ഗായത്രിദേവി -19
എന്തൊക്കെ പറഞ്ഞിട്ടും മായ ആ വീട്ടിലേക്കു പോകുന്നത് തടയാൻ വേണുവിന് കഴിയില്ല എന്ന് മനസിലായതും വേണുവും അതിനു സമ്മതിച്ചു... \"ശെരി നമ്മുക്ക് ഒരുമിച്ചു പോകാം നിന്നെ അങ്ങോട്ട് ഒറ്റക്കു വിടാൻ എനിക്ക് താല്പര്യമില്ല...\" വേണു പറഞ്ഞു ഒടുവിൽ ഇരുവരും അത് തീരുമാനിച്ച് ഉറപ്പിച്ചു ... ശേഷം ഇരുവരും ഫോൺ കട്ട് ചെയ്തു... സമയം ഒത്തിരിയായി... വേണു പതിയെ അച്ഛൻ അറിയാതെ തന്റെ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി... എന്നിട്ടു ഫോണിൽ നിന്നും മായ്ക്ക് ഒരു മിസ്സ്ഡ് കാൾ നൽകി... അവളും അത് കണ്ടതും പതിയെ പ്രിയയെ നോക്കി... അപ്പോഴും ഒന്നും അറിയാതെ അഘാത നിദ്രയ