Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 38

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 38

ശ്രീഹരിയുടെ ഒരു ഫ്രണ്ട് ആണ് സംസാരിക്കുന്നത്. അവൻ എയർടെൽ എന്നാ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ സിഇഒ ആണ്.
മുഖവുര ഒന്നും ഇല്ലാതെ തന്നെ അവൻ പറഞ്ഞു.

“ശ്രീഹരി, നീ തന്ന ആ നമ്പർ...
ഇപ്പോഴും ആക്ടീവാണ്... ആ സിം ഇപ്പോൾ യൂസ് ചെയ്യുന്നത് പൂനയിൽ Symbiosis കോളേജിലെ ഒരു ബിബിഎ സ്റ്റുഡൻറ് ആണ്.

പേര് സ്വാഹ.

ഈ പെൺകുട്ടിയാണ് ഇപ്പോൾ നിലവിൽ ഈ നമ്പർ യൂസ് ചെയ്യുന്നത്.
നിൻറെ ഫോണിൽ ഞാൻ രജിസ്ട്രേഷൻ ഡീറ്റെയിൽസ് അയച്ചിട്ടുണ്ട്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീ വിളിച്ചാൽ മതി. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്. ഞാൻ വിളിക്കാം.”

“Thanks Abi... ഞാൻ നിന്നെ വിളിക്കാം...”

അത്ര മാത്രമാണ് ശ്രീഹരിക്ക് എങ്ങനെയൊക്കെയോ പറഞ്ഞു തീർക്കാൻ സാധിച്ചത്.

പിന്നെ കോൾ കട്ട് ചെയ്തു അഗ്നിയെ നോക്കി...

അവൻറെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് പൊട്ടി കരയുന്നത് ശ്രീഹരി പോലും ആദ്യമായിട്ടാണ് കാണുന്നത്. അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടിട്ടില്ല ഇതുവരെ. പക്ഷേ ഇപ്പോൾ...

അഗ്നിയെ എങ്ങനെ സമാധാനിപ്പിക്കണം എന്നു പോലും ശ്രീഹരിക്ക് ഒരു പിടിത്തവും ഉണ്ടായിരുന്നില്ല. മാത്രമല്ല അവനും വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.

അഗ്നി പലപ്പോഴും ദേഷ്യം കൊണ്ട് ചുവന്നു അഗ്നിഗോളം ആകുന്നത് കണ്ടിട്ടുണ്ട്.
പക്ഷേ സ്വാഹ, അവൾ അഗ്നിയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന് അവൻറെ മുഖത്തേക്ക് ഒന്നു നോക്കിയാൽ മനസ്സിലാകും.

ശ്രീഹരി ഒന്നും പറയാതെ വേഗം അബി അയച്ച മെസ്സേജ് ഡൗൺലോഡ് ചെയ്ത് ഡീറ്റെയിൽസ് വായിച്ചു. എല്ലാം വായിച്ച ശേഷം ശ്രീഹരി ഫോണിൽ ആരെയോ വിളിക്കുന്നത് കണ്ടു.

“Arjun, come to Agni\'s cabin... quick.”

അത്രമാത്രമാണ് ശ്രീഹരി പറഞ്ഞത്.

ഏകദേശം പത്തു മിനിറ്റിനുള്ളിൽ തന്നെ ബോഡി ഗാർഡ് വേഷത്തിൽ ഒരാൾ കാബിനിലേക്ക് കയറി വന്നു. അവനെ കണ്ടതും ശ്രീഹരി പറഞ്ഞു.

“Arjun, close the door.”

അവൻ വേഗം തന്നെ അത് ചെയ്ത് സംശയത്തോടെ അഗ്നിയും ശ്രീഹരിയെയും നോക്കി.

“ഇരിക്കു അർജുൻ.”

അഗ്നി പറഞ്ഞു.

എന്നിട്ടും ഒന്നും പറയാതെ സംശയത്തോടെ തന്നെ അർജുൻ ശ്രീഹരിക്ക് അടുത്തുള്ള ചെയറിൽ അഗ്നിക്ക് ഓപ്പോസിറ്റ് ആയി കേറിയിരുന്നു.

അഗ്നി അർജുനെ നോക്കി സംസാരിക്കാൻ തുടങ്ങി.

“Arjun, Swaha...”

അഗ്നിയെ സംസാരിക്കാൻ സമ്മതിക്കാതെ അത്ര സമയം മിണ്ടാതിരുന്ന അർജുൻ പറഞ്ഞു തുടങ്ങി.

“നോക്ക് അഗ്നി, ഇന്ത്യയിലുള്ള എല്ലാ ഹോസ്പിറ്റലുകളിലും എൻറെ ആൾക്കാർ ചെക്ക് ചെയ്തു കഴിഞ്ഞു. എവിടെയും ആ കുട്ടി മെഡിസിന് എൻട്രോൾ ചെയ്തിട്ടില്ല. നീ എന്നെ ഏൽപ്പിച്ച ജോലി ചെയ്തു തീർക്കാൻ എനിക്ക് സാധിക്കാതെ വന്നിരിക്കുന്നു.”

അവൻറെ സംസാരത്തിൽ നിന്നും അവൻറെ പരാജയം അവനെ എത്രത്തോളം വേദനിപ്പിക്കുന്നു എന്ന് അഗ്നിക്കും ശ്രീഹരിക്കും മനസ്സിലായി.

അതുകൊണ്ടു തന്നെ ശ്രീഹരി പറഞ്ഞു,

“അർജുൻ, നീ ഒട്ടും ഡെസ്പ് ആവേണ്ട കാര്യമില്ല. സ്വാഹ അഗ്നിയുടെ വൈഫ് ആണ്. അതുകൊണ്ടു തന്നെ അവളെ അത്ര ഈസി ആയി കണ്ടു പിടിക്കാൻ സാധിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് നിന്നെ ഞങ്ങൾ പേഴ്സണൽ കാര്യമായിട്ട് പോലും സമീപിച്ചത്.

സ്വാഹ ചിന്തിക്കുന്നതും ചെയ്തുകൂട്ടുന്നതും സാധാരണ പെൺകുട്ടികൾ ആലോചിക്കാൻ പോലും മടിക്കുന്ന കാര്യങ്ങളാണ്. മാത്രമല്ല അതിനുള്ള തൻറെടവും, ബുദ്ധിയും, ശക്തിയും അവൾക്കുണ്ട്.”

അർജുൻ ശ്രീഹരി പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടു കൊണ്ടിരുന്നു. പിന്നെ സംശയത്തോടെ ശ്രീഹരിയോട് ചോദിച്ചു.

“എനിക്ക് എന്തോ ഇങ്ങനെയാണ് ഇപ്പോൾ ഫീൽ ചെയ്യുന്നത്. നിങ്ങൾ സ്വാഹയെ കണ്ടു പിടിച്ചു കഴിഞ്ഞു. ശരിയാണോ ശ്രീഹരി?”

അതു കേട്ട് ശ്രീഹരി പുഞ്ചിരിച്ചു.

“ഇതാണ് അർജുൻ... ഇപ്പോൾ ഞങ്ങൾക്കറിയാം സ്വാഹ എവിടെയുണ്ടെന്ന്.”

“ഇനിയും ഞാൻ... “

“വേണം അർജുൻ... നിൻറെ സഹായം ഇനിയും ആവശ്യമാണ്. ആദ്യം ഞാൻ പറയുന്നത് നിങ്ങൾ രണ്ടുപേരും കേൾക്കണം. പലതും അഗ്നിക്ക് അറിയാമെങ്കിലും നീ ഇനിയും അറിയാൻ ഒരുപാടുണ്ട്.”

ശ്രീഹരി അഗ്നിയെ നോക്കി പറഞ്ഞത് കേട്ട് അഗ്നി നെറ്റി ചുളിച്ചവനെ നോക്കി.

എന്നിരുന്നാലും അവൻ തിരിച്ചൊന്നും ശ്രീഹരിയോട് ചോദിച്ചില്ല. രണ്ടുപേരെയും നോക്കിയ ശേഷം ശ്രീഹരി പറഞ്ഞു തുടങ്ങി.

“പൂനെയിലെ Symbiosis കോളേജിൽ ആണ് ഇപ്പോൾ സ്വാഹ പഠിക്കുന്നത്.“

“അതെങ്ങനെ ശരിയാകും? അത് ഒരു ബിസിനസ് മാനേജ്മെൻറ് കോളേജ് അല്ലേ? അവിടെ മെഡിക്കൽ സ്റ്റുഡൻറ് എന്ത് ചെയ്യാനാണ്?”

അർജുൻ സംശയത്തോടെ രണ്ടുപേരെയും നോക്കിക്കൊണ്ട് ചോദിച്ചു.

“നീ പറഞ്ഞത് ശരിയാണ് അർജുൻ. മെഡിസിൻ ആഗ്രഹിച്ചു പഠിച്ചിരുന്ന സ്വാഹ മെഡിസിൻ ഡ്രോപ്പ് ഔട്ട് ചെയ്തു ബിസിനസ് പഠിക്കുന്നു എങ്കിൽ...”

“Something is not right...”

ശ്രീഹരി പറഞ്ഞു നിർത്തിയത് അർജുൻ മുഴുവനാക്കി.

“You are absolutely right Arjun.

സ്വാഹയിൽ നിന്നും ഇങ്ങനെ ഒരു മൂവ് നമ്മൾ പ്രതീക്ഷിക്കാത്തതാണ് നമുക്ക് പറ്റിയ ആദ്യത്തെ പിഴവ്.”

ശ്രീഹരി പറഞ്ഞു.

“നമ്മൾ മെഡിക്കൽ കോളേജുകൾ ബേയെസ് ചെയ്തു അന്വേഷണം നടത്തി. സാരമില്ല, ഇനി അടുത്ത കാര്യം.

അമൻ ഏട്ടന് അറിയാം സ്വാഹ എവിടെയാണ് എന്ന്. മാത്രമല്ല അവർ തമ്മിൽ കോൺടാക്ട് ഇൽ ആണ്. അതും ഏട്ടൻ പൂനെയിൽ എത്തി ഏതാനും മണിക്കൂറുകൾക്കകം അവളെ കണ്ടുപിടിച്ചിരിക്കുന്നു.”

ശ്രീഹരി പറയുന്നതു കേട്ട് അർജുൻ അത്ഭുതത്തോടെ അവനെ നോക്കി.

“ഏട്ടൻ അറിയാമായിരുന്നോ?”

വിശ്വാസം വരാതെ അവൻ ഒന്നു കൂടി ചോദിച്ചു.

“സ്വാഹ എവിടെയുണ്ട് എന്ന് അറിഞ്ഞിട്ടും എന്താണ് നമ്മളെ അറിയിക്കാത്തത്?”

“അത് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.
എന്നാൽ ഇനി ഞാൻ പറയുന്നത് അഗ്നി സമാധാനത്തോടെ കേൾക്കണം.”

ശ്രീഹരി പറഞ്ഞു.

“അരുൺ ഏട്ടനും, അച്ഛനും സ്വാഹയെ കുറിച്ച് അറിയാം.”

“What?”

കേട്ടത് വിശ്വസിക്കാനാകാതെ അഗ്നി ചോദിച്ചു.

“Yes Agni... അതാണ് സത്യം.
Arun ഏട്ടൻ നമ്മൾ മുംബൈയിൽ പോയ സമയത്തും, അച്ഛൻ രണ്ടു ദിവസം മുൻപും ആണ് അവളെ കുറിച്ച് അറിഞ്ഞിരിക്കുന്നത്.”

“ഞാൻ മാത്രം അറിയാൻ പാടില്ലാത്ത എന്താണ് സ്വാഹക്ക് ഉള്ളത്? എന്നിൽ നിന്നും മറക്കാനും, മറഞ്ഞു നിൽക്കാനും എന്താണ് അവളെ പ്രേരിപ്പിക്കുന്നത്?”

ദേഷ്യത്തോടെ അഗ്നി ചോദിച്ചു.

“അഗ്നി, ഇനി നീ ദേഷ്യപ്പെടാതെ പറയുന്നത് മുഴുവനും കേൾക്കു.”

“സ്വാഹയുടെ ഇഷ്യു അതു എന്തു തന്നെയായാലും നമുക്ക് കണ്ടുപിടിക്കാം.”

അർജുനും അവനോടൊപ്പം ചേർന്നു പറഞ്ഞു.

അപ്പോഴാണ് ശ്രീ പറഞ്ഞത്.

“അരുൺ ഏട്ടനും അച്ഛനും സ്വാഹയെക്കുറിച്ച് അറിയാമെങ്കിലും അവളുമായി കോൺടാക്ട് ഉള്ളത് Amen ഏട്ടനു മാത്രമാണ്.”

“അതെങ്ങനെ നിനക്ക് ഇത്ര ഉറപ്പിച്ചു പറയാൻ പറ്റും?”

അഗ്നി സംശയത്തോടെ ചോദിച്ചു.

“അത് അന്ന് അച്ഛൻ വിളിച്ചിട്ട് തറവാട്ടിലെ കുളത്തിൽ കുളിക്കാൻ എല്ലാവരും പോയപ്പോൾ എല്ലാവരുടെയും ഫോൺ വീട്ടിൽ വയ്ക്കാൻ ഞാൻ തറവാട്ടിലേക്ക് തിരിച്ചു പോയപ്പോൾ അല്ലേ Amen ഏട്ടൻറെ ഫോണിൽ നിന്നും സ്വാഹയുടെ നമ്പർ എടുത്തത്?

സ്വാഹയുടെ നമ്പർ കിട്ടിയിട്ടും ഒരു ക്യൂരിയോസിറ്റി കൊണ്ട് ഞാൻ എല്ലാവരുടെയും ഫോണിൻറെ കോണ്ടാക്ടിൽ കാന്താരി എന്ന പേര് സെർച്ച് ചെയ്തു നോക്കി.

അരുൺ ഏട്ടൻറെയും അച്ഛൻറെയും ഫോണിൽ അവളുടെ പേരും കോൺടാക്ട് ഡീറ്റെയിൽസ്സും ഉണ്ട്.

എന്നാൽ അവരാരും അവളെ കോൺടാക്ട് ചെയ്തിട്ടില്ല. അവൾ അവരെയും. അതിൽ നിന്നും ഒന്നു മനസ്സിലായി. Amen ഏട്ടൻറെ സംരക്ഷണയിലാണ് അവളിപ്പോൾ. അതുകൊണ്ടു തന്നെ അവളിപ്പോൾ സുരക്ഷിതയാണ് എന്ന് നമുക്ക് അനുമാനിക്കാം.”

ശ്രീ പറയുന്നതെല്ലാം അഗ്നിയും അർജുനും ശ്രദ്ധയോടെ കേട്ടിരുന്നു.

കുറച്ചു സമയം മൂന്നുപേരും സംസാരിച്ചില്ല. പിന്നെ അഗ്നി പറഞ്ഞു

“അർജുൻ...”

“അറിയാം അഗ്നി... നിൻറെ പെണ്ണിന് ഒരു പോറലും ഇനി എനിക്കില്ല. അവൾ നിൻറെ തോളോട് ചേർന്ന് നിൽക്കും വരെ ഞാൻ ഉണ്ടാകും അവളോടൊപ്പം. അവളുടെ നിഴൽ ആയി.”

“Ok... I know that.”

അഗ്നി പറഞ്ഞു.

“What’s your plan?”

ശ്രീഹരി ചോദിച്ചു.

“From next week, Prof. Arjun Symbiosis കോളേജിൽ ബിസിനസ് പഠിപ്പിക്കാൻ പോകുന്നു.”

അതുകേട്ട് അഗ്നി പറഞ്ഞു.

“പറ്റുമെങ്കിൽ അവളുടെ ക്ലാസ്സ് ഇൻചാർജ് തന്നെയാകണം.

പിന്നെ ഒരു കാര്യം കൂടി, നീ എന്തൊക്കെ ചെയ്താലും അവളിൽ നിന്ന് ഒരു കാര്യവും നിനക്ക് അറിയാൻ ഒരു സാധ്യതയുമില്ല. എങ്കിലും അവളെ സംരക്ഷിക്കാൻ നിനക്ക് സാധിക്കും.”

“I know that very well by now.
എൻറെ അഗ്നി... എവിടെ നിന്ന് കണ്ടു പിടിച്ചടാ ഇതുപോലെ ഒരു ഐറ്റത്തിനെ... മനുഷ്യൻറെ കോൺഫിഡൻസ് കളയാൻ പാകത്തിന് ഒരു പെണ്ണ്.”

അർജുൻ പറയുന്നത് കേട്ട് അഗ്നിയും ശ്രീഹരിയും ചിരിച്ചു പോയി.

അർജുൻ ഒരു വലിയ സെക്യൂരിറ്റി കമ്പനിയുടെ ഓണർ ആണ്. മാത്രമല്ല അംബിക ദേവിയുടെ ഏട്ടൻറെ മകനാണ്. അഗ്നിയും ശ്രീഹരിയും ആയി നല്ല കൂട്ടമാണ്.

രാജ്യത്ത് ഉടനീളം VVIP\'s ന് സെക്യൂരിറ്റി സപ്ലൈ ചെയ്യുന്നത് അർജുനൻറെ കമ്പനിയാണ്. അതുകൊണ്ട് തന്നെ നല്ല രീതിയിൽ ബിസിനസിന് വേണ്ടി നെറ്റ്‌വർക്ക് കീപ്പ് ചെയ്യുന്ന ആളാണ് അർജുൻ. അത് അവൻറെ ജോലിയുടെ ഭാഗവുമാണ്.

ഇതിപ്പോൾ സ്വാഹ സ്വന്തം അനിയത്തി ആയി തന്നെയാണ് അർജുനും കാണുന്നത്. അതുകൊണ്ട് തന്നെയാണ് അവളുടെ കാര്യത്തിൽ അവൻ നേരിട്ട് ഇടപെട്ടതും.

സ്വാഹയോട് അവന് അത്ഭുതവും അഭിമാനവും തോന്നി. തൻറെ സെക്യൂരിറ്റി നെറ്റ്‌വർക്കിൽ പെടാതെ ഇത്രയും നാളും ഒളിച്ചു താമസിക്കാൻ അവൾക്ക് സാധിച്ചു എങ്കിൽ അവൾ ചില്ലറക്കാരിയല്ല.

പിന്നെ താനും മെഡിക്കൽ കോളേജുകൾ ബേസ് ചെയ്താണ് അന്വേഷിച്ചിരുന്നത് എന്നതും തൻറെ ഒരു ഡ്രോ ബാക്ക് തന്നെയാണ്.

ശ്രീ പലപ്പോഴും പറഞ്ഞിട്ടുണ്ട് സ്വാഹ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സാധാരണ പെൺകുട്ടികളിൽ നിന്നും ഡിഫറെൻറ് ആയിട്ടാണ് എന്ന്. എന്നിട്ടും തനിക്ക് അലാം അടിക്കാതിരുന്നത് ഒരു വീഴ്ചയായി തന്നെയാണ് അർജുൻ കണ്ടത്.

“അപ്പോൾ ഞാൻ അടുത്ത ആഴ്ച ജോയിൻ ചെയ്യാൻ നോക്കാം. എല്ലാം വിശദമായി തന്നെ നിങ്ങളെ അറിയിക്കാം.”

അർജുൻ പറയുന്നത് കേട്ട് അഗ്നി പറഞ്ഞു.

“ഏട്ടൻറെ മുന്നിൽ ചെന്ന് ചാടാൻ നിൽക്കണ്ട.”

“അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്തോളാം. ഇനി മുന്നിൽ ചെന്ന് ചാടിയാലും ഞാൻ Amen ഏട്ടൻറെ മുന്നിൽ നിന്നും രക്ഷപ്പെട്ടു കൊള്ളാം.

പക്ഷേ അഗ്നി, നിൻറെ പെണ്ണിനെ ഹാൻഡിൽ ചെയ്യാൻ എനിക്ക് എന്തോ ചെറിയ പേടി പോലെ...

ഇത്ര കാലത്തെ എൻറെ ജീവിതത്തിൽ ഉണ്ടാകാത്ത ഒരു ഫീലിംഗ് ആണ്

Mrs. Swaha Agnidev Verma

എനിക്ക് ഉണ്ടാക്കി തന്നിരിക്കുന്നത്.”

അവൻ പറയുന്നത് കേട്ട് അഗ്നിയുടെയും ശ്രീഹരിയും ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഇറങ്ങാൻ തയ്യാറായി അർജുൻ അഗ്നിയോട് പറഞ്ഞു.

“ഞാൻ പറയാതെ നിൻറെ പെണ്ണിനെ കാണാൻ പൂനെ ഏരിയയിൽ എങ്ങാനും നീ കാലുകുത്തിയാൽ...”

“ഇല്ലടാ... എനിക്കറിയാം അവളെ നേരിൽ കണ്ടാൽ പിന്നെ കൺട്രോൾ എന്ന വാക്കിന് ഡിക്ഷ്ണറിയിൽ വേറെ മീനിങ് തിരയേണ്ടി വരും. ഒട്ടും പിടിച്ചു നിൽക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല.”

അഗ്നി പറഞ്ഞത് കേട്ട് അർജുൻ പറഞ്ഞു.

“സാരമില്ലടാ... നീ ശ്രീയെ നോക്ക്... അവൻറെ മുൻപിലുള്ള അവൻറെ ഭാര്യയെ അവൻ മാറ്റി നിർത്തുന്നില്ലേ? പിന്നെയാണോ മറഞ്ഞിരിക്കുന്ന നിൻറെ ഭാര്യയുടെ കാര്യം?”

“എന്നിട്ട് അവൻ എന്നെ കൺട്രോൾ ഇല്ലാത്തവൻ എന്നാണ് വിളിക്കുന്നത്.”

ശ്രീഹരി അർജുനനോട് പരാതിയായി പറഞ്ഞു.

അതുകേട്ട് അർജുൻ അഗ്നിയെ നോക്കി.

“അതൊക്കെ ശരി, അശ്വതി എന്തു പറയുന്നു?”

അഗ്നി മാറ്റർ ചേഞ്ച് ചെയ്യാൻ ചോദിച്ചതും അർജുൻ പറഞ്ഞു.

“Abhay ഏട്ടൻ നന്നായി തന്നെ പണി കൊടുക്കുന്നുണ്ട്. അവളെ ചൂളയിൽ ഇട്ട് ഒരു പരുവം ആക്കുന്നുണ്ട്. അത് അവൾക്കും എനിക്കും അറിയാം. അതുകൊണ്ട്... she is cool... No seen at all...”

“പക്ഷേ നിൻറെ ഈ മാറ്റർ ചേഞ്ച് ചെയ്യുന്ന കോർപ്പറേറ്റ് രീതി എൻറെ അടുത്ത് വേണ്ട മോനെ... നീയും ഞാനും ഇതൊക്കെ കുറെ കണ്ടതാ...”

അശ്വതി Abhay യുടെ ജൂനിയർ ആയി ജോലി ചെയ്യുകയാണ്.

ഒരിക്കൽ അർജുൻ എന്തോ ലീഗൽ ഇഷ്യൂ സോൾവ് ചെയ്യാൻ അഭയിനെ കാണാൻ പോയതാണ് അവൻറെ ഓഫീസിൽ. അവിടെ വെച്ച് അവളെ കണ്ട മാത്രയിൽ അവൻ തീരുമാനിച്ചതാണ് ഇവൾ മതി എൻറെ ജീവിതത്തിൽ കൂട്ടായി ഇനിയുള്ള സമയം എന്ന്.

കുറച്ച് കഷ്ടപ്പെടേണ്ടി വന്നു അവളുടെ സമ്മതം കിട്ടാൻ. പിന്നെയും ഒരു കൊല്ലത്തിനു ശേഷം രണ്ടുപേരും വീട്ടിൽ പറഞ്ഞു. എൻഗേജ്മെൻറ് നടത്തി. അവളുടെ ആവശ്യപ്രകാരം ഒരു വർഷം പ്രേമിച്ചു നടക്കാൻ തീരുമാനിച്ചു രണ്ടുപേരും.

രണ്ടുപേരും busy പ്രൊഫഷൻ ആയതു കൊണ്ട് തന്നെ ഒന്ന് എന്നത് ഇപ്പോൾ ഏകദേശം രണ്ടു വർഷം കഴിയാറായി. രണ്ടുപേരുടെയും വീട്ടുകാർ പറഞ്ഞു പറഞ്ഞു മടുത്തു.

എന്നാലും രണ്ടുപേർക്കും അവരുടേതായ തീരുമാനങ്ങൾ ഉണ്ട്. അതനുസരിച്ച് മാത്രമേ രണ്ടും ജീവിക്കു എന്ന് അറിയാവുന്നതു കൊണ്ട് അവരുടെ ലൈഫ് അവർക്കായി വിട്ടു കൊടുത്തിരിക്കുകയാണ് രണ്ടുപേരുടെയും ഫാമിലി.

അവർക്ക് കിട്ടിയ സ്വാതന്ത്ര്യം രണ്ടുപേരും നന്നായി തന്നെ ആഘോഷിക്കുന്നുണ്ട്.

xxxxxxxxxxxxxxxxxxxxxxxx

ദേവി പീഠത്തിലെ എല്ലാവരും പോയതോടെ കണാരനും മഹാദേവനും അംബിക ദേവിയും മാത്രമായി.

കണാരൻ ബാഗുമായി വരുന്നത് കണ്ടതും മഹാദേവൻറെ മുഖത്ത് പുഞ്ചിരി നിറഞ്ഞു.

എന്നാൽ കണാരനെ ബാഗുമായി കണ്ടപ്പോൾ അംബിക ദേവി അതിശയത്തോടെ ചോദിച്ചു.

“എവിടേക്കാണ് യാത്ര കണാര...”

“ഒന്ന് ക്ഷേത്രദർശനം ചെയ്യാൻ തോന്നുന്നു അംബികേടത്തി...”

കണാരൻ എപ്പോഴും അങ്ങനെയാണ്. മഹാദേവൻറെ എന്തെങ്കിലും ആവശ്യങ്ങൾക്കായി പോകുമ്പോൾ അംബികയോടും ബാക്കി എല്ലാവരോടും ക്ഷേത്രദർശനം എന്നാണ് പറഞ്ഞു പുറപ്പെടാറുള്ളത് എന്ന് മഹാദേവന് നന്നായി അറിയാം. മഹാദേവൻ എങ്കിലും ഒന്നും പറയാറില്ല.



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 39

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 39

4.7
11014

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 39 എന്നാൽ മഹാദേവൻറെ മനസ്സിൽ ഇപ്പോൾ കണാരൻ കാര്യങ്ങൾ ഏറ്റെടുത്തു എന്നത് തന്നെ വലിയ ആശ്വാസം നൽകുന്ന ഒന്നാണ്. സ്വാഹ മനസ്സിനെ വേദനിപ്പിക്കുന്ന ഒരു വിഷയമായി മാറിയിട്ട് ഇപ്പോൾ വർഷങ്ങൾ ആയിരിക്കുന്നു. അവൾ അമൻറെ സുരക്ഷയിൽ ഉണ്ടെന്ന് അറിഞ്ഞത് മുതൽ തീരുമാനിച്ചതാണ് അവളുടെ ലക്ഷ്യം നേടാൻ കൂടെ ഉണ്ടാകണം എന്നത്. ദേവിനെയും കുടുംബത്തെയും ഇല്ലാതാക്കിയവരോട് പകരം വീട്ടണം. അത് സ്വാഹ ചെയ്തില്ലെങ്കിൽ അഗ്നി ചെയ്യും, അല്ലെങ്കിൽ താൻ തന്നെ ചെയ്യും. കാരണം ആ ഒരു ദിവസത്തെ interaction മാത്രം മതി അവർ എത്ര നല്ലവരാണെന്നു മനസ്സിലാക്കാൻ. സ്വാഹയെ പെണ്ണ് ചോദിച്ചു ചെ