ഗായത്രിദേവി -17
രക്ഷകവർദ്ധൻ പറഞ്ഞത് കേട്ടതും മായയുടെ മിഴികൾ നിറഞ്ഞു...
\"താൻ എന്താണിപ്പോൾ കേട്ടത്... ഇല്ല ഇതൊരിക്കലും സത്യം ആകരുത്...\" മായ മനസ്സിൽ വിചാരിച്ചു
\"ഇല്ല ഞാൻ ഇതു ഒരിക്കലും വിശ്വസിക്കുകയില്ല... ഞാൻ ഓർമ്മ വെച്ച നാൾ മുതൽ മുംബൈയിൽ തന്നെയാണ് വളർന്നത് എന്നിട്ടും എനിക്ക് എങ്ങനെ ഇതു സാധിക്കും... ഇവിടെ ആരെയും എനിക്ക് ഒരു ഓർമ്മ പോലും ഇല്ല... ഈ നാട്ടിൽ ഞാൻ ജീവിച്ചതിന്റെ ഒരു സൂചന പോലും ഇല്ല...ഇല്ല ഒരിക്കലും ഞാൻ ഇതു വിശ്വസിക്കുകയില്ല....\"
\"മറ്റുള്ളവർ നമ്മളോട് ഒരു കാര്യം പറയുമ്പോൾ അത് വിശ്വസിക്കണോ വേണ്ടയോ എന്ന് സ്വയം നമ്മൾ തീരുമാനിക്കുന്ന ഒന്നാണ് പക്ഷെ ഒരു കാര്യം പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അന്വേഷിക്കുന്നതും നല്ലതാണ് എങ്കിൽ മാത്രമേ കലങ്ങിയ കുളം തെളിയുകയുള്ളൂ..\"
\"എനിക്കൊന്നും മനസിലാകുന്നില്ല... \"മായ കണ്ണീരോടെ ചോദിച്ചു
\"സത്യത്തിൽ ഗായത്രിദേവിക്ക് എന്തു സംഭവിച്ചു എന്നോ സരോജോനിക്ക് എന്തിനാണ് ഇത്രയും വർഷം ഇങ്ങിനെ ഒരു ശിക്ഷ എന്ന് ഞാൻ പറയുന്നതിനേക്കാൾ നല്ലത് നിന്റെ അമ്മയായ ഗായത്രി പറയുന്നതായിരിക്കും അവൾ നിന്റെ അമ്മയാണ് എന്ന് നിനക്ക് ഒരുതരി പോലും സംശയം ഇല്ല എങ്കിൽ നീ അത് മുഴുവനായും വിശ്വസിക്കുന്നു എങ്കിൽ അത് നിനക്ക് നിന്റെ അമ്മയോട് തന്നെ ചോദിച്ചറിയാം...\"രക്ഷകവർദ്ധൻ പറഞ്ഞതും കേട്ടു എന്തു ചെയ്യണം എന്നറിയാതെ മായ കണ്ണീരോടെ ഇരുന്നു...
\"ദേ ഈ പുസ്തകം നിങ്ങൾ കൈയിൽ വെച്ചോളൂ... നിനക്ക് ആ വീട്ടിൽ പോയാൽ നിന്റെ അമ്മയെ കണ്ടാൽ അവരെ ആ വീട്ടിൽ ബന്ധിപ്പിച്ചിരിക്കുകയാണ്... അവളുടെ ശക്തി ആ വീട്ടിൽ നിന്നും പുറത്തേക്കു വരും എങ്കിലും അവൾക്കു ആ വീട്ടിൽ നിന്നും പുറത്ത് വരാൻ കഴിയില്ല..ആ ബന്ധനത്തിൽ നിന്നും നിനക്ക് അവരെ മോചിപ്പിക്കാൻ കഴിയും നിനക്കു മാത്രമേ കഴിയൂ അത് എങ്ങിനെയാണ് എന്നും അതിനായി എന്തു ചെയ്യണം എന്നും എന്റെ പിതാവ് ഈ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്... സത്യം എത്ര മൂടി മറച്ചാലും അത് മറനീക്കി പുറത്തേക്ക് വരും അതുപോലെ നീ ഇവിടേയ്ക്ക് ഈ വീടിന്റെ മുറ്റത്തു കാലു കുത്തും എന്നതും വലിയൊരു സത്യമാണ്... ഇപ്പോൾ നീ എന്റെ വാക്കുകൾ വിശ്വസിക്കും എന്ന് കരുതുന്നു... അതുകൊണ്ട് എത്രയും വേഗം തന്നെ നിന്റെ അമ്മയുടെ അരികിൽ പോവുക... നിന്റെ അമ്മ പറയുന്ന ആ സത്യം എന്നതാണ് എന്ന് നീ കണ്ടെത്തുക...ഒരു ബന്ധവും ഇല്ലാതെ ഒരു ആത്മാവ് നിന്നെ തേടി വരില്ല അത് നീ മറക്കണ്ട...\"രക്ഷകവർദ്ധൻ പറഞ്ഞു
മായ അപ്പോഴും മൗനം മാത്രമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്... ഉടനെ തന്നെ വേണു അദേഹത്തിന്റെ കൈയിൽ നിന്നും ആ പുസ്തകം... വാങ്ങിച്ചു
\"എന്നാൽ ഞങ്ങൾ...എത്രയും പെട്ടന്നു വീട്ടിലേക്കു തിരിച്ചു പോകണം അവർ വരുന്നതിനു മുൻപ്... എന്നിട്ട് അമ്മയെ വീണ്ടും അതെ മുറിയിൽ അടച്ചു വെയ്ക്കണം ഈ ചോദ്യങ്ങളുടെ ഉത്തരം ലഭിക്കുന്നത് വരെ അമ്മ അവിടെ തന്നെ ഉണ്ടാകുന്നതാനണ് നല്ലത് എന്ന് തോന്നുന്നു...\" വേണു പറഞ്ഞു
\" ഉം... സൂക്ഷിക്കണം ആപത്തിന്റെ കൈകൾ നിങ്ങളുടെ നിഴലിന്റെ പിന്നാലെ ഉണ്ട്... ആപത്തു അത് നിങ്ങളുടെ ജീവൻ പോലും പോകുന്നതായിരിക്കും അതിൽ നിന്നും രക്ഷപെടാൻ ഗായത്രിദേവി നിങ്ങളുടെ കൂടെ വേണം അതും മായ അവളെ പൂർണമായി വിശ്വസിച്ചാൽ മാത്രം... \"
രക്ഷകവർദ്ധൻ പറഞ്ഞത് കേട്ടതും മായായും വേണുവും ഒരു നിമിഷം ഞെട്ടി ... ഇരുവരുടെയും മുഖത്തു ഒരു പേടി ഉടൽ എടുത്തു...
\" ഇപ്പോൾ തങ്ങൾ കാൽ വെച്ചിരിക്കുന്നത് ചതുപ്പിൽ ആണ് അതിൽ നിന്നും രക്ഷപെട്ടേ മതിയാവൂ..... \"വേണു മനസ്സിൽ വിചാരിച്ചു..
വേണു അദ്ദേഹത്തെ നോക്കി തലയാട്ടി... ശേഷം മായയെയും അമ്മയെയും കൂടി അവിടെ നിന്നും യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി...
🌹🌹🌹 🌹🌹🌹 🌹🌹🌹 🌹🌹🌹🌹 🌹
സമയം പാതിരാത്രിയോട് അടുത്തു..
\"എന്താണ് അമ്മേ ഇവിടെ നടക്കുന്നത് പൂജക്കാണ് എന്ന് പറഞ്ഞിട്ട് പാതി രാത്രിയായി..\"പ്രാണവ് ദേഷ്യത്തോടെ ഗംഗാദേവിയോട് ചോദിച്ചു
\"മോനെ ഒന്നുമില്ല... പൂജ ഇപ്പോൾ തുടങ്ങും... നീ ദേഷ്യപ്പനമ്മുടെ ബിസിനസ് പോളിക്കു കുത്തുവാൾ എടുക്കാൻ ചിലർ നമുക്ക് കൂടോത്രം ചെയ്തിട്ടുണ്ട് അത് നമ്മൾക്ക് ഒന്ന് സംഭവിക്കത്തിരിക്കാൻ ഉള്ള പൂജയാണുനിപ്പോൾ ഇവിടെ നടക്കാൻ പോകുന്നത് അത് ഈ സമയത്തെ ചെയ്യാൻ പറ്റൂ അതുകൊണ്ട് മോൻ ഒന്ന് ക്ഷമിക്കു ദേഷ്യപ്പെടല്ലേ.... ഒരു രാത്രിയല്ലേ..\" ഗംഗാദേവി മറുപടി പറഞ്ഞു
ഒന്നും പറയാതെ അല്പം ദേഷ്യത്തോടെ പ്രാണവ് അവിടെ നിന്നും നടന്നു... അപ്പോഴും എല്ലാവരും കാറിൽ മുഷിഞ്ഞു ഇരിക്കുകയായിരുന്നു...
ഈ സമയം തന്റെ കുടിലിനു പുറത്തായി ഉള്ള ഹോമഗുണ്ഡതിനു ചുറ്റും പൂജക്കുളത് എല്ലാം തന്നെ ഒരുകി വെച്ച അഗ്നിവർദ്ധൻ എല്ലാവരെയും വിളിച്ചു...
\"എല്ലാവരും വരു നമുക്ക് സമയമില്ല.. ചന്ദ്രദേവന്റെ പ്രകാശത്തിൽ ആണ് ഈ പൂജ നടക്കേണ്ടത് അങ്ങിനെ നടന്നാൽ മാത്രമേ നമുക്ക് ഇതിന്റെ ഫലം ലഭിക്കു...എല്ലാവരും ഉടനെ തന്നെ ഈ ഹോമഗുണ്ഡത്തിന് മുനിലായി ഇവിടെ ഇരിക്കണം...\"അഗ്നിവർദ്ധൻ പറഞ്ഞു
അദ്ദേഹം പറഞ്ഞത് പ്രകാരം ഗംഗാദേവിയുടെ കുടുംബ ആംഗങ്ങൾ എല്ലാം ഒരുമിച്ചു നടുവിൽ ആയി ഉള്ള ഹോമഗുണ്ഡതിനു ചുറ്റും ഇരുന്നു... അപ്പഴേക്കും അഗ്നിവർദ്ധൻ അദേഹത്തിന്റെ പൂജ ആരംഭിച്ചു.... ആ അഗ്നിയിലേക്ക് നെയ്യും നവദാനിയങ്ങൾ എന്നിവ ഓരോന്നും മന്ത്രം ചൊല്ലി ഇടാൻ തുടങ്ങി...
സമയം ഒത്തിരിയായി...
\"നിങ്ങൾ എല്ലാവരും നിങ്ങളോട് ഞാൻ പറഞ്ഞ ആ പഴയ വസ്ത്രങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ ഉണ്ടെങ്കിൽ ഇങ്ങോട്ട് കൊണ്ട് വരൂ അതും ഈ അഗ്നിയിൽ ഇടണം...\"
അത് കേട്ടതും ഗോമതിദേവി തങ്ങൾ കൊണ്ടുവന്ന ആ ബാഗ് എടുക്കാൻ അവിടെ നിന്നും എഴുന്നേറ്റു കാറിന്റെ അരികിലേക്ക് നടന്നു.... പിന്നെ അവരുടെ കാറിന്റെ ഡിക്കി തുറന്നു... അവിടെ ഉണ്ടായിരുന്ന ഒരു കറുത്ത ബാഗും കൈയിൽ എടുത്തുകൊണ്ടു ഉടനെ തന്നെ അവിടേക്കു വന്നിരുന്നു...ബാഗിന്റെ സിബ് തുറന്നു ശേഷം അതിൽ വീട്ടിൽ നിന്നും കൊണ്ടുവന്ന എല്ലാവരുടെയും തുണികൾ ആ അഗ്നിയിൽ ഓരോന്നായി ഗോമാതിദേവി ഇട്ടു... പിന്നെയും കുറച്ചു നേരം ആ പൂജ തുടർന്നു....സമയം ഒത്തിരിയായി പൂജ അവസാനിച്ചു... ആ നിമിഷത്തിനായി ആണ് എല്ലാവരും കാത്തിരുന്നതും...
\"എല്ലാവരും എന്റെ മുന്നിലായി വരിവരിയായി വന്നു ദേ കൈയിൽ ഉള്ള ഏലസ്സ് വാങ്ങിച്ചു കെട്ടിക്കോളൂ എല്ലാതും നല്ലതേ നടക്കൂ .... \"അഗ്നിവർദ്ധൻ പറഞ്ഞു
അദ്ദേഹം പറഞ്ഞതുപോലെ എല്ലാവരും വരിവരിയായി വന്നു ആ ഏലസ്സ് വാങ്ങിച്ചു പരസ്പരം കൈയിൽ കെട്ടി ... എല്ലാവരും കെട്ടി കഴിഞ്ഞതും കാറിന്റെ അരികിൽ പോയി...
\"ഓ പൂജക്ക് എന്നും പറഞ്ഞുകൊണ്ട് കൂട്ടികൊണ്ടുവന്നത്തും പോരാഞ്ഞിട്ട് ഓരോ വൃത്തികെട്ട ഏലസ് കെട്ടി കൈ തന്നെ ചീത്തയാക്കി ഞാൻ ഇതൊന്നും എന്റെ വർക്ക് പ്ലൈസിലേക്ക് പോകുമ്പോൾ കെട്ടില്ല... ഇതൊക്കെ ഇപ്പോൾ മാത്രം..\" പ്രാണവ് കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു
\"ഞാനും ഇതൊന്നും കോളേജിൽ പോകുമ്പോ കെട്ടില്ല...\"തരുണും അവന്റെ പക്ഷം പറഞ്ഞു..
ഉടനെ തന്നെ ആര്യനും ധന്യയും അത് ശെരി വെച്ചു..
\"ഏയ്യ് അങ്ങനെ പറയരുത് ചേട്ടാ... അമ്മ ഒരു കാര്യം ചെയുന്നു എങ്കിൽ അതിൽ ഒരു കാര്യമുണ്ടാകും.. .\"പ്രിയ പറഞ്ഞു
\"ഓ പിന്നെ നീ കെട്ടി നടന്നോ...\"പ്രാണവ് പറഞ്ഞു
\"മോനെ ഒരിക്കലും അങ്ങനെ പറയരുത്... ഈ ഏലസ്സ് കൈയിൽ നിന്നും അഴിക്കരുത്... നീ മാത്രമല്ല ഇവിടെ ഇതു കെട്ടിയ ആരും തന്നെ അത് കൈയിൽ നിന്നും അഴിക്കില്ല എന്ന് എനിക്ക് വാക്ക് തരൂ...\" ഗോമാതിദേവി ചോദിച്ചു
വേറെ വഴിയില്ലാതെ ഗോമാതിദേവിയുടെ വാക്കുകൾക്ക് എല്ലാവരും ഒരുമിച്ചു സമ്മതിച്ചു ഉടനെ തന്നെ ഗോമാതിദേവിയുടെ കൈയിൽ തൊട്ടു സത്യം ചെയ്തു...
ഈ സമയം അഗ്നിവർദ്ധൻ ഗംഗാദേവിയെയും ആദിശേഷനെയും കാർത്തികേയനെയും രവീന്ദ്രനെയും അടുത്തേക്ക് വിളിച്ചു..
\"ദാ ഈ ഏലസ്സ് വാങ്ങിച്ചോളൂ...\"
\"എന്തിനാണ് ഇതു ആർക്കാണ് സ്വാമി... ഞങ്ങൾ എല്ലാവരും കെട്ടിയല്ലോ പിന്നെ എന്തിനാണ് ഈ ഏലസ്സ്... \"ആദിശേഷൻ ചോദിച്ചു
\"ഗംഗാ... നിങ്ങൾ എല്ലാവരും അവളെ മറന്നോ.... അവളെ നിങ്ങൾ മറക്കുന്ന സമയം നിങ്ങളുടെ നാശവും നഷ്ടവും മരണവും ഒരു നിഴലായി പിന്നാലെ വരും എന്ന് നിങ്ങൾക്ക് അറിയില്ല എന്നുണ്ടോ...\"
\"സ്വാമി...\"മൂന്ന്പേരും ഭയത്തോടെ അദ്ദേഹത്തെ ഒരുമിച്ചു വിളിച്ചു...
\" അവളെ... അവൾ ആ ഗായത്രിദേവിയുടെ മകളെ നീ ഉടനെ കണ്ടെത്തണം... അതിനായി നിനക്കു ഒരു മാസമാണ് സമയം വരുന്ന അമ്മാവസി അഷ്ഠഗ്രങ്ങളും ഒന്നിക്കുന്ന ഒന്നാണ് ആ ദിവസം. എല്ലാ നെഗറ്റീവ് ഊർജത്തിനും ശക്തി കൂടും... അന്ന് ആ ഒരു ദിവസം എല്ലാ ദൈവീക ശക്തിയും ഒതുങ്ങി മാറി നിൽക്കും.. അന്നത്തെ ആ ഒരു ദിവസം ഒരു തെറ്റും ചെയ്യാതെ മരിച്ച പല ആത്മാക്കളും ഒത്തുകൂടി തങ്ങളുടെ ആത്മാവിനു ശാന്തി ലഭിക്കാൻ പാപം ചെയ്തും ജീവിച്ചിരിക്കുന്ന മനുഷ്യരെ കൊല്ലാൻ വേണ്ടി ആ ഭാഗവാനോട് പ്രാർത്ഥിച്ചതിനാൽ അങ്ങനെ ഒരു ദിവസത്തെ പകൽ 12 മണി മുതൽ രാത്രി 12 വരെ അവർക്കായി ദൈവം നൽകി... ഓർത്തോ ഗായത്രിദേവിയും ഒരു തെറ്റും ചെയ്യാതെ നിങ്ങളാൽ കൊലപ്പെട്ടവൾ ആണ് അവൾ ആ ഒരു ദുവസം എന്റെ ബന്ധനത്തിൽ നിന്നും അവളുടെ മകളുടെ സഹായം പോലും ഇല്ലാതെ പുറത്ത് വരും അങ്ങനെ അവൾ വന്നാൽ നിങ്ങളുടെ ആകെ ഒരു ശക്തി അല്ലെങ്കിൽ അവളുടെ കോപത്തിൽ നിന്നും രക്ഷപെടാൻ ഒരു മാർഗമയാണ് ഞാൻ ആ സരോജിനിയെ വിട്ടു വെച്ചിരിക്കുന്നത് എന്ന് മറക്കണ്ട..അഗ്നിവർദ്ധൻ പറഞ്ഞു
അഗ്നിവർദ്ധൻ ഉടനെ തന്നെ ഹോമഗുണ്ടതിൽ നിന്നും കുറച്ചു ചാരം ചൂടാറിയശേഷം എടുത്ത അഗ്നിവർദ്ധൻ അത് ഓരോ തുണികളിൽ കിഴിയായി കെട്ടി...ആ കിഴി ഗംഗാദേവിയുടെ കൈയിൽ അദ്ദേഹം കൊടുത്തു...
\"ഇതു ഞാൻ പറഞ്ഞതുപോലെ മറക്കണ്ട വീടിന്റെ നാല് മൂലയിലും മണ്ണിനടിയിലായി കുഴിച്ചിടുക വരുന്ന അമ്മാവാസി ഞാൻ പറഞ്ഞ സമയം ആരും വീടിന്റെ പുറത്ത് ഇറങ്ങരുത് മാത്രമല്ല ഞാൻ തന്ന ഏലസ്സ് ആരും തന്നെ അഴിച്ചു കളയരുത്... ഓർക്കുക അവൾ പുറത്ത് വന്നാൽ നമ്മുടെ ജീവൻ എടുക്കാൻ അവൾ അവളെ കൊണ്ട് കഴിയുന്ന പലതും ചെയ്യും... അവളുടെ മകൾ വരും ആര് തടഞ്ഞാലും അതിനു മുൻപ് നിങ്ങൾ ആ വീടിനു കാവൽ നിർത്തണം അവളുടെ മകൾ അവളെ സഹായിച്ചാൽ മകളുടെ ശരീരത്തിൽ അവൾ കടന്നു കൂടിയാൽ പിന്നെ വരുന്ന സൂര്യഗ്രഹണം വരെ കാത്തിരിക്കണം അപ്പോഴേക്കും നമ്മളെ അവൾ എന്തു വേണമെങ്കിലും ചെയ്യും...\"
അദ്ദേഹം പറഞ്ഞ വാക്കുകൾ ഭയത്തോടെ കേട്ടു എങ്കിലും ഉള്ളിൽ വിശ്വാസത്തോടെ അവർ അത് വാങ്ങിച്ചു ശേഷം അദ്ദേഹത്തോട് യാത്ര പറഞ്ഞുകൊണ്ട് അവിടെ നിന്നും യാത്രയായി...
പിറ്റേന്ന് നേരം പുലർന്നു... സമയം ഉച്ചയോടെ അടുത്തതും ഗംഗാദേവിയും കുടുംബവും വീട്ടിലേക്കു എത്തി... എന്നാൽ അപ്പോഴേക്കും വേണുവും മായായും എല്ലാം പഴയതു പോലെ ആക്കിവെച്ചുരുന്നു.... സരോജിനിയെ അതെ മുറിയിൽ തന്നെ അടച്ചിടുകയും താക്കോൽ അച്ഛൻ സൂക്ഷിക്കുന്ന സ്ഥലത്തു തന്നെ വെയ്ക്കുകയും എന്നിങ്ങനെ എല്ലാം പഴയതു പോലെയാക്കി...
എല്ലാവരും വീട്ടിൽ എത്തിയതും മായായും വേണുവും ഓടിയെത്തി..
\"വരൂ യാത്രയൊക്കെ സുഖമായിരുന്നോ...\" വേണു എല്ലാവരോടുംയി ചോദിച്ചു
\"ഉവ്വ്.. എല്ലാവരും ഒന്ന് മൂളി..\"
\"വല്ലതും കഴിച്ചോ..\" വേണു വീണ്ടും ചോദിച്ചു
\"ഇല്ല... ഒന്നും. കഴിച്ചില്ല നീ പോയി കുട്ടികൾക്ക് ഒക്കെ എന്താണ് വേണ്ടത് എന്ന് ചോദിച്ചിട്ട് വാങ്ങിച്ചു വരൂ... \"കാർത്തികേയൻ പറഞ്ഞു
\" അതിന്റെ ആവശ്യമില്ല... ഞാനും മായായും ഇന്ന് ഇവിടെ വെറുതെ ഇരിപ്പായിരുന്നല്ലോ അതുകൊണ്ട് ഞങ്ങൾ നിങ്ങൾക്കുള്ള ഭക്ഷണവും ഉണ്ടാക്കി വെച്ചിട്ടുണ്ട്.. \"
\"ഏയ്യ് അതൊന്നും വേണ്ട കുട്ടികൾ ഇന്ന് തന്നെ തിരിക്കും അതുകൊണ്ട് അവർക്കിഷ്ടമുള്ളത് വേണം ചിലപ്പോ കുട്ടികൾ നോൺവെജ് ഒക്കെയാവും ചോദിക്കുക...നിങ്ങൾ എന്താണുണ്ടാക്കിയത്...വെജ് ആണ് എങ്കിൽ അടുത്തുള്ളവർക്ക് കൊടുത്തോളു...\" രവീന്ദ്രൻ പറഞ്ഞു
\"ഞങ്ങൾ ചിക്കൻ ബിരിയാണി, പിന്നെ പ്രോൺ ഗ്രേവി,ബീഫും, സാമ്പാർ ചോറും എന്നിങ്ങനെ എല്ലാം ഉണ്ടാക്കിയിട്ടുണ്ട് നിങ്ങൾ വാ...\"വേണു വീടിനകത്തേക്ക് കയറുന്ന സമയം എല്ലാവരോടും പറഞ്ഞു
\"ആഹാ..\"
എല്ലാവരും ക്ഷീണത്തോടെ വീടിനകത്തേക്ക് കയറി..
\"എല്ലാവരും കുളിച്ചിട്ടു വരൂ...എന്നിട്ടു ഭക്ഷണം കഴിച്ചിട്ട് കിടന്നോളു... ഈവെനിംഗ് എലാവരും തിരിച്ചു പോകാനും. നോക്കിക്കോളൂ... \"ഗംഗാദേവി പറഞ്ഞു
\" വല്യമ്മേ ഞങ്ങൾ കുറച്ചു ദിവസം. ഇവിടെ താമസിക്കാൻ... \"തരുൺ പറഞ്ഞു
\"ഗോമതി ഞാൻ പറഞ്ഞതിന് ഒരു മാറ്റവും ഇല്ല ഇന്ന് ഈവെനിംഗ് ഇവിടെ നിന്നും എല്ലാവരും പോകണം അത്രതന്നെ...\" ഗംഗാദേവി അത് തീർത്തും പറഞ്ഞു
ചെറിയ വിഷമത്തോടെ എല്ലാവരും അവരവരുടെ മുറിയിലേക്ക് നടന്നു...
\"എന്തിനായിരിക്കും ഈ പൂജ, എന്തുകൊണ്ടാണ് നമ്മളെ ഈ വീട്ടിൽ കുഞ്ഞുനാൾ മുതൽ താമസിക്കാൻ അനുവദിക്കാത്തത്, ഈ ഏലസ്സ്, ഈ പൂജ എന്തിനായിരിക്കും ഇതു കമ്പനിയുടെ വളർച്ചക്ക് ആണ് എങ്കിൽ ഞങ്ങളുടെ കൈയിൽ ഈ ഏലസ്സ് എന്തിനാണ്...ഇവിടെ എന്തെങ്കിലും രഹസ്യം ഒളിഞ്ഞിരിപ്പുണ്ടോ....,വീട്ടിലേക്കു വന്ന മക്കളുടെ എല്ലാം തന്നെ ചിന്ത അപ്പോഴും അതായിരുന്നു..
തുടരും
ഗായത്രിദേവി -18
അങ്ങനെ പല ചിന്തയോടെയും എല്ലാവരും അവരവരുടെ മുറികളിൽ പോയി...യാത്രയുടെ ക്ഷീണം മാറ്റാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി വരുകയും ചെയ്തു ... എന്നിട്ടു ഭക്ഷണം കഴിക്കാൻ വേണ്ടി താഴെ ഹാളിൽ ഉള്ള ഡെയിനിങ് ടേബിളിന്റെ അരികിൽവന്നു.. എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി എല്ലാവർക്കും എന്താണോ വേണ്ടത് അത് വളരെ സന്തോഷത്തോടെ മായയും വേണു ഇട്ടുകൊടുത്തു \"ആരാണ് കുക്ക് ചെയ്തത്...\"ഭക്ഷണം കഴിക്കുന്ന സമയം ഗംഗാദേവി ചോദിച്ചു \"ഞാൻ..\" മായ പുഞ്ചിരിയോടെ പറഞ്ഞു \"നന്നായിട്ടുണ്ട് എവിടെയോ എന്റെ ചേച്ചി ഗായത്രിദേവിയുടെ കൈപ്പക്കുവം വന്നതുപോലെ ഉണ്ട്..അവൾ ഉണ്