Aksharathalukal

ദേവാഗ്നി ഭാഗം 15

തന്റെ അടുത്തേക്ക് വരുന്ന മിഥുവിനെ കണ്ടതും ശ്വാസം എടുക്കാൻ പോലും അവൾ മറന്നു..

\"നീ എന്താ ആരോടും പറയാതെ കോളേജിൽ നിന്നും ഇറങ്ങി പോന്നത്...\" മിഥു തന്റെ മുന്നിൽ നിൽക്കുന്ന സ്വാസുവിന്റെ അടുത്ത് ചോദിച്ചു...

\"അതുപിന്നെ... ദേവയെ കാണാൻ തോന്നി.. അതാ കോളേജിൽ നിന്നും ആരോടും പറയാതെ ഇങ്ങോട്ട് പോന്നത്.. \"

\"ഹ്മ്മ്..\"

മിഥു ഇതുപറഞ്ഞ് അകത്തേക്ക് കേറാൻ തുടങ്ങി. പക്ഷേ എന്തോ ഓർത്തപോലെ അവൾ പറഞ്ഞു.. മിഥു പറഞ്ഞത് കേട്ട്
സ്വാസുവിന് ചെറിയ സന്തോഷം തോന്നി.

\"മോളെ.. നീ പറഞ്ഞത് എന്താ ആണെന്ന് ഓർമ്മയുണ്ടോ.. \" ബാലു

\"എന്റെ മോളെ എന്തിനാ ഇവിടെ നിന്നും പറഞ്ഞു വിടുന്നത്... \" കല്ലു&വാസു

\'ഇവൾ ഇപ്പോ സ്വാസുവിന്റെ കൂടെ പോകണം.. ദേവ സ്വാസുവിന്റെ കൂടെ ആയിരിക്കുന്നതാണ് നല്ലത്. ഈ നിമിഷം തന്നെ സ്വാസു ദേവയെ കൂട്ടി കൊണ്ടുപോകണം... \" മിഥു ഇത് പറഞ്ഞ് അകത്തേക്ക് കേറി..

മിഥുവിന്റെ പെട്ടന്നുള്ള മാറ്റത്തിന്റെ കാരണം ദേവക്കും സ്വാസുവിനും മനസിലായി.. ദേവ എല്ലാവരോടും അനുവാദം വാങ്ങി അവൾ സ്വാസുവിന്റെ കൂടെ ഇറങ്ങി..

  ദേവയുടെ കൂടെയുള്ള യാത്ര സ്വാസുവിന് വളരെ സന്തോഷം നൽകുന്നത് ആയിരുന്നു. കാരണം ഒരിക്കൽ പോലും സ്വാസു പ്രതീക്ഷിച്ചില്ല..ദേവുവിന്റെ മനസിൽ തന്റെ കുടുംബവും ബാലുവിന്റെ കുടുംബത്തെ പിരിയേണ്ടി വന്നതിലുള്ള സങ്കടം മാത്രമാണ് ഉണ്ടായത്...

ആരമണിക്കൂറിനു ശേഷം സ്വാസുവിന്റെ വീട്ടിലെത്തിയതും പരിചയമില്ലാത്ത കാർ കണ്ടതും സ്വാസുവിന്റെ മനസ് ആകാരണമായിമിടിച്ചു.. ദേവിനോട് എന്തോ പറഞ്ഞ് സ്വാസു  വീടിന്റെ അകത്തേക്ക് കേറി...

\"ആ മോൾ വന്നോ..\"

\"വിശ്വ അങ്കിൾ എപ്പോൾ വന്നു \"

\"വിശ്വ അങ്കിൾ. മാത്രം അല്ല ഞാനുമുണ്ട്... ഇവിടെ..\"

\"അത് പിന്നെ അറിയില്ലേ ഭാമ ആന്റി...സഖാവിന്റെ കൂടെ സഖി ഉണ്ടാകുമെന്ന്...\"സാസു ഭാമയുടെ തോളിൽ കൈയിട്ടുകൊണ്ട് പറഞ്ഞു..

\"ഹ്മ്മ്\"

\"നിന്റെ കൂടെ ആരോ ഉണ്ടെന്ന് പറഞ്ഞില്ലേ എന്നിട്ട് അവൾ എവിടെ..\" ഉമ്മറത്തേക്ക് നോക്കി ബിന്ദു ചോദിച്ചു

\"എന്റെ കൂടെ വന്നിരിക്കുന്നത് നിങ്ങൾക്ക് വേണ്ടപ്പെട്ടവൾ ആണ്. എന്നുവെച്ചാൽ എനിക്കും ഗോകുലിനും ഒരേപോലെ വേണ്ടപ്പെട്ടവൾ ആണ് എന്റെ കൂടെ വന്നത്..\"
ആരാ അങ്ങനെയൊരാൾ എന്നല്ലേ നിങ്ങൾ എല്ലാവരും ചിന്തിക്കുന്നത്..\"

\"ഹ്മ്മ്...\"നാലുപേരും തലയാട്ടുക മാത്രമാണ് ചെയ്തത്.

സ്വാസു  കാറിന്റെ അടുത്ത് ചെന്ന് ഫ്രന്റ്‌ ഡോർ തുറന്നു.. കാറിൽ നിന്നും ഇറങ്ങി വരുന്ന ദേവയെ കണ്ടതും ബിന്ദുവും ഭാമയും അവളുടെ അടുത്തേക്ക് ചെന്നു.

മോളെ എന്ന് വിളിച്ചതും ദേവ രണ്ടുയമ്മമാരെ നെഞ്ചോട് ചേർത്തുപിടിച്ചു.. ദേവക്ക് സ്വന്തം അമ്മയെ പോലെ ആണ് ബിന്ദുവും ഭാമയും.. വിജയ് പറഞ്ഞത് കേട്ട് എല്ലവരും അകത്തേക്ക് കേറി.. ആദ്യം സ്വാസു കൊണ്ടുപോയത് ഗോകുലിന്റെ അടുത്തേക്ക് ആണ്..

പരിക്കുകൾ ആയി ഗോകുലിനെ കണ്ടതും ദേവയുടെ മനസിൽ എന്തോ അസ്വസ്ഥ തോന്നിയെങ്കിലും അവൾ സ്വാസുവിന്റെ കൈവിടുവിച്ചു ഗോകുലിന്റെ അടുത്തേക്ക് പോയി. അവന്റെ അടുത്ത് ചെന്ന് കട്ടിലിൽ ഇരുന്നു..അവന്റെ മുറിവുകൾ കാണുമ്പോൾ എല്ലാം അവളുടെ ഹൃദയം വേദനിച്ചു...

കണ്ണ് തുറക്കാനുള്ള പരിപാടി ആണെന്ന്
മനസിലായതും ദേവ അവന്റെ അടുത്ത് നിന്നും എണീക്കാൻ നോക്കി. പക്ഷേ അവൾ എണീറ്റപ്പോളേക്കും അവന്റെ പിടി അവളുടെ കൈയിൽ വീണു. അവൾ കൈ വിടുവിക്കാൻ
നോക്കിയെങ്കിലും സാധിച്ചില്ല. ദേവ സ്വാസുവിനെ നോക്കിയതും അവൾ ദേവയുടെയും ഗോകുലിന്റെയും അടുത്തേക്ക് വന്നു. സ്വാസു ഇവരുടെയും കൈ വിടുപ്പിച്ചു.

\"സ്വാസ്.. എന്നെ ഒന്ന് എണിറ്റു ഇരുത്തുമോ..\"

\"ഹ്മ്മ്..\"

ഗോകുൽ പറഞ്ഞതും അവൾ കട്ടിലിൽ ചാരി ഇരുത്തി...

\"ദേവാശി..\"

ഗോകുലിന്റെ വിളി കേട്ടതും അതൊന്നും ശ്രദ്ധിക്കാതെ ദേവ മറ്റ് എവിടേക്കോ നോക്കിയിരുന്നു.. താഴെ നിന്നും ബിന്ദുവിന്റെ സ്വരം കേട്ടതും സ്വാസു ഇവരുടെയും അടുത്ത് നിന്നും എണിറ്റു പോയി..

ആ റൂമിൽ ദേവയും ഗോകുലും മാത്രമായി.. ഗോകുൽ അവൾ സംസാരിക്കുമെന്ന് കരുതി ഇരുന്നുവെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ ആ റൂമിന്റെ ഭംഗി നോക്കുക ആണ്.. താൻ ഇനി സംസാരിച്ചില്ലയെങ്കിൽ
ശരിയാവില്ല എന്ന് മനസിലായതും ഗോകുൽ സംസാരിക്കാൻ തുടങ്ങി..

    \"ദേവ.. നിന്നോട് പറഞ്ഞതെല്ലാം എന്റെ ഭാഗത്തു നിന്നുമറിയാതെ വന്ന തെറ്റാണ്..നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ല എന്നറിയാം.. പക്ഷേ ഒന്ന് മാത്രം പറഞ്ഞോട്ടെ ഞാൻ..നീ ക്ഷമിക്കുമെന്ന് എനിക്കൊരു വിശ്വാസമുണ്ട്..പക്ഷേ ആ വിശ്വാസം നീ തെറ്റിക്കില്ല എന്നാണ് എന്റെ വിശ്വാസം..നിന്നോട് അങനെയൊക്കെ പറഞ്ഞപ്പോളും എന്റെ ഹൃദയം ആണ് വേദനിച്ചത്..നിന്റെ മൗനം എന്നെ കൊല്ലതെ കൊല്ലുന്നുണ്ട്.ഒരിക്കൽക്കൂടി ഞാൻ ചോദിക്കുക നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമോ..\"

\"ക്ഷമിക്കണം എന്ന് പറയുന്നില്ല... പക്ഷേ എപ്പോളെങ്കിലും നിനക്ക് ക്ഷമിക്കാൻ കഴിഞ്ഞാൽ എന്റെ അടുത്തേക്ക് വരണം... നിന്റെ സൃഹുത്തായി ഞാൻ കൂടെയുണ്ടാകും...ഒരു അദൃശ്യ നിഴലായി.. കാരണം നീ എനിക്ക് അത്രയും വേണ്ടപ്പെട്ടവൾ ആണ്...എത്രനാളും വേണമെങ്കിലും നിനക്കുവേണ്ടി കാത്തിരിക്കും ഞാൻ... \"

\"എന്തെങ്കിലും പറ ദേവാ..\"

ദേവ എണിറ്റു ജനലിന്റെ പുറത്തേക്ക് നോക്കി പറയാൻ തുടങ്ങി...

      \"ഗോകുൽ.. ഞാനെന്ത് നിന്നോട് പറയണം.. നീ കോളേജിൽ വെച്ച് പറഞ്ഞത് എന്റെ ഹൃദയത്തിലാണ് കൊണ്ടത്...ഞാൻ ചെയ്ത തെറ്റ് നിന്നെ സ്നേഹിച്ചത് ആണോ..അതോ നിന്നോട് ഒറ്റക്ക് വന്ന് പ്രണയിക്കുന്നുവെന്ന് പറഞ്ഞതിനാണോ നീ എന്നെ  വാക്കുകൾ കൊണ്ട് ദ്രോഹിച്ചത്..നിനക്ക് എന്നെ ഇഷ്ടമല്ലായിരുന്നുവെങ്കിൽ എന്നോട് ഒറ്റക്ക് വന്ന് പറയാമായിരുന്നു..പക്ഷേ നീ ചെയ്തതോ എന്റെയും നിന്റെയും ക്ലാസ്സിലെ കുട്ടികളുടെയും മുന്നിൽ വെച്ചാണ് എന്നോട് അങനെയൊക്കെ നീ പറഞ്ഞത്...\"

\"എനിക്ക് പണം വലുതല്ല.. എനിക്ക് വലുത് എന്റെ കുടുംബവും സൃഹുത്തുക്കളും ജീവനും ആണ്..  കുടുംബത്തെ മറന്ന് സ്വന്തം ഇഷ്ടപ്രകാരം ഉണ്ടാക്കുന്ന പണം കൊണ്ട് വിലക്ക് വാങ്ങുന്ന ഒന്നും ജീവൻ വെടിയുന്നവരെ നിലനിലക്കില്ല...\"

\"പിന്നെ നീ ചോദിച്ചില്ലേ .. നിന്നോട് ക്ഷമിക്കാൻ കഴിയുമോ എന്ന്...\'

\"ഹ്മ്മ്..\"

ദേവു പറഞ്ഞത് കേട്ട് ഗോകുലിന്റെ കണ്ണിൽ നിന്നും കണ്ണീർ രക്തതുള്ളികളായി നിലത്തേക്ക് പതിച്ചു..

തുടരും....


🔥ദേവാഗ്നി ഭാഗം 16🔥

🔥ദേവാഗ്നി ഭാഗം 16🔥

4.6
7788

അപ്പോ എന്നോട് ഒരിക്കലും ക്ഷമിക്കില്ല അല്ലേ നീ.. എന്തായാലും ഞാൻ കാത്തിരിക്കും നീ ക്ഷമിച്ചുവെന്ന് അറിയുന്നദിവസത്തിനായി...ഗോകുൽ തന്റെ മറുപടി കേൾക്കാതെ ചെറുതായി മയങ്ങിയതും ദേവ അവന്റെ അടുത്തേക്ക് ചെന്നു.എന്തോ ആലോചിച്ച് അവന്റെ മുടിയിൽ തലോടി..അവന്റെ അരികിൽ നിന്നും എണീറ്റതും തനിക്ക് തൊട്ട് അരികിൽ നിൽക്കുന്ന സ്വാസികയെ കണ്ടതും ചെറുതായി ഞെട്ടിയെങ്കിലും അവളോട് ഒന്നും പറയാതെ ദേവ ബാൽക്കണിയിലേക്ക് പോയി.. പുറത്തു പെയ്യുന്ന മഴ പോലും തന്റെയും ഗോകുലിന്റെയും കണ്ണീർ ആണെന്ന് തോന്നി ദേവക്ക്..തന്റെ അരികിൽ ആരോ വന്നു നിൽക്കുന്നുവെന്ന് മനസിലായതും അവൾ ഒന്നും മിണ്ടാതെ നി