എന്താ ? എന്ത് പറ്റി??
അവൻ മറുപടി പറയാതെ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾക്ക് മനസിലായി അവളുടെ കോലം കണ്ട് ഉള്ള നില്പ് ആണ് എന്ന്...
എൻ്റെ ഹരിയെട്ടാ... ഒരു ഫസ്റ്റ് നൈറ്റ് ആയിട്ട് ഇങ്ങനെ ആണോ വേണ്ടത്?? ഇങ്ങനെ കണ്ണും തള്ളി നിൽക്കാതെ ഈ പാല് അങ്ങോട്ട് പിടിച്ചേ... മിഷേൽ എന്നും അവനോട് പെരുമാറുന്നത് പോലെ തന്നെ ആയിരുന്നു...
ഒരു റോബോട്ടിനെ പോലെ അവൻ അവളുടെ കയ്യിൽ നിന്നും പാല് വാങ്ങി പിടിച്ച്...
അപ്പോഴാണ് വാതിലിൽ കൊട്ട് കേട്ടത്...
ചേട്ടത്തി.... ചേട്ടത്തി...
രേവതിയുടെ ശബ്ദം കേട്ട് സ്വബോധത്തിൽ വന്നത് പോലെ ഹരി ചെന്ന് വാതിൽ തുറന്നു കയ്യിൽ പാലും പിടിച്ചു വാതിൽ തുറന്ന ഏട്ടനെ കണ്ട് രേവതി ഒന്ന് ചിരിച്ചു...
അത് വലിയെട്ട.. വെള്ളം റൂമിൽ വക്കാൻ മറന്നുപോയി... അതും കൊണ്ട് വന്നതാണ്..
മിഷേൽ പെട്ടന്ന് ചെന്ന് വെള്ളത്തിൻ്റെ ജഗ്ഗും ഗ്ലാസ്സും വാങ്ങി ടേബിളിൽ വച്ചു... ഹരിയെട്ടൻ ഒരു കൈ കൊണ്ട് വാതിൽ അടച്ചു തിരിച്ച് വന്നു...
ഞാൻ സത്യത്തിൽ വിചാരിച്ചത് ഇതൊക്കെ സിനിമയിൽ മാത്രം ആയിരിക്കും എന്നാണ്. ശെരിക്കും തന്നെ കാണാൻ മോഹൻലാൽ പറഞ്ഞപോലെ കാവിലെ ദേവിയെ പോലെ തന്നെ ഉണ്ട്
അത് കേട്ട് മിഷേൽ ചിരിച്ചു .. വിട്ട് പിടി മാഷേ....
വിട്ടു.....പോരെ..
എന്തായാലും ആചാരങ്ങൾ ഒന്നും മാറ്റേണ്ട... ആദ്യം താൻ കുടിക്കുന്നോ അതോ ഞാൻ കുടിക്കണോ?
അതും ആചാരം പോലെ ആകട്ടെ... ഏട്ടൻ കുടിച്ചോ...
ചെറു ചിരിയോടെ അവൻ കുടിച്ച ബാക്കി അവൾക്ക് നേരെ നീട്ടി... അവളും വാങ്ങി കുടിച്ചു ഗ്ലാസ്സും ടേബിളിൽ വച്ചു..
ഈ മുല്ലപൂവോക്കെ എവിടുന്ന് ഒപ്പിച്ചു..
എല്ലാം രേവതിയുടെ വക ആണ്... അവൾക്ക് അവളുടെ വല്യേട്ടൻ്റെ ഇഷ്ടങ്ങൾ എല്ലാം നന്നായി അറിയാം.
അവൾക്ക് ഇഷ്ടങ്ങൾ അറിയാമായിരിക്കും പക്ഷേ അവളുടെ വല്യെട്ടൻ്റെ ഇഷ്ടം ഈ മുന്നിൽ നിൽക്കുന്ന ദേവിയിൽ ആണല്ലോ...
മിഷെലിൻ്റെ മുഖം ഒന്ന് തുടുത്തു.....
തനിക്ക് നാണം ഒക്കെ വരുന്നല്ലോ.. അല്ല ഞാൻ ഇനി ചോദിച്ചില്ല എന്ന് വേണ്ട... ആചാരങ്ങൾ കഴിഞ്ഞോ അതോ മുന്നോട്ടും ആചാരം അനുസരിച്ച് തന്നെ വേണോ ?
എന്താ മേജറിൻ്റെ ഇഷ്ടം... ?
എൻ്റെ ഇഷ്ടം എന്താണ് എന്ന് ചോദിച്ചാൽ എല്ലാം ആചാരം പോലെ വേണം എന്നാണ്... ഞാൻ ഒരു പഴഞ്ചൻ ആണേ!! പിന്നെ ആഗ്രഹം ... അതും ഉണ്ട്. പക്ഷേ എന്താ വേണ്ടത് എന്ന് ചോദിച്ചാൽ നമുക്ക് ആചാരം ഒന്നും നോക്കണ്ട എന്നാണ്.. അതാണ് ഇപ്പോഴത്തെ രീതി അനുസരിച്ച് നല്ലത്...
മിഷേൽ ഒന്ന് പുഞ്ചിരിച്ചു... പിന്നെ അവൻ്റെ നെഞ്ചില് തല വച്ച് അവനെ ചുറ്റിപിടിച്ചു ... വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ ഹരിയെട്ടൻ്റെ തറവാട്ടിൽ ആണ് എന്ന്...
അത് എന്താഡോ എന്നെ വിശ്വാസം ഇല്ലെ...
ദേ വെറുതെ എൻ്റ കയ്യിൽ നിന്നും വാങ്ങി കൂട്ടരുത്..
എന്താ ഡീ... ഉമ്മ ആണോ... അതിന് ഞാൻ എപ്പഴെങ്കിലും വേണ്ട എന്ന് പറഞ്ഞോ.
അയ്യോ ഡാ ഒരു വളിച്ച തമാശ..
ഹരിയെട്ട.. ഞാൻ എന്നാ ഇതൊക്കെ ഒന്ന് മാറ്റിയിട്ട് വരട്ടെ... എല്ലാം കൂടെ ഒരു കെട്ട് കുതിര ഫീലുണ്ട്...
അത്... ഡോ.. തനിക്ക് ഇന്ന് ഒരു രാത്രി ഇത് ഉടുത്ത് ഉറങ്ങാമോ?? എനിക്ക് അറിയാം കൺഫോട്ടബിൾ അല്ല എന്ന്... എന്നാലും... സത്യത്തിൽ തന്നെ ഇങ്ങനെ കണ്ട് കൊതി തീർന്നില്ല... ഇങ്ങനെ തന്നെ കണ്ടിരിക്കാൻ തോനുന്നു... തൻ്റെ തലയിലെ പൂവിൻ്റെ മണം ആണ് ഇവിടെ ഇപ്പൊ..
മിഷേൽ അവൻ്റെ മുഖത്ത് നോക്കി ഇരുന്നു.. അവൻ്റെയും കണ്ണുകൾ അവളുടെ മുഖത്ത് കറങ്ങി നടന്നു... അവളുടെ കണ്ണിലെ സ്നേഹം അവൻ നന്നായി ആസ്വദിച്ചു... ഇത്രയും പ്രായം ആയി എങ്കിലും ഈ പെണ്ണിൻ്റെ കണ്ണിൻ്റെ പിടപ്പു.. ഹൊ!! മനുഷ്യൻ്റെ കൺട്രോൾ കളയും... ഇതിനെ സ്നേഹിച്ചു കൊന്നുപോകും ഞാൻ... അപ്പോഴും ഉള്ളിൽ എവിടെയോ ഒരു ഭയം ഉണ്ടായിരുന്നു ഏതു നിമിഷവും ഇവള് പഴയ ഓർമ്മകളിലേക്ക് പോയാൽ അവിടെ തീരും ഈ നിമിഷത്തെ സന്തോഷം.... ഇനി എന്ന് എൻ്റെ മിക്ഷൂ പഴയ ഓർമ്മകളെ കളഞ്ഞ് എൻ്റെ മാത്രം ആകുമോ...ഒരിക്കൽ അവള് എന്നെ ഉൾകൊണ്ടാൽ പിന്നെ എന്നിൽ നിന്നും തിരിച്ചുപോക്ക് ഉണ്ടാവില്ല... അതുറപ്പാണ് പക്ഷേ അ ഒരിക്കൽ.... അത് എളുപ്പം ആകുമോ എനിക്ക്?
ഹരിയെട്ടാൻ എന്താ ഓർക്കുന്നത്?
അത്.... ഒന്നുമില്ല.... താൻ തൻ്റെ അഭിപ്രായം പറഞ്ഞില്ല...
അത് ഹാരിയെട്ടൻ്റെ ഇഷ്ടം...
എന്ന് പറഞാൽ?? അവൻ അവളെ അതിശയത്തോടെ ഒന്ന് നോക്കി...
എന്ന് പറഞാൽ ഹരിയെട്ടന് എന്ത് ശെരി എന്ന് തോനുന്നു അതല്ല എന്താണോ ഇഷ്ടം അതാണ് എൻ്റെയും ഇഷ്ടം...
നീ ശെരിക്കും കേട്ടില്ല എന്ന് തോനുന്നു.... എൻ്റെ ഇഷ്ടം എന്ന് ഞാൻ പറഞ്ഞത് ആചാരങ്ങൾ ആണ്... അതിനർത്ഥം മനസിലായോ തനിക്ക്... ആചാരം അനുസരിച്ച് ആദ്യരാത്രി തന്നെ ഭാര്യയും ഭർത്താവും എല്ലാം മറന്ന് മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നാകും....
എന്താ നമ്മൾ ഭാര്യയും ഭർത്താവും അല്ല എന്ന് തോന്നുന്നുണ്ടോ ഹരിയെട്ടനു??
സത്യം??
സത്യം എൻ്റെ മനുഷ്യാ....
അത് കേട്ട സന്തോഷത്തിൽ അവൻ അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു...
അവളുടെ കഴുത്തിൽ മുഖം അടുപ്പിച്ചു അവൻ പറഞ്ഞു... വേണ്ട ഡോ... ഞാൻ കാത്തിരുന്നോളാം. എനിക്ക് അറിയാം ഇത് എൻ്റെ സന്തോഷത്തിന് വേണ്ടി ആണ് എന്ന്... ഇങ്ങനെ ഒന്ന് തൻ്റെ മനസ്സിൽ വന്നല്ലോ അത് തന്നെ എനിക്ക് സന്തോഷം ആണ്....
അല്ല ഏട്ടാ... ഞാൻ മനസ്സോടെ പറഞ്ഞത് ആണ്... ഈ ഹൃദയത്തിൻ്റെ ചൂടിൽ ഈ കൈകളുടെ സ്നേഹത്തിൽ നിങ്ങളിൽ ഒന്നാകാൻ എനിക്കും ആഗ്രഹമുണ്ട്... എന്നോ കണ്ട സ്വപ്നത്തില് അതും ഉണ്ട് മേജറെ... എല്ലാവരും ആരാധനയോടെ നോക്കുന്ന ഈ മനുഷ്യൻ എൻ്റെ സ്വന്തം ആണ് എന്ന് എനിക്കും ഒന്ന് അഹങ്കരിക്കണം....
വീണ്ടും സംശയത്തോടെ ഹരി അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി... അതിന് അവൻ്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്ത് അവള് മറുപടി കൊടുത്തു.... എൻ്റെ ഇലപെണ്ണെ എന്ന് പറഞ്ഞു അവളെയും കൊണ്ട് ബെടിലേക്ക് മറിയുമ്പോൾ കൈ എത്തി അവൻ ലൈറ്റ് ഓഫാക്കാൻ മറന്നിരുന്നില്ല... എത്രയോ നാളുകളായി രണ്ടുപേരും മനസ്സിൽ ഒതുക്കിവച്ചിരുന്ന സ്നേഹം പരസ്പരം അവരുടെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രണയത്തൊടെ പകർന്നു നൽകുമ്പോൾ ശരീരവും മനസ്സും ഒരേ അളവിൽ ആനന്ദം കണ്ടെത്തി... ഇനി ഒരിക്കലും ജീവിതത്തിൽ തേടി എത്തില്ല എന്ന് അടിവരിട്ട് വിശ്വസിച്ച സന്തോഷം എല്ലാ അവകാശത്തോടെയും തേടി എത്തിയതിൻ്റെ സന്തോഷത്തിൽ രാത്രിയുടെ ഏതോ യാമത്തിൽ പരസ്പരം പുണർന്നു ഉറക്കത്തിലേക്ക് വഴുതി വീണു...
രാവിലെ മിഷേൽ കണ്ണു തുറക്കുമ്പോൾ ഹരി വീണ്ടും അവളുടെ കാലുകളെ കെട്ടിപിടിച്ചു ഉറങ്ങുന്നുണ്ടായിരുന്നു.. അവളുടെ മുഖത്ത് ഒരു സ്നേഹത്തിൽ പൊതിഞ്ഞ പുഞ്ചിരി തിളങ്ങി...
എഴുനേൽക്കാൻ ആയി കാൽ വലിച്ചപ്പോൾ അവൻ അവളുടെ വിരൽത്തുമ്പിൽ മുത്തി അവ്യക്തമായി പറഞ്ഞു... കുഞ്ഞി കുറച്ച് നേരം കൂടി ... പിന്നെ അവളും അവൻ്റെ കാലുകളെ നെഞ്ചോട് ചേർത്തുവച്ച് ഉറക്കത്തിലേക്ക് വീണു.
കണ്ണു തുറക്കുമ്പോൾ ഹരി അവളെ തന്നെ നോക്കി അവളുടെ അടുത്ത് കിടക്കുന്നുണ്ടായിരുന്നു...
ഉണർന്നൊ പെണ്ണ്...
ഹൂം... ഒന്ന് മൂളി വീണ്ടും അവൻ്റെ കഴുത്തിടുക്കിലേക്ക് മുഖം മറച്ചു കിടന്നു..
എഴുനേലക്കുന്നില്ലെ..?
ങുഹു...
അത് എന്ത് പറ്റി...
ഒന്നുമില്ല.... ക്ഷീണം...
അത് സാരമില്ല.... കുറച്ച് ക്ഷീണം ഒക്കെ കാണും .... കോഫി വേണ്ടെ
വേണം.
ഞാൻ എടുത്ത് കൊണ്ട് വരാം... താൻ ഒന്ന് മാറ്...
വേണ്ട... ഞാൻ പോകാം...
ഹൂം ശരി... എന്നാ പോയി ഒന്ന് കുളിച്ചു വാ... ഞാൻ വെള്ളം ചൂടാക്കാൻ ഇട്ടിട്ടുണ്ട്...
ഹൂം... അവൻ്റെ മുഖത്ത് ഒന്ന് ചുണ്ടുകൾ ചേർത്ത് അവള് പോയി കുളിച്ചു വന്നു...
ദേഷ്യം ഉണ്ടോ ഡോ എന്നോട്?
എന്തിന്??
താൻ തയാർ അല്ലായിരുന്നു എന്ന് എനിക്ക് അറിയാം..
ഓ!! പിന്നെ നിങ്ങൾക്ക് കുന്ദം അറിയാം എന്നെ കുറിച്ച്..
ഈ പെണ്ണ്... നിന്നെ ഇന്നലെ കണ്ടത് പോലെ അങ്ങനെ തന്നെ കണ്ടൊണ്ട് ഇരിക്കാൻ കൊതി തോന്നുന്നു...
ഹയ്യട... എനിക്ക് ഇങ്ങനെ തന്നെ കണ്ടിരിക്കണം എന്ന് പറഞ്ഞവൻ ആണ്... എന്നിട്ട് ചെയ്തത് എന്താ.. കാണുന്നത് അലർജി പോലെ അതെല്ലാം ദൂരെ കളഞ്ഞത് മറന്നോ..
അത് പിന്നെ.... നിന്നെ അങ്ങനെ സെറ്റും മുണ്ടും ഉടുത്ത് കാണാൻ ശരിക്കും ദേവി തന്നെ ആയിരുന്നു ... പക്ഷേ നിന്നിലെ സ്നേഹം അതിലും സുന്ദരം എന്നറിഞ്ഞാൽ നോക്കി പോകില്ലേ ...
ഛെ!!! തൈക്കിളവൻ്റെ ഒരു റൊമാൻസ്...
നിൻ്റെ ഹരിയെട്ടൻ അല്ലേ ഡോ.... കുറച്ച് റോമാൻസിച്ചെന്നോക്കെ ഇരിക്കും... ഹല്ല പിന്നെ...
ആണോ?
അതേ... ഞാൻ താങ്ക്സ് ഒന്നും പറയില്ല... നീ എൻ്റെ ആണ്....
അതിന് ഞാൻ പറഞ്ഞോ പറയണം എന്ന്... വാ .. വെളിയിലേക്ക് പോകാം.. ഇനി അ ജറിൻ എന്തൊക്കെ പറഞ്ഞു കളിയക്കുമോ..
മിഷേൽ അടുക്കളയിലേക്ക് ചെന്നപ്പോൾ ഹരി മുൻവശത്തെക്ക് പോയി...
അല്ല !! എന്താ മണവാളൻ പള്ളി ഉറക്കം കഴിഞ്ഞോ? ജറിൻ ഒരു കളിയാക്കി ചിരിയോടെ ചോദിച്ചു.
എന്താ ഡാ....
ഒന്നുമില്ല... എൻ്റെ ഹരിയച്ചൻ ആള് കേമൻ ആണ് എന്ന് എനിക്ക് അറിയാലോ..
പോടാ...
അതേ ഒരു കാര്യം പറയാനുണ്ട്??
എന്താ ഡാ...
അല്ല വല്ല പ്രൊഡക്ഷൻ വല്ലതും പ്ലാൻ ഉണ്ട് എങ്കിൽ ഒന്ന് പറയണം... വേറെ ഒന്നും അല്ല മോളും അമ്മയും കൂടെ ക്ലാഷ് ആകരുതല്ലോ...
മരുമോനെ... നിന്നെ ഞാൻ... അതും പറഞ്ഞു ഹരി അവൻ്റെ മുതുകത്ത് തന്നെ ഒന്ന് കൊടുത്തു..
അതേ എനിക്കും ഒരു കാര്യം പറയാൻ ഉണ്ട്...
എന്താ അച്ഛാ... ജറിൻ സീരിയസ് ആയി തന്നെ ആണ് ഹരിയോടു ചോദിച്ചത്...
അത് കേട്ട് ഹരിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു...
പറഞ്ഞു തീരട്ടെ ഡാ... അവൻ്റെ ഒരു തോക്കിൽ കേറി വെടി വപ്പ്...
ഞാൻ ഒന്നും പറഞ്ഞില്ല...
അതെ.... നീ ആറേഴു വർഷം ആയി ഭാര്യാ സുഖം അറിഞ്ഞു ജീവിക്കുന്നവൻ ആണ്....
അതിന്...?? നിങ്ങൾക്കും ആകാമല്ലോ...
അത് തന്നെ.... എനിക്ക് അത്രയും സമയം ഒന്നും വേണ്ട എങ്കിലും വരുന്ന മൂന്ന് വർഷത്തേക്ക് മമ്മീ മിലിക്ക് മമ്മിയില്ലാതെ പറ്റില്ല .... ഇങ്ങു പോരെ എന്നും പറഞ്ഞു അവള് വയറ്റിൽ നിൻ്റെ കൊച്ചിനെയും ഇട്ടു വിളിപ്പിച്ചാൽ .... മോനെ... നീ പിന്നെ ഭാര്യയെ കാണാൻ തുടിക്കും... ഹ!! ഞാൻ പറഞ്ഞില്ല എന്നു വേണ്ട... നിനക്ക് അറിയാമല്ലോ എന്നെ...
എൻ്റെ കർത്താവേ ഇങ്ങനെയും പരീക്ഷണമോ?? ഞാനും എൻ്റെ ഭാര്യയും കൂടെ ഒരു കൊച്ചിനെ ഉണ്ടാക്കാൻ അമ്മയിയപ്പൻ്റെ അനുവാദം വാങ്ങണം എന്ന് പറഞ്ഞാല് അത് കഷ്ടം അല്ലേ മനുഷ്യാ...
അതേ... കഷ്ടം ആണ്... പക്ഷേ അനുഭവിചോ...
ഹൂം... വയസാം കാലത്ത് അമ്മയിയമ്മെ കെട്ടിച്ചു വിടാൻ കാണിച്ച ശുഷ്കാന്തിക്ക് എനിക്ക് ദൈവം തന്ന ശിക്ഷ ആയിരിക്കും... അനുഭവിക്കാം അല്ലാതെ എന്താ???
എന്ത് ശിക്ഷ ജെറിൻ?? അതും കേട്ട് വന്ന മിലി ചോദിച്ചു...
ഓ!!! ഒന്നുമില്ല ഡീ....നീ ഇപ്പൊ ചായ തന്നിട്ട് പോ... പോയി നന്നായി വല്ലതും കഴിക്കു... പത്തു മാസം കഴിഞ്ഞ് വേദു വെള്ളം ഒക്കെ തിളപ്പിക്കാൻ ഉള്ള ആരോഗ്യം വേണം നിനക്ക്
എനിക്കോ എന്തിന്??? ആർക്ക് വേണ്ടി...
അത്... അത്രയും പറഞ്ഞപ്പോൾ ഹരി ജറിൻ്റെ
വാ പൊത്തി... ഒന്നുമില്ല മിലികുട്ടി... അവൻ വെറുതെ ഓരോ തമാശ പറഞ്ഞത് ആണ് കാര്യം ആക്കാണ്ട..
മിലി പോയതും ഹരി ജറിൻെറ കൈ പിടിച്ചു വളച്ച് പറഞ്ഞു... ഡാ... ദേ എന്നെ കൊച്ചിൻ്റെ മുന്നിൽ നാണം കെടുത്തിയാൽ ഉണ്ടല്ലോ.... മരുമോനാന്ന് നോക്കില്ല... പറഞ്ഞേക്കാം....
ഇതേ സമയം മിഷേൽ രേവതിയും ആയി നല്ല കൂട്ടായി.. രണ്ടുപേരും എകദേശം ഒരേ പ്രായക്കാരയത് കൊണ്ട് പെട്ടന്ന് അങ്ങോട്ടും ഇങ്ങോട്ടും പറയുന്ന കാര്യങ്ങൽ മനസിലായി...
ചേട്ടത്തി... ഒരു കാര്യം പറഞാൽ തെറ്റിദ്ധരിക്കരുത്
എന്താ രേവതി?
അത് വേറെ ഒന്നുമല്ല എട്ടത്തിടെ കഴുത്തിൽ എല്ലാം നല്ല ചുമന്ന് പാടുണ്ട്... വല്ല ക്രീമോ വല്ലതും... അല്ലങ്കിൽ ഒരു ഷാൾ എടുത്ത് ചുറ്റി ഇട്ടോ... പിള്ളാര് വെറുതെ കളിയാക്കണ്ട...
ഛെ!! സോറി രേവതി..
അതിന് സോറി എന്തിനാ... പണ്ട് എനിക്കും ഇങ്ങനെ ആയിരുന്നു... പിന്നെ പിന്നെ അദ്ദേഹത്തിൻ്റെ വീട്ടില് എല്ലാവർക്കും അറിയാം എന്നായി... അതുകൊണ്ട് ആരും ഒന്നും ചോദിക്കില്ല...
അത് വേറെ ഒന്നുമല്ല രേവതി എൻ്റെ സ്കിൻ നല്ല സെൻസിറ്റീവ് ആണ്... അതാണ്... ഒന്ന് തൊട്ടാൽ പാട് വരും
ചേട്ടത്തി അത് കള... ഇത് ഒന്ന് തൊട്ടത് ഒന്നും അല്ല എന്ന് കണ്ടാൽ അറിയാം..
പോ പെണ്ണെ... ഞാൻ ഷാൾ ഇട്ടു വരാം.. നിൻ്റെ വല്യേട്ടൻ പട്ടാളമുറ എടുത്തത് ആണ്.
രാവിലത്തെ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ മിലി ആണ് ചോദിച്ചത്
മമ്മി എന്താ ഷാൾ ഒക്കെ ചുറ്റി??
അത് ഒന്നും ഇല്ല മോളെ ഹരിയെട്ടൻ്റെ ബന്ധുക്കൾ ഒക്കെ വരുന്നത് അല്ലേ... അതാണ്..
ഡോ ... ആരാ തന്നോട് പറഞ്ഞത് ഷാൾ ഒക്കെ വേണം എന്ന്... ഇവിടെ അങ്ങനെ ഒന്നും ഇല്ല.. താൻ ഊരി മാറ്റിക്കൊ...
ഹരി പറയുന്നത് കേൾക്കാത്തത് പോലെ മിഷേൽ കുനിഞിരുന്നു കഴിച്ചപ്പോൾ രേവതി ചിരി അടക്കാൻ പ്രയാസപ്പെടുക ആയിരുന്നു..
ഡോ ഷാൾ മറ്റിക്കോ... അതും ഇങ്ങനെ കഴുത്തിൽ കൂടി ചുറ്റി... ചൂടെടുക്കില്ലെ... ഞാൻ തന്നെ ഇങ്ങനെ കണ്ടിട്ടേ ഇല്ലല്ലോ...
അത്... ഞാൻ മാറ്റിക്കോളം ഹരിയെട്ടാ... ഫുഡ് കഴിച്ചു കഴിയട്ടെ.. അടുത്തിരുന്ന ഹരിയുടെ കയ്യിൽ ഒരു നുള്ളും കൊടുത്താണ് അവള് പറഞ്ഞത്..
മമ്മി എൻ്റെ ഒരു കസിൻ ഇവിടെ അടുത്ത് ഉണ്ട്... ഞങ്ങൽ അവിടേക്ക് പോകുന്നു... അവര് കുറേ നാളായി വിളിക്കുന്നു... നാളെ രാവിലെ പോകാൻ നേരം വരാം അത് പോരെ...
മിലിയും പോകുന്നോ?
ങ മമ്മി... അവര് കുറേ പ്രോഗ്രാം പ്ലാൻ ചെയ്തിട്ട് ഉണ്ട്...
ഹൂം.. ശരി... എന്നാ പോയിട്ട് വാ.. അല്ലേ ഹരിയെട്ട..
ഹൂം... എന്നാല് അങ്ങനെ ആകട്ടെ... ഞങ്ങൽ ഇവിടെ തന്നെ കാണും... രാവിലെ ലേറ്റ് ആകരുത്.
എല്ലാവരും ആഹാരം കഴിച്ചു എഴുനേറ്റപ്പോൾ ഹരി അവളോട് ചോദിച്ച്
ഡോ താൻ എന്തിനാ എന്നെ നുള്ളിയത്...
ഞാൻ റൂമിൽ വരട്ടെ പറഞ്ഞു തരാം
ദൈവമേ....ഇതിന് വല്ല ബാധയും പിടിച്ചോ?? എന്താ ദേഷ്യം...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟