Aksharathalukal

വേണി _18



💜💜💜💜💜💜💜💜💜💜

രാവിലെ അഭി ഓഫീസിൽ പോവാൻ ഇറങ്ങിയപ്പോഴും വേണി നേരത്തെ വരുന്ന കാര്യം ഓർമിപ്പിച്ചിരുന്നു.
വീട്ടിലേയ്ക്ക്  പോകുന്ന സന്തോഷത്തിൽ ഓരോ കാര്യങ്ങളും ഓടി നടന്ന് ചെയ്യുകയായിരുന്നു വേണി.

\"നിങ്ങൾ അങ്ങോട്ട് ചെല്ലുന്ന കാര്യം വീട്ടിൽ അറിയിച്ചോ മോളെ..
ഉച്ചയ്ക്കത്തേയ്ക്കുള്ള കറിയ്ക്കു പച്ചക്കറി അരി യുന്നതുനിടെ ലതിക വേണിയോടായി ചോദിച്ചു.

\"ഇല്ല ലതാമ്മേ, സർപ്രൈസ് ആയി ചെല്ലുന്നതല്ലേ അതിന്റെ ഒരു ഭംഗി 😌..അമ്മയ്ക്ക് എപ്പോഴും പരാതിയാണ് അങ്ങോട്ട് ചെല്ലുന്നില്ല എന്ന്.പിണക്കം അങ്ങ് തീർത്തു കൊടുക്കാല്ലോ…

\"അത് ശെരിയാ…വേണിച്ചേച്ചി പറയാതെ ചെല്ലുമ്പോൾ സന്തോഷത്തിന് മാറ്റ് കൂടും.
എനിയ്ക് ഇങ്ങനെയൊന്നും പോവാൻ ഒക്കില്ലല്ലോന്ന് ഓർക്കുമ്പോഴാ…

\"സാരല്യ മാധു, എല്ലാം ശെരി ആവും. അപ്പു നിന്നെ കൊണ്ട് പോകും..നിനക്കറിയാവുന്നതല്ലേ എന്തിനും മടിക്കില്ല നിന്റെ ആൾക്കാർ ഇതിന്റെ ചൂട് ആറും മുൻപേ നിങ്ങൾ അങ്ങോട്ടേക് ചെല്ലുന്നത് അപകടമാണ് അതല്ലേ അവന് ഒഴിവ് പറയുന്നത്..

വേണി മാധുവിനെ സമദാനിപ്പിച്ചു.

3മണി ആയപ്പോഴേയ്ക്കും അഭി ഓഫീസിൽ നിന്ന് തിരികെ എത്തി.അപ്പോഴേയ്ക്കും വേണി റെഡി ആയി നിന്നു. അവർ രണ്ട് പേരും കൂടി വേണിയുടെ വീട്ടിലേക്കു യാത്ര തിരിച്ചു.
……………………………………….

വീട്ടിലേയ്ക്കുള്ള വളവ് തിരിഞ്ഞപ്പോഴേ വേണിയുടെ കണ്ണിലെ തിളക്കം അഭി കണ്ടു.

\"ഹോ, ന്റെ ദൈവമെ, വിശന്ന് കിടന്നവന് ബിരിയാണി കിട്ടിയ സന്തോഷം ഉണ്ടല്ലോ ന്റെ കിച്ചുസേ നിന്റെ മുഖത്ത്..
വേണിയെ കളിയാക്കി അഭി പറഞ്ഞു.

\"പിന്നില്ലാതെ,, 😏എനിക്ക് ന്റെ വീട് എന്ന് പറയുന്നത് ഒരു വികാരം തന്നെയാ..

ഗേറ്റിൻ മുന്നിൽ കാർ നിർത്തി വേണി ഇറങ്ങി ഗേറ്റ് തുറന്ന് കൊടുത്തു. അഭി മുറ്റത്തേക് കാർ ഓടിച്ചു കയറ്റിയപ്പോഴേയ്ക്കും അകത്തു നിന്ന് ശേഖരനും വസുന്ധരയും ഇറങ്ങി വന്നു.

\"ഹാ, കയറി വരൂ മക്കളെ ശേഖരൻ രണ്ട് പേരെയും പൂമുഖത്തേക് ക്ഷണിച്ചു.

\"ഒന്ന് വിളിച്ചു പോലും പറഞ്ഞില്ലല്ലോ, പലഹാരങ്ങൾ എങ്കിലും ഉണ്ടാക്കി വച്ചേണെല്ലോ ഞാൻ….വസുന്ധര വേണിയോടായി പറഞ്ഞു

\"പലഹാരങ്ങൾ ഒന്നും കഴിയ്ക്കാനല്ലല്ലോ അമ്മേ ഞാൻ വന്നത്, ന്റെ അമ്മയെയും അച്ഛനെയും കാണാൻ alle😌…വേണി വസുന്ധരയുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

ആണുങ്ങൾ രണ്ട് പേരും സോഫയിരുന്നു കൊണ്ട് ഓരോരോ വിശേഷങ്ങൾ പറഞ്ഞു. വേണിയും വസുന്ധരയും കൂടെ അടുക്കളയിലേയ്ക് നടന്നു 
അടുക്കളയിലെ ഓരോ ഭരണിയും തുറന്ന് എന്താണെന്ന് നോക്കുന്ന വേണിയെ കാൺകെ വസുന്ധരയ്ക് വാത്സല്യമാണ് തോന്നിയത്.

\"ഓഹ്, കെട്ടിച്ചു വിട്ടിട്ടും നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോ ന്റെ വേണിയെ, ലതികയോടും നീ ഇങ്ങനെ തന്നെ ആണോ..

\"ഞങ്ങളെകട്ടിലും കുട്ടിയാണ് ലതാമ്മ…അമ്മയെപ്പോലെ പഴഞ്ചൻ അല്ല കേട്ടോ..

ഒരു വശത്തേക് മുഖം കൊട്ടികൊണ്ട് ഉണ്ണിയപ്പം കഴിച്ചുകൊണ്ടാണ് അവൾ മറുപടി കൊടുത്തത്.

\"അതവിടെ വച്ചിട്ട് നീ ഈ ചായ കൊണ്ട് അഭിയ്ക് കൊടുക്ക് വേണി..

വേണിയുടെ പുറകെ പത്രത്തിൽ ഉണ്ണിയപ്പവുമായി വസുന്ധരയും ഹാളിലേയ്ക്ക് നടന്നു

തുടരും
✍️നിശാഗന്ധി 💕






വേണി _19

വേണി _19

4.4
1810

💜💜💜💜💜💜💜💜💜💜💜💜\"അപ്പുവിന്റെ കാര്യത്തിൽ ന്തേലും പ്രശ്നം ഉണ്ടായോ മോനെ, വാസുദേവന്റെ (മാധുരിയുടെ അച്ഛൻ )ഭാഗത്തു നിന്നും….വസുന്ധര നൽകിയ ചായ ചുണ്ടോടാടുപ്പിച്ചു കൊണ്ട് ശേഖരൻ ചോദിച്ചു.\"ഇല്ല ശേഖരന്മാമേ,ഇതുവരെ പ്രശ്നമൊന്നുമില്ല, പറയാൻ ഒക്കില്ല അവരുടെ കാര്യമല്ലേ ഏത് നിമിഷവും ഒരു ആക്രമണം പ്രേതീക്ഷിയ്ക്കാം…ചിരിച്ചു കൊണ്ടാണ് അഭി അത് പറഞ്ഞതെങ്കിലും അവന്റെ ഉള്ളിന്റെ ഉള്ളിൽ അതിനെ കുറിച് ആദി ഉണ്ടായിരുന്നു.ഓരോ വിശേഷങ്ങൾ പറഞ്ഞു ഇരുന്നപ്പോഴേയ്ക്കും നേരം പോയതറിഞ്ഞില്ല.ശേഖരന്റെയും വസുന്ധരയുടെയും നിർബന്ധത്തിന് വഴങ്ങി വേണിയും അഭിയും അവിടെ തങ്ങാൻ തീരുമാനിച്ചു.