Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 16

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 16

“ഫ്രഞ്ചഓ?”

Aman നും Abhay യും Amey യും ഒരുപോലെ ഒരേ സ്വരത്തിൽ ചോദിച്ചു.

“എടാ… ഏട്ടൻമാരായ ഞങ്ങൾ അഞ്ചു പേരും ഇവിടെ നിൽക്കുന്നിടത്ത് നീ French കിസ്സും കഴിഞ്ഞാണോ നിൽക്കുന്നത്?”

Amey അതിശയത്തോടെ ചോദിച്ചു.

ശ്രീഹരിയെ കളിയാക്കി കൊണ്ട് എല്ലാവരും ചിരിച്ചു.

എന്നാൽ വല്ലാത്ത ഇന്ട്രസ്ടോടെ Abhay അരുണിനോട് ചോദിച്ചു.

“എന്നിട്ട് അവൾ എന്തു പറഞ്ഞു?”

“അതിനു ഉത്തരം നൽകിയത് അവളുടെ കൈകൾ ആയിരുന്നു. നല്ല വൃത്തിക്ക് എൻറെ മുഖത്ത് പതിഞ്ഞു. കൂടെ ഒരു ചോദ്യവും.”

എൻറെ ഫസ്റ്റ് കിസ് തട്ടിയെടുക്കാൻ നീയാരാടാ എന്ന്?”

“അതു കലക്കി. ആള് കൊള്ളാമല്ലോ? എന്നിട്ട് എന്തായി…”

Amey ചോദിച്ചു.

അതുകേട്ട് Arun പറഞ്ഞു.

“നിൻറെ ഫസ്റ്റ് കിസ്സ് മാത്രമല്ല എല്ലാ കിസ്സ്സും എൻറെ ആണെന്നും പറഞ്ഞ് അവൻ ഒന്നുകൂടി നല്ലൊന്നാന്തരം ഫ്രഞ്ച് അങ്ങ് വെച്ചു കൊടുത്തു.”

ഏട്ടൻ പറഞ്ഞത് കേട്ട് എല്ലാവരുടെയും കണ്ണുകൾ പുറത്തേക്കു തള്ളി പോയി.

“എൻറെമ്മോ... ഇത്രയൊക്കെ ഒപ്പിച്ചു വെച്ചിട്ടാണോ നീ ഇവിടെ നിൽക്കുന്നത്?”

Abhay ചോദിച്ചു.

എല്ലാവരും അതിശയത്തോടെ ശ്രീഹരിയെ നോക്കി ഇരിക്കുമ്പോഴാണ് Amey ചോദിച്ചത്.

“അപ്പോൾ അഗ്നിയോ?”

അതുകേട്ട് അരുൺ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

“അത് അവിടെയും നിൽക്കില്ല മോനേ...

അവൾ പാച്ച് വർക്ക് ചെയ്തു വെച്ചിരുന്ന DD യെ കൊല്ലാൻ നോക്കി എന്നും പറഞ്ഞ് നമ്മുടെ അഗ്നിക്ക് ഇട്ട് ആദ്യം തന്നെ അവൾ രണ്ടു പൊട്ടിച്ചു.

അതും പോരാതെ എൻറെ ക്യാബിനിൽ വന്നപ്പോൾ സംസാരത്തിനിടയിൽ എന്തോ പറഞ്ഞതും അവളുടെ മുഖത്തെ എക്സ്പ്രഷൻ കണ്ട് അഗ്നിക്ക് വല്ലാതെ ദേഷ്യം വന്ന് അവളുടെ കവിളിൽ കുത്തി പിടിച്ചതും പെണ്ണ് ഒന്നു കൂടി പൊട്ടിച്ചു അവൻറെ മുഖത്തു തന്നെ.

അവളുടെ അനുവാദമില്ലാതെ അവളുടെ ദേഹത്ത് തൊട്ടതിന്.

അതിൻറെ ദേഷ്യത്തിൽ അവളോട് അവൻറെ മുറിവ് സ്റ്റിച്ച് വിട്ടത് ഡ്രസ്സ് ചെയ്യാൻ പറഞ്ഞിട്ടും അവൾ കേട്ടാ ഭാവം പോലും നടിച്ചില്ല.

അതും കൂടെ ആയതും അവളുടെ അരക്കെട്ടിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ച് ഡ്രസ്സ് ചെയ്യാൻ 2 മിനിറ്റ് അഗ്നി അവൾക്ക് കൊടുത്തു.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഒട്ടും പതറാതെ തന്നെ അവൾ പറ്റില്ലെന്ന് തറപ്പിച്ച് അവൻറെ മുഖത്തു നോക്കി പറഞ്ഞു.”

“നല്ല ഉശിരുള്ള പെൺകുട്ടികൾ...”

Abhay പറഞ്ഞു.

“അതെ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം... അല്ലാതെ എന്തിനുമേതിനും കരയാൻ നിൽക്കാതെ.... നല്ല റബ്ബർ പന്ത് പോലെ നിൽക്കണം പെൺകുട്ടികൾ.”

Amey കൂട്ടിച്ചേർത്തു.

“അതെ... അത് നിങ്ങൾ പറഞ്ഞത് ഞാനും സമ്മതിക്കുന്നു.

പക്ഷേ അഗ്നി പിന്നെ ചെയ്തത്... “

ഒന്നു നിർത്തി അരുൺ എല്ലാവരെയും ഒന്നു നോക്കി പറഞ്ഞു തുടങ്ങി.

“അഗ്നി ചെയ്തത് കുറച്ചു കൂടി പോയി എന്ന് തന്നെയാണ് എൻറെ അഭിപ്രായം.”

“അതിനു മാത്രം അവൻ എന്താണ് ചെയ്തത്?”

Aman സംശയത്തോടെ ചോദിച്ചു.

“ഇത്ര നേരം അവളുടെ അരക്കെട്ടിൽ പിടിച്ച് നിന്നിരുന്ന അവൻ അവളെ തിരിച്ചു നിർത്തി അവളുടെ നാഭിച്ചുഴിയിൽ ഞെക്കി.”

അരുൺ പറയുന്നത് കേട്ട് എല്ലാവരും ഞെട്ടിപ്പോയി.

എന്നാൽ പെട്ടെന്നാണ് അഗ്നി ചോദിച്ചത്.

“അത് ഏട്ടന് എങ്ങനെ അറിയാം?”

അരുൺ പറയുന്നത് കേട്ട് ഞെട്ടലോടെയാണ് അഗ്നി അത് ചോദിച്ചു പോയത്.

അഗ്നിയുടെ ചോദ്യം കേട്ട് അരുൺ ചെറുചിരിയോടെ പറഞ്ഞു.

“എനിക്ക് ഉറപ്പ് ഒന്നുമുണ്ടായിരുന്നില്ല. ഒരു സംശയം മാത്രം ആയിരുന്നു. ഇപ്പോൾ ഉറപ്പിച്ചു. എൻറെ ഊഹം ശരിയായിരുന്നു അല്ലേ?”

Arun ഇൻറെ ആ ചോദ്യം കേട്ട് അഗ്നി ആകെ പരുങ്ങി.

“എന്നിട്ട് എന്തായി?”

Abhay ചോദിച്ചു.

“എന്താവാൻ? 

എൻറെ side table ൽ ഇരുന്ന് സർജിക്കൽ ബ്ലേഡ് എടുത്ത് അവൻറെ കൈയിൽ അങ്ങ് കാച്ചി കൊടുത്തു നമ്മുടെ കൊച്ച്.”

“എന്തൊക്കെയാണ് ചേട്ടൻ പറയുന്നത്?”

Abhay വിശ്വാസം വരാതെ ഏട്ടനെ നോക്കി ചോദിച്ചു.

“അവൾ ഇവനെ?”

“അതേടാ മോനെ...”

“എൻറെ അമ്മോ സമ്മതിച്ചിരിക്കുന്നു രണ്ടിനെയും... ഇവരുടെ കയ്യിൽ ഇരിപ്പിന് അങ്ങനെ തന്നെ വേണം.

എന്തായാലും ഞങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ കുഞ്ഞു പെങ്ങൾമാരെ വളരെയധികം ഇഷ്ടപ്പെട്ടു. നിങ്ങളെ മെരുക്കി എടുക്കാൻ അവർക്ക് മാത്രമേ പറ്റുകയുള്ളൂ.”

Amey സന്തോഷത്തോടെ പറഞ്ഞു.

“എന്താണ് ഏട്ടാ അവളുടെ പേര്?”

Aman ചോദിച്ചു.

“സ്വാഹ...”

അരുൺ പറയുന്നത് കേട്ട് Abhay പറഞ്ഞു.

“അതു കൊള്ളാമല്ലോ... എല്ലാം കൊണ്ടും അഗ്നിക്കു ചേർന്നവൾ തന്നെ...”

“എന്താണ് നീ അങ്ങനെ പറഞ്ഞത്?”

പുരാണത്തിൽ അഗ്നിദേവൻറെ പത്നി ആണ് സ്വാഹാദേവി. അതുകൊണ്ടല്ലേ അഗ്നികുണ്ഡത്തിൽ എന്ത് ഇട്ടാലും സ്വാഹാ എന്ന് അവസാനം പറയുന്നത്.”

“ഓ അങ്ങനെയും ഒന്നുണ്ടോ... എനിക്കറിയില്ലായിരുന്നു.”

അരുൺ പറഞ്ഞു.

“സ്വാഹാ ദേവി നായർ അതാണ് അവളുടെ മുഴുവൻ പേര്.”

അരുൺ പറഞ്ഞു നിർത്തി.

“അഗ്നിയും സ്വാഹയും, ശ്രീഹരിയും ശ്രീലതയും നന്നായി ചേരും അല്ലേ ഏട്ടാ... “

Amey പറഞ്ഞു.

“അതെ... അതെ... പേരിൽ മാത്രമേ ഈ ചേർച്ച എനിക്ക് കാണാനുള്ളൂ എന്നുമാത്രം.”

Arun എല്ലാവരോടുമായി പറഞ്ഞു.

അതു കേട്ട് എല്ലാവരും ചിരിച്ചു.

“എന്തായാലും ഇവർ രണ്ടും അവരെയും കൊണ്ടേ പോകൂ എന്നുറപ്പായി. പക്ഷേ ഇവർ പറയുന്നത് ഇവർക്ക് ഉള്ളതാണെങ്കിൽ ഇവരെ തേടി വരും എന്നാണ്.”

അരുൺ എല്ലാവരെയും നോക്കി അത്രയും പറഞ്ഞ ശേഷം ശ്രീഹരിയെയും അഗ്നിയെയും നോക്കി.

അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി സമ്മതിച്ചു.

“ഞങ്ങൾ അവരെ തേടി ഒരിക്കലും പോകില്ല. എന്നാൽ ഇനിയൊരിക്കൽ ഞങ്ങൾക്കു മുൻപിൽ അവർ വന്നാൽ... പിന്നെ രണ്ടും ഞങ്ങളുടെ സ്വന്തമാകും. അതിൽ ഒരു സംശയവും വേണ്ട. അത് ഇപ്പോൾ അവരുടെ എതിർ പോടെ ആണെങ്കിലും സമ്മതത്തോടെ ആണെങ്കിലും ആ നിമിഷം താലി കെട്ടി ഇരിക്കും.”

അഗ്നി പറഞ്ഞു.

“സമ്മതത്തോടെ എന്തായാലും അങ്ങനെയൊന്ന് അവരിൽ നിന്നും പ്രതീക്ഷിക്കേണ്ട നിങ്ങൾ രണ്ടുപേരും... 

കേട്ടിടത്തോളം ഇടിവെട്ട് കേസ് ആണ് രണ്ടും.”

Abhay പറഞ്ഞു.

എന്നാൽ ഇവരുടെ സംഭാഷണം മുഴുവനും അപ്പുറത്തു നിന്ന് കേട്ട ശ്രീലത എന്താണ് വേണ്ടത് എന്ന് അറിയാതെ തരിച്ചു നിന്നു പോയി.

അവൾ ഒരു കണക്കിന് ജോലിയെല്ലാം തീർത്ത ശേഷം അവിടെ നിന്നും രക്ഷപ്പെട്ടു.

 കാഫിറ്റേരിയായിൽ കാത്തു നിൽക്കുന്ന സ്വാഹയോട് കേട്ടതൊക്കെ പറഞ്ഞു കേൾപ്പിച്ചപ്പോഴാണ് ശ്രീലതയ്ക്ക് ഒരു ചെറിയ സമാധാനമായത്.

എന്നാൽ സ്വാഹ താഴെ മാർട്ടിൻ വന്ന കാര്യവും ശ്രീലതയോട് പറഞ്ഞു.

“നമുക്ക് ഈ ജോലി വേണ്ട സ്വാഹ... ഇന്നത്തോടെ ഇത് മതിയാകുന്നതാണ് നല്ലത്. വെറുതെ എന്തിനാണ് പ്രശ്നങ്ങളിൽ നമ്മളായി തന്നെ തലയിൽ ഇടുന്നത്.”

“You are right... Even I was thinking the same. It\'s dangerous.”

സ്വാഹയും സമ്മതിച്ചു.

“എത്ര careful ആയാലും എന്തെങ്കിലും അറിയാതെ ഒന്ന് ഉണ്ടായാൽ...”

റിസ്ക് വേണ്ട എന്നാണ് രണ്ടുപേരും അവസാനം തീരുമാനിച്ചത്.

ദീർഘ നേരം സംസാരിച്ചിരിക്കാൻ സമയം ഇല്ലാത്തതു കൊണ്ട് രണ്ടുപേരും വേഗം തന്നെ പിരിഞ്ഞു.

രാത്രി ഏകദേശം 11 മണിയോടെ രണ്ടുപേർക്കും റൂം സർവീസിൽ ആയിരുന്നു വർക് ഉണ്ടായിരുന്നത്.

ശ്രീലത ഓൾറെഡി ഒരു ഓഡർ കൊടുക്കാൻ റൂമിലേക്ക് പോയിരിക്കുകയായിരുന്നു.

അടുത്തത് സ്വാഹയുടെ turn ആണ്.

അഗ്നിയുടെ റൂമിൽ 6 glasses of watermelon juice without ice. അതാണ് ഓർഡർ വന്നത്.

അഗ്നിയുടെ റൂമാണ് എന്നറിഞ്ഞതും സ്വാഹ വളരെയധികം ഭയത്തോടെ വേറെ ആരെയെങ്കിലും വിടാനായി ശ്രമിച്ചെങ്കിലും എല്ലാവരും തിരക്കിലായിരുന്നു.

പിന്നെ രണ്ടും കൽപ്പിച്ച് അവൾ ഫെയ്സ് മാസ്ക് ഒക്കെ ശരിയാക്കി വെച്ച് ഓർഡർ ഡെലിവറി ചെയ്യാൻ juice tray യുമായി അഗ്നിയുടെ റൂമിലേക്ക് ചെന്നു.

വളരെയധികം പേടിച്ചാണ് സ്വാഹ നടക്കുന്നതു തന്നെ. ഒരുകണക്കിന് അവൾ അവരുടെ ഡോർബെൽ അടിച്ച് റൂം സർവീസ് എന്നു പറഞ്ഞതും 5 മിനിറ്റിൽ അഗ്നിയുടെ റൂമിൻറെ ഡോർ തുറന്നു.

എന്നാൽ റൂമിനകത്ത് വല്ലാത്ത ഇരുട്ടായിരുന്നു. ലൈറ്റ് ഒന്നും ഓൺ ചെയ്തിരുന്നില്ല.

പെട്ടെന്നാണ് ആരോ സ്വാഹയെ പിന്നിൽ നിന്നും റൂമിനകത്തേക്ക് തള്ളി ഇട്ടതും അവൾ juice tray യുമായി കമിഴ്ന്നടിച്ചു വീണു.

Suddenly അവിടെ ലൈറ്റ് തെളിഞ്ഞതും തോക്കും ഫയർഇങ്ങും എല്ലാം നടക്കുന്നത് അവൾ കാണുന്നത് തന്നെ.

എന്നാൽ ഷൂട്ടിംഗ് സമയത്ത് ഒരു സൗണ്ട് പോലും ഇല്ലാതിരുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.

അവൾ പേടിയോടെ അവിടെ തന്നെ കമന്നു കിടന്നു.
ആരോ തൻറെ മേലേക്ക് വീണതും ചോര മുഖത്താകെ ചീറ്റിയതും അവളുടെ ബോധം പോയതും എല്ലാം നിമിഷങ്ങൾക്കകം ആയിരുന്നു.

പിന്നെ അവിടെ എന്താണ് നടന്നത് എന്നൊന്നും അവൾക്ക് അറിയില്ലായിരുന്നു.

അര മണിക്കൂർ കഴിഞ്ഞിട്ടും സ്വാഹ തിരിച്ചെത്താതായപ്പോൾ ശ്രീലത ഏതു റൂമിലേക്ക് ആണ് അവൾ പോയത് എന്ന് അന്വേഷിച്ചു.

സ്വാഹ പോയിരിക്കുന്നത് അഗ്നിയുടെ റൂമിലേക്ക് ആണ് എന്ന് മനസ്സിലാക്കിയതും പിന്നെ ഒന്നും ആലോചിക്കാതെ അവൾ അവിടേക്ക് ഓടി.

അവൾ മറ്റൊന്നുമാലോചിക്കാതെ റൂമിൽ തട്ടി ഹൗസ് കീപ്പിംഗ് എന്ന് പറഞ്ഞു.

Amey ഡോർ തുറന്ന് തോക്കുചൂണ്ടി നിൽക്കുന്നതാണ് ഏതാനും സെക്കൻഡുകൾക്കകം ശ്രീലത കണ്ടത്.

എന്നാൽ തോക്ക് കണ്ട് പേടിച്ചു നിൽക്കുന്ന ശ്രീലതയുടെ നെറ്റിയിൽ തോക്കുചൂണ്ടി Amey.

അതു കണ്ടു പേടിച്ച അവൾ പറഞ്ഞു.

“Housekeeping Sir...”

അവൾ പറയുന്നത് കേട്ട് സംശയത്തോടെ Amey ഒന്നുകൂടി ചോദിച്ചു.

“Who are you? What you want?”

“അത്... ജൂസ്... ഫ്രണ്ട്...”

അവൾ വിക്കി വിക്കി എന്തൊക്കെയോ പറഞ്ഞു.

അപ്പോഴേക്കും ശ്രീഹരിയും അഗ്നിയും തോക്കുകളുമായി അകത്തു നിന്നും പുറത്തേക്കു വന്നു.

അവരെ കൂടി തോക്കോടു കൂടി കണ്ടതോടെ ശ്രീലത വല്ലാതെ പേടിച്ചു പോയി. 

താഴെക്കിടക്കുന്ന നാലഞ്ചുപേർ... അതു കൂടി കണ്ടതോടെ കരയാൻ വായ തുറന്ന അവളുടെ നേരെ തോക്ക് ചൂണ്ടി Amey പറഞ്ഞു.

“Come in... Don\'t stand there and make any sound... Come in fast and close the door... “

Amey ഇതൊക്കെ പറഞ്ഞിട്ടും അവൾ പേടിയോടെ അവിടെത്തന്നെ നിൽക്കുകയായിരുന്നു. കൂടാതെ ചുറ്റിനും നോക്കുന്നുണ്ടായിരുന്നു.

അവൾ സ്വന്തമായി അകത്തേക്ക് കടക്കില്ല എന്ന് മനസ്സിലാക്കിയ Amey അവളെ പിടിച്ച് ഉള്ളിലോട്ടു വലിച്ചിട്ടു.

വലിയുടെ ഈണത്തിൽ അവൾ അകത്തേക്ക് വീണു.
Amey അവളെ ശ്രദ്ധിക്കാതെ വേഗം വാതിലടച്ചു.

പെട്ടെന്നാണ് ശ്രീലത തനിക്ക് അടുത്തു ബോധമില്ലാതെ കിടക്കുന്ന സ്വാഹയെ കണ്ടത്. അവളുടെ പുറത്ത് കൈകൾ വെച്ച് വേറെ ഒരാൾ കിടക്കുന്നത് കണ്ടു.
സ്വാഹയെ അങ്ങനെ കണ്ടതും ബാക്കിയെല്ലാം മറന്നു ശ്രീലത പെട്ടെന്ന് തട്ടി പിടഞ്ഞെഴുന്നേറ്റു സ്വാഹയെ തട്ടി വിളിച്ചു.

“സ്വാഹ... മോളെ, എഴുന്നേൽക്കടാ... എനിക്ക് പേടിയാകുന്നു...”

അവളുടെ ആ വിളി കേട്ട് റൂമിൽ ഉണ്ടായിരുന്നു ആറുപേരും സ്റ്റക്ക് ആയി പോയി.

ശ്രീഹരി പെട്ടെന്നു തന്നെ ശ്രീലതയുടെ അടുത്തു വന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. 
അവളുടെ മുഖത്ത് ഉണ്ടായിരുന്ന facemask വലിച്ചു മാറ്റി.

എന്നാൽ അതൊന്നും കാര്യമാക്കാതെ അവൾ അവൻറെ കയ്യിൽ നിന്നും സ്വാഹയെ നോക്കി പിടയുകയാണ്.

അവളുടെ പിടച്ചിലും വിളിയും കേട്ടാണ് എല്ലാവർക്കും താഴെ കിടക്കുന്നത് സ്വാഹ ആണ് എന്ന് മനസ്സിലായത്.

ശ്രീഹരി ഒട്ടും വിശ്വാസം വരാതെ ശ്രീലതയോട് ചോദിച്ചു.

“നീ എന്താണ് ഇവിടെ?”

എന്നാൽ അവൾ അതിന് മറുപടിയൊന്നും നൽകാതെ സ്വാഹയെ നോക്കി അവൾക്ക് അടുത്തേക്ക് പോകാൻ കുതറുക മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. അവൻ ചോദിച്ചത് പോലും അവൾ കേട്ടിരുന്നത് ആയി തോന്നുന്നില്ല.

അവളുടെ പിടച്ചിൽ കണ്ട Amey വേഗം സ്വാഹയുടെ സൈഡിൽ കിടക്കുന്ന ബോഡി എടുത്തു മാറ്റി.

അഗ്നി വേഗം താഴെ നിന്ന് സ്വാഹയെ എടുത്ത് ബെഡിൽ കിടത്തി.
Facemask വലിച്ചു മാറ്റി.  ചോരയിൽ മുങ്ങി കുളിച്ചു കിടക്കുന്ന സ്വാഹയുടെ മുഖം കണ്ട അഗ്നി വല്ലാതായി.

അഗ്നിയിൽ നിന്നും ഒരു അലർച്ചയായിരുന്നു പിന്നെ അവിടെ കേട്ടത്.

“ഏട്ടാ... സ്വാഹ...”

എല്ലാം കണ്ടു സ്തംഭിച്ചു നിൽക്കുന്ന അരുൺ വേഗം തന്നെ സ്വാഹക്ക് അടുത്തേക്ക് ചെന്ന് അവളെ ചെക്ക് ചെയ്തു.

ദേഹത്ത് പലയിടത്തും ചില്ല് തറഞ്ഞു കയറിയിട്ടുണ്ട്. അരുൺ അവളെ പരിശോധിക്കുമ്പോഴും അഗ്നി അവളുടെ തലയുടെ സൈഡിൽ ഇരിക്കുക മാത്രമാണ് ചെയ്തത്.

പരിശോധന കഴിഞ്ഞ അരുൺ പറഞ്ഞു.

“നിങ്ങളെല്ലാവരും അപ്പുറത്തെ റൂമിലേക്ക് മാറി നിൽക്ക്.

ശ്രീലത, ഫസ്റ്റ് എയ്ഡ് ബോക്സ്...”

അരുൺ പറഞ്ഞതും ശ്രീലത ആരെയും നോക്കാതെ ശ്രീഹരിയുടെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു. 

അത് മനസ്സിലാക്കി ശ്രീഹരി അവളെ വെറുതെ വിട്ടു.

അവൻറെ കൈ ദേഹത്തു നിന്നും മാറിയതും ആരെയും നോക്കാതെ അവൾ വേഗം ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു നൽകി.

എന്നാൽ ആ സമയം ബാക്കി അഞ്ചു പേരും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അഞ്ചു ഡെഡ് ബോഡികൾ ഒരു സ്ഥലത്തേക്ക് മാറ്റി. പിന്നെ അഗ്നി ഫോണിൽ ആരെയോ വിളിച്ചു.

ഏകദേശം അഞ്ചുമിനിറ്റിനുള്ളിൽ കുറച്ചു ബോഡിഗാർഡ് വന്ന് എല്ലാം ക്ലീൻ ചെയ്ത് dead body കളുമായി റൂമിന് പുറത്തു  പോയിരുന്നു.

ഏകദേശം ആ സമയം കൊണ്ടു തന്നെ അരുൺ സ്വാഹയുടെ ബോഡി എല്ലാം ക്ലീൻ ചെയ്തു മരുന്നു വച്ചു കെട്ടിയിരുന്നു.

അഗ്നി അവർക്ക് അടുത്തെത്തിയപ്പോൾ അരുൺ പറഞ്ഞു.

“പേടിക്കേണ്ട... പെട്ടെന്നുള്ള അറ്റാക്ക് കണ്ടു ബോധം പോയതാണ്.”


സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 17

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 17

4.9
8378

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 17 സ്വാഹയെ ബെഡ്ഷീറ്റ് കൊണ്ട് പുതപ്പിച്ച് കിടത്തി ഇരിക്കുകയായിരുന്നു. അവളുടെ മുറിവുകൾ നോക്കാൻ വേണ്ടി ബെഡ്ഷീറ്റ് പൊന്തിക്കാൻ പോയ അഗ്നിയെ ശ്രീലത ദേഷ്യത്തോടെ പിന്നിലേക്ക് തള്ളിമാറ്റി. അതുകണ്ട് അരുൺ പുഞ്ചിരിയോടെ പറഞ്ഞു. \"അവൾക്ക് ധരിക്കാൻ നിൻറെ ഏതെങ്കിലും ഡ്രസ്സ് എടുത്തോണ്ട് വായോ അഗ്നി.” ഏട്ടൻ പറയുന്നത് കേട്ടാണ് എന്തുകൊണ്ടാണ് ശ്രീലത അഗ്നിയെ തള്ളി മാറ്റിയത് എന്ന് എല്ലാവർക്കും മനസ്സിലായത്. അതുവരെ ദേഷ്യത്തോടെ ശ്രീലതയെ നോക്കിയിരുന്ന ശ്രീഹരിയും അ