Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 26

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 26

എന്നാൽ പെട്ടെന്ന് എന്നെക്കണ്ട് സ്വാഹ ഒന്ന് ചിരിച്ചു.

ഞാൻ കരയുന്നത് കണ്ട് അവൾ പുഞ്ചിരിയോടെ പറഞ്ഞു.

“എടി പെണ്ണേ, വേദനിക്കുന്നു എടീ... നീ കരച്ചിൽ ഒന്നു നിർത്തി എൻറെ കെട്ട് ഒന്നു അഴിച്ച് താടി.”

അപ്പോഴാണു എനിക്ക് ബോധം വന്നത്. ഞാൻ വേഗം കേട്ട് ഒക്കെ അഴിച്ചു കൊടുത്തു.

അവൾ മെല്ലെ കയ്യും കാലും ഒക്കെ ഒന്ന് അനക്കി. പിന്നെ എന്നെ നോക്കി പറഞ്ഞു.

“എടീ നീ അടുക്കളയിൽ ചെന്ന് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ എന്നു നോക്കു. എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങൾ ഒത്തിരിയായി.”

അവൾ പറയുന്നത് കേട്ട് സങ്കടത്തോടെ ഞാൻ അടുക്കളയിൽ പോയി. 

അവൾ എഴുന്നേറ്റ് കുളിച്ചു വന്നു. അവളുടെ റൂമിൽ പോയി ഒരു ജീൻസും ഷർട്ടും എടുത്തിട്ടു. 

പിന്നെ ഒരു ബാഗിൽ എന്തൊക്കെയോ ഡോക്യുമെൻസ് അടങ്ങിയ ഫയലുകൾ എടുത്തു വയ്ക്കുകയായിരുന്നു അവൾ.

ഞാൻ ചൂട് ദോശയും കട്ടൻ കാപ്പിയും ഉണ്ടാക്കി അവൾക്കരികിൽ വന്നു. ഭക്ഷണം കണ്ടതും അവൾ വേഗം വന്നു ആക്രാന്തത്തോടെ അതു മുഴുവനും കഴിച്ചു തീർത്തു. പിന്നെ എന്നെ നോക്കി ചൂട് കാപ്പി ഊതി കുടിച്ചു.

അതിനിടയിൽ എന്നോട് പറഞ്ഞു.

“നീ പുറത്ത് ജനലിനടുത്ത് നിൽക്ക്. ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കണം. അടുത്ത മഴ വരുമ്പോൾ നമുക്ക് ഇവിടെ നിന്നും രക്ഷപ്പെടണം. അതിനു മുൻപ് എനിക്ക് ചില പരിപാടികൾ ഉണ്ട്.”

അവൾ പറഞ്ഞത് എന്താണെന്ന് ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല. ഞാൻ തിരിഞ്ഞു നിന്നതും അവൾ പറഞ്ഞു.

“ശ്രീ, അലമാരയിൽ നിന്ന് ഒരു ജീൻസ് എടുത്തു നനഞ്ഞ വേഷം മാറ്റാൻ പറഞ്ഞു.\"

ഞാൻ അലമാര തുറന്ന് അവളുടെ ഒരു ജീൻസും ടീ ഷർട്ടും എടുത്തിട്ടു. പിന്നെ അവളെ നോക്കി.

അവൾ ഡോക്യുമെൻസ് എല്ലാം വായിച്ചു നോക്കി ഓരോ ഫയലും മടക്കി ബാഗിൽ വയ്ക്കുന്നുണ്ടായിരുന്നു. 

ഞാൻ വേഗം തന്നെ ജനലിനടുത്ത് ചേർന്നു നിന്നു. ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ.

കുറച്ച് സമയത്തിനു ശേഷം സ്വാഹ എൻറെ അടുത്തു വന്നു. പിന്നെ പറഞ്ഞു.

“വാടി പെണ്ണേ... നമുക്ക് എല്ലാവരോടും യാത്ര പറയണ്ടേ? എന്നോട് യാത്ര പറയാതെയാണ് നാലുപേരും പോയതെങ്കിലും നമുക്ക് അവരോട് പറയാം നീ വായോ...”

അവൾ എന്താണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ ഒന്നും പറയാതെ ഞാൻ അവളെ നോക്കി നിന്നു.

അവളൊരു കടലാസെടുത്ത് അതിലെന്തോ എഴുതുന്നത് കണ്ടു.

“ഞാൻ തിരിച്ചു വരും. അതുവരെ ഈ വീടിനോ ഈ അസ്ഥി തറകൾക്കോ എന്തെങ്കിലും സംഭവിച്ചാൽ അത് ചെയ്തവരെ ഞാൻ ഇതിൽ തന്നെ അടക്കും. ഒരു സംശയവും വേണ്ട. പറയുന്നത് സ്വാഹ ആണ്.”

പിന്നെ വീടിൻറെ പടിഞ്ഞാറു വശത്ത് 4 അസ്ഥി തറകൾ. നാലിലും അവൾ തിരി കൊളുത്തി വെച്ചു.

അച്ഛൻറെ തിരിയുടെ അടിയിൽ ഭദ്രമായി അവൾ എഴുതിയ ആ പേപ്പർ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വെച്ചു.

അവൾ അവിടെ നിന്നും എൻറെ അടുത്തേക്ക് വന്നു. പിന്നെ ഒന്ന് തിരിഞ്ഞു നോക്കി.

4 തിരികളും ആ മഴയത്തും കാറ്റത്തും കെടാതെ കത്തുന്നുണ്ടായിരുന്നു. 

അവളെ തന്നെ നോക്കി നിൽക്കുന്ന എൻറെ കൈകൾ പിടിച്ച് അവൾ എന്നെ വീട്ടിലേക്ക് പിന്നെയും കൂട്ടിക്കൊണ്ടു പോയി.

പുറകുവശത്തെ വാതിൽ കടന്ന് ഞങ്ങൾ പുറത്തു പോയത്. അതുപോലെ അകത്തേക്കും തിരിച്ചു കടന്നു. പിന്നെ എന്നെ നോക്കി അവൾ എന്നോട് പറഞ്ഞു.

“നിനക്ക് ഒരു പാട് ചോദ്യങ്ങൾ 
മനസ്സിൽ ഉണ്ടെന്നറിയാം. അല്പം സാവകാശം കിട്ടുമ്പോൾ എനിക്ക് അറിയാവുന്നതും, എൻറെ സംശയങ്ങളും എല്ലാം ഞാൻ നിന്നോട് പറയാം. പക്ഷേ അതിനു മുൻപ് നമുക്ക് ഇവിടെ നിന്നും രക്ഷപ്പെടണം.”

അവൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.

ഞങ്ങൾ അത്യാവശ്യം വേണ്ടതെല്ലാം എടുത്ത് പടിയിറങ്ങി. അവൾ ഒന്നു കൂടി തിരിഞ്ഞു നോക്കി. പിന്നെ എൻറെ കൈ പിടിച്ച് ഒന്നും പറയാതെ മുന്നോട്ട് നടന്നു.

എവിടേക്ക് പോകണം എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു എങ്കിലും അവൾ എല്ലാം മുൻകൂട്ടി തീരുമാനിച്ച പോലെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.

സ്റ്റാൻഡിൽ നിന്നും എൻറെ വീട്ടിലേക്കുള്ള ബസ് കയറി അവൾ പറഞ്ഞു.

“നിൻറെ അമ്മയെയും കൂട്ടി നമുക്ക് രക്ഷപ്പെടണം.”

അവൾ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും സമ്മതിച്ചു.

ഞങ്ങൾ എൻറെ വീടിനടുത്തുള്ള സ്റ്റോപ്പിലിറങ്ങി. വേഗം വീട്ടിലേക്ക് നടന്നു.

വീട്ടിൽ ആരോ വന്നിട്ടുണ്ടെന്ന് പുറത്തു നിന്ന് തന്നെ എനിക്ക് മനസ്സിലായി. അകത്തേക്ക് നടക്കാൻ തുടങ്ങിയ എന്നെ അവൾ പെട്ടെന്ന് തടഞ്ഞു.

ഞങ്ങൾ വീടിനു പുറകിലേക്ക് നടന്നു. എന്നാൽ നടക്കുന്നതിനിടയിൽ അമ്മയുടെ ബെഡ്റൂമിൽ നിന്നും എന്തോ മറിഞ്ഞു വീഴുന്ന സൗണ്ട് കേട്ടതും ഞങ്ങൾ ജനാല മെല്ലെ തുറന്നു നോക്കി.

അവിടെ കണ്ട കാഴ്ച...

എൻറെ അമ്മ...

അമ്മയെ അവർ ഫാനിൽ തൂക്കിയിട്ടിരിക്കുന്നു.

അമ്മ കിടന്നു പിടയുന്നത് കണ്ടു പിടിച്ചു നിൽക്കാൻ കഴിയാതെ സ്വാഹ തടസ്സം നിന്നിട്ടും അവളെ മറി കടന്ന് അകത്തേക്ക്  ഓടിക്കയറി.

ഞാൻ എത്തുമ്പോഴേക്കും അമ്മയുടെ അവസാന പിടച്ചിലും കഴിഞ്ഞിരുന്നു. രണ്ടുപേരുണ്ടായിരുന്നു ആ റൂമിൽ അപ്പോൾ.

ഗുണ്ടകളെ പോലെ തോന്നിക്കുന്ന അവർ എന്നെ പെട്ടെന്ന് തന്നെ പിടിച്ചു കയ്യും കാലും കെട്ടി കാറിൻറെ പിറകിലെ സീറ്റിലേക്ക് കിടത്തി. പിന്നെ ഒട്ടും സമയം കളയാതെ തന്നെ അവർ വണ്ടി പുറത്തേക്കെടുത്തു പാഞ്ഞു.

കുറച്ചു ദൂരം ചെന്നതും അവർ ഒരു സിറിഞ്ചിൽ എന്തോ മെഡിസിൻ നിറച്ചു എൻറെ മേൽ കുത്തിയിറക്കി. എൻറെ കണ്ണുകൾ അടഞ്ഞു പോകുമ്പോൾ ഞാൻ ആ കാറിൽ അവരോടൊപ്പം ഉണ്ടായിരുന്നു.

പിന്നെ ബോധം വന്നപ്പോൾ ഞാൻ ഇവിടെയാണ്.

എൻറെ സ്വാഹ... അവൾ… അവൾ എവിടെയാണ്? അവളുടെ ജീവൻ അപകടത്തിൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത്.”

അതും പറഞ്ഞ് അവൾ കരഞ്ഞു കൊണ്ടിരുന്നു.

എന്നാൽ അത്ര സമയം സങ്കടപെട്ടിരുന്ന അഗ്നിയുടെ കണ്ണുകൾ ചുവന്നിരുന്നു. എങ്കിലും ഒരു പ്രതീക്ഷ ആ കണ്ണുകളിൽ ഉണ്ടായിരുന്നു.

അഗ്നി ശ്രീയുടെ അടുത്തു വന്നു.

അവനെ ഒന്നു നോക്കിയ ശേഷം ശ്രീക്കുട്ടിക്ക് മുൻപിൽ വന്നിരുന്നു.

“ശ്രീക്കുട്ടി, പറഞ്ഞതിൽ എന്തെങ്കിലും വിട്ടു പോയിട്ടുണ്ടോ?”

“ഇല്ല, എനിക്ക് അറിയാവുന്നതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. അവളെ പ്ലീസ് രക്ഷിക്കണം. എനിക്ക് ഇനി അവൾ അല്ലാതെ ആരുമില്ല. അവൾക്കും. ഞാൻ നിങ്ങളുടെ കാലു പിടിക്കാം. പണ്ടത്തെ ദേഷ്യം ഒക്കെ വെച്ച് അവളെ രക്ഷിക്കാതിരിക്കരുത്.”

അങ്ങനെ പറഞ്ഞു കരയുന്ന ശ്രീകുട്ടിയുടെ തലയിൽ അഗ്നി തഴുകി കൊണ്ട് പറഞ്ഞു.

“ശ്രീക്കുട്ടി, എന്തിനാ കരയുന്നത്?”

അപ്പോഴാണ് മഹാദേവ വർമ്മയും അംബികാ ദേവിയും ഡോറിന് അടുത്ത് നിൽക്കുന്നത് എല്ലാവരും കണ്ടത്.

മഹാദേവൻ അംബികയെ ഒന്നു നോക്കി. പിന്നെ പറഞ്ഞു.

“ശ്രീക്കുട്ടിയെ നോക്കണം.”

അത് കേട്ട് അവർ പുഞ്ചിരിച്ചു.

ശ്രീക്കുട്ടിക്ക് അരികിൽ കട്ടിലിൽ തന്നെ ഇരുന്ന് നെഞ്ചിലേക്ക് അവളെ ചേർത്തു വച്ചു. അതുകണ്ട് എല്ലാവരിലും ഒരു സന്തോഷമുണ്ടായി.

മഹാദേവൻറെ ശബ്ദം കേട്ടതും എല്ലാവരും അച്ഛനെ നോക്കി.

“ശ്രീക്കുട്ടി പറഞ്ഞതിൽ നിന്നും ഒന്നു മനസ്സിലാക്കാം. 

കാര്യങ്ങൾ ഒന്നും നമ്മൾ വിചാരിക്കുന്ന പോലെയല്ല. മാത്രമല്ല ഒന്നും ക്ലിയർ അല്ല.
എങ്കിലും ഒന്നു മനസ്സിലായി.

സ്വാഹ... അവൾ അവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. പിന്നെ അവൾക്ക് എന്തൊക്കെയോ അറിയാം.

ശ്രീക്കുട്ടിയുടെ അമ്മയെ കൊന്ന പോലെ, ഒരു പക്ഷേ സ്വാഹയുടെ  കുടുംബത്തെയും ആരോ ഇല്ലാതാക്കിയതാകാനാണ് സാധ്യത.”

“അത് അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. അതുമാത്രമല്ല, ശ്രീക്കുട്ടി ആ ഫാക്ടറി ഗോഡൗണിൽ ഉണ്ടെന്ന് ശ്രീയെ വിളിച്ചു പറഞ്ഞത് ഒരു പെണ്ണാണ്.

അത് സ്വാഹ ആകാനാണ് സാധ്യത.”

അഗ്നി പറയുന്നത് കേട്ട് എല്ലാവരും അവനെ നോക്കി.

അഗ്നി തുടർന്ന് പറഞ്ഞു.

“ശ്രീക്കുട്ടിയെ ആ ഗുണ്ടകൾ പിടിക്കുന്ന സമയത്ത് സ്വാഹ അവിടെ ഉണ്ടായിരുന്നു. അവളെ അവർ കണ്ടിട്ടില്ല. ശ്രീക്കുട്ടിയെ അവര് ഫാക്ടറിയിലാണ് കൊണ്ടു പോയിട്ട് ഉണ്ടാവുക. സ്വാഹ ഉറപ്പായും അവരെ ഫോളോ ചെയ്തു കാണും.

അവളെ രക്ഷിക്കാൻ സ്വാഹക്ക് സാധിക്കുമായിരുന്നു എങ്കിലും അവൾ അത് ചെയ്യാതെ നമ്മളെ അറിയിച്ചതിന് ഒരു കാരണം മാത്രമേ എനിക്ക് പറയാനുള്ളൂ.

ഇനിയുള്ള യുദ്ധത്തിൽ ശ്രീക്കുട്ടി കൂടെ വേണ്ടെന്ന് അവൾ തീരുമാനിച്ചിരിക്കുന്നു. മാത്രമല്ല നമ്മുടെ അടുത്ത് ശ്രീക്കുട്ടി സുരക്ഷിത ആണെന്ന് അവൾ വിശ്വസിക്കുന്നു.

അവളുടെ കുടുംബത്തെ അപായപ്പെടുത്തിയത് ആരായിരുന്നാലും അവൾ പകരം വീട്ടിലിരിക്കും.

മാത്രമല്ല ശ്രീക്കുട്ടിയെ നമ്മൾക്ക് കിട്ടിയ ഫാക്ടറി ഗോഡൗണിന് അടുത്തു നിന്ന് നമ്മൾ പോന്നതിനു ശേഷം രണ്ടു ശവങ്ങൾ കിട്ടിയത് ഓർക്കുന്നുണ്ടോ?

അത് അവർ ആയിരിക്കാനാണ് സാധ്യത. ശ്രീക്കുട്ടിയുടെ അമ്മയെ കൊന്ന ആ രണ്ടുപേർ.

അവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് എന്തോ ഒരു ഇരുമ്പു വടി വെച്ച് തലയ്ക്ക് പുറകിൽ അടിച്ചിരിക്കുന്നു. കൂടാതെ ഏതോ ഡ്രഗ്സ്സ് ശരീരത്തിൽ കൂടിയ തോതിൽ ചെന്നിട്ടുണ്ട് എന്നുമാണ്.”

Amey എന്തോ ഓർത്ത് പോലെ പറഞ്ഞു.

“അതെ, അതു തന്നെ... പരിശോധിച്ചാൽ ശ്രീക്കുട്ടിയുടെ ദേഹത്ത് അവർ കുത്തി വെച്ച ഡ്രഗ്സ്സ് തന്നെയായിരിക്കും സ്വാഹ അവരിൽ കുത്തി ഇറക്കിയിരിക്കുന്നത്.

പിന്നെ ഇരുമ്പു വടി കൊണ്ട് അവരെ അടിച്ചു വീഴ്ത്തിയതും അവൾ  തന്നെയായിരിക്കും.”

“എന്നാലും ഒരു കിളുന്ത് പെണ്ണിനു ഇതൊക്കെ പറ്റുമോ?”

അംബിക സംശയത്തോടെ ചോദിച്ചു.

അതുകേട്ട് ശ്രീക്കുട്ടി പറഞ്ഞു.

“അമ്മേ, അവളെ സാധാരണ പെൺകുട്ടിയായി കാണണ്ട. പത്തിൽ കൂടുതൽ കൊല്ലം കളരി അഭ്യസിച്ച ആളാണ് സ്വാഹ. പെട്ടെന്നൊന്നും ആർക്കും അവളെ തോൽപ്പിക്കാനാവില്ല.”

അതുകേട്ട് Abhay ചോദിച്ചു.

“എന്നിട്ടാണോ നാല് ദിവസം അവളെ റൂമിൽ കെട്ടിയപ്പോൾ ഒന്നും ചെയ്യാതിരുന്നത്?”

അതുകേട്ട് അഗ്നി പറഞ്ഞു.

“ഏട്ടാ ഒരു സാധാരണ പെൺകുട്ടിയെ പോലെയാണോ അവളെ അവർ കെട്ടിയിരുന്നത്?

സാധാരണ ഒരു ചെയറിൽ പിടിച്ച് കയ്യും കാലും കെട്ടി വച്ചാൽ മതി. എന്നാൽ അവർ സ്വാഹയുടെ കൈകൾ കെട്ടിയത് ജനലിലും കാലുകൾ കെട്ടിയത് ബെഡിലും ആയിരുന്നു.

അതിനർത്ഥം അവളുടെ അപ്പച്ചിക്കും കുടുംബത്തിനും അറിയാം സ്വാഹ കളരി പഠിച്ചിട്ടുണ്ട് എന്നത്. അതുകൊണ്ടായിരിക്കും ആ മുൻകരുതലുകൾ അവർ എടുക്കാൻ കാരണം.”

അഗ്നി പറഞ്ഞത് കേട്ട് Abhay അത് സമ്മതിച്ചു.

“അപ്പോൾ ശ്രീക്കുട്ടിയുടെ അമ്മയുടെ ജീവൻ അപകടത്തിലാണെന്ന് സ്വാഹക്കു അറിയാമായിരുന്നു. അതുകൊണ്ടാണ് അവൾ അവരെയും കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചത്.

എന്നാൽ അവരെ വേദനിപ്പിച്ചവർക്ക് അവൾ ഓൺ ദ സ്പോട്ട് പണി നൽകി കഴിഞ്ഞിരിക്കുന്നു.

അതിനർത്ഥം അവളുടെ കുടുംബത്തിൽ എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് അവൾക്ക് കൃത്യമായി അറിയില്ല. അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ആയിരിക്കും അവളിപ്പോൾ.

മാത്രമല്ല അവളുടെ അപ്പച്ചി വിളിച്ചിട്ടാണ് അവൾ നാട്ടിൽ പോയിരിക്കുന്നത്. അതിനർത്ഥം അവൾ അവരുടെ മരണ ശേഷം ആണ് അവിടെ എത്തിയിരിക്കുന്നത്.”

Amen അത് പറഞ്ഞത് ശരിയാണെന്ന് എല്ലാവർക്കും തോന്നി.

അപ്പോഴാണ് ശ്രീഹരി ചോദിച്ചത്.

“അപ്പച്ചിയുടെ മകൻ പറഞ്ഞ 40 എണ്ണത്തിൻറെ കണക്ക് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.”

അത് ശരിയാണെന്ന് എല്ലാവരും ഓർത്തു.

 അഗ്നി പറഞ്ഞു.

“ധാരാളം ഗ്യാപ്പുകൾ ഉണ്ട്. അതൊക്കെ ഫില്ലു ചെയ്യാൻ സാധിച്ചാൽ സ്വാഹ പോകുന്ന വഴിയിൽ നമ്മളും എത്തും.”

അത് ശരിയാണെന്ന് എല്ലാവർക്കും തോന്നി.

അതിനു ശേഷം അഗ്നി അമ്മയ്ക്കരികിൽ ചെന്ന് ശ്രീകുട്ടിയോട് പറഞ്ഞു.

“ശ്രീക്കുട്ടി, അടുത്ത മാസം ഏട്ടന്മാരുടെ വിവാഹം ഉണ്ടാകും. അതിനൊപ്പം മോളുടെയും ശ്രീഹരിയുടെയും വിവാഹം നടത്തണം.”

“പറ്റില്ല.”

ശ്രീയും ശ്രീഹരിയും ഒരുമിച്ചു പറഞ്ഞു.

“ആവു... ഈ ഒരു കാര്യത്തിൽ എങ്കിലും രണ്ടുപേർക്കും ഒരു അഭിപ്രായം ആണല്ലോ?”

Amen പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു പോയി.

“ശ്രീക്കുട്ടിയെ വെറുതെ നമുക്ക് വീട്ടിൽ നിർത്താൻ സാധിക്കില്ല. സ്വാഹ കൂടെയില്ലാതെ ഇവളെ തനിച്ച് എവിടെയും നിർത്താനും സാധിക്കില്ല.

നമ്മൾ ആറു ചെറുപ്പക്കാരൻ ഉള്ള വീട്ടിൽ എന്ത് പറഞ്ഞാണ് അവളെ നിർത്തുന്നത്?

 മാത്രമല്ല മൂന്നുപേർ പബ്ലിക് സർവെൻറ്സ് ആണ്. നാറ്റും മീഡിയ ഇതൊക്കെ  കേട്ടാൽ.

അവർക്ക് ഇതൊക്കെ ഒരു വാർത്ത മാത്രമായിരിക്കും. പക്ഷേ സ്വാഹ ശ്രീക്കുട്ടിയെ സംരക്ഷിക്കാനാണ് നമ്മളെ ഏൽപ്പിച്ചത്.

 ഇവൾക്ക് എന്തെങ്കിലും വിഷമം ഉണ്ടെന്നറിഞ്ഞാൽ ആ കാന്താരി ഏതു വിധത്തിലാണ് പ്രതികരിക്കുക എന്ന് പറയാൻ സാധിക്കില്ല.”

“അരുൺ ഏട്ടൻ പറഞ്ഞത് വളരെ ശരിയാണ്.”

അഭയും പറഞ്ഞു.

എല്ലാം കേട്ട് മഹാദേവൻ ശ്രീക്കുട്ടിക്ക് അടുത്തു വന്നു ചോദിച്ചു.

“മോളെ നിനക്ക് ഞങ്ങളുടെ ശ്രീഹരിയെ വിവാഹം കഴിച്ചു കൂടെ?”

“അത് അച്ഛാ... ഞാൻ ഇന്ന് ആരുമില്ലാത്തവൾ ആണ്. എനിക്ക് ഇനി ജീവിക്കാൻ സ്വാഹ മാത്രം മതി.”

അവർ പറയുന്നത് കേട്ട് അഗ്നി ശ്രീഹരിയോട് ദേഷ്യപ്പെട്ടു.

“ഡാ നീ നിൻറെ പെണ്ണിൻറെ കാര്യം നോക്കിക്കോ. എൻറെ പെണ്ണിനെ നോക്കാൻ ഞാൻ മാത്രം മതി. അവളെ ആർക്കും പങ്കുവെക്കാൻ ഞാൻ തയ്യാറല്ല.”

അത് കേട്ട് അത് അംബിക പറഞ്ഞു.

“അവൾക്ക് കുറച്ച് സമയം കൊടുക്ക്. മാത്രമല്ല നിങ്ങൾ രണ്ടുപേരും സംസാരിച്ചു ഒരു തീരുമാനത്തിലെത്തണം. എന്തായാലും ഇവൾ എൻറെ മകൾ തന്നെയാണ്.”

ആ സമയത്താണ് ഒരു നേഴ്സ് വന്ന് അരുണിനോട് പറഞ്ഞത്.

“പേഷ്യൻനിൻറെ ഓർണമെൻസ് തരാൻ വന്നതാണ്.”

അവൻ അതു വാങ്ങി ശ്രീക്കുട്ടിയുടെ കയ്യിൽ നൽകി.

“എല്ലാം ഉണ്ടല്ലോ എന്ന് ചെക്ക് ചെയ്യു മോളെ.”

അരുൺ പറഞ്ഞത് കേട്ട് അവൾ ആ പൊതി തുറന്നു.

അതിൽ രണ്ട് ഇയറിങ്ങും ഒരു വളയും ഒരു ചെറിയ ചെയ്യനും ഒരു വലിയ ചെയ്യനും  ആണ് ഉണ്ടായിരുന്നത്.
 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 27

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 27

4.9
7948

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 27 “എല്ലാം ഉണ്ട്. Thanks.” അവൾ പുഞ്ചിരിയോടെ നഴ്സിനോട് പറഞ്ഞു. അംബിക ഓരോന്നായി അവൾക്ക് അണിഞ്ഞു കൊടുക്കുകയായിരുന്നു. കാതിലും കയ്യിലും കഴുത്തിലും ഇട്ട ശേഷം ആ വലിയ ചെയ്യൻ എടുക്കാൻ തുടങ്ങിയതും അവൾ പറഞ്ഞു. “അത് ഞാൻ പിന്നെ...” പെട്ടെന്നാണ് എന്തോ കണ്ടു ശ്രീഹരി അവളിൽ നിന്നും ആ പൊതി തട്ടിപ്പറിച്ച് എടുത്തത്. “അത് എനിക്ക് തിരിച്ച് താ ഹരി...” പെട്ടെന്ന് ശ്രീക്കുട്ടി പറഞ്ഞത് കേട്ട് എല്ലാവരും അതിശയത്തോടെ അവളെ നോക്കി. പിന്നെ അവിടെ ഒരു കൂട്ടച്ചിരി തന്നെ ഉയർന്നു