Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.53

രാവിലെ അലാറം കേട്ട് ഉണരുമ്പോൾ ഹരി കൂടെ ഉണ്ടായിരുന്നില്ല... ജോലിയിൽ നിന്നും വിരമിച്ചു എങ്കിലും ബ്രിഗേഡിയർ സാബിനു ജീവിതചര്യയിൽ ഒരു വ്യത്യാസവും ഇല്ല... രാവിലെ ഉള്ള ഒരു മണിക്കൂർ നടത്തയും  അരമണിക്കൂർ വ്യായാമവും... അവിടെ ഒരു കോംപ്രമൈസും ഇല്ല... അത് കൊണ്ട് എന്താ ഇപ്പൊ കണ്ടാലും ആരും ഒന്ന് തിരിഞ്ഞു നോക്കും...  അത്രക്ക് ഫിറ്റ് ആണ്... മിഷേലും കുറവ് ഒന്നും അല്ല... ദൈവം അനുഗ്രഹിച്ചു കിട്ടിയ ഒതുങ്ങിയ ബോഡി ആണ് അവളുടെ സമ്പാദ്യം.... അതുകൊണ്ട് വല്ല്യ വ്യയാമം ഒന്നും ഇല്ലാതെ തന്നെ അവളു ഫിറ്റ് ആണ്.. എന്നാലും യോഗ അവളും മുടക്കാറില്ല....

നടത്തയും കഴിഞ്ഞ് വന്ന ഹരിയുടെ കൂടെ ചായ കുടിക്കുമ്പോൾ മിഷെലിൻ്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു...

എന്താണ് രാവിലെ സഹധർമിണി... ഒരു പുഞ്ചിരി ഒക്കെ...

ഹെയ്... ഞാൻ ഓർക്കുക ആയിരുന്നു ഹരിയേട്ടൻ്റ മുടി നരച്ചു തുടങ്ങി എങ്കിലും അ സാൾട്ട് ആൻഡ് പെപ്പർ ലൂക്ക് നന്നായി ചേരുന്നു...

ഹൊ!! പെണ്ണ് രാവിലെ എൻ്റെ സൗന്ദര്യത്തിന് കണ്ണു വക്കുന്നു...

ഹൂം...  അത്രേക്ക് സൗന്ദര്യം ഒന്നും ഇല്ല....

പിന്നെ ... എൻ്റെ സൗന്ദര്യത്തിൽ അല്ലേ നീ വീണത്... പിന്നെ നമ്മുടെ ഒപ്പോസിട്ട്  ഉള്ള സർദാർ എന്നും രാവിലെ നിന്നെ വായും നോക്കുമ്പോൾ തോന്നും എനിക്ക് സൗന്ദര്യം കുറവ് ആണോ എന്ന്..

അതിന് അയാള് അല്ലേ വായും നോക്കുന്നത്?.... ഞാൻ അല്ലല്ലോ ഹരിയെട്ട...

അതേ...അതെ... മോളെ പണ്ട് ഞാൻ ഇതുപോലെ വായും നോക്കിയത് ആണ് നിന്നെ...

ഓ!! അപ്പോ ഇപ്പോഴും പേടി ഉണ്ട് ഞാൻ അടുത്ത ആളെ കിട്ടിയാൽ ഓടി പോകും എന്ന്...

ഓടുവോടി നീ.... അതും പറഞ്ഞു ഇരുന്നടുത്തു നിന്ന് എഴുനേറ്റു വന്നു അവളുടെ രണ്ടു കവിളിലും കൂടി അവൻ കുത്തിപ്പിടിച്ച്...

എന്താ ഹരിയെട്ടാ ഇത്.. ശ്ശോ.. ചായ മുഴുവൻ ദേ എൻ്റെ ദേഹത്തും വീണു... താഴെയും പോയി..  എനിക്ക് നന്നായി വേദനിച്ചു കേട്ടോ....

വേദനിക്കണം... ഇവിടെ ഈ  ചണ്ഡീഗഡിൽ ട്രാൻസ്ഫർ ആയപ്പോഴേ എനിക്ക് പേടി ആയിരുന്നു നിൻ്റെ സർദാർമരോട് ഉള്ള ഇഷ്ടം എനിക്ക് അറിയാത്തത് അല്ലല്ലോ...

എൻ്റെ ഹരിയെട്ട... സർദാർ ഒക്കെ നിങ്ങളുടെ മുന്നിൽ ഒന്നുമല്ല...  എത്ര സ്നേഹിച്ചാലും മതിവരാത്ത നിങ്ങളെ കളഞ്ഞ് പോകാൻ എനിക്ക് സമയം കിട്ടണ്ടെ ..

അത് കേട്ട് ഹരിയുടെ മുഖം തെളിഞ്ഞു...

വയസായാൽ എന്താ... ഇപ്പോഴും ഇതൊക്കെ കേട്ടാൽ സാബിൻ്റ് മുഖം തെളിയും ..

ബ്രിഗേഡിയറായി പ്രമോഷൻ കിട്ടിയത് കൊണ്ട് മാത്രം ആണ് ഈ ട്രാൻസ്ഫർ ഞാൻ ഇഷ്ടപെട്ടത്... അല്ലങ്കിൽ എനിക്ക് ഇഷ്ടം അല്ല നിന്നെ ഇങ്ങനെ സർദാരമ്മരുടെ കൂടെ...

ഹരിയെട്ട... ജറിനോ മിലിയോ വിളിച്ചോ?  അവരു ഡോക്ടറിൻ്റെ അടുത്ത് പോകുന്നു എന്ന് പറഞ്ഞിട്ട് പിന്നെ ഒന്നും പറഞ്ഞില്ല..

ഇല്ല ഡീ വിളിച്ചില്ല...

ശ്ശോ !! എന്തായോ എന്തോ

എൻ്റെ കുഞ്ഞി ഇങ്ങനെ നീ ടെൻഷൻ ആകാതെ എല്ലാം ശരി ആകും... മിലിയും ഒറ്റ മോള് അല്ലേ... അവൾക്ക് അറിയാം എല്ലാം...

അതാണ് പ്രശ്നം രണ്ടു കുട്ടികൾ വേണം... അതൊന്നും പറഞാൽ ഏട്ടന് മനസിലാകില്ല

അത് എന്താ ഡീ എനിക്ക് മനസ്സിലാകാത്തത്..

ഒന്നുമില്ല... ഞാൻ ഇനി എൻ്റെ പണി തുടങ്ങട്ടെ...

ഹൂം... മീഷൂ അടുത്ത വൺ വീക്ക് ഞാൻ വൈകിട്ട് നിന്നെ വിളിക്കാൻ വരില്ല.... ഫുട്ബാൾ മാച്ച് ഉണ്ട്...

എൻ്റെ ദൈവമേ ഈ മനുഷ്യൻ്റെ ഒരു ഫുട്ബോൾ ... വയസായിന്ന് ഒരു ചിന്തയും ഇല്ല...

ഒന്ന് പോ ഡോ വയസായത് തൻ്റെ സർദാറാണ്.....

വീണ്ടും ദിവസങ്ങൾ സന്തോഷത്തോടെ കടന്നുപോയി രാവിലെയും വൈകിട്ടും മിഷെലിൻ്റെ ഡ്രൈവർ പണി കൂടി ഹരി എറ്റെടുത്ത്...

ഹലോ ഹരിയെട്ടാ... ഇന്നു എന്നെ പിക്ക് ചെയ്യാൻ വരണ്ട... ഞാൻ ഒന്ന് ഷോപ്പിങ്ങിന് പോകും... പിന്നെ ഓട്ടോയോ ടാക്‌സിയോ വിളിച്ച് വന്നേക്കാം ഞാൻ...

അത് വേണ്ട ഡോ... താൻ വിളിച്ചാൽ മതി ഷോപ്പിംഗ് കഴിഞ്ഞ്... ഞാൻ വരാം...

വെറുതെ എന്തിനാ ഹരിയെട്ട...

വെറുതെ അല്ലല്ലോ കുഞ്ഞി... നിൻ്റെ കൂടെ ചിലവഴിക്കാൻ കിട്ടുന്ന ഓരോ മിനിറ്റ്...  അത് അന്നും ഇന്നും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടത് ആണ്...

എങ്കിൽ പിന്നെ പോരെ നമുക്ക് ഒന്നിച്ചു ഷോപ്പിങ്ങിന് പോകാം...

ഓ എസ്... സന്തോഷം... ഞാൻ കാണും അവിടെ....

ഫോൺ കട്ട് ചെയ്ത മിഷിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു... ഇങ്ങനെ ഒരു മനുഷ്യൻ....

ഷോപ്പിങ്ങിന് പോകുമ്പോഴും  പുറത്ത് നിന്നും ആഹാരം കഴിക്കുമ്പോഴും രണ്ടുപേരും നല്ല സന്തോഷത്തിൽ തന്നെ ആയിരുന്നു... പലപ്പോഴും ഉള്ള അവരുടെ രണ്ടുപേരുടെയും സ്നേഹ പ്രകടനങ്ങൾ അടുത്തിടെ വിവാഹം കഴിഞ്ഞു മധുവിധു കാലത്തിൽ ഉള്ള ദമ്പതികളെ പോലെ ആയിരുന്നു എങ്കിൽ പരസ്പരം ഉള്ള കരുതലും ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നതും വർഷങ്ങൾ ആയി വിവാഹിതരായ ദമ്പതികളെ പോലെ ആയിരുന്നു....

ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു തിരിച്ചുള്ള യാത്രയിൽ മിഷേൽ വീണ്ടും അസ്വസ്ഥത കാണിച്ചു...

ജെറിൻ ഇതുവരെ ഒന്നും പറഞ്ഞില്ല അല്ലേ...

താൻ ടെൻഷൻ ആകാതെ ഡോ... അവര് പറഞ്ഞതല്ലേ ഈ വർഷത്തെ വരവ് ചിലപ്പഴെ കാണൂ എന്ന്...

അതേ ഹരിയെട്ടാ... എന്നാലും മീര മോളെ കാണാൻ കൊതിയാകുന്നു...

ഹൂം ... അവളുടെയും  ലൗ മിഷി അമ്മച്ചി തന്നെ ആണല്ലോ...

പിന്നെ പിന്നെ അതൊന്നും ഇല്ല... ഹരിയച്ഛനെ കണ്ടാൽ പിന്നെ പെണ്ണിന് എന്നെ വേണ്ട... അത് വേറൊന്നും കൊണ്ടല്ല നിങ്ങള് അവളുടെ എല്ലാ  തേമ്മടിതരതത്തിനും കൂട്ട് നിൽക്കുന്നത് കൊണ്ട് ആണ്...

അതായി ഇപ്പൊ നല്ല കൂത്ത്... ഡീ എൻ്റെ കൊച്ചിൻ്റെ ആവശ്യങ്ങൾക്ക് പിന്നെ ഞാൻ അല്ലാതെ നിൻ്റെ സർദാറു കൂട്ട് നിൽക്കൂമോ... ദേ ഇപ്പഴേ ഒരു കാര്യം പറഞ്ഞേക്കാം അഥവാ അവരു വരുന്നു എങ്കിൽ എൻ്റെ കുഞ്ഞിനെയും കൊണ്ട് സർദാരിൻ്റെ കൂടെ കൊഞ്ചിക്കാൻ പോയാൽ നിൻ്റെ കാലു ഞാൻ തല്ലി ഒടിക്കും ...നിനക്ക് അയാളോട് പഞ്ചാര പറയണം എങ്കിൽ പോയിക്കോണം എൻ്റെ കുഞ്ഞിനെ കൊണ്ടുപോകരുത് പറഞ്ഞേക്കാം...

ഹൊ!!! ഒട്ടും തന്നെ കുശുബില്ലാത്ത ഒരു ഗ്രൻഡ്പ...

ഉണ്ട് ... എനിക്ക് കുശുമ്പ് ഉണ്ട്... എൻ്റെ കൊച്ചിനേകുറിച്ച് എനിക്ക് നല്ല കുശുമ്പ് ഉണ്ട്... പിന്നെ അവളെ കുറിച്ച് മാത്രം അല്ല... നിന്നെ കുറിച്ചും ഉണ്ട്.. കഴിഞ്ഞാഴ്ച അ പരട്ട കിളവൻ എന്താ പറഞ്ഞത്.... മിഷി മാടത്തിന് എക്സർസൈസ് ഇല്ലങ്കിലും ഒരു കുഴപ്പവും ഇല്ല... നല്ല ഫിറ്റ് ബോഡി ആണന്നു..   അത് കേട്ട് ഇവിടെ ഒരുത്തി പൂത്തുലഞ്ഞു നിൽക്കാനും..

എൻ്റെ കർത്താവേ.... നിങൾ ഇത്ര ചീപ്പ് ആണോ മനുഷ്യാ...
അയാള് ഒരു പോസിറ്റീവ് വേയിൽ അല്ലേ പറഞ്ഞത്... നല്ലകാര്യം കേട്ടാൽ പിന്നെ ആർക്ക് ആണ് സന്തോഷം തോന്നാത്തത്...

അതേ... നല്ലകാര്യം തന്നെ ആയിരുന്നു... നിനക്ക് പറഞ്ഞൂടാരുന്നോ എൻ്റെ ഹരിയെട്ടൻ എന്നെ അങ്ങനെ ആണ് കൊണ്ട് നടക്കുന്നത് എന്ന്... ഹും... എൻ്റെ ഭാര്യടെ ബോഡി കണ്ട് ആണ് അവൻ്റെ കമൻ്റ്... സർദാർണി  എനിക്ക് ഒരു ടൈം പാസ് ആണ് അല്ലങ്കിൽ ഞാൻ അപ്പോ അടിച്ചിറക്കിയെനെ അവനെ

എങ്ങനെ... എങ്ങന?? ഇതിനിടക്ക് ഹരിയെട്ടൻ അവിടെയും ലൈൻ വലിച്ചോ??

പിന്നല്ലാതെ... നീ ഡ്യൂട്ടിക്ക് പോകും അയാളും പോകും പകല് മുഴുവൻ ഞങൾ മാത്രം അല്ലേ ഉള്ളത്... അപ്പോ ഒരു അഡ്ജസ്റ്റ്മെൻ്റ്... ഹൊ എന്താ ബോഡി ആണ് അവരുടെ നല്ല നീളവും അതിൻ്റെ കൂടെ നല്ല തടിച്ചു കൊഴുത്ത ശരീരവും... ആ ചിരിക്കു കൊടുക്കണം കാശ്...

ദേ ഹരിയെട്ട....

പെണ്ണെ നുള്ളരുത്... നുള്ളരുത് .. ഡീ വണ്ടി കയ്യീന്ന് പോകും... നീ വീട്ടിച്ചെന്നിട്ട് എന്ത് ആണ് എന്ന് വച്ചാ ചെയ്തോ...

ആണല്ലോ കള്ള കാമുകാ... ഇന്ന് ഇങ്ങു വാ... കാണിച്ചുതരാം ..

അയ്യോ എൻ്റെ അച്ചയത്തി ക്കോച്ചെ അത് മാത്രം വേണ്ട... നീ ശിക്ഷിക്കരുത്... നീ തഴുകി ഉറക്കിയാൽ മാത്രം ഉറക്കം കിട്ടുന്ന  നിൻ്റെ   ഇച്ചായൻ അല്ലേ ഡീ ഞാൻ...

ഹൂം... അത് ഓർമ്മ വേണം ..

രാത്രി ഉറങ്ങാൻ കിടന്ന മിഷേൽ എന്തോ ഗഹനം ആയി ചിന്തിക്കുന്ന കണ്ട് ഹരി ചോദിച്ചു... എന്താ പെണ്ണെ...

അവൻ്റെ നെഞ്ചില് വിരലുകൾ ചലിപ്പിച്ചു മിഷേൽ പറഞ്ഞു... ഹരിയെട്ട... മിലി പറഞ്ഞത് പോലെ ഈ ട്രീറ്റ്മെൻ്റ് കഴിഞ്ഞ് അവള് വീണ്ടും പ്രഗ്നെൻ്റ് ആയാൽ നമുക്ക് അവളെ ഇവിടേക്ക് കൊണ്ട് വരാം...

ഹൂം... അപ്പോ കുഞ്ഞിൻ്റെ  പഠിത്തമോ കുഞ്ഞി...

ഹൂം.... ജറിൻ്റെ മമ്മി അവളോട് ഇപ്പൊ വലിയ പോരിനു പോകുന്നില്ല എന്നെ ഉള്ളൂ... അത് അവനെ ഭയന്നിട്ട് ആണ്... ഇപ്പോഴും അവരുടെ മനസ്സ് അത്ര നല്ലത് അല്ല...

എനിക്ക് അറിയാം നീ ടെൻഷൻ ആകാതെ... നമുക്ക് വഴി ഉണ്ടാക്കാം...

ഹൂം... മീരമോൾ ഇല്ലാതെ മിലി നിൽക്കില്ല...

അത് ശരി അല്ല മീഷൂ... കുഞ്ഞുങ്ങൾ അപ്പൻ്റെയും അമ്മയുടെയും കൂടെ നിന്ന് വളരണം...

ഹൂം... അതും ശരി ആണ്...

ഹരിയെട്ടാ... ഒരു കാര്യം ചോദിക്കട്ടെ..

എന്താ ഡോ?

എപ്പോഴെങ്കിലും സ്വന്തം ആയി ഒരു കുഞ്ഞു വേണം എന്ന് തോന്നിയിട്ടണ്ടോ??

അത് എന്താ അങ്ങനെ ഒരു ചോദ്യം?? മിലി എൻ്റെ സ്വന്തം അല്ലേ....

അതല്ല... എൻ്റെയും ഹരിയെ ട്ടൻ്റെയും..

ഇല്ല... ഒരിക്കലും ഇല്ല... നീ എൻ്റെ ജീവിതത്തിലേക്ക് വരുമ്പോൾ തന്നെ നിനക്ക് അ പ്രായം കഴിഞ്ഞിരുന്നു... ഒരു കുഞ്ഞിന് വേണ്ടി എൻ്റെ പെണ്ണിൻ്റെ ജീവിതം വച്ച് ഉള്ള ഒരു റിസ്കിനും ഞാൻ തയാർ അല്ല... എനിക്ക് നീ കൂടെ വേണം എന്നെ തോന്നി യുള്ളൂ... ഇനി ചിലപ്പോൾ നമ്മുടെ മുപ്പതുകളിൽ കണ്ടിരുന്നു എങ്കിൽ ചിലപ്പോൾ ആഗ്രഹം വന്നേനെ... ഒട്ടും ഇല്ല പെണ്ണെ... എനിക്ക് എൻ്റെ മിലി ഉണ്ട് മകൾ ആയി... ഇപ്പൊ ഞാൻ സന്തോഷം ഉള്ള ഒരു മുത്തച്ഛൻ ആണ്... സത്യം....

അവനിലേക്ക് ഒന്നുകൂടി ചേർന്ന് കിടന്നപ്പോൾ വീണ്ടും അവളു ദൈവത്തിനു നന്ദി പറഞ്ഞു ഈ സ്നേഹത്തിന് അവൾക്കായി ഇത്രയും വർഷം കരുതി വച്ചിരുന്നത്....
🌟🌟🌟🌟🌟🌟🌟🌟🌟🌟



ശിഷ്ടകാലം💞ഇഷ്ടകാലം.54(അവസാന ഭാഗം)

ശിഷ്ടകാലം💞ഇഷ്ടകാലം.54(അവസാന ഭാഗം)

4.9
3794

മിഷൂ... ഡോ.... ഹൂം... പറയൂ ഹരിയെട്ടാ... ഞാൻ കേൾക്കുന്നുണ്ട്... ഇങ്ങോട്ട് തിരിഞ്ഞു കിടക്കഡീ... മുഖത്ത് നോക്കി സംസാരിക്കണം.. ഹൂം... ഇനി പറ... നീ പറഞ്ഞത് സീരിയസ് ആയിട്ട് ആണോ... ഒന്നൂടെ ആലോചിക്കുന്നത് നല്ലത് ആണ് മിഷൂ. ഞാൻ ആലോചിച്ച് എടുത്ത തീരുമാനം  ആണ്... എന്താ ഹരിയെട്ടന് സമ്മതം അല്ലേ.. അങ്ങനെ അല്ല... നിൻ്റെ സന്തോഷം ആണ് എൻ്റെയും പക്ഷേ ഇത്രയും വലിയ റിസ്ക് എടുക്കുമ്പോൾ നീ ക്ലീയർ ആയിരിക്കണം എന്താ ചെയ്യുന്നത് എന്ന്...  പിന്നെ വിഷമിക്കരുത്... ഞാൻ ആലോചിച്ചു എടുത്ത തീരുമാനം തന്നെ ആണ് ഏട്ടാ... കുടുംബത്തിന് ആവശ്യം വരുമ്പോൾ ഇല്ല എങ്കിൽ പിന്നെ എന്തു പ്രയോജനം... പണ്ട്  മീര മോൾടെ കാലത്ത് അ