Part 1
Promo
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
എന്തുകൊണ്ടോ എൻ്റെ മനസ്സ് അസ്വസ്ഥതമാണ്. എനിക്ക് തന്നെ എൻ്റെ മനസ്സിനെ പിടിച്ചുനിർത്താൻ കഴിയുന്നില്ല. എനിക്ക് ഇതെന്തുപറ്റി ? ചിലപ്പോൾ ഓർമകളിലേക്ക് ചേക്കേറിയതിന്നാലാവാം. ഓർമ്മകൾ അന്നും ഇന്നും എന്നിൽ നോവ് പടർത്തുന്നു.
എൻ്റെ ജീവിതവും ജീവനും മരണത്തിന് വിട്ടു കൊടുക്കാമെന്നു ചിന്തിച്ചതാണ് പലവട്ടം പക്ഷേ അതിന് മാത്രമുള്ള ധൈര്യം എന്നിൽ ഇല്ല എന്നു തന്നെ പറയാം. ഒരിക്കലും ആഗ്രഹിച്ചതല്ല ഇങ്ങനെ ഒരു ജീവിതം . അല്ലെങ്കിലും ഏതു പെണ്ണ് ആഗ്രഹിക്കും ഇത് പോലെ ഒരു ജീവിതം ഇതിന് മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത് ? ജാലകത്തിനിടയിലൂടെ വന്ന കാറ്റ് എനിക്ക് ആശ്വാസമെന്നോണം തഴുകിയകന്നൂ. അവ എൻ്റെ ചിന്തകളെകീറിമുറിച്ചു.
അന്നത്തെ ആ ദുരന്തം കഴിഞ്ഞിട്ട് എത്രയോ നാളുകൾ കഴിഞ്ഞു എന്നിട്ടും എനിക്ക് അതിൽ നിന്നു ഒരു മോചനം കിട്ടുന്നില്ല. ഇല്ല അതൊന്നും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രക്കും സഹിച്ചിട്ടുണ്ട് ഞാൻ. ഒരു സ്ത്രീ എന്ന പരിഗണന പോലും 😔 എന്തിനു ഒരു മനുഷ്യനാണ് എന്നു പോലും 😔 ഇല്ല എനിക്ക് ഇനി ഒരു ജീവിതം ഇല്ല.
ഒരു സ്ത്രീയുടെ പൂർണ്ണതയിൽ എത്തി ചേരാനുള്ള അർഹത പോലും ഇന്ന് എനിക്കില്ല................😔😔
തുടരും.......