Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 25

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 25

“ഏട്ടൻ ഇപ്പോൾ എന്താണ് പറഞ്ഞത് എന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. ആര് നാലുപേരുടെ കാര്യമാണ് ഏട്ടൻ ഇപ്പോൾ പറഞ്ഞത്?”

അത് കേട്ട് അമൻ ചിരിയോടെ പറഞ്ഞു.

“എൻറെ രണ്ട് അനിയന്മാരുടെയും അവരുടെ ഭാര്യമാരുടെയും കാര്യമാണ് ഞാൻ പറഞ്ഞത്.”

അപ്പോഴും അവൾക്ക് കാര്യം ഒന്നും മനസ്സിലായില്ല.

“എൻറെ ജീവിതവും ഏട്ടൻറെ ബ്രദേഴ്സും ആയുള്ള ബന്ധം... അതും ഞാൻ കാരണം അവരും അവരുടെ വൈഫും തമ്മിലെന്താണ്?”

അവളുടെ സംശയങ്ങൾ എല്ലാം കേട്ട് അമൻ പറഞ്ഞു.

“നമുക്ക് കുറച്ച് സംസാരിക്കാം എന്ന് തോന്നുന്നുണ്ടോ? മോൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം മതി.”

എന്നാൽ കൺഫ്യൂഷനിൽ ആയ സ്വാഹ അമൻ പറഞ്ഞത് എന്താണ് എന്ന ആലോചനയിലായിരുന്നു.

“അത്... ഏട്ടൻ വായോ... നമുക്ക് സംസാരിക്കാം. ഏട്ടനു എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ എനിക്കും ആഗ്രഹമുണ്ട്. But no questions to me...”

അവൾ പറഞ്ഞത് കേട്ട് പുഞ്ചിരിയോടെ അവൻ കാർ സ്റ്റാർട്ട് ചെയ്തു.

“agreed...  മോൾക്ക് ഏട്ടൻറെ ക്വാർട്ടേഴ്സിൽ വരാൻ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ?”

കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ അമൻ ചോദിച്ചു.

അവൻറെ ചോദ്യം കേട്ട് അവളൊന്നു പുഞ്ചിരിച്ചു. അത്രമാത്രം.

കാർ അവൻറെ ക്വാർട്ടേഴ്സിൽ ചെന്നു.

 സെക്യൂരിറ്റി ഗേറ്റിൽ തന്നെ തൻറെ സിസ്റ്റർ ആണ് അവൾ എന്ന് അവൻ എഴുതി കൊടുത്തു.

ക്വാർട്ടേഴ്സിൽ എത്തിയ ശേഷം അവൻ പറഞ്ഞു.

“താൻ ഇരിക്ക്. ഞാനെന്നു ഫ്രഷായി വരട്ടെ.”

അതും പറഞ്ഞു അവൻ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് ഒരു ഷോർട്സും ടീഷർട്ടും എടുത്തിട്ട് അവൾക്കു മുൻപിൽ വന്നു.

അവൻറെ കയ്യിൽ രണ്ട് കപ്പിൽ ഗ്രീൻടീ ഉണ്ടായിരുന്നു.

“ഞാൻ ഒന്നും ഉണ്ടാകാറില്ല ഇവിടെ.”

അതും പറഞ്ഞ് അവൻ ഒരു കപ്പ് അവൾക്ക് നേരെ നീട്ടി.

അവൾ പുഞ്ചിരിയോടെ ആ കപ്പ് അവനിൽ നിന്നും വാങ്ങി പതിയെ കുടിക്കാൻ തുടങ്ങി.

കുടിച്ചു കൊണ്ടിരിക്കുമ്പോൾ അമൻ അവളെ നോക്കി പറഞ്ഞു.

(Past continuing little more).

“അന്ന് അച്ഛനുമമ്മയും തൻറെയും ശ്രീ കുട്ടിയുടെയും വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ചിരുന്നു. 

നിങ്ങൾ പറഞ്ഞതു പോലെ തന്നെ രണ്ടു വീട്ടുകാരും എല്ലാം നിങ്ങളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് എന്ന് തന്നെയാണ് പറഞ്ഞത്.

പിന്നെ എന്താണ് നിങ്ങൾക്ക് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം ശ്രീക്ക് ഒരു കോൾ വന്നു.

ആരാണ് എന്താണ് എന്നൊന്നും പറഞ്ഞില്ല. 

നിങ്ങളുടെ നാട്ടിലെ ഒരു ഫാക്ടറിയുടെ ഗോഡൗണിൽ ശ്രീകുട്ടിയുണ്ട് എന്നും എത്രയും വേഗം വന്ന് അവളെ രക്ഷിക്കണമെന്നും മാത്രമാണ് ആ വിളിച്ച ആൾ പറഞ്ഞത്.

അത് കേട്ട സമയം തന്നെ ശ്രീഹരിയും അഗ്നിയും പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. നിങ്ങളെ രണ്ടു പേരെയും ഫോണിൽ ഒരുപാട് ട്രൈ ചെയ്തു. പക്ഷേ നിങ്ങളുടെ രണ്ടുപേരുടെയും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

പോകുന്ന വഴിക്ക് അഗ്നി എന്നെയും Amey ന്നെയും വിളിച്ചു പറഞ്ഞിരുന്നു. ഞങ്ങൾ അരുണിനെയും അഭയനെയും കൂട്ടി അഗ്നി പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു.

ഞങ്ങൾ എത്തുമ്പോഴേക്കും അഗ്നിയും ശ്രീഹരിയും അവിടെ ഉണ്ടായിരുന്നു. ശ്രീയുടെ കയ്യിൽ ശ്രീക്കുട്ടി ബോധമില്ലാതെ തളർന്നു കിടക്കുന്നുണ്ട്.

അരുണേട്ടൻ വേഗം തന്നെ അവളെ ചെക്ക് ചെയ്തു.

എന്തോ മരുന്ന് അവളിൽ കുത്തി വെച്ചിട്ടുണ്ട് എന്ന് പറയുന്നത് കേട്ട് ശ്രീഹരിയും അഭയും കൂടി അവളെ വേഗം അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടു പോയി. 

എന്നിട്ടും ഞങ്ങൾ നാലു പേരും ആ ഫാക്ടറിയും ഗോഡൗണും അരിച്ചു പെറുക്കി. എങ്കിലും തന്നെ അവിടെ ഒന്നും കണ്ടു കിട്ടിയില്ല.

പക്ഷെ എന്തൊക്കെയോ പ്രശ്നങ്ങൾ ആ ഗോഡൗണിൽ ഉണ്ട് എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ Amey അടുത്ത പോലീസ് സ്റ്റേഷനിൽ ഇൻഫോം ചെയ്തു.

ഞങ്ങൾ പിന്നെയും മോളെ അവിടെ കുറേ സമയം അന്വേഷിച്ചുവെങ്കിലും കണ്ടുകിട്ടിയില്ല.

പിന്നീട് രണ്ടു ദിവസത്തിനു ശേഷം അവിടെ എന്തോ സ്മെല്ല് ഉണ്ടെന്ന് പരിസരവാസികളുടെ കമ്പ്ലീറ്റ് മുഖേനെ പോലീസ് വീണ്ടും പരിശോധിച്ചപ്പോഴാണ് രണ്ട് അഴിഞ്ഞ മൃതദേഹങ്ങൾ കിട്ടിയത്.

പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ മനസ്സിലായി അത് രണ്ട് ആണുങ്ങൾ ആയിരുന്നു വെന്നും ബോഡിയിൽ എന്തോ മരുന്ന് കുത്തി വെച്ചിരുന്നു എന്നും പിന്നെ തലയ്ക്കു പിന്നിൽ രണ്ടുപേർക്കും ചതവും ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലായി.

എന്നാൽ അവരെ അന്വേഷിച്ച് ആരും തന്നെ വന്നില്ല എന്നതു കൊണ്ടും ആ ഫാക്ടറി യുടെയും ഗോഡൗണിൻറെയും ഓണർ ആക്സിഡൻറ്ൽ മരിച്ചു പോയി എന്നതിനാലും പിന്നെ കേസ് ഒന്നും ഉണ്ടായില്ല.

ഏകദേശം ഒരാഴ്ച എടുത്തു ശ്രീക്കുട്ടിക്ക് ബോധം തെളിഞ്ഞു എന്താണ് ഉണ്ടായത് എന്ന് പറയാൻ. എന്നാൽ ആദ്യമൊന്നും അവൾ ഒന്നും വിട്ടു പറഞ്ഞിരുന്നില്ല.

അവൾ കരുതിയിരുന്നത് അഗ്നിയും ശ്രീഹരിയും കൂടിയാണ് എല്ലാം ചെയ്തതെന്നാണ്. അവളെയും കുറ്റം പറയാൻ പറ്റില്ലല്ലോ? 
അതുപോലെ ആയിരുന്നില്ലേ അവരുടെയും പ്രകടനങ്ങൾ.

പിന്നെ ഒരു ദിവസം അഗ്നിയെ കൂട്ടി ശ്രീ അവളുടെ റൂമിൽ ചെന്നു.

അഗ്നിയുടെ അന്നത്തെ കോലം കണ്ട ശ്രീക്കുട്ടി സംശയത്തോടെ ശ്രീയെ നോക്കി.

അതുകണ്ട് ശ്രീ അവളോട് ചോദിച്ചു.

“നിനക്ക് ഇവനെ കണ്ടിട്ടും തോന്നുന്നുണ്ടോ ഞങ്ങളാണ് ഇതെല്ലാം ചെയ്തതെന്ന്?”

അതുകേട്ട് അവൾ ദേഷ്യത്തോടെ പറഞ്ഞു.

“സ്വാഹ, അവളെ എൻറെ മുന്നിൽ കൊണ്ടു വരാതെ ഞാനൊന്നും പറയില്ല.”

അവളുടെ സംസാരം അവനെ വല്ലാതെ ദേഷ്യപ്പെടുത്തിയിരുന്നു. അവൻറെ മനസ്സിൻറെ നിയന്ത്രണം വിട്ട് അവൻ  ഉറക്കെ ചോദിച്ചു.

“ഈ ഭ്രാന്തനെപ്പോലെ തൻറെ പെണ്ണിനെ തേടി നടക്കുന്ന ഇവനും ഞാനും ആണോ നിങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം ശ്രീ? നീ മൗനം പാലിക്കുന്ന ഓരോ നിമിഷവും, സ്വാഹ... അവൾക്ക് അവളുടെ ജീവൻ വരെ നഷ്ടമാകും. നീ നിനക്ക് അറിയാവുന്നത് പറയാതെ ഇരുട്ടിൽ തപ്പാൻ മാത്രമേ ഞങ്ങൾക്ക് ആവുകയുള്ളൂ ശ്രീക്കുട്ടി...”

അത്രയും പറയുന്ന ശ്രീയെ മാറ്റി നിർത്തി അഗ്നി അവൾക്ക് മുന്നിലേക്ക് വന്നു.

“ശ്രീക്കുട്ടി... പ്ലീസ് പറയ്, സ്വാഹ... എൻറെ ദേവി അവൾ എവിടെയാണ്? അവൾ ഇല്ലാതെ എനിക്ക് പറ്റില്ല...”

അത്ര നേരവും മിണ്ടാതിരുന്ന അഗ്നി അവളുടെ കാൽക്കൽ മുട്ടുകുത്തിയിരുന്നു കൊണ്ട് കരഞ്ഞു കൊണ്ട് പറഞ്ഞു.

അവൻറെ നിസ്സഹായാവസ്ഥ ശരിക്കും അവൾക്കു മനസ്സിലായി. അതുകൊണ്ടാണ് അവൾ അവർക്കറിയാവുന്നതെല്ലാം പറയാൻ തുടങ്ങിയത്.

ഒരു ലോങ്ങ് വീക്കെൻഡിൽ നാട്ടിൽ പോകാൻ നിൽക്കുമ്പോഴാണ് സ്വാഹയ്ക്ക് ഒരു കോൾ വന്നത്. 

അതും നാട്ടിൽ നിന്ന് അവളുടെ അപ്പച്ചി ആയിരുന്നു.

എത്രയും പെട്ടെന്ന് വീട്ടിൽ വരാൻ മാത്രം പറഞ്ഞ് അവർ കോൾ കട്ട് ചെയ്തു.

എന്തായാലും വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത് കൊണ്ട് ഞങ്ങൾ രണ്ടുപേരും നാട്ടിലേക്ക് തന്നെ പോയി. ഞാൻ എൻറെ വീട്ടിലേക്കും അവൾ അവളുടെ വീട്ടിലേക്കും.

എന്നാൽ അതിനു ശേഷം ഒരു കോൺട്റും അവളുമായി ഉണ്ടായിരുന്നില്ല. ആദ്യമായാണ് ഇങ്ങനെ ഒരു അവസ്ഥ. അതുകൊണ്ടു തന്നെ എന്തോ വല്ലായ്മ തോന്നി.

രണ്ടുദിവസം കഴിഞ്ഞിട്ടും തിരിച്ചു പോകേണ്ട ദിവസമായിട്ടും അവൾ എന്നെ വിളിക്കുകയോ എൻറെ കോള് അറ്റൻഡ് ചെയ്യുകയോ ചെയ്തില്ല.

അതുകൊണ്ടു തന്നെ ഞാൻ അവളുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു. അമ്മയോട് പറഞ്ഞു ഞാൻ ഇറങ്ങി.

എൻറെ ആകെയുള്ള അമ്മയെ ഇനി ജീവനോടെ കാണില്ല എന്ന് ഓർക്കാതെ.”

അവൾ സങ്കടത്തോടെ പറഞ്ഞു നിർത്തി.

“മനസ്സിലായില്ല...”

അവൾ പറഞ്ഞത് എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ട് തന്നെയാണ് ശ്രീ അങ്ങനെ ചോദിച്ചത്.

അവൾ മുഖം പൊത്തി കരയുകയായിരുന്നു.

അത് കണ്ടു ശ്രീ അവളെ തൻറെ നെഞ്ചിൽ ചേർത്ത് പിടിച്ചു. അന്നാദ്യമായി അവൾ അവൻറെ നെഞ്ചിലെ ചൂടും പറ്റി അനങ്ങാതെ കിടന്നു. അവളുടെ ഏങ്ങലടികൾ പതുക്കെ നിന്നതും അവൾ മയങ്ങി പോയിരുന്നു. അതുകൊണ്ട് അവൻ അവളെ ബെഡിൽ കിടത്തി.

“നമുക്കറിയാത്ത എന്തൊക്കെയോ നടന്നിട്ടുണ്ട് അഗ്നി.”

അഗ്നി ഒന്നും പറയാതെ പുറത്തേക്ക് നോക്കി നിന്നു. ശ്രീ വേഗം ഞങ്ങളെ വിളിച്ച് ഹോസ്പിറ്റലിൽ വരാൻ പറഞ്ഞു.

ഞങ്ങൾ വന്നപ്പോൾ ശ്രീക്കുട്ടി പറഞ്ഞതെല്ലാം ശ്രീ ഞങ്ങളോട് പറഞ്ഞു.

എന്നാൽ ഒന്നും പറയാതെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു അഗ്നി.

അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻറെ ആ ഭാവം അവൻറെ സഹോദരങ്ങളെ വല്ലാതെ വേദനിപ്പിച്ചു.

ഏതാനും സമയത്തിനു ശേഷം ശ്രീകുട്ടി കണ്ണുതുറന്ന് ചുറ്റും നോക്കി. റൂമിൽ എല്ലാവരെയും കണ്ടതോടെ അവൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു. 

ആരെയോ തിരയുന്നത് പോലെ.

അവൾ ചുറ്റും നോക്കുന്നത് കണ്ടു അരുൺ പറഞ്ഞു.

“ഇല്ല മോളെ, സ്വാഹ ഇപ്പോഴും മിസ്സിംഗ് ആണ്.”

അരുൺ പറഞ്ഞത് കേട്ട് അവൾ അഗ്നിയെ നോക്കി.

തന്നെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന അഗ്നിയെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ എല്ലാവരെയും ഒന്നു നോക്കി. പിന്നെ പറഞ്ഞു തുടങ്ങി.

“അന്ന് വീട്ടിൽ നിന്നും പുറപ്പെടുമ്പോഴും എനിക്കെന്തോ ശരിയല്ലാത്തതു സംഭവിക്കാൻ പോകുന്ന പോലെ തോന്നി. ഞാൻ തിരിഞ്ഞ് അമ്മയെ നോക്കി. ഞാൻ പോകുന്നതും നോക്കി സാരിത്തലപ്പു കൊണ്ട് കണ്ണു തുടയ്ക്കുന്നത് കണ്ട് ഞാൻ തിരിച്ചു ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.

അത് കണ്ടു ആ കരച്ചിലിനിടയിലും അമ്മ പറഞ്ഞു.

“പേടിക്കാതെ പോയി വാ മോളെ. എന്തിനും എൻറെ മോൾക്ക് അമ്മയുണ്ട് കൂടെ. സന്തോഷമായി ഇരിക്കണം.”

അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി പിന്നെ തിരിഞ്ഞു നോക്കാതെ ഞാൻ അവിടെ നിന്നും സ്റ്റാൻഡിലേക്ക് നടന്നു. പിന്നെ സ്വാഹയുടെ വീട്ടിലേക്കുള്ള ബസിൽ കയറി.

അവിടെ ബസ് സ്റ്റാൻഡിൽ ഇറങ്ങി ഞാൻ ഒന്നു കൂടി അവളെ വിളിച്ചു. അപ്പോഴും അവൾ എൻറെ കോൾ അറ്റൻഡ് ചെയ്തില്ല.

അതുകൊണ്ട് രണ്ടും കൽപ്പിച്ച് ഒരു ഓട്ടോ എടുത്ത് അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു.

 അവളുടെ വീട്ടിലേക്ക് എത്തുമ്പോൾ നല്ല മഴയായിരുന്നു. മാത്രമല്ലാ അവളുടെ വീടിനു മുൻപിൽ ഒരു പന്തൽ പോലെ എന്തോ ഉള്ളതു കൊണ്ട് ഞാൻ ഇതെന്താണെന്ന രീതിയിൽ അത് നോക്കി നിന്നു.

പിന്നെ ഓട്ടോക്കാരന് പൈസ കൊടുത്തു മുറ്റത്തേക്കു നടന്നു. നനഞ്ഞു കുളിച്ച് ഞാനൊരു സംശയത്തോടെ പിന്നെയും മുന്നോട്ടു തന്നെ നടന്നു.

പുറത്തൊന്നും ആരെയും കണ്ടില്ല. എന്നാൽ വീടിൻറെ വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു. അകത്ത് ആരൊക്കെയോ സംസാരിക്കുന്ന സൗണ്ട് കേട്ട് എന്താണ് സംഭവം എന്ന് നോക്കാൻ വേണ്ടി ഞാൻ മെല്ലെ അകത്തേക്ക് കടന്നു.

എൻറെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് ഞാൻ സൈഡിൽ വെച്ച് അകത്തേക്കു നടന്നപ്പോൾ ഒരു സ്ത്രീയുടെ ശബ്ദമാണ് ഉയർന്നു കേട്ടത്.

എന്താണ് അവർ പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി ഞാൻ അച്ഛച്ഛൻറെ റൂമിൻറെ സൈഡിലേക്ക് നീങ്ങി നിന്നു. അതിനടുത്ത ബെഡ്റൂം സ്വാഹയുടെ അച്ഛൻറെയും അമ്മയുടെയും ആണെന്ന് എനിക്കറിയാമായിരുന്നു. ആ റൂമിൽ നിന്നാണ് സൗണ്ട് കേൾക്കുന്നത്. ഞാനവിടെ സൈഡിൽ മറഞ്ഞിരുന്നു.

ആ സമയം ആ സ്ത്രീ ഉറക്കെ പറയുന്നത് കേട്ടു.

“നീ ആരെ വേണമെങ്കിലും കല്യാണം കഴിച്ചോ. ആരായാലും എനിക്ക് ഒരു പോലെയാണ്. എനിക്ക് വേണ്ടത് ഈ സ്വത്താണ്. എൻറെ കുടുംബ സ്വത്ത് അന്യരുടെ കയ്യിൽ ചെന്നു പെടാൻ ഞാൻ സമ്മതിക്കില്ല. അതിനു വേണ്ടി മാത്രമാണ് ഈ വിവാഹം നടത്താൻ പറയുന്നത്. അല്ലാതെ നിന്നോടുള്ള സഹതാപം കൊണ്ട് ഒന്നുമല്ല.”

പെട്ടെന്നാണ് ഞാൻ സ്വാഹയുടെ സൗണ്ട് കേട്ടത്.

“അപ്പച്ചിയോട് ഈ വിവാഹം നടക്കില്ലെന്ന് എൻറെ അച്ഛനും അമ്മയും അച്ഛച്ഛനും അച്ഛമ്മയും പറഞ്ഞതല്ലേ? പിന്നെ എന്താണ് ഇപ്പോൾ...”

അവൾ പറഞ്ഞു തീരും മുൻപ് അവളുടെ അപ്പച്ചിയുടെ ഒച്ച ഉയർന്നു കേട്ടു.

“എന്നിട്ട് എവിടെ ഈ പറഞ്ഞ എല്ലാവരും? ഇനി ഞാൻ പറയുന്നത് നീ കേൾക്കേണ്ടി വരും. അല്ലെങ്കിൽ അവരെ പോലെ നീയും ചത്തുമലച്ച് അവർക്ക് കൂട്ടാകും. പറഞ്ഞില്ല എന്ന് വേണ്ട.”

അപ്പോഴാണ് അവർ പറയുന്നത് പ്രകാരം അവർ നാലുപേരും മരിച്ചെന്ന് എനിക്ക് മനസ്സിലായത്. അതിൻറെ നടുക്കത്തിൽ നിന്നും എന്നെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടു വന്നത് ഒരു പുരുഷ സ്വരമാണ്.

“അമ്മ എന്തൊക്കെയാണ് പറയുന്നത്? ഇവളെ കൊല്ലാനോ? ഇവളെയും ഇവളുടെ കൂട്ടുകാരിയേയും അടക്കമാണ് 40 എണ്ണം ഞാൻ തികക്കാൻ വെച്ചിരിക്കുന്നത്.
അല്ലേ ചേട്ടാ...”

“ആടാ... അമ്മ അറിയാതെ പറഞ്ഞതാണ്. വിട്ടുകള.”

അവർ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല. പക്ഷേ അവരുടെ സംസാരത്തിൽ നിന്നും ഒന്ന് എനിക്ക് മനസ്സിലായി.

സ്വാഹയുടെ അച്ഛനും അമ്മയും അച്ഛച്ഛനും അച്ഛമ്മയും ഇന്ന് അവൾക്ക് കൂട്ടായി ഇല്ല. മാത്രമല്ല അകത്തുള്ളവർ അവളെ സ്വത്തിനു വേണ്ടി വിവാഹത്തിന് നിർബന്ധിക്കുകയാണ്.

പക്ഷേ എന്നെ എന്തിനാണ് അവർക്ക്? ഒന്നും മനസ്സിലാകുന്നില്ല.

എന്തായാലും സ്വാഹ അപകടത്തിലാണ്. അവളെ രക്ഷിക്കണമെന്ന ചിന്തയിൽ ഞാൻ അവിടെ ഒളിച്ചു നിന്നു. അവർ പോകുന്നത് കാത്ത് അക്ഷമയോടെ, എന്നാൽ അവരുടെ കണ്ണിൽപ്പെടാതെ.

പിന്നെയും കുറച്ചു സമയത്തെ വാക്കു തർക്കത്തിനു ശേഷം ആ സ്ത്രീയും രണ്ട് ആണുങ്ങളും അവളുടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

അവർ പോകുമ്പോൾ പുറത്തു നിന്ന് ഡോർ ലോക്ക് ചെയ്യുന്നത് കേട്ടു. ഞാൻ ഒളിച്ചിരുന്ന ഇടത്തു നിന്ന് പതിയെ എഴുന്നേറ്റ് ജനൽ വഴി പുറത്തേക്ക് നോക്കി. അവർ മൂന്ന് പേരും അവരുടെ കാറിൽ കയറി പോകുന്നത് ഞാൻ കണ്ടു.

അവർ പോയെന്ന് ഉറപ്പായതോടെ വേഗം സ്വാഹയുടെ അടുത്തേക്ക് ചെന്നു.

അവിടെ കണ്ട കാഴ്ച എൻറെ ഹൃദയം പൊട്ടുന്നത് ആയിരുന്നു.

അവളെ അവർ കൈ രണ്ടും കൂട്ടി കെട്ടി ജനലിൽ ബന്ധിച്ചിരിക്കുന്നു. കാലുകൾ രണ്ടും ബന്ധിച്ച് കട്ടിലിൻറെ കാലിൽ കെട്ടിയിട്ടിരിക്കുന്നു. അവളുടെ വേഷം അന്ന് ഞങ്ങൾ പോന്നപ്പോൾ ഇട്ടിരുന്നത് തന്നെയായിരുന്നു.

കരഞ്ഞു വീർത്ത മുഖം കണ്ട ഞാൻ ഇനി എന്ത് ചെയ്യണം എന്നറിയാതെ നിന്നു പോയി. അത്രയ്ക്കും പരിതാപകരമായിരുന്നു അവളുടെ സിറ്റുവേഷൻ.

പിന്നെ ഒന്നും ആലോചിക്കാതെ ഞാൻ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു.


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 26

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 26

4.9
8149

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 26 എന്നാൽ പെട്ടെന്ന് എന്നെക്കണ്ട് സ്വാഹ ഒന്ന് ചിരിച്ചു. ഞാൻ കരയുന്നത് കണ്ട് അവൾ പുഞ്ചിരിയോടെ പറഞ്ഞു. “എടി പെണ്ണേ, വേദനിക്കുന്നു എടീ... നീ കരച്ചിൽ ഒന്നു നിർത്തി എൻറെ കെട്ട് ഒന്നു അഴിച്ച് താടി.” അപ്പോഴാണു എനിക്ക് ബോധം വന്നത്. ഞാൻ വേഗം കേട്ട് ഒക്കെ അഴിച്ചു കൊടുത്തു. അവൾ മെല്ലെ കയ്യും കാലും ഒക്കെ ഒന്ന് അനക്കി. പിന്നെ എന്നെ നോക്കി പറഞ്ഞു. “എടീ നീ അടുക്കളയിൽ ചെന്ന് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ എന്നു നോക്കു. എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങ