Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 30

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 30

നേരെ പോയത് സ്വാഹയുടെ ഹോസ്റ്റലിലേക്ക് ആണ്. ഹോസ്റ്റൽ ഗേറ്റിനടുത്ത് ചെന്ന ശേഷം അവൾക്ക് കോൾ ചെയ്തു.

അവളുടെ ഹോസ്റ്റൽ ഗേറ്റിനടുത്ത് താഴെ കാത്തു നിൽക്കുന്നുണ്ട് എന്ന് പറഞ്ഞു. അവൾ ഒരു പത്തു മിനിറ്റിൽ താഴെ വന്നു.

പിന്നെ അവനോടൊപ്പം അവളും കോട്ടേഴ്സ്ലിലേക്ക് പോയി.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ അമൻ സ്വാഹയോട് പറഞ്ഞു.

“Sorry മോളെ... എനിക്ക് കുറച്ച് അധികം തിരക്കായിരുന്നു. അതാണ് വന്ന് കാണാൻ സാധിക്കുന്നത്.”

“എനിക്ക് ഒരു പരിഭവവും പരാതിയും ഇല്ല ഏട്ടാ... എനിക്ക് ഏട്ടൻറെ തിരക്കുകൾ മനസ്സിലാകും.”

അങ്ങനെ ഓരോന്ന് സംസാരിച്ച് അവർ കോട്ടേഴ്സ്ലിലേക്ക് എത്തിയിരുന്നു. റൂമിൽ കേറി അമൻ ചോദിച്ചു. 

“എന്താണ് ഏട്ടൻറെ കാന്താരി കാണണമെന്ന് പറഞ്ഞത്?”

“അത് ഏട്ടാ... ഞാനൊരു കാര്യം ചോദിച്ചാൽ പറയുമോ?”

“എന്താ കാന്താരി പതിവില്ലാത്ത ഒരു മുഖവുര. ഇത് എൻറെ കാന്താരിക്ക് ഇല്ലാത്ത പതിവാണല്ലോ?”

Amen പറയുന്നത് കേട്ട് ചെറിയ പുഞ്ചിരിയോടെ സ്വാഹ പറഞ്ഞു.

“അത് ഏട്ടാ... അന്ന് കോളേജിൽ ഏട്ടനെ ടാർഗെറ്റ് ചെയ്തു തന്നെയാണ് അവർ ബാറ്റ് വീശിയത്.”

Amen ഒന്നും പറയാതെ അവൾ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയായിരുന്നു.

Amen കളിയൊക്കെ മാറ്റി കാര്യത്തിലേക്ക് വന്നു എന്ന് മനസ്സിലാക്കി സ്വാഹ പറഞ്ഞു തുടങ്ങി.

“ഞാൻ എൻറെ മനസ്സിൽ ഉള്ളത് പറയാം.
പീറ്റർ, അവന് ഏട്ടനെ മുൻ പരിചയം ഉണ്ട് എന്നാണ് എൻറെ ഒരു ഊഹം.”

അന്ന് സംസാരിച്ചപ്പോൾ പീറ്റർ പറഞ്ഞത് അവൾ ഓർത്തെടുത്തു. സ്വാഹ തുടർന്നു പറഞ്ഞു.

“ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷം ഞാൻ അടുത്ത ദിവസം കോളേജിൽ പോയപ്പോൾ അവരുമായി കോളേജ് ഗേറ്റിന് അവിടെ വെച്ച് ഒരു സംസാരം ഉണ്ടായി. അന്നത്തെ സംസാരത്തിനിടയിൽ പീറ്റർ പറഞ്ഞത് കേട്ടതു കൊണ്ടാണ് എനിക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടായത്.”

കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞതു കേട്ട് അവനും തോന്നി ഇവൾ പറഞ്ഞതിൽ എന്തോ കാര്യം ഉണ്ട് എന്ന്.

സ്വാഹ പിന്നെയും പറഞ്ഞു.

“അവനെ കുറിച്ച് അന്വേഷിക്കണം. ഏട്ടൻ ഒന്ന് സൂക്ഷിക്കുകയും വേണം. ഇനി ഞാൻ മൂലം ഒരു അപകടം ആർക്കും ഉണ്ടായാൽ അത് എനിക്ക് സഹിക്കാനാകില്ല.”

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ശബ്ദം വിറക്കുന്നുണ്ടായിരുന്നു.

ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇങ്ങനെയൊരു ഭാവം അവളിൽ ആദ്യമായാണ് Amen കാണുന്നത്.

അതോടു കൂടി അവൾ തന്നെ സ്വന്തം ചേട്ടൻ ആയി തന്നെയാണ് കാണുന്നത് എന്ന് അവൻ മനസ്സിലാക്കി.

അല്ലെങ്കിൽ ഒരിക്കലും അവളുടെ സങ്കടം, വേദന ഇത്തരമൊരു ഇമോഷനും കഴിയുമെങ്കിൽ അവൾ ആരുടെ മുന്നിലും പ്രകടിപ്പിക്കില്ല. ഇത്ര നാളു കൊണ്ട് അവളെ അവൻ നന്നായി മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

എന്നാൽ തനിക്ക് തൻറെ അച്ഛൻ പോയതിനു ശേഷം വേദന പങ്കിടാൻ, ഒരു ആശ്വാസം സ്വാഹ Amen ൽ കണ്ടിരുന്നു.

അവൻ അവളെ തൻറെ കൈകളിൽ ചേർത്തു നിർത്തി, താൻ ഉണ്ടാകും കൂടെ എന്ന് പറയാതെ പറഞ്ഞു.

പിന്നെ അവളുടെ മൂഡ് ഒന്നും മാറ്റാൻ വേണ്ടി അവൻ പറഞ്ഞു.

“ഏട്ടന് ഏട്ടൻറെ കാന്താരിയെ ആണ് ഇഷ്ടം. ഈ ഭാവം നിനക്ക് ഒട്ടും ചേരില്ല.”

അതുകേട്ട് അവൾ പറഞ്ഞു.

“ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ്.
എൻറെ നഷ്ടങ്ങൾ, അത് എന്നിൽ തീർത്ത വേദന, അത് ഒരു പരിധി വരെ പുറത്തുള്ളവർക്കു മനസ്സിലാകും.

എന്നാലും അതിലെ മുഴുവൻ വേദന അത് ആർക്കും മനസ്സിലാകില്ല. അനുഭവിച്ച അറിയുമ്പോഴാണ് അതിൻറെ വ്യാപ്തി മനസ്സിലാവുകയുള്ളൂ.

പിന്നെ അതിൽ നിന്നും മനസ്സിലേക്ക് അരിച്ചു കയറുന്ന ഒരു ഫയർ. അതാണ് ഇന്ന് എന്നെ ജീവിച്ചിരിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത്.

എൻറെ കുടുംബം ഇല്ലാതാക്കി, എന്നെ അനാഥരാക്കിയവരെ മുഴുവനായും അതെ നാണയത്തിൽ തിരിച്ച് പ്രതികരിക്കാൻ എനിക്ക് സാധിക്കില്ല എന്ന് എനിക്കറിയാം.

അതല്ല എൻറെ ലക്ഷ്യവും.

അവരെ എല്ലാവരെയും കൊന്നാൽ,
അവർ വേദന അറിയാതെ മരിച്ചാൽ,
ഞാൻ അനുഭവിച്ച ഒറ്റ പെടലിൻറെ വേദന,
എല്ലാം ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ടതിൻറെ വേദന,
അതെല്ലാം അവർ എങ്ങനെ അറിയും.

മരണം അതിൽ നിന്നെല്ലാം അവർക്കൊരു രക്ഷപ്പെടൽ മാത്രമായിരിക്കും. അത് ഞാൻ ആയി അവർക്ക് നൽകില്ല.

അവരെ ഞാൻ അനുഭവിച്ച വേദനയുടെ നൂറിരട്ടി എങ്കിലും വേദന അനുഭവിച്ച ശേഷം മാത്രമേ ഈ ലോകത്തു നിന്ന് പോകാൻ അനുവദിക്കൂ.

അത് പ്രതിപക്ഷത്ത് ആരു തന്നെയായാലും ഞാൻ മുഖം നോക്കാതെ മനസ്സിലുള്ളത് ചെയ്യും.

അവൾ സംസാരിക്കുമ്പോൾ അവളിലെ വാക്കുകളിലും കണ്ണുകളിലും പ്രകടമായ തീ അതിശയത്തോടെ ആണ് Amen നോക്കി കണ്ടത്.

വളരെ പരിചിതമായ ഒരു ഭാവമായിരുന്നു അത്.

അഗ്നി... അവനെയാണ് അവളുടെ ഓരോ ഭാവത്തിലും അവന് അവളിൽ കാണാൻ സാധിച്ചത്.

അതെ... അഗ്നിയും ഇങ്ങനെയാണ്.

അവൻറെ കണ്ണുകളിലും ഇതു പോലെ തീ പടരുന്നത് അവൻ പലപ്പോഴും കണ്ടിട്ടുണ്ട്.

ചക്കിക്കൊത്ത ചങ്കരൻ തന്നെ.
വെറുതെയല്ല അഗ്നി സ്വാഹയെ നെഞ്ചോടു ചേർത്തത്.

രണ്ടുപേരും ഒന്നും പറയാതെ മൗനത്തെ കൂട്ടുപിടിച്ചു കുറച്ചു സമയം ചിലവഴിച്ചു. മനസ്സൊന്നു അടങ്ങിയതും സ്വാഹ സംസാരിച്ചു തുടങ്ങി.

“ഏട്ടൻ പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടിയാണ് എന്നോട് ഒന്നും ചോദിക്കാത്തത് എന്ന് എനിക്ക് അറിയാം. I respect you for that. എനിക്കും അറിയാവുന്നത് വളരെ കുറച്ചാണ്. അതിനൊരു പൂർണ്ണ രൂപം വരണം. എന്നാൽ മാത്രമേ എന്തെങ്കിലും പറയാൻ എനിക്കും സാധിക്കുകയുള്ളൂ.”

Amen അവൾ പറയുന്നത് കേട്ട് പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു.

“സ്വാഹ എനിക്കറിയാം നീ തനിച്ച് ആണെങ്കിലും ലക്ഷ്യം കണ്ടിട്ടേ അടങ്ങൂ എന്ന്. അതിനു വേണ്ടിയുള്ള ബുദ്ധിയും ശക്തിയും മാത്രമല്ല നിന്നെ ലക്ഷ്യത്തിലെത്തിക്കാൻ നിൻറെ കുടുംബത്തിൻറെ അദൃശ്യ ശക്തിയും നിനക്ക് കൂട്ടിനുണ്ടാകും. അതിൽ ഒരു സംശയവുമില്ല.

എന്നാൽ എനിക്ക് പറയാനുള്ളത് നീ മനസ്സിലാക്കണം. നീ തനിച്ചായി ഇതിനു പുറപ്പെട്ടാൽ, സമയം ഒരുപാട് നഷ്ടപ്പെടും. അതിൽ രണ്ടു കാര്യങ്ങളാണ് എന്നെ സങ്കടപ്പെടുത്തുന്നത്.

ചിലപ്പോൾ നീ ലക്ഷ്യത്തിലെത്തും മുൻപ് പല കൽപെറയിറ്റും മരണത്തെ പുൽകാൻ ഇടയുണ്ട്.
അടുത്തത് ഈ ഏട്ടൻറെ സ്വാർത്ഥതയാണ്.
എൻറെ അനിയൻമാരും അനിയത്തിമാരും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനുള്ള ആഗ്രഹം.

നീ ലക്ഷ്യം കാണാതെ അഗ്നിയിൽ ചേരില്ല എന്ന് എനിക്ക് ഉറപ്പുള്ള കാര്യമാണ്.”

അവൻ പറയുന്നത് കേട്ട് സ്വാഹ സംശയത്തോടെ അവനെ നോക്കി.

അവളുടെ നോട്ടത്തിന് അർത്ഥം മനസ്സിലാക്കി അമൻ ചിരിയോടെ പറഞ്ഞു.

“എന്താടി കാന്താരി, നോക്കി പേടിപ്പിക്കുന്നത്? ഞാൻ പറഞ്ഞത് ശരിയല്ലേ?”

“അതിന് ഞാനെൻറെ ലക്ഷ്യത്തിൽ എത്തിയാൽ അഗ്നി... അവനുമായി ജീവിക്കും എന്ന് എപ്പോഴാണ് ഏട്ടനോട് പറഞ്ഞത്?”

“അതിനാണോ നീ എന്നെ നോക്കി പേടിപ്പിച്ചത് എൻറെ കാന്താരി?”

“അതെ എന്ന് കരുതിക്കോളു. ഏട്ടൻ മറുപടി പറയൂ...”

അവളുടെ മുഖത്തു നോക്കി അവൻ ചോദിച്ചു.

“ഏട്ടൻറെ കാന്താരി പിന്നെ എന്തിനാണ് അവൻ കെട്ടി തന്ന താലി ആരെയും കാണിക്കാതെ അരയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്?

മാത്രമല്ല അഗ്നി... അവൻ നിന്നെ ആഗ്രഹിക്കുന്നതിൽ കളങ്കം ഇല്ല എന്ന് എനിക്ക് നന്നായി അറിയാം.

അതും കൂടാതെ നീ അവൻറെ പെണ്ണാണ് എന്ന് അംഗീകരിച്ചു ജീവിക്കുന്ന ഒരു വലിയ കുടുംബം തന്നെ ഉണ്ട് ദേവി പീഠത്തിൽ.

ഇതൊന്നും കാരണമായി നീ കാണുന്നില്ലെങ്കിൽ, വിധി... വിധിയിൽ ചെറുതായി ഇപ്പോൾ ഏട്ടനും വിശ്വസിക്കുന്നു.
കാരണം വിവാഹത്തോട് ഒട്ടും താല്പര്യം കാണിക്കാതെ, അമ്മയും അച്ഛനും പേടിയോടെ അവരുടെ ഭാവി എന്താകുമെന്ന് ആദ്യ പിടിച്ചിരുന്ന രണ്ടുപേരും, നിങ്ങളെ കണ്ടു മുട്ടിയ രീതിയും, പിന്നീടുണ്ടായ സംഭവ വികാസങ്ങളും, ഞങ്ങൾ നാല് പേരെ കാൾ മുൻപു തന്നെ വിവാഹം കഴിച്ചത്, ഇതിനൊക്കെ വേറെ എന്ത് അർത്ഥമാണ് ഉള്ളത്?”

എല്ലാം ക്ഷമയോടെ കേട്ട സ്വാഹ പറഞ്ഞു.

“ഏട്ടൻ പറഞ്ഞത് എല്ലാം ഏട്ടൻറെ ഭാഗത്തു നിന്നു നോക്കിയാൽ ശരിയാണ്.

എന്നാൽ ഏട്ടൻ എപ്പോഴെങ്കിലും എൻറെ ഭാഗത്തു നിന്ന് കാര്യങ്ങൾ നോക്കിയിട്ടുണ്ടോ?

ഞാൻ അഗ്നി എന്ന വ്യക്തിയെ ആദ്യമായി കാണുന്നത് തന്നെ ഒരാളെ കൊല്ലാൻ നോക്കുമ്പോഴാണ്. ഞാൻ അയാളെ രക്ഷിക്കാൻ കഷ്ടപ്പെട്ടത് ഓർത്തപ്പോൾ ഉണ്ടായ ദേഷ്യത്തിൽ 2 കൊടുത്തു പോയി.

ആളറിയാതെ ആണ് അത് ചെയ്തത്. അതിന് അഗ്നി എൻറെ ദേഹത്ത് എൻറെ അനുവാദമില്ലാതെ കയറി പിടിച്ചു. അതിന് പെണ്ണായ ഞാൻ പ്രതികരിക്കാതിരിക്കുമോ?

അത്ര മാത്രമാണ് ഞാനന്ന് ചെയ്തത്.
പക്ഷേ എൻറെ അറിവില്ലാതെ Agni എൻറെ കഴുത്തിൽ താലി കെട്ടി.

അവൻ ചെയ്തതൊക്കെ അംഗീകരിക്കാൻ സ്വാഹക്ക് എന്നെങ്കിലും പറ്റുമോ എന്ന് അറിയില്ല.

പിന്നെ ഏട്ടൻ ചോദിച്ച ചോദ്യം.

എന്തിനാണ് താലി അരയിൽ കിട്ടിയത് എന്ന്... അതിന് ഒരു ഉത്തരം മാത്രമേ എൻറെ കയ്യിലുള്ളൂ.

സത്യം പറഞ്ഞാൽ ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ല.

അന്ന് ഞങ്ങൾ രണ്ടുപേരും ഉണ്ടായതെല്ലാം എൻറെ അച്ഛനോടും ശ്രീക്കുട്ടിയുടെ അമ്മയോടും പറഞ്ഞിരുന്നു. ഞങ്ങളുടെ കഴുത്തിലെ താലി കണ്ട രണ്ടു പേരുടെയും കണ്ണുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു.

ഒരുതരം ആശ്വാസം അവിടെ കണ്ടിരുന്നു.

അച്ഛൻറെ കണ്ണുകളിൽ ചേച്ചിയുടെ മൂന്നുമക്കളുടെ കഴുകൻ കണ്ണുകളിൽ നിന്ന് ഞാൻ രക്ഷപ്പെട്ട സമാധാനവും,

ശ്രീക്കുട്ടിയുടെ അമ്മയുടെ കണ്ണുകളിൽ ഞാൻ ഇല്ലാതായാലും എൻറെ മകൾക്ക് ഒരു കൂട്ട് ഉണ്ടാകുമല്ലോ എന്ന് ഒരു ആശ്വാസവും അവിടെ കാണാൻ സാധിച്ചത്.

കൂട്ടത്തിൽ മാതാപിതാക്കളുടെ ആദിയും ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെയാണ് ഞാൻ താലി അഴിച്ചു മാറ്റാൻ ശ്രമിക്കാത്തത്. പിന്നീടുള്ള ഓരോ സംഭവങ്ങളും താലി അഴിച്ചു മാറ്റാത്തത് ശരിയായ തീരുമാനം തന്നെയായിരുന്നു എന്നു തന്നെയാണ് എനിക്ക് ഞങ്ങളുടെ ജീവിതം കാണിച്ചു തന്നത്.

പക്ഷേ ഒരിക്കലും അഗ്നിയെ ഭർത്താവായി ഞാൻ അംഗീകരിച്ചു എന്ന് അതിനു അർത്ഥമില്ല.

എൻറെ അച്ഛൻറെയും ശ്രീക്കുട്ടിയുടെ അമ്മയുടെയും കണ്ണുകളിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. ഇനി അത് മാറ്റാൻ പറ്റില്ല. അവർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു വെങ്കിൽ ഞങ്ങളുടെ പഠിപ്പ് കഴിഞ്ഞ് അവർ പറയുന്ന വരെ വിവാഹം കഴിക്കാനാണ് ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചിരുന്നത്.

പിന്നെ ഞാൻ നേരത്തെ പറഞ്ഞ പോലെ ശ്രീക്കുട്ടിയെ സുരക്ഷിതമായി എത്തിക്കാൻ എനിക്ക് വേറെ ഒരു ഇടമില്ലാത്തതു കൊണ്ടാണ് ഞാൻ ശ്രീഹരിയെ അന്ന് വിളിച്ചത്.

നിങ്ങൾ വന്ന് അവളെ കൂട്ടിക്കൊണ്ടു പോകുന്നത് ഞാൻ അടുത്ത വീടിൻറെ പുറകു വശത്തു നിന്ന് കണ്ടിരുന്നു.

അടുത്ത വീട് കുറച്ച് ദൂരെ ആയിരുന്നതു കൊണ്ട് നിങ്ങൾക്ക് എന്നെ കാണാൻ സാധിക്കില്ല എന്ന് എനിക്കറിയാമായിരുന്നു.

നിങ്ങൾ എന്നെ അന്വേഷിക്കുമെന്ന് അറിയാവുന്നതു കൊണ്ട് തന്നെയാണ് ഞാൻ മറഞ്ഞു നിന്നത്.

നിങ്ങൾ പോയ ശേഷം രാത്രി വരെ ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു.

ശ്രീക്കുട്ടിയെ അവിടെ കൊണ്ടു വന്നവർ വരാൻ വേണ്ടി ഞാൻ കാത്തിരുന്നു. അവരിൽ നിന്നും അധികം ഒന്നും അറിയാൻ എനിക്ക് കഴിഞ്ഞില്ല.

അവരെ വെറുതെ പിടിച്ചു നിർത്തി ചോദ്യം ചെയ്യാൻ എനിക്ക് സാധിക്കുമായിരുന്നില്ല. അവർ രണ്ടുപേരും നല്ല കരുത്തുള്ള ഗുണ്ടകൾ ആയിരുന്നു.

രണ്ടുപേരുടെയും തലയ്ക്ക് പുറകിൽ അടിച്ചു വീഴ്ത്തി. അവരെ കൊന്നത് ഞാൻ തന്നെയാണ്.

ബോധം പോകുന്നതിന് മുൻപ് ഞാൻ ചോദിച്ചു നോക്കി. ആരാണ് ഇതിന് പിന്നിലെന്ന്. അവർ എന്തോ പറയാൻ തുടങ്ങും മുൻപ് തന്നെ അവരുടെ ബോധം നഷ്ടപ്പെട്ടിരുന്നു.

പിന്നെ അവരുടെ കൈയിലുണ്ടായിരുന്ന ഡ്രഗ്സ്സ് മുഴുവനും അവരുടെ മേൽ തന്നെ ഞാൻ കുത്തി കയറ്റി.

അവരെ കൊന്നത് ശ്രീക്കുട്ടിയുടെ അമ്മയ്ക്ക് വേണ്ടിയാണെങ്കിൽ, അവരുടെ മേലെ ഡ്രഗ്സ്സ് കുത്തി കയറ്റിയത് എൻറെ ശ്രീക്കുട്ടിയുടെ ദേഹത്ത് ഡ്രഗ്സ്സ് ഇൻജെകറ്റ് ചെയ്തത് കൊണ്ടാണ്.

തലയിലെ പരിക്കു കൊണ്ടും അമിതമായ ഡ്രഗ്സ്സ് ശരീരത്തിൽ ഉള്ളതു കൊണ്ടും അവർ മരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് തന്നെ സംഭവിച്ചു.”

അവൾ പറയുന്നതെല്ലാം Amen ക്ഷമയോടെ കേട്ടിരുന്നു. പിന്നെ അവളോട് ചോദിച്ചു.

“നിനക്ക് അറിയാമോ നീ ആരോടാണ് സംസാരിക്കുന്നത് എന്ന്? ഒന്നുമില്ലെങ്കിലും ഞാൻ ഒരു ഐപിഎസുകാരൻ ആണെന്ന് പോലും നീ എന്താണ് ഓർക്കാത്തത്?”

അതുകേട്ട് അവൾ ഒന്ന് ഇളിച്ചു കാണിച്ചു. അല്ലാതെ ഒന്നും പറഞ്ഞില്ല.

അവൻ പിന്നെയും ചോദിച്ചു.

“അവരുടെ രണ്ടുപേരുടെയും മരണത്തിന് ഞങ്ങൾ ഉത്തരവാദികൾ ആയിരുന്നു എങ്കിലോ എൻറെ കാന്താരി? നീ അത് ആലോചിച്ചോ?”

“ഒരിക്കലും ഉണ്ടാകില്ല ഏട്ടാ... കാരണം ഏട്ടൻ അടുത്ത സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് എനിക്ക് അറിയാമായിരുന്നു. മാത്രമല്ല അവർ വന്ന് അവിടെ മുഴുവനും സേർച്ചു ചെയ്യുകയും ചെയ്തിരുന്നു. അത് മാത്രം മതിയാകും നമ്മുടെ വക്കീല് ഏട്ടന് നിങ്ങളെ രക്ഷിക്കാൻ.”

അവൾ പറയുന്നത് കേട്ട് Amen അതിശയത്തോടെ അവളെ നോക്കി.

“അമ്പടി കാന്താരി, നീ ആള് കൊള്ളാമല്ലോ?”

അതിൽ അവൾ ഒന്നും പറഞ്ഞില്ല. വീണ്ടും ഒന്ന് ഇളിച്ചു കാണിച്ചു. അത്രമാത്രം.

“അതൊക്കെ പോട്ടെ, നീ എന്താണ് ഇന്ന് കോളേജിൽ ഫംഗ്ഷനു വരാതിരുന്നത്?”

“എനിക്ക് ഒരു ഫംഗ്ഷനും താല്പര്യമില്ല. അതെല്ലാം എനിക്ക് വേദനിക്കുന്ന ഓർമ്മകളാണ്.”

അവൾ എന്താണ് പറയാതെ പറയുന്നത് എന്ന് മനസ്സിലാക്കി അവൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.

“ഞാൻ നാളെ നാട്ടിലേക്ക് പോകും. ഇനി നാല് ദിവസം കഴിഞ്ഞേ വരൂ.”

Swaha പുഞ്ചിരിയോടെ അവൻ പറയുന്നത് കേട്ടിരുന്നു.

“എന്നാൽ ഞാൻ ഇറങ്ങുകയാണ്.”

“മോള് നിൽക്ക് ഞാൻ കൊണ്ടാക്കാം... “

“വേണ്ട ഏട്ടാ... ഞാനൊരു റിക്ഷ എടുത്ത് പൊയ്ക്കോളാം. എപ്പോഴും ഏട്ടൻ ഹോസ്റ്റലിൽ വരേണ്ട...”

“അതു മോളു പറഞ്ഞത് ശരിയാണ്. എന്നാൽ സമയം കളയാതെ ഏട്ടൻറെ കാന്താരി പോകാൻ നോക്ക്.”
 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 31

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 31

4.9
8398

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 31 പോകാൻ എഴുന്നേറ്റ് അവൾ അവനെ നോക്കി പറഞ്ഞു. “ഏട്ടൻ വളരെയധികം സൂക്ഷിക്കണം. പിന്നെ പീറ്റർ... അവനെപ്പറ്റി എത്രയും പെട്ടെന്ന് എല്ലാം അറിയണം. അല്ലെങ്കിൽ അപകടം വരുന്ന വഴി നമുക്കു അറിയില്ല. അത് വളരെ ഡെയിഞ്ചറസ് ആണ്.” അതും പറഞ്ഞ് സ്വാഹ അവനെ ഒന്നു നോക്കി തിരിഞ്ഞു നടന്നു. അത് കണ്ട് അവൻ ചിരിയോടെ അവളെ വിളിച്ചു. “ടീ കാന്താരി, നിനക്ക് ഏട്ടനോട് എന്തോ പറയാൻ ഉണ്ടല്ലോ?” “ശരിയാണ് ഏട്ടാ... എൻറെ ശ്രീകുട്ടിയോടും എല്ലാവരോടും എന്നെ മറന്ന് ഒന്ന് ജീവിതം തുടങ്ങാൻ പറയു. അവരുടെ തീരുമാനം എനിക്ക് മനസ്സിൽ വല്ലാതെ വേദനിക്കുന്നു.” അവൾ തല താഴ്ത്തി ആണ് അത് പറഞ്ഞത്.