Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 17

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 17

സ്വാഹയെ ബെഡ്ഷീറ്റ് കൊണ്ട് പുതപ്പിച്ച് കിടത്തി ഇരിക്കുകയായിരുന്നു. അവളുടെ മുറിവുകൾ നോക്കാൻ വേണ്ടി ബെഡ്ഷീറ്റ് പൊന്തിക്കാൻ പോയ അഗ്നിയെ ശ്രീലത ദേഷ്യത്തോടെ പിന്നിലേക്ക് തള്ളിമാറ്റി.

അതുകണ്ട് അരുൺ പുഞ്ചിരിയോടെ പറഞ്ഞു.

\"അവൾക്ക് ധരിക്കാൻ നിൻറെ ഏതെങ്കിലും ഡ്രസ്സ് എടുത്തോണ്ട് വായോ അഗ്നി.”

ഏട്ടൻ പറയുന്നത് കേട്ടാണ് എന്തുകൊണ്ടാണ് ശ്രീലത അഗ്നിയെ തള്ളി മാറ്റിയത് എന്ന് എല്ലാവർക്കും മനസ്സിലായത്.

അതുവരെ ദേഷ്യത്തോടെ ശ്രീലതയെ നോക്കിയിരുന്ന ശ്രീഹരിയും അഗ്നിയും അതോടെ ഒന്ന് തണുത്തു.

അഗ്നി തൻറെ ട്രോളി ബാഗിൽ നിന്നും അവൻറെ ഒരു ട്രാക്ക് പാൻറും ടീഷർട്ടും എടുത്തു ശ്രീലതയ്ക്ക് കൊടുത്തു.

അവൾ അത് വാങ്ങി ആരുടേയും മുഖത്തേക്ക് നോക്കാതെ സ്വാഹയെ മാത്രം ശ്രദ്ധിച്ചു നിന്നു.

അതുകണ്ട് അരുൺ പറഞ്ഞു.

“ശ്രീലത ഞങ്ങൾ അടുത്ത റൂമിൽ ഉണ്ട്. അവളെ ഡ്രസ്സ് മാറിയ്ക്ക്. പിന്നെ ദേഹത്ത് എവിടെയെങ്കിലും ഇനിയും മുറിവുണ്ടോ എന്ന് ശ്രദ്ധിക്കണം.”

അരുൺ പറയുന്നത് കേട്ടിട്ടും അവൾ മറുപടി ഒന്നും പറഞ്ഞില്ല.

എന്നിട്ടും ദേഷ്യം കടിച്ചു പിടിച്ച് അഗ്നി പറഞ്ഞു.

“ആരു ഡോർബെൽ അടിച്ചാലും വാതിൽ തുറക്കുന്നത്.”

അത്രയും പറഞ്ഞ് അവളെ ഒന്നു നോക്കി അവർ എല്ലാവരും അടുത്ത റൂമിലേക്ക് പോയി.

ശ്രീലത വേഗം മെഡിക്കൽ കിറ്റിലെ സീസർ എടുത്ത് സ്വാഹയുടെ യൂണിഫോം ഡ്രസ്സ് മുറിച്ചു മാറ്റി. പിന്നെ വളരെ സൂക്ഷ്മതയോടെ അവളുടെ ദേഹത്ത് എല്ലാം പരിശോധിച്ചു.

എവിടെയും കൂടുതൽ മുറിവുകൾ ഇല്ല എന്ന് ഉറപ്പാക്കി. പിന്നെ ഒട്ടും സമയം കളയാതെ അവൾ വേഗം അഗ്നി നൽകിയ ഡ്രസ്സ് സ്വാഹയെ ഇടിപ്പിച്ച് ഇനി എന്ത് ചെയ്യണം എന്നറിയാതെ രണ്ട് സെക്കൻഡ് ആലോചിച്ചിരുന്നു.

എന്തോ തീരുമാനിച്ചുറച്ച പോലെ അവൾ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു. സ്വാഹയെ തട്ടി വിളിക്കാൻ തുടങ്ങി.

എങ്ങിനെ എങ്കിലും ഇവിടെ നിന്ന് സ്വാഹയേയും കൂട്ടി രക്ഷപ്പെടണമെന്ന ഒറ്റ ചിന്ത മാത്രമേ ആ സമയം ശ്രീലതയിൽ ഉണ്ടായിരുന്നുള്ളൂ. 

എത്ര ശ്രമിച്ചിട്ടും സ്വാഹക്ക് ഒരു അനക്കവും ഇല്ല എന്ന് മനസ്സിലാക്കിയ ശ്രീലത വളരെ കഷ്ടപ്പെട്ടാണ് എങ്കിലും അവളെ താങ്ങിപ്പിടിച്ച് ഡോർ തുറന്നതും പുറത്തു നിന്ന് അഗ്നിയും ശ്രീഹരിയും അകത്തേക്ക് കയറി വന്നു. 
അതേ സമയം തന്നെ റൂമിലെ ലൈറ്റും ഓൺ ആയി.

എല്ലാം ഒന്നിച്ച് ആയതു കൊണ്ട് ശ്രീലത പേടിയോടെ ചുറ്റും നോക്കി. അകത്തേക്ക് വന്ന് ശ്രീഹരി പറഞ്ഞു.

“നീ ഇത് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു.”

എന്നാൽ സ്വാഹയെ തൻറെ ദേഹത്തേക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് എല്ലാവരുടെയും നീക്കം ശ്രദ്ധിച്ചു കൊണ്ട് നിൽക്കുകയായിരുന്നു ശ്രീലത.

അവളുടെ ആ ഭാവം കണ്ടു അഗ്നിയുടെയും ശ്രീഹരിയുടെയും ഒഴിച്ച് എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

എന്നാൽ അഗ്നി ശ്രീഹരിയെ ഒന്നു നോക്കി. കാര്യം മനസ്സിലായ ശ്രീഹരി ശ്രീലതയെ പിന്നിൽ നിന്നും പിടിച്ചതും അഗ്നി സ്വാഹയെ തന്നോട് ചേർത്തു പിടിച്ചു.

എന്നാൽ ശ്രീലതക്കു തൻറെ ദേഹത്ത് ശ്രീഹരി പിടിച്ചതിനേക്കാൾ പൊള്ളിയത് അഗ്നി സ്വാഹയെ അവൻറെ അദ്ദേഹത്തോട് ചേർത്തു പിടിച്ചു നിൽക്കുന്നത് കണ്ടപ്പോഴാണ്.

“വിടടാ അവളെ... അവൾക്കു മാത്രമേ ബോധം പോയിട്ടുള്ളൂ. ഞാൻ ഇപ്പോഴും ജീവനോടെ ഇവിടെയുണ്ട്”

എന്നു പറഞ്ഞതും ശ്രീലത ശ്രീഹരിയുടെ കൈ മാറ്റി സ്വാഹയെ തൻറെ ദേഹത്ത് ചേർത്തു പിടിച്ചു.

അവളുടെ ആ പ്രവർത്തി കണ്ട് എല്ലാവരും അതിശയിച്ചു. 

ഏട്ടൻ പറഞ്ഞറിഞ്ഞ ശ്രീലതയെകാൾ എത്രയോ മുകളിലാണ് actual ശ്രീലത എന്ന് അവർ എല്ലാവരും അപ്പോൾ മനസ്സിൽ ആലോചിക്കുകയായിരുന്നു.

ഞെട്ടലിൽ നിന്നും മാറിയ ശ്രീഹരി ശ്രീലതയെ പൊക്കിയെടുത്ത് മാറി നിന്നു.

അഗ്നി സ്വാഹയെ വീണ്ടും തന്നോട് ചേർത്തു നിർത്തി. അവൻ അവളുടെ മുഖത്തേക്ക് നോക്കി. വാടിയ ചേനത്തണ്ട് പോലെ തന്നിൽ കിടക്കുന്ന പെണ്ണിനെ അവൻ അൽപ്പനേരം നോക്കി നിന്നു. പിന്നെ അവളെ തോളിലിട്ട് ബെഡിൽ കൊണ്ട് കിടത്തി.

അപ്പോഴും ശ്രീഹരിയും ശ്രീലതയും നല്ല യുദ്ധത്തിൽ തന്നെയായിരുന്നു.

അതു കണ്ടു ചിരിയോടെ Arun അവർക്കരികിലേക്ക് ചെന്നു.

“മോളെ ശ്രീക്കുട്ടി... ഏട്ടനെ നോക്ക്... നിങ്ങളെ ആരും ഒന്നും ചെയ്യില്ല. അടങ്ങി നിൽക്കു...”

“ഡോക്ടർ അരുൺ... നിങ്ങൾക്ക് കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? 

ഒന്നും ചെയ്യില്ല പോലും...

ഒരുത്തൻ എൻറെ ദേഹത്ത് പിടിച്ചു നിർത്തിയിരിക്കുന്നു.

മറ്റൊരുത്തൻ എൻറെ സ്വാഹയെ എടുത്തു കൊണ്ടു പോയിരിക്കുന്നു.

ഇതൊക്കെ ഈ കണ്ണിനു മുന്നിൽ തന്നെ നടന്നിട്ടും എങ്ങനെ നിങ്ങൾക്ക് പറയാൻ തോന്നുന്നു ഒന്നും സംഭവിക്കില്ല എന്ന്?”

ശ്രീലത പറഞ്ഞതു കേട്ട് എല്ലാവരും സ്തംഭിച്ചു നിന്നു പോയി.

ശ്രീഹരി വേഗം തന്നെ അവളോട് പറഞ്ഞു.

“നീ നിൻറെ നാവടക്കി വെച്ചില്ലെങ്കിൽ നിൻറെ ചുണ്ട് എൻറെ ചുണ്ടിനിടയിൽ ഇരിക്കും. നിനക്ക് എത്ര കിട്ടിയാലും പോര എന്ന് ഉണ്ടോ?”

അതൊന്നും അവിടെ കേട്ടതായി പോലും ഒരു റിയാക്ഷനും ശ്രീലതയിൽ ഉണ്ടായിരുന്നില്ല. അവൾ എങ്ങനെയെങ്കിലും അവനിൽ നിന്നും രക്ഷപ്പെടാൻ മാത്രമാണ് ശ്രമിച്ചു കൊണ്ടിരുന്നത്.

അതുകണ്ട് ശ്രീഹരി അവളെ ഒന്നു കൂടി തൻറെ ദേഹത്തേക്ക് ചേർത്തു നിർത്തി പറഞ്ഞു.

“ഒന്നടങ്ങടീ...”

എന്നാൽ ശ്രീലത അരുണിനെ നോക്കി പറഞ്ഞു.

“Dr Arun... എന്ത് നോക്കി നിൽക്കുകയാണ് നിങ്ങൾ? ഇയാളെ എൻറെ ദേഹത്ത് പിടിക്കുന്നത് നിങ്ങൾക്ക് കാണുന്നില്ലേ? അതോ എല്ലാവരും കൂടി...”

എന്നാൽ അവളെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ Abhay മുന്നോട്ട് വന്നു പറഞ്ഞു.

“ശ്രീ കൊച്ചിനെ വിട്ടേ...”

Abhay നെ ഒന്നു നോക്കി ശ്രീഹരി ശ്രീലതയെ വിട്ടു.

ശ്രീഹരിയുടെ കൈകൾ ഒന്ന് അഴഞ്ഞ സമയം മുന്നിൽ നിൽക്കുന്ന Abhay നെ തള്ളി മാറ്റി ഓടിച്ചെന്ന് കട്ടിലിൽ കയറിയിരുന്നു. കട്ടിലിൽ കിടക്കുന്ന സ്വാഹയെ എടുത്ത് അവളോട് ചേർത്തു പിടിച്ചു.

തന്നെ തള്ളി മാറ്റി സ്വാഹക്ക് അടുത്തേക്ക് പോയ ശ്രീലതയെ നോക്കി നിൽക്കുന്ന Abhay യെ നോക്കി ശ്രീ ചോദിച്ചു.

“ഏട്ടന് അവളിൽ നിന്നും കിട്ടി ബോധിച്ചില്ല?”

അതുകേട്ട് Abahy പുഞ്ചിരിയോടെ തല ചരിച്ചു.

“അവൾ പെട്ടെന്ന് എഴുന്നേൽക്കില്ല എന്ന് നിനക്കും അറിയാവുന്നതല്ലേ ശ്രീലത?”

അരുൺ അവളോട് ചോദിച്ചു.

അതിന് ശ്രീലത മറുപടി ഒന്നും നൽകിയില്ല. അവളിൽ നിന്നും മറുപടി ഒന്നും വരില്ല എന്ന് മനസ്സിലാക്കി അരുൺ പിന്നെയും പറഞ്ഞു.

“We have to give this tetanus injection to her now.”

അരുൺ പറയുന്നത് കേട്ട് ശ്രീലത പെട്ടെന്ന് പറഞ്ഞു.

“ഞാൻ എടുത്തോളാം.”

ശ്രീലതയുടെ മറുപടി കേട്ട് അഗ്നി ദേഷ്യത്തിൽ പറഞ്ഞു.

“വേണ്ട ഏട്ടൻ എടുത്താൽ മതി.”

എന്നാൽ അഗ്നിയെ പൂർണമായും അവോയ്ഡ് ചെയ്ത ശ്രീലത അരുണിനോട് ആയി പറഞ്ഞു.

“Dr Arun ... I will give her injection...”

അവളുടെ ആ മറുപടി കേട്ട് ശ്രീഹരി ദേഷ്യത്തോടെ പറഞ്ഞു.

“അഗ്നി പറഞ്ഞത് നീ കേട്ടില്ലേ?”

“നിങ്ങൾക്ക് മറുപടി നൽകേണ്ട ആവശ്യം എനിക്കില്ല.”

ശ്രീലത ശ്രീഹരിയുടെ മുഖത്തു നോക്കി പറഞ്ഞു.

“മാത്രമല്ല എൻറെയും സ്വാഹയുടെയും ദേഹത്ത് എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങൾ ആണ്. അല്ലാതെ ഞങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നിങ്ങൾ രണ്ടുപേരും അല്ല.”

ഇവരുടെ ഹീറ്റിംഗ് കോൺവെർസേഷൻ കണ്ടും കേട്ടും എല്ലാവരും സ്തംഭിച്ചു നിൽക്കുകയായിരുന്നു.

എല്ലാവരും ഒന്നുറപ്പിച്ചു. ഏട്ടൻ പറഞ്ഞു തന്നതിൽ കൂടുതൽ, ഒരുപാട് മുകളിലാണ് ഈ രണ്ടുപേരും.

ഇവരെ മെരുക്കിയെടുക്കാൻ ദേവി പീഠത്തിലെ പുലി കുട്ടികൾ നന്നായി കഷ്ടപ്പെടേണ്ടി വരും.

എന്നാൽ എല്ലാവരെയും നിശബ്ദരാക്കി അരുൺ പറഞ്ഞു.

“വഴക്ക് വേണ്ട അഗ്നി... ശ്രീലത എടുക്കുന്നത് തന്നെയാണ് നല്ലത്. അവൾ എടുത്തോട്ടെ...”

അത്രയും പറഞ്ഞ ശേഷം Arun സിറിഞ്ചിൽ മരുന്ന് നിറച്ച് ശ്രീലതയ്ക്ക് നൽകി.

“ഇനി എല്ലാവരും ഒന്ന് തിരിഞ്ഞു നിന്നോളു.”

അപ്പോൾ മാത്രമാണ് അരുൺ എന്താണ് ഇഞ്ചക്ഷൻ ശ്രീലത തന്നെ എടുത്തോട്ടെ എന്ന് പറഞ്ഞതെന്ന് അഗ്നിക്ക് മനസ്സിലായത്.

ബമ്മിലാണ് tetanus ഇഞ്ചക്ഷൻ എടുക്കേണ്ടത്.

എന്നാൽ ശ്രീലത വളരെ കരുതലോടെ ഇഞ്ചക്ഷൻ സ്വാഹക്ക് നൽകി. അവിടെ നന്നായി തിരുമ്മി കൊടുത്തു. അവളെ തന്നിലേക്ക് അടുപ്പിച്ചു കിടത്തി.

അതുകൊണ്ട് അരുൺ ചോദിച്ചു.

“നിങ്ങൾ രണ്ടുപേരും എന്താണ് ഇവിടെ ചെയ്യുന്നത്?”

അരുണിൻറെ ചോദ്യത്തിന് ശ്രീലത മറുപടിയൊന്നും നൽകാതെ തലതാഴ്ത്തി നിൽക്കുന്നത് കണ്ടു ശ്രീഹരി പറഞ്ഞു.

“ഇവൾ വായ തുറക്കില്ല... തെറ്റ് ചെയ്യുന്നവർ ആണ് തലകുമ്പിട്ട് എപ്പോഴും നിൽക്കുക.”

“എന്നിട്ട് തൻറെ തല എന്താണ് കുമ്പിട്ട് പിടിക്കാത്തത്? താനല്ലേ എൻറെ അടുത്ത് എപ്പോഴും തെണ്ടിതരം കാണിക്കുന്നത്.”

അവളുടെ സംസാരം കേട്ട് എല്ലാവരും സ്വന്തം തലയിലെ കിളികൾ പറന്നു പോയ വഴി നോക്കുകയായിരുന്നു.

ഏതാനും നിമിഷങ്ങൾ ആരും ഒന്നും സംസാരിച്ചില്ല.

പിന്നെ അഗ്നിയാണ് സംസാരിച്ചു തുടങ്ങിയത്.

“ശ്രീഹരി കബോർഡിൽ നിന്നും ആ ബോക്സിങ് എടുക്ക്.”

അഗ്നി പറഞ്ഞത് കേട്ട് ശ്രീഹരി പുഞ്ചിരിയോടെ കബോർഡ് തുറന്നു 2 ബോക്സ് എടുത്തു തിരിച്ചു വന്നു.

എന്താണ് അവിടെ നടക്കുന്നതെന്ന് മറ്റു നാലുപേർക്കും മനസ്സിലായില്ല.

ശ്രീലത പിന്നെ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിലാണ് ഇരുന്നിരുന്നത്.

ശ്രീഹരി ഒരു ബോക്സ് അവൻറെ കയ്യിൽ വച്ച് അടുത്തത് അഗ്നിക്കു നൽകി.

തൻറെ കയ്യിൽ തന്ന ബോക്സ് തുറന്ന് അതിലേക്ക് നോക്കി അഗ്നി പറഞ്ഞു.

“ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടായാൽ, അതും ഒരു മാസത്തിനുള്ളിൽ നടന്നാൽ, ഇവർ ഞങ്ങളുടെ പാതിയാകും എന്ന് ഞങ്ങൾ പറഞ്ഞത് ഏട്ടന് അറിയാവുന്ന കാര്യമല്ലേ?

ഇവർക്ക് അത് ഓർമ്മയുണ്ടോ എന്നൊന്നും എനിക്കറിയില്ല...

എന്തായാലും സ്വാഹക്ക് ബോധം പോലുമില്ല...

എന്നിരുന്നാലും ഞങ്ങളുടെ നാല് ചേട്ടന്മാർക്ക് മുൻപേ താലി കെട്ടേണ്ടി വന്നതിൽ  ചെറിയ വിഷമം ഉണ്ട്. പക്ഷേ പറഞ്ഞ വാക്ക് പാലിക്കാൻ ആണ് ഞങ്ങൾ ഇങ്ങനെ ചെയ്യുന്നത്”

എന്ന് പറഞ്ഞതും അഗ്നി ശ്രീഹരിയെ ഒന്ന് നോക്കി.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 

ബോധമില്ലാതെ കിടക്കുന്ന സ്വാഹയുടെ കഴുത്തിൽ അഗ്നിയും, 

കിടന്നു പിടയുന്ന ശ്രീലതയെ കാലു കൊണ്ട് കട്ടിലിൽ പിടിച്ചു നിർത്തി ശ്രീഹരിയും താലി കെട്ടി.

താലി കെട്ട് കഴിഞ്ഞതും ശ്രീഹരി  അവളിൽ നിന്ന് എഴുന്നേറ്റതും ശ്രീഹരിയുടെ മുഖം നോക്കി അവൾ ഒന്നു കൊടുത്തു.

അത് കണ്ട് നാല് ഏട്ടന്മാരും ചിരിച്ചു പോയി.

അതുകൊണ്ടും ശ്രീലത അടങ്ങിയില്ല.

അഗ്നിക്കും അവളുടെ വക പെരുന്നാൾ മുഖത്തു തന്നെ നൽകി.

എല്ലാം കണ്ട് ചിരി പൊട്ടിയ അരുൺ പറഞ്ഞു.

“ആ കിടക്കുന്നവൾക്ക് ഇപ്പോൾ ബോധമില്ലാതെ ഇരിക്കുന്നത് നിൻറെ മുൻകാല സുകൃതം മാത്രമാണ്. ശ്രീക്കുട്ടി ആയതു കൊണ്ട് മാത്രമാണ് ഒന്നിൽ നിർത്തിയത്. എന്തായാലും ഞങ്ങൾ തരേണ്ടതാണ് ശ്രീക്കുട്ടി തന്നത്.”

എന്നാൽ ശ്രീഹരി വിളിച്ചു പറഞ്ഞു.

“ഏട്ടാ ആ ക്ലോറോഫോം തന്നെ... അല്ലെങ്കിൽ പെണ്ണ് നമ്മുടെ വീട്ടിലെ എല്ലാവരെയും ഇന്ന് തല്ലും.”

Amey ഒട്ടും സമയം കളയാതെ തന്നെ ക്ലോറോഫോം ശ്രീഹരിയുടെ കയ്യിൽ നൽകി.

ശ്രീഹരി ശ്രീലതയെ അത് മണപ്പിച്ച് സ്വാഹക്ക് അടുത്തു കിടത്തി.

“ഇനി രണ്ടും കുറച്ചു സമയം വിശ്രമിക്കട്ടെ...”

അതും പറഞ്ഞ് പുതപ്പെടുത്ത് അവരെ പുതപിച്ച് അഗ്നിയും ശ്രീഹരിയും.

രണ്ടുപേരെയും ഒന്നു നോക്കിയ ശേഷം ആറ് പേരും അടുത്ത മുറിയിലേക്ക് പോയി.

ശ്രീഹരി സംശയത്തോടെ എല്ലാവരോടുമായി ചോദിച്ചു.

“ഇവരെങ്ങനെ ഇവിടെ?”

അതുകേട്ട് Abhay പറഞ്ഞു.

“ഞാൻ നമ്മുടെ housekeeping ലേ ചെറുക്കൻ മാരെ വിളിക്കാം. അവർക്ക് അറിയാതിരിക്കില്ല.”

അതും പറഞ്ഞ് Abhay ആരെയോ ഫോണിൽ വിളിച്ചു അല്പ നേരം സംസാരിച്ചു.

5 മിനിറ്റിൽ ആരോ ഒരാൾ ഡോർബെൽ അടിച്ച് അകത്തേക്ക് കയറി വന്നു.

Abhay അവനോടു ചോദിച്ചു.

“സ്വാഹ, ശ്രീലത എന്ന രണ്ടു പെൺകുട്ടികൾ ഇവിടെ ജോലി ചെയ്യുന്നുണ്ടോ?”

“Yes sir...  ഒരു മാസത്തേക്ക് വന്നവരാണ്... ഈ ഹോട്ടലിൽ ഇങ്ങനെ വളരെ വലിയ event ഉണ്ടാകുമ്പോൾ കുട്ടികൾ ഒരു മാസത്തേക്ക് ജോലിക്ക് വരും. quick money  ആണ് പലരുടേയും ലക്ഷ്യം.”

“ഓക്കേ... ശരി നീ പൊയ്ക്കോളൂ. പിന്നെ നാളെ തൊട്ട് ഈ രണ്ടുപേരും ജോലിക്ക് വരുന്നില്ല. അത് ഓഫീസിൽ അറിയിക്കണം.”

“ശരി sir”

എന്ന് പറഞ്ഞു പുറത്തേക്ക്  പോയി.

“അപ്പോൾ ഏട്ടൻ നൽകിയ suspension വീട്ടിൽ പോയി സമയം വേസ്റ്റ് ആകാതെ പൈസ ഉണ്ടാക്കാനുള്ള വഴി നോക്കിയതാണ് രണ്ടുപേരും.

എന്താണ് ഏട്ടാ ഇവരുടെ ബാഗ്രൗണ്ട്?”

Abhay സംശയത്തോടെ ചോദിച്ചു.

“ശ്രീലത മാധവൻ നായർ.

അച്ഛൻ മാധവൻ നായർ. മരിച്ചു പോയി.

അമ്മ ലക്ഷ്മി നായർ സ്കൂൾ ടീച്ചർ ആണ്.

മാധവൻ നായർ സർവീസിൽ ഇരിക്കുമ്പോൾ മരിച്ചതു കൊണ്ട് അമ്മയ്ക്ക് ജോലി കിട്ടിയതാണ്. ശ്രീലത ഒറ്റ മകളാണ്.

അച്ഛൻറെ ആഗ്രഹമാണ് ഡോക്ടറായി കാണണം എന്നുള്ളത്. അതുകൊണ്ടു തന്നെ നന്നായി പഠിച്ച് മെരിറ്റിൽ ആണ് അവൾ അഡ്മിഷൻ വാങ്ങി എടുത്തത്.

റിലേറ്റീവ്സ് എന്ന് പറയാൻ അധികം ആരുമില്ല. അമ്മയും മകളും മാത്രം.”

“എന്നാൽ സ്വാഹയുടെ കാര്യം നേരെ തിരിച്ചാണ്.

അവരുടെ ദേശത്തെ പേരു കേട്ട നായർ കുടുംബമാണ് അവളുടേത്.

കുടുംബത്തിലെ കാരണവർ ചന്ദ്രൻ നായർ. ഭാര്യ ചന്ദ്രിക ചന്ദ്രൻ നായർ.

ഇവർക്ക് മൂന്ന് മക്കളാണ്. 
ദേവ ചന്ദ്രൻ, 
ദേവി ചന്ദ്രൻ, 
ദേവ് ചന്ദ്രൻ...

മൂത്ത മകളായ ദേവ ചന്ദ്രനെ വിവാഹം കഴിച്ചിരിക്കുന്നത് വിജയാനൻ നായർ. ബിസിനസ്സാണ് തൊഴിൽ.

അവർക്ക് മൂന്ന് മക്കളാണ് സത്യൻ നായർ, ജീവൻ നായർ, കിരൺ നായർ. മൂന്നുപേരും അച്ഛനോടൊപ്പം ബിസിനസ് തന്നെയാണ്.

രണ്ടാമത്തെ മകളാണ് ദേവി ചന്ദ്രൻ. അവരെ വിവാഹം കഴിച്ചിരിക്കുന്നത് ഗംഗാധരൻ നായർ. അയാൾക്കും ബിസിനസ് തന്നെയാണ്.

അവർക്ക് ഒരേയൊരു മകൾ. ഗീത നായർ. അടുത്തുള്ള കോളേജിലെ പ്രൊഫസറാണ്.


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 18

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 18

4.9
8327

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 18 ചന്ദ്രൻ നായരുടെ മൂന്നാമത്തെ മകനാണ്, തറവാട്ടിലെ ആൺതരി ദേവ് ചന്ദ്ര നായർ. ദേവ് ഒരു ചാർട്ടേഡ് അക്കൗണ്ടൻറ് (CA) ആണ്. ഭാര്യ സീതാദേവി നായർ. അവർക്ക് ഒരേയൊരു മകൾ. അതാണ് സ്വാഹാദേവി നായർ.” “അതുശരി മൂന്ന് മുറച്ചെറുക്കൻ മാരുടെ മുറപ്പെണ്ണിനെ ആണല്ലോ നീ നോട്ടം ഇട്ടിരിക്കുന്നത്. നീ കഷ്ടപ്പെടും അഗ്നി.” Arun പറയുന്നത് കേട്ട് Amey ചിരിയോടെ പറഞ്ഞു. അതുകേട്ട് അഗ്നി പറഞ്ഞു. “ഞാൻ എന്തിന് കഷ്ടപ്പെടണം. ഇവൾ സ്വാഹ... എൻറെ പെണ്ണാണ്.  ഞാൻ താലി കെട്ടി സ്വന്തമാക്കിയ എൻറെ പെണ്ണ