ദിവസങ്ങൾ വേദന നിറഞ്ഞത് ആയി ആണ് കടന്നു പോയത്... ഹരി ഒരാഴ്ചത്തെ അവധിയിൽ ആണ് എന്ന് ലിസി പറഞ്ഞറിഞ്ഞു.. മിഷെലിന് അതിശയം തോന്നിയത് അവൻ പിന്നെ അവളെ അന്വേഷിച്ചില്ല എന്നുള്ളത് ആണ്... ആര് ചെന്ന് ബെൽ അടിച്ചാലും ഹരി വാതിൽ തുറന്നില്ല... രാവിലെ എന്നോ രാത്രി എന്നോ ഇല്ലാതെ മദ്യം മാത്രം ആയി അവൻ്റെ ആഹാരം... രാവിലെ കണ്ണു തുറന്ന സമയം തുടങ്ങുന്ന കുടി ഒരു ഒൻപത് പത്തു മണിയോടെ അവൻ്റെ ബോധം മറച്ചു... ബോധത്തോടെ ഒരിക്കൽ പോലും അവളെ വിളിക്കാതിരുന്ന ഹരി ബോധം മറഞ്ഞാൽ ഇടതടവില്ലാതെ മിഷെലിനെ വിളിച്ച് തെറി വിളി ആണ് അല്ലങ്കിൽ കരച്ചിൽ... പിന്നെ തളർന്ന് ഉറങ്ങും... അവൻ പറയുന്നത് അല്ലാതെ ഒരിക്കലും മിഷേൽ പറയുന്നത് കേൽക്കൻ അവനു ബോധം ഇല്ലായിരുന്നു... പകൽ സമയം ഹോസ്പിറ്റലിൽ ആയത് കൊണ്ട് പലപ്പോഴും അവള് ഫോൺ അറ്റൻഡ് ചെയ്തില്ല എന്നൽ രാത്രി ആകട്ടെ അവൻ ഉറക്കത്തിലേക്ക് വഴുതി വീഴും വരെ അവൻ പറയുന്ന ഓരോ വാക്കിനും അവള് മറുപടി പറഞ്ഞു... അത് അവൻ്റെ തെറികൾക്ക് ആയിരുന്നു എങ്കിലും.
ഇപ്പൊൾ മിഷേൽ പോയിട്ട് ഒരാഴ്ച കഴിഞ്ഞു... ഹരി ഓഫീസിൽ പോയി തുടങ്ങി എങ്കിലും ആരോടും സംസാരിക്കാറില്ല... ഡ്യൂട്ടി സമയം കഴിഞ്ഞാൽ അപ്പൊൾ തന്നെ അവൻ മദ്യസേവ തുടങ്ങും...
ഹലോ മിഷി...
പറയ് ലിസി..
ഡീ നീ വരുന്ന കാര്യം എന്തായി...
ഞാൻ ഈ ഫ്രൈഡേ വരും ... നിങൾ എന്നാണ് പോകുന്നത്?
വ്യാഴാഴ്ച പോകും... നീ അന്നു വരാൻ പറ്റുമോ എന്ന് നോക്കൂ... ആരും ഇല്ലാതെ ഹരിയെട്ടനെ ഒറ്റക്ക്... നിനക്ക് അറിയാമല്ലോ... ജൂഹിയുടെ വീട്ടിലെ ആദ്യ ഫംഗ്ഷൻ ആണ് അല്ലങ്കിൽ.....
അത് സാരമില്ല .... ഞാൻ ശ്രമിക്കാം വരാൻ.. സാധിക്കും എന്ന് തോന്നുന്നില്ല... എനിക്ക് വ്യാഴാഴ്ച ഡ്യൂട്ടി ഉണ്ട്.. പിന്നെ അത് കഴിഞ്ഞ് ഇവിടുന്ന് ഇറങ്ങാം എന്ന് വിചാരിച്ചാൽ അവിടെ എത്താൻ ഒത്തിരി ലേറ്റ് ആകും... നിങ്ങളും ഇല്ലല്ലോ എന്നെ ഒന്ന് കൂട്ടിയിട്ട് വരാൻ.. പിന്നെ ഹരിയെട്ടനെ നോക്കണ്ട.... നോക്കട്ടെ ഞാൻ ശ്രമിക്കാം.
നീ എത്ര ദിവസം കാണും?
ഞായറാഴ്ച തിരിച്ച് വരും .. നിങൾ എന്നാണ് വരുന്നത്?
തിങ്കൾ...
ഓഹോ... നിന്നെ കാണാൻ പറ്റില്ല....സാരമില്ല... അടുത്ത വരവിന് കാണാം.
നീ ഹരിയെട്ടനോട് പറഞ്ഞോ നിങൾ കിട്ടുവിൻെറ വീട്ടിലേക്ക് പോകുന്ന കാര്യം...?
പറഞ്ഞിട്ട് ഉണ്ട്... അതൊന്നും പുള്ളി കേട്ടിട്ടില്ല... ആകെ മൂകം ആണ്... നിന്നോട് സംസാരിക്കുമല്ലോ... അത് തന്നെ ഭാഗ്യം...
സംസാരം അല്ല ഡീ അത് റേഡിയോ പോലെ ആണ്... കുറേ ചീത്ത പറയും ഞാൻ കേൾക്കും .. വല്ലതും തിരിച്ച് പറഞാൽ പറയും.. ഞാൻ പറയുന്നത് കേട്ടാൽ മതി .. ഞാൻ ആണ് നിനക്ക് ഫോൺ ചെയ്തത് എന്ന്...
ഇനി എങ്കിലും തുറന്നു സംസാരിച്ചു സോൾവ് അക്കിക്കൂടെ മിഷി?
പറയാൻ അല്ലേ ഞാൻ വരുന്നത്... ചിലപ്പോൾ രണ്ടു അടി തരുമായിരിക്കും .... ഇനി ഞാൻ വരുമ്പോൾ അവിടെ കാണുമോ എന്തോ?
ഉണ്ടാകും ... ഫ്രൈഡേ ഹോളിഡേ അല്ലേ...
അപ്പോ പിന്നെ രാവിലെ തുടങ്ങും കുടി ....
നീ വിഷമിക്കണ്ട... എല്ലാം ശരി ആകും... എന്നാലും നിന്നെ കൊണ്ട് എങ്ങനെ കഴിഞ്ഞ്... എങ്ങനെ നടന്ന മനുഷ്യൻ ആണ് ഇപ്പൊ ഒന്ന് കാണണം... ഒരു കണക്കിന് ഒറ്റക്ക് തന്നെയായിരുന്നു നല്ലത്...
ലിസി ... എനിക്ക് പോകണം എന്നുള്ളത് നേരത്തെ പറഞ്ഞിട്ട് പോകാമായിരുന്നു... പക്ഷേ ഹരിയെട്ടനെക്കാൽ കൂടുതല് വിഷമം എനിക്ക് തന്നെ ആയിരുന്നു .. ഇങ്ങനേ ഒരു വരവ് ആയത് കൊണ്ട് ഞാനും പിടിച്ച് നിന്ന്... ഒരു ട്രാൻസ്ഫർ അല്ലേ എന്ന് തോന്നാം... പക്ഷേ ആദ്യം ആയി അണ് ഒരു ട്രാൻസ്ഫർ എനിക്ക് ഇത്രമാത്രം ടെൻഷൻ ഉണ്ടാക്കിയത്.. പണ്ട് മോള് കുഞ്ഞായിരുന്നപ്പോൾ വന്ന അതെ ഒരു മാനസിക അവസ്ഥ... അതാണ് ലിസി സത്യം .. അല്ലാതെ എനിക്ക് ഹരിയെട്ടനെ ഒരു സംശയവും ഇല്ലാ... പിന്നെ രേവതി... അത് എൻ്റെ കൂടി തെറ്റ് ആണ്... അധികം ആയപ്പോൾ പറഞ്ഞു നിർത്തണമായിരുന്നു.. ഹരിയെട്ടൻ ഒരു പെങ്ങളുടെ വിഷമം കണ്ട് സംസാരിക്കുന്നത് ആണ്... അവൾക്കും അങ്ങനെ തന്നെ ആണ്. . ഇപ്പൊ അത് പറഞ്ഞു ആണ് എന്നെ തെറി പറയുന്നത്... ഞാൻ വെറുതെ കേൽക്കും....അല്ലാതെ എന്താ..
എന്നാലും നീ ചെയ്തത് ശരി ആയില്ല എന്ന് തന്നെ ആണ് എനിക്ക് പറയാൻ ഉള്ളത് ...
ആയിരിക്കാം... എൻ്റെ മാനസിക സമ്മർദ്ദം അങ്ങനെ ചെയ്യാൻ ആണ് എന്നെ പ്രേരിപ്പിച്ചത് .. പിന്നെ അന്നെ ദിവസത്തെ ഹരിയേട്ടൻ്റ എന്നോടുള്ള ആറ്റിറ്റുഡ് അത് ഒട്ടും ഇഷ്ടം ആയില്ല.... ഭാര്യ ആണ് ഞാൻ... എന്നെ ഗ്രാൻൻ്റെഡ് ആയി എടുക്കരുത്... എനിക്ക് ആവശ്യം ഉള്ളപ്പോൾ അദ്ദേഹം വേണ്ടെ...??? സഹോദര സ്നേഹം വേണം പക്ഷേ ഭാര്യ മനസിലാക്കും എന്ന ചിന്തയോടെ വേണ്ട... ചില കാര്യങ്ങളിൽ പ്രവർത്തി തന്നെ ആണ് മനസ്സിലാക്കി തരുന്നത്... ഞാൻ ചെയ്ത രീതി ശരി ആകില്ല.... എനിക്ക് അറിയാം... പക്ഷേ അതിൻ്റെ കാരണം എൻ്റെ തന്നെ മനസ്സിനെ നിയന്ത്രിക്കാൻ ആണ്... നിനക്ക് അറിയുമോ എത്ര നാളായി ഞങൾ ഒന്ന് സമാധാനത്തോടെ ഇരുന്നു തുറന്നു സംസാരിച്ചിട്ടു എന്ന്... സ്നേഹം ഇല്ല എന്നത് അല്ല കാരണം ...പക്ഷേ സമയം ഇല്ല... എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോൾ അവളുടെ ഫോൺ വരും... അ കോൾ വേണ്ട എന്ന് തീരുമാനിക്കാനും അ മനുഷ്യന് വയ്യ .. സ്നേഹം ഉണ്ട് ലിസി രണ്ടുപേർക്കും അറിയാം പക്ഷെ അകൽച്ച ഉണ്ടാവാൻ സമയം വേണ്ട... എനിക്ക് അകൽച്ച ഇല്ല... പക്ഷേ എന്നെ കേൾക്കൻ സമയം ഇല്ലാത്തത് കൊണ്ട് ഞാൻ എന്നോ പറയുന്നതും നിർത്തി... പക്ഷേ ഹരിയെട്ടൻ അറിഞ്ഞില്ല അത്... ചിലപ്പോൾ ഈ വൈകിയ വേളയിലെ വിവാഹങ്ങളിൽ ഉണ്ടാകുന്ന പ്രശ്നം ആകാം.. അറിയില്ല....
നീ അതൊന്നും ഓർത്തു വിഷമിക്കണ്ട... എല്ലാം നേരെ ആകും... നീ വന്നു ഹരിയും ആയി ഒന്ന് സംസാരിക്കു...
ഹൂം... ശരി ഡീ... എന്നാ വെക്കട്ടെ... ബൈ...
ബൈ...
ലിസി പറഞ്ഞത് ഓർത്ത് കുറേ നേരം ഇരുന്നു ... ഇത് വരെ നാട്ടിൽ പോലും പറഞ്ഞിട്ടില്ല ഇങ്ങനെ ഒരു ട്രാൻസ്ഫർ കാര്യം..... ഹരിയെട്ടനോട് പറഞ്ഞിട്ട് വേണം പറയാൻ എന്ന് വിചാരിച്ചിരുന്നു അതും നടന്നില്ല... പിന്നെ പറഞ്ഞില്ല...
ദിവസവും ഉള്ള ഹരിയുടെ തെറിവിളി ഒന്ന് താമസിച്ചാൽ മിഷേൽ അസ്വസ്ഥത ആകും...
നാളെ ഹരിയെട്ടൻ്റേ അടുത്ത് പോകാം എന്ന സന്തോഷത്തിൽ ആണ് മിഷി...
എന്താ മിഷി... വല്യ സന്തോഷം ആണല്ലോ...
ഒന്ന് പോ സാറമ്മെ...
ഡീ നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു അങ്ങനെ വിളിക്കരുത് എന്ന്... ഐ അം സാറാ... അല്ലാതെ സാറാമ്മ അല്ല... വൃത്തികെട്ട പെണ്ണ്...
രണ്ടും ഒന്നാണ് പെണ്ണെ...
ഇതാണ് സാറാ... മിഷേലിൻ്റെ കൂട്ടുകാരി .. അവളുടെ റൂം പാട്നേർ....
ഡീ സമയം ആയില്ലേ നിൻ്റെ പൂരപാട്ടിൻ്റെ...
ഇല്ല... തുടങ്ങിയില്ല സാറാ... അതും പറഞ്ഞു മിഷേൽ ഒരു ദുഖം നിറഞ്ഞ ചിരി ചിരിച്ചു...
ഇങ്ങനെ രണ്ടു പേര്.. അസ്ഥിക്ക് പിടിച്ച സ്നേഹം ആണ് എന്നിട്ട് രാത്രി മുഴുവൻ തെറി വിളിയും...
ഹ!!! വന്നല്ലോ ഫോൺ...
മിഷേൽ ഒന്ന് ചിരിച്ചു കാണിച്ചു...
ഹലോ...
ഹലോ അല്ല ഡീ കിലോ.... അതെ ഒരു കാര്യം ചോദിക്കാൻ വിളിച്ചത് ആണ്....
എന്താ ഹരിയെട്ടാ
നീ എത്ര തന്തക്ക് ഉണ്ടായത് ആടി...
ഹരിയെട്ട...
വേണ്ട.... നീ പറഞ്ഞു കഷ്ടപ്പെടേണ്ട... എങ്ങനെ അവിടെ ഒറ്റക്ക് കിടക്കുന്നു നീ... അതോ ഇനി വല്ലവനും
ഉണ്ടോ ... കൊല്ലും ഞാൻ അവനെ... പക്ഷേ നിന്നെ കൊല്ലില്ല... അത് വേണ്ട... നീ അനുഭവിക്കും മിഷേൽ.... നീ അനുഭവിക്കും എന്നെ ഇങ്ങനെ ഒറ്റക്ക് വിട്ടിട്ട് പോയില്ലേ...
ഞാൻ വരാം ഹരിയെട്ട...
ഭാ!!! ആർക്ക് വേണം നിന്നെ... ഇവിടെ വന്നാൽ നിൻ്റെ മുട്ടുകാലു ഞാൻ ഒടിക്കും...
.....
എന്താടി പുല്ലേ ... നിൻ്റെ നാവു ഇറങ്ങി പോയോ?? നീ ഒക്കെ ഒരു പെണ്ണാണോ.. അവളുടെ ഒരു ഒളിച്ചോട്ടം .. ഈ ഹരിക്ക് ഒരു കുഴപ്പവും ഇല്ല... നിന്നെ കണ്ടൊണ്ടു അല്ലഡീ ഹരി ജനിച്ചത്... ഞാൻ ഒറ്റക്ക് മതി...
ഞാൻ... ഞാൻ നാളെ വരാം ഹരിയേട്ട... എൻ്റെ ഹരിയെട്ട ഇപ്പൊ ഉറങ്ങിയെ.. മണി മൂന്ന് ആയി... എനിക്ക് ഉറക്കം വരുന്നു
നീ ഉറങണ്ട... എൻ്റെ ഉറക്കം കളഞ്ഞിട്ടു നീ ഉറങ്ങണ്ട... നീ ഇല്ലാതെ എനിക്ക് വയ്യ കുഞ്ഞി... വാടി...
ഞാൻ വരാം .. ഇപ്പൊ ഉറങ്ങിയെ പ്ലീസ്...
നീ എന്നും പറയും .. പക്ഷേ നീ വരില്ല... എൻ്റെ മിഷൂ... അവള് പോയി... നീ അവളു അല്ല .. എൻ്റെ ഇല... അത് നീ അല്ല ഡീ.. നീ രാക്ഷസി ആണ്... രാക്ഷസി...
രാക്ഷസി... രാക്ഷസി....🎶🎶🎶
അവസാനം പാട്ടിൽ എത്തി...
ഹരിയെട്ടാ....
...…........
ഹരിയേട്ടാ...
.............
ഈശ്വരാ... ഉറങ്ങി... നാല് മണി ആകുന്നു ഇനി ഞാൻ എപ്പൊ ഉറങ്ങും എപ്പൊ ഉണർന്ന് പോകും... എന്തായാലും നിങൾ ഉണരുമ്പോൾ ഞാൻ ഉണ്ടാകും അവിടെ... അവളും ഉറക്കത്തിലേക്ക് വീണു.
മിഷേൽ ഫോൺ നിർത്താതെ ബെൽ അടിക്കുന്നത് കേട്ട് ആണ് ഉണർന്നത്... ക്ലോക്കിൽ നോക്കി അരണ്ട വെളിച്ചത്തിൽ കണ്ട് സമയം അഞ്ചര....
ഹലോ....
മോളെ കുഞ്ഞി....
എന്താ മാത്യൂചായ...
ഡീ ... അപ്പൻ പോയെടി... ഇന്നലെ രാത്രി മുഴുവൻ നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞു .. നിൻ്റെയും ഹരിയുടെയും ഫോണിൽ മാറി മാറി വിളിച്ച്... കിട്ടിയില്ല... പിന്നെ രാവിലെ വയ്യാതെ ആയ ഡീ... ഇപ്പൊ പോയി മോളെ ...
അപ്പാ.... മിഷേൽ ചാടി എഴുനേറ്റു... അച്ചായ... ഞാൻ...
നീ വരുമോ കുഞ്ഞി...
വാരും...
ശരി എന്നാ ഞാൻ മോർച്ചറിയിൽ വക്കാൻ നോക്കട്ടെ... നാളെ അടക്കം നടത്താം ..
ശരി....
കരയാതെ ...കുഞ്ഞി.... അപ്പൻ നിൻ്റെ ശബ്ദം ഒന്ന് കേൾക്കാൻ ആഗ്രഹിച്ചു ആണ് പോയത്... രാത്രി മുഴുവൻ ഞാനും ജറിനും നിൻ്റെയും അളിയൻ്റെയും ഫോണിൽ വിളിച്ച്...
എൻ്റെ കർത്താവേ!!! അപ്പൻ്റെ ശബ്ദം പോലും ഒന്ന് കെട്ടില്ലല്ലോ... ഈ ശാപം ഞാൻ എവിടെ കൊണ്ട് തീർക്കും... ഞാൻ വരാം അച്ചായ... എനിക്ക് കാണണം എൻ്റ അപ്പനെ...
ഫോൺ കട്ട് ചെയ്തു മിഷേൽ ഹരിയെ വിളിച്ച്... പക്ഷേ അവൻ ഫോൺ എടുത്തില്ല... രാവിലെ എപ്പഴോ ആകും ഉറങ്ങിയത് അത് കൊണ്ട് അവനും ഉണർന്നില്ല...
രാവിലെ 11 മണിക്ക് ഉള്ള ഫ്ലൈറ്റ് ആണ് മിഷെലിന് കിട്ടിയത് അത് വരെ അവള് ഹരിയെ വിളിച്ച്... ഒരിക്കൽ പോലും അവൻ ഫോൺ എടുത്തില്ല ...
രണ്ടു മണിക്ക് ഉണർന്നപ്പോൾ ആണ് ഹരി എല്ലാവരുടെയും മിസ്ഡ് കാൾ കണ്ടത്... മിഷെലിനെ തിരിച്ച് വിളിച്ച് എങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു പിന്നെ ജറിനെ വിളിച്ചപ്പോൾ കാര്യങ്ങൽ അറിഞ്ഞു...
വീട്ടിൽ ചെന്ന് കയറിയതിനു ശേഷം ഒരിക്കൽ പോലും മിഷേൽ ഫോൺ നോക്കിയില്ല... അപ്പൻ അവളുടെ ശബ്ദം എങ്കിലും ഒന്ന് കേൾക്കാനും വീഡിയോ കോളിൽ അവളെ ഒന്ന് കാണാനും ആഗ്രഹിച്ചു എന്നത് അവളെ വല്ലാതെ തളർത്തി... സ്വയം വരുത്തി വച്ച വിന ആയി അവൾക്ക് തോന്നി... ഫോൺ ഫ്രീ ആയിരുന്നു എങ്കിൽ.... പലരും ചോദിച്ചത് പോലെ കോൾ വെയ്റ്റിംഗ് ഉണ്ടായിരുന്നു പക്ഷേ ശ്രദ്ധിച്ചില്ല... ഉറക്കക്ഷീണം കൊണ്ട് ഹരി ഉറങ്ങിയപ്പോൾ അവളും ഉറങ്ങി പോയി .. മിസ്ഡ് കോൾ ഒന്നും നോക്കിയില്ല ... അപ്പനോട് സംസാരിക്കാൻ യോഗം ഇല്ലായിരുന്നു.
പള്ളിയിലെ കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് അടുത്ത ബന്ധുക്കൾ ചുംബനം കൊടുക്കുമ്പോൾ ആണ് മിഷേൽ കണ്ടത് ഹരി അപ്പന് ചുംബനം കൊടുക്കുന്നത് ... കാറ്റ് പോലെ ആണ് അവള് ചെന്ന് അവൻ്റെ നേഞ്ചിൽ ചേർന്നത്... അവളെ രണ്ടു കൈ കൊണ്ടും വരിഞ്ഞു മുറിക്കുമ്പോൾ പലരും അത് അപ്പൻ മരിച്ച ഭാര്യയെ അശ്വസിപ്പുന്നതായി വിശ്വസിചപ്പോൾ അവർക്ക് രണ്ടും മാത്രം അറിയാമായിരുന്നു അത് രണ്ടാഴ്ചയുടെ വിരഹ ദുഃഖം കൂടി ആണ് എന്ന്... ഹരിയുടെ നെഞ്ചില് കിടന്നു അവള് പറഞ്ഞ പിച്ചും പേയും അവൻ കേട്ടു... ഒരു മറുപടിയും പറയാതെ... എന്ത് പറഞ്ഞാലും താൻ കാരണം അവൾക്ക് ഉണ്ടായ നഷ്ടം നികത്താൻ പറ്റുന്നത് അല്ല എന്ന് ഹരിയും അറിഞ്ഞു... അപ്പൻ്റെ അവസാന ആഗ്രഹം സാധിക്കാൻ തടസം ആയത് താൻ ആണന്നു ഉള്ള കാര്യം ഹരിയെ വീണ്ടും മിഷെലിൻ്റെ മുന്നിൽ തല കുനിപ്പിച്ച്.... അവള് പലവട്ടം പറഞ്ഞത് ആണ് ഫോൺ വക്കാൻ... എന്നിട്ടും ഞാൻ....
വീട്ടിൽ ചെന്ന മിഷേൽ ആരോടും സംസാരിക്കാതെ അപ്പൻ്റെ റൂമിൽ തന്നെ ഇരുന്നു... അപ്പൻ്റെ ബെഡിൽ ഇരുന്ന അവൾക്ക് അപ്പൻ്റെ മണം, അ ശബ്ദം എല്ലാം അറിയാൻ സാധിച്ചു... രാത്രി എല്ലാവരും പറഞ്ഞു അവിടെ കിടക്കണ്ട എന്ന് പക്ഷേ അവള് സമ്മതിച്ചില്ല...
സാരമില്ല ജെറിൻ.. കുഞ്ഞി അവിടെ കിടക്കട്ടെ... ഞാൻ നോക്കിക്കോളാം... ഹരി പറഞ്ഞപ്പോൾ മിഷേൽ നിറഞ്ഞ മിഴികളോടെ അവനെ നോക്കി.... മിലി അപ്പൻ്റെ ബെഡിൽ ഷീറ്റ് മാറ്റി വിരിക്കാൻ വന്നതാണ് മിഷേൽ വേണ്ട എന്ന് പറഞ്ഞു ...
മമ്മി.... മമ്മിക്ക് കുഴപ്പം കാണില്ല.... ഹരിയച്ഛനും കിടക്കണ്ടയോ... എങ്ങനെ ആണ് അപ്പൻ ഉപയോഗിച്ച ബെഡിൽ കിടത്തുന്നത് ...
മിഷേൽ ഹരിയെ ഒന്ന് നോക്കി... ഞാൻ ഒറ്റക്ക് കിടന്നോളം... അപ്പൻ ഉണ്ട് കൂടെ...
മിലികുട്ടി.... വേണ്ട മോളെ... ഹരി അച്ഛന് കുഴപ്പം ഇല്ല... മോള് പോയി ഉറങ്ങിക്കോ...
രാത്രി മുഴുവൻ മിഷേൽ അവൻ്റെ നെഞ്ചില് കിടന്നു കരഞ്ഞ്...
മിഷൂ... മതി... ഇനി അസുഖം വരും... അവിടെ ചെന്ന് എന്നോട് യുദ്ധം ചെയ്യേണ്ടതാണ്..
അതിന് മറുപടി അവൻ്റെ കയ്യിൽ അമർത്തി ഒരു കടിയിൽ തീർത്ത്...
എത്ര നാളത്തെ ലീവ് ആണ് കുഞ്ഞി??
ഒരാഴ്ച...
അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ചോദിച്ചു.
അപ്പോ ട്രാൻസ്ഫരിൻ്റെ ആയിരുന്നോ ഈ നാടകം ..
കണ്ണു നിറച്ചു അവള് അതെ എന്ന് തല കുലുക്കി....
അ നാടകം നഷ്ടപ്പെടുത്തിയ നഷ്ടങ്ങളുടെ കണക്ക് രണ്ടുപേരുടെയും മനസിൽകൂടി കടന്നപ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു... ഹരി ഒന്ന് കൂടി അവളെ ചേർത്ത് പിടിച്ചു... സോറി മിഷൂ... നീ ഇല്ലാതെ ഞാൻ ഇല്ല....
ഞാനും.... സോറി ഹരിയെട്ടാ... ഇനി... ഇനി ഞാൻ ചെയ്യില്ല... അപ്പോഴത്തെ വാശിക്ക് ദേഷ്യം തീർക്കാൻ...
സാരമില്ല.... കഴിഞ്ഞത് കഴിഞ്ഞു... എൻ്റെ ഇലപെണ്ണ് ആണ് നീ അന്നും ഇന്നും എന്നും... ഉറങ്ങിക്കൊ ബാക്കി ഒക്കെ നമുക്ക് പിന്നെ ചിന്തിക്കാം ... അവൻ്റെ കൈകൾക്കുള്ളിൽ അ നെഞ്ചില് തല വച്ച് കുറേ നാളത്തെ ഉറക്കം അവള് ഉറങ്ങി .. അപ്പോഴും ഹരിയുടെ മനസ്സ് ഇനിയുള്ള വിരഹ ദിവസങ്ങൾ ഓർത്തു അശാന്തം ആയിരുന്നു....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟