Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 33

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 33


മഹാദേവൻ അവസാന വാക്ക് എന്ന് പോലെ പറഞ്ഞു എല്ലാവരെയും നോക്കി. എല്ലാവരും തലകുലുക്കി സമ്മതിച്ചു.


“കണാര... നീയും വേണം ഞങ്ങൾക്കൊപ്പം.”


അതിന് തലകുലുക്കി ഒരു പുഞ്ചിരി മാത്രമാണ് അയാൾ മറുപടിയായി നൽകിയത്.


പെൺപട എല്ലാവരും കൂടി അവരുടെ ടെക്സ്റ്റൈൽ തന്നെ പോയി.


മഹാദേവനും കണാരനും മാത്രമാണ് വീട്ടിലുള്ളത്. ആൺമക്കൾ എല്ലാവരും കമ്പനിയിലേക്ക് പോയിരുന്നു.


അരുണും അമനും സ്വാഹയെ കണ്ടതും പിന്നെ ഉണ്ടായ എല്ലാ സംഭവ വികാസങ്ങളും, അറിഞ്ഞതെല്ലാം അതു പോലെ തന്നെ കണാരനോട് പറഞ്ഞു. മഹാദേവൻ കണാരനോട് തൻറെ മനസ്സ് തുറന്നു.


എല്ലാം കേട്ട് കണാരൻ പറഞ്ഞു.


“എന്തൊക്കെ സഹിച്ചു swaha...”


“അതേ കണാര... പെട്ടെന്ന് ഒരു ദിവസം എല്ലാവരും ഉള്ളവരിൽ നിന്ന് ആരും ഇല്ലാതായാൽ എങ്ങനെ സഹിക്കാൻ പറ്റും?”


അൽപ സമയത്തിനു ശേഷം മഹാദേവൻ വിളിച്ചു.


“കണാര...”


ആ വിളിയുടെ അർത്ഥം മനസ്സിലാക്കി കണാരൻ പറഞ്ഞു.


“ഞാൻ അന്വേഷിക്കാം ദേവേട്ടാ... ആരാണ് നമ്മളറിയാത്ത ശത്രു വെന്ന്.”


മഹാദേവൻറെ മനസ്സറിഞ്ഞ പോലെ കണാരൻ പറഞ്ഞത് കേട്ട് അയാൾ പുഞ്ചിരിച്ചു.


“കണാര... എനിക്ക് അഗ്നിയുടെ കൂടെ സ്വാഹയെ ഈ വീട്ടിൽ കാണണം. എൻറെ ശ്രീക്കുട്ടിയുടെയും ശ്രീഹരിയുടെയും മുഖത്ത് പണ്ടത്തെ പ്രസരിപ്പ് കാണണം.”


“എല്ലാം ശരിയാകും. അതിനുവേണ്ടി എന്നെ കൊണ്ട് പറ്റുന്നതെല്ലാം ചെയ്തിരിക്കും. എന്നാലും ആ കൊച്ചു തന്നെ... “


“കണാര... അവൾ മിടുക്കിയാണ്. അവളെപ്പോലെ വേണം എല്ലാ അച്ഛനമ്മമാരും പെൺ മക്കളെ വളർത്താൻ. അല്ലാതെ അവർ ഒരു ഭാരം ആയി കാണരുത്.


ദേവനോട് എനിക്ക് വല്ലാത്ത അസൂയയും അഭിമാനവുമാണ് തോന്നാറ്.


ഇന്നത്തെ കാലത്ത് മക്കൾ തങ്ങളുടെ വിഷമങ്ങളും, പ്രശ്നങ്ങളും, എന്തിന് സന്തോഷങ്ങൾ പോലും മാതാപിതാക്കളോട് ഷെയർ ചെയ്യാൻ മടിക്കുന്ന ഈ കാലഘട്ടത്തിൽ അഗ്നിയുടെയും ശ്രീഹരിയുടെയും വൃത്തികെട്ട ചെയ്തികൾ പോലും ഒരു മടിയും കൂടാതെ തൻറെ അച്ഛനമ്മമാരോടും പറയാനുള്ള മനസ്സ് അവർക്ക് ഉണ്ടാക്കിയെടുത്തത് അവരാണ്.


അങ്ങനെ അവർക്ക് പറയാനുള്ള മനസ്സ് ഉണ്ടാക്കിയെടുത്തതിന് ഒരു കാരണമേയുള്ളൂ.


ട്രസ്റ്റ്,


ഞങ്ങൾ സത്യം പറഞ്ഞാൽ ഞങ്ങളെ തള്ളിപ്പറയാതെ ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും ഞങ്ങളിൽ വിശ്വാസം ഉണ്ടാകും എന്ന ട്രസ്റ്റ്... അതാണ് എല്ലാ അച്ഛനമ്മമാരും മക്കളിൽ ഉണ്ടാക്കിയെടുക്കേണ്ടത്.


അത് ഈസിയായ കാര്യമല്ല എന്ന് എനിക്കും അറിയാം. എന്നാൽ ദേവും ശ്രീക്കുട്ടിയുടെ അമ്മയും അങ്ങനെ ഒരു ട്രസ്റ്റ് തൻറെ മക്കളിൽ ഉണ്ടാക്കിയെടുത്തിരുന്നു. അതിൽ അവർ വിജയിച്ചിരിക്കുന്നു.


പെൺമക്കൾ ബാധ്യതയായി കാണുന്നതാണ് നമ്മുടെ സമൂഹത്തിന് ശാപം. ആണായാലും പെണ്ണായാലും സ്വന്തം ചോര ആണെന്ന് ആലോചിക്കാൻ അറിയാത്ത അച്ഛനമ്മമാരുടെ നാടാണ് നമ്മുടേത്.


ഇങ്ങനെയുള്ളവർക്ക് ഒരു മാതൃകയാണ് ദേവും സ്വാഹയും, ശ്രീലതയും അവളുടെ അമ്മയും.”


അങ്ങനെ പലതും പറഞ്ഞ് മഹാദേവനും കണാരനും സമയം പോയത് തന്നെ അറിഞ്ഞില്ല.


ഈവനിംഗ് ഓടു കൂടിയാണ് പെൺപട എല്ലാവർക്കും ഓണക്കോടി എടുത്തു തിരിച്ചു വന്നത്.


അതുപോലെ തന്നെ കാലത്ത് പോയ ആൺമക്കൾ ആറുപേരും ഓഫീസിൽ തന്നെയാണ്. എല്ലാവരും അവരവരുടെ തിരക്കുകളിലാണ്.


Arun ഹോസ്പിറ്റലിലാണ് പോയത്.


ബാക്കി അഞ്ചു പേരും കമ്പനിയിലാണ്.


അരുൺ എന്തോ കാര്യത്തിന് അമനെ വിളിച്ചു. അമനോടു സംസാരിച്ച ശേഷം അഗ്നിയുടെ കൂടെ എന്തോ സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ അവർക്ക് സംസാരിക്കാൻ Amen തൻറെ ഫോൺ അഗ്നിക്കു നൽകി.


അഗ്നിയും അരുണും സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ശ്രീഹരി ചായ കുടിക്കാൻ പോകാം എന്ന് പറഞ്ഞ് എല്ലാവരെയും കൂട്ടി കാൻറീനിലേക്ക് പോയത്.


അഗ്നിയുടെ സംസാരം കഴിഞ്ഞ് കാൻറീനിൽ വരാൻ അഗ്നിയോട് പറഞ്ഞിട്ടാണ് നാലുപേരും പോയത്. അഗ്നി അരുണിനോട് സംസാരിക്കുന്നതിനിടയിൽ അവൻ വരാമെന്ന് കൈകൊണ്ട് തംസ് അപ്പ് കാട്ടി സമ്മതിച്ചു.


ഏകദേശം അഞ്ചു മിനിറ്റോളം രണ്ടുപേരും സംസാരിച്ചതും Amen ൻറെ ഫോണിൽ ആരോ കോൾ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് അഗ്നി പറഞ്ഞു.


“ഏട്ടാ, Amen ൻറെ ഫോണാണ് ഇത്. ആരോ വിളിക്കുന്നുണ്ട്. അവൻറെ ഒഫീഷ്യൽ ഫോണല്ലേ ഇത്? ഞാൻ ഡിസ്കണക്റ്റ് ചെയ്തു എൻറെ ഫോണിൽ നിന്നും വിളിക്കാം.”


“ശരി, നീ ഇപ്പോൾ വിളിക്കേണ്ട എനിക്ക് ഒപിയിൽ പോകാനുള്ള സമയമായി. അത് കഴിഞ്ഞ ശേഷം ഞാൻ നിന്നെ തിരിച്ചു വിളിച്ചോളാം.”


“എന്നാൽ അങ്ങനെ ആകട്ടെ”


എന്ന് പറഞ്ഞ് അവർ കോൾ കട്ട് ചെയ്തു.


അവനും ഫോൺ താഴെ വയ്ക്കാൻ പോയ സമയത്താണ് മിസ്കോൾ വന്നത് ഏത് നമ്പറിൽ നിന്നാണെന്ന് അഗ്നിയുടെ കണ്ണിൽപ്പെട്ടത്.


അതിനു കാരണം ആ നമ്പറിൽ നിന്നും ഒരിക്കൽ കൂടി കോൾ വന്നിരുന്നു. ഡിസ്പ്ലേയിൽ തെളിഞ്ഞു കണ്ട പേര് കണ്ട് അവൻ വല്ലാതായിപ്പോയി.


കാന്താരി കോളിംഗ്...


ആ പേര് കണ്ടു എന്തു ചെയ്യണമെന്നറിയാതെ അഗ്നി ഡിസ്പ്ലേ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്.


കോൾ അറ്റൻഡ് ചെയ്യാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റാതെ അഗ്നി നിൽക്കുകയായിരുന്നു. അവൻ വല്ലാത്ത ഷോക്കിൽ ആയിരുന്നു.


ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു വന്നു.


സ്വാഹ തന്നെയാണോ അമൻ ഏട്ടനെ വിളിച്ചത്?


അങ്ങനെയാണെങ്കിൽ അതിനർത്ഥം ഏട്ടന് അറിയാമോ തൻറെ ദേവി എവിടെയാണെന്ന്?


ഏട്ടന് അവളെ അറിയാമെങ്കിൽ എന്തു കൊണ്ടാണ് എന്നിൽ നിന്നും ഒളിപ്പിച്ചു നിർത്തുന്നത്?


എന്തുകൊണ്ടാണ് ശ്രീക്കുട്ടിയോട് പറയാത്തത്?


അവൻ അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് തൻറെ ചെയറിൽ ഇരുന്നു.

എന്തുകൊണ്ടോ അവൻ ആകെ അസ്വസ്ഥനായിരുന്നു.


ഒരു പക്ഷേ അത് സ്വാഹയാണെങ്കിൽ, ഏട്ടൻ സ്വാഹയെ ഒളിപ്പിക്കുകയാണെങ്കിൽ എന്തായിരിക്കും ഏട്ടനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ച ഘടകം?


ഒരു പ്രത്യേക കാരണവുമില്ലാതെ ഏട്ടൻ അങ്ങനെ ഒന്ന് ചെയ്യില്ല എന്ന് അഗ്നിക്ക് ഉറപ്പാണ്.


ഇങ്ങനെ ഓരോന്നാലോചിച്ച് ഇരിക്കുന്ന സമയത്താണ് ശ്രീഹരി ഒരു cup ചായയുമായി ക്യാബിനിൽ കയറി വന്നത്. കൂടെ ബാക്കിയുള്ളവരും ഉണ്ടായിരുന്നു.

എന്നാൽ അഗ്നിയെ കണ്ടതും ശ്രീഹരി ചോദിച്ചു.


“എന്താടാ നീ വല്ലാതെ ഇരിക്കുന്നത്? എന്താണ് നിനക്ക് പറ്റിയത്?”


“വല്ലാത്ത തലവേദന...”


അഗ്നി അവനെ നോക്കാതെ തല താഴ്ത്തി വച്ചു കൊണ്ട് പറഞ്ഞു.


“നീ ഈ ചായ കുടിക്ക്. സമയത്ത് ചായ കഴിക്കാത്തത് കൊണ്ടായിരിക്കും നിൻറെ തല വേദന വന്നത്. കുറച്ച് കാലമായി ഈ തലവേദന ഒന്നും നീ പറയുന്നത് കേട്ടിട്ടില്ലായിരുന്നു. ഇപ്പോൾ എന്താണാവോ പെട്ടെന്ന്?”


നല്ല വിഷമത്തോടെ തന്നെയാണ് ശ്രീഹരി അവനെ നോക്കി അത് പറഞ്ഞത്.


അഗ്നി ശ്രീഹരിയെ നോക്കി അൽപ്പ നേരം നിന്നു. പിന്നെ അവനിൽ നിന്നും ചായ വാങ്ങി കുടിച്ചു. റൂമിൽ പോയി മുഖം കഴുകി വന്നതും അഗ്നി ഒരുവിധം നോർമൽ ആയിരുന്നു.


പിന്നെ വർക്ക് ഒക്കെ തീർത്തു പുറപ്പെടാൻ ഇറങ്ങും മുൻപ് അരുണും എത്തിയിരുന്നു. അങ്ങനെ ആറു പേരും കൂടി വീട്ടിലേക്ക് തിരിച്ചു പോയി.


അവർ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് അമൻ ഫോണിൽ ഉള്ള സ്വാഹയുടെ മിസ്കോൾ കണ്ടത്.


തിരിച്ചു വിളിക്കാൻ സാധിക്കാത്ത സാഹചര്യം ആയതു കൊണ്ട് വേഗം തന്നെ അവൾക്ക് മെസ്സേജ് അയച്ചു.


‘എല്ലാവരും അടുത്തുണ്ട്. അതു കൊണ്ടാണ് കോൾ അറ്റൻഡ് ചെയ്യാൻ പറ്റാത്തത്. നാളെ ഞങ്ങൾ തറവാട്ടിലേക്ക് പോവുകയാണ്. ഓണം കഴിഞ്ഞ് തിരിച്ചു വരും. എന്തെങ്കിലുമുണ്ടെങ്കിൽ മെസ്സേജ് അയക്കണം.’


അമൻറെ മെസ്സേജ് കണ്ട സ്വാഹ മറുപടി നൽകി.


‘Ok ഏട്ടാ... Enjoy Onam with your relatives... and yes don’t worry, I am fine here.”


അതുകണ്ട് അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.


അമനെ തന്നെ ശ്രദ്ധിക്കുന്ന അഗ്നി അവൻറെ മുഖത്ത് വിരിഞ്ഞ ചെറിയ പുഞ്ചിരിയും മനസ്സിലാക്കിയിരുന്നു. അത് അഗ്നിയിൽ കൂടുതൽ സംശയങ്ങൾ ഉയർത്താനാണ് കാരണമായത്.

അസ്വസ്ഥമായ അവൻറെ മനസ്സിനെ അവൻ ഒരു കണക്കിന് പിടിച്ചു നിർത്തി.


മനസ്സിലേക്ക് സ്വാഹയുടെ മുഖം കടന്നു വന്നതും അവൻറെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയി.


ഒരിക്കൽ പോലും തന്നെ സ്നേഹത്തോടെയോ പ്രണയത്തോടെയോ നോക്കിയിട്ടില്ല. എപ്പോഴും വെറുപ്പും ദേഷ്യവും പുച്ഛവും മാത്രമാണ് തന്നെ നോക്കുമ്പോൾ ആ കണ്ണുകളിൽ താൻ കണ്ടിരിക്കുന്നത്.


തന്നോട് ഒരിക്കൽ പോലും നന്നായി സംസാരിച്ചിട്ടില്ല. ഭീഷണിയും പുച്ഛവും മാത്രമാണ് അവളുടെ സംസാരത്തിൽ ഉണ്ടായിട്ടുള്ളത്.


എന്നിട്ടും എങ്ങനെ അവൾ തൻറെ മനസ്സിൽ കയറിക്കൂടി?


അറിയില്ല...


തനിക്ക് പഞ്ചാര കുഞ്ചികളെയും, മിണ്ടുമ്പോൾ കരയുന്ന പെൺകുട്ടികളെയും പണ്ടു തൊട്ടേ ഇഷ്ടമല്ല.

ശ്രീഹരിക്കും അങ്ങനെ തന്നെയായിരുന്നു.


തനിക്കൊപ്പം നിന്ന് സംസാരിക്കുന്ന സ്വാഹ തനിക്ക് ഒരു അത്ഭുതം മാത്രമായിരുന്നു ആദ്യം. ദേഷ്യമായിരുന്നു തന്നെ അടിച്ചവളോട്... പിന്നെ പിന്നെ ഒന്നിനോടും ഭയമില്ലാത്ത അവളെ വല്ലാതെ ഇഷ്ടമായി തുടങ്ങി.


അവളിൽ അലിഞ്ഞു ചേരാൻ ഒരുപാട് ആഗ്രഹിച്ചു. എന്നാൽ എല്ലാം ഇട്ടെറിഞ്ഞ് ഇങ്ങനെയൊരു ഒളിച്ചോടൽ ഞാൻ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.


തൻറെ മനസ്സ് തുറന്നു കാണിച്ചപ്പോൾ ഒന്നും അവൾക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ താൻ അതിൽ തോറ്റു പോയി.


അതെ അഗ്നി എന്ന ഞാൻ തോറ്റിട്ടുള്ളതും, തോൽക്കാൻ ആഗ്രഹിച്ചിട്ടുള്ളതും അവൾക്കു മുൻപിൽ മാത്രമാണ്.


സ്വാഹ എന്ന തൻറെ മാത്രം ദേവിയിൽ.


അമനെട്ടനെ വിളിക്കുന്ന കാന്താരി തൻറെ സ്വാഹ ആണെങ്കിൽ...


കണ്ടുപിടിക്കണം പലതും...

അഗ്നി മനസ്സിനെ ശാന്തമാക്കി.


അല്ലെങ്കിലും അത് അങ്ങനെയാണ്. അവളെ പറ്റി കുറച്ചു സമയം ആലോചിച്ചാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് തന്നിൽ അന്നും ഇന്നും നിറഞ്ഞു നിൽക്കുക.


സ്വാഹ... നമ്മൾ തമ്മിലുള്ള ദൂരം കുറഞ്ഞു വരുന്നതായി മനസ്സു പറയുന്നു.


നിന്നെ ഒന്ന് കാണാൻ... നിൻറെ മാറിൽ മുഖം പൂഴ്ത്തി കിടക്കാൻ, വല്ലാത്ത കൊതിയാണ് പെണ്ണേ...


നീ ഇതു വല്ലതും അറിയുന്നുണ്ടോ?


എവിടുന്ന് അല്ലേ?


എൻറെ കാന്താരി നീ എന്നെക്കുറിച്ച് ഓർക്കുന്നുണ്ടാവുമോ?


എന്ന് നീ എനിക്കു മുന്നിൽ വരുന്നുവോ, അന്ന് ഇത്ര ദിവസത്തെ എല്ലാ പരിഭവവും ഒരു മിച്ചു നിന്നിലേക്ക് ഇറക്കിവയ്ക്കും ഈ അഗ്നി. എന്നെ താങ്ങാനുള്ള കരുത്ത് ഉണ്ടാകുമോ കാന്താരി നിനക്ക്?


അവൻറെ ചുണ്ടുകളിൽ ഒരു കള്ളചിരി വിടർന്നു. അതെ അവൻറെ ദേവിക്ക് വേണ്ടി മാത്രമുള്ള പുഞ്ചിരി.


“വീടെത്തി അഗ്നി... ഇനി നീ ഉറങ്ങിപ്പോയോ? ഇതെന്താ പതിവില്ലാതെ ഒരു ഉറക്കം?”


അരുൺ തട്ടി വിളിച്ചപ്പോഴാണ് അഗ്നി കണ്ണുതുറന്നത്.


അന്ന് എല്ലാവരും പാക്കിങ്ങും മറ്റുമായി തിരക്കിലായിരുന്നു. ഡിന്നർ കഴിഞ്ഞ ശേഷം എല്ലാവരും വേഗം തന്നെ കിടന്നു.


സ്വാഹയോടൊപ്പം അവളുടെ വീട്ടിൽ ഓണമാഘോഷിക്കാൻ അമ്മയും ഒത്തു വന്നത് ആലോചിച്ചു കിടക്കുകയായിരുന്നു ശ്രീക്കുട്ടി ആ സമയം.


എന്നാൽ പൂനയിലെ ഹോസ്റ്റലിൽ, ശ്രീകുട്ടിയോടും അമ്മയോടും അച്ഛനോടും അച്ഛമ്മയോടും അച്ഛച്ഛനോടും കൂടി സന്തോഷമായി ആഘോഷിച്ച അവസാനത്തെ ഓണാഘോഷത്തിൻറെ ഓർമയിൽ കിടക്കുകയായിരുന്നു സ്വാഹ...


അവൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. സങ്കടം സഹിക്കാൻ പറ്റാതായപ്പോൾ അവൾ ബാത്റൂമിൽ കയറി ഷവറിനു താഴെ നിന്നു. ദേഹത്തേയ്ക്ക് തണുത്ത വെള്ളമൊഴുകുന്നതിനൊപ്പം അവൾ അവളുടെ സങ്കടങ്ങളും ഒഴുക്കിക്കളയാൻ ശ്രമിച്ചു കൊണ്ടിരുന്നു.


കുറച്ചു സമയം അങ്ങനെ നിന്ന ശേഷം അവൾ റൂമിലേക്ക് വന്നു. അവൾ മാത്രമേ റൂമിൽ ഉണ്ടായിരുന്നുള്ളൂ. വെക്കേഷൻ പ്രമാണിച്ച് ഹോസ്റ്റലിൽ എല്ലാവരും വീടുകളിലേക്ക് പോയിരിക്കുകയാണ്. ഇവളെ പോലെ പോകാത്ത നാലോ അഞ്ചോ പേർ മാത്രമാണ് ഹോസ്റ്റലിൽ ഇപ്പോൾ ഉള്ളത്.


അതുകൊണ്ട് തന്നെ കാൻറീൻ ഒന്നും ഈ നാല് ദിവസങ്ങളിൽ ഇല്ലായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് അവൾ പുറത്തിറങ്ങി.


അടുത്തുള്ള തട്ടുകടയിലേക്കാണ് അവൾ നടന്നത്. അവിടെ നിന്ന് തന്നെയായിരുന്നു ഉച്ചയ്ക്ക് ലഞ്ചും കഴിച്ചത്. ചോല ബട്ടൂര തന്നെ ശരണം... വിശപ്പടക്കാൻ അവൾ ഭക്ഷണം കഴിച്ചു തിരിച്ചു പോന്നു.


എന്നാൽ അവളെ തന്നെ നോക്കി കുറച്ചു മാറി ഒരു ബ്ലാക്ക് കളർ ലാൻഡ്റോവർ കിടന്നിരുന്നത് അവൾ ശ്രദ്ധിച്ചില്ല.


അരവിന്ദ് സ്വാഹയെ പറ്റി അറിയാനുള്ള ഓട്ടപ്പാച്ചിലിൽ ആണ്.


ആദ്യ അന്വേഷണത്തിൽ അവൻ അറിഞ്ഞു അവൾ ഒരു ഓർഫൻ ആണെന്ന്. എന്നാൽ അവനെ ആകർഷിച്ചത് അവളുടെ പ്രത്യേക രീതിയിലുള്ള സ്വഭാവമാണ്.

ആർക്കും പിടി കിട്ടാത്ത സ്വാഹയെ അരവിന്ദ് തൻറെ മനസ്സിൽ നിറയ്ക്കാൻ തുടങ്ങിയിരുന്നു.


അവളെ കുറിച്ച് കൂടുതൽ അറിയും തോറും അവനിൽ അത് ഒരു തരം ആവേശം കൂട്ടുകയായിരുന്നു. മാത്രമല്ല ഒരു ചമയും ഇല്ലാത്ത സ്വാഹ അവൻറെ മനസ്സിലും ശരീരത്തിലും നിറഞ്ഞു തുടങ്ങി.


എന്തിനെയെങ്കിലും എയിം ചെയ്താൽ തൻറെ വലയിൽ വീഴ്ത്തി സ്വന്തമാക്കാൻ ഒരു പ്രത്യേക കഴിവുള്ളവനാണ് അരവിന്ദ് ദാസ്.


പെണ്ണിന് പുറകെ പോകേണ്ടി വന്നിട്ടില്ല അവന് ഇതു വരെ. കാരണം മറ്റൊന്നുമല്ല... അവൻറെ പൊസിഷനും സമൂഹത്തിലെ സ്ഥാനമാനങ്ങളും എല്ലാം കണ്ടു ഏത് പെണ്ണും മൂക്കുകുത്തി വീഴുകയാണ് സാധാരണ പതിവ്.


എന്നാൽ എല്ലാ പതിവുകളും കാറ്റിൽ പറന്നത് സ്വാഹ അരവിന്ദനെ കണ്ടു മുട്ടിയപ്പോൾ ആണ്.


തന്നിലേക്ക് അല്ലെങ്കിൽ തൻറെ ശരീരത്തിലേക്ക് കൊതിയോടെ നോക്കുന്ന പെണ്ണുങ്ങളെ കണ്ടു ശീലിച്ച അരവിന്ദന് സ്വാഹയുടെ കണ്ണിലും അതെ കൊതി കാണാൻ സാധിച്ചിരുന്നു അവരുടെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ.


പക്ഷേ ആകെ ഒരു വ്യത്യാസം ഉണ്ടായത് അവൾ നോക്കിയത് തന്നെയല്ല, മറിച്ച് തൻറെ ശരീരത്തിൽ വീണ അവളുടെ ഐസ്ക്രീം ആണ് എന്ന വ്യത്യാസം മാത്രമാണുള്ളത്.


ആ അവഗണനയാണ് അരവിന്ദനെ അവളിലേക്ക് ശ്രദ്ധതിരിപിച്ചത് എന്ന് പറയുന്നതായിരിക്കും സത്യം.


അതിനു ശേഷം ഒരു കൂട്ടം ആൺകുട്ടികളെ അവൾ ഡോജ് ചെയ്തു അവരിൽ നിന്നും രക്ഷപ്പെട്ട രീതി,
എല്ലാം അരവിന്ദനെ അവളെ പറ്റി കൂടുതലറിയാൻ ആകാംക്ഷ ഭരിതനാക്കി എന്നതാണ് സത്യം.


അന്ന് തുടങ്ങിയതാണ് അരവിന്ദൻ സ്വാഹയെ ഫോളോ ചെയ്യാൻ.



സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 34

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 34

4.8
10331

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 34 എന്നാൽ കോളേജ് - ഹോസ്റ്റൽ - കോളേജ് എന്ന് പറഞ്ഞു നടക്കുന്നവളെ എങ്ങനെയാണ് കണ്ടുമുട്ടാൻ ഇടയാക്കുന്നത്? പരിചയക്കാർ ഇല്ല, ഫ്രണ്ട്സ് ഇല്ല, അവളിലേക്ക് എത്താൻ ഒരു വഴിയും ഉണ്ടായിരുന്നില്ല. ഹോസ്റ്റലിൽ ഈ ദിവസങ്ങളിൽ കാൻറീൻ ഇല്ലാത്തതു കൊണ്ട് മാത്രം അവൾ പുറത്ത് ഭക്ഷണം കഴിക്കാൻ ഈ തട്ടുകടയിൽ വരുന്നത്. അത് അറിഞ്ഞു കൊണ്ടാണ് അവൻ അവളെ കാത്തു അവിടെ നിന്നത്. അരവിന്ദ് അവളെപ്പറ്റി ആലോചിക്കുകയായിരുന്നു. ഓണത്തിന് അമ്പലത്തിൽ പോകും ആയിരിക്കും. നാളെ പക്ഷേ അവളെ കാണാൻ പറ്റില്ല. അരവിന്ദ് തറവാട്ടിലേക്ക് പോവുകയാണ്. വളരെ കാലങ്ങൾക്ക് ശേഷമാണ് അച്