Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 23

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 23

“അതൊക്കെ നിൻറെ തോന്നലാണ് അഗ്നി...

മനസ്സിൽ വേണമെന്ന് വിചാരിച്ച എല്ലാം നേടിയെടുക്കുന്ന അഗ്നിദേവ വർമ്മ എന്ന ബിസിനസ് മാഗ്നറ്റ് പല കൈ കൊണ്ട് എത്തി പിടിക്കുന്ന നേട്ടങ്ങളിലൊന്ന്. അങ്ങനെ നിൻറെ നേട്ടങ്ങളിൽ ഒന്നാകാൻ എനിക്ക് താല്പര്യമില്ല.
എന്നും എപ്പോഴും വിജയം നേടുന്ന അഗ്നി ഈ സ്വാഹയുടെ മുൻപിൽ പത്തി മടക്കി നിൽക്കേണ്ടി വരും.”

“വേണം സ്വാഹ... എനിക്കും അതു തന്നെയാണ് സന്തോഷം.

നിൻറെ മുൻപിൽ തല കുനിക്കാൻ, തോൽക്കാൻ... അങ്ങനെ ലോകം കാണാത്ത എൻറെ എല്ലാ ഭാവങ്ങളും കാണിക്കാൻ എനിക്ക് മാത്രമായി വേണം നിന്നെ. എൻറെ സ്വന്തം ദേവി... സ്വാഹ അതാണ് നീയെനിക്ക്.

പ്രണയം, പ്രേമം ഈ വികാരങ്ങൾ ഒന്നും എനിക്ക് പരിചിതമല്ല. എനിക്ക് ഒക്കെ അന്യമാണ് ഈ നിമിഷം പോലും. പക്ഷേ ഇനി എനിക്ക് അന്യമായ എല്ലാം എനിക്ക് നിന്നിലൂടെ അറിയണം...”

ഇതുവരെ കാണാത്ത അറിയാത്ത ഒരു അഗ്നിയാണ് സ്വാഹ ആ നിമിഷങ്ങളിൽ അവിടെ കണ്ടത്. എങ്കിലും അവൾ അഗ്നിക്കു മറുപടി നൽകി.

“നീ ഈ പറഞ്ഞതൊന്നും നടക്കാൻ പോകുന്ന കാര്യങ്ങളല്ല. എന്നെ വെറുതെ വിട്. അതാണ് നിനക്ക് നല്ലത്.”

“നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകാത്തത്.

നീ എൻറെതാണ് സ്വാഹ... ഞാൻ നിൻറെതും... “

സ്വാഹ അതിന് മറുപടിയൊന്നും നൽകിയില്ല. കുറച്ചു സമയം രണ്ടുപേരും മൗനത്തിലായിരുന്നു.

“Swaha, come let\'s move...  ഞാൻ നിന്നെ നിൻറെ ഫ്ലാറ്റിൽ എത്തിക്കാം.”

“വേണ്ട, എനിക്കറിയാം വന്ന പോലെ പോകാൻ...”

“സ്വാഹ മാസത്തിലൊരിക്കൽ മാത്രം ഞങ്ങൾ നിങ്ങളെ കാണാൻ വരും. അല്ലാതെ ഒരു വിധത്തിലും നിങ്ങളെ ശല്യപ്പെടുത്താൻ വരില്ല. പക്ഷേ ആ ഒരു ദിവസം... അത് ഞങ്ങൾക്ക് വേണം. അതിനെന്തെങ്കിലും തടസ്സം നിന്നാൽ...”

അഗ്നി പറയുന്നതൊന്നും തന്നോടല്ല എന്ന രീതിയിൽ സ്വാഹ നിൽക്കുന്നത് കണ്ട അഗ്നി കുറച്ച് ദേഷ്യത്തിൽ അവളോട് പറഞ്ഞു.

“സ്വാഹ ഞാൻ നിന്നോടു ആണ് സംസാരിക്കുന്നത്.”

“അത് താൻ പോയി തൻറെ പെണ്ണുമ്പിള്ളയോട് പറയൂ... എന്നോടല്ല ഇതൊന്നും പറയേണ്ടത്.

ഞങ്ങൾ ഇവിടെ വരുന്നത് പഠിക്കാനാണ്. അല്ലാതെ ആണുങ്ങളുടെ കൂടെ അഴിഞ്ഞാടി നടക്കാനല്ല. ഞങ്ങളെ അതിന് കിട്ടുകയുമില്ല.

നിങ്ങളെ രണ്ടുപേരെയും കാണാൻ കൊള്ളാമല്ലോ? ആവശ്യത്തിലധികം പൈസയും കയ്യിലുണ്ട്. നിങ്ങളുടെ രണ്ടുപേരെയും ആഗ്രഹങ്ങൾ തീർക്കാൻ വേണ്ടി പറ്റുന്ന തരത്തിലുള്ള പിള്ളേരെ ഇവിടെ തന്നെ കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ വല്ലതും നോക്ക് അഗ്നി സാറേ... അതാകുമ്പോൾ രണ്ടുകൂട്ടർക്കും സമ്മതം ആയിരിക്കും. നിങ്ങളുടെ ആവശ്യം പോലെ അവർ നിന്നു തരുകയും ചെയ്യും. 
നിങ്ങൾ മാസത്തിലൊരിക്കലോ, ദിവസത്തിൽ ഒരിക്കലോ എങ്ങനെ വേണമെങ്കിലും എന്തുവേണമെങ്കിലും ചെയ്യ്... ഞങ്ങളെ അതിന് എന്തായാലും കിട്ടില്ല.”

സ്വാഹ പറയുന്നതു കേട്ട് അഗ്നി ദേഷ്യത്തോടെ പറഞ്ഞു.

“എടീ, നീ ഒരു നിലക്കും അടുക്കില്ല അല്ലേ?”

അതും പറഞ്ഞ് അവളെ തന്നിലേക്ക് പിടിച്ചു വലിച്ചതും എങ്ങനെയോ അറിയാതെ അവൻറെ മുഖം അവളുടെ നെഞ്ചിൽ ചെന്ന് പതിച്ചു.

അവൾ പൊള്ളി പിടഞ്ഞു കൊണ്ട് അവനെ ശക്തിയോടെ തന്നിൽ നിന്നും തള്ളി മാറ്റി.

അതു കണ്ടു കള്ളച്ചിരിയോടെ അഗ്നി പറഞ്ഞു.

“എനിക്ക് നിൻറെ നെഞ്ചിൽ കിടക്കണം.”

 കണ്ണുകൊണ്ട് അവളുടെ നെഞ്ചിലേക്ക് നോക്കി അവൻ പറഞ്ഞു.

“അല്ലാതെ കണ്ടവൾമാരുടെ നെഞ്ചത്തോട്ട് കയറാൻ എന്നെ കിട്ടില്ല. ഇത് അഗ്നിയാണ്. ദേവി പീഠത്തിലെ അഗ്നിദേവൻ വർമ്മ.

അറിയാതെ ആണെങ്കിലും ഒരു സെക്കൻഡ് നിൻറെ നെഞ്ചിൽ മുഖമമർത്തിയപ്പോഴുള്ള സുഖം... ഞാൻ... എനിക്ക് ഒട്ടും പരിചയമില്ലാത്തതാണ്... ആ സുഖം എനിക്ക് ഇനിയും വേണ്ടുവോളം വേണം സ്വാഹ...”

അഗ്നി പറയുന്നത് കേട്ട് സ്വാഹ ദേഷ്യത്തോടെ പറഞ്ഞു.

“തനിക്ക് മുഴു വട്ടാണ്... എന്തൊക്കെയാണ് താൻ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ?”

“നീ പറഞ്ഞത് ശരിയാണ് സ്വാഹ... എനിക്ക് വട്ടു തന്നെയാണ്. ഈ വട്ട് തുടങ്ങിയത് നിന്നെ കണ്ടപ്പോൾ മുതലാണ്. എനിക്ക് ഈ വട്ടിൽ നിന്നും ഒരു മോചനം വേണ്ട സ്വാഹ... നീ എന്ന വട്ടിൽ ലയിച്ച് അവസാനിക്കും അഗ്നി എന്ന ഈ ഞാൻ. എൻറെ ജീവിതം നിന്നിൽ അവസാനിക്കണം... അതാണ് എൻറെ ആഗ്രഹം.”

അഗ്നി പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.

“ആഗ്രഹം അല്ലേ? വെറുതെ കുറെ ആഗ്രഹിക്കു... ആഗ്രഹിക്കുന്നതെല്ലാം നടക്കണം എന്നില്ലല്ലോ?”

“നടക്കും സ്വാഹ... അഗ്നി എന്ന ഞാൻ ആഗ്രഹിക്കുന്നതെന്തും നടത്താൻ ശക്തി ഉള്ളവനാണ്.
especially നിൻറെ കാര്യത്തിൽ... കാരണം നീ എൻറെ മാത്രം ദേവിയാണ്.”

അഗ്നി അത് പറഞ്ഞപ്പോൾ സ്വാഹ അവനെ നോക്കി ക്ഷമയോടെ പറഞ്ഞു.

“ഞാൻ ഇത്ര നേരവും തന്നോട് സംസാരിച്ചത് അൽപമെങ്കിലും സോഫ്റ്റായിട്ട് ആയിരുന്നു. തൻറെ തെറ്റിദ്ധാരണ മാറ്റി ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടാൻ തനിക്ക് തന്നെ മനസ് വരാനാണ് ഞാൻ അങ്ങനെ ചെയ്തത്.

നിൻറെ ആഗ്രഹ പ്രകാരം നീ എൻറെ  കഴുത്തിൽ താലി ചാർത്തി. എൻറെ അനുവാദം ചോദിക്കാതെ എന്നതു പോലും പോട്ടെ, എൻറെ അറിവ് പോലുമില്ലാതെ ആണ് അഗ്നി എൻറെ കഴുത്തിൽ താലി ചാർത്തിയത്.

എനിക്ക് തന്നോട് ചോദിക്കാൻ ഒരേ ഒരു ചോദ്യം മാത്രമേ ഉള്ളൂ.

അഗ്നിദേവ വർമ എന്ന തൻറെ അറിവോടെയും സമ്മതത്തോടെയും അല്ലാതെ ഞാനാണ് താലി കിട്ടിയിരുന്നത് എങ്കിൽ താൻ ഈ വിവാഹം സമ്മതിക്കുമോ?”

ഒരു നിമിഷം ആലോചിച്ച ശേഷം അഗ്നി പറഞ്ഞു.

“ഒരിക്കലുമില്ല... സമ്മതിക്കില്ല...”

അവൻറെ മറുപടി കേട്ട് സ്വാഹ പുഞ്ചിരിയോടെ പറഞ്ഞു.

“അത് തന്നെയല്ലേ ഞാനും ശ്രീലതയും നിങ്ങളോടും പറയുന്നത്. ഇത് മനസ്സിലാക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്.

നിങ്ങൾ തന്നെ പറഞ്ഞു പ്രണയവും പ്രേമവും ഒന്നുമില്ല ഞങ്ങളോട് എന്ന്. പിന്നെ എന്ത് പ്രശ്നമാണ് നിങ്ങൾക്ക്? ആലോചിക്കുക... മനസ്സിരുത്തി ആലോചിച്ച് ഒരു നല്ല തീരുമാനത്തിൽ എത്തുന്നതായിരിക്കും രണ്ടുകൂട്ടർക്കും നല്ലത്.

ഇപ്പോൾ ഞാൻ പോവുകയാണ്. ഇനിയും നമ്മൾ തമ്മിൽ കാണാതിരിക്കാൻ പ്രാർത്ഥിക്കാം.”

അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അഗ്നി അത്രയും സമയം. പിന്നെ അൽപം കള്ളത്തരതോടെ അവളോട് ചോദിച്ചു.

“നീ ഇത് എങ്ങോട്ടാ പറഞ്ഞു പറഞ്ഞു കയറുന്നത്. സത്യമാണ് താൻ പറഞ്ഞതൊക്കെ.
പക്ഷേ താൻ ഇല്ലാതെ ഇനി എനിക്ക് മുന്നോട്ട് ഒരു മിനുട്ട് പോലും പറ്റില്ല. അതുകൊണ്ട് മോളെ സ്വാഹ... നിൻറെ ഈ വാക്ക് സാമർത്ഥ്യം ഒന്നും എന്നോട് വേണ്ട... നടക്കില്ല, കേട്ടോടീ കാന്താരി...”

ഇത്രയും പറഞ്ഞ് അവളുടെ മുഖത്ത് അവൻ ഒന്ന് തട്ടി.

“നീ വായോ... നമുക്ക് ഫ്ലാറ്റിൽ പോകാം. തൻറെ ശ്രീക്കുട്ടി ഇപ്പോൾ എഴുന്നേൽക്കാറായിട്ടുണ്ടാകും.”

“അഗ്നി, ഞാൻ പല പ്രാവശ്യം  പറഞ്ഞതാണ് ഞാൻ തനിച്ചു പൊയ്ക്കോളാം എന്ന്. തനിക്ക് ഞാൻ പറയുന്നത് ഒന്നും എന്താണ് മനസ്സിലാകാത്തത്?”

എന്നാൽ അഗ്നിയുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു. അവൻ ചോദിച്ചു.

“തനിക്ക് ഫ്ലാറ്റിൽ പോണോ? അതോ നമുക്ക് ഇവിടെ തന്നെ കൂടാം... അതാണ് എനിക്കും ഇഷ്ടം. നിൻറെ നെഞ്ചിൽ തല വെച്ച് അങ്ങനെ സ്വപ്നങ്ങൾ പറഞ്ഞു...”

അവൻറെ സംസാരം കേട്ട് ഇനി വേറെ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ സ്വാഹ, അവനെ പറയാൻ സമ്മതിക്കാതെ ഡോറിന് അടുത്തേക്ക് നടന്നു.

അതുകണ്ട് അഗ്നി ചെറുചിരിയോടെ ഡോർ ലോക്ക് തുറന്നു.

പിന്നെ രണ്ടുപേരും പുറത്തേക്കിറങ്ങി.

അഗ്നിയുടെ Black Audi 7 series കാർ  പോർച്ചിൽ അവനെയും കാത്തു കിടപ്പുണ്ടായിരുന്നു.

ഒന്നും പറയാതെ അവനോടൊപ്പം അവളും കാറിൽ കയറിപ്പോയി. 

എന്നാൽ ഇതെല്ലാം ഹോസ്പിറ്റലിൽ തീ പോലെയാണ് news സ്പ്രെഡ് ആയത്.

അവർ നേരെ ചെന്നത് ശ്രീലതയും സ്വാഹയും താമസിക്കുന്ന ഫ്ലാറ്റിലേക്ക് തന്നെയാണ്.

സ്വാഹ ചെല്ലുമ്പോൾ ശ്രീലത അപ്പോഴും ഉറക്കം തന്നെയായിരുന്നു. തങ്ങളുടെ കട്ടിലിൽ അവളെ പുതപ്പിച്ചു കിടത്തിയിട്ട് കൂടെത്തന്നെ ശ്രീഹരി ബെഡിൽ ഇരിപ്പുണ്ട്.
ഏട്ടന്മാർ നാലുപേരും റൂമിൽ തന്നെ ഇരിക്കുന്നുണ്ട്.

അഗ്നിക്കൊപ്പം വന്ന സ്വാഹയെ നോക്കി കാണുകയായിരുന്നു അഞ്ചുപേരും.

എല്ലാവരെയും സംശയത്തോടെ നോക്കുന്ന സ്വാഹയെ നോക്കി അരുൺ പറഞ്ഞു.

“മോളേ സ്വാഹ, ശ്രീക്കുട്ടി അൽപ സമയം കഴിഞ്ഞാൽ ഉണരും. ഞങ്ങൾ എല്ലാവരും താഴെ തന്നെയുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മോള് വിളിച്ചാൽ മതി.”

അവൻറെ സംസാരം കേട്ട് സ്വാഹ സംശയത്തോടെ അരുണിനെ നോക്കി.

അവളുടെ മനസ്സിലെ ചോദ്യം എന്തെന്ന് മനസ്സിലാക്കി Abhay പറഞ്ഞു.

“ഈ ബിൽഡിംഗ് ഇപ്പോൾ ശ്രീഹരിയുടെ സ്വന്തമാണ്. ഇവനാണ് ഇത് വാങ്ങിയിരിക്കുന്നത്. അവർക്ക് അവരുടെ പെണ്ണുങ്ങളെ മാസത്തിലൊരിക്കലെങ്കിലും കാണണം എന്നു പറഞ്ഞ് രണ്ടും കൂടി  ചെയ്തതാണ്.”

“ശ്രീക്കുട്ടി കൂടി എഴുന്നേറ്റ ശേഷം നമുക്ക് എല്ലാം വിശദമായി തന്നെ സംസാരിക്കാം. മോളും കുറച്ചു സമയം റസ്റ്റ് എടുക്ക്. കാലത്ത് എഴുന്നേറ്റ് പോയതല്ലേ കോളേജിൽ?”

അതും പറഞ്ഞു അവർ 6 പേരും അവരുടെ റൂമിൽ നിന്നും ഇറങ്ങി താഴേക്ക് പോയി.

സ്വാഹ അവർ പോയതും പെട്ടെന്നു തന്നെ വാതിലടച്ചു ശ്രീലതയുടെ അടുത്തു വന്നു. സുഖമായി ശാന്തമായി കിടക്കുന്ന അവളെ നോക്കി അവൾ അടുത്തു തന്നെ ഇരുന്നു.

സ്വാഹയുടെ മുഖം ശാന്തമായിരുന്നു. ഇനി എന്തു വേണം എന്നു മാത്രമേ ചിന്തിക്കുന്നുണ്ടായിരുന്നുള്ളൂ.

എന്നാൽ ഈ സമയം Abhay എല്ലാവരോടുമായി പറഞ്ഞു.

“ഇവർ രണ്ടു പേരും നമ്മൾ കരുതുന്ന  പോലെ അല്ല... നല്ല head സ്ട്രോങ്ങ് ആയ പെൺകുട്ടികളാണ്. ഇവരുടെ രണ്ടു പേരുടെയും തെമ്മാടിത്തരം കൊണ്ടൊന്നും അവരെ കൂടെ കൂട്ടാൻ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്.”

“അത് ഏട്ടൻ പറഞ്ഞത് ശരിയാണ്...”

Amey യും പറഞ്ഞു.

അവർ പറയുന്നത് കേട്ട് ശ്രീഹരി പറഞ്ഞു.

“ഞങ്ങളുടെ പെണ്ണുങ്ങളാണ് അവർ. അവരെ ഓർത്ത് ആർക്കും ഒരു ശങ്കയും വേണ്ട. ഞങ്ങളിൽ ജീവൻ ഉള്ളടത്തോളം ഇവിടെ ഈ നെഞ്ചിനകത്ത് ആണ് അവരുടെ സ്ഥാനം.”

ശ്രീഹരി പറയുന്നത് കേട്ട് അഗ്നി പുഞ്ചിരിയോടെ നിന്നു.

xxxxxxxxxxxxxxxxxxxxxxxxxxx

എന്നാൽ ഈ സമയം ഗോവൻ ബ്രദർസ് തങ്ങളുടെ ഭാവി പരിപാടികൾ തീരുമാനിക്കുകയായിരുന്നു.
DD ആണ് ആദ്യം സംസാരിച്ചു തുടങ്ങിയത്.

“മാർട്ടിൻ നമുക്ക് ഒരു പുതിയ ക്ലൈയൻറെ മുഖേനെ പുതിയ ഒരു അസൈമെൻറ് കിട്ടിയിട്ടുണ്ട്.

നാൽപ്പതു പേരാണ് ഡിമാൻഡ്. അതും 15 നും 25 നും ഇടയിൽ ഉള്ളവർ.

ഇനി ഏകദേശം ഒരു മാസത്തിനുള്ളിൽ അതായത് IPL ൻറെ ആദ്യത്തെ ഗെയിമിൻറെ അന്നു തന്നെ ഡീൽ ക്ലിയർ ചെയ്യണം എന്നാണ് പറയുന്നത്.

23 പേരെ ഓൾറെഡി കിട്ടിയിട്ടുണ്ട്. നമ്മുടെ കസ്റ്റഡിയിൽ ഒരു പത്തു പേരെങ്കിലും കാണും. ഇനി ഏഴു പേർ കൂടി വേണം. ഒരാഴ്ചയ്ക്കകം അതും ശരിയാക്കാമെന്ന് സത്യൻ പറഞ്ഞിട്ടുണ്ട്.”

“Ok... “

മാർട്ടിൻ എന്തോ ആലോചനയിൽ ഒന്നും മൂളി കൊടുത്തു.

എല്ലാം കേട്ട് ഫ്രെഡ്ഡി പറഞ്ഞു.

“നമ്മൾ താമസിച്ചിരുന്ന ഹോട്ടലിൽ ആവശ്യത്തിന് ആൾ ഉണ്ട്. എണ്ണം തികയാതെ വന്നാൽ അവിടെ നിന്നും പൊക്കണം.”

അത് കേട്ടപ്പോൾ DD പറഞ്ഞു.

“ഞാൻ കിടന്ന ഹോസ്പിറ്റലിലും നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന പൂന്തോട്ടമാണ്.”

“അത് വേണ്ട DD... അഗ്നിയുടെ സാമ്രാജ്യമാണ് അവിടം. അവനെ ഇതിലേക്ക് ഒന്നും അടിപ്പിക്കാതെ ഇരിക്കുന്നതാണ് നമുക്ക് നല്ലത്. ഇപ്പോൾ നമ്മുടെ ബിസിനസ് നന്നായി പോകുന്നുണ്ട്. അത് അങ്ങനെ പോകുന്നതാണ് എല്ലാവർക്കും നല്ലത്.”

മാർട്ടിൻ പറഞ്ഞതു കേട്ട് DD ദേഷ്യത്തിൽ പറഞ്ഞു.

“എന്തു പറഞ്ഞാലും ഒരു അഗ്നി...  എനിക്ക് മനസ്സിലാകുന്നില്ല... എന്തിനാണ് നിങ്ങൾ അവനെ ഇങ്ങനെ കണക്കിലെടുക്കുന്നത്?”

DD പറയുന്നത് കേട്ട് Fredy യും അവനോടു കൂടി.

അവരുടെ സംസാരം കേട്ട് ഒന്നും പറയാതെ മാർട്ടിൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കു പോയി.

അയാളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി ഇരുന്നു.

അഗ്നിയും ശ്രീഹരിയും തൻറെ ശത്രുക്കളാണ്. അവരെ ഒന്ന് ഒതുക്കി ഐപിഎൽ ടീം നേടാനും ഈ പ്രാവശ്യം ബെസ്റ്റ് ബിസിനസ്മാൻ അവാർഡ് തിരിച്ചു വാങ്ങാനും ആണ് മാർട്ടിൻ തൻറെ രണ്ട് ബ്രദേഴ്സ്നെയും കൂട്ടി ബാംഗ്ലൂരിൽ ലാൻഡ് ചെയ്തത് തന്നെ.

എന്നാൽ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല എന്ന് തന്നെയാണ് കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് മാർട്ടിനു തോന്നുന്നത്. 
അതുകൊണ്ട് തന്നെയാണ് DDയുടെ പുതിയ ബിസിനസ് ഡീൽ എങ്കിലും ഐപിഎല്ലിൻറെ മറവിൽ നടക്കട്ടെ എന്ന് വിചാരിച്ചത്.

ഡ്രഗസ്സും വെപ്പനും കൈകാര്യം ചെയ്യുന്ന പോലെയല്ല ഹ്യൂമൻ ട്രാഫിക്കിങ്. അത് നല്ല പോലെ അറിയാമെങ്കിലും ദൈവത്തിൻറെ സ്വന്തം നാട്ടിലെ പെൺകുട്ടികൾക്ക് സായിപ്പുമാരുടെയും അറബികളുടെയും ഇടയിൽ വൻ ഡിമാൻഡാണ്. അതുതന്നെയാണ് DD യുടെ കണ്ണുകൾ ഡീലിൽ കുടുങ്ങിയത് എന്ന് നന്നായി തനിക്ക് അറിയാം.

എന്നാൽ ഈ സമയം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഒരു സ്പെഷ്യൽ മെസ്സേജ് ഇൻഫ്ലോ ആയി.

ബാംഗ്ലൂർ കേന്ദ്രീകരിച്ച് കേരളത്തിൽ നിന്നും പെൺകുട്ടികളെ കടത്താൻ ഒരു ശ്രമം നടക്കുന്നുണ്ട്. ഇന്നത്തെ ക്യാബിനറ്റ് മീറ്റിംഗിൽ രഹസ്യമായി ഇതിനെപ്പറ്റി അന്വേഷിക്കാൻ ഒരു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് ഉണ്ടാക്കാൻ തീരുമാനമെടുത്തിരുന്നു.

Aman Dev Verma IPS ൻറെ  നേതൃത്വത്തിൽ അഞ്ചംഗ സംഘം ഇതിനായി നിയമിക്കപ്പെട്ടു. 

എല്ലാം വളരെ രഹസ്യമായി ചെയ്യുന്നത് കൊണ്ട് തന്നെ അൺ ഒഫിഷ്യൽ ആയാണ് ഇവർ തങ്ങളുടെ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ തീരുമാനിച്ചിരിക്കുന്നത്. അതിനായി Aman നും കൂട്ടരും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.

IPL announcement എല്ലാം  വളരെ നന്നായി തന്നെ ഗംഭീരമായി നടന്നു.

ആദ്യത്തെ മാച്ച് ഒരു മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് അനൗൺസ്മെൻറ് ഉണ്ടായി. അടുത്ത ഒരു മാസം കഠിന പ്രാക്ടീസ് ആണ്. അതുകൊണ്ട് തന്നെ അഗ്നിയും ശ്രീഹരിയും അവർക്ക് വേണ്ടതെല്ലാം അടുപ്പിച്ച് നൽകിയ ശേഷം നാട്ടിലേക്ക് മടങ്ങി.

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 24

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 24

4.9
8606

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 24 അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം ദേവ് ഓഫീസിൽ നിന്നും വീട്ടിൽ വന്നപ്പോൾ മുറ്റത്ത് ഒരു കാർ കിടക്കുന്നുണ്ട്. ആരുടെ കാർ ആണ് എന്ന് സംശയത്തോടെയാണ് അയാൾ അകത്തേക്ക് വന്ന് തന്നെ. അകത്ത് അമ്പതോടടുത്ത് പ്രായം വരുന്ന നല്ല പ്രൗഡിയോടെ ഉള്ള ഒരു പുരുഷനും അയാൾക്ക് അടുത്തു തന്നെ 45 വയസ്സ് തോന്നുന്ന സ്ത്രീത്വം തുളുമ്പുന്ന ഒരു സ്ത്രീയും ഇരിക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും ശ്രീദേവിയും അവരെ നന്നായി തന്നെ സൽക്കരിക്കുന്നുണ്ട്. മാത്രമല്ല വളരെ&nbs