Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 35

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 35

“കണ്ടില്ലേ നീ? അവളുടെ കെട്ടിയവൻ നോക്കി നിൽക്കുമ്പോൾ ഒരു ചളുപ്പും ഇല്ലാതെ കണ്ട എല്ലാ ആണുങ്ങളുടെയും നെഞ്ചിൽ അമർന്നു നിൽക്കുന്നത്?

അതെങ്ങനെയാ അനാഥ അല്ലേ? അതിൻറെ ഗുണം കാണിക്കാതെ ഇരിക്കുമോ?”

എല്ലാം കേട്ട് അംബിക ശ്രീക്കുട്ടിയുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു.

“എൻറെ ശ്രീക്കുട്ടി അനാഥ അല്ല. അവളുടെ അച്ഛനുമമ്മയും ഞങ്ങളാണ്.”

“ഓ ഈ ഡയലോഗ് പുതിയതൊന്നും അല്ലല്ലോ? ഈ നിൽക്കുന്നവനെയും ഇതു പറഞ്ഞു തന്നെയല്ലേ കൊല്ലങ്ങൾക്കു മുൻപ് നിങ്ങൾ കുടുംബത്തിൽ കയറ്റിയത്? നീ ഇത് ഒരു പതിവാക്കി ഇരിക്കുകയാണോ?”

അവിടത്തെ സംസാരം കേട്ടാൽ തറവാട്ടിലെ എല്ലാവരും അവിടെ എത്തിയിരുന്നു.

അതുകേട്ട് അംബിക പറഞ്ഞു.

“എനിക്ക് ആറ് ആണ്മക്കളും അതുപോലെതന്നെ ആറ് പെണ്മക്കളും ആണുള്ളത്. അവരെ അംഗീകരിക്കാൻ പറ്റാത്ത ഇടത്തേക്ക് ഞങ്ങൾ വലിഞ്ഞു കയറി വന്നതല്ല. അച്ഛൻ വിളിച്ചിട്ടാണ് വന്നത്.”

“ഓഹോ, അപ്പോൾ നീ എൻറെ മോളെയും ഈ മച്ചികളുടെ കൂടെയാണോ കൂട്ടുന്നത്?”

“ചെറിയമ്മേ… സൂക്ഷിച്ചു സംസാരിക്കണം.”

അഗ്നി ദേഷ്യത്തോടെ പറഞ്ഞു.

അതുകേട്ട് അംബിക അത്ഭുതത്തോടെ, കേട്ടത് വിശ്വാസം വരാതെ ചോദിച്ചു.

“നിന്നോട് ആരാണ് പറഞ്ഞത് ഇവരൊക്കെ മച്ചികൾ ആണെന്ന്?”

അംബികയുടെ ആ ചോദ്യം ഇഷ്ടപ്പെടാതെ ശ്രുതിയുടെ അമ്മ ചോദിച്ചു.

“അല്ലേ? ഇവരൊന്നും മച്ചികൾ അല്ലേ? എന്നാൽ പിന്നെ നിൻറെ ആൺമക്കൾക്ക് ആണ് കുഴപ്പം അല്ലേ?”

അത്രയും ആയപ്പോഴേക്കും അഗ്നിയുടെ എല്ലാ കണ്ട്രോളും പോയിരുന്നു. അടുത്തിരുന്ന ടേബിളിലെ ഫ്ലവേഴ്സ് എടുത്ത് അവൻ ദേഷ്യത്തോടെ താഴേക്കെറിഞ്ഞു പൊട്ടിച്ചു. എന്നിട്ടും ദേഷ്യത്തിന് ഒരു മാറ്റവും ഇല്ലാത്തതു കൊണ്ട് ചുവരിൽ ഇടിച്ച് ദേഷ്യം മാറ്റാൻ ശ്രമിച്ചു.

അവൻറെ കയ്യിൽ നിന്നും ചോര പൊടിഞ്ഞു. അതു കണ്ട് സഹിക്കാൻ പറ്റാതെ ശ്രീഹരി ഓടി വന്ന് അഗ്നിയെ വട്ടം പിടിച്ചു. അപ്പോഴേക്കും റോസി അകത്തേക്ക് ചെന്ന് ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ടു വന്നു.

ശ്രീക്കുട്ടിയും റോസിയും കൂടി അവൻറെ കയ്യിലെ മുറിവ് ഡ്രസ്സ് ചെയ്തു. അപ്പോഴേക്കും അച്ചു ഒരു കുപ്പി വെള്ളം കൊണ്ടു വന്നു അഗ്നിക്ക് കൊടുത്തു. അത് അവൻ കുടിച്ചു.

എല്ലാവരും അത് കണ്ടു അത്ഭുതത്തോടെ നിൽക്കുകയായിരുന്നു.

അംബിക എല്ലാം കണ്ടു പുഞ്ചിരിയോടെ എല്ലാവരോടുമായി പറഞ്ഞു.

“ഇതാണ് ദേവി പീഠത്തിലെ കുട്ടികൾ. എന്തിനുമേതിനും ഒറ്റക്കെട്ടാണ്. അവർക്കിടയിലേക്ക് ശ്രുതിക്ക് ഒരിക്കലും വരാൻ സാധിക്കില്ല.”

ഇത്ര നേരം എല്ലാം കേട്ടു നിൽക്കുകയായിരുന്ന ശ്രുതിയുടെ അച്ഛൻ ചോദിച്ചു.

“അംബിക ചേച്ചി എന്താണ് പറയുന്നത്? ശ്രുതിടെയും അഗ്നിയുടെയും വിവാഹക്കാര്യം ഉറപ്പിക്കാനാണ് അച്ഛൻ എല്ലാവരോടും തറവാട്ടിലേക്ക് ഇപ്രാവശ്യം ഓണത്തിന് വരാൻ പറഞ്ഞത് തന്നെ.”

“അതെങ്ങനെ നടക്കും ചെറിയച്ഛാ?
Amey ചോദിച്ചു.

“ശ്രുതിയ്ക്ക് രണ്ടാം കെട്ട്കാരനെ തന്നെ വേണം എന്ന് എന്താണ് ഇത്ര നിർബന്ധം\" Amen ദേഷ്യത്തോടെ ചോദിച്ചു.

അമൻറെ ചോദ്യം കേട്ട് എല്ലാവരും കാര്യം മനസ്സിലാകാതെ പരസ്പരം നോക്കി. അതുകണ്ട് മഹാദേവൻ എല്ലാവരോടുമായി പറഞ്ഞു.

“അഗ്നി, അവൻ ഇഷ്ടപ്പെട്ട ഒരു കുട്ടിയെ ഓൾറെഡി വിവാഹം കഴിച്ചിട്ടുണ്ട്. പക്ഷേ...”

മഹാദേവൻ മുഴുവനും പറയാൻ എന്തോ വിഷമം ഉള്ളതു പോലെ നിന്നപ്പോൾ ആകാംക്ഷയോടെ ശ്രുതിയുടെ അച്ഛൻ ചോദിച്ചു.

“എന്നിട്ട് അവൾ എവിടെ ചേട്ടാ?”

അച്ഛൻ മറുപടി പറയാൻ ബുദ്ധിമുട്ടുന്നത് കണ്ടു അരുൺ പറഞ്ഞു.

“അവൾ മിസ്സിംഗ് ആണ്...”

“എന്തൊക്കെ കഥകളാണ് നിങ്ങൾ പറഞ്ഞു കൂട്ടുന്നത്. ആർക്കും വിശ്വസിക്കാൻ പോലും പറ്റാത്ത ഓരോ കഥകളുമായി വന്നിരിക്കുകയാണ്. ശ്രുതിയെ വിവാഹം കഴിക്കാതിരിക്കാൻ വേണ്ടിയാണോ ഇമ്മാതിരി കല്ലു വെച്ച കഥകളൊക്കെ ഒരു ഉളുപ്പുമില്ലാതെ പറഞ്ഞു കൂട്ടുന്നത്?”

ശ്രുതിയുടെ അമ്മയും ദേഷ്യത്തോടെ ചോദിച്ചു.

എല്ലാം കേട്ടു നിന്ന അഗ്നി അല്പം പുച്ഛത്തോടെ തന്നെ പറഞ്ഞു.

“അതിപ്പോൾ എൻറെ വിവാഹം കഴിഞ്ഞാലും കഴിഞ്ഞിട്ടില്ലെങ്കിലും ഞാൻ ശ്രുതിയെ വിവാഹം കഴിക്കാൻ എന്തായാലും തീരുമാനിച്ചിട്ടില്ല. അതിനു വേണ്ടി കള്ളം പറയേണ്ട കാര്യമൊന്നും ദേവി പീഠത്തിലെ മഹാദേവനും കുടുംബത്തിനും ഇല്ല.”

“അതെന്താ നീ അങ്ങനെ പറഞ്ഞത് അഗ്നി?”

“ഞാൻ പറഞ്ഞത് സത്യമാണ് ചെറിയച്ഛ... ഞാൻ ഒരിക്കലും ശ്രുതിയെ അങ്ങനെ കണ്ടിട്ടില്ല.”

എന്നാൽ എല്ലാം കേട്ട് ദേഷ്യത്തോടെ ശ്രുതി പറഞ്ഞു.

“അഗ്നി, നീ പറഞ്ഞ കഥ എല്ലാം നുണയാണ് എന്ന് എനിക്കറിയാം. മതി നിൻറെ ഡ്രാമ...

എൻറെ ഇഷ്ടം അത് നിനക്ക് അറിയാവുന്നതാണ്... എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഞാൻ മുൻപും നിന്നോട് പറഞ്ഞിട്ടുള്ളതാണ്.”

“അത് നീ പറഞ്ഞത് ശരിയാണ് ശ്രുതി... നീ എന്നോട് ഓരോ പ്രാവശ്യവും നിൻറെ ഈ തല തിരിഞ്ഞ വർത്തമാനം പറയുമ്പോൾ അതിനൊക്കെ ഞാൻ മറുപടി തന്നിട്ടുണ്ട്. എനിക്ക് നിന്നെ അങ്ങനെ കാണാൻ സാധിക്കില്ല എന്ന് അറിയാവുന്ന എല്ലാ ഭാഷയിലും ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും നിൻറെ തലയിൽ ഇതൊന്നും കയറാത്തത് എൻറെ കുറ്റമല്ല.

എൻറെ പെണ്ണിനെ ഞാൻ കണ്ടു പിടിച്ചിട്ടുണ്ട്…”

“എന്നിട്ട് എവിടെ നിൻറെ പെണ്ണ്? വെറുതെ എൻറെ പെണ്ണ്... എൻറെ പെണ്ണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല അഗ്നി. ഒന്നുകിൽ നീ നിൻറെ പെണ്ണിനെ കാണിക്കുക. അല്ലെങ്കിൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നമ്മുടെ വിവാഹം നടത്തണം.”

“ഓ... ഉത്തരവ് മഹാറാണി...”

അഗ്നി ഒരു വല്ലാത്ത ടോണിൽ പറഞ്ഞത് കേട്ട് ശ്രുതി ദേഷ്യത്തോടെ അവനെ നോക്കി.

“നീ പറയുന്നതൊക്കെ അതുപോലെ അനുസരിക്കാൻ നിൻറെ പിന്നാലെ മണം പിടിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ പെട്ടതല്ല ഈ അഗ്നി. ഇത് ദേവി പീഠത്തിലെ അഗ്നിദേവ വർമ്മയാണ്. സൂക്ഷിച്ചു സംസാരിക്കണം നീ. എന്നോട് ഇനി ഒരിക്കൽ കൂടി ഇതേ ടോണിൽ സംസാരിച്ചാൽ... order ഇടാൻ വന്നിരിക്കുന്നു അതും എന്നോട്...”

അഗ്നി പറയുന്നത് കേട്ട് ശ്രുതിയുടെ അമ്മ ചോദിച്ചു.

“അവൾ പറഞ്ഞതിൽ എന്താണ് തെറ്റ്?”

“എൻറെ വിവാഹം കഴിഞ്ഞതാണെന്നും, എനിക്കൊരു ഭാര്യയുണ്ട് എന്നു പറഞ്ഞിട്ടും എന്നെ തന്നെ വിവാഹം കഴിക്കണം എന്ന് പറയുന്നവളോട് ഞാൻ പിന്നെ എന്ത് പറയണം എന്നാണ് ചെറിയമ്മ പറയുന്നത്?

എൻറെ സ്വന്തം തറവാട്ടിലെ അംഗങ്ങൾ ആയതു കൊണ്ടാണ് അഗ്നി ഇത്രയും നന്നായി, ഇതു പോലെ സംസാരിക്കുന്നത്. പുറത്തു നിന്ന് ആരെങ്കിലും ആയിരുന്നുവെങ്കിൽ അവരെ ഇപ്പോൾ ചുവരിൽ നിന്ന് വലിച്ചെടുക്കാൻ പാകത്തിന് ഞാൻ ആക്കിയേനെ...”

“അഗ്നി മതി... ഇനി ഇതിനെക്കുറിച്ച് ഒരു സംസാരം വേണ്ട.”

മഹാദേവൻ പറഞ്ഞതും അഗ്നി ദേഷ്യം കടിച്ചു പിടിച്ചു നിന്നു.

“ഏട്ടാ അപ്പോൾ നമ്മുടെ മക്കളുടെ വിവാഹം നടക്കില്ല എന്നാണോ ഏട്ടൻ പറഞ്ഞു വരുന്നത്?”

“എന്താ സംശയം... അഗ്നിയുടെ വിവാഹം കഴിഞ്ഞതാണ്. പിന്നെ എങ്ങനെ ശ്രുതിയേ അവൻ വിവാഹം കഴിക്കും?”

“അപ്പോൾ ഞാൻ ഇനി എൻറെ മോളെ എന്തു ചെയ്യണം ഏട്ടാ? അതു കൂടി ഏട്ടൻ തന്നെ പറഞ്ഞു തരണം.”

“ശ്രുതിയെ വിവാഹം കഴിക്കാമെന്ന് അഗ്നി ഒരിക്കലും സമ്മതിച്ചിട്ടില്ല. മാത്രമല്ല ഞങ്ങളാരും വാക്കും നിനക്ക് തന്നിട്ടില്ല.

അഗ്നി, അവനു ഇഷ്ടമുള്ള പെൺകുട്ടിയെ തിരഞ്ഞെടുത്തു. അതു തന്നെയാണ് അവൻറെ ഏട്ടന്മാരും ചെയ്തിരിക്കുന്നത്. അതിൽ തെറ്റൊന്നും എനിക്ക് കാണാനില്ല.”

അത്രയും അനുജനോട് പറഞ്ഞ ശേഷം മഹാദേവൻ തിരിഞ്ഞ് അംബികയോട് പറഞ്ഞു.

“അംബികേ ഭക്ഷണം എടുത്തു വെക്കു... “

അച്ഛൻ പറഞ്ഞു നിർത്തിയതിനു ശേഷം അഗ്നി പറഞ്ഞു.

“ചെറിയച്ഛാ എനിക്ക് ഒന്നു കൂടി പറയാനുണ്ട്. ശ്രുതിയോടും ചെറിയമ്മയോടും കൂടിയാണ് പറയുന്നത്.
ഇനിയൊരിക്കൽ കൂടി എൻറെ ഏട്ടത്തിമാരെയും ഏട്ടന്മാരെയും ശ്രീക്കുട്ടിയെയും ശ്രീഹരിയെയും എന്തെങ്കിലും പറഞ്ഞു വേദനിപ്പിക്കാൻ നോക്കിയാൽ, അഗ്നിയുടെ വേറെ ഒരു മുഖം കാണാൻ തയ്യാറായിക്കോ എല്ലാവരും.”

അതും പറഞ്ഞ് ശ്രീഹരിയെയും കൂട്ടി പുറത്തേക്കു നടന്നു.

അതുകണ്ട് അരുൺ വിളിച്ചു പറഞ്ഞു.

“ഡിന്നറിന് വാടാ രണ്ടുപേരും... “

“ഏട്ടാ വിളമ്പിയാൽ വിളിച്ചാൽ മതി ഞങ്ങൾ മുറ്റത്തു തന്നെ ഉണ്ട്.”

പുറത്തേക്ക് നടക്കുന്നതിനിടയിൽ ശ്രീഹരി വിളിച്ചുപറഞ്ഞു.

“ശ്രീക്കുട്ടി, ഏട്ടനോടൊപ്പം വായോ”

എന്നും പറഞ്ഞു Amen ശ്രീകുട്ടിയെയും കൂട്ടി പോയി.

അതു കഴിഞ്ഞിട്ട് ബാക്കി എല്ലാവരും പിരിഞ്ഞു പോയി.

എന്നാൽ ശ്രുതിയും അവളുടെ അമ്മയും അവിടെ തന്നെ നിന്നു.

“അമ്മേ... ഇനിയെന്താണ് ചെയ്യുന്നത്? അഗ്നി, അവനെ എനിക്ക് വേണം അമ്മേ... അവൻ ഇല്ലാതെ എനിക്ക് പറ്റില്ല.”

“നോക്കാം... അവർ ഇവിടെ തന്നെ ഉണ്ടല്ലോ കുറച്ചു ദിവസം.”

“അല്ല അമ്മേ ശരിക്കും അഗ്നിയുടെ വിവാഹം കഴിഞ്ഞു കാണുമോ?”

“വിവാഹം കഴിഞ്ഞു എന്നല്ലേ അവർ അച്ഛനും അമ്മയും മക്കളും മരുമകളും ഒക്കെ കൂടി പറയുന്നത്... അപ്പോൾ അതിൽ എന്തെങ്കിലും കാണാതിരിക്കില്ല...

കാരണം ദേവി പീഠത്തിലെ ആരും നുണ പറഞ്ഞ് ശീലിച്ചവർ അല്ല എന്നാണ് കേട്ടിരിക്കുന്നത്. അതുകൊണ്ട് അവർ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടാകുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.”

പിന്നെ ഡിന്നർ കഴിഞ്ഞ് എല്ലാവരും കിടക്കാൻ പോകുകയായിരുന്നു. അപ്പോൾ മഹാദേവൻറെ അച്ഛൻ പറഞ്ഞു.

“മഹാദേവ റൂമിലോട്ടു വാടാ... എനിക്കൊന്നു സംസാരിക്കാനുണ്ട്.”

“അച്ഛൻ നടന്നോളൂ... ഞാൻ ഒന്ന് ഫ്രഷായി വരാം.”

മഹാദേവൻ അച്ഛന് മറുപടി പറഞ്ഞ ശേഷം സ്വന്തം റൂമിൽ ചെന്ന് ഫ്രഷായി അംബികയോട് അച്ഛനെ കണ്ടു വരാമെന്നു പറഞ്ഞു, അച്ഛൻറെ റൂമിലോട്ടു കയറിച്ചെന്നു.

“അച്ഛാ...”

“വാടാ ഇരിക്ക്... ഇത്ര പെട്ടെന്ന് ഫ്രഷായി വന്നോ?”

“ഉവ്വ് അച്ഛാ... എന്താണ് അച്ഛന് സംസാരിക്കണം എന്ന് പറഞ്ഞത്?”

“അഗ്നി... “

“അച്ഛൻ ചോദിക്കാൻ പോകുന്നത് അതാണെന്ന് എനിക്കും അറിയാം.

ഞാൻ നേരത്തെ എല്ലാവരോടും പറഞ്ഞത് സത്യം തന്നെയാണ്. അല്ലാതെ അവരെല്ലാവരും കരുതും പോലെ ശ്രുതിയെ കല്യാണം കഴിക്കാതിരിക്കാൻ വേണ്ടി പറഞ്ഞ നുണ ഒന്നുമല്ല.

സത്യം പറഞ്ഞാൽ അഗ്നിയുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു മൂന്നു കൊല്ലത്തിലധികമായി. ശരിയായി പറഞ്ഞാൽ അവൻ അവൻറെ ചേട്ടന്മാരെകാൾ മുൻപ് കല്യാണം കഴിച്ചിരുന്നു.

ശ്രീക്കുട്ടിയുടെ കൂട്ടുകാരിയാണ് അഗ്നിയുടെ ഭാര്യ. ആൾ ഇപ്പോൾ മിസ്സിംഗ് ആണ്. അതു കൊണ്ടാണ് ആരോടും ഒന്നും പറയാഞ്ഞത്.”

മഹാദേവൻ പറയുന്നതെല്ലാം കേട്ട അച്ഛൻ ചോദിച്ചു.

“കാണാനില്ല എന്നൊക്കെ പറഞ്ഞാൽ, എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്തൊക്കെയാണ് നീ പറയുന്നത്?
ആരുമറിയാതെ കല്യാണം കഴിച്ചു എന്നു പറയുന്നു. ഇപ്പോൾ ആളും കൂടെ ഇല്ല.”

“അച്ഛൻ പറഞ്ഞത് അത്രയും ശരിയാണ്. കൂടുതലൊന്നും പറയാൻ എനിക്കും അറിയില്ല.”

“വീട്ടിൽ ഒരു ഐഎഎസും, ഐ പി എസും, വക്കീലും ഒക്കെ ഉണ്ടായിട്ടും ഒരു പെൺകുട്ടിയെ കണ്ടു പിടിക്കാൻ സാധിച്ചില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ദേവ... അതും കൊല്ലങ്ങളായി...”

“അച്ഛൻ പറയുന്നത് എല്ലാം ശരിയാണ്.”

മഹാദേവൻ തല കുനിച്ച് പറഞ്ഞു.

അല്പ്പസമയത്തെ ആലോചനയ്ക്ക് ശേഷം മഹാദേവൻ അച്ഛനോട് പറഞ്ഞു.

“രണ്ടു വർഷം... അതിനുള്ളിൽ, അല്ലെങ്കിൽ വേണ്ട നാളെ കഴിഞ്ഞ് രണ്ടാം വർഷത്തെ ഓണത്തിന് അച്ഛൻറെ മുൻപിൽ രണ്ടുപേരും കാണും. അത്രയും മാത്രമേ ഇപ്പോൾ എനിക്ക് ഉറപ്പു പറയാൻ സാധിക്കൂ.”

“നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല ദേവാ... എന്തായാലും രണ്ടു കൊല്ലത്തേക്ക് കൂടി ജീവൻ ശരീരത്തിൽ ഉണ്ടാകാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാം. അല്ലാതെ ഞാനെന്തു മറുപടി പറയാനാണ്?

അഗ്നിയുടെയും ശ്രുതിയുടെയും വിവാഹം ആഗ്രഹിച്ചിരുന്നു ഞാൻ. ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ?

പിന്നെ അഗ്നിയുടെ ഭാര്യയ്ക്കൊപ്പം നിൻറെ ആൺമക്കൾക്ക് കുട്ടികളും ഉണ്ടായിരിക്കണം രണ്ടു വർഷം കഴിഞ്ഞു ഇനി നിങ്ങളെ കാണുമ്പോൾ.”

“അച്ഛാ... അവരെല്ലാവരും പഠിക്കുകയല്ലേ? അതാണ് അവൾ ഒരു കുടുംബം എന്നതിനെപ്പറ്റി ഇതുവരെയും ആലോചിക്കാത്തത്.”

“അത് അച്ഛന് മനസ്സിലാകും. അതിൽ ഒരു തെറ്റും ഇല്ല. എന്നാലും കൊച്ചു മക്കളുടെ കുട്ടികളെ കൂടി കാണാൻ ഒരു അതിമോഹം. അതുകൊണ്ട് പറഞ്ഞതാണ് ഈ കിളവൻ.

പിന്നെ ഈശ്വരൻ തരുമ്പോൾ മനസ്സറിഞ്ഞ് സ്വീകരിക്കണം. ഒഴിവു കഴിവുകൾ പറയരുത്. അത് ഈശ്വര കോപം ഉണ്ടാക്കും. പഴയ ചിന്തയാണ് എൻറെത്. എന്നാലും അച്ഛൻ പറഞ്ഞു എന്നെ ഉള്ളു.”

“അവർ ആറു പേരും കുട്ടി ഡോക്ടർമാരാണ്.”

“ആഹാ... അഗ്നിയുടെ ഭാര്യയും ഡോക്ടർ തന്നെയാണോ?”

“അതെ അച്ഛാ... അവരുടെ വിവാഹം കഴിയുമ്പോൾ അവളും എം ബി ബി എസ് സ്റ്റുഡൻറ് ആയിരുന്നു. ഇപ്പോൾ അറിയില്ല എൻറെ കുട്ടിയുടെ അവസ്ഥ.”

മഹാദേവൻറെ മനസ്സിൽ സ്വാഹയുടെ രൂപം നിറഞ്ഞു നിന്നിരുന്നു. അവൾ ജീവിതത്തിൽ അനുഭവിച്ച വേദനകൾ ആയിരുന്നു അയാളുടെ മനസ്സു നിറയെ.

അത് മഹാദേവൻറെ കണ്ണു നിറച്ചിരുന്നു.
അച്ഛൻ അത് കണ്ടെന്നു മനസ്സിലാക്കി അയാൾ വേഗം മുഖം തുടച്ചു.

“മഹാദേവ... നീ അഗ്നിയുടെ കാര്യത്തിൽ ഒരു പാട് വിഷമിക്കുന്നുണ്ട് എന്ന് നിൻറെ കണ്ണിൽ നിന്നും വീണ കണ്ണുനീരിന് പറയാനുണ്ട്.

രണ്ടുകൊല്ലം... നീ ചോദിച്ച് സമയം. എല്ലാം തീർത്ത് അച്ഛന് നിന്നെ സന്തോഷത്തോടെ കാണണം.

എന്ത് പ്രശ്നവും ധീരതയോടെ നേരിടുന്ന മഹാദേവ വർമയ്ക്ക് ഇതൊരു ഇഷ്യു അല്ല എന്ന് അച്ഛന് നന്നായി അറിയാം.

മാത്രമല്ല കൂടെ ആറു മക്കളും മരുമക്കളും ഉണ്ട്.

ഇനി ഇതിനെപ്പറ്റി ഒരു സംസാരം നിങ്ങൾ തിരിച്ചു പോകും വരെ വേണ്ട.

ശ്രുതി വളരെയധികം ആഗ്രഹിച്ചിരുന്നു അഗ്നിയെ എന്ന് എനിക്കറിയാം. സാരമില്ല, ഞാൻ നിൻറെ അനിയനോട് സംസാരിച്ചു കൊള്ളാം.”

“ശരി അച്ഛാ... നേരം ഒരുപാടായി, അച്ഛൻ കിടന്നോളൂ.”

അതും പറഞ്ഞ് മഹാദേവൻ പുറത്തേക്ക് ഇറങ്ങി.

എന്നാൽ ഇവർ സംസാരിക്കുന്നതു മുഴുവനും ശ്രുതിയും അവളുടെ അമ്മയും ഒളിഞ്ഞു നിന്നു കേട്ടിരുന്നു.

മഹാദേവൻ അച്ഛൻറെ മുറിയിൽ നിന്നും പുറത്തിറങ്ങി പോയതും ശ്രുതി ദേഷ്യത്തിൽ എന്തോ പറയാൻ വന്നതും അവളുടെ അമ്മ അവളുടെ മുഖം പൊത്തി പിടിച്ചു.

പിന്നെ മെല്ലെ പറഞ്ഞു.


സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 36

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 36

4.9
7974

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 36 “ഇവിടെ നിന്ന് സംസാരം വേണ്ട. റൂമിലോട്ടു വായോ... അവിടെ മതി നിൻറെ എല്ലാ സംസാരവും.” അതുകേട്ട് അവൾ ദേഷ്യത്തോടെ അമ്മയെ ഒന്നു നോക്കി. പിന്നെ ചവിട്ടി തുള്ളി അവിടെ നിന്നും നടന്നകന്നു. ശ്രുതിയുടെ ആ പോക്ക് കണ്ട് ആധിയോടെ അവളുടെ അമ്മയും അവൾക്കു പിന്നാലെ ചെന്നു. അവർ റൂമിൽ എത്തിയപ്പോൾ കാണുന്നത് തൻറെ കബോർഡിൽ എന്തോ തിരയുന്ന ശ്രുതിയാണ്. അവളുടെ അമ്മ അവിടെ അവൾ എന്താണ് ചെയ്യുന്നതെന്ന് നോക്കി ഡോറിന് അടുത്ത് തന്നെ നിന്നു. അവസാനം തേടിയ സാധനം കണ്ടതും അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി. പിന്നെ സമയം കളയാതെ അവൾ കട്ടിലിനു താഴെ വന്നിരുന്നു. കയ്യിൽ