Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 29

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 29

“എന്താണ് ഏട്ടാ?”

“എന്താണ് മുഖത്തൊരു വാട്ടം? മുഖത്തെ വാട്ടം കണ്ടു കാന്താരിയുടെ മനസ്സിൽ എന്തോ കയറിക്കൂടിയിട്ടുണ്ട് എന്ന് മനസ്സിലായി. അതുകൊണ്ടാണ് വിളിച്ചത്. എന്തെങ്കിലും മനസ്സിൽ പ്ലാൻ ചെയ്യുന്നുണ്ടോ?”

“ഇല്ല... ഇപ്പോൾ ഒന്നും ഇല്ല. പിന്നെ ഞാൻ ഏട്ടാ എന്ന് വിളിക്കുന്നത് മനസ്സോടെയാണ്. ഒളിച്ചോട്ടം എന്തായാലും ഇപ്പോൾ എനിക്ക് പറ്റില്ല. എനിക്ക് ഇപ്പോൾ ഏട്ടൻറെ ഒരു ഹെൽപ്പ് വേണം. കോളേജ് കഴിഞ്ഞ് ഞാൻ സ്റ്റേഷനിൽ വരാം.”

“ശരി അങ്ങനെയെങ്കിൽ അങ്ങനെ.”

രണ്ടുപേരും കോൾ കട്ട് ചെയ്ത് അവരവരുടെ കാര്യത്തിലേക്ക് കടന്നു. അന്നത്തെ ദിവസം ക്ലാസ്സു കഴിഞ്ഞു ഒരു ഓട്ടോറിക്ഷ പിടിച്ച് അവൾ സ്റ്റേഷനിലേക്ക് ചെന്നു.

ഇട്ടിരുന്ന ചുരിദാറിൻറെ ദുപ്പട്ട കൊണ്ട് അവൾ തല മൂടിയിരുന്നു. പിന്നെ സ്റ്റേഷനിൽ പുറത്ത് നിൽക്കുന്ന പോലീസുകാരനോട് പറഞ്ഞു.

“ഇവിടത്തെ എസിപി സാർ ഇന്ന് കോളേജിൽ വന്നിരുന്നു. എൻറെ കോളേജ് ബാഗ് അന്ന് കോളേജിലെ അടയിൽ നഷ്ടപ്പെട്ടിരുന്നു. അത് തിരിച്ചു കിട്ടിയാൽ ഇൻഫോം ചെയ്യാൻ പറഞ്ഞിരുന്നു. ബാഗ് തിരിച്ചു കിട്ടിയത് കൊണ്ട് ACP സാറിനെ കാണാൻ പറ്റുമോ എന്ന് അറിയാനാണ് ഞാൻ വന്നത്.”

“കുട്ടി അവിടെ വെയ്റ്റിംഗ് റൂമിൽ ഇരുന്നോളൂ. ഞാൻ സാറിനോട് ചോദിച്ചു അനുവാദം വാങ്ങി വരാം.”

അയാൾ പറഞ്ഞത് കേട്ട് അവൾ വെയിറ്റിങ് ഏരിയായിൽ ചെന്നിരുന്നു. അല്പ സമയത്തിനു ശേഷം ആ പോലീസുകാരൻ വന്നു പറഞ്ഞു.

“കുട്ടിയോട് രജിസ്റ്ററിൽ ഡീറ്റെയിൽസ് എഴുതി സൈൻ ചെയ്തു പൊയ്ക്കോളാൻ പറഞ്ഞു. ACP Sir ബിസിയാണ്.”

“ഞാൻ വെയിറ്റ് ചെയ്യാം.”

“അതൊന്നും പറ്റില്ല. കുട്ടി പറഞ്ഞതു കേട്ട് പോകാൻ നോക്ക്. സാറിൻറെ ബ്രദർ വന്നിട്ടുണ്ട്. അതുകൊണ്ട് sir പുറത്തു പോകാൻ നിൽക്കുകയാണ്. വെറുതെ ബുദ്ധിമുട്ട് ഉണ്ടാകരുത്.”

അപ്പോഴാണ് അവൾക്ക് ഒരു എസ് എം എസ് വന്നത്.

‘അരുൺ ഏട്ടൻ വന്നിട്ടുണ്ട്. മോളു വേഗം ഇവിടെ നിന്നും പോകാൻ നോക്ക്. ഏട്ടൻ പോയിട്ട് ഞാൻ മോളെ വന്ന് കണ്ടോളാം.’

അവൾ എസ് എം എസ് വായിച്ച ശേഷം ഒക്കെ എന്ന് പറഞ്ഞ് വേഗം തന്നെ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി. ഒരു റിക്ഷ പിടിച്ച് അവൾ ഹോസ്റ്റലിലേക്ക് പോയി.

ആ സമയം Arun Amen ൻറെ ക്യാബിനിൽ ഇരിക്കുകയാണ്.

“എടാ... ഞാൻ വന്നിട്ട് അരമണിക്കൂറായി. നീ എന്താണ് ഫോൺ നോക്കിയിരിക്കുന്നത്?
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്നെ കാണണമെന്ന് പറയുന്നു. നീ പറയുന്നത് കേട്ട് ഓടി പിടഞ്ഞു വന്നപ്പോൾ അവൻ ദ ഒടുക്കത്തെ ഫോൺ നോക്കി ഇരിപ്പ്.”

“ഏട്ടൻ ചൂടാകണ്ട... വാ നമുക്ക് കോട്ടേഴ്സ്സിൽ പോകാം.”

ശരി എന്നും പറഞ്ഞ് അവർ രണ്ടുപേരും സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി.

Amen ൻറെ ഈ മൗനം എന്തോ കാര്യമായ ഇഷ്യു തന്നെയാണെന്ന് മനസ്സിലായി. അതുകൊണ്ടു തന്നെ അവനെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ അവനു പറയാൻ സാവകാശം കൊടുത്തു.

സമയമെടുത്തു തന്നെ പറയട്ടെ എന്ന് കരുതി അരുൺ ഒന്നും തന്നെ മിണ്ടാതെ ഇരുന്നു. കോട്ടേഴ്സ്സിൽ എത്തിയ ശേഷം രണ്ടുപേരും ഫ്രഷായി വന്നു.

Amen രണ്ടു ഗ്ലാസിൽ വിസ്കി ഒഴിച്ച് ഒന്ന് ഏട്ടന് കൊടുത്തു. Cheers പറഞ്ഞ രണ്ടുപേരും ഓരോ സിപ്പ് എടുത്ത് ഗ്ലാസ് ടേബിളിൽ തന്നെ വച്ചു.

Amen ഏട്ടനെ ഒന്നു നോക്കി പിന്നെ പറഞ്ഞു.

“ഏട്ടാ... അത്... സ്വാഹ... I know where she is.”

Amen പറഞ്ഞത് കേട്ട് ശ്വാസം പോലും വിടാൻ പറ്റാതെ Arun അവനെ നോക്കി നിന്നു.

ഏട്ടൻറെ മാനസിക അവസ്ഥ മനസ്സിലാക്കി അവൻ പിന്നെയും പറഞ്ഞു.

“സ്വാഹ... അവൾ ഇവിടെ പൂനയിൽ ഉണ്ട്.
ഞാൻ കഴിഞ്ഞ ആഴ്ച Symbiosis കോളേജിൽ കുട്ടികൾ തമ്മിൽ ഒരു ഇഷ്യൂ ഉണ്ടായപ്പോൾ ലാത്തിച്ചാർജ് നടത്തി എന്ന് പറഞ്ഞില്ലേ? അവിടെ വച്ചാണ് അവളെ ഞാൻ കാണുന്നത്.”

പിന്നെ അന്നു തൊട്ട് ഇന്ന് സ്റ്റേഷനിൽ അവൾ വന്നതും എല്ലാം അവൻ പറഞ്ഞു കേൾപ്പിച്ചു.

എല്ലാം കേട്ട ശേഷം അരുൺ ചോദിച്ചു.

“അഗ്നി... അവനോട്...”

“വേണ്ട ഏട്ടാ... ഞാൻ അവൾക്ക് വാക്കുകൊടുത്തതാണ് ഞാൻ ആരോടും പറയില്ല എന്ന്. പക്ഷേ ഏട്ടനെ ഒളിപ്പിക്കാൻ എനിക്ക് പറ്റില്ല. മാത്രമല്ല എനിക്ക് എന്തെങ്കിലും സംഭവിച്ചാലും അവൾ ഇനി നമുക്ക് നഷ്ടം ആകാൻ പാടില്ല. അത് ഓർത്താണ് ഞാൻ... “

“ശരി നീ പറയും പോലെ. പക്ഷേ ഒന്നുണ്ട്... അവൾക്ക് ഒരു പ്രൊട്ടക്ഷൻ ആവശ്യമാണ്.
അത് മാത്രമല്ല എന്താണ് അവൾക്ക് അറിയുന്നത് എന്ന് അവളിൽ നിന്ന് എങ്ങനെയെങ്കിലും മനസ്സിലാക്കണം.”

“അതിന് നമ്മുടെ കാന്താരി വായ തുറന്നാൽ അല്ലേ ഏട്ടാ... ശ്രീക്കുട്ടിയെ പിന്നെയും സഹിക്കാം. ഇവൾ ശരിക്കും അഗ്നിക്ക് പറ്റിയവൾ തന്നെയാണ്. എനിക്ക് അതിൽ ഒരു സംശയവുമില്ല.”

അതും പറഞ്ഞ് രണ്ടുപേരും ചിരിച്ചു.

\"മെഡിസിൻ വേണ്ടെന്നു വെച്ച് ബിസിനസ് പഠിക്കാൻ വന്നിരിക്കുന്നത് എന്തോ മനസ്സിൽ കണക്കുകൂട്ടി തന്നെയാണ്. “

“അത് ശരിയാണ് Amen നീ പറഞ്ഞത്. ഡോക്ടർ ആകാൻ വേണ്ടി മാത്രം സ്കോളർഷിപ്പ് വാങ്ങി പഠിച്ചവളാണ് ഇതെല്ലാം വേണ്ടെന്നു വച്ച് ഇവിടെ വന്ന് ബിസിനസ് പഠിക്കുന്നത്.

നമുക്ക് നമ്മുടെ വഴിയിലൂടെ അന്വേഷിച്ചു തുടങ്ങാം. അവൾ ആപത്തൊന്നും ഇല്ലാതെ നമ്മുടെ മുന്നിൽ തന്നെ ഉണ്ടല്ലോ?
ഇനി നമുക്ക് കുരുക്കുകൾ അഴിക്കുകയാണ് വേണ്ടത്.
പിന്നെ അവളെ മുഴുവനും വിശ്വസിക്കേണ്ട.”

“അറിയാം ഏട്ടാ... അവളുടെ ഫോണിലും ബാഗിലും ഞാൻ ജിപിഎസ് ചിപ്പ് വെച്ചിട്ടുണ്ട്. ഒരു പരിധി വരെ അവളെ ട്രാക്ക് ചെയ്യാൻ അതുകൊണ്ട് പറ്റും.”

“എന്തായാലും നന്നായി. എന്നാലും അവളെ പ്രത്യേകം ശ്രദ്ധിച്ചേ പറ്റൂ. കാന്താരിക്ക് അഗ്നിയെപ്പോലെ കാഞ്ഞ ബുദ്ധിയാണ്. മാത്രമല്ല സാധാരണ പെൺകുട്ടികളെക്കാൾ കരുത്തും തൻറെടവും വേണ്ടുവോളമുണ്ട്.”

“അറിയാം ഏട്ടാ... നമ്മുടെ ഒരു സഹായവുമില്ലാതെ തന്നെ അവൾ വേണ്ടത് ചെയ്യും. അതിനുള്ള ധൈര്യം അവൾക്കുണ്ട്. സാമർത്ഥ്യവും. അതെനിക്കറിയാം.

പക്ഷേ അവളുടെ ലക്ഷ്യത്തിൽ എത്തിയാൽ പിന്നെ ഒരു ജീവിതം അവൾ ആഗ്രഹിക്കുന്നില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇന്നും അവൾ എന്നോട് പറയുന്നത്.

അഗ്നിയെയും ശ്രീക്കുട്ടിയെയും എത്രയും പെട്ടെന്ന് പറഞ്ഞു മനസ്സിലാക്കാൻ. അവർ അവരുടെ ജീവിതം എത്രയും പെട്ടെന്ന് ജീവിച്ചു തുടങ്ങാൻ. കാത്തിരിപ്പ് അവസാനിപ്പിക്കാൻ.

അവൾക്ക് ഇന്നും അറിയില്ല അഗ്നി അവളെ എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്ന്.

അവളെ എന്തുകൊണ്ടാണ് അവൻ ഇങ്ങനെ സ്നേഹിക്കുന്നത്? എനിക്കും അറിയില്ല.

അതുപോലെ തന്നെയാണ് അവൾക്ക്, ഒട്ടും അറിയില്ല. അവളെ കുറ്റം പറയാനും പറ്റില്ല Amen…”

അരുൺ പറഞ്ഞു.

“അവൾ പറഞ്ഞതു പോലെ അവൻ വാശിക്കായാണ് അവളെ വിവാഹം കഴിച്ചത് എന്നാണ് ഞാനും കരുതിയത്. പക്ഷെ അടുത്ത ദിവസം കാലത്ത് രണ്ടും അവരുടെ പെണ്ണുങ്ങളെ പിടിച്ചു കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു അവർ കാര്യമായി തന്നെയാണെന്ന് എന്ന്. അതുകൊണ്ട് മാത്രമാണ് അവരുടെ എല്ലാ പ്രവൃത്തികൾക്കും ഞാൻ മൗനസമ്മതം നൽകിയത്.

പലതും പലരുടെയും കണ്ണുകളിൽ ശരിയല്ല എന്നു തോന്നുന്നുണ്ടെങ്കിലും ഞാനൊരു ഏട്ടനായി മാത്രമാണ് അപ്പോൾ ചിന്തിച്ചത്. എൻറെ അനിയന്മാരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ആണ് ഞാൻ കൂടുതൽ തിരക്കു പിടിച്ചത്.

പിന്നെ അവരുടെ സെലക്ഷനും ഒട്ടും മോശമല്ലയിരുന്നല്ലോ? അവരോടൊപ്പം പിടിച്ചു നിൽക്കാൻ സാധാരണ കുട്ടികൾക്ക് ആകില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം.”

“അത് ഏട്ടൻ പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ നമ്മുടെ അനിയന്മാരെ മാത്രമേ നോക്കിയുള്ളൂ. അവരുടെ രണ്ടുപേരുടേയും ആഗ്രഹം നടത്തി കൊടുക്കുന്നതിനിടയ്ക്ക് ശ്രീക്കുട്ടിയുടെയും സ്വാഹയുടെയും മനസ്സ് നമ്മൾ മനപ്പൂർവ്വം മറന്നു. അവർക്കും ഒരു മനസ്സ് ഉണ്ടെന്ന് നമ്മൾ മനപ്പൂർവ്വം ഓർത്തില്ല.”

Amen അല്പം സങ്കടത്തോടെ തന്നെ പറഞ്ഞു നിർത്തി.

അതുകണ്ട് Arun പറഞ്ഞു.

“എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി അവൾ നമ്മുടെ അനിയത്തി കുട്ടിയാണ്. അവളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാം തീർന്നു അവർ ഒന്നിക്കുന്നത് കാണാനാണ് ഞാൻ ഏറ്റവുമധികം ആഗ്രഹിക്കുന്നത്.”

“എല്ലാം ഏട്ടൻറെ ആഗ്രഹപ്രകാരം തന്നെ നടക്കും. അല്ലെങ്കിൽ അവൾ എന്നിൽ വന്നിത്തില്ല. ഒരു ആപത്തും കൂടാതെ അവളെ നമുക്ക് തിരിച്ചു കിട്ടിയില്ലേ? അതു തന്നെ വലിയ കാര്യമാണ്.”

ആ സമയം കിരണിൻറെ ഫോൺ റിങ്ങ് ചെയ്തു.

അഗ്നി കോളിംഗ്...

ഡിസ്പ്ലേയിൽ ആ പേരു കണ്ടപ്പോൾ പുഞ്ചിരിയോടെ അരുൺ കോൾ അറ്റൻഡ് ചെയ്തു.

“ഏട്ടൻ മുംബൈയിൽ അല്ലേ?”

അഗ്നിയുടെ ചോദ്യം വന്നു.

“നാളെ നമ്മുടെ ഹോസ്പിറ്റലിൽ വന്നോളൂ. കുറച്ചു പണിയുണ്ട്.”

“ആരാടാ?”

“മാർട്ടിൻ തന്നെ... അല്ലാതെ ആരാ? അവൻ നമ്മുടെ പ്ലേയേഴ്സ്സ്സിന് ഡ്രഗ്സ്സ് കൊടുക്കാൻ ശ്രമിച്ചു. ഏട്ടൻ ഇടയ്ക്ക് നിന്നത് കൊണ്ടാണ് അവരെ രണ്ടുകാലിൽ എഴുന്നേറ്റു നിൽക്കാൻ സമ്മതിച്ചത്.

അല്ലെങ്കിൽ അന്ന് തന്നെ ഏകദേശം അവരെ വെജിറ്റബിൾ ആക്കിയേനെ...
അന്ന് അവൻ നമ്മുടെ മുഴുവൻ കുടുംബത്തെയും ആണ് aim ചെയ്തത്.”

“അതിന് നീയും ശ്രീഹരിയും ചേർന്ന് അവനെ നല്ല രീതിയിൽ തന്നെ ട്രീറ്റ് ചെയ്തതല്ലേ? പിന്നെന്താണ് പ്രശ്നം.”

അഗ്നിയുടെ സംഭാഷണം കേട്ട് അരുൺ മറുപടി നൽകി.

“അതൊക്കെ ബിസിനസ്സിൽ പറഞ്ഞിട്ടുള്ളതല്ലേ അഗ്നി? നീ വെച്ചോളൂ. ഞാൻ നാളെ ഹോസ്പിറ്റലിൽ എത്തിക്കോളാം.”

അതും പറഞ്ഞ് അരുൺ കോൾ കട്ട് ചെയ്തു.

അഗ്നി പറഞ്ഞതെല്ലാം Amen നും കേട്ടിരുന്നു.

“ഞാനും വരാം എട്ടാ... അവനെ ഒന്ന് കാണാൻ തോന്നുന്നു. എന്തോ അവനോട് വലിയ തെറ്റ് ചെയ്യുന്നത് പോലെ തോന്നുകയാണ്.”

“അതൊന്നും സാരമില്ലഡാ... അവന് പറഞ്ഞാൽ മനസ്സിലാകും നമ്മൾ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന്.

മാത്രമല്ല അത് അഗ്നിയാണ്... അവൻ എങ്ങിനെയും അവളെ കണ്ടു പിടിച്ചിരിക്കും. അതിന് ഒരു സംശയവും വേണ്ട.”

പിന്നെ സമയം കളയാതെ അവർ രണ്ടുപേരും റെഡിയായി പുറപ്പെട്ടു.
പോകും വഴി കാന്താരിയെ അറിയിക്കണമെന്നും പറഞ്ഞു Amen അവളെ വിളിച്ചു.

“എന്താ ഏട്ടാ ഇത്ര രാത്രിയിൽ?”
“അത് മോളെ ഞാൻ ഒന്നു മുംബൈ വരെ പോവുകയാണ്. അവിടെ അഗ്നിയും ശ്രീഹരിയും നാളെ വരുന്നുണ്ട്.”

“ഞാൻ ഊഹിച്ചിരുന്നു. അരുൺ ഏട്ടൻ വന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഇങ്ങനെ വല്ലതും ഒക്കെ ആയിരിക്കും റീസൺ എന്ന്. നാളെ പൂനയിലെ ഹോസ്പിറ്റൽ നിറയും എന്നാണ് കരുതിയത്. അപ്പോൾ ഇവിടെയല്ല മുംബൈയിലാണ്. ലൊക്കേഷൻ മാത്രമേ change ഉള്ളൂ...”

“എന്താടി കാന്താരി? എൻറെ അനിയന്മാരെ ആണോ നീ ഇങ്ങനെ പറയുന്നത്... അതും എന്നോട് തന്നെ.”

അതുകേട്ട് അവൾ ചിരിയോടെ പറഞ്ഞു.

“ഓ... അനിയന്മാരെ പറഞ്ഞപ്പോഴേക്കും ഏട്ടന് പൊള്ളി അല്ലേ?”

“അതെ എനിക്ക് പൊള്ളും. എൻറെ നെഞ്ചിൽ ആണ് അവരുടെ സ്ഥാനം.”

“ഏട്ടന് ഇത്രയും വലിയ നെഞ്ച് ഉണ്ടായത് എന്തായാലും നന്നായി. അഞ്ചു ബ്രദേഴ്സിനെ കൊണ്ടു നടക്കേണ്ടതല്ലേ? അതും തല്ലുകൊള്ളികളായ രണ്ടെണ്ണം...”

“എടീ നീ പറഞ്ഞു പറഞ്ഞു ഇത് എങ്ങോട്ട് ആണ് പോകുന്നത്? എനിക്ക് ഇതൊന്നും പിടിക്കുന്നില്ല, കേട്ടോ കാന്താരി...”

കപട ദേഷ്യത്തോടെ Amey പറഞ്ഞത് കേട്ട് സ്വാഹ പൊട്ടിച്ചിരിച്ചു പോയി.

പിന്നെ അവൾ പറഞ്ഞു.

“ശരി, സമയം കളയാതെ വേഗം പോയി വായോ. വന്നിട്ട് കാണാം... എനിക്ക് ചിലത് പറയണം.”

“എനിക്ക് അറിയാം മോള് ഇന്ന് സ്റ്റേഷനിൽ വന്നത് എന്നോട് എന്തോ പറയാൻ ആണെന്ന്. ഞാൻ നാളെ തന്നെ തിരിച്ചു വരും. അപ്പോൾ വിളിക്കാം.”

“ഓക്കേ ഏട്ടാ... Good night and safe journey...”

അതും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു.

അപ്പോൾ അരുണിൻറെയും Amen ൻറെയും ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

ദിവസങ്ങൾ കടന്നു പോയി.

അരുൺ ദേവ് കോളേജിലെ ഓണത്തിൻറെ ഫംഗ്ഷന് ചീഫ് ഗസ്റ്റ് ആയി വിളിച്ചത് Amen ഐ പി എസിനെ തന്നെയായിരുന്നു.

സ്ഥലത്തെ പുതിയ ACP യും മലയാളിയുമായതു കൊണ്ടു തന്നെ ആണ് അമനെ അരുൺ ദേവ് ചീഫ് ഗസ്റ്റ് ആയി വിളിക്കാൻ കാരണം. മാത്രമല്ല ഇപ്പോൾ അവർ പരിചയക്കാരും ആണ്.

ഓണത്തിന് മൂന്നു ദിവസം മുൻപാണ് കോളേജിലെ ഓണാഘോഷ പരിപാടികൾ. അതിനു ശേഷം നാല് ദിവസം ഹോളിഡേ ആണ്.

പല തിരക്കുകൾ കാരണം Amen ന് സ്വാഹയെ കാണാൻ സാധിച്ചില്ല.

എന്നാൽ സ്വാഹ അതെല്ലാം മനസ്സിലാക്കി തന്നെയാണ് പെരുമാറിയത്. അവൾ അവനെ കൂടുതൽ ഒന്നും ബുദ്ധിമുട്ടിക്കാൻ മെനക്കെടാറില്ല.

അങ്ങനെ കോളേജിലെ ഓണാഘോഷ ദിനം എത്തി. ഇന്നാണ് ആ ദിവസം.

Amen കോളേജിൽ ഗസ്റ്റ് ആയി എത്തി. ഉദ്ഘാടനവും ചടങ്ങുകളും എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരം അമൻ ആരെയോ നോക്കുന്നത് ശ്രദ്ധിച്ച രാഹുൽ ചോദിച്ചു.

“സാർ സ്വാഹയെ ആണോ അന്വേഷിക്കുന്നത്?”

“അതേടോ... എന്തായാലും ഇവിടെ വരെ വന്ന സ്ഥിതിക്ക് ഒന്നു കാണാമല്ലോ എന്ന് കരുതി.”

അമൻ പറയുന്നത് കേട്ട് രാഹുൽ പുഞ്ചിരിയോടെ പറഞ്ഞു.

“എനിക്ക് തോന്നി. ആ കുട്ടി ഒരു പ്രത്യേക ടൈപ്പ് ആണ്. കോളേജിലെ ഒരു ഫംഗ്ഷനും അറ്റൻഡ് ചെയ്യില്ല. എന്നാൽ സെമിനാറുകളും, അസംബ്ലികളും എന്തിന് പറയുന്നു ക്ലാസ് ടെസ്റ്റ് പോലും വിടാതെ അറ്റൻഡ് ചെയ്യും.”

രാഹുൽ പറയുന്നതു കേട്ട് Amen പുഞ്ചിരിയോടെ അവനെ നോക്കി നിന്നു.
പിന്നെ സംഭാഷണം മാറ്റാനായി Amen പറഞ്ഞു.

“ഓണത്തിനായി ഞാൻ നാളെ നാട്ടിൽ പോകും. നിങ്ങൾ എങ്ങനെയാണ്?”

“ഞങ്ങൾക്ക് നാട്ടിൽ അധികം ആരും ഇല്ല. അച്ഛനും അമ്മയും ഏട്ടനും മുംബൈയിലാണ്.”

“അപ്പോൾ ഓണാഘോഷങ്ങൾ അവിടെയാണോ?”

“അതെ ഞങ്ങൾ ഇന്നു തന്നെ പോകും.”

അവർ സംസാരിക്കുന്ന സമയത്ത് അരുൺ ദേവും അവിടേക്ക് വന്നു. അൽപസമയം അവരോട് രണ്ടുപേരോടും സംസാരിച്ച ശേഷം Amen ഇറങ്ങി.


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 30

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 30

4.9
7894

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 30 നേരെ പോയത് സ്വാഹയുടെ ഹോസ്റ്റലിലേക്ക് ആണ്. ഹോസ്റ്റൽ ഗേറ്റിനടുത്ത് ചെന്ന ശേഷം അവൾക്ക് കോൾ ചെയ്തു. അവളുടെ ഹോസ്റ്റൽ ഗേറ്റിനടുത്ത് താഴെ കാത്തു നിൽക്കുന്നുണ്ട് എന്ന് പറഞ്ഞു. അവൾ ഒരു പത്തു മിനിറ്റിൽ താഴെ വന്നു. പിന്നെ അവനോടൊപ്പം അവളും കോട്ടേഴ്സ്ലിലേക്ക് പോയി. ഡ്രൈവ് ചെയ്യുന്നതിനിടയിൽ അമൻ സ്വാഹയോട് പറഞ്ഞു. “Sorry മോളെ... എനിക്ക് കുറച്ച് അധികം തിരക്കായിരുന്നു. അതാണ് വന്ന് കാണാൻ സാധിക്കുന്നത്.” “എനിക്ക് ഒരു പരിഭവവും പരാതിയും ഇല്ല ഏട്ടാ... എനിക്ക് ഏട്ടൻറെ തിരക്കുകൾ മനസ്സിലാകും.” അങ്ങനെ ഓരോന്ന് സംസാരിച്ച് അവർ കോട്ടേഴ്സ്ലിലേക്ക് എത്തിയ