Aksharathalukal

മറുതീരം തേടി 20



\"അതാണ് മായ... ഒരിക്കൽ എന്റെ എല്ലാമായ എന്റെ മായ... \"
അച്ചു പറഞ്ഞു... 

ഇവർ... ഇവർ പ്രകാശേട്ടന്റെ മുറപ്പെണ്ണാണ്... പ്രകാശേട്ടൻ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി... \"

\"നീയെന്താണ് പറഞ്ഞത്... ആ പ്രകാശനാണോ നിന്നെ കെട്ടിയത്... അപ്പോൾ നീയനുഭവിച്ചതിന്റെ പാതി കാരണക്കാരൻ ഞാനാണല്ലേ... അവൾക്ക് അവനെ ഒരിക്കലും ഇഷ്ടമല്ലായിരുന്നു... അതവൾ പലതവണ അവനോട് പറഞ്ഞതുമാണ്... പക്ഷേ അവൻ അവളെ മാത്രമേ വിവാഹം കഴിക്കൂ എന്നുപറഞ്ഞ് നടക്കുകയായിരുന്നു... മായയുടെ അച്ഛനും അമ്മക്കും അവന്റെ ആ തീരുമാനത്തിൽ പേടിയുണ്ടായിരുന്നു... ഞാനും മായയുമായുള്ള ബന്ധം അവർക്ക് അറിയാമായിരുന്നു... അവരുടെ നിർബന്ധത്തിന് വാങ്ങിയാണ് ഞാനവളെ വിളിച്ചിറക്കി കൊണ്ടുപോന്നത്... അവനെപ്പറ്റി ഞാനും അന്വേഷിച്ചതാണ്... ഇത്രയും വൃത്തികെട്ടവൻ ആ നാട്ടിൽ വേറെയില്ല എന്ന് എനിക്ക് മനസ്സിലായി... അവനോടൊപ്പം ഇത്രയും കാലം ജീവിച്ച നിന്നെ സമ്മതിക്കണം... \"

\"ഹും..ജീവിതം...ആര് ജീവിച്ചു... അയാളുടെ വീട്ടിൽ ഞാൻ കഴിഞ്ഞെന്നു കരുതി അയാളുമായി ഇതുവരെ ഒരു മുറിയിൽ അയാളുടെ ഭാര്യയായി ഞാൻ കഴിഞ്ഞിട്ടില്ല... എന്നെ ദ്രോഹിക്കാനല്ലാതെ എന്റെയടുത്ത് ഇതുവരെ വന്നിട്ടില്ല... അയാളുടെ ഭാര്യയെന്നു പറയുന്നതിലും ഭേതം അവിടുത്തെ വേലക്കാരിയെന്ന് പറയുന്നതാവും നല്ലത്... \"

\"ഞാനൊരു കാര്യം ചോദിച്ചാൽ നീ ദേഷ്യപ്പെടുമോ... \"
അച്ചു വാതിൽക്കൽ നിൽക്കുന്ന കിച്ചുവിനെ നോക്കിയതിനുശേഷം ഭദ്രയോട് ചോദിച്ചു... 

\"ഞാനെന്തിന് ദേഷ്യപ്പെടണം... എന്താണ് പറയുന്നതെന്നുവച്ചാൽ പറഞ്ഞോളൂ... \"

\"നിനക്ക് മറ്റൊരു വിവാഹം കഴിച്ചൂടേ... ഇങ്ങനെ എത്രനാളെന്നുവച്ചാണ് ഒറ്റക്ക് ജീവിക്കുന്നത്... \"

\"എന്താ എന്നെക്കൊണ്ട് എല്ലാവർക്കും ശല്യമായോ.. അതോ എന്റെ കഥ കേട്ട് സിമ്പതി വന്നിട്ടോ... \"

\"രണ്ടുമല്ല.. നീ ചെറുപ്പമാണ്... ഇനിയും ഒരുപാട് ജീവിതമുണ്ട്... അത് ഇങ്ങനെ  ജീവിച്ചുതീർക്കുന്നതുകൊണ്ട് പറഞ്ഞുപോയതാണ്... \"

\"എന്റെ കാര്യത്തിൽ അത്രക്ക് ആവലാധിയുണ്ടോ... ഇതേ കാര്യം ഞാനങ്ങോട്ട് ചോദിച്ചാൽ എന്താണാവോ മറുപടി... \"

\"എന്റെ കാര്യമല്ലല്ലോ ചോദിച്ചത്... നിന്റെ കാര്യമല്ലേ... \"

\"സ്വന്തം കാര്യം പറയുമ്പോൾ മറുപടി ഇല്ലല്ലേ... അതുപോലെയാണ് മറ്റുള്ളവരുടെയും... അവരവർക്കു സ്വന്തമായി ഒരു തീരുമാനമുണ്ടാകും... അത് ആരുടേയും നിർബന്ധത്തിനു മുന്നിൽ അടിയറവ് വക്കാൻ പറ്റില്ല... \"

\"അങ്ങനെ വേണമെന്ന് ഞാൻ പറഞ്ഞില്ല... നീ ചെറുപ്പമാണ് ഇനിയും ഒരു ജീവിതം നിനക്കുണ്ടെന്നേ പറഞ്ഞുള്ളു... അതിന് നീ ദേഷ്യപ്പെടേണ്ട... \"

\"ദേഷ്യപ്പെട്ടതല്ല... എന്റെ അവസ്ഥ പറഞ്ഞെന്നേയുള്ളൂ... \"

\"ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്... ഇനിയൊരു ദുരന്തവും അതിന്റെ വേദനയും താങ്ങാൻ ചേച്ചിക്കിനി കഴിയില്ല... അത്രമാത്രം അനുഭവിച്ചില്ലേ... അച്ചുവേട്ടൻ എപ്പോഴും പറയാറില്ല ജീവിതം നൂല് പൊട്ടിയ പട്ടം പോലെയാണെന്ന്... അത് എങ്ങനെ പോകും എവിടെയെത്തുമെന്ന് ദൈവത്തിനു മാത്രമേ അറിയൂ... ഏതായാലും നമുക്ക് ആ കാര്യം വിടാം... ആദ്യം അച്ചുവേട്ടന്റെ മുറിവെല്ലാം മാറി പഴയപോലെയാവട്ടെ... അതുകഴിഞ്ഞ് നമുക്ക് ഇതിനെപ്പറ്റി സംസാരിക്കാം... \"

\"അതാണ് നല്ലത്... കൂടുതൽ സംസാരിച്ച് വേദന കൂട്ടേണ്ട... ഞാൻ പോയി കഞ്ഞിയുണ്ടാക്കി വരാം... കിച്ചൂ ശ്രദ്ധിച്ചോണേ... ചിലപ്പോൾ എഴുന്നേറ്റ് നടക്കാനും ഇരിക്കാനും നോക്കും... സ്വഭാവം അതാണ്.. \"
ഭദ്ര ആതിരയേയും കൂട്ടി വീട്ടിലേക്ക് നടന്നു... 

അടുത്ത ദിവസം രാവിലെ ചായയുമായി ഭദ്ര ചെന്നു... അന്നേരം കിച്ചു അച്ചുവിന് മേലൊന്ന് തുടക്കാൻ ചൂടുവെള്ളം ഉണ്ടാക്കുകയായിരുന്നു... 

\"എന്താ കിച്ചു നീ ചെയ്യുന്നത്... നിനക്കിന്ന് കമ്പിനിയിൽ പോകേണ്ടേ... \"

\"ഞാൻ അച്ചുവേട്ടൻ പറഞ്ഞിട്ട് കുറച്ച് വെള്ളം ചൂടാക്കുകയാണ്... മേലൊന്ന് തുടക്കണമെന്ന് പറഞ്ഞു... മൂന്നുനാല് ദിവസമായില്ലേ... മേലൊക്കെ ചൊറിയുന്നുണ്ടെന്ന്... \"

\"അത് ഞാൻ നോക്കിക്കോളാം നീ പോവാൻ നോക്ക് രണ്ടുമൂന്ന് ദിവസമായില്ലേ പോയിട്ട്... \"

\"ഞാൻ ലീവെടുത്താലോ എന്നാലോചിക്കുകയാണ്... അച്ചുവേട്ടന് എന്തെങ്കിലും അത്യാവിശ്യം വന്നാൽ ആരെങ്കിലും വേണ്ടേ... \"

\"എന്റെ മോൻ അതൊയോർത്ത് സങ്കടപ്പെടേണ്ട... ഞാനുണ്ട് ഇവിടെ... എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ... \"

\"അതല്ല ചേച്ചീ... അച്ചുവേട്ടന് ബാത്രൂമിലോ മറ്റോ പോവാനുണ്ടായാൽ എന്തുചെയ്യും... \"

\"അതുതന്നെയാണ് പറഞ്ഞത് ഞാനിവിടെയുണ്ടെന്ന്... നിന്ന് വാചകമടിക്കാതെ ജോലിക്ക് പോകാനാണ് പറഞ്ഞത്... ലീവെടുത്തുതുടങ്ങിയപ്പോൾ ചെക്കന് മടിവന്നുതുടങ്ങി... അങ്ങനെയിപ്പോൾ മടിപിടിച്ച് ഇവിടെയിരിക്കേണ്ട... \"

\"ഞാൻ പോയാക്കാമേ... പിന്നെ എന്നെ വിളിച്ചേക്കരുത്... \"

\"അല്ലെങ്കിലും നീയുള്ളതും ഇല്ലാത്തതും കണക്കാണ്... ജോലിക്ക് പോയാൽ അതിന്റെ കൂലിയെങ്കിലും കിട്ടും... പെട്ടന്ന് റഡിയായി വന്നോ... ഞാൻ ചായയെടുത്തുവക്കാം... \"
കിച്ചു തല ചൊറിഞ്ഞു കൊണ്ട് തോർത്തും കയ്യിലെടുത്ത് കുളിമുറിയിലേക്ക് നടന്നു... ഭദ്ര കിച്ചുവിനുള്ള ചായ മേശപ്പുറത്തു വച്ച് അച്ചുവിനുള്ള ചായയും ബണ്ണുമായി അവന്റെ മുറിയിലേക്ക് നടന്നു... അന്നേരം അച്ചു എന്തോ പുസ്തകവും വായിച്ച് കിടക്കുകയായിരുന്നു... \"

\"ആഹാ.. ഈ ശിലമുണ്ടോ... അപ്പോൾ വിചാരിച്ചതുപോലെയല്ല... \"
ഭദ്ര പറഞ്ഞു... 

\"നീയെന്താണാവോ വിചാരിച്ചത്... \"
അച്ചു ചോദിച്ചു... 

\"അല്ലാ ഞാൻ വിചാരിച്ചത് ആളൊരു മുരടനാണെന്നാണ്... ഇതുപോലുള്ള നല്ല ശീലങ്ങൾ ഉണ്ടെന്നറിഞ്ഞില്ല... \"

\"ഇത് മായയുടേതാണ്... അവൾ സത്യം പറയുകയാണെങ്കിൽ ഒരു പുസ്തകപ്പുഴുവായിരുന്നു... എനിക്കാ ആദ്യമാദ്യം അവളുടെ ഈ സ്വഭാവത്തോടു ദേഷ്യമായിരുന്നു... പിന്നെപ്പിന്നെ അതില്ലാതായി... അവളിലുടെ ഞാനും സമയംകിട്ടുമ്പോൾ ഓരോന്ന് വായിക്കാൻ തുടങ്ങി... അവൾ പോയതിൽപ്പിന്നെ ഇതൊന്നും ഞാൻ എടുക്കാറില്ലായിരുന്നു... ഇന്ന് എന്തോ വെറുതെ കിടന്നപ്പോൾ കിച്ചുവിനോട് പറഞ്ഞ് എന്റെ ബാഗിൽനിന്ന് എടുപ്പിച്ചതാണ്... \"

\"വായിക്കാൻ താൽപര്യമുണ്ടെങ്കിൽ ഞാൻ തരാം പുസ്തകം... എന്റെ കയ്യിലുണ്ടായിരുന്ന കുറച്ചെണ്ണം... വേദനയുടെ ലോകത്ത് ജീവിക്കുമ്പോഴും  അല്പം ആശ്വാസം നൽകിയത് പുസ്തകങ്ങളാണ്... അതാണിതുവരെ എന്റെ കൂടപ്പിറപ്പായിട്ടുണ്ടായിരുന്നത്... ഇപ്പോൾ അത് അടച്ചുവച്ച് ഈ ചായ കുടിക്കാൻ നോക്ക്... ഇത് കഴിഞ്ഞിട്ടു വേണം മരുന്ന് കഴിക്കാൻ... \"

\"ഇന്നെന്താണ് കടി... \"
അച്ചു ചോദിച്ചു... 

\"എന്ത് കടി... കടയിൽ നിന്ന് വാങ്ങിച്ച നല്ല ബണ്ണുണ്ട്... \"

\"ബണ്ണോ... ഇന്നും ബണ്ണാണോ... കിച്ചുവിനും ഇതുതന്നെയാണോ ഇന്ന്... \"

\"അല്ല... കിച്ചുവിന് പുട്ടും കടലക്കറിയുമുണ്ട്... ഇങ്ങേർക്ക് അത് തരാൻ നിവൃത്തിയില്ല... കട്ടിയുള്ള ഭക്ഷണം കഴിക്കരുതെന്നല്ലേ ഡോക്ടർ പറഞ്ഞത്... അന്നേരം ഈ ബണ്ണ് കഴിച്ചാൽ മതി... പിന്നെ കുറച്ചുകഴിഞ്ഞ് നല്ല ചൂടുകഞ്ഞിയും നിങ്ങൾക്കിഷ്ടപ്പെട്ട നല്ല ഉണക്കമീൻ ചുട്ടതും തരാം... \"

\"എന്റെ യോഗമേ... വഴിയേ പോയ വയ്യാവേലിയിൽ ചാടിവീണതാണ്... അതുകൊണ്ട് ഇങ്ങനെയുള്ളതു കഴിക്കേണ്ടതിന്നു... എന്തുചെയ്യാനാണ്... \"

\"ഞാൻ കാരണമാണ് ഇതെല്ലാം വന്നതെന്ന് തോന്നുന്നുണ്ടോ... അല്ലെങ്കിലും അതങ്ങനെയാണ്... ഞാൻ കാരണം മറ്റുള്ളവർക്കാണ് എല്ലാം സംഭവിക്കുന്നത്... ഞാൻ ജനിച്ച് അധികം താമസിയാതെ അമ്മ പോയി.. പറക്കമറ്റാനായപ്പോൾ അച്ചനും... പിന്നെ എന്റെ ദുരിതം കണ്ട് അമ്മാവനും... എല്ലാവർക്കും ഞാനൊരു ഒഴിയാബാധയാണ്... \"

\"തുടങ്ങി... ഇങ്ങനെ കിടന്ന് മോങ്ങുകയാണെങ്കിൽ ഇവിടേക്ക് വേണമെന്നില്ല... ഞാൻ വെറുതെ പറഞ്ഞതാണ്... നീയില്ലെങ്കിലും എനിക്ക് സംഭവിക്കാനുള്ളതു സംഭവിക്കും... നീ കാരണമല്ലല്ലോ എന്റെ മായ പോയത്... നീ കാരണമല്ലല്ലോ ഞാൻ ഒറ്റപ്പെട്ടത്... എല്ലാം വിധിയാണ്... ജനിക്കുമ്പോൾ ദൈവം എല്ലാവർക്കും ഓരോന്ന് എഴുതിവച്ചിട്ടുണ്ടാകും... അത് അനുഭവിച്ചേ മതിയാകൂ... നീ ഈ നാട്ടിൽ വന്നതും   കുട്ടിക്കാലത്തിനുശേഷം നിന്നെ കാണാൻ സാധിച്ചതും നീയും ആതിരയും ആ വഴി വന്നതും അവിടെ അങ്ങനെയൊരു പ്രശ്നം നടന്നതും ഞാനതിൽം ഇടപ്പെട്ടതും എനിക്ക് കുത്തേൽക്കുകയും അതുപോലെ എനിക്ക് പനി വന്നപ്പോൾ നീ വന്ന് പരിചരിച്ചതും... അതുപോലെ ഇപ്പോൾ പരിചരിക്കുന്നതും നീയോ ഞാനോ മുൻകൂട്ടി അറിഞ്ഞുവച്ചതായിരുന്നോ... അല്ലല്ലോ... അതാണ് പറഞ്ഞത് എല്ലാവരിലും ഒരു കർത്തവ്യം ദൈവം എഴുതിവച്ചിട്ടുണ്ട്... അത് അതുപോലെ മാത്രമേ നടക്കൂ... ബണ്ണെങ്കിൽ ബണ്ണ്... നീയിങ്ങുതന്നേ...\"
അച്ചു അവളുടെ നേരെ കൈ നീട്ടി... അവൾ ചിരിയോടെ ബണ്ണും ചായയും അവന് കൊടുത്തു....അച്ചു അത് ചായയിൽ മുക്കി കഴിക്കാൻ തുടങ്ങി... 

\"മനുഷ്യന്മാരുടെ ഓരോ അവസ്ഥയെ... നീ എന്തിനാണ് എന്നെ ഇങ്ങനെ പരിചരിക്കുന്നതിന്... ഈ കടമെല്ലാം എങ്ങനെയാണ് ഞാൻ വീട്ടുക... ഒരു അന്യപുരഷനെയാണ് നീ ഇങ്ങനെ പരിചരിക്കുന്നത്... ഇങ്ങനെയൊക്കെ ചെയ്യാൻ ഞാൻ നിന്റെയാരാണ്... ഒരു ഭാര്യ ചെയ്യേണ്ട കടമയാണ് കുറച്ചു ദിവസങ്ങളിലായി നീ ചെയ്യുന്നത്... നമ്മുടെ നാട്ടിലോ മറ്റോ ആണെങ്കിൽ നാട്ടുകാർക്ക് പറഞ്ഞ്നടക്കാൻ ഇത് മതി... \"

\"നാട്ടുകാരല്ലല്ലോ മറ്റുള്ളവരുടെ കാര്യം നോക്കുന്നത്... നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അത് പറഞ്ഞാൽ മതി... \"

\"എനിക്കെന്തു ബുദ്ധിമുട്ട്... ഇങ്ങനെ സഹായിക്കാൻ ഒരാളുള്ളത് നല്ലതല്ലേ... \"

\"ആണല്ലോ... എന്നാൽ മിണ്ടാതിരുന്ന് ചായ കുടിക്കാൻ നോക്ക്... \"
അച്ചു ചിരിച്ചുകൊണ്ട്... ചായയും ബണ്ണും കഴിച്ചു... ഭദ്ര ചായപാത്രമെടുത്ത് എണീറ്റു... 

പിന്നെ കഞ്ഞി കൊണ്ടുവരുന്ന സമയത്ത് ചൂടുവെള്ളം കൊണ്ട് മേലൊക്കെ തുടക്കാം... ഇനി അതിന് വല്ല ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൾ നേരത്തെ പറഞ്ഞില്ലേ ഒരു ഭാര്യയുടെ കടമയാണ് അതെന്ന്... അങ്ങനെ കരുതിയാൽ മതി... ഭാര്യ തുടച്ചുതരുവാണെന്ന് മനസ്സിൽ കരുതിക്കോ... \"
അതു പറഞ്ഞ് ഭദ്ര നടന്നു... അവൾ പറഞ്ഞത് കേട്ട് അന്ധാളിച്ചു നിൽക്കുകയായിരുന്നു അച്ചു... അച്ചു മാത്രമല്ല... കുളികഴിഞ്ഞ് വരുകയായിരുന്ന കിച്ചുവും ഞെട്ടി... 




തുടരും.... 

✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
മറുതീരം തേടി 21

മറുതീരം തേടി 21

4.3
5050

\"പിന്നെ കഞ്ഞി കൊണ്ടുവരുന്ന സമയത്ത് ചൂടുവെള്ളം കൊണ്ട് മേലൊക്കെ തുടക്കാം... ഇനി അതിന് വല്ല ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൾ നേരത്തെ പറഞ്ഞില്ലേ ഒരു ഭാര്യയുടെ കടമയാണ് അതെന്ന്... അങ്ങനെ കരുതിയാൽ മതി... ഭാര്യ തുടച്ചുതരുവാണെന്ന് മനസ്സിൽ കരുതിക്കോ... \"അതു പറഞ്ഞ് ഭദ്ര നടന്നു... അവൾ പറഞ്ഞത് കേട്ട് അന്ധാളിച്ചു നിൽക്കുകയായിരുന്നു അച്ചു... അച്ചു മാത്രമല്ല... കുളികഴിഞ്ഞ് വരുകയായിരുന്ന കിച്ചുവും ഞെട്ടി... കിച്ചു അച്ചുവിന്റെ മുറിയിലേക്ക് ചെന്നു... \"അച്ചുവേട്ടാ... എന്താണ് ഇതൊക്കെ... ചേച്ചി പറഞ്ഞതിന്റെ പൊരുളെന്താണ്... \"\"അതാണ് എനിക്കും മനസ്സിലാവാത്തത്... ചിലപ്പോൾ അവൾ ഒരുപമയായി പ