Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 21

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 21

“അത് പെട്ടെന്ന് ആരും കാണാത്ത സ്ഥലത്തേക്ക് മാറ്റാം എന്ന് കരുതിയത്.”

അവർ പറയുന്നത് കേട്ട് ദേവ് അതിശയത്തോടെ രണ്ടുപേരെയും നോക്കി.

“നിങ്ങൾ രണ്ടുപേരും chain വാങ്ങാൻ പോകുന്നതായിരിക്കും എന്ന ഒരു ഊഹം ഉള്ളതു കൊണ്ടാണ് കൂടെ വരാതിരുന്നത്.  പക്ഷേ ഇത്ര ആലോചിച്ചില്ല. മക്കൾ പറഞ്ഞത് ശരിയാണ്. കഴുത്തിൽ ആരെങ്കിലും കാണും. പക്ഷേ അങ്ങനെയാണെങ്കിൽ അതഴിച്ച് ലോക്കറിൽ വച്ചു കൂടെ. അതല്ലേ കൂടുതൽ safe?\"

“അച്ഛാ ആദ്യം ഞങ്ങളും ഓർത്തത് അങ്ങനെ തന്നെയാണ്. പിന്നെ എന്തോ മനസ്സ് അനുവദിക്കുന്നില്ല. അതിനർത്ഥം അവരെ അംഗീകരിച്ചതുകൊണ്ടല്ല. മറിച്ച് ഈ കിടക്കുന്ന താലിയോടുള്ള ആദരവ് മാത്രമാണ്.”

“ശരിയാണ് താലി എന്നത് ഒരു പൊട്ട് മഞ്ഞലോഹം മാത്രമല്ല. It\'s a protection from other men and evil spirits. It\'s meaning - holy thread. It is a promise from husband to his wife that he will protect her from evil.  പക്ഷേ ഇവിടെ അതല്ലല്ലോ മക്കളെ സ്ഥിതി.”

ദേവ് പറഞ്ഞു നിർത്തി.

എന്നാൽ അയാൾക്ക് രണ്ടു മക്കളിലും അഭിമാനം തോന്നി.

വേറെ വല്ലവരും ആണെങ്കിൽ തങ്ങളുടെ സമ്മതം അല്ലാതെ കെട്ടിയ താലി വലിച്ചെറിഞ്ഞ് വേറെ വല്ലവരെയും കല്യാണം കഴിച്ചു സുഖമായി ജീവിക്കാൻ ആണ് നോക്കുക. 
എന്നാൽ ഇവർ രണ്ടു പേരും എടുത്ത തീരുമാനം...

എന്തായാലും ഈശ്വരാ മക്കളോടൊപ്പം കാണണേ കൈ വിടാതെ. ഭഗവാനോട് മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ട് ദേവ് കാറ് തറവാട്ടിലേക്ക് തിരിച്ചു.

അങ്ങനെ അടുത്ത ദിവസം എല്ലാവരോടും യാത്ര പറഞ്ഞു, കുടുംബ അമ്പലത്തിൽ കയറി പ്രാർത്ഥിച്ച് രണ്ടുപേരും ഉറച്ച കാൽവെപ്പുകളോടെ, തല ഉയർത്തി ഒട്ടും പതറാതെ തന്നെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് നടന്നടുത്തു.

എന്നാൽ ബാംഗ്ലൂരിൽ ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് (PG ആയി) എത്തിയതും അവരറിഞ്ഞു തങ്ങൾ താമസിക്കുന്ന വീട് അതിൻറെ ഓണർ വിറ്റ് ഇരിക്കുന്നു.

പുതിയ ഓണർ ഒരുപാടു ചേഞ്ച് വരുത്തിയിട്ടുണ്ടെങ്കിലും താമസക്കാരെ ഒഴിപ്പിക്കൽ ഒന്നുമുണ്ടായിട്ടില്ല.

മുകളിലെ നാലു റൂമുകളിൽ ആയി എട്ടു പേരാണ് അവിടെ PG ആയി ഉണ്ടായിരുന്നത്. താഴെ ഹൗസ് ഓണർ തനിച്ചായിരുന്നു താമസിച്ചിരുന്നത്.

ഇപ്പോൾ താഴെ സെക്യൂരിറ്റി, കുക്ക്, ഹൗസ് കീപ്പിംഗ്, ഡ്രൈവർ അങ്ങനെ ഒരുപാട് പേരുണ്ട് താമസക്കാരായി താഴത്തെ ഫ്ലോറിൽ.

അതും പോരാതെ ഇനി തൊട്ട് ഭക്ഷണത്തിന് പുറത്തു പോകേണ്ട കാര്യമില്ല. താഴെ ഡൈനിങ് ടേബിൾ ചെന്നാൽ മൂന്നു നേരവും ഭക്ഷണം റെഡി ആയിരിക്കും.

പിന്നെ ഒരു കാർ പോർച്ചിൽ ഉണ്ട്. എട്ടുപേരും മെഡിക്കൽ കോളേജിൽ ഉള്ളവർ ആയതു കൊണ്ട് ആ കാർ കോളേജിൽ പോയി വരാൻ ഉപയോഗിക്കാം.

അങ്ങനെ അവിടെ താമസിക്കുന്ന എല്ലാവർക്കും എല്ലാ വിധ സൗകര്യങ്ങളും പുതിയ ഓണർ പ്രൊവൈഡ് ചെയ്തിട്ടുണ്ട്.

ഈ പരിഷ്ക്കാരങ്ങൾ എല്ലാം കണ്ട് സ്വാഹയും ശ്രീലതയും നെറ്റി ചുളിച്ചു. അവർക്ക് എന്തോ വല്ലായ്മ തോന്നി. എന്നാലും അവർ ഒന്നും പറഞ്ഞില്ല.

അവർ നേരെ പോയത് അവരുടെ റൂമിലേക്ക് ആണ്. രണ്ടുപേരും ബെഡിൽ കയറിയിരുന്ന് ആലോചിക്കാൻ തുടങ്ങി.

ആ സമയം അടുത്ത മുറിയിലെ രണ്ടു കുട്ടികൾ അവർക്ക് അടുത്തേക്ക് വന്നു. കഴിഞ്ഞ ഒരു മാസം സസ്പെൻഷൻ ആയതുകൊണ്ട്, ക്ലാസ്സിൽ വരാതിരുന്നത് കൊണ്ട് അവിടുത്തെ വിശേഷങ്ങൾ പറയാൻ വന്നതാണ് രണ്ടുപേരും. 

കൂട്ടത്തിൽ സ്വാഹയും ശ്രീലതയും നാട്ടിൽ നിന്നും കഴിക്കാൻ എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടെങ്കിൽ അത് കിട്ടിയാലായി എന്ന ചിന്തയും അവർക്കുണ്ട്.

കോളേജിലെ വിശേഷങ്ങൾ പറയുന്നവരെ നോക്കി ശ്രീലത ഇരുന്നപ്പോൾ സ്വാഹ കൊണ്ടു വന്ന സാധനങ്ങൾ എല്ലാവർക്കും കഴിക്കാനായി നൽകി. സംസാരത്തിനിടയിൽ ഇവിടെ ഉണ്ടായ പരിഷ്കാരങ്ങളും അവർ പറഞ്ഞു കേൾപ്പിച്ചു.

ആരാണ് പുതിയ ഓണർ എന്ന സ്വാഹയുടെ ചോദ്യത്തിന് ആരാണെന്ന് ആർക്കുമറിയില്ല, അടുത്ത ആഴ്ച പുതിയ കോൺട്രാക്ട് സൈൻ ചെയ്യാം എന്നു മാത്രമാണ് അവർക്ക് അറിവുള്ളത് എന്ന മറുപടിയാണ് ലഭിച്ചത്.

അതോടെ വയറു നിറഞ്ഞപ്പോൾ ആ രണ്ടു പെൺകുട്ടികളും അവരുടെ റൂമിലേക്ക് തിരിച്ചു പോയി.

പിന്നെ സമയം കളയാതെ സ്വാഹയും ശ്രീലതയും കുളിച്ചു റെഡിയായി ഡിന്നർ കഴിക്കാൻ താഴെ ചെന്നു.

സൂപ്പ് അടക്കം 4 കോഴ്സ് മീലായിരുന്നു ഡിന്നറിന്.

ഇതെല്ലാം കണ്ട് രണ്ടുപേരും മുഖത്തോടു മുഖം നോക്കി നിന്നു. 

അതുകൊണ്ട് ബാക്കിയെല്ലാവരും ചിരിയോട് ചിരി തന്നെ. പിന്നെ പറഞ്ഞു.

“ഇതാണ് പുതിയ ഓണറുടെ ഭരണ പരിഷ്കാരങ്ങൾ. എങ്ങനെയുണ്ട്?”

രണ്ടുപേരും ഒന്നും പറയാതെ ഭക്ഷണം കഴിച്ച് അവരുടെ റൂമിലേക്ക് തിരിച്ചു പോയി.
റൂമിൽ എത്തിയ ശ്രീലത സ്വാഹയെ നോക്കി പറഞ്ഞു.

“Something fishy...”

“Agree with you...”

സ്വാഹ മറുപടി പറഞ്ഞു.

“നോക്കാം, എന്താണ് മുന്നോട്ട് എന്ന്.”

അത്രയും പറഞ്ഞ് സ്വാഹ ബെഡിലേക്ക് മറഞ്ഞു.

“ഇനി ഞാനായി എന്തിനാണ് വെയിറ്റ് ചെയ്യുന്നത്?”

എന്നും പറഞ്ഞ് ശ്രീലതയും അവളോടൊപ്പം ചേർന്നു.

അടുത്ത ദിവസം കാലത്ത് സെവൻ ഒ ക്ലോക്കിന് മോർണിംഗ് ലച്ചർ ഉള്ളതു കൊണ്ട് രണ്ടുപേരും ക്ലാസ്സിൽ സമയത്തിന് എത്തിയിരുന്നു.

ഒന്നു രണ്ടു ദിവസം പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോയി.

xxxxxxxxxxxxxxxxxxx

വരുന്ന സാറ്റർഡേയാണ് BCCI IPL team announcement ഔദ്യോഗികമായി ചെയ്യുന്നത്. അന്ന് ബിസിനസ് ഡിന്നർ ഉള്ളതു കൊണ്ട് തന്നെ ദേവി പീഡനത്തിലെ ആറുപേരും നാട്ടിൽ നിന്നും ബാംഗ്ലൂരിൽ എത്തിയിരുന്നു.

ഫ്രൈഡേ കാലത്തു തന്നെ അരുണിനോട് ഒപ്പം ഹോസ്പിറ്റലിൽ  പോകാൻ  അഞ്ചുപേരും  റെഡിയായി എത്തി.

ഉദ്ദേശം ഒന്നുമാത്രം. സ്വാഹയും ശ്രീലതയും ആയി സംസാരിക്കണം, പറ്റുമെങ്കിൽ കൂട്ടാകണം. 
അതു തന്നെയാണ് എല്ലാവരുടെയും മനസ്സിൽ.

എന്നാൽ അരുണിനെ ബാംഗ്ലൂർ ഹോസ്പിറ്റലിൽ കണ്ടതോടെ എല്ലാവരും സംസാരം തുടങ്ങി.

ഇന്ന് എത്ര എണ്ണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകും എന്ന് അറിയില്ല എന്നായിരുന്നു എല്ലാവരുടെയും പേടി. 

എന്നാൽ ആ സംസാരം അധികം നീണ്ടു നിന്നില്ല.

അരുണിന് കൂടെ അഞ്ചുപേരെ കണ്ടതും എല്ലാവർക്കും അതിശയമായിരുന്നു. ഇങ്ങനെ ആറു പേർ ഒരുമിച്ച് ഒരിക്കലും വരുന്നത് കണ്ടിട്ടില്ല.

എന്നാൽ അവർ ആറുപേരും ആരെയും ശ്രദ്ധിക്കാതെ നേരെ പോയത് അരുണിൻറെ ക്യാബിനിലേക്ക് ആയിരുന്നു.

കുറച്ചു സമയത്തിനു ശേഷം സ്വാഹയെയും ശ്രീലതയെയും ക്ലാസിൽ നിന്നും ഓഫീസിൽ വിളിക്കുന്നു എന്നു പറഞ്ഞതും രണ്ടുപേരുടെയും മുഖം ദേഷ്യത്താൽ മുറുകി.

രണ്ടുപേരും ഒന്നും പറയാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടന്നു.

MD യുടെ ക്യാമ്പിന് മുൻപിൽ ചെന്ന് ഡോറിൽ നോക്ക് ചെയ്യുമ്പോൾ രണ്ടുപേരും മനസ്സ് സ്വന്തം നിയന്ത്രണത്തിൽ നിർത്താൻ ആയി ശ്രമിക്കുകയായിരുന്നു.

ഡോർ തുറന്ന് അകത്തു കയറിയ രണ്ടുപേരും ഇങ്ങനെ ഒരു കണ്ടുമുട്ടൽ അവർ ജോയിൻ ചെയ്ത ദിവസം തൊട്ട് പ്രതീക്ഷിക്കുന്നതാണ്. 

എന്നാൽ പ്രതീക്ഷിച്ചത് മൂന്നുപേരെ ആണെങ്കിൽ ആറുപേർ നിരന്ന് നിൽക്കുന്നത് കണ്ട സ്വഹ ശ്രീലതയെ ഒന്ന് നോക്കി.

അവളുടെ നോട്ടത്തിൽ നിന്നും തന്നെ ശ്രീലതക്ക് മനസ്സിലായി ഇവർ അഗ്നിയുടെ ബ്രദർസ് ആണോ എന്നാണ് അവൾ ചോദിക്കുന്നത് എന്ന്.

അവൾ കണ്ണുകൊണ്ട് അതിന് മറുപടി നൽകി.

ശ്രീലത പറഞ്ഞത് മനസ്സിലായ സ്വാഹ ഒരു ഭാവവ്യത്യാസവും ഇല്ലാതെ അരുണിനെ നോക്കി പറഞ്ഞു.

“ഗുഡ് മോർണിംഗ് Dr. Arun.  ഞങ്ങളെ വിളിച്ചു എന്ന് ഓഫീസ് അറ്റൻഡർ പറഞ്ഞിരുന്നു.”

അവളുടെ സംസാരം കേട്ട് അരുൺ പുഞ്ചിരിയോടെ പറഞ്ഞു.

“Yes... നിങ്ങളെ രണ്ടു പേരെയും ഞാൻ തന്നെയാണ് വിളിപ്പിച്ചത്.”

എന്നാൽ അവരുടെ രണ്ടുപേരുടേയും മുഖത്തെ ഭാവങ്ങൾ നോക്കി കാണുകയായിരുന്നു ബാക്കി അഞ്ചുപേരും.

തങ്ങളിൽ നിന്നും ഇത്രയൊക്കെ സംഭവിച്ചിട്ടും രണ്ടുപേർക്കും ഒരു പേടിയോ, ദേഷ്യമോ, പരിഭവമോ എന്തിന് ഒരു പരിചയ ഭാവമോ ആ മുഖത്ത് കാണാനില്ല.

തങ്ങൾ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ എം ഡി വിളിച്ചാൽ സ്റ്റുഡൻസ് എങ്ങനെ വന്നു നിൽക്കും അതേ ഭാവമാണ് രണ്ടുപേർക്കും.

ഇതൊക്കെ കണ്ട് വണ്ടറടിച്ചു നിൽക്കുകയാണ് നമ്മുടെ IAS ഉം IPS ഉം വക്കീലും ഒക്കെ. 

എന്നാൽ തങ്ങളെ ഒരു നോട്ടം കൊണ്ട് പോലും കടാക്ഷികാത്ത സ്വാഹയെയും ശ്രീലതയെയും പൊങ്ങി വരുന്ന ദേഷ്യം കടിച്ചു പിടിച്ചു നോക്കി നിൽക്കുകയാണ് അഗ്നിയും ശ്രീഹരിയും.

ഒരു അവഗണന എന്തായാലും അവരിൽ നിന്നും പ്രതീക്ഷിച്ചതായിരുന്നു. എങ്കിലും ഇവർ രണ്ടുപേരും ഇതു പോലെ ഇഗ്നോർ ചെയ്യുമെന്ന് കരുതിയില്ല.

എന്നാൽ ആരും ഒന്നും പറയാതെ തങ്ങളെ രണ്ടുപേരെയും നോക്കി നിൽക്കുന്നത് കണ്ടു അസഹനീയതോടെ സ്വാഹ അരുണിനെ നോക്കി പറഞ്ഞു.

“Dr Arun എന്തിനാണു ഞങ്ങളെ  വിളിപ്പിച്ചത് എന്ന് പറഞ്ഞാൽ നല്ലതായിരുന്നു. മറ്റൊന്നും കൊണ്ടല്ല, we are uncomfortable to be here just like that and also, we are missing our lectures.”

അതുകേട്ട് അരുൺ പുഞ്ചിരിയോടെ പറഞ്ഞു.

“സ്വാഹ, ശ്രീ... ഞാൻ ഇവരെ നിങ്ങൾക്ക് പരിചയപ്പെടുത്താനാണ് വിളിച്ചു വരുത്തിയത്.”

അരുണിൻറെ സംസാരം ശ്രദ്ധിച്ച സ്വാഹ അല്പം സംശയത്തോടെ മറുപടി പറഞ്ഞു.

“Dr. Arun, ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ  ഫസ്റ്റ് ഇയർ സ്റ്റുഡൻസ് ആണ് ഞാനും ശ്രീലതയും. 
അതുകൊണ്ടു തന്നെ ഇവരെല്ലാം  ഇവിടത്തെ ഓണർ മാർ ആണെന്ന് കുറച്ച് അധികം നാൾ ആയിട്ടില്ലെങ്കിലും ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.

പിന്നെ ഇവരെല്ലാം പേഴ്സണനലി പരിചയപ്പെടാൻ മാത്രം അത്ര വലിയ കുടുംബത്തിലെ അംഗങ്ങൾ ഒന്നും അല്ല ഞങ്ങൾ എന്നിരുന്നാലും Dr. Arun വിളിപ്പിച്ചത് ആയതു കൊണ്ട് മാത്രം, നിങ്ങളുടെ പൊസിഷനിൽ ഉള്ള റെസ്പെക്ട് കാരണം മാത്രം ഇപ്രാവശ്യത്തെക്ക് ഞങ്ങൾ എതിർത്തൊന്നും പറയുന്നില്ല.”

അവളുടെ സംസാരം കേട്ട് അരുൺ അടക്കം എല്ലാവരും അതിശയിച്ചു പോയി.

പെട്ടെന്നാണ് റൂമിലെ സ്പീക്കറിൽ നിന്നും ഒരു ശബ്ദം കേട്ടത്.

“അരുൺ പ്രൊജക്ടർ ഓൺ ചെയ്യ്.”

ആ ശബ്ദം കേട്ടതോടെ സ്വാഹയും ശ്രീലതയും ചുറ്റുമൊന്നു നോക്കി.

അരുണും അമയും കൂടി ചെറുചിരിയോടെ പ്രൊജക്ടർ ഓൺ ചെയ്തു.

റൂമിൽ തന്നെയുള്ള LED TV യിൽ മഹാദേവ വർമയുടേയും അംബികാ ദേവിയുടെയും മുഖം നിറഞ്ഞു നിന്നു.

അവരെ കണ്ടിട്ടും സ്വാഹയുടേയോ ശ്രീലതടേയോ മുഖത്ത് ഒരു പുഞ്ചിരി പോലും ഉണ്ടായിരുന്നില്ല. 

അവരുടെ രണ്ടു പേരുടെയും മുഖത്ത് നിസ്സംഗത നിറഞ്ഞു നിൽക്കുന്നത് കണ്ട് എല്ലാവരും അത്ഭുതത്തോടെയാണ് അവരെ നോക്കി നിന്നത്.

അംബിക ദേവിയാണ് പറഞ്ഞു തുടങ്ങിയത്.

“മക്കൾക്ക് ഞങ്ങളെ മനസ്സിലായോ?”

അവരുടെ ചോദ്യത്തിന് ശ്രീലതയാണ് മറുപടി പറഞ്ഞത്.

“Verma Group Chairman Mahadev Verma സാറിനെ ഞങ്ങൾക്ക് മനസ്സിലായി. കൂടെ ഇങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അത്  Mrs. Mahadev Verma ആകാനാണ്  സാധ്യത.”

ശ്രീലതയുടെ സംസാരം കേട്ട് ശ്രീഹരി വേഗം ശ്രീലതയുടെ പുറകിൽ വന്നു നിന്നു. പിന്നെ മെല്ലെ പറഞ്ഞു.

“നീ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ  എൻറെ തനി ഗുണം കാണും.”

അതുകേട്ട് ശ്രീലത അവനെ പുച്ഛത്തോടെ ഒന്നു നോക്കി. അത്രമാത്രം.

എല്ലാവരും സ്വാഹയെയും ശ്രീലതയെയും നോക്കി കാണുകയായിരുന്നു. ഒരു തരത്തിലും അവർ രണ്ടുപേരും ഡിസ്റ്റർബ്ഡ് അല്ലായിരുന്നു. 

നല്ല ഉറച്ച ശബ്ദത്തിൽ തലയുയർത്തിപ്പിടിച്ചു തന്നെയാണ് രണ്ടുപേരും സംസാരിച്ചത്.
ഏതാനും സമയത്തെ നിശബ്ദതയ്ക്കു ശേഷം മഹാദേവൻ പറഞ്ഞു.

“മക്കളേ അഗ്നിയും ശ്രീഹരിയും നിങ്ങളോട് ചെയ്തത്...”

പെട്ടെന്നാണ് സ്വാഹയുടെ ശബ്ദം അവിടെ ഉയർന്നു കേട്ടത്.

“മഹാദേവൻ സാർ, അതിനെപ്പറ്റി സംസാരിച്ച കുളം ആക്കണ്ട. ഞങ്ങൾ അതൊന്നും കാര്യമായി എടുത്തിട്ടില്ല. എല്ലാം അവരുടെ കുട്ടി കളിയാണെന്ന് (time pass) ഞങ്ങൾക്കറിയാം. അതുകൊണ്ടു തന്നെ ഞങ്ങൾ എല്ലാം മറന്നു കഴിഞ്ഞു.”

അവൾ പറഞ്ഞു കഴിഞ്ഞതും അഗ്നി അത്ര നേരം കടിച്ചു പിടിച്ച ദേഷ്യം  മുഴുവനും സ്വാഹയിൽ ഇറക്കി വച്ചു.

അവളുടെ കൈകൾ പിടിച്ച് പിറകിലാക്കി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

“അച്ഛൻ പറയുന്നത് കേട്ടാൽ മതി, നിന്നോട് ഇടയ്ക്ക് കയറി പറയാൻ ആരും പറഞ്ഞി...”

അവൻ പറഞ്ഞു തീരും മുൻപ് എരിവ് വലിച്ചു വിട്ട് അഗ്നി പിന്നിലോട്ട് നീങ്ങി നിന്നു. വയർ പൊതിഞ്ഞ് പിടിച്ചിട്ടുണ്ട് അവൻ.

വേറെ ഒന്നുമല്ല, നമ്മുടെ കൊച്ച് പുറം കാല് വെച്ചു തെഴിച്ചതാണ്. കൂടെ ഡയലോഗും ഉണ്ടായിരുന്നു.

“പല പ്രാവശ്യം തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എൻറെ ദേഹത്ത് തൊടരുത് എന്ന്.”

അവളുടെ സംസാരവും അഗ്നിയുടെ നിൽപ്പും കണ്ട മഹാദേവനും അംബികയും ഏട്ടന്മാരും എന്തിന് ശ്രീ വരെ ചിരിച്ചു പോയി.

അഗ്നി ആദ്യമൊന്ന് അമ്പരന്നെങ്കിലും, പതിയെ അവനിൽ ദേഷ്യം ഇരച്ചു കയറി. അവൻ അവൾക്ക് അടുത്തേക്ക് കുതിച്ചു എങ്കിലും അരുൺ പെട്ടെന്നു തന്നെ അഗ്നിയെ പിടിച്ചു നിർത്തി.

എല്ലാം കണ്ടു നിന്ന മഹാദേവൻ പറഞ്ഞു.

“ശ്രീലത, സ്വാഹ എനിക്ക് പറയാനുള്ളത് നിങ്ങൾ ക്ഷമയോടെ കേൾക്കണം. അന്ന് ഉണ്ടായതിനെക്കുറിച്ച് അല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് നിങ്ങളോട് സംസാരിക്കാൻ ഇല്ല.”

മഹാദേവൻ പറഞ്ഞു നിർത്തിയതും അരുൺ പറഞ്ഞു.

“അതുകൊണ്ട് അച്ഛൻ സംസാരിക്കട്ടെ. അദ്ദേഹത്തോട് സംസാരിക്കരുത് എന്ന് പറയാൻ നിങ്ങൾക്ക് പറ്റില്ല.”

“അത് Dr. Arun പറഞ്ഞത് വളരെ  ശരിയാണ്. പക്ഷേ അദ്ദേഹം പറയുന്നത് കേൾക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞങ്ങളാണ്.”

ശ്രീലത ശ്രീഹരിയോട് ആയി പറഞ്ഞു.

ഈ സംസാരം എവിടെയും എത്തില്ല എന്ന് മനസ്സിലാക്കിയ അംബിക പറഞ്ഞു.

“അഗ്നിയും ശ്രീഹരിയും ചെയ്തത് വലിയ തെറ്റാണ്, സമ്മതിക്കുന്നു. 
പക്ഷേ ആ തെറ്റ് അവർ ചെയ്തത് നിങ്ങളെ അവർക്ക് നഷ്ടപ്പെടാതിരിക്കാനാണ്.”

അവർ പറയുന്നത് കേട്ട് മറുപടി പറയാതിരിക്കാൻ സ്വാഹക്ക് ആയില്ല. 

അവൾ ചോദിച്ചു.

“നഷ്ടപ്പെടാതിരിക്കാനോ?”



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 22

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 22

4.8
11033

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 22 “ഞങ്ങളെ നഷ്ടപ്പെടാൻ ഞങ്ങൾ അവരുടെ ആരാണ്? നഷ്ടപ്പെടും പോലും...  മാഡം, നിങ്ങൾ പറയുന്നതു ഞങ്ങൾക്ക് കേട്ടു നിൽക്കാൻ പോലും തോന്നുന്നില്ല. പിന്നെ ഞങ്ങൾക്ക് ഈ സംസാരം തുടരാൻ ഒട്ടും താല്പര്യമില്ല.” എല്ലാം കേട്ട് മഹാദേവൻ പറഞ്ഞു. “ഒക്കെ, നിങ്ങൾക്ക് സംസാരം തുടരാൻ താൽപര്യമില്ലാത്ത സ്ഥിതിയ്ക്ക് ഞങ്ങൾ നിങ്ങളുടെ വീട്ടുകാരുമായി സംസാരിക്കാം. അടുത്ത പ്രാവശ്യം ഞങ്ങൾ ബാംഗ്ലൂരിൽ വരുമ്പോൾ നിങ്ങളെ കാണുകയും ചെയ്യാം.” “വീട്ടുകാരെ പോയി കാണുന്നതും, ഞങ്ങളെ വന്ന