Aksharathalukal

മറുതീരം തേടി 13



\"ഒരു സഹായം ചെയ്തു തരാമെന്ന് പറഞ്ഞപ്പോൾ നമ്മൾ അതിൽ പിടിച്ച് തൂങ്ങുകയാണെന്ന് കരുതില്ലേ അവർ... വേണ്ട... നീ പെട്ടന്ന് അമ്പലത്തിനടുത്തുള്ള കടയിൽ ചെന്ന് പഴവും ബിസ്കറ്റ് വാങ്ങിച്ചു വാ...\"
അച്ചു പറഞ്ഞു... 

\"എന്താണ് പഴത്തിന്റേയും ബിസ്കറ്റിന്റേയും കാര്യം പറയുന്നത്... \"
വാതിൽക്കൽ നിന്നുള്ള ചോദ്യം കേട്ട് അവർ തിരിഞ്ഞു നോക്കി... കയ്യിൽ ചായയുമായി നിൽക്കുന്ന ഭദ്രയെ അവർ കണ്ടു... 

\"ഒന്നുമില്ല ചേച്ചീ... ഞങ്ങളുടെ മുതലാളി അച്ചുവേട്ടന് പനിയാണെന്നറിഞ്ഞ് ചിലപ്പോൾ ഇവിടേക്ക് വരുമെന്ന് പറഞ്ഞിരുന്നു... അന്നേരം ചായക്ക് കൊടുക്കാൻ ഒന്നും ഇരിപ്പില്ലിവിടെ... അമ്പലത്തിന്റെ അടുത്തുള്ള കടയിൽ നിന്ന് ബിസ്കറ്റും പഴവും വാങ്ങിക്കൊണ്ടു കാര്യം പറഞ്ഞതാണ്... \"
കിച്ചു പറഞ്ഞു... 

\"അതാണോ ഇത്ര വലിയ ആനക്കാര്യം... അതിനെക്കുറിച്ച് വിഷമിക്കേണ്ട... അതെനിക്ക് വിട്ടേക്ക്...  എപ്പോഴാണ് അദ്ദേഹം വരുന്നത്... \"

\'ഉറപ്പൊന്നുമില്ല... അദ്ദേഹം ബിസിനസ്സിന്റെ കാര്യത്തിന് ആരേയോ കാണാൻ പോയതാണ്... നേരത്തെ എത്തിയാൽ വരാമെന്നാണ് പറഞ്ഞത്... രാവിലെ പോയതാണ് അദ്ദേഹം... \"

\"അപ്പോൾ ഉറപ്പില്ല... അതിനാണ് നിങ്ങൾ ഇങ്ങനെ ടെൻഷനടിക്കുന്നത്... \"

\"ആ സമയത്ത് അച്ചുവിന്റെ ഫോൺ റിങ് ചെയ്തു...\"

\"മുതലാളിയാണല്ലോ... \"
അതു പറഞ്ഞവൻ ഫോണെടുത്തു... കുറച്ചുനേരം സംസാരിച്ചതിനുശേഷം അവൻ കോൾ കട്ടുചെയ്തു... \"

\"പ്രതീക്ഷ വേണ്ട... അദ്ദേഹം വരില്ല... പനിയുടെ വിവരമറിയാൻ വിളിച്ചതാണ്... രാത്രിയാകും ഇവിടെയെത്താൻ... \"

\"അല്ലെങ്കിലും അവരെപ്പോലെയുള്ള വലിയ ആളുകൾ പാവങ്ങൾ താമസിക്കുന്ന ഇവിടേക്കൊന്നും വരില്ല... \"
ഭദ്ര പറഞ്ഞു... 

\"എന്നാൽ ചേച്ചിക്ക് തെറ്റി... അങ്ങനെ വേർതിരിവ് കാണിക്കുന്നവരല്ല മുതലാളിയും കുടുംബവും... അവർക്ക് എല്ലാവരും ഒരുപോലെയാണ്... നെറികേട് കാണിക്കുന്നവരാണ് അവരുടെ പ്രധാന ശത്രുക്കൾ... ഇന്നല്ലെങ്കിൽ നാളെ അദ്ദേഹമിവിടെ വരും... \"

\"ഏതായാലും ആ കുറച്ചുനേരത്തേക്കെങ്കിലും നിങ്ങളുടെ മുതലാളിയെ കാണാമല്ലോ എന്നാശിച്ചു..  നേരിൽ കാണുമ്പോൾ എനിക്ക് വല്ല ജോലിയും കട്ടുമോയെന്ന് ചോദിച്ചുനോക്കാമെന്ന് കരുതി... അത് വെറുതെയായി... \"
ഭദ്ര പറഞ്ഞു... 

\"ചേച്ചിക്ക് ഇപ്പോൾ എന്തിനാണൊരു ജോലി... \"
കിച്ചു ചോദിച്ചു... 

\"വേണം... എനിക്കൊരു ജോലി അത്യാവശ്യമാണ്... ആദ്യം എനിക്ക് ഒന്ന്  സ്വന്തം കാലിൽ നിവർന്ന് നിൽക്കണം... \"

\"അത് നല്ലതു തന്നെ... പിന്നെ എനിക്ക് ചേച്ചിയോട് ഒരു കാര്യം ചോദിക്കാനുണ്ട്... വേറൊന്നുമല്ല... എന്തായാലും ചേച്ചി ആ മനുഷ്യന്റെ കൂടെ ഇനിയൊരു ജീവിതമുണ്ടാകില്ല... എന്നാൽ അത് ഒഴിവാക്കിക്കൂടെ... എന്നിട്ട് സ്വസ്ഥമായി ജീവിച്ചൂടേ... പിന്നെ തറവാട്ടിലുള്ള ആ വീടും സ്ഥലവും നമ്മുടെ രണ്ടുപേരുടേതുമാണ്... അത് നമുക്ക് വിൽക്കണം... എന്നിട്ട് കുറച്ച് സ്ഥലം ഇവിടെയെവിടേയെങ്കിലും വാങ്ങിച്ച് നല്ലൊരു വീടുണ്ടാക്കണം... \"

\"നീ പറയുന്നത് നല്ല കാര്യമാണ്... പക്ഷേ... അയാൾ അതിന് കൂട്ടുനിൽക്കുമോ... ഞാനയക്കുന്ന ഡിവോഴ്സ് പേപ്പറിൽ അയാൾ ഒപ്പിടില്ല... അപ്പോൾ തന്നെ എന്നെ തിരഞ്ഞു കണ്ടുപിടിച്ച് ഉപദ്രവിക്കാനായിരിക്കും അയാളുടെ ശ്രമം... \"

\"അങ്ങനെ പേടിച്ചാലെങ്ങനെയാണ്... ഇവിടെ നിയമവും കോടതിയുമുണ്ടല്ലോ... എല്ലാം നമുക്കനുകൂലമായി വരും... \"

\"എനിക്ക് വിശ്വാസമില്ല... പിന്നെ തറവാട്ടിലെ സ്ഥലം... അത് വിറ്റാൽ ചെറിയമ്മ എവിടെ താമസിക്കും... \"

\"ചെറിയമ്മ ഹും... ഇത്രയൊക്കെ അനുഭവിച്ചിട്ടും ചേച്ചി പഠിച്ചില്ലല്ലോ... അവരൊരു സ്തീയാണോ... എന്നെ പ്രസവിച്ചു എന്നതല്ലാതെ അവരെക്കൊണ്ട് എനിക്കെന്താണ് ഗുണമുണ്ടായത്... എന്നെയും ചേച്ചിയേയും നമ്മുടെ അച്ഛനേയും ചതിച്ചവരാണവർ... നമ്മുടെ അച്ഛന്റെ മരണത്തിന് കാരണക്കാരിപോലും അവരാണ്... എന്ന അവരോടാണോ ചേച്ചിക്ക് അനുകമ്പ... \"
കിച്ചു അല്പം നീരസത്താൽ പറഞ്ഞു... 

\"ശരിയാണ്... എന്നാലും നമ്മളും അവരെപ്പോലെയാവണമെന്നാണോ പറയുന്നത്... \"

\"ചില കാര്യങ്ങളിൽ നമ്മൾ അതുപോലെയാവണം... നമ്മുടെ അച്ഛന്റെ വീടും സ്ഥലവുമാണത്... അല്ലാതെ അവർക്ക് സ്ത്രീധനം കിട്ടിയതല്ല... അവിടെ അവർ പുതിയ സംബന്ധക്കാരനുമായി സുഖിച്ചുവാഴാൻ ഞാൻ സമ്മതിക്കില്ല... നിയമപ്രകാരം അച്ഛന്റെ സ്വത്തിന് ഇപ്പോൾ അവർക്ക് അവകാശമില്ല... കാരണം ഇന്നവർ മറ്റൊരാളുടെ ഭാര്യയാണ്... \"

\"അതിന് തെളിവുണ്ടോ കിച്ചൂ...  നിന്റെ അമ്മ അയാളെ നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ.. \"
അച്ചു ചോദിച്ചു.. 

\"അതറിയില്ല... പക്ഷേ ഇപ്പോൾ അവർ മറ്റൊരാളുടെ ഭാര്യയായല്ലേ കഴിയുന്നത്... \"

\"അതിൽ പ്രശസ്തിയില്ല... അവർ അയാളെ  നിയമപരമായി വിവാഹം ചെയ്തില്ലെങ്കിൽ ഇപ്പോഴും മരിച്ചുപോയ നിന്റെ അച്ചന്റെ വിധവയായേ കണക്കാക്കൂ... പിന്നെ ആ സ്വത്തിന് നിങ്ങൾക്ക് അവകാശമുണ്ട് എന്നത് സത്യമാണ്... അത് അവരുടെ കാലശേഷമേ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ... അല്ലെങ്കിൽ  അവർ സ്വമനസ്സാലെ തരണം... പിന്നെ അതിൽ മക്കൾ ഉണ്ടോ... \"

\"എന്റെ അറിവിൽ ഇല്ല.. \"
കിച്ചു പറഞ്ഞു... 

\"എന്നാൽ രക്ഷപ്പെട്ടു... അവിടെ നമുക്കൊരു കളി കളിക്കാം... മറ്റൊന്നുമല്ല... നിയമപ്രകാരം വിവാഹിതരാവാതെ അവർ ഒന്നിച്ചു കഴിയുകയാണ് എന്നു പറഞ്ഞ് നിങ്ങൾക്ക് പ്രശ്നമുണ്ടാക്കാം... അവിടെ അറിയാം അവർ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന്... അതല്ലെങ്കിൽ അവർ നിയമത്തെ ഭയന്ന് അത് ചെയ്തോളും... \"

\"അത് നല്ലൊരു ഐഡിയയാണ്... അതുതന്നെ ചെയ്യാം... അന്നേരം സ്വത്തിന്റെ കാര്യത്തിൽ നമുക്കൊരു തീരുമാനവുമാകും... പിന്നെ അച്ചുവേട്ടനെന്താ അവരിൽ മക്കളുണ്ടോ എന്ന് ചോദിച്ചത്... \"

വേറൊന്നുമല്ല... നിന്റെ അച്ഛൻ മരിച്ച് പത്ത് മാസത്തിനിടക്ക് ഇവരിലൊരു  കുഞ്ഞ് ജനിച്ചാൽ അത് നിന്റെ അച്ഛന്റെ രക്തത്തിൽ ജനിച്ചതാണെന്ന് അവർ പറഞ്ഞാൽ അത് തെളിയിക്കാൻ നിന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല... അന്നേരം സ്വത്തിന്റെ ഒരു പാതി ആ കുഞ്ഞിനും നൽകേണ്ടിവരും... \"

\"അങ്ങനെയൊരു കുഞ്ഞില്ല... അതുറപ്പാണ്... കാരണം അച്ഛൻ മരിച്ച് നാലഞ്ച് വർഷം ഞാൻ അവരുടെ ക്രൂരത അനുഭവിച്ച് അവിടെയുണ്ടായിരുന്നതല്ലേ... അങ്ങനെയൊന്നുണ്ടെങ്കിൽ എനിക്ക് അറിയില്ലേ... ഏതായാലും അവരെയിനി ആ വീട്ടിൽ താമസിക്കാൻ ഞാനനുവദിക്കില്ല... \"

\"കിച്ചു നീ പ്രശ്നത്തിനൊന്നും പോകേണ്ട... ചെറിയമ്മയുടെ സ്വഭാവം അറിയുന്നതല്ലേ... പിന്നെ പ്രകാശേട്ടന്റെ അമ്മാവനാണ് അയാൾ... അന്നേരം എന്നോടുള്ള ദേഷ്യം വരെ അവർ നിന്നോട് തീർക്കും... \"
ഭദ്ര പറഞ്ഞു... 

\"ചേച്ചിയെന്താണ് പറഞ്ഞത്... അയാൾ ആരാണെന്നാണ്... \"
കിച്ചു ചോദിച്ചു... 

\"എന്നെ, ഭർത്താവെന്നു പറയുന്നവന്റെ അമ്മാവൻ\"

ഓഹോ... അപ്പോൾ അങ്ങനെയൊരു കളി അവിടെയുണ്ടല്ലേ... അന്നേരം അയാളും അമ്മയുംകൂടി കളിച്ച കളിയാകും ചേച്ചിയെ ആ പ്രകാശൻ എന്നുപറയുന്നവനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്... അങ്ങനെ വരട്ടെ... എല്ലാം അറിഞ്ഞ് ചേച്ചിയെ ആ നരകത്തിലേക്ക് തള്ളിവിട്ടതാണ്... ഇതൊന്നും കൃഷ്ണനമ്മാവനും രമണി അപ്പച്ചിയും അറിഞ്ഞിരുന്നില്ലേ... \"

\"ഇല്ല... അത്ര പുകഴ്ത്തിയാണ് ആ ബ്രോക്കർ രാജൻ പറഞ്ഞത്... പിന്നെ അന്വേഷിച്ചപ്പോൾ അയാളെപ്പറ്റി ആരും ഒരു എതിരഭിപ്രായം പറഞ്ഞില്ല... പറയില്ല... പറഞ്ഞാൽ പറഞ്ഞയാളുടെ കുടുംബം കുളംതോണ്ടും അയാളും കൂട്ടുകാരും... വിവാഹം കഴിഞ്ഞ അന്നുതന്നെ എല്ലാ കാര്യവും എനിക്ക് മനസ്സിലായതാണ്... എന്നാൽ അയാളുടെ രോഗം അത് സ്നേഹത്താൽ മാറ്റിയെടുക്കാമെന്ന് പറഞ്ഞപ്പോൾ ഞാനുമത് വിശ്വസിച്ചു... അന്നു രാത്രിയാണ് ഞാനറിഞ്ഞത് അയാളുടെ അമ്മാവനാണ് ചെറിയമ്മയുടെ കൂടെ ഇപ്പോൾ കഴിയുന്ന ആളെന്നത്... അന്നുതന്നെ അയാൾ പറഞ്ഞു...  വിവാഹം എന്നോട് ചെറിയമ്മക്കുള്ള പ്രതികാരത്തിന്റെ ബാക്കിയാണെന്ന്... എന്നാലും എല്ലാം കണ്ടില്ല കേട്ടില്ല എന്നു കരുതി ഞാൻ അവിടെ ജീവിച്ചു... അയാൾ എന്നെ ദ്രോഹിച്ചതിനൊന്നും ഞാൻ  പ്രതികരിച്ചില്ല... കാരണം അത് അയാളുടെ രോഗത്തിന്റെ ഭാഗമാണെന്ന് കരുതി... പക്ഷേ... അവസാനം ഒരു ദിവസം എനിക്ക് നല്ല തലവേദന വന്ന ദിവസം അയാളോട് മരുന്ന് വാങ്ങിക്കാൻ പറഞ്ഞു... എന്നാൽ അയാൾ കൊണ്ടുവന്ന് തന്നില്ല.. അവസാനം ഞാൻ തന്നെ മരുന്ന് വാങ്ങിക്കാൻ അങ്ങാടിയിലേക്ക് പോയി... അവിടെ വച്ച് നടന്ന സംഭവമാണ് എന്നെ ആത്മഹത്യക്ക് പ്രചരിപ്പിച്ചതും... അവസാനം ഇവിടെ എത്തിച്ചതും... ഒരു പാവം വയസ്സായ സ്ത്രീ പെട്ടന്ന് റോഡ് ക്രോസ് ചെയ്തതും ഒരു കാർ വളവുതിരിഞ്ഞ് വന്നതും ഒന്നിച്ചായിരുന്നു... എവിടുന്നോ കിട്ടിയ ദൈര്യത്തിൽ ഞാൻ ഓടിച്ചെന്ന് ആ വയസ്സായ അമ്മയെ കാറിന്റെ മുന്നിൽ നിന്നും രക്ഷിച്ചു... എന്നാൽ അപ്പോഴേക്കും ആ കാർ ചവിട്ടി നിർത്തിയിരുന്നു... ഒരു നിമിഷം ആ കാറിൽ വന്നയാളും പേടിച്ചു പോയിരുന്നു... ആ പാവം മനുഷ്യൻ കാറിൽനിന്നിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു... ആ അമ്മയുടെ അടുത്തുവന്ന് ഒരുപാട് ക്ഷമ പറഞ്ഞു... തെറ്റ് ആ മനുഷ്യന്റെയടുത്തല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ, അത്ഭുതപ്പെടുത്തി... അയാൾ എന്നോടും ക്ഷമ പറഞ്ഞു... എന്നാൽ ആ മനുഷ്യനുമായി സംസാരിച്ചു നിൽക്കുന്നത് പ്രകാശേട്ടൻ  കണ്ടുകൊണ്ട് വന്നു... അതോടെ പ്രശ്നമായി... അദ്ദേഹത്തേയും എന്നെയും പറ്റി പ്രകാശേട്ടൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു... എന്നാൽ നിയന്ത്രണം വിട്ട ഞാൻ പ്രകാശേട്ടനെ തല്ലി... \"


തുടരും.... 

✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
മറുതീരം തേടി 14

മറുതീരം തേടി 14

4.5
4890

 \"ആ പാവം മനുഷ്യൻ കാറിൽനിന്നിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു... ആ അമ്മയുടെ അടുത്തുവന്ന് ഒരുപാട് ക്ഷമ പറഞ്ഞു... തെറ്റ് ആ മനുഷ്യന്റെയടുത്തല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി... അയാൾ എന്നോടും ക്ഷമ പറഞ്ഞു... എന്നാൽ ആ മനുഷ്യനുമായി സംസാരിച്ചു നിൽക്കുന്നത് പ്രകാശേട്ടൻ  കണ്ടുകൊണ്ട് വന്നു... അതോടെ പ്രശ്നമായി... അദ്ദേഹത്തേയും എന്നെയും പറ്റി പ്രകാശേട്ടൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു... എന്നാൽ നിയന്ത്രണം വിട്ട ഞാൻ പ്രകാശേട്ടനെ തല്ലി... എന്നെ പറഞ്ഞതിനല്ലായിരുന്നു എനിക്ക് സങ്കടം വന്നത്... ആരാണ് എവിടെയുള്ളതാണ് എന്നറിയാത്ത ഒരു തെ