Aksharathalukal

ഗായത്രിദേവി -16

      \"പറയൂ... നിങ്ങളുടെ ചോദ്യം എന്താണ്...\"മുറിയിലേക്ക് വന്ന രക്ഷകവർദ്ധൻ ചോദിച്ചു

     \"സ്വാമി ഞാൻ മായ എന്റെ മാറിൽ മറുകുളതും ഞങ്ങൾ ഇവിടെ വരും എന്ന് മുൻപ് പറഞ്ഞതിന്റെ അർത്ഥം എന്താണ്..അത് എങ്ങനെ സാധിച്ചു... \"മായ ചോദിച്ചു 

      \"ചില്ല കർമ്മകങ്ങളുടെ ഫലം അതെ ജന്മത്തിൽ തന്നെയോ അലെങ്കിൽ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അതിലൂടെയോ നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും...അതുപോലെ ചിലർ ചെയ്ത കർമ്മങ്ങളുടെ ഫലം ഈ ജന്മത്തിൽ തന്നെ അവർ അനുഭവിക്കാൻ പോകുന്നതിന്റെ തുടക്കമാണ് നിങ്ങൾ ഇവിടേയ്ക്ക് വന്നിരിക്കുന്നത്...\" രക്ഷകവർദ്ധൻ പറഞ്ഞു 

      രക്ഷകവർദ്ധൻ പറഞ്ഞത് ഒന്നും മനസിലാകാതെ മായ വേണുവിനെ നോക്കി.. വേണുവിന്റെയും മുഖത്തു പല സംശയം ഉയർന്നു .. അപ്പോഴേക്കും ഭാഗ്യം നീലകണ്ഠന്റെ മുറിയിൽ നിന്നും അദ്ദേഹം സൂക്ഷിച്ചു വെച്ച ആ പുസ്തം കൈയിൽ എടുത്തു... ഒരു വെളുത്ത തുണിയിൽ പൊതിഞ്ഞു തന്റെ ടേബിളിൽ താഴെ ഉള്ള ഒരു ഷെൽഫിൽ ആയിരുന്നു വർഷങ്ങളായി ആ പുസ്തകം ഉണ്ടായിരുന്നത്... ഭാഗ്യം ആ പുസ്തകം കൈയിൽ എടുത്തതും ഒത്തിരി പൊടിപടലങ്ങൾ അതിന്റെ മേൽ ഉണ്ടായിരുന്നു... അവൾ അത് കൈകൾ കൊണ്ട് തട്ടി പിന്നെ തന്റെ ഭർത്താവിന്റെ അരികിലേക്ക് പോയി... രക്ഷകവർദ്ധൻ തന്റെ പിതാവിന്റെ ആ പുസ്തകം കൈയിൽ വാങ്ങി... അതിന്റെ മേൽ അദ്ദേഹം കണ്ട ആ പൊടിപടലത്തിന്റെ അംശം അദ്ദേഹം ഊതി മാറ്റി...

     \"ഈ പുസ്തകത്തിന്റെ മേൽ ഉള്ള പൊടിപ്പടലങ്ങൾ ഇപ്പോൾ ഊതി മാറ്റിയതുപോലെ ഇതിനുള്ളിൽ നിന്നും പല വര്ഷങ്ങളായി ഉണ്ടായിരുന്ന രഹസ്യവും  ഇപ്പോൾ  അറിയുവാൻ പോകുന്നു...\"

     ഒന്നും മനസിലാകാതെ മായയും വേണുവും പരസ്പരം നോക്കി...



     \"നിങ്ങൾ എല്ലാവരും അത്താഴം കഴിച്ചതാണോ..\"ഭാഗ്യം അവരോടായി ചോദിച്ചു 

    \"ഉവ്വ് ഞങ്ങൾ കഴിച്ചിരുന്നു...\"

   \"എന്നാൽ ഞാൻ പോയി കിടന്നോട്ടെ ചേട്ടാ...\"

       \"ഭാഗ്യം ചായ തരുമോ... അവരുമായി കുറച്ചു നേരം സംസാരിക്കാൻ ഉണ്ട്‌ എല്ലാവർക്കും ചായ തരുകയാണ് എങ്കിൽ ഉറക്കത്തിൽ നിന്നും രക്ഷപെടാം...\" രക്ഷകവർദ്ധൻ പറഞ്ഞു 

   \"ശെരി..\"

    \"അത് വേണ്ട ഈ സമയത്ത് ചായ കുടിച്ചു ശീലമില്ല..\" വേണു പറഞ്ഞു 

      \"  ഈ സമയത്ത് അല്ലെങ്കിലും   ആരാണ് ചായ കുടിച്ചു ശീലിക്കുന്നത്.... ഓരോരുത്തരും അപ്പോഴത്തെ സാഹചര്യം അനുസരിച്ചാണ്‌ ഓരോന്നും ചെയ്യുന്നത് അതുപോലെ ഇപ്പോൾ നമ്മൾ ഉറക്കത്തിൽ നിന്നും രക്ഷപെടാൻ ഇതു ചെയ്യണ്ടതു അത്യാവശ്യമാണ്..\"രക്ഷകവർദ്ധൻ പറഞ്ഞു 

      വേണു ഒരു പുഞ്ചിരി നൽകി... ഭാഗ്യം നേരെ അടുക്കളയിൽ പോയി... അവിടുത്തെ ലൈറ്റ് ഓൻ ചെയ്തു ശേഷം ഫ്രിഡ്ജിൽ  വെച്ചിരുന്ന പാൽ ചായ ഉണ്ടാക്കുന്ന പാത്രത്തിൽ ഒഴിച്ചു .. ശേഷം ആ പാത്രം ഗ്യാസ് ഓൻ ചെയ്തു അതിന്റെമേൽ വെച്ചു... പിന്നീട് പാൽ തിളച്ചതും അതിലേക്കു ചായപൊടി ഇട്ടു ശേഷം പിന്നെയും കുറച്ചു തിളപ്പിച്ചു... അതിനുശേഷം ചായയിൽ കുറച്ചു പഞ്ചസാരയും ഇട്ടുകൊണ്ട് അരിപ്പ ഉപയോഗിച്ച് ചായ അരിച്ച ശേഷം ഓരോ ഗ്ലാസിൽ ആയി ചായ ഒഴിച്ചു.. അതുമായി ഭാഗ്യം നേരെ തന്റെ ഭർത്താവിന്റെ അരികിലേക്ക് നടന്നു...

       ആ മുറിയിൽ എത്തിയതും ഭാഗ്യം തന്റെ കൈയിൽ ഉണ്ടായിരുന്ന ചായ ഗ്ലാസ്സുകൾ കൊണ്ടു വന്ന ട്രെ ടേബിലിന്റെ മേൽ വെച്ചു...അതിനു ശേഷം  തന്റെ  ഭർത്താവിനെ നോക്കി.. രക്ഷകവർദ്ധൻ പൊയ്ക്കോളൂ എന്ന് കണ്ണുകൾ കൊണ്ടു പറഞ്ഞതും ഭാഗ്യം അവിടെ നിന്നും അവരുടെ മുറിയിലേക്ക് നടന്നു..

      \"ഈ പുസ്തകം ഇരുപതു വര്ഷങ്ങളായി എന്റെ പിതാവ് സൂക്ഷിക്കുന്ന ഒന്നാണ്.. അതും നിങ്ങൾക്കായി..ഈ പുസ്തകത്തിൽ ഉള്ളതും അതിൽ പറയാത്തതുമായ എല്ലാ കാര്യങ്ങലും ഞാൻ നിങ്ങള്ക്ക് പറയാം... ഒരുപക്ഷെ നിങ്ങൾ തേടിയെത്തിയ പല ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ ലഭിക്കും അല്ല ലഭിച്ചിരിക്കും..


   രക്ഷകവർദ്ധൻ ആ പുസ്തകത്തിൽ മേൽ പൊതിഞ്ഞ തുണി പതിയെ അഴിച്ചു... ആ പുസ്തകം പതിയെ തുറന്നു.

അതിന്റെ ആദ്യപേജിൽ തന്നെ

     ഗായത്രിദേവി 


      എന്ന് എഴുതിയിരുന്നു...അദ്ദേഹം പതിയെ അതിൽ ഉള്ളതും തനിക്കു അറിയാവുന്നതുമായ കാര്യങ്ങൾ അവരോടു പറയാൻ തീരുമാനിച്ചു....

രക്ഷകവർദ്ധൻ കഥ പറയുന്നു


    നീലകണ്ഠവർദ്ധൻ അദേഹത്തിന് രണ്ടു മക്കൾ ആണ് ഉള്ളത് ഒന്ന് എന്റെ ചേട്ടൻ അഗ്നിവർദ്ധൻ പിന്നെ ഞാൻ.. അച്ഛൻ ഈ ഗ്രാമത്തിൽ തന്നെ അല്ല  ഈ കേരളത്തിൽ തന്നെ പ്രസിദ്ധനായ താന്ത്രികൻ ആയിരുന്നു.. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ഞാനും എന്റെ ചേട്ടനും അച്ഛന്റെ കൂടെ പൂജ കാര്യങ്ങൾക്കു പോകുമായിരുന്നു... അച്ഛൻ അദ്ദേഹത്തിന് മുത്തശ്ശൻ വഴി കിട്ടിയ മന്ത്രങ്ങൾ ഉപയോഗിച്ച് ഈ ലോകത്തിനു നല്ലതു വരണം എന്നു മാത്രമാണ് ആഗ്രഹിച്ചത്... ഒരു തെറ്റായ കാര്യങ്ങക്കു പോലും അതായതു കൂടോത്രം മറ്റുള്ളവരെ അപായപെടുത്തുക കുടുംബത്ത്തിലേക്കു നാശനഷ്ടം ഉണ്ടാകുന്നത് പോലെ ചെയുക തുടങ്ങിയ ഒന്നും തന്നെ അച്ഛൻ ചെയുമായിരുന്നില്ല....

     അങ്ങനെ ഞങ്ങളുടെ ദിവസങ്ങൾ സന്തോഷത്തോടെ നീങ്ങി ഇതേ സമയം എന്റെ ചേട്ടൻ അഗ്നിവർദ്ധൻ സ്കൂളിൽ തെറ്റായ  കൂട്ട്കെട്ടിൽ പെട്ടു കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കാൻ തുടങ്ങി..എങ്ങിനെയാണ് അവൻ അതിൽ പെട്ടത് എന്ന് ഞങ്ങൾ ആർക്കും ഇപ്പോൾ പോലും അറിയുന്നില്ല...
അതിൽ പിന്നെ അവന്റെ സ്വഭാവത്തിൽ ചെറിയ മാറ്റം ഉണ്ടാകാൻ തുടങ്ങി വീട്ടിൽ ആർക്കും അറിയാതെ പണം മോഷ്ടിക്കുവാനും അവൻ ആരംഭിച്ചു... പിന്നീട് അച്ഛൻ അവന്റെ കള്ളത്തരങ്ങൾ മുഴുവനും പതിയെ പതിയെ കൈയോടെ പിടിച്ചു... അതിനെ ചൊല്ലി വീട്ടിൽ വഴക്കും ഉണ്ടാകാൻ തുടങ്ങി അങ്ങിനെ ഒരു രാത്രി..

1992 ജൂൺ 11.. അന്ന് രാത്രി... സമയം 10..

      \"ജീവിതം ഒന്നാണ് അതിൽ എനിക്ക് എന്തെല്ലാം വേണം എന്ന് തോന്നുവോ അത് മുഴുവനും ഞാൻ ഈ ജന്മത്തിൽ തന്നെ ചെയ്തു തീർക്കും.....\" അഗ്നിവർദ്ധൻ കോപത്തോടെ പറഞ്ഞു 

     \"ഓഹോ  എന്നോട് ധിക്കരിച്ചു സംസാരിക്കാൻ മാത്രം നി ആയോ.. ഇവിടെ ഈ വീട്ടിലേക്കു ഞാൻ ഇന്ന് വരെയും തെറ്റായ മാർഗത്തിൽ പണം എത്തിച്ചിട്ടില്ല എത്തിക്കുകയുമില്ല കാരണം ഞാൻ അറിയാതെ ചെയ്യുന്ന പാപത്തിന്റെ കണക്കു പോലും എന്റെ ഭാര്യക്കും. മക്കൾക്കും. കിട്ടാതിരിക്കാൻ എന്നാൽ നി..എനിക്കു വേണമെങ്കിൽ എന്റെ മന്ത്രങ്ങൾ തെറ്റായ കാര്യങ്ങൾക്കും ഉപയോഗിച്ച് സുഖിച്ചു ജീവിക്കാം പക്ഷെ ഒരിക്കലും എന്നെ മന്ത്രം പഠിപ്പിച്ച എന്റെ അച്ഛന്റെയോ കാർന്നവന്മാരുടെയോ ശാപം ഞാൻ ഈ കുടുംബത്തിലേക്ക് കൊണ്ടുവരില്ല...\"

     \"ഞാൻ നിങ്ങള്ക്ക് ആർക്കും എന്റെ പാപ്പം. തരില്ല അത് ഞാൻ ഒറ്റയ്ക്ക് അനുഭവിച്ചോളാം...\" അഗ്നിവർദ്ധൻ പറഞ്ഞു 

     അങ്ങനെ അഗ്നിവർദ്ധനും  പിതാവും വീട്ടിൽ വഴക്ക് കൂടുന്ന സമയം...ആ  രാത്രിയാണ് ഗംഗാദേവിയും ആദിശേഷനും കാർത്തികേയനും രവീന്ദ്രനും കൂടി ഞങ്ങളുടെ വീട്ടിലേക്കു ആദ്യമായി വന്ന ദിവസം...

   അവരുടെ കാറിന്റെ ശബ്ദം മുറ്റത്തു കേട്ടതും അച്ഛൻ കൂടുതൽ സംസാരിച്ചു വഴക്ക് കൂടാൻ നില്കാതെ അവിടെ നിന്നും മുറ്റത്തേക്ക് നടന്നു..

    \"എന്താ എന്തുവേണം... \"നീലകണ്ഠവർദ്ധൻ വന്നവരോടായി ചോദിച്ചു

     \"സ്വാമി ഞങ്ങൾ ഒത്തിരി ദൂരെ നിന്നുമാണ് വരുന്നത് ഞങ്ങളെ രക്ഷിക്കണം...\" കാർത്തികേയൻ ഇരു കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു 

      അവരെ കണ്ടതും പാവമായി തോന്നിയ നീലകണ്ഠൻ തന്റെ പൂജകാര്യങ്ങൾ തീരുമാനിക്കുന്ന  ദൈവ സാനിധ്യം ഉള്ള ആ മുറിയിലേക്ക് അവരെ കൂട്ടി കൊണ്ടുപോയി..

      \"പറയൂ... പരിഭ്രമമം ഇല്ലാതെ പതിയെ പറയൂ... എന്താണ് എങ്കിലും പറയൂ.. ആ പരമേശ്വരൻ കൂടെ ഉള്ളപ്പോ ഒന്നിനും ഭയപ്പെടേണ്ട ആവശ്യമില്ല...\"

     \"അത്  പിന്നെ സ്വാമി ഞങ്ങളെ.. ഞങ്ങളെ ഒരു ദുരത്മാവ് വേട്ടയാടുന്നു അതിനെ എങ്ങിനെയെങ്കിലും ഒഴിവാക്കണം...\" രവീന്ദ്രൻ പറഞ്ഞു 

    \"എന്താണ് ഉണ്ടായത് എന്ന് വ്യക്തമായി പറയൂ....\" നീലകണ്ഠവർദ്ധൻ ചോദിച്ചു 

     \"ഞങ്ങൾ പുതിയതായി ഒരു സ്ഥലം വാങ്ങിച്ചു അതിൽ ഒരു വീടും നിർമിച്ചു.. അവിടെ പാൽ  കാച്ചൽ ചടങ്ങിന്റെ അന്നുമുതൽ തന്നെ പല അനർത്തങ്ങളും സംഭവിക്കാൻ തുടങ്ങി... മുറ്റത്തു വെച്ച തുളസി ചെടി വാടി... വീട്ടിൽ സന്ധ്യക്ക്‌ കത്തിക്കുന്ന വിളക്കു ഉടനെ തന്നെ അണയുന്നു.. കാക്കക്ക് ചോറ് വെച്ചാൽ അത് വന്നു കഴിക്കുന്നത് പോലും ഇല്ല... എന്നാൽ ഞങ്ങൾ ആര്ക്കും തന്നെ ഒന്നും സംഭവിച്ചില്ല.. ഒടുവിൽ ഞങ്ങൾ ആ സ്ഥലത്തിന് ചുറ്റുമായി ഉള്ളവരോട് ചോദിച്ചപ്പോൾ ആ സ്ഥലത്തു ഏതോ ഒരു പെണിനെ കൊന്നിട്ടുണ്ട് എന്ന് കേട്ടു ... സ്വാമി എങ്ങനെയെങ്കിലും ഞങ്ങളെ ഞങ്ങളുടെ പുതിയ വീട്ടിൽ താമസിക്കാൻ ഒരു വഴി പറഞ്ഞതരണം..\"രവീന്ദ്രൻ പറഞ്ഞു

    \"വിഷമിക്കാതെ ഇരിക്കൂ.. ഞാൻ അതിനുള്ള പൂജകൾ. ചെയാം..ആ ആത്മാവിനെ ഞാൻ എന്റെ കൈക്കുള്ളിൽ എത്തിക്കും.. നിങ്ങൾ എന്നെ വിശ്വസിച്ചു വന്നല്ലോ... നിങ്ങൾ ആഗ്രഹിക്കുന്നത് തന്നെ സംഭവിക്കും പക്ഷെ അതിനു. മുൻപ് എനിക്ക് ആ ആത്മാവിനോടും സംസാരിക്കണം.. അതിനായി ഞാൻ നിങ്ങളുടെ വീട്ടിലേക്കു വരും അതും ഇപ്പോൾ തന്നെ എന്നിട്ട്  മാത്രമേ പൂജാ വിധികൾ ഞാൻ ചെയ്യു...\"

   \"അല്ല... അതിനു അതിനോട് അങ്ങു എന്തു സംസാരിക്കാൻ ആണ്. ഉള്ളത്..\"

     \"എല്ലാറ്റിനും. രണ്ടു ഭാഗമുണ്ട് ഇരുൾ പകൽ...., സത്യം നുണ,.... അതുപോലെ ഞാൻ നിങ്ങളുടെ പക്ഷം  കേട്ടു...ഇനി എനിക്കു ആ ആത്മാവിന്റെ ഭാഗം. കൂടികേൾക്കാൻ ഉണ്ട്‌...അത് കൂടി കേട്ടാലേ എനിക്ക് വല്ലതും ചെയ്യാൻ കഴിയൂ..ഒരു പക്ഷെ ആ ആത്മാവ് നിങ്ങളോട് വല്ലതും പറയാൻ ആണ് ശ്രെമിക്കുന്നത് എങ്കിൽ അത് ഞാൻ കേൾക്കും അതിന്റെ ശാന്തിക്കായി...\"

അത് കേട്ടതും അവിടേക്കു വന്ന മൂന്ന്പേരും ഞെട്ടി...

    \"അല്ല സ്വാമി എന്തിനാണ് ഞങ്ങളുടെ വീട്ടിലേക്കു  വരുന്നത്...ഇവിടെ നിന്നും ഒത്തിരി ദൂരം. ഉണ്ട്‌.. അതുകൊണ്ട് അങ്ങ് അവിടേക്കു വരുന്നത് വളരെ ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് തല്ക്കാലം. ഓരോ ഏലസ്സ് കെട്ടി തന്നാൽ മതി...\" ആദിശേഷൻ പറഞ്ഞു 

      \"ഏലസോ അത് എന്തിന് അത് എന്തിനാണ് എന്ന് അറിയുമോ... ഓരോ ഏലസിനും അതിന്റെതായ ശക്തി ഉണ്ട്‌... എന്തിനാണ് എന്ന് അറിയാതെ വെറുതെ അത് കെട്ടിയിട്ടു എന്തു കാര്യം.. നിങ്ങളുടെ വീട്ടിൽ നിന്നും ആ ആത്മാവ് പോകണം അതല്ലേ വേണ്ടത്...\"

     \"അല്ല ഞങ്ങൾക്ക് ഞങ്ങളുടെ ജീവൻ പോകരുത് അതിനായി ഉടനെ തന്നെ ഒരു ഏലസ്സ് കെട്ടി തരൂ...ഞങ്ങളെ പിന്തുടരുന്ന ആ ആത്മാവിനെ  ബന്ധിപ്പിക്കുകയും വേണം...\"

     \" അപ്പോൾ അതിനർത്ഥം ആ ആത്മാവ് നിങ്ങളെ കൊല്ലാൻ ശ്രമിക്കുന്നു അല്ലെ...\"

    \"അതെ..\"
   

      \"ഒരു  ആത്മാവ് നിങ്ങളെ കൊല്ലാൻ ശ്രെമിക്കുന്നു എങ്കിൽ നിങ്ങൾ ആണോ അതിനെ കൊന്നത് അലെങ്കിൽ ആ ആത്മാവിനു പ്രിയപ്പെട്ടതായി ഉള്ള എന്തോ ഒന്ന് നിങ്ങൾ തട്ടിയെടുക്കാൻ ശ്രെമിക്കണം അല്ലാതെ അത് ഒരിക്കലും....\"

     \"ആ അതെ ഞങ്ങൾ ആണ് അവളെ കൊന്നത് ആ ഗായത്രിദേവിയെ... അതിനു പകരം വീട്ടാൻ വന്നിരിക്കുകയാണ് അവൾ.... അവളെ തളക്കണം അതിനായി ഞങ്ങൾ എത്ര രൂപ വേണമെങ്കികും തരാം.. അല്ലാതെ കൂടുതൽ ഒന്നും ചോദിക്കാൻ നില്കാതെ പറഞ്ഞ ജോലി ചെയുക...\"

     \"ഹും.. പണം ആർക്കു  വേണം. നിങ്ങളുടെ പണം...കടന്നു പോകൂ എന്റെ വീട്ടിൽ നിന്നും ഇനി ഒരു നിമിഷം പോലും ഇവിടെ നിൽക്കരുത്...\" നീലകണ്ഠവർദ്ധൻ പറഞ്ഞു 

    \"ഞങ്ങലെയല്ല വരാൻ ഇരിക്കുന്ന ധനലക്ഷ്മിയേയാണ് തട്ടി മാറ്റുന്നത്..\"

   \"ച്ചി..\"


\"ഞങ്ങളോട് പുറത്തേക്കു പോകാൻ പറയുന്നതിന് മുൻപ് ഒന്നൂടെ പറയുന്നു എത്ര പണം വേണമെങ്കിലും തരാം... \"കാർത്തികേയൻ പറഞ്ഞു 

    \"എത്ര തരും...\"

  അത് കേട്ടതും എല്ലാവരും ഞെട്ടി... നീലകണ്ഠവർദ്ധനും കുടുംബവും ഒരു ഞെട്ടലോടെ നോക്കി...

     \"എത്ര വേണമെങ്കികും തരാം..\" ഗംഗാദേവി പറഞ്ഞു 

     \"എങ്കിൽ നിങ്ങൾ എന്താണോ ആഗ്രഹിക്കുന്നത് അത് ഞാൻ ചെയ്തു തരാം...ഞാൻ ഇദ്ദേഹത്തിന്റെ മൂത്തമകൻ അഗ്നിവർദ്ധൻ...അവളെ ഒരു സ്ഥലത്തു ബാധിപ്പിച്ചാൽ മതിയോ..\"

   \"മതി അത് മതി...\"

    \"എങ്കിൽ അത് ഞാൻ ചെയ്തു തരാം...\"

   \"മതി...അത് മതി...\"

ഇപ്പോൾ

  അച്ഛൻ  അന്ന് ഒത്തിരി അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു എങ്കിലും അവൻ അന്ന് അവരുടെ കൂടെ ആ ആത്മാവിനെ ബന്ധിപ്പിക്കാൻ പോയി...

  \"അതാണ്‌ ഗായത്രിദേവി..\" രക്ഷകവർദ്ധൻ പറഞ്ഞു 

 ആ പേര് കേട്ടതും മായ ഞെട്ടി...

\"ആ.. അത് ആ ഗായത്രിദേവി ആരാണ്..\" മായ ചോദിച്ചു 

   \"വേറെ ആരാ നിന്റെ അമ്മ..\"

ആ ഉത്തരം കേട്ടതും മായ ഞെട്ടി.. അവളുടെ മിഴികൾ നിറഞ്ഞു...


തുടരും 



ഗായത്രിദേവി -17

ഗായത്രിദേവി -17

4.6
1828

      രക്ഷകവർദ്ധൻ പറഞ്ഞത് കേട്ടതും മായയുടെ മിഴികൾ നിറഞ്ഞു...   \"താൻ എന്താണിപ്പോൾ കേട്ടത്... ഇല്ല ഇതൊരിക്കലും സത്യം ആകരുത്...\" മായ മനസ്സിൽ വിചാരിച്ചു     \"ഇല്ല ഞാൻ ഇതു ഒരിക്കലും വിശ്വസിക്കുകയില്ല... ഞാൻ ഓർമ്മ വെച്ച നാൾ മുതൽ മുംബൈയിൽ തന്നെയാണ് വളർന്നത് എന്നിട്ടും എനിക്ക് എങ്ങനെ ഇതു സാധിക്കും... ഇവിടെ ആരെയും എനിക്ക് ഒരു ഓർമ്മ പോലും ഇല്ല... ഈ നാട്ടിൽ ഞാൻ ജീവിച്ചതിന്റെ ഒരു സൂചന പോലും ഇല്ല...ഇല്ല ഒരിക്കലും ഞാൻ ഇതു വിശ്വസിക്കുകയില്ല....\"    \"മറ്റുള്ളവർ നമ്മളോട് ഒരു കാര്യം പറയുമ്പോൾ അത് വിശ്വസിക്കണോ വേണ്ടയോ എന്ന് സ്വയം നമ്മൾ തീരുമാനിക്കുന്ന ഒന്നാണ് പക്ഷെ ഒരു