Aksharathalukal

മറുതീരം തേടി 21



\"പിന്നെ കഞ്ഞി കൊണ്ടുവരുന്ന സമയത്ത് ചൂടുവെള്ളം കൊണ്ട് മേലൊക്കെ തുടക്കാം... ഇനി അതിന് വല്ല ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൾ നേരത്തെ പറഞ്ഞില്ലേ ഒരു ഭാര്യയുടെ കടമയാണ് അതെന്ന്... അങ്ങനെ കരുതിയാൽ മതി... ഭാര്യ തുടച്ചുതരുവാണെന്ന് മനസ്സിൽ കരുതിക്കോ... \"
അതു പറഞ്ഞ് ഭദ്ര നടന്നു... അവൾ പറഞ്ഞത് കേട്ട് അന്ധാളിച്ചു നിൽക്കുകയായിരുന്നു അച്ചു... അച്ചു മാത്രമല്ല... കുളികഴിഞ്ഞ് വരുകയായിരുന്ന കിച്ചുവും ഞെട്ടി... കിച്ചു അച്ചുവിന്റെ മുറിയിലേക്ക് ചെന്നു... 

\"അച്ചുവേട്ടാ... എന്താണ് ഇതൊക്കെ... ചേച്ചി പറഞ്ഞതിന്റെ പൊരുളെന്താണ്... \"

\"അതാണ് എനിക്കും മനസ്സിലാവാത്തത്... ചിലപ്പോൾ അവൾ ഒരുപമയായി പറഞ്ഞതാകും... അല്ലാതെ അവളങ്ങനെ പറയില്ല... അല്ലെങ്കിൽ ചിലപ്പോൾ എന്നെ പരീക്ഷിച്ചതാകാനും വഴിയുണ്ട്... അവൾ കുറച്ച് സ്വാതന്ത്ര്യത്തോടെ എന്നെ പരിചരിക്കുന്ന സമയത്ത് എന്റെ മനസ്സ് കൈടുവിടുന്നുണ്ടോ എന്ന് നോക്കിയതാവും... അല്ലാതെ അവളെപ്പോലെ ഒരുവൾ അങ്ങനെയൊന്നും ചിന്തിക്കില്ല... \"

\"അച്ചുവേട്ടൻ രണ്ടാമത് പറഞ്ഞതാവാനാണ് സാധ്യത... ഞാനതുകേട്ടപ്പോൾ തരിച്ചുപോയി... എന്തായാലും ഇനി എങ്ങനെയായാലും എനിക്ക് കുഴപ്പമൊന്നുമില്ല... എന്റെ മനസ്സ് ഇന്ന് എന്താണോ ആഗ്രഹിക്കുന്നത് അതാണ് ചേച്ചി പറഞ്ഞത്... ഒരുകണക്കിന്  രണ്ടാളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്... രണ്ടുപേർക്കും പുതിയൊരു ജീവിതം അത്യാവിശ്യവുമാണ്... അപ്പോൾ നിങ്ങൾ രണ്ടുപേരും ഒന്നിച്ചാൽ അത് രണ്ടുപേരുടേയും ജീവിതത്തിലെ ഒരു പുതിയ നാഴികകല്ലാവും... \"

\"നീയെന്തറിഞ്ഞിട്ടാണ് ഓരോന്ന് എഴുന്നള്ളിക്കുന്നത്... അതൊന്നും നടക്കുന്ന കാര്യമല്ല... എന്റെ ജീവിതം അതെന്താണെന്ന് നിനക്കറിയില്ല... എനിക്കൊരു ലക്ഷ്യമുണ്ട്... ആ ലക്ഷ്യം നിറവേറുന്നതുവരെ നീ പറയുന്നതുപോലെ ഒന്നും എന്റെ ജീവിതത്തിലുണ്ടായിക്കൂടാ... ആ ലക്ഷ്യം നിറവേറിയാൽ പിന്നെ എന്റെ അവസ്ഥ എന്താകുമെന്നു പറയാനും വയ്യ... അതുകൊണ്ട് വേണ്ടാത്തതൊന്നും മനസ്സിൽ കൊണ്ടുനടക്കേണ്ട... അഥവാ നിന്റെ ചേച്ചിക്കും അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ അത് ഇപ്പോഴേ ഉപേക്ഷിച്ചേക്കാൻ പറഞ്ഞോണ്ടൂ... അതാകും നല്ലത്... \"

\"അതിന് ഞാനെന്റെ ആഗ്രഹം പറഞ്ഞെന്നേയുള്ളൂ... അതൊക്കെ തീരുമാനിക്കേണ്ടത് നിങ്ങളാണ്... പിന്നെ ലക്ഷ്യത്തിന്റെ കാര്യം പറഞ്ഞല്ലോ... ആ ലക്ഷ്യമെന്താണെന്ന് എനിക്കറിയാം... പലപ്പോഴായി മായേച്ചിയുടെ ഫോട്ടോയിൽ നോക്കി പറയുന്നത് ഞാൻ കേട്ടിട്ടുള്ളതാണ്... എന്നാൽ മായേച്ചിയുടെ മരണത്തിനുത്തരവാദി അത് ആരാണെന്ന് അച്ചുവേട്ടന് അറിയുമോ... അഥവാ അറിഞ്ഞാലും അതിനൊരു കാരണമുണ്ടാകുമല്ലോ... അതെന്താണെന്ന് അച്ചുവേട്ടനറിയോ... ആരുടെ ഭാഗത്താണ് തെറ്റ് ആരുടെ ഭാഗത്താണ് ശരിയെന്നൊന്നുമറിയാതെ ഒന്നിനും എടുത്തുചാടരുത്... പിന്നീടത് ഒരു തെറ്റാണെന്ന് തോന്നലുണ്ടാവരുത്... ഒരു കാരണവുമില്ലാതെ മായേച്ചിയുടെ ഒരുത്തൻ ഇല്ലാതാക്കില്ല... അതിന് എന്തോ ഒരു കാരണമുണ്ട് അതാദ്യം കണ്ടുപിടിക്ക്... \"

\"നീയെന്താണ് പറഞ്ഞുവരുന്നത്... എന്റെ മായ തെറ്റുകാരിയാണെന്നോ... \"

\"അങ്ങനെ ഞാൻ പറഞ്ഞില്ല... മായേച്ചിയെ എനിക്ക് നന്നായി അറിയാം... അവർ തെറ്റ് ചെയ്യില്ലെന്നുമറിയാം... പക്ഷേ അതിനിടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്... അതാണ് കണ്ടുപിടിക്കണമെന്ന് പറഞ്ഞത്... ഇനിയഥവാ കണ്ടുപിടിച്ചെന്നിരിക്കട്ടെ... എന്നിട്ടോ എന്തുചെയ്യാനാണ് അച്ചുവേട്ടന്റെ തീരുമാനം... ആ ആളെ കണ്ടുപിടിച്ച് ഇല്ലാതാക്കുകയോ... എന്നിട്ടോ മരിച്ചുപോയ മായേച്ചി തിരിച്ചുവരുമോ... അതല്ലാ പിന്നെയുള്ള ജീവിതം അഴിക്കുള്ളിൽ തളച്ചിട്ട് നരകിക്കാനോ... \"

\"ഉപദേശിക്കാൻ എളുപ്പമാണ്... എന്റെ മനസ്സിന്റെ വേദന അറിയാത്തതു കൊണ്ടാണ് നീയിതൊക്കെ പറയുന്നത്... ജീവിച്ച് കൊതിതീരുംമുമ്പേയല്ലേ അവളെ... അതിനുത്തരവാദിയെ വെറുതെ വിട്ടാൽ എന്റെ മായയുടെ ആത്മാവ് പോറുക്കുമോ... \"

\"അങ്ങനെ ചെയ്താലേ ആ ആത്മാവിന് ശാന്തി കിട്ടുകയുള്ളോ... അത് കഴിഞ്ഞുള്ള അച്ചുവേട്ടന്റെ നരക ജീവിതം കണ്ടാണോ ആ ആത്മാവ് സന്തോഷിക്കുകയുള്ളോ.. അച്ചുവേട്ടന്റെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് ആ ആത്മാവ് കൊതിക്കൂ... അതിന് അച്ചുവേട്ടന് പുതിയൊരു ജീവിതം ഉണ്ടാവണം... എന്റെ ചേച്ചിയെ ഏറ്റെടുക്കണമെന്ന് ഞാൻ പറയില്ല... അതിനുള്ള യോഗമൊന്നും എന്റെ ചേച്ചിക്കില്ല... മറ്റേതെങ്കിലും പെണ്ണിനെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കണം... ഇത്രയും കാലം ഒന്നിച്ച് കൂടെ താമസിച്ച ഒരനിയന്റെ വാക്കാണെന്ന് കരുതിയാൽ മതി... ഇനി അച്ചുവേട്ടന്റെ ഇഷ്ടം... ഒരു ജീവിതമേയുള്ളൂ... അത് മനസ്സിലാക്കി അവനവന്റെ ജീവിതം നശിപ്പിക്കണോ അതോ നല്ലരീതിയിൽ മുന്നോട്ടുപോണോ എന്നൊക്കെ ചിന്തിക്ക്... എന്നിട്ടൊരു തീരുമാനമെടുക്ക്... \"
കിച്ചു ആ മുറിയിൽ നിന്നും പുറത്തേക്ക് പോയി... 

\"കമ്പനിയിലേക്ക് പോകുവാൻ ഇറങ്ങുമ്പോഴാണ് ഭദ്ര ഓലമടൽ വെട്ടിയരിയുന്നത് കിച്ചുകണ്ടത്... അവൻ അവളെ വിളിച്ചു... 

\"എന്താടാ ഇപ്പോഴും പോകാനൊരു മടി കാണുന്നുണ്ടല്ലോ... മര്യാദയ്ക്ക് പോകാൻ നോക്ക്... \"
ഭദ്ര പറഞ്ഞു... 

ഞാൻ പോവുകയാണ്... അതിനല്ല ഇപ്പോൾ ചേച്ചിയെ വിളിച്ചത്... നേരത്തെ അവിടെനിന്നും പോരുമ്പോൾ ചേച്ചി ഒരു കാര്യം അച്ചുവേട്ടനോട് പറയുന്നത് കേട്ടു... എന്താ അതിലെന്തെങ്കിലും സത്യമുണ്ടോ... \"

\"നീയാരാടാ എന്റെ അനിയനോ അതോ ഏട്ടനോ... ഇങ്ങനെ ചോദ്യം ചെയ്യാൻ... \"

\"ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല... \"

\"ഓ അപ്പോൾ അറിയാൻ വന്നതാകും നീയല്ലേ... എന്താ അതിന്റെ സത്യമറിയാൻ നിന്നെ പറഞ്ഞുവിട്ടതാണോ അച്ചുവേട്ടൻ... \"

\"എന്നെ ആരും പറഞ്ഞുവിട്ടതല്ല... ഞാൻ നേരിൽ കേട്ടതുകൊണ്ടാണ് ചോദിച്ചത്... \"

\"എന്നിട്ട് എന്തുതോന്നി നിനക്ക്... \"

\"എന്റെ ചേച്ചി പറഞ്ഞത് സത്യമായിരിക്കില്ലെന്നെനിക്കറിയാം... എന്നാലും സത്യം ചേച്ചിയിൽനിന്ന് കേൾക്കണമെന്ന് തോന്നി... ഒരിക്കൽ എന്തെല്ലാം സ്വപ്നം കണ്ട് ജീവിതംതുടങ്ങിയതാണ് അച്ചുവേട്ടൻ... എന്നാലതിന് ആയുസ്സില്ലായിരുന്നു... അതുമൂലമുണ്ടായ വേദന ആവോളം അനുഭവിച്ചവനാണ് ആ പാവം... ഇനിയും ആശകൊടുത്ത് ആ പാവത്തിനെ ഒരു പ്രാന്തനാക്കരുത്... \"

\"നിനക്ക് തോന്നുന്നുണ്ടല്ലോ ചേച്ചിക്ക് അങ്ങനെയൊന്നുണ്ടാകുമെന്ന്...  അച്ചുവേട്ടന് ഞാൻ ചെയ്തു കൊടുത്തതെല്ലാം ഒരു ഭാര്യ  ചെയ്യേണ്ട കടമയാണെന്ന് പറഞ്ഞപ്പോൾ ഒരു തമാശക്ക് അങ്ങനെ പറഞ്ഞെന്നേയുള്ളൂ... അല്ലാതെ അയാളുടെ ഭാര്യയാകാനോ  കാമുകിയാകാനോ എനിക്ക് താല്പര്യമുണ്ടായിട്ടല്ല... \"

\"അപ്പോൾ ഞങ്ങൾ കരുതിയതുപോലെത്തന്നെ... കുറച്ചു നേരമെങ്കിലും ചേച്ചി അച്ചുവേട്ടന്റേതാകുമോ എന്നാശിച്ചുപോയി... എന്തുചെയ്യാനാ അതിനുള്ള യോഗമൊന്നും ഇല്ലാതായിപ്പോയി... അതു പോട്ടെ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... ചേച്ചിക്ക് അച്ചുവേട്ടനോട് ഒരു തരത്തിലുമുള്ള ഇഷ്ടവുമില്ലേ... \"

\"പോടാ പോടാ... നീയാരോടാണ് കിന്നാരം പറയാൻ വരുന്നത്... ഇതിനുള്ള മറുപടി ഞാൻ നിന്റെ അച്ചുവേട്ടന് കൊടുത്തോളാം... നീ പോകാൻ നോക്ക്.. \"
ഭദ്ര വെട്ടിയരിഞ്ഞിട്ട ഓലക്കടിയുമായി അടുക്കളയിലേക്ക് നടന്നു...  കിച്ചു ഒരു ചിരിയോടെ നടന്നു... 

കുറച്ചുകഴിഞ്ഞ് കഞ്ഞിയുമായി ഭദ്ര അച്ചുവിന്റെ അടുത്തേക്ക് ചെന്നു... അന്നേരവും ഒരു പുസ്തകം വായിച്ച് കിടക്കുകയായിരുന്നു അവൻ... 

\"അതേ ഇന്നുതന്നെ ഇതു മുഴുവൻ വായിച്ചുതീർക്കാമെന്ന് ആർക്കെങ്കിലും വാക്കുകൊടുത്തിട്ടുണ്ടോ... \"

\"ഇല്ല വാക്കൊന്നും കൊടുത്തിട്ടില്ല... ഇത് വായിക്കുമ്പോൾ മനസ്സിനെന്തോ ഒരു ആശ്വാസം... ഒറ്റപ്പെടൽ അറിയുന്നില്ല... \"

\"അങ്ങനെ അറിയാതെ പോകുന്നതും ആപത്താണ്... നമ്മളാരാണ് എന്താണ് എന്നൊക്കെ എപ്പോഴും നമ്മടെയുള്ളിൽ ഉണ്ടാവണം... എന്നാലേ ചിലതെല്ലാം നമുക്കുതന്നെ ഒരു തീരുമാനമെടുക്കാൻ കഴിയൂ... ഇല്ലെങ്കിൽ ചിലതെല്ലാം നമ്മുടെ തെറ്റിദ്ധാരണകളായി മാറും...\"
ഭദ്ര കഞ്ഞി പാത്രത്തിലൊഴിച്ചു കൊടുക്കുന്നതിനിടയിൽ പറഞ്ഞു... 

\"അതെന്താ ഒരു മുനവച്ചുള്ള സംസാരം... \"
അച്ചു ചോദിച്ചു... 

\"എങ്ങനെ പറയാതിരിക്കും... കുറച്ചുമുന്നേ നിങ്ങൾ പറഞ്ഞ ഒരു തമാശക്ക് മറുതമാശ പറഞ്ഞപ്പോൾ അതുകേട്ടു വന്ന കിച്ചു എന്നോട് ചോദ്യങ്ങളുമായി വന്നു... അതേ തെറ്റിദ്ധാരണ ഇനി നിങ്ങൾക്കും ഉണ്ടെങ്കിൽ അത് ഇപ്പോഴേ കളയുന്നതാണ് നല്ലതെന്ന് പറഞ്ഞതാണ്... എന്റെ ജീവിതത്തിൽ സന്തോഷകരമായ ഒരു ജീവിതം പറഞ്ഞിട്ടില്ല... അതുകൊണ്ട് എന്നെ എന്റെ പാട്ടിന് വിട്ടേക്ക്... \"

\"അതാണോ കാര്യം.... ഞാനത് ഒരുതമാശയായിട്ടേ എടുത്തിട്ടുള്ളൂ... അങ്ങനെയൊരു താല്പര്യം കൊണ്ടുനടക്കാൻ പറ്റിയ അവസ്ഥയ്ക്ക് നിന്റേതെന്ന് എനിക്കറിയാം... എന്നാലും നീയത്രേ പറഞ്ഞപ്പോൾ കിച്ചുമാത്രമല്ല ഞാനും ഒരു നിമിഷം നിന്നെ തെറ്റിദ്ധരിച്ചു... അത് മനസ്സിലോർക്കുമ്പോൾ എന്റെ മായയുടെ സാന്നിധ്യമാണ് നിന്നിൽ കണ്ടതും...  അത് യാഥാർത്ഥ്യമായെങ്കിലെന്നും ഒരു നിമിഷം ഞാനാലോചിച്ചു... പിന്നെ ആലോചിച്ചപ്പോൾ അതൊന്നും യാഥാർത്ഥ്യമാകില്ലെന്ന് മനസ്സിലായി... ഓരോ പൊട്ടത്തരങ്ങൾ മനസ്സിൽ ആലോചിച്ചുപോയി.. എന്റെ ലക്ഷ്യങ്ങൾ വരെ ആ നിമിഷം മറന്നുപോയി... 



തുടരും.... 

✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
മറുതീരം തേടി 22

മറുതീരം തേടി 22

4.4
5084

\"അതാണോ കാര്യം.... ഞാനത് ഒരുതമാശയായിട്ടേ എടുത്തിട്ടുള്ളൂ... അങ്ങനെയൊരു താല്പര്യം കൊണ്ടുനടക്കാൻ പറ്റിയ അവസ്ഥയല്ല നിന്റേതെന്ന് എനിക്കറിയാം... എന്നാലും നീയത് പറഞ്ഞപ്പോൾ കിച്ചുമാത്രമല്ല ഞാനും ഒരു നിമിഷം നിന്നെ തെറ്റിദ്ധരിച്ചു... അത് മനസ്സിലോർക്കുമ്പോൾ എന്റെ മായയുടെ സാന്നിധ്യമാണ് നിന്നിൽ കണ്ടതും...  അത് യാഥാർത്ഥ്യമായെങ്കിലന്നും ഒരു നിമിഷം ഞാനാലോചിച്ചു... പിന്നെ ആലോചിച്ചപ്പോൾ അതൊന്നും യാഥാർത്ഥ്യമാകില്ലെന്ന് മനസ്സിലായി... ഓരോ പൊട്ടത്തരങ്ങൾ മനസ്സിൽ ആലോചിച്ചുപോയി.. എന്റെ ലക്ഷ്യങ്ങൾ വരെ ആ നിമിഷം മറന്നുപോയി... \"\"കൊള്ളാം... അപ്പോൾ ഇയാളുടെ മനസ്സ് ഇത്ര സില്ലിയാണല്