ഇലപെണ്ണെ....
എന്താ ഇന്ന് കാവൽക്കാരൻ നല്ല മൂഡിൽ ആണല്ലോ... കാറിലേക്ക് കയറുമ്പോൾ മിഷേൽ അവനെ നോക്കി ഒരു നിറഞ്ഞ ചിരി സമ്മാനിച്ചു...
ഹൂം.. എനിക്ക് ഇന്ന് ഫുൾ ഡേ ഓഫീസിൽ ഇരുന്നിട്ട് നിൻ്റെ അടുത്ത് വരാൻ തോന്നുക ആയിരുന്നു..
ഹരിയെട്ടാ ഇപ്പൊ കല്യാണം കഴിഞ്ഞ് രണ്ട് വർഷം ആകാൻ പോകുന്നു... ഇപ്പോഴും ഇന്നലെ കഴിഞ്ഞ പോലെ ഉള്ള സംസാരം ആണല്ലോ....
എൻ്റെ മിഷൂ... നീ എന്നും എനിക്ക് ഒരു കടൽ പോലെ ആണ് ... നിൻ്റെ സംസാരം, കുറുമ്പ്, നീ എന്നെ കെയർ ചെയ്യുന്നത്, നിൻ്റെ പ്രണയം, നീ തരുന്ന ചെറിയ ചെറിയ സർപ്രൈസുകൾ എല്ലാം പലപ്പോഴും ഞാൻ കണ്ണും മിഴിച്ചു നോക്കി നിന്നിട്ടുണ്ട്... ഇവള് ഇങ്ങനെയും ആണോ എന്ന ചിന്തയിൽ... എന്നും എനിക്ക് നീ ഒരു പുതുമ തന്നെ ആണ് പെണ്ണെ...
മിഷേൽ സ്നേഹത്തോടെ അവനെ ഒന്ന് തല തിരിച് നോക്കി...
പെണ്ണെ!! ഡീ ഇങ്ങനെ കൊല്ലുന്ന നോട്ടം നോക്കാതെ ...ഞാൻ ഒന്ന് ഡ്രൈവ് ചെയ്തോട്ടെ..
എൻ്റെ കർത്താവേ!! ഈ ഹരിയെട്ടാൻ...
അതേ ഞാൻ ഇപ്പൊ പറഞ്ഞ കാര്യങ്ങളിൽ മാത്രം അല്ലാ നിന്നിൽ പുതുമ ഞാൻ കാണുന്നത് ....
പിന്നെ...
എന്താ.. അറിയാൻ ഒരു ആകാംഷ... അയ്യ ഡീ...
അറിയാൻ ഒന്നും അല്ലാ... ഹരിയേട്ടൻ്റ വായിൽ നിന്നു കേൾക്കൻ ഒരു സുഖം ആണ്... എന്നാലും പറയണ്ട... എനിക്ക് അറിയാം എന്താ ഉദ്ദേശിച്ചത് എന്ന്..
അയ്യ... പെണ്ണിന് ഒരു നാണം ഒക്കെ വന്നല്ലോ..
പിന്നെ നാണം.. അതൊന്നും ഇല്ല..
ഉണ്ട് മിഷൂ.. ഇപ്പോഴും ഞാൻ നിൻ്റെ അടുത്തേക്ക് വന്നാൽ നിൻ്റെ കണ്ണുകൾ പിടക്കും... ഹൊ എൻ്റെ ദൈവമേ!!! അത് ദേ ഇവിടെ ആണ് തറഞ്ഞു കയറുന്നത്... നെഞ്ചില് തൊട്ട് കാണിച്ചു അവൻ...
മിഷേൽ സ്നേഹത്തോടെ അവൻ്റെ ഇടതു കയ്യിൽ ചുറ്റി പിടിച്ചു... അവൻ്റെ തോളിൽ ഒന്ന് ചുണ്ടുകൾ അമർത്തി...
മീഷൂ... വേണ്ട.... കടിക്കരുത്..
ഞാൻ കടിച്ചില്ലല്ലോ...
ഇല്ല... പക്ഷേ എനിക്കറിയാം നിന്നെ...
അവള് പുഞ്ചിരിയോടെ അവൻ്റെ തോളിൽ ചെറുതായി ഒന്ന് കടിച്ചു...
വേണം എന്ന് വിചാരിച്ചാൽ പിന്നെ കടി തരാതെ ഒരു സമാധാനവും ഇല്ല ഹരിയെട്ടാ... ... അവളുടെ കണ്ണുകൾ അപ്പൊൾ നന്നായി തിളങ്ങി...
എൻ്റെ ദൈവങ്ങളെ... കണ്ടാൽ മാലാഖ ..... ആരേലും പറയുമോ ഇതിൻ്റെ കയ്യിലിരിപ്പ് ഇത് ആണ് എന്ന്...
അത് കേട്ട് അവള് പൊട്ടിച്ചിരിച്ചു... കൂടെ അവനും.
വീട്ടില് ചെന്ന് കുളി കഴിഞ്ഞു പുറത്തു വന്നപ്പോൾ കണ്ട് ഹരി കോഫി കുടിക്കുന്നു...
എനിക്ക് ഇല്ലെ??
ഉണ്ട്.. തണുത്ത് പോകുമല്ലൊന്ന് ഓർത്ത് എടുത്തില്ല..
ഞാൻ എടുത്തോളാം...
കോഫിയും ആയി അവൻ്റെ അടുത്ത് വന്നിരുന്നു അവള് ചോദിച്ചു..
നാട്ടിൽ നിന്നും ആരും വിളിച്ചില്ലെ?
ഹൂം... രേവതി വിളിച്ച്... അവൾടെ കെട്ടിയവൻ ഭയങ്കര ശല്യം ... വരുൺ ആണ് അവനു കൂട്ട് എല്ലാത്തിനും...
ഹൂം.... കഷ്ടം...
ഡോ ... ഡിന്നർ ഉണ്ടാക്കണ്ടേ??
വേണ്ട... ഇന്നലെ ഉണ്ടാക്കിയ ബിരിയാണി ഇരിപ്പുണ്ട്... ചൂടാക്കാം... അത് പോരെ??
ഹൂം.. മതി....
എന്നാ വാ നടന്നിട്ട് വരാം ഹരിയെട്ട..
കുഞ്ഞി... ഇന്നു വേണ്ടാ ഡീ... കുറച്ച് നേരം നീ എൻ്റെ കൂടെ ഇവിടെ ഒന്ന് കിടക്ക്...
ഇപ്പോഴോ?? മണി 6 കഴിഞ്ഞത് അല്ലേ ഉള്ളൂ..
അതിന് എന്താ... ഒന്ന് വാ പെണ്ണെ...
ദേ നിങ്ങള് എന്നെ ഇങ്ങനെ വലിക്കാതെ മനുഷ്യ.. കൊച്ച് പെണ്ണോന്നും അല്ല ഞാൻ..
അതെയോ... പക്ഷേ ഇവിടെ എത്തിക്കഴിഞ്ഞാൽ കൊച്ച് പെണ്ണ് പോലും മാറി നിൽക്കുമല്ലോ...
ഛെ!! നാണം കെട്ടത്...
അവരുടെ സ്വകാര്യ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോൾ ആണ് ഹരിയുടെ ഫോൺ റിംഗ് ചെയ്തത്....
രേവതി എന്ന പേര് കണ്ടതും... മിഷേൽ ഹരിയെ വിട്ട് മാറി
ഛെ!!! ഇവൾക്ക് ഇത് വല്ലാത്ത അസുഖം തന്നെ...
അവൻ്റെ നെഞ്ചില് കൈ വച്ചു അവനെ തള്ളി മാറ്റി അത്രയും പറഞ്ഞു മിഷേൽ എഴുനേറ്റു പുറത്തേക്ക് പോയി... ആദ്യം ആയി അവരുടെ ഇടയിലെ വഴക്ക് രണ്ടു ദിവസം നീണ്ടു നിന്നു... നിശബ്ദതയെ കൂട്ടുപിടിച്ച് ഒരു പോരാട്ടം ആയിരുന്നു മിഷെലിൻ്റെ....
വീണ്ടും ഹരിയുടെ സ്വന്ദനത്തിൽ എല്ലാം നോർമാലായി പോയി തുടങ്ങി... രേവതി വിളിക്കും എങ്കിലും അവള് അത് ശ്രദ്ധിച്ചില്ല... കാരണം അവൾക്കും ഹരിക്കും അറിയാം അ കോളുകളിൽ കഴമ്പ് ഇല്ല എന്ന്.... ഒരിക്കലും അവരുടെ സ്നേഹത്തിൽ അത് ഒരു കരട് ആയില്ല... എങ്കിലും അവൾക്ക് പലപ്പോഴും അവരുടെ സ്വകാര്യ നിമിഷങ്ങൾ അത് നഷ്ടപ്പെടുത്തിയപ്പോൾ അരോചകം ആയി തോന്നി ....
അന്ന് ഹോസ്പിറ്റലിൽ നിന്നും വന്ന മിഷേൽ നല്ല ദേഷ്യത്തിൽ ആയിരുന്നു.. ചെറിയ പനി ആയി ഹരി വീട്ടിൽ ആണ്... ബെൽ അടിച്ചപ്പോൾ വന്നു വാതിൽ തുറന്ന ഹരി അപ്പോഴും രെവതിയോട് സംസാരത്തിൽ ആയിരുന്നു.. ഒരു കയ്യിൽ ഫോൺ പിടിച്ച് മറു കൈ കൊണ്ട് ഹരി അവളെ ഒന്ന് ചേർത്ത് പിടിച്ചു.... ദേഷ്യത്തോടെ മിഷേൽ അവൻ്റെ കൈ തട്ടിക്കളഞു അകത്തേക്ക് പോയി... ഒരു പുഞ്ചിരിയോടെ അവളെ ഒന്ന് നോക്കി അവൻ വീണ്ടും സോഫയിൽ ഇരുന്നു സംസാരം തുടർന്നു... ഫോൺ വച്ച ഹരി റൂമിൽ ചെന്നപ്പോൾ കണ്ട് കുളിച്ച് ഇറങ്ങി വരുന്ന മിഷേൽ.... മുഖം ഒരു കലം കമഴ്ത്തി വച്ചപോൽ ഉണ്ട്...
ഹലോ... എന്താണ് ഇന്ന് എൻ്റെ അച്ചായതി ഇത്ര ദേഷ്യത്തിൽ.
ദേ ഹരിയേട്ട.. രെവതിയോട് സംസാരിക്കുന്നതിൽ എനിക്ക് പ്രശ്നം ഒന്നും ഇല്ല..... പക്ഷേ ഇത് കുറച്ച് ഓവർ ആണ്.. ഭർത്താവിൻ്റെ വീട്ടിൽ ആയിരുന്ന സമയം ഇങ്ങനെ വിളി ഒന്നും ഇല്ലായിരുന്നു.... പിന്നെ എന്താ ഇപ്പൊ??? ഭർത്താവിൻ്റെ ശല്യം ഇവിടെ ഇരുന്നു ഹരിയെട്ടൻ എങ്ങനെ തീർക്കാൻ ആണ്... അവിടെയും അങ്ങളമാരുണ്ടല്ലോ... ഇത് ഒരു മാതിരി കാമുകിയെ പോലെ 24 മണിക്കൂറും ഒരു സംസാരം.
എടീ പെണ്ണെ... ഇപ്പൊ അവള് തനിച്ചല്ലയൊ... അതിൻ്റെ പ്രശ്നങ്ങളും... ഞാനും കൂടി വിട്ട് കളഞ്ഞാൽ ആരും ഇല്ല അവൾക്ക്..
അതേ... അത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്... നിങ്ങളും കൂടി വിട്ടു കളഞ്ഞാൽ എനിക്കും ആരും ഇല്ല...
നിന്നെ അതിന് ആരു വിട്ട് കളയുന്നു... ഓരോ നിമിഷവും നീ എന്നിൽ ഇല്ലെ...
വേണ്ട...പഞ്ചാര വേണ്ട ഹരിയെട്ട... നിങ്ങൾക്ക് പനിയായിട്ട് മരുന്നും തന്നു അല്ലേ ഞാൻ രാവിലെ പോയത്.... സമയം കിട്ടിയപ്പോൾ എല്ലാം വിളിക്കാൻ നോക്കി ഒരിക്കൽ എങ്കിലും ഫോൺ ഫ്രീ ആയിരുന്നോ?? അല്ലങ്കിൽ ഒന്ന് തിരിച്ച് വിളിച്ചോ... എൻ്റെ മാനസിക അവസ്ഥ എന്താ മനസ്സിലാക്കാത്തതു... രെവതിയെ നന്നായി മനസ്സിലാകുന്നുണ്ടല്ലോ...
എൻ്റെ കുഞ്ഞി....എനിക്ക് മരുന്ന് കഴിച്ചപ്പോഴെ പനി മാറി ഈ രണ്ടു വർഷം ഒന്നിച്ച് ജീവിച്ചിട്ടും നിനക്ക് എന്നെ മനസിലായില്ലെ പെണ്ണെ.. നിനക്ക് അറിയാമല്ലോ അവളും ഞാനും എന്താ സംസാരിക്കുന്നത് എന്ന്... ഒന്നുകിൽ തൊടിയിലെ കൃഷിയുടെ കാര്യം അല്ലങ്കിൽ അവളുടെ കെട്ടിയവൻ വന്നു ശല്യം ചെയ്തത്... എന്നിട്ടും നീ ഇങ്ങനെ ഒക്കെ എന്താ പറയുന്നത്...നിൻ്റെ മനസിലും മറ്റുള്ളവരെ പോലെ.......
അതല്ല ഹരിയെട്ടാ... ഞാൻ എത്ര വിഷമിച്ചു... ഒന്ന് പറയാമയിരുന്നല്ലോ കുഴപ്പം ഇല്ല എന്ന്...
സോറി ഡീ... ഇനി ചെയ്യില്ല... എൻ്റെ കൊച്ചു ദേഷ്യം കൊണ്ട് ആകെ ചുമന്നല്ലോ.... അതെങ്ങനെ ആണ് അ പെണ്ണ് ഒന്ന് ഫോൺ വക്കാൻ സമ്മതിക്കണ്ടെ...
ഹൂം...
ദേഷ്യം ആണോ
അറിയില്ല..
എന്നാ ഒരു കോഫീ കിട്ടുമോ
ഹൂം... കൊണ്ട് വരാം
മിഷെലിൻ്റെ പുറകെ അവനും പോയി.... കിച്ചണിൽ അവളെ പുറകിൽ കൂടി ചേർത്ത് പിടിച്ചു നിന്നു അവൻ പറഞ്ഞു...
ഡീ എനിക്ക് അറിയാം നീ നന്നായി വിഷമിക്കുന്നു എന്ന്... ഞാൻ അവളോട് പറഞ്ഞിരുന്നു എന്നെ ഇങ്ങനെ എപ്പൊഴും വിളിക്കരുത് എന്ന്
അപ്പോ അവള് പറഞ്ഞത് ഡ്യൂട്ടി ടൈമിൽ വിളിക്കുന്നില്ലല്ലോ എന്നാണ്.. ഇത്രയും നിഷ്കളങ്ക ആയവളെ എന്ത് പറയാൻ ആണ്..
സാരമില്ല... എനിക്ക് മനസ്സിലാകും... പക്ഷേ കുറച്ച് സമയം എൻ്റെ കൂടെയും ആകാം.. അവളോട് പറഞ്ഞു മനസ്സിലാക്കിക്കോടുക്കുക ഇപ്പൊ ഡ്യൂട്ടി മാത്രം അല്ല ഞാനും ഉണ്ട് എന്ന്....
മിഷൂ.. എന്ത് പറച്ചിൽ ആണ് പെണ്ണെ... ഞാൻ പൂർണം ആയി നിൻ്റെ കൂടെ അല്ലേ.. ഞാൻ പറയാം അവളോട്....
ദിവസങ്ങൾ വീണ്ടും അങ്ങനെ തന്നെ കടന്നു പോയി...
രണ്ടുപേരുടെയും സ്നേഹത്തിൽ ഒരു കുറവും വന്നില്ല എങ്കിലും വഴക്കിനും ഒരു കുറവും ഉണ്ടായില്ല...
ഇന്നു അവരുടെ രണ്ടാം വിവാഹ വാർഷികം ആണ്... രാത്രിയിലെ കേക്ക് കട്ടിങ്ങും റോമാൻസും ഒക്കെ കഴിഞ്ഞു രണ്ടും നല്ല ഉറക്കം ആണ്.. ഇന്ന് അവധി എടുത്തു രണ്ടുപേരും... ഇനി കുറച്ച് ഷോപ്പിംഗ് പിന്നെ ഒരു മൂവി... ഇതിനിടയിൽ ലിസിയും ഫാമിലിയും ആയി പുറത്ത് നിന്നും ലഞ്ച് എന്നാണ് പ്ലാൻ...
കണ്ണു തുറന്നു മിഷേൽ ഹരിയെ നോക്കി നിഷ്കളങ്കമായി ഉറങ്ങുന്നു .
ഹരിയെട്ടാ..
ഹൂം..
എഴുനേൽക്കാൻ...
വേണ്ട....
സമയം കുറേ ആയി ഫുഡ് കഴിക്കാൻ എല്ലാവരും ആയി പുറത്ത് പോകാം എന്ന് ഇന്നലെ ലിസിയോട് ഒക്കെ പറഞ്ഞത് മറന്നോ... അത് കഴിഞ്ഞ് നമുക്ക് മൂവിക്കും പോകണ്ടേ...
പോണോ ഡീ?? ഇവിടെ ഇങ്ങനെ നമ്മൾ രണ്ടും മാത്രം പോരെ...
ഇത്രയും നേരം നമ്മൾ മാത്രം അല്ലായിരുന്നോ??
മതിയായില്ല...
അയ്യ ഡാ... പ്രായം കൂടി വരികയാണ് ഇനി ഇങ്ങനേ ഉള്ള സന്തോഷങ്ങളിൽ ഒക്കെ കൂടുതൽ സമയം ചിലവഴിക്കാൻ നോക്ക്..
എന്താ എൻ്റെ പ്രായത്തിനു കുഴപ്പം... ഞാൻ ഫിറ്റ് ആണ് പെണ്ണെ...
ഞാൻ താങ്ങൂല്ല നിങ്ങളെ.. അങ്ങോട്ട് എഴുനേൽക്കൻ...
ഛെ!!! ഇതിലും നല്ലത് വല്ല കിളി പോലത്തെ പെണ്ണിനെയും നോക്കണം ഇനി... നിൻ്റെ ഡിപ്പാർട്ട്മെൻ്റിൽ പുതിയത് ആയി വന്ന കരിഷ്മ... അ പഞ്ചാബി... എന്നോട് ഒരു സ്നേഹം ഒക്കെ ഉണ്ട് അവൾക്ക്....
ഹൂം.. നമുക്ക് അവളെ തന്നെ കെട്ടാം .. ഇപ്പൊ നിങൾ ഒന്ന് എഴുനേൽക്കാൻ നോക്ക്...
ഒരു സ്നേഹം ഇല്ലല്ലൊ പെണ്ണെ.. ഒരു ഉമ്മയൊക്കെ തന്നു വേണ്ടെ ഉണർത്താൻ..
ഉമ്മ മാത്രം അല്ലാ... അങ്ങനെ പലതും തന്നിട്ട് അധികം സമയം ഒന്നും ആയില്ലല്ലോ മേജറെ..
ഡീ.. നീ കണക്ക് പറയുന്നോ... നിന്നെ ഞാൻ...
അയ്യോ വേണ്ട... ഞാൻ പോയി കുളിച്ച് വരാം...
അവള് കുളിക്കാൻ പോയപ്പോൾ ആണ് രേവതിയുടെ ഫോൺ വന്നത് വിഷ് ചെയ്യാൻ... പിന്നെ ഇന്നലെ ഭർത്താവ് വന്നു വഴക്ക് ഉണ്ടാക്കിയ കാര്യം പറയാൻ....
ഹരിയെട്ടാ... ഫോണിൽ പിടിച്ച് ഇരിക്കാതെ പോയി ഒരുങ്ങി യെ...
ഹലോ രേവതി... എനിക്ക് മിഷെലിനെയും കൊണ്ട് ഒന്ന് പുറത്ത് പോകണം ... ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ... നിന്നോട് പിന്നെ സംസാരിക്കാം.
ശെരി വല്യേട്ട....ചേട്ടത്തിയെ സ്നേഹം അറിയിക്കണെ...
ഹും... ശരി ഡീ...
എല്ലാവരും വലിയ സന്തോഷത്തോടെ ആണ് ലഞ്ച് പാർട്ടിക്ക് പോയത്... താമസിച്ചത് കൊണ്ട് ഹരിയും മിഷേലും ഷോപ്പിംഗ് ക്യാൻസൽ ചെയ്തു... ലിസിയുടെ ഫാമിലിയും പിന്നെ കിട്ടുവും ജൂഹിയും ഉണ്ടായിരുന്നു അവരുടെ കൂടെ ...
ലിസിയും ആയി വാഷ് റൂമിൽ പോയി തിരിച്ചു വന്ന മിഷേൽ ടോമിച്ചനോട് ചോദിച്ചു...
ഹരി ഏട്ടൻ എവിടെ??
പെങ്ങളുടെ കോൾ വന്നു... പുറത്ത് പോയി...
മിഷേലിൻ്റെ മുഖം ഒന്ന് മങ്ങി എങ്കിലും അവള് പുറത്ത് കാണിക്കാതെ ഇരുന്നു കഴിച്ചു...
മിഷി നിങൾ വാഷ് രൂമിൽ പോയപ്പോൾ വെയിറ്റർ ഒക്കേഷൻ ചോദിക്കാൻ വന്നിരുന്നു.. അവരു ലഞ്ച് കഴിഞ്ഞ് ഫ്രീ കേക്ക് കൊണ്ട് വരും...
ഓഹോ.... അത് കൊള്ളാം അല്ലേ ആൻ്റി...
എന്ത് പറ്റി മിഷി... നീ ആകെ ടെൻഷൻ ആണല്ലോ... ഹരിയും നാട്ടിൽ സംസാരിക്കുന്നു.... രേവതിക്ക് അവിടെ വല്യ പ്രശ്നങ്ങൾ വല്ലതും ആണോ?? എപ്പോഴും ഇങ്ങനെ വിളിക്കുന്നു...
അതേ ഡീ ലിസി... ഭർത്താവിൻ്റെ നല്ല ശല്യം ഉണ്ട്... അയാളെ രണ്ടാം ഭാര്യ കളഞ്ഞിട്ടു പോയി... ഇപ്പൊ ഇവളെ തിരിച്ച് വിളിക്കുന്നു... പുള്ളിക്കാരി പോകാൻ തയാർ അല്ല... പിന്നെ ആരും ഇല്ലല്ലോ കൂടെ ... അപ്പോ ഹരിയെട്ടനെ വിളിക്കും... രണ്ടു പേരോടും മാറിയും തിരിഞ്ഞും സംസാരം ആണ്.
ഓഹോ... കഷ്ടം...
ആഹാരം കഴിച്ചു കഴിഞ്ഞു വെയിറ്റർ വന്നു ചോദിച്ചു
മാം കേക്ക് കൊണ്ട് വരട്ടെ...
സോറി... വേണ്ട... അത് വേണ്ട... അദ്ദേഹം കുറച്ച് ബിസി ആണ്...
അവളുടെ മുഖത്തെ വിഷമം കണ്ട് ലിസിക്കും നല്ല വിഷമം വന്നു.
ആഹാരം കഴിച്ചു കഴിഞ്ഞു ഹരി വന്നില്ല.... വീണ്ടും ഒരു 15 മിനിറ്റ് കൂടി വൈറ്റ് ചെയ്തു എങ്കിലും ഹരി വന്നില ... ഫോൺ ബിസി ആയത് കൊണ്ട് വീളിക്കുന്നതിലും അർഥം തോന്നിയില്ല...
ഡീ മിഷി... നിങൾ ഇരിക്ക്... ഹരിഏട്ടൻ വന്നിട്ട് കൂടെ വാ... എനിക്ക് രാത്രി ഡ്യൂട്ടിക്ക് പോകണം.. ഒന്ന് പോയി കുറച്ച് നേരം കിടക്കട്ടെ..
അത് നിങൾ പൊയിക്കൊ ലിസി .. ജൂഹിക്കും ഷോപ്പിംഗ് പോകണം എന്നല്ലേ പറഞ്ഞത്.... ഞാൻ ഏട്ടൻ്റെ കൂടെ വരാം .
ഷൂവർ മിഷി???
അതേ ടോമിച്ചാ... നിങൾ വിട്ടോ...
അവരും പോയി കഴിഞ്ഞ് ബിൽ ഒക്കെ ക്ലീയർ ചെയ്തു ഒരു മണിക്കൂർ കൂടി അവളു വെയ്റ്റ് ചെയ്തു. പിന്നെ അവനെ ഫോൺ ചെയ്തു എങ്കിലും ഫോൺ ബിസി ആയിരുന്നു... അവസാനം മിഷേൽ തനിയെ വീട്ടിലേക്ക് പോയി... നന്നായി ഒന്ന് പൊട്ടിക്കരഞ്ഞു... ഇത്രയും അവഗണന ഒരിക്കലും പ്രതീക്ഷിച്ചില്ല....അറിയാം അവൾക്ക് പ്രശ്നം ഉണ്ട്... എങ്കിലും ഇന്നൊരു ദിവസം.... അവരുടെ ഒക്കെ മുന്നിൽ നാണം കെട്ടു... ഇങ്ങനെയും ഉണ്ടോ സഹോദര സ്നേഹം.... അവരുടെ ജീവിതം കരക്കടുപ്പിച്ച് സ്വന്തം ജീവിതം നശിക്കുന്നത് കാണാൻ വയ്യേ ഇ മനുഷ്യന്. അവസാനം അവളും ഒരു തീരുമാനത്തിൽ എത്തി...
സംസാരം എല്ലാം കഴിഞ്ഞ് സമയം നോക്കിയപ്പോൾ ഹരിക്ക് മനസിലായി എല്ലാം കയ്യിൽ നിന്നും പോയി എന്ന്.... രേവതിയുടെ ഭർത്താവ് വീട്ടില് വന്നു അവളെ അടിച്ച്... അത് ചോദിച്ചു പറഞ്ഞു ഇരുന്നു പോയി... എങ്കിലും എൻ്റെ കുഞ്ഞിക്ക് എന്നെ മനസ്സിലാകും.... പക്ഷേ ഇപ്പൊ അവളെ വിളിച്ചാൽ ശരി ആകില്ല
ഹലോ... ടോമിച്ച... എവിടെ ആണ് നിങൾ..
ഡാ... ഞങ്ങൽ വീട്ടില് ആണ് മിഷി അവിടെ വെയ്റ്റ് ചെയ്തു... കുറച്ച് മുൻപ് തിരിച്ച് വീടിൽ എത്തി.. നീ ഇത് എന്ത് പണി ആണ് കാണിച്ചത്. നീ എവിടെ ആണെട?
സോറി ഡാ... ഞാൻ പെട്ടു പോയി.. വരുന്നു ഞാൻ...
ഹരി വീട്ടില് വന്നപ്പോൾ മണി 6.30 കഴിഞ്ഞ്... താമസിക്കാൻ കാര്യം ഉണ്ട് അവൾക്ക് ആയി ഒരു ഗിഫ്റ്റ് കൂടി വാങ്ങാൻ പോയിട്ട് ആണ് വരുന്നത്....
ബെൽ അടിച്ചിട്ടും വാതിൽ തുറക്കുന്നില്ല എന്ന് കണ്ട് താഴെ പാർക്കിങ്ങിൽ പോയി വണ്ടിയിൽ നിന്നും സ്പെയർ കീ എടുത്ത് വന്നു വാതിൽ തുറന്നു... എവിടെയും വെട്ടം ഇല്ല... ഇത് എവിടെ പോയി...ഇനി പുറത്ത് വല്ലോ പോയോ... എവിടെ പോയാലും ഈ നേരം ലൈറ്റ് ഇടാതെ പോകില്ലല്ലോ... ദൈവമേ ദേഷ്യത്തിൽ ആകും
അകത്തു കയറി ലൈറ്റ് ഓൺ ചെയ്തു... എല്ലാടത്തും അവളെ നോക്കി... വിളിച്ച്.... കണ്ടില്ല... അപ്പോഴാണ് ഡൈനിങ് ടേബിളിൽ ഒരു പേപ്പർ കണ്ടത്... ഹരി അത് എടുത്ത് വായിച്ചു...
"ഹരിയെട്ട... ഇനി വയ്യ... ഞാൻ കുറേ സഹിച്ചു... ഇനി വേണ്ട... ആത്മാഭിമാനം എനിക്കും ഉണ്ട്.. എന്നെ അന്വെഷിക്കണ്ട.. ഒരു താമസ സ്ഥലം കണ്ടു പിടിച്ചു നാളെ ഞാൻ വരും എൻ്റെ സാധനം എടുക്കാൻ... ഇനി ഒരു കൂടിക്കാഴ്ച ആഗ്രഹിക്കുന്നില്ല."
പിന്നെ റൂമിൽ എല്ലാടവും ഒന്ന് ചുറ്റി നോക്കി അവൻ ... അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... അ പേപ്പറും കയ്യിൽ പിടിച്ചു സോഫയിലേക്ക് ഇരുന്നു... പിന്നെ ഫോൺ എടുത്തു ഡയൽ ചെയ്തു...
ഹലോ രേവതി... അവസാനം നമ്മൾ വിചാരിച്ച പോലെ നടന്നു... അവള് എന്നെ വിട്ടു പോയി... ഇപ്പൊൾ ഞാൻ ഫ്രീ ആണ്... അതേ ഇന്നു തന്നെ ഈ സന്തോഷവും കിട്ടി എനിക്ക്... പിന്നെ ബാക്കി ഒക്കെ ഞാൻ പിന്നെ പറയാം.. എനിക്ക് ഇതൊന്നു ആഘോഷിക്കണം... ഞാൻ ഒന്ന് ബാറിൽ പോകട്ടെ... ഇവിടെ ഇരുന്നു കുടിച്ചാൽ അ സുഖം വരില്ല ഡീ.... ലൗ യൂ ഡീ..
അതും പറഞ്ഞു.. ഫോൺ കട്ട് ചെയ്തു ഒരു മൂളിപ്പാട്ട് പാടി... അവള് എഴുതിയ പേപ്പറിന് താഴെ എന്തോ ഒന്ന് എഴുതി.. അത് അവിടെ തന്നെ വച്ച് വീടും പൂട്ടി ഹരി സന്തോഷത്തോടെ കയ്യിൽ ഇരുന്ന കീ കറക്കി ഇറങ്ങി നടന്നു....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟