Aksharathalukal

നിന്നിലായ് ❤

എന്തായിരുന്നോ താൻ ഭയന്നത് അത് തന്നെ സംഭവിച്ചിരിയ്ക്കുന്നു. ഇങ്ങോട്ട് വരാൻ തുടങ്ങിയപ്പോൾ തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതാണ് ഇതുപോലുള്ള അവഗണനകളും കുത്തു വാക്കുകളും ധാരാളം കേൾക്കേണ്ടി വരുമെന്ന്, പക്ഷെ അത് ഏറ്റവും പ്രിയപെട്ടവരിൽ നിന്നാകുമ്പോഴാണ് വിഷമം എറുന്നത്..

ഒന്നും മിണ്ടാതെ ഗംഗ കഴിപ്പ് മതിയാക്കി എഴുന്നേറ്റു..

\"മോള് കഴിയ്ക്ക്, അവൻ ദേഷ്യത്തിന് എന്തോ പറഞ്ഞെന്ന് വച് മോള് അത് കാര്യമാക്കണ്ട
ശാരദ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

\"സാരല്യ അപ്പച്ചി, വയർ നിറഞ്ഞു..
അവളുടെ ചുണ്ടിൽ തെളിച്ചമില്ലാത്ത ഒരു ചിരി വിരിഞ്ഞു.

\"ദേവേട്ടനെയും മാളുവിനെയുമൊന്നും കണ്ടില്ലല്ലോ അപ്പച്ചി..അവർക്കും എന്നോട് പിണക്കമായിരിയ്ക്കുമോ..

\"ഏയ്യ്, ദേവന്റെ സ്വഭാവം നിനക്കറിയാവുന്നതല്ലേ മോളെ ആരോടും മുഖം കറുത്ത് സംസാരിയ്ക്കുകയില്ല എന്റെ കുട്ടി, എന്നാൽ ഹരി അതിന് നേരെ വിപരീതവും ആരാ എന്താ എന്നൊന്നും നോക്കില്ല വായിൽ തോന്നിയത് വിളിച്ച് പറയും..ദേവന്റെ കല്യാണത്തിനും മാളുവിന്റെ നിശ്ചയത്തിന് എല്ലാത്തിനും നീ വരാഞ്ഞതിന്റെ പരിഭവം തീർത്തതാണ് അവൻ.. അല്ലാതെ നിന്നോട് ദേഷ്യം കാണിക്കാൻ പറ്റുമോ മോളെ അവന്..
ശാരദ നെടുവീർപ്പിട്ടു.

പിന്നെ ഹരിയേട്ടനെ എവിടെയും കണ്ടില്ല, മുറിക്കുള്ളിൽ തന്നെയായിരിയ്ക്കണം..താനും കാണാൻ ആഗ്രഹിക്കുന്നില്ല.. എന്നേ മറന്നതാണെകിലും ഇപ്പോഴും ചില നേരത്ത് മിഴിവോടെ തെളിഞ്ഞു വരാറുണ്ട് ആ മുഖം...
കുറച്ച് നേരം കൂടി കഴിഞ്ഞ് അമ്മമ്മയെ കാണാനായി ചെന്നു... അച്ഛമ്മയാണ് പക്ഷെ ദേവേട്ടനും ഹരിയേട്ടനും ഒക്കെ വിളിയ്ക്കുന്നകേട്ട് അമ്മമ്മ എന്ന് തന്നെ വിളിച്ചു ശീലിച്ചു.

അമ്മമ്മയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു പരാതിയും പരിഭവങ്ങളും കുറെ പറഞ്ഞു..ആ മടിയിൽ തലവച്ചു കിടന്നപ്പോൾ മനസിന് പാതി ആശ്വാസം വന്ന പോലെ ആയി..

മാളുവിന്റെയും തനുവിന്റെയും പ്രതികരണം എന്തായിരിക്കും എന്നോർത്തായിരുന്നു ഗംഗയ്ക്കു വിഷമം . അവർ അവഗണിച്ചാൽ പിന്നെ ഒരു നിമിഷം താൻ ഇവിടെ നിൽക്കില്ല എത്രയും പെട്ടന്ന് തിരിച്ചു പോകും..

വെയിൽ താണ് കഴിഞ്ഞ് അവൾ മുറ്റത്തേക്കിറങ്ങി....
തൊടിയുടെ തെക്ക് കിഴക്കേ മൂലയ്ക്ക്  നിൽക്കുന്ന ഇല്ലഞ്ഞിമരത്തിന്റെ തണലിൽ അവൾ ഇരുന്നു. അങ്ങിങ്ങായി ഇലഞ്ഞിപൂക്കൾ വീണുകിടക്കുന്നു...
പണ്ട് ഒരാഗ്രഹം മനസ്സിൽ വച്ച് ആയിരത്തിഒന്ന് ഇലഞ്ഞി പൂക്കൾ വച്ച് മാല കൊരുത്തിയാൽ അത് സാധിച്ചു കിട്ടുമെന്ന് തനു പറഞ്ഞതനുസരിച്ച് താനും മാളുവും എത്രയോ മാലകൾ കൊരുത്തിയതാണെന്ന് അവൾ ഓർത്തു..എല്ലാം ഇന്നലെ കഴിഞ്ഞ പോലെ!

അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് ബാൽക്കണിയിൽ തന്നിലേയ്ക്ക് ശ്രെദ്ധ പതിപ്പിച്ചു നിൽക്കുന്ന ഹരിയേട്ടനെ കണ്ടത് . തന്റെ കണ്ണുകൾ അവിടെയാണെന്നറിഞ്ഞ നിമിഷം വെട്ടിതിരിഞ്ഞു അകത്തേയ്ക്ക് പോയി. കണ്ടപ്പോൾ വിഷമം തോന്നി.. എന്തിന്റെ പേരിലാണോ താൻ ഇവിടെനിന്നും അച്ഛനോടൊപ്പം ബോംബെക്ക് പോയത് അത് തന്നെ വീണ്ടും വീണ്ടും മനസിലേക്കോടി വരുന്നു..
അവൾ ഒന്ന് കണ്ണുകളടച്ചു..
പഴയതൊന്നും ഓർക്കാനോ സങ്കടപ്പെടാനോ അല്ല താനിവിടെ വന്നത്...
വീടിനകത്തേയ്ക്ക് കയറാൻ തുടങ്ങുമ്പോഴാണ് പുറകു നിന്ന് ഒരു വിളി കേട്ടത്.
\"ഗംഗാ..

`ആദിയേട്ടൻ´

തുടരും 






നിന്നിലായ് ❤

നിന്നിലായ് ❤

4.7
1708

\"എത്ര കാലമായി ഗംഗാ കണ്ടിട്ട്\"ആദിയേട്ടാ..ഗംഗ ചിരിച്ചതേയുള്ളു..\"ഇനി ഇവിടെയല്ലേ അതോ...\"പോകും, ഉടനെ തന്നെ...\"പഴയ ഗംഗയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു മാറ്റമാണ്..\"പറയുന്നയാൾ പഴയപോലെ തന്നെ ആണെന്നാണോ..താടിയും മുടിയുമൊക്കെ വളർന്ന വല്യ കുട്ടിയായില്ലേ.. ഒരു പ്രതേക താളത്തിൽ അവൾ പറയുന്നത്കെട്ട ആദിദേവ് ചിരിച്ചു..\"ഹരി ഇല്ലേ ഇവിടെ...\"ഹ്മ്മ്, മുകളിൽ ഉണ്ട്..അവർ അകത്തേയ്ക്ക് കയറാൻ തുടങ്ങിയപ്പോഴേയ്ക്കും ഹരി ഉമ്മറത്തേയ്ക്ക് വന്നു.ഹരിയെ കണ്ടപാടേ ഗംഗ അകത്തേയ്ക്ക് കയറി പോയി.ഹരിയുടെയും ഗംഗയുടെയും മുഖഭാവങ്ങളിൽ നിന്ന് അവർ അത്ര രസത്തിലല്ലന്ന് ആദിയ്ക്ക് മനസിലായി..\"പണ്