാനിക്ക്... എന്നെ തനിക്ക് വിശ്വാസം ഇല്ല എങ്കിൽ ഞാൻ പിന്നെ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല...
ഹരിയേട്ട... അങ്ങനെ അല്ല... എനിക്ക് അങ്ങനെ ഒരു സംശയവും ഇല്ല.... പക്ഷേ ഇപ്പൊ ഹരിയെട്ടനോട് അടുത്ത് ഇടപഴകിയപ്പോൾ ആണ് എനിക്ക് തന്നെ ഇതൊക്കെ മനസ്സിലാകുന്നത്...
എന്ത്?? തുറന്നു പറയൂ.... നമ്മുടെ ഇടയിൽ രഹസ്യത്തിൻ്റെ ആവശ്യം ഇല്ല ഡോ ... പിന്നെ എങ്ങനെ ആണ് ഞാൻ തൻ്റെ ഫ്രണ്ട് ആണ് എന്ന് പറയുന്നത് ... താൻ പറയൂ... ഞാൻ അതിനെ അതിൻ്റെ അർഥത്തിൽ തന്നെ എടുക്കും തനിക്ക് വിശ്വസിക്കാം
ഞാൻ പറയുമ്പോൾ ചിലപ്പോൾ ഏട്ടന് വിഷമം ആകും അതാണ് ഞാൻ പറയാതിരുന്നത്... ഏട്ടൻ എൻ്റെ റൂമിൽ നിൽക്കുന്നതും എന്നോട് ഓരോ തമാശകൾ പറയുമ്പോഴും കിടക്കുമ്പോഴും ഒക്കെ അറിയാതെ എൻ്റെ മനസ്സ് ജോർജിച്ചായനിലേക്ക് പോകുന്നു... പലപ്പോഴും എനിക്ക് തോന്നി അച്ചായൻ ആണ് എന്നോട് സംസാരിക്കുന്നത് എന്ന്.... അത് എന്നെ വല്ലാതെ ഡിസ്റ്റർബു ചെയ്തു... എനിക്ക് ഹരിയെട്ടൻ എന്നെ ഒന്ന് ചേർത്ത് പിടിക്കുന്നത് പോലും ഭയം ആയി തുടങ്ങി ... അതാണ് ഞാൻ പറഞ്ഞത്... ഞാൻ പറയുന്നതിനെ മറ്റൊരു രീതിയിൽ എടുക്കരുത്... എൻ്റെ സ്നേഹത്തിൽ ഒരു കുറവും ഇല്ല .. എനിക്ക് അറിയില്ല ഞാൻ എങ്ങനെ ആണ് അത് ഹരിയെട്ടനേ പറഞ്ഞു മനസിലാക്കണ്ടത് എന്ന്...
നിനക്ക് തോന്നുന്നുണ്ടോ എനിക്ക് നിൻ്റെ സ്നേഹത്തിൽ വിശ്വാസം ഇല്ല എന്ന്... അത് പറയണ്ട ആവശ്യം ഉണ്ടോ കുഞ്ഞി... നിൻ്റെ കണ്ണുകളിൽ ഞാൻ കാണുന്നത് അല്ലേ ഓരോ നിമിഷവും... അത് കൊണ്ട് തന്നെ ആണ് എനിക്ക് നിൻ്റെ അസ്വസ്ഥതയും മനസ്സിലായത്...
ഞാൻ ... ഞാൻ എന്ത് ചെയ്യും... എനിക്ക് നിങൾ ഇല്ലാതെ പറ്റില്ല ഹരിയെട്ടാ... അതേ സമയം നിങൾ ആഗ്രഹിക്കുന്ന പോലെയും ആകാൻ പറ്റുന്നില്ല...
ഞാൻ എന്നും നിൻ്റെ കൂടെ തന്നെ ഉണ്ട് മിഷൂ... നമ്മൾ ഇനി രണ്ടായി നീ വിചാരിക്കേണ്ട...
അതൊക്കെ പോട്ടെ ഒരു കാര്യം പറഞ്ഞെ... ദേ ഇപ്പൊൾ നീ എൻ്റെ നെഞ്ചില് ആണ് കിടക്കുന്നത്... എന്നും ഞാൻ ഉറങ്ങികഴിഞ്ഞ് നീ എൻ്റെ കൂടെ വന്നു കിടക്കാറുണ്ട്... പലപ്പോഴും നീ എൻ്റെ മുഖം ഉമ്മകൾ കൊണ്ട് പൊതിയുന്നതും ഞാൻ അറിയാറുണ്ട്... അപ്പോഴൊന്നും നിനക്ക് ജോർജിൻ്റെ ഓർമ്മ വന്നില്ലേ... അതോ ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ മാത്രം ആണോ?
അല്ല... അങ്ങനെ അല്ല... എൻ്റെ റൂമിൽ ആണ് എനിക്ക് അങ്ങനെ ഒരു ചിന്തവരുന്നത്...
അത്രയെ ഉള്ളോ... മിഷി വർഷങ്ങൾ നിങ്ങള് നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പങ്കുവച്ചതാണ് അവിടെ... ജോർജ് അല്ലാതെ മറ്റൊരു പുരുഷൻ ആദ്യം ആയി ആണ് അ റൂമിൽ അതെ സ്വാതന്ത്ര്യത്തോടെ നിൽക്കുന്നത്... അതിൻ്റെ പ്രയാസങ്ങൾ തനിക്ക് ഉണ്ടാകും .. അത് നോർമൽ ആടോ... പിന്നെ തൻ്റെ ഉള്ളിലെ ഉത്കണ്ഠകളും എല്ലാം കൂടി ആയപ്പോൾ ഉള്ള പ്രശ്നം ആണ്...
നമ്മൾ ശരീരം കൊണ്ട് അടുത്തിരിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ ഉള്ളതിൽ കൂടുതൽ സന്തോഷം നമ്മൾ ഹൃദയം കൊണ്ട് അടുത്താണ് എന്നതിലാണ്.. ഇനി ഇതേകുറിച്ച് ഓർത്തു വിഷമിക്കണ്ട... ഞാൻ നോക്കിക്കോളാം... എന്നെ വിശ്വാസം ആണ് എന്ന് എനിക്ക് അറിയാം.. ഇതിന് ഇങ്ങനെ ടെൻഷൻ വേണമായിരുന്നോ പെണ്ണെ ആദ്യമേ എന്നോട് പറഞാൽ പോരായിരുന്നോ...
സോറി ഹരിയെട്ടാ.. എനിക്ക് പേടി ആയിരുന്നു... ലിസിയും പറഞ്ഞു അങ്ങനെ ഒന്നും ചിന്തിക്കേണ്ട എന്ന്
പഷ്ട്.... അപ്പോ നാട്ടുകാരോട് ഒക്കെ പറഞ്ഞു. ഈ ഞാൻ മാത്രമേ ഉള്ളൂ പുറമ്പോക്ക് അല്ലേ..
ഒന്ന് പോ ഹരിയെട്ടാ... എൻ്റെ വിഷമം കൊണ്ട് അവളോട് പറഞ്ഞത് ആണ്.
അതേ എൻ്റെ വിഷമം കൊണ്ട് അവളോട് മാത്രം അല്ല ഹരിയെട്ടനോടും പറയാം..
പോ കളിയാക്കത്തെ
നീ ഇപ്പോഴും അ 25 വയസിൽ തന്നെ നിൽക്കുക ആണ് അല്ലേ...
പിന്നെ എന്നെ കണ്ടാൽ 25 അല്ല 17 ആണ്... ഒന്ന് പോ...
പിന്നെ... താൻ ഇതൊക്കെ പറഞ്ഞത് കൊണ്ട് രക്ഷപെട്ടു എന്ന് വിചാരം ഉണ്ടെങ്കിൽ വേണ്ട കേട്ടോ...
അവര് രണ്ടു മനസ്സ് നിറഞ്ഞു ചിരിച്ചു...
അതേ... താൻ എന്തിനായിരുന്നു ഞാൻ ഉറങ്ങുന്നത് വരെ വെയ്റ്റ് ചെയ്തത് എൻ്റെ അടുത്തേക്ക് വരാൻ.
അത്... അത് വേറെ ഒന്നും അല്ല... ഏട്ടൻ ചോദിക്കാതിരിക്കാൻ എന്താ അവിടെ കിടക്കാൻ സമ്മതിക്കാത്തത് എന്ന്
എടീ പൊട്ടി ചോദിക്കാൻ ആണ് എങ്കിൽ എനിക്ക് തന്നോട് പകലും ചോദിക്കമല്ലോ...
പിന്നെ എന്താ ചോദിക്കാതിരുന്നത്..?
അത് ... എനിക്ക് തോന്നി തനിക്ക് എന്തോ ബുദ്ധിമുട്ട് ഉണ്ട് എന്ന്... തന്നെ പറയട്ടെ എന്ന് വിചാരിച്ചു...
കള്ളൻ...
ഞാൻ ആണ് കള്ളൻ അല്ലേ... നീ അല്ല... അത് കൊള്ളാം....
അതേ... ഇന്ന് മുതൽ കിടക്കാൻ നേരം ഇങ്ങു പോരെ ... നമുക്ക് കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു ഉറങ്ങാം പെണ്ണെ..
എന്നോട് ദേഷ്യം ഇല്ലെ??
ഉണ്ട്... പക്ഷേ അതു താൻ വിചാരിക്കുന്ന രീതിയിൽ അല്ല... തൻ്റെ മനസ്സിൽ ഉള്ളത് എന്നെ മറച്ചു വച്ചതിനു ആണ്... എനിക്ക് നന്നായി അറിയാമഡോ മിലിയുടെ പപ്പായുടെ ഓർമ്മകൾക്ക് തന്നിൽ ഉള്ള സ്വാധീനം... അതിനെ ചലഞ്ച് ചെയ്യാൻ ഒന്നും ഞാൻ ശ്രമിക്കുന്നു മില്ല... താൻ തന്നെ തൻ്റെ മനസ്സിനോട് പറയണം അത് തൻ്റെ പാസ്റ്റ് ആണ് എന്ന്... മനസ്സിനെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കേണ്ട... എല്ലാം സമയത്തിൻ്റെ യാത്രയിൽ നടക്കും... ഇല്ല എങ്കിലും തന്നെ ഇങ്ങനെ ചേർന്ന് ഇരുന്നാൽ മതി എനിക്ക്.. ഇത് തന്നെ എനിക്ക് സ്വർഗം ആണ്...
മിഷേൽ അവനെ നോക്കി ഒന്ന് ചിരിച്ചു
അതേ ഞാൻ അടുത്ത ആഴ്ചക്ക് ടിക്കറ്റ് എടുക്കാൻ വിചാരിച്ചത് ആണ് രജിസ്റ്റർ ചെയ്യാൻ.... എന്താ അഭിപ്രായം നാട്ടിൽ പോകണോ?
വേണം.... അത് പറയുമ്പോൾ അവളുടെ മുഖത്തെ നാണം കണ്ട് അവനു സന്തോഷമായി...
അതാണ് എൻ്റെ ചേമ്പില.... നിന്നെ അങ്ങനെ ഒന്നും കളയില്ല ഞാൻ...
രേവതിയുടെ ഫോൺ വന്നപ്പോൾ ഹരി വീണ്ടും ബാൽക്കണിയിൽ പോയി.. മിഷേൽ ഓർത്ത് എല്ലാം നന്നായി പോകുമായിരിക്കും... അറിയില്ല പക്ഷേ എൻ്റെ ഹരിയെട്ടനെ എനിക്ക് വിശ്വാസം തന്നെ ആണ്...
രാത്രി ആഹാരം കഴിഞ്ഞു മിഷേൽ ഹരി പറയാതെ തന്നെ അവൻ്റെ കൂടെ പോയി കിടന്നു... അത് കണ്ട ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു...
അവൻ്റെ വയറ്റിൽ തന്നെ ഒരു നുള്ള് കൊടുത്തു അവള് പറഞ്ഞു... എന്നെ കളിയാക്കി ചിരിക്കണ്ട...
എൻ്റെ പൊന്നോ ഞാൻ കളിയാക്കിയത് അല്ല... സന്തോഷം കൊണ്ട് ചിരിച്ചു പോയത് ആണ്...
മിഷൂ... ഞാൻ തന്നോട് പല സ്വാതന്ത്ര്യവും എടുത്ത് എന്ന് വരാം .. കാരണം എൻ്റെ മനസ്സിൽ താൻ എൻ്റെ സ്വന്തം ആണ്... തനിക്ക് ഇഷ്ടം ആകുന്നില്ല എങ്കിൽ അപ്പൊൾ തന്നെ തുറന്നു പറയണം... അതിന് ഞാൻ എന്ത് വിചാരിക്കും എന്ന ഭയം വേണ്ട... തൻ്റെ ഇഷ്ടങ്ങൾ ഞാൻ റസ്പെക്റ്റ് ചെയ്യും... കേട്ടല്ലോ...
ഹൂം..
അതേ...
എന്താ ഡോ...
അല്ല ... ഇനി എൻ്റെ ഇഷ്ടം പോലെ ചെയ്തില്ല എങ്കിലും പറയാമല്ലോ...
ഹരി പൊട്ടിച്ചിരിച്ചു... പിന്നെന്താ... നിൻ്റെ ഇഷ്ടങ്ങൾ നിറവേറ്റി തരാൻ അല്ലേ ഡീ നിൻ്റെ ഹരിയേട്ടൻ....
അങ്ങനെ ഇണങ്ങിയും പിണങ്ങിയും ദിവസങ്ങൾ കടന്നുപോയി... നാളെ ആണ് രണ്ടുപേരും നാട്ടിലേക്ക് പോകുന്നത് രജിസ്റ്റർ വിവാഹത്തിന്.. രണ്ടുപേർക്കും അവധി ഇല്ലാത്തത് കൊണ്ട് നാല് ദിവസത്തെ അവധിക്ക് ആണ് പോകുന്നത്. കൂടെ മിലിയെയും ജറിനെയും പറഞ്ഞു മനസിലാക്കി അവരുടെ വീട്ടില് പറഞ്ഞു വിടണം. ഇപ്പൊ അപ്പൻ്റെ കൂടെ ആണല്ലോ.
പാക്കിംഗ് ഒക്കെ കഴിഞ്ഞു കിടക്കാൻ വന്ന മിഷെലിനെ നോക്കി ഹരി ചിരിച്ചു
എന്താ??
ഇന്നു കൂടെയെ തനിക്ക് ഉള്ളൂ... നാളെ കഴിഞ്ഞ് എൻ്റെ ഭാര്യ ആണ്... രാത്രി ആകുമ്പോൾ ഞാൻ ഒരു വരവ് വരും അവകാശം പറഞ്ഞു....
ഓ!! ആയിക്കോട്ടെ.... തിരിച്ച് ആകാതെ സൂക്ഷിച്ചോ...
ഓ!! ഭീഷണി ആണോ??
അങ്ങനെയും പറയാം ...
ഡീ പെണ്ണെ... താലി വാങ്ങണോ? എന്താ തൻ്റെ ഇഷ്ടം?
വേണ്ട...
ഞാൻ തന്നോട് ചോദിക്കാതെ മോതിരം ചെയ്യാൻ പറഞ്ഞു ജെറിനോട്.. എൻ്റെ ഒരു ആഗ്രഹം ആണ് തൻ്റെ പേര് കൊത്തിയ മോതിരം ഇടണം എന്ന്
അയ്യേ ക്ലീഷെ..
അല്ല ഡീ പെണ്ണെ.... പണ്ടും കൂടെ ഉള്ളവരുടെ കയ്യിൽ പെണ്ണിൻ്റെ പേര് എഴുതിയ മോതിരം കാണുമ്പോൾ എനിക്ക് അസൂയ ആയിരുന്നു.... അത് കാണാൻ ഒരു വല്ലാത്ത ഇഷ്ടം ആണ്... ഞാൻ എൻ്റെ പെണ്ണിന് സ്വന്തം എന്ന് പറയുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത് മോതിരം കാണുമ്പോൾ...
അതിന് എന്താ... നമുക്ക് എക്സ്ചേഞ്ച് ചെയ്യാം...
തനിക്ക് ഇഷ്ടം ആണോ??
അതേ... താലിയും എനിക്ക് ഇഷ്ടം തന്നെ ആണ്... പക്ഷേ വെറുതെ മിന്നും താലിയും കൂടി അടി വേണ്ട എന്ന് വിചാരിച്ചു ....
അത് ശെരി.... അത് നന്നായി... അങ്ങനെ രണ്ടുപേരും മിഷെലിൻ്റെ നാട്ടിലേക്ക് പോകാനാണ് തീരുമാനം... അവിടെ ആണല്ലോ രജിസ്റ്റർ വിവാഹം... ഹരി അവിടെ ഹോട്ടലിൽ താമസിക്കാം എന്നും മിഷേൽ വീട്ടിലേക്ക് പോകാം എന്നും ആണ് തീരുമാനം.
ഡീ നാളെ നീയും പോരെ എൻ്റെ കൂടെ ഹോട്ടലിലേക്ക്.
എന്നിട്ട് വേണം അപ്പൻ എന്നെ ഓടിക്കാൻ .. ആകെ ഒരു രാത്രി ആണ് അപ്പൻ്റെ കൂടെ ഉള്ളത്...
എനിക്കറിയാം പെണ്ണെ... ഞാൻ നിന്നെ പിരിയുന്ന വിഷമത്തിൽ പറഞ്ഞത് അല്ലേ..
നാളെ കഴിഞ്ഞാൽ ഞാൻ കൂടെ ഉണ്ടല്ലോ ... പിന്നെ എന്താ?
അത് മതി.
രണ്ടുപേരും അവരുടെതായ ചെറിയ ചെറിയ കുസൃതികൾ കാണിച്ചു നാളെയുള്ള യാത്രയുടെ സന്തോഷത്തിൽ ഉറങ്ങി....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟