Aksharathalukal

മറുതീരം തേടി 22



\"അതാണോ കാര്യം.... ഞാനത് ഒരുതമാശയായിട്ടേ എടുത്തിട്ടുള്ളൂ... അങ്ങനെയൊരു താല്പര്യം കൊണ്ടുനടക്കാൻ പറ്റിയ അവസ്ഥയല്ല നിന്റേതെന്ന് എനിക്കറിയാം... എന്നാലും നീയത് പറഞ്ഞപ്പോൾ കിച്ചുമാത്രമല്ല ഞാനും ഒരു നിമിഷം നിന്നെ തെറ്റിദ്ധരിച്ചു... അത് മനസ്സിലോർക്കുമ്പോൾ എന്റെ മായയുടെ സാന്നിധ്യമാണ് നിന്നിൽ കണ്ടതും...  അത് യാഥാർത്ഥ്യമായെങ്കിലന്നും ഒരു നിമിഷം ഞാനാലോചിച്ചു... പിന്നെ ആലോചിച്ചപ്പോൾ അതൊന്നും യാഥാർത്ഥ്യമാകില്ലെന്ന് മനസ്സിലായി... ഓരോ പൊട്ടത്തരങ്ങൾ മനസ്സിൽ ആലോചിച്ചുപോയി.. എന്റെ ലക്ഷ്യങ്ങൾ വരെ ആ നിമിഷം മറന്നുപോയി... \"

\"കൊള്ളാം... അപ്പോൾ ഇയാളുടെ മനസ്സ് ഇത്ര സില്ലിയാണല്ലേ... ഒരു തമാശ പറഞ്ഞപ്പോഴേക്കും അതെല്ലാം വിശ്വസിച്ചിരിക്കുന്നു... കഷ്ടം തന്നെ... അങ്ങനെ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട... നിങ്ങൾക്ക് നല്ലൊരു ജീവിതമുണ്ട്... അത് ഒരു പാഴ്ജന്മമായ എന്നെ ഓർത്തു വേണ്ട... നല്ല ഐശ്വര്യമുള്ള ഒരു മാലാഖപെൺകുട്ടിയെത്തന്നെ ഇയാൾക്ക് കിട്ടും... അതിലൊരു നല്ല ജീവിതവുമുണ്ടാകും... അന്നേരം ഈ പൊട്ടിപ്പെണ്ണിനെ മറക്കാതിരുന്നാൽമതി... ഒരു കുടുംബവും കുട്ടികളുമായി കഴിയുമ്പോൾ പറഞ്ഞുചിരിക്കാൻ മുമ്പ് ഇങ്ങനെയൊരു പെണ്ണ് സഹായിച്ച കാര്യമുണ്ടായല്ലോ... \"

\"എനിക്ക്... മാലാഖ പോലെയുള്ള പെണ്ണ്... അവളോടൊന്നിച്ചൊരു കുടുംബം... കുട്ടികൾ... നടന്നതു തന്നെ... കുറച്ചു മുന്നേ പറയുകയാണെങ്കിൾ ഒരു കണക്കിനത് സത്യമാണ്... എന്റെ മായ ജീവിച്ചിരുന്ന കാലത്ത്... അവൾ എനിക്ക് മാലാഖ തന്നെയായിരുന്നു... പക്ഷേ കുടുംബമായി മുന്നോട്ടുപോകാൻമാത്രം കഴിഞ്ഞില്ല... അതിനവൾ ജീവിച്ചിരുന്നില്ല... ഇന്ന് ചില സമയങ്ങളിൽ അവളെ നിന്നിലൂടെ കണ്ടിരുന്നു... അവൾ എന്നോട് സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നത് കാണുമ്പോൾ ചിലപ്പോൾ നീയാണോ അവളെന്ന് തോന്നിപ്പോകുന്നു... അതെന്റെ തെറ്റ്... അറിയാതെയാണെങ്കിലും ഒരു നിമിഷം നീയെന്റെ ആരോ ആണെന്ന തോന്നൽ എന്നിലുണ്ടായി... അബദ്ധമാണെന്നറിയാം... ഇനിയത് എന്റെ മനസ്സിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിക്കണം... \"

\"ആരെല്ലാമാണെന്നതിന് തെറ്റെന്താണ്... ഒരു അനിയത്തിയുടെ സ്ഥാനം എനിക്ക് തന്നൂടേ... ഒരു ഏട്ടൻ പരിചരിക്കാൻ ഒരനിയത്തിക്ക് അവകാശമുണ്ട്... അത് എന്നുമുണ്ടാകും... ഇപ്പോൾ അതേപറ്റി സംസാരിക്കാതെ കഞ്ഞി കുടിക്കാൻ നോക്ക്... അപ്പോഴേക്കും ഞാൻ വെള്ളം ചൂടാക്കി വരാം... മേലൊന്ന് നല്ലപോലെ തുടക്കണ്ടേ... ചൊറിയുന്നുണ്ടെന്നല്ലേ പറഞ്ഞത്... ഞാനിപ്പോൾ വരാം... \"
ഭദ്ര അടുക്കളയിലേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ അവൾ ചൂടുവെള്ളവും ഒരു തോർത്തുമായി വന്നു... അന്നേരം കഞ്ഞി മുന്നിൽ വച്ച് എന്തോ ആലോചിച്ചിരിക്കുകയായിരുന്നു അച്ചു... 

\"ഇതെന്താ വലിയ എന്തോ ആലോചനയിലാണല്ലോ...കഞ്ഞി തന്നതു പോലെ പാത്രത്തിലുണ്ടല്ലോ... ഇനി അതും വേണ്ടെന്നു വച്ചോ... \"

\"ഞാൻ കുടിച്ചോളാം... ആ വെള്ളം ഈ കസേരയിൽ വച്ചേക്ക്.. \"

\"കസേരയിൽ വക്കാനല്ല ഞാൻ കഷ്ടപ്പെട്ട് കൊണ്ടുവന്നത്.. ആ കഞ്ഞി കുടിക്ക് പെട്ടന്ന്... എന്നിട്ട് മേല് തുടച്ചുതരാം... \"

\"വേണ്ട... എനിക്കറിയാം മേല് തുടക്കാൻ... അതിന് ആരുടേയും സഹായം വേണ്ട... \"

\"ആണോ... അത് ഞാനറിഞ്ഞില്ല... എന്നാൽ പോയി വെള്ളവും ചൂടാക്കി വന്നൂടായിരുന്നോ... ഇനിമുതൽ കഞ്ഞി കുടിക്കാനും അവിടേക്ക് വന്നോളോണ്ടൂ... എന്നാൽ എനിക്ക് ഇങ്ങനെ കഷ്ടപ്പെടേണ്ടല്ലോ... എണീക്കാൻ വയ്യെങ്കിലും നാവിന് യാതൊരു കുഴപ്പവുമില്ല... എന്റെ സഹായം വേണ്ടെങ്കിൽ അത് വെട്ടിത്തുറന്ന് പറഞ്ഞാൽ മതി... പിന്നെ എന്റെ ശല്യമുണ്ടാകില്ല... അല്ലെങ്കിലും ഇന്നത്തെ കാലത്ത് ഒരു ഉപകാരം ചെയ്താൽ അത് ഉപദ്രവമാകുന്ന കാലമാണ്... \"

\"അതൊന്നുമല്ല... അങ്ങനെ ഞാൻ പറഞ്ഞോ... ചൂടുവെള്ളം കൊണ്ട് മേലൊക്കെ ഞാൻ തുടച്ചോളാമെന്നല്ലേ പറഞ്ഞുള്ളു... അതു ചെയ്യാൻ എനിക്ക് ഒരാളുടെ സഹായം വേണ്ട... പിന്നെ ഞാൻ അമ്മയെ വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു... അമ്മയെ ഇവിടേക്ക് വരുത്തിയാൽ എന്റെ കാര്യം നോക്കാനുമൊരാളായല്ലോ... അമ്മയുടെ പരിഭവവും മാറിക്കിട്ടും... \"

\"അമ്മയെ ഇവിടേക്ക്... അതും ഈ അവസ്ഥയിൽ കിടക്കുമ്പോൾ... അവസാനം അമ്മയെ നോക്കാൻ വേറെയാളെ നോക്കേണ്ടി വരും... അമ്മയെ ഇവിടേക്ക് വിളിച്ചുവരുത്തേണ്ട എന്നു പറയുന്നില്ല... പെൺമക്കളേക്കാളും എപ്പോഴും അമ്മക്ക് സ്നേഹം കൂടുതൽ ആൺകുട്ടികളോടായിരിക്കും... അവരുടെ കൂടെ കഴിയാനാണ് അവർക്ക് താൽപര്യം... അത്  ഒന്ന് നല്ലതുപോലെ എഴുന്നേറ്റ് നടന്നിട്ടുമതി... ഇപ്പോൾ ഇത് അമ്മയെ അറിയിച്ച് വല്ല പ്രഷറുംകൂടി  വല്ലതും വരുത്തിവക്കേണ്ട... ഇനി ഞാൻ ഇങ്ങനെ സഹായിക്കുന്നതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കുന്നതെങ്കിൽ അത് വേണ്ട... ഞാൻ പോയേക്കാം... ഇനി ശല്യപ്പെടുത്താൻ ഞാൻ വരുന്നുമില്ല... കിച്ചുവിനോട് കറിയാച്ചൻമുതലാളിയോടോ ജിമ്മിച്ചായനോടോ പറഞ്ഞ് ഒരു ഹോംനെഴ്സിനെ വെക്കാൻ പറയാൻ പറഞ്ഞാൽ മതി... \"

\"എന്നിട്ട് അവർക്ക് മാസാമാസം ശമ്പളം നീ കൊടുക്കുമോ... \"
അച്ചു ചോദിച്ചു... 

\"ഞാനെന്തിന് കൊടുക്കണം... എന്റെ ആരുമല്ലാത്ത ഒരാൾക്ക് വേണ്ടി ഞാൻ പണം ചിലവാക്കണോ... അവർ തന്നെ കൊടുക്കുമല്ലോ... \"

\"ആരെങ്കിലുമാക്കാൻ സമ്മതം തന്നിട്ടുവേണ്ടേ... അതില്ലല്ലോ...\"
അച്ചു പതുക്കെ പറഞ്ഞു... 

\"എന്താണ്... എന്താണ് പിറുപിറുക്കുന്നത്... എന്തെങ്കിലും പറയുന്നെങ്കിലും ഉച്ചത്തിൽ പറയണം... \"
ഭദ്ര പറഞ്ഞു... 

\"അവിടേക്ക്  ഒന്നും പറഞ്ഞില്ല... \"

\"ഇല്ലേ പറഞ്ഞില്ലേ... പിന്നെ ഞാൻ കേട്ടതെന്താണ്... \"

\"കേട്ടിട്ടുണ്ടെങ്കിൽ നന്നായിപ്പോയി... ഒന്നു മിണ്ടാതെ നിക്കോ... ഈ കഞ്ഞിയൊന്ന് കുടിച്ചോട്ടെ... \"

\"അങ്ങനെ മര്യാദക്ക് കുടിച്ചോ... വെള്ളം ചൂടാറും അതിനു മുന്നേ മേല് തുടക്കുകയോ തലവഴി ഒഴിക്കുകയോ എന്തെങ്കിലും ചെയ്യ്... ഞാൻ ചെയ്തുതന്നിട്ടിനി മാനം നഷ്ടപ്പെടേണ്ട... കഞ്ഞിപ്പാത്രം തന്നാൽ ഞാൻ പോയേക്കാം... \"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഈ സമയം മറ്റൊരിടത്ത്... 

\"വിനയാ നീ കുത്തിയവൻ ആരാണെന്ന് നിനക്ക് വല്ല നിശ്ചയവുമുണ്ടോ... അവന് വേണ്ടി ആ നാടുതന്നെ ഒന്നിക്കുന്ന ലക്ഷണമാണ് കാണുന്നത്... നിനക്ക് അവനോട് എന്തോ പകയുണ്ടെന്ന് എനിക്ക് മനസ്സിലായി... അത് പലതവണ ചോദിച്ചിട്ടും നീ പറഞ്ഞില്ല... എന്താടോ അവനുമായുള്ള പ്രശ്നം... \"
പുതിയേരി ഷാജി ചോദിച്ചു... 

\"അതൊന്നും നീയിപ്പോൾ അറിയേണ്ട... ഒരിക്കൽ എല്ലാം ഞാൻ പറയാം.. പിന്നെ അവൾ... നീ വിലപറഞ്ഞ നിന്റെ പ്രിയ്യപ്പെട്ടവളുടെ കൂടെയുള്ളവൾ... അവൾ ഒരിക്കൽ എന്റെ കയ്യിൽനിന്നും രക്ഷപ്പെട്ടവളാണ്... സംഭവം അവളെന്റെ മുറപ്പെണ്ണാണ് പക്ഷേ അവളുടെ മേനിയഴക് കുറച്ചൊന്നുമല്ല എന്നെ കീഴ്പ്പെടുത്തിയത്... അവളെ എനിക്കുതന്നെ വേണം... അതുകൊണ്ട് അവളുടെ മേലുള്ള നിന്റെ കണ്ണ് അത് വേണ്ട... ഒരിക്കൽ എന്റെ കയ്യിൽനിന്നും ഒരു നായിന്റെ മോൻ അവളെ സ്വന്തമാക്കിയതാണ്... പലതവണ ആ വിവാഹം മുടക്കാൻ നോക്കി... പക്ഷേ അതേറ്റില്ല.. കാരണം ഒരു മാറാരോഗിയായ അവന് ഒരു പെണ്ണിനെ വേണമായിരുന്നു... അത് എങ്ങനെയുള്ളവളായാലും അവനൊരു പ്രശ്നമല്ലായിരുന്നു... പക്ഷേ അവൾ എങ്ങനെ ഇവന്റെയടുത്തെത്തിയെന്നറിയില്ല... ഇനിയിപ്പോൾ അവനെ പോരെന്നു തോന്നിയതു കൊണ്ടാണോ... എന്തായാലും ഇവനവളുടെകൂടെ പൊറുക്കാൻ ഞാനനുവദിക്കില്ല... \"

\"അതു ശരി അപ്പോൾ നിന്റെ മുറപ്പെണ്ണാണവളല്ലേ... എന്തായാലും നല്ലൊരു ആറ്റംചരക്കാണവൾ... അവളെ സ്വന്തമാക്കാൻ നിന്നെ ഞാൻ സഹായിക്കാം... പക്ഷേ നിന്റെ ആവശ്യം കഴിഞ്ഞാൽ ബാക്കി മിച്ചം വന്നാൽ എന്നെക്കൂടി പരിഗണിക്കേണ്ടിവരും... \"
ഷാജി പറഞ്ഞു... 

\"അവളെ സ്വന്തമാക്കി എന്റെ ആഗ്രഹം പൂർത്തിയായാൽ പിന്നെ നീയവളെ എടുത്തോ... പക്ഷേ അവളെ എനിക്ക് സ്വന്തമായി കിട്ടിയതിനു ശേഷം മാത്രം... \"

\"മതി അതിനുശേഷം മതി... പിന്നെ കാര്യം കഴിഞ്ഞ് വാക്ക് മാറ്റരുത്... \"

\"ഈ വിനയൻ ഒറ്റതന്തക്ക് ജനിച്ചവനാണ്... പറയുന്ന വാക്ക് മാറ്റുന്നവനല്ല ഞാൻ... അന്ന് ആ പെണ്ണ് ചത്തതുകൊണ്ടാണ് എന്റെ ആഗ്രഹം നടക്കാതെ പോയത്... അന്നവിടെനിന്നുംനാടുവിട്ട ഞാൻ എത്തിയത് ഇവിടെ നിന്റെയടുത്ത്... അന്നെനിക്ക് എന്ത് ഉദ്ദേശത്തോടെയായാലും അഭയംതന്നത് നീയാണ്... അത് ഞാൻ മറക്കില്ല... എനിക്ക് കിട്ടുന്നതെന്തും നിനക്കുംകൂടിയുള്ളതാണ്... \"

\"അറിയാം... അന്ന് എന്നെ അകത്താക്കിയവനെ കൊല്ലാൻ വരെ നീ പ്ലാനിട്ടതായിരുന്നു... എന്നാൽ എന്റെ ഒറ്റ നിർബന്ധം മൂലമാണ് നീ ആ തീരുമാനത്തിൽ നിന്നും മാറിയത്... അതിന് കാരണം അവനെ എനിക്കുവേണം... എന്റെ കൈ കൊണ്ടാണ് അവന്റെ അന്ത്യം... അതിന് പറ്റിയൊരു അവസരത്തിലാണ് ഞാനും കാത്തു നിൽക്കുന്നത്... ഒരു പാവപ്പെട്ടവരുടെ ദൈവങ്ങൾ... ഇവിടെ നമ്മളെപ്പോലെയുള്ളവരെ വിലസാൻ അനുവദിക്കില്ലെന്ന്... അവരുടെ തന്തക്ക് തീറെഴുതി കിട്ടിയതല്ലേ ഈ നാട്... ഒരു കറിയാച്ചനും കുടുംബവും... ആ കുടുംബം തന്നെ ഞാൻ ഇല്ലാതാക്കും... എവിടുന്നോ തെണ്ടിത്തിരിഞ്ഞ് ഈ നാട്ടിലെത്തിയവർ ഇവിടെ അവകാശം സ്ഥാപിച്ച് വലിയവനായി വിലസുന്നു... ഈ ഷാജി ഒരുമ്പട്ടിറങ്ങിയാൽ അവന്റെയൊക്കെ തന്തയുടെ കല്ലറവരെ മാന്തി അതിൽ ശേഷിക്കുന്നത് ഏതെങ്കിലും ചവറ്റുകൊട്ടയിൽ തട്ടും ഞാൻ... \"

\"ഈ വിരവാധം അന്ന് നിന്നെ പോലീസിൽ പിടിച്ചേൽപ്പിക്കുമ്പോൾ കാണിക്കണമായിരുന്നു... അന്നിതൊന്നും കണ്ടില്ലല്ലോ... എന്നിട്ടിപ്പോഴാണോ വീരവാധം മുഴക്കുന്നത്... \"

\"നീ കണ്ടോ... അന്ന് എനിക്ക്  അതിന് കഴിഞ്ഞില്ല... പക്ഷേ ഇപ്പോൾ എന്റെ മനസ്സിൽ അവരോടുള്ള പക എരിയുകയാണ്... അതുപോലെ എല്ലാറ്റിനും കാരണക്കാരായ ചത്തുതുലഞ്ഞ ആ രമേശിന്റെ പെണ്ണും... നീ നിന്റെ മറ്റവളെ സ്വന്തമാക്കുന്നതിനുമുന്നേ അവളെ ഞാൻ സ്വന്തമാക്കിയിരിക്കും... \"



തുടരും.... 

✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
മറുതീരം തേടി 23

മറുതീരം തേടി 23

4.3
4939

\"നീ കണ്ടോ... അന്ന് എനിക്ക്  അതിന് കഴിഞ്ഞില്ല... പക്ഷേ ഇപ്പോൾ എന്റെ മനസ്സിൽ അവരോടുള്ള പക എരിയുകയാണ്... അതുപോലെ എല്ലാറ്റിനും കാരണക്കാരായ ചത്തുതുലഞ്ഞ ആ രമേശിന്റെ പെണ്ണും... നീ നിന്റെ മറ്റവളെ സ്വന്തമാക്കുന്നതിനുമുന്നേ അവളെ ഞാൻ സ്വന്തമാക്കിയിരിക്കും... \"▪️▪️▪️▪️▪️▪️▪️▪️▪️▪️▪️എടാ ജിമ്മി... നീ അച്ചുവിന്റെയടുത്ത് പോയിരുന്നോ... ഞാനിന്ന് പോകണമെന്ന് കരുതിയതാണ്... എന്നാൽ ആ നാസറിനെ അർജന്റായി കാണണം... ഇന്ന് പോയാലേ അവനെ കാണാൻ പറ്റൂ...  നാളെയവൻ സൂറത്തിലേക്ക് പോകും... \"\"അപ്പച്ചൻ പോയേച്ചും വാ അച്ചുവിന്റെയടുത്ത് ഞാൻ പോകുന്നുണ്ട്... പിന്നെ കുറച്ച് പണം കൊടുക്കണം... അതുപോലെ നാളെയ