Aksharathalukal

ശ്രീഭദ്രം ❤️



Part 1


✍️



ഏറെ നേരത്തെ യാത്രക്കൊടുവിൽ എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ് എത്തിക്കഴിഞ്ഞിരുന്നു. സമയം 5 30 യോട് അടുത്ത് കഴിഞ്ഞിരിക്കുന്നു. പത്തു മിനിറ്റോളം നടക്കണം എൻ്റെ വീട്ടിലേക്കെത്തുവാൻ. 



റോഡിൻ്റെ എതിർ വശത്തായി വിശാലമായ നെൽപാടമാണ്. ഈ ഗ്രാമത്തിൻ്റെ സൗന്ദര്യം ഇവിടുത്തെ പാടങ്ങളും  ചെറിയ ചെറിയ തോടുകളും ആണ്. സൂര്യൻ സിന്ദൂരം ചൂടിയ നവവധുവിനെ പോലെ അസ്ഥമിക്കാനായി  ഒരുങ്ങുകയാണ്. കിളികൾ അവരുടെ പോനോമനകളെ തേടി കൂട്ടിലേക്ക്  പറക്കുകയാണ്. കിളികളുടെ മധുരമായ നാദം സായന്തനത്തിൻ്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടി. 



പ്രഭാകരേട്ടൻ്റെ ചായകs എത്തിയപ്പോൾ ഉള്ളിൽ എന്തിനില്ലാത്ത ഭയം കുടുങ്ങി.



\"ഓ ഇന്നാരുടെ കൂടെ കിടന്നിട്ടാണാവോ അവളുടെ വരവ്\"..........
  


അവരിൽ ഒരാൾ പറഞ്ഞൂ.



\" എടാ നാണൂവേ.... അവൾക്ക് നമ്മളെ  ഒന്നും വേണ്ടാന്നേ \"  


\"അതേഡോ\" 



\"ഒന്ന് നിർത്തുന്നുണ്ടോ നിങ്ങൾ രണ്ടാളും , എൻ്റെ കുട്ടി മോളു പോക്കോട്ടോ വീട്ടിൽ അന്നേഷിക്കും ഒന്നാമതെ ഇന്നും നേരം വൈകി.\"



പ്രഭകാരെട്ടൻ ആയിരുന്നു അത്.



ഉള്ളിൽ  നുരപൊന്തിയ സങ്കടമേലാം കടിച്ചമർത്തി പ്രഭാകരേട്ടനെ നോക്കി ഒരു ചെറു പുഞ്ചിരി കൊടുത്ത് പോകാനൊരുങ്ങി . അകലെ നിന്നും പരിചിതമായ മുഖം കണ്ടതും ഓടി. 



\"എൻ്റെ പൊന്നു ചേച്ചി  അവരെന്തേലും പറഞ്ഞു എന്ന് വെച്ച് എന്തിനാ ഇങ്ങനെ കരയുന്നെ നല്ലത് പറഞ്ഞുകൂടെ തിരിച്ച്\" 



\"എന്നെകൊണ്ട്  അങ്ങനെ കഴിയുന്നില്ല. എനിക്ക് അത്രക്കും ധൈര്യം ഇല്ല ശ്രീകുട്ടാ.......



പടിവാതിൽ തുറന്നു കളരിക്കൽ തറവാട് പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഒരു രണ്ട് നില കെട്ടിടം നടുമുറ്റത്ത് ഒരു കൊച്ചു തുളസി തറ വടക്കേഭാഗത്തായി ഒരു മാവും, പ്ലാവും, തെങ്ങും പൂക്കളും,തെക്ക് കിഴക്ക് ഭാഗത്തായി നാഗകാവും.  ഞങ്ങളുടേത് ഒരു കൊച്ചു കൂട്ട് കുടുംബം ആണ്. 



കണ്ണിൽ നിന്നും അനുസരണയിലാതെ  ഒഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് ഉമ്മറപടിയിലേക്ക്  നോക്കി അവിടെ ഒരാൾ മുഖം വീർപ്പിച്ച് ഇരിക്കുന്നു.



അപ്പൂ..... 


 
\"എന്നോട് മിണ്ടാൻ വരണ്ട അമ്മ\"...


\"സോറി മോനെ അമ്മ കൊറച്ച് നേരം വൈകി\"


\"വേണ്ടാ എന്നോട് മിണ്ടാൻ വരണ്ട\"


\"ഞാനും മിണ്ടില്ല\"


\"അമ്മേടെ മോൻ അമ്മോടു  പിണക്കം ആണോ\"


\"ആ ,അതെ\"😡😒


\"അയ്യോ എടാ ശ്രീകുട്ടാ \"


\"എന്താ ചേച്ചി\"


\"ഞാൻ ഇനി ഈ മിഠായി എന്ത് ചെയ്യും, കളഞ്ഞാലോ ഇത്\"



\"അയ്യോ കളയല്ലേ ചേച്ചി ഞാൻ\" \"അയ്യോ എൻ്റെ കൈ എൻ്റെ കൈ പോയി എന്തൊരു വേദനയാ\"



\"അപ്പൂസ് അമ്മയോട് മിണ്ടും ട്ടോ\" 


\"എൻ്റെ പൊന്നുണ്ണി മാമൻ്റെ കൂടെ കളിക്കുട്ടോ അമ്മ വേഗം കുളിച്ച് വരാം ,എന്നിട്ട് നമ്മുക്ക് ഒരുമിച്ച് ചായകുടിച്ചാട്ടോ\"


ആ...


\"അമ്മക്ക് ഒരു ഉമ്മ തന്നെ\"


ഉമ്മ😘



\"മോളേ.....  ഭദ്രേ......



തുടരും......





ശ്രീഭദ്രം

ശ്രീഭദ്രം

3
1272

Part 2Copyright work - This work is protected in accordance with section 45 of the copyright act 1957 and shouldn\'t be used full or part without the creator Gopika Haridas prior permission.✍️✍️✍️"അമ്മക്ക് ഒരു ഉമ്മ തന്നെ\"ഉമ്മ😘...മോളേ.... ഭദ്രേ......🍂🍂🍂🍂🍂🍂🍂🍂🍂🍂"ആ ദേ വരണൂ അമ്മേ\" (എൻ്റെ  അമ്മയാണ് ശ്രീദേവി) "ആ കാവിൽ  പോയി വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു വരു മോളേ ഇരുട്ട് കൂടുന്നത്  കാണുന്നില്ലേ ൻ്റെ ഭദ്ര കുട്ടിയേ....."ശ്രീകുട്ടാ....  ഒന്നു കൂട്ടുപോയി വരൂ...""ആ മുത്തശ്ശി.""രണ്ടാളും വേഗം വരണം""ആ... വേഗം വരാം മുത്തശ്ശി....."കാവിലേക്ക് ഒരു ചെറിയ പടിവാതിലുണ്ട്. കാവിലേക്ക് കടന്നു കഴിഞ്ഞാൽ മനസ്സിലെ സങ്കടങ്ങൾ എല്ലാം കാണാനൂലിനാൽ ബന്ധിച്ചപ്പോലെയാണ്. അത്രക്കും മനോഹരമാണിവിടം. ചുറ്റും വൃക്ഷങ