Aksharathalukal

നിന്നിലായ് 💜



______________________

പഠിപ്പുര കടന്ന് ഗംഗ മുന്നോട്ട് നടന്നു. പണ്ടത്തെ ഓരോ കാര്യങ്ങളും അവളുടെ മുന്നിൽ ഒരു തിരശീലയിലെന്ന പോലെ തെളിഞ്ഞു വന്നു.

ദൂരെ തലയെടുപ്പൊടുകൂടെ ശ്രീമംഗലം അവൾക്ക് മുന്നിൽ തെളിഞ്ഞു.

\"മോളെ..

\"അപ്പച്ചി…

അമ്മയുടെ മുഖം പോലും ഓർമയില്ലാതിരുന്ന തനിയ്ക്ക് അതിന്റെ ഒരു കുറവും അറിയിക്കാതെ വളർത്തിയ സ്ത്രീ.
അപ്പച്ചിയായിട്ടല്ല അമ്മയായിട്ട് തന്നെ തന്നെ നോക്കിയവർ.. എല്ലാരേം ഇട്ടെറിഞ്ഞു താൻ പോയി..
ശാരദയോട് ചേർന്ന് നിൽക്കുമ്പോഴും പലവിധ ചിന്തകളാൽ ഉഴറുകയായിരുന്നു അവളുടെ മനസ്സ്.

തുരുതുര ഉമ്മ വയ്ക്കുകയായിരുന്നു ശാരദ അവളെ..

\"വാതിൽക്കൽ തന്നെ നിർത്താതെ അവളെ അകത്തേയ്ക്ക് കയറ്റ് ശാരദ…
ബാലന്റെ ശാസനയിലായിരുന്നു ശാരദ മുഖമുയർത്തിയെ..

\"വാ, മോളെ..

\"അമ്മമ്മ…

\"അകത്തുണ്ട്, മോള് പോയി മേലൊക്കെ കഴുകി വാ…. അമ്മമ്മ ഇപ്പൊ ഉറക്കമായിരിക്കും.. ഉച്ചക്കത്തെ മരുന്ന് കഴിച്ചാൽ മയക്കം പതിവാ…അപ്പച്ചി ഭക്ഷണം എടുത്ത് വയ്ക്കാം..

\"ഏത് മുറിയാ അപ്പച്ചി…
ഗോവണി കയറാൻ തുടങ്ങിയ അവൾ തിരിഞ്ഞു നിന്നു..

\"നിന്റെ പഴയ മുറി തന്നെയാ മോളെ…നിനക്ക് അതല്ലേ ഇഷ്ടം..

ഇഷ്ടം…സത്യമായിരുന്നു ആ മുറിയോട് തനിക് വല്ലാത്ത ഇഷ്ടം തന്നെയായിരുന്നു.അവിടെ ഇരുന്നാൽ വയലും കുളവും എല്ലാം കാണാമായിരുന്നു.. അതിലും വലുത് തന്റെ ഹരിയേട്ടന്റെ മുറിയ്ക്കടുത്തായിരുന്നു…
ശ്രീഹരി അപ്പച്ചിയുടെ രണ്ടാമത്തെ മകൻ…താൻ മനസ്സിൽ കൊണ്ട് നടന്ന പുരുഷൻ തന്റെ പ്രണയം.
നമുക്ക് ആഗ്രഹിയ്ക്കാനല്ലേ പറ്റു അത് നടത്തി തരേണ്ടത് ദൈവം തന്നെയല്ലേ..

ഗോവണി കയറിചെല്ലുമ്പോൾ ആദ്യം കാണുന്നമുറി ഹരിയേട്ടന്റെ ആയിരുന്നു.
അതിനകത്തേയ്ക്ക് അനുവാദം ഇല്ലാതെ കയറാൻ ആർക്കും അധികാരം ഇല്ല. ഹരിയേട്ടന്റെ കണ്ണ് വെട്ടിച്ചു കേറിയപ്പോഴെല്ലാം പിടിയ്ക്കപ്പെട്ടിട്ടും ഉണ്ട്. അപ്പോഴെല്ലാം ബാലൻമാമയും അപ്പച്ചിയും തനിക്ക് രക്ഷയ്‌ക്കെതും..
പക്ഷെ ഹരിയേട്ടന്റെ സ്വഭാവത്തിന് നേരെ എതിരായിരുന്നു ദേവേട്ടൻ .
അപ്പച്ചിയുടെ മൂത്ത പുത്രൻ.ശ്രീദേവൻ.
ഹരിയേട്ടന് നേരെ ഇളയതായിരുന്നു മാളു എന്ന മാളവിക.
ഞാനും മാളുവും ഒരേ പ്രായം ആയിരുന്നു.. എല്ലാത്തിനും ഒറ്റകെട്ട്.ഞങ്ങളുടെ കൂട്ടത്തിലെ മിണ്ടപൂച്ച യായിരുന്നു തനു എന്ന തന്മയ ഹരിയേട്ടന്റെ പ്രിയ കൂട്ടുകാരനായ ആദിയേട്ടന്റെ സഹോദരി.
എത്ര പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത്. മുകളിലെത്തിയിട്ടും ഹരിയുടെ മുറിയിലേയ്ക്ക് അറിയാതെ പോലും നോട്ടം എത്താതിരിയ്ക്കാൻ അവൾ ശ്രദ്ധിച്ചു.

ആദിയേട്ടന്റെ അച്ഛനായിരുന്നു ശ്രീമംഗലത്തെ കാര്യസ്ഥൻ.. അത് കൊണ്ട് തന്നെ അവർക്ക് വരുവാനും പോകാനും ഒന്നും തടസമില്ലായിരുന്നു.അപ്പച്ചിയ്ക്കും ബാലൻമാമയ്ക്കും അവരെ രണ്ടാളെയും വല്യ കാര്യമായിരുന്നു.
ഞാനും മാളുവും തനുവും ഒരുമിച്ചായിരുന്നു എല്ലാത്തിനും. ഞങ്ങൾ തല്ലുകൊള്ളികൾ ആണെങ്കിലും തനു പഞ്ചപാവം ആയിരുന്നു.ഒന്നും മിണ്ടാതെ മണൽത്തരി കളുടെ എണ്ണവും എടുത്ത് നടക്കുന്നവൾ അത് കൊണ്ടായിരിക്കും ഹരിയേട്ടനും അവളെ ഇഷ്ടപ്പെട്ടെ……

ഒരു വേദന തോന്നി ഉള്ളിൽ..
പാടില്ല…..
പഴയത് ഒന്നും ഓർക്കാനല്ല താൻ വന്നത്…ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ മടങ്ങുക അത് മാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം..

കുളിച്ച് ഇറങ്ങിയപ്പോഴേയ്ക്കും താഴെ നിന്ന് അപ്പച്ചിയുടെ വിളി വന്നു.

\"ഇത് ഒരു സദ്യതന്നെ ഉണ്ടല്ലോ അപ്പച്ചി

ഇലയിലേയ്ക്ക് ഓരോന്ന് വിളമ്പിവയ്ക്കുന്നതിന് മുന്നേ തന്നെ അവൾ ഓരോന്നും കഴിക്കാൻ തുടങ്ങി. പണ്ടും അവൾ ഇങ്ങനെ തന്നെ ആയിരുന്നു.. അതിനൊക്കെ ഹരികുട്ടന്റെ കയ്യിൽ നിന്ന് എന്തോരം വഴക്ക് കിട്ടിട്ടുള്ളതാണെന്ന് ശാരദ ഓർത്തു..
ശാരദ വിളമ്പിയ ഭക്ഷണം ആസ്വദിച്ചു കഴിയ്ക്കുകയായിരുന്നു ഗംഗയപ്പോൾ..

മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന സൗണ്ട് കെട്ടിട്ടാണ് അവർ മുഖമുയർത്തിയത്. മുന്നിൽ വന്നു നിന്നായാളെ കണ്ട് അവളുടെ ഉള്ളം തുളുമ്പി.

\"നീ വന്നോ ഹരിക്കുട്ടാ ഇരിയ്ക്.. നീ…കഴിയ്ക്കണ്ടേ..
ശാരദ അവനായി ഇലയിടാൻ ഒരുങ്ങി

\"വേണ്ടമ്മേ, നാട്ടിൻപുറതെ ചേറിന്റെ മണമുള്ള എന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ ബോംബെയിലെ വലിയ ബിസ്സിനെസ്സ് സാമ്രാജ്യത്തിന്റെ ഉടമ ഗംഗാദേവിയ്ക്ക് ചിലപ്പോൾ കഴിയില്ല..

തുടരും 


നിന്നിലായ് ❤

നിന്നിലായ് ❤

4.6
1766

എന്തായിരുന്നോ താൻ ഭയന്നത് അത് തന്നെ സംഭവിച്ചിരിയ്ക്കുന്നു. ഇങ്ങോട്ട് വരാൻ തുടങ്ങിയപ്പോൾ തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതാണ് ഇതുപോലുള്ള അവഗണനകളും കുത്തു വാക്കുകളും ധാരാളം കേൾക്കേണ്ടി വരുമെന്ന്, പക്ഷെ അത് ഏറ്റവും പ്രിയപെട്ടവരിൽ നിന്നാകുമ്പോഴാണ് വിഷമം എറുന്നത്..ഒന്നും മിണ്ടാതെ ഗംഗ കഴിപ്പ് മതിയാക്കി എഴുന്നേറ്റു..\"മോള് കഴിയ്ക്ക്, അവൻ ദേഷ്യത്തിന് എന്തോ പറഞ്ഞെന്ന് വച് മോള് അത് കാര്യമാക്കണ്ടശാരദ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.\"സാരല്യ അപ്പച്ചി, വയർ നിറഞ്ഞു..അവളുടെ ചുണ്ടിൽ തെളിച്ചമില്ലാത്ത ഒരു ചിരി വിരിഞ്ഞു.\"ദേവേട്ടനെയും മാളുവിനെയുമൊന്നും കണ്ടില്ലല്ലോ അപ