കണ്ണിൽ മിന്നിടുന്ന മുത്തുകൾ
നോവിന്റെ മുള്ളുകൾ തറച്ചതു കൊണ്ടാവാം.
കവിളിണകൾ താണ്ടി ഒരു പുഴ ഒഴുകിയത്
നെഞ്ചിൽ പെയ്തു തുടങ്ങിയ പേമാരി കൊണ്ടാവാം..
ഇന്നു നീ മൊഴി മുട്ടി
നിന്നു കണ്ണീർ വാർക്കുവാൻ മൽസഖി ആരു നിൻ മനതാരിൽ അശ്രു ബിന്ദുക്കൾ പാകി കടന്നു പോയ്….!!!
സ്വന്തമെന്ന വാക്കിന്നർത്ഥം
കണ്ണീരെന്നറിഞ്ഞു ഞാൻ
രക്തബന്ധം വെറും വാക്കുകൾ മാത്രമെന്നു കണ്ടറിഞ്ഞു.
തിരിച്ചറിവിന്റെ പാതയിൽ
ഞാൻ, ഞാൻ മാത്രമെന്നറിഞ്ഞു…
ആരുമില്ലാത്ത ആരോ ഒരാൾ
ആർക്കും ആരുമല്ലാത്ത ഒരു പാഴ് ജന്മം..
ഓർമ്മകൾ തൻ വിഴുപ്പു ഭാണ്ഡവുമായി
വിമൂകമീ ജീവിതത്തിൻ വഴിത്താരയിൽ ഒറ്റയ്ക്കു നീങ്ങുന്ന എൻ നോവുകൾക്കു
കാരണം ഞാൻ മാത്രമോ….!!!
ചിന്തകൾ കാട്ടുതീ പോലെ ആളിപടരവേ
ഉതിരുകയാണെന്നിൽ ഒരു തോരാ മഴക്കാലം….
കാലത്തിൻ കരങ്ങൾ മായ്ക്കാത്ത മുറിവുകളില്ലെങ്കിലും ദിനവും നെഞ്ചിൽ
നോവിന്റെ തീകാറ്റ് നൽകുന്നൊരു വിധിയോട്
സന്ധി ചെയ്യുവാൻ കഴിയാത്ത മനസ്സോടെ യാത്ര തുടരുകയാണു പുഞ്ചിരി പൂക്കൾ വാരിവിതറി അനുദിനം…
തോൽക്കാൻ കഴിയാത്ത മനസ്സോടെ മുന്നോട്ട് ….
ആരൊക്കെ തടസ്സം ചൊല്ലിയെന്നാലും ഞാൻ ഞാനായി..
ഈ കണ്ണീർ മഴയുണ്ടോ തോരാതെ പോകുന്നു…!!
ഒരു മഴയും തോരാതിരിക്കില്ല
അതിനപ്പുറം
ഒരു മഴവിൽ വിരിയുമെന്ന് ആരോ ചൊല്ലി കേട്ടതോർമ്മയിൽ കാത്തു വച്ചു ഞാൻ മുന്നോട്ട്…....!!
💖 Sj Dreams 💖