Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 41 ഒട്ടും പതറാതെ സംസാരിക്കുന്ന സ്വാഹയെ

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 41

ഒട്ടും പതറാതെ സംസാരിക്കുന്ന സ്വാഹയെ തന്നെ നോക്കി തലയിലെ കിളികളെ എല്ലാം പറത്തി വിട്ട അർജുൻ നിന്നു പോയി.

അവൾക്കു ശേഷം ക്ലാസിലുള്ള എല്ലാവരും അവരെ പരിചയപ്പെടുത്താൻ തുടങ്ങി. അന്നത്തെ ക്ലാസ്സ് കഴിഞ്ഞതും അർജുൻ അഗ്നിയെ വിളിച്ചു.

അവൻറെ കോൾ വെയിറ്റ് ചെയ്യുകയായിരുന്നു അഗ്നിയും ശ്രീഹരിയും. കോൾ കണക്ട് ആയതും അർജുൻ അഗ്നിയോട് പറഞ്ഞു.

“നിൻറെ പെണ്ണ് എന്നെ വെള്ളം കുടിക്കുകയാണ് ക്ലാസ്സിൽ...

എന്തൊക്കെയാണ് നിൻറെ കാന്താരി ഇവിടെ പറഞ്ഞിരിക്കുന്നത്?”

“അവൾ എന്ത് പറഞ്ഞു എന്നാണ് നീ പറയുന്നത്. ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല.”

ശ്രീഹരി ചോദിച്ചു.

“അവൾ ഓർഫൻ ആണ് എന്നും പേര് സ്വാഹ എന്നു മാത്രമാണെന്നും എൻറെ മുഖത്തു നോക്കി പറയാൻ ഒരു മടിയും ഇല്ല അവൾക്ക്.

പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്.

കുറച്ചു നാൾ മുൻപ് കോളേജിൽ ഒരു വലിയ അടി നടക്കുന്നതിനിടയിൽ Amen ഏട്ടന് എതിരെ ലോ കോളേജിലെ ഒരു ചെറുക്കൻ ബാറ്റ് വീശി അടിച്ചതും അതുകണ്ട് Amen ഏട്ടനെ രക്ഷിക്കുന്നതിന് ഇടയിൽ അവളുടെ കൈ ഫ്രാക്ചർ ആയിട്ടുണ്ട്. സ്ലിംഗ് ഇട്ടുകൊണ്ടാണ് സ്വാഹ ഇപ്പോഴും ക്ലാസ്സിൽ വരുന്നത്.”

അതുപോലെ അർജുൻ കുറഞ്ഞ സമയം കൊണ്ട് സ്വാഹയെ കുറിച്ച് മനസ്സിലാക്കിയത് എല്ലാം ശ്രീഹരിയോടും അഗ്നിയോടും പറഞ്ഞു കേൾപ്പിച്ചു.

അത് മാത്രമല്ല അവൾക്ക് പുതുതായി കിട്ടിയ 2 ബ്രദേഴ്സിനെ പറ്റിയും വിശദമായി തന്നെ പറഞ്ഞു കേൾപ്പിച്ചു.

എല്ലാം വിശദമായി തന്നെ പറഞ്ഞ ശേഷം അർജുൻ പറഞ്ഞു.

“ഇനി നിൻറെ ഫോണിൽ ഞാൻ അവളുടെ ഫോട്ടോ അയച്ചിട്ടുണ്ട്. ഇന്ന് എടുത്തതാണ്.”

“അപ്പോൾ അവൾ അവിടെ ഓൾറെഡി ശത്രുക്കളെ ഉണ്ടാക്കി തുടങ്ങി എന്നാണ് സാരം.”

അഗ്നി പറയുന്നത് കേട്ട് അർജുൻ പറഞ്ഞു.

“നീ ഇതൊക്കെ കോളേജ് തമാശകൾ ആയി കണ്ടാൽ മതി.”

“പുതിയ ശത്രുക്കൾ വന്നു തുടങ്ങിയതു കൊണ്ട് അവളെ നീ കൂടുതൽ ശ്രദ്ധിക്കണം.”

അഗ്നി ആധിയോടെ പറയുന്നത് കേട്ട് അർജുൻ ചിരിയോടെ പറഞ്ഞു.

“ഞാൻ പിന്നെ എന്തിനാടാ ഇവിടെ വാദ്യാര് പണി ചെയ്തു കൊണ്ട് നടക്കുന്നത്? അവൾക്ക് വേണ്ടി തന്നെയല്ലേ?”

അർജുൻ അതും പറഞ്ഞ് കോൾ കട്ട് ചെയ്തു.

“അപ്പോൾ സ്വാഹ അറിയാതെ Amen ഏട്ടൻറെ മുന്നിൽ വന്നു പെട്ടതാകാനാണ് സാധ്യത.”

ശ്രീഹരി ആലോചനയോടെ പറഞ്ഞതു കേട്ട് അഗ്നിയും അത് സമ്മതിച്ചു.

“ഇനി എന്താണ് അഗ്നി പ്ലാൻ?”

“ദൂരെ നിന്ന് എങ്കിലും നമുക്ക് അവളെ ഒന്നു കാണണം. അതിന് നീയും ശ്രീക്കുട്ടിയും എൻറെ കൂടെ വേണം.”

“ശ്രീക്കുട്ടിയോ?”

ശ്രീഹരി അതിശയത്തോടെ ചോദിച്ചു.

“അതേടാ കണ്ട്രോൾ ഇല്ലാത്തവനെ... സ്വാഹയെ നേരിൽ കാണാതെ ശ്രീക്കുട്ടി നിന്നെ അവളുടെ ഏഴ് അയലത്ത് പോലും അടുപ്പിക്കില്ലടാ കഴുതേ... “

“ഓ... അങ്ങനെ.”

“അതെ, അങ്ങനെ തന്നെ.”

“അത് അല്ലാതെ നിനക്ക് അവളെ കാണാൻ അല്ല ഈ തിടുക്കം...”

അതുകേട്ട് പുഞ്ചിരിയോടെ അഗ്നി പറഞ്ഞു.

“കാണണം... ഞാൻ കാണും എൻറെ ദേവിയെ... അതിനു മുൻപ് എനിക്ക് അറിയാൻ പലതുമുണ്ട്. എൻറെ സംശയങ്ങൾക്കെല്ലാം ഉത്തരം കിട്ടണം.”

അഗ്നി അങ്ങനെ പറഞ്ഞപ്പോൾ ശ്രീഹരിയും അത് ശരി വെച്ചു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ഒരു ദിവസം കാലത്ത് സൺഡേ ആയിരുന്നു. സ്വാഹ Amen നെ വിളിച്ചു.

“ഏട്ടാ... ഞാൻ ഏട്ടനെ കാണാൻ വന്നോട്ടെ?”

“അതിനെന്താ മോളെ ഇത്രയധികം ചോദിക്കാൻ? ഞാൻ പിക്ക് ചെയ്യാൻ വരണോ?”

Amen ചോദിച്ചു.

“വേണ്ട ഏട്ടാ... ഞാൻ ഓട്ടോ പിടിച്ചു വന്നോളാം. നാളെ പുലർച്ചെ നമുക്ക് അമ്പലത്തിൽ പോകണം.”

“ശരി സമ്മതിച്ചിരിക്കുന്നു. മോള് ആദ്യം വീട്ടിലോട്ടു വായോ.”

“ഏട്ടന് നാളെ ലീവ് എടുക്കാൻ സാധിക്കുമോ?”

“അതൊക്കെ നമുക്ക് ശരി ആക്കാം. നീ ആദ്യം വായോ.”

അത്രയും പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു.

അതിനു ശേഷം Amen ആലോചിക്കാൻ തുടങ്ങി.

“എന്താണ് ഇപ്പോൾ ഒരു അമ്പലത്തിൽ പോക്ക്? ബർത്ത് ഡേ ഒന്നും ആഘോഷിക്കുന്ന കൂട്ടത്തിലല്ല സ്വാഹ. പിന്നെ എന്ത് പ്രത്യേകതയാണ് ആവോ നാളെ.”

അങ്ങനെ ഓരോന്നാലോചിച്ച് അമൻ മയങ്ങിപ്പോയി. പിന്നെ എഴുന്നേറ്റത് നാലു മണിയോടു കൂടി ആണ്.

എഴുന്നേറ്റ് ഫ്രഷ് ആയി കിച്ചണിൽ പോയി മാഗി ഉണ്ടാക്കി. അതോടൊപ്പം ഗ്രീൻ ടീയും രണ്ട് മുട്ടയും ബോയിൽ ചെയ്തെടുത്തു.
ഈ സമയത്താണ് സ്വാഹ കയറി വന്നത്.

അവൾ അവൻ മാഗി കഴിക്കുന്നത് നോക്കുന്നത് കണ്ടു അവൻ പറഞ്ഞു.

“മോളോട് സംസാരിച്ച ശേഷം ഉറങ്ങിപ്പോയി. ഇപ്പോഴാണ് എഴുന്നേറ്റത്.”

അതുകേട്ട് അവൾ ഒന്നു ചിരിച്ചു. പിന്നെ അവനോടൊപ്പം ഇരുന്നു.

ഏട്ടൻ പ്രോമിസ് ചെയ്തതു കൊണ്ട് ഒന്നും ചോദിക്കില്ല എന്ന് സ്വാഹക്ക് അറിയാവുന്നത് കൊണ്ട് തന്നെ അവൾ പറഞ്ഞു തുടങ്ങി.

“നാളെ... നാളത്തെ ദിവസം….”

അവൾക്ക് എന്തോ പറയാൻ ബുദ്ധിമുട്ടുള്ള പോലെ അവനു തോന്നി. എങ്കിലും ഒന്നും പറയാതെ അവൾ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ ശ്രദ്ധയോടെ, ക്ഷമയോടെ ഇരുന്നു.

രണ്ടുമിനിട്ട് അവൾ ഒന്നും പറയാതെ ഇരുന്ന ശേഷം അവൾ കണ്ണുകളടച്ച് തുടർന്ന് പറഞ്ഞു.

“രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപ് എന്നെ എല്ലാവരും കൂടി അനാഥയാക്കിയ ദിവസമാണ് നാളെ.  അവർക്ക് ബലിയിടണം. അതിനു ശേഷം എനിക്ക് ഏട്ടനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്. അതാണ് നാളെ ലീവ് എടുക്കണം എന്ന് ഞാൻ ഏട്ടനോട് പറഞ്ഞത്.”

എന്നാൽ സ്വാഹ അമൻറെ അടുത്തേക്ക് പോയത് അർജുൻ അഗ്നിയെ വിളിച്ച് പറഞ്ഞിരുന്നു. രാത്രി ഏറെയായിട്ടും സ്വാഹ ഹോസ്റ്റലിൽ തിരിച്ചു പോയിട്ടില്ലെന്ന് അർജുൻ പറഞ്ഞപ്പോൾ അഗ്നി പറഞ്ഞു.

“നാളെ ഒന്നുകിൽ അവൾ കോളേജിൽ വരില്ല. അല്ലെങ്കിൽ പെണ്ണ് ക്ലാസിലിരുന്ന് ഉറക്കം തൂങ്ങും.”

അഗ്നി പറയുന്നത് കേട്ട് അർജുൻ പറഞ്ഞു.

“എന്നാൽ ഞാൻ അവസരം മുതലാക്കും. നിൻറെ കാന്താരി എന്നെ കുറെ ആയി വട്ടം തിരിക്കുന്നു.”

അതുകേട്ട് ചിരിയോടെ ശ്രീഹരി പറഞ്ഞു.

“എന്നാൽ നീ അവളിൽ നിന്നും പണി ഇരന്നു വാങ്ങും. അവൾ നിന്നെ കുട്ടികളുടെ മുൻപിൽ വെച്ച് തൊലിയുരിച്ച് നിർത്തണ്ട എന്ന് ഉണ്ടെങ്കിൽ അവളെ വെറുതെ ചൊറിയാൻ പോകണ്ട.”

“ആ... അത് ശരിയാണ് ശ്രീഹരി പറഞ്ഞത്. നാറ്റും പെണ്ണ്... വെറുതെയല്ല അവളെ എല്ലാവരും കാന്താരി എന്ന് വിളിക്കുന്നത്.”

അർജുൻ പറയുന്നത് കേട്ട്  അഗ്നി ചിരിച്ചു പോയി.

“അവൾ നാളെ എന്താണ് ചെയ്യുന്നത് എന്ന് നോക്ക്.”

“ശരി”

എന്നും പറഞ്ഞ് അർജുൻ കോൾ കട്ട് ചെയ്തു.

പുലർച്ചെ തന്നെ അമനും സ്വാഹയും കുറച്ച് ദൂരെയുള്ള ഒരു അമ്പലത്തിലാണ് ബലിയിടാൻ പോയത്. അവിടെ സ്വാഹ ബലിയിടാൻ ആയി എല്ലാം പറഞ്ഞു വച്ചിരുന്നു.

സ്വാഹ, കർമ്മി പറയുന്ന പോലെ എല്ലാം ചെയ്യുന്നുണ്ട്. നാലുപേർക്കും ഒരുമിച്ച് അവൾ ബലിയിടുന്നത് കണ്ട് അമൻറെ കണ്ണുകൾ നിറഞ്ഞു വന്നു.

എന്നാൽ സ്വാഹയുടെ കണ്ണിൽ നിന്നും ഒരിറ്റു പോലും കണ്ണുനീര് പുറത്തു വന്നില്ല. പകരം അവിടെ തീ ആയിരുന്നു കാണാൻ സാധിച്ചത്.

കുറച്ചു ദൂരെ നിന്ന് അർജുൻ ലൈവായി തന്നെ അഗ്നിയെയും ശ്രീഹരിയെയും എല്ലാം കാണിക്കുന്നുണ്ടായിരുന്നു.

അവർ രണ്ടുപേരും ശ്രദ്ധിച്ചത് ഒന്നു തന്നെയായിരുന്നു. സ്വാഹയുടെ കണ്ണുകളിലെ അഗ്നി. അത് അവരുടെ മനസ്സിൽ പല സംശയങ്ങളും ഉണ്ടാകാൻ കാരണമായി.

എന്നാൽ ഇതൊന്നും അറിയാതെ സ്വാഹ കർമ്മി പറഞ്ഞത് പ്രകാരം എല്ലാം ചെയ്തു. പിന്നെ അടുത്തുള്ള കുളത്തിൽ മുങ്ങി കയറി.

Amen വേഗം അവൾക്ക് പുതയ്ക്കാൻ ഒരു towel കൊടുത്തു. അവൾ അത് പുതച്ച് കർമ്മി പറഞ്ഞ പ്രകാരം വാഴയിലയിൽ പിണ്ഡ ചോറ് വെച്ച് കൈ കൊട്ടി കാക്കയെ വിളിച്ചു.

ഏതാനും കാക്കകൾ ചുറ്റിനും വന്നെങ്കിലും ഒരു കാക്ക പോലും ഇലയിലെ പിണ്ഡ ചോറ് കഴിച്ചില്ല.

അതുകൊണ്ട് കർമ്മി പറഞ്ഞു.

“എന്തോ മരിച്ചു മൺമറഞ്ഞവർ തൃപ്തരല്ല കുട്ടി. എന്തൊക്കെയോ ഇനിയും ചെയ്തു തീർക്കാൻ അവർ കാത്തിരിക്കും പോലെ തോന്നുന്നു.”

“ശരിയാണ് അവിടുന്ന് പറഞ്ഞത്. അവർക്കു വേണ്ടി ചെയ്യാൻ പലതും ബാക്കിയാണ്. എനിക്ക് അറിയാം അതൊന്നും ചെയ്യാതെ അവർ ബലിച്ചോറ് കഴിക്കില്ല എന്ന്. എനിക്കും അതു തന്നെയാണ് ഇഷ്ടം.”

“ശരി കുട്ടിയുടെ ഇഷ്ടം പോലെ.”

അതും പറഞ്ഞ് അയാൾ അമ്പലത്തിലേക്ക് തിരിച്ചു പോയി.

അമൻ സങ്കടത്തോടെ കാക്കകളെ നോക്കി നിൽക്കുന്നത് കണ്ട് സ്വാഹ പറഞ്ഞു.

“ഏട്ടാ... എനിക്ക് ഇത് പതിവായ കാഴ്ചയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇവർ എന്നോട് പറയാതെ പറയുന്ന ഒന്നാണ് ഇപ്പോൾ എൻറെ ജീവിത ലക്ഷ്യം തന്നെ.”

അവളുടെ സംസാരം കേട്ട് അമൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

“മോള് വായോ... ഇറാൻ മാറ്റണം, അല്ലെങ്കിൽ പനി പിടിക്കും.”

അതും പറഞ്ഞ് അവളെയും കൂട്ടി അടുത്തുള്ള ഒരു ഹോട്ടലിൽ പോയി റൂമെടുത്തു. അവൾ റൂമിൽ പോയി ഡ്രസ്സ് മാറി തിരിച്ചു വന്നു.

“ഇനി എന്താണ് അടുത്ത പരിപാടി”

എന്നു Amen ചോദിച്ചു.

“എന്തെങ്കിലും കഴിക്കണം. പിന്നെ സ്വസ്ഥമായി എവിടെയെങ്കിലും ഇരുന്ന് സംസാരിക്കണം.”

സ്വാഹ ഒട്ടും മടിയില്ലാതെ പറഞ്ഞു.

അതുകേട്ട് അവൻ പറഞ്ഞു.

“കോട്ടേഴ്സ് തന്നെ ആണ് ഏറ്റവും സേഫ് ആയിട്ടുള്ള സ്ഥലം. അത് അല്ലാതെ എനിക്ക് ഇവിടെ അധികം സ്ഥലങ്ങളൊന്നും അറിയില്ല. അത് അല്ലെങ്കിൽ വേറെ ഒരു ഓപ്ഷൻ നാലുമണിക്കൂർ ഡ്രൈവ് ചെയ്താൽ ബോംബെയിൽ നമ്മുടെ ഫ്ലാറ്റിൽ പോകാം.”

അവൾ അത് സമ്മതിച്ചു. അവളും ഒരു ചെറിയ യാത്ര ആഗ്രഹിച്ചിരുന്നു. അവളുടെ ആഗ്രഹം പോലെ പിന്നെ കാര്യങ്ങളെല്ലാം നടന്നു. ബോംബെയിലെ അവരുടെ ഫ്ലാറ്റിലെത്തി. ഫ്രഷ് ആയി ആയി വന്നു. Amen പറഞ്ഞു.

“നമുക്ക് എന്തെങ്കിലും പോയി കഴിക്കാം.”

അവർ അടുത്തുള്ള റസ്റ്റോറൻറ്ൽ കയറി ഭക്ഷണം കഴിച്ചു. അതിനുശേഷം വീട്ടിൽ വന്നു. സോഫയിൽ ഇരുന്ന ശേഷം Amen പറഞ്ഞു.

“ഇനി പറയൂ ഏട്ടൻറെ കാന്താരിക്ക് എന്താണ് പറയാൻ ഉള്ളത് എങ്കിൽ.”

അതുകേട്ട് സ്വാഹ പറഞ്ഞു.

“എവിടെ നിന്ന് പറഞ്ഞു തുടങ്ങണം എന്ന് എനിക്ക് ഒരു അറിവുമില്ല.”

അവളുടെ അവസ്ഥ മനസ്സിലാക്കി ആക്കി Amen പറഞ്ഞു.

“എന്തായാലും ഏട്ടനോട് ഷെയർ ചെയ്യാൻ മനസ്സിലായല്ലോ? അതു തന്നെ വളരെ വലിയ കാര്യം. എന്തായാലും പറയൂ.”

“ഇത്... ഇപ്പോൾ... ഓക്കേ, ഏട്ടൻ പറഞ്ഞ ഏട്ടൻറെ ഒഫീഷ്യൽ മാറ്ററിൽ നിന്നും തന്നെ നമുക്ക് തുടങ്ങാം.

ഏട്ടൻ അന്വേഷിച്ചിരുന്ന ആ കേസിലെ എത്തിപ്പിടിക്കാൻ പറ്റാത്ത ഗോവൻ ബ്രദേഴ്സ്നു വേണ്ടി നാട്ടിൽ കാര്യങ്ങൾ നോക്കിയിരുന്നവർ ആരാണെന്ന് ഏകദേശം എനിക്കറിയാം.”

ആദ്യത്തെ ബോംബ് പൊട്ടിയതും Amen ഞെട്ടി പോയി.

ഒറ്റശ്വാസത്തിൽ സ്വാഹ പറഞ്ഞു തീർത്തത് കേട്ട Amen വല്ലാതെയായി.

“മോളെ, നീ എന്തൊക്കെയാണ് ഈ പറയുന്നത്?”

“അതേ ഏട്ട... ഞാൻ പറഞ്ഞത് ശരിയാണ്. എനിക്കറിയാം അത് ആരാണ് എന്ന്.”

“എന്നാൽ മോള് പറ ആരാണ്?”

“അത് വേറെ ആരുമല്ല... സത്യൻ, ജീവൻ, കിരൺ. പിന്നെ... “

സ്വാഹ പറഞ്ഞത് ഒന്നും മനസ്സിലാകാതെ അമൻ ചോദിച്ചു.

“ഇവരൊക്കെ ആരാണ്?”

“ഇവരെല്ലാം എൻറെ കുടുംബത്തിൽ അവശേഷിക്കുന്ന, ഇന്ന് ജീവനോടെയുള്ളവർ ആണ്.
ശരിക്കും പറഞ്ഞാൽ എൻറെ അച്ഛൻറെ രണ്ട് ചേച്ചിമാരും അവരുടെ ഭർത്താക്കന്മാരും മക്കളും ആണ് ഇതിനെല്ലാം പിന്നിൽ.
സത്യൻ, ജീവൻ, കിരൺ... ഇവർ മൂന്നു പേരും എൻറെ മുറച്ചെറുക്കൻമാരാണ്.”

“എന്തുകൊണ്ടാണ് മോള് അവർ ആണെന്ന് പറയാൻ കാരണം. ഇന്വെസ്റ്റിഗേഷന് ഇടയിൽ ഒരിക്കൽ പോലും ഇവരുടെ പേരുകൾ ഞങ്ങൾക്ക് കണ്ടുകിട്ടിയിട്ടില്ല.”

അമൻ പറയുന്നത് കേട്ട് സ്വാഹ പുഞ്ചിരിയോടെ പറഞ്ഞു.

“അതെ... അതുതന്നെയാണല്ലോ ഏട്ടൻറെ കേസ് എവിടെയുമെത്താതെ ക്ലോസ് ചെയ്യേണ്ടി വന്നത്.”

സ്വാഹ പറഞ്ഞതു കേട്ട് അവൻ മിഴിച്ച് അവളെ നോക്കിയിരുന്നു പോയി.

“ഏട്ടൻ ഓർക്കുന്നുണ്ടോ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.

DD ആദ്യത്തെ IPL ഗെയിമിൻറെ അന്ന് അവരുടെ പുതിയ അസൈൻമെൻറ് നടത്താൻ ശ്രമിച്ചിരുന്നു എങ്കിലും അസൈൻമെൻറ് കമ്പ്ലീറ്റ് ആകാതെ deal ക്ലോസ് ചെയ്യുകയാണ് ഉണ്ടായത് എന്ന്.”

“അത് മോള് പറഞ്ഞത് ശരിയാണ്. അവരുടെ ഡീലർ നടന്നിരുന്നു but it was not 100% complete deal... There were some issues in between.”

“ശരിയാണ്... ഏട്ടൻ അന്വേഷിച്ചിരുന്നുവ്വോ എന്തായിരുന്നു ഇഷ്യൂസ് എന്ന്. അവിടെയാണ് ഏട്ടൻറെ അന്വേഷണം വേണ്ടിയിരുന്നത്. ഏട്ടൻ അതിൻറെ റീസൺ അറിഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ കേസ് മുന്നോട്ടു പോകുമായിരുന്നു.”

സ്വാഹയുടെ ഓരോ ചോദ്യങ്ങൾക്കും മുൻപിൽ അമൻ പതറുകയായിരുന്നു.

സ്വാഹ തുടർന്ന് പറഞ്ഞു.

“40 പേരിൽ 38 പേരെ മാത്രമേ അവർക്ക് പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് എത്തിക്കാൻ സാധിച്ചുള്ളൂ.”

സ്വാഹ പറയുന്നത് കേട്ട് അമൻ അമ്പരപ്പോടെ വീണ്ടും ചോദിച്ചു.

“എങ്ങനെ മോൾക്ക് ഇത്ര കൃത്യമായി പറയാൻ സാധിക്കും?”

അതിന് അവൾ പറഞ്ഞ ഉത്തരം കേട്ട് അമൻ ശരിക്കും ഞെട്ടി ഇരുന്നിടത്തു നിന്നും  ചാടി എഴുന്നേറ്റു പോയി.

“കാരണം ആ രണ്ടുപേർ... അവരിൽ നിന്നും രക്ഷപ്പെട്ട ആ രണ്ടുപേരുടെ പേരുകൾ സ്വാഹാ ദേവി എന്നും ശ്രീലത മാധവൻ എന്നും ആയതു കൊണ്ട് തന്നെ ഈ കാര്യം ഉറപ്പിച്ചു പറയാൻ എനിക്ക് സാധിക്കും.”

“മോളേ... നീ... എന്താണ് ഈ പറയുന്നത്?”

“ഞെട്ടണ്ട ഏട്ടാ... സത്യമാണ് ഞാൻ പറഞ്ഞത്. ഏട്ടൻ ഇവിടെ ഇരിക്ക്. ഒന്നുമില്ലെങ്കിലും എൻറെ ഏട്ടൻ ഒരു ഐപിഎസ് ഓഫീസർ അല്ലേ? ഇങ്ങനെ ഇമോഷണൽ ആവാതെ അതിൻറെ പക്വത എങ്കിലും കാണിക്ക്.”

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 42

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 42

4.9
8435

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 42 സ്വാഹ പറയുന്നത് ശരിയാണ് എങ്കിലും Amen ന് അവൾ പറയുന്നതൊന്നും കേട്ടിട്ടുണ്ട് സഹിക്കുന്നുണ്ടായിരുന്നില്ല. “ശ്രീക്കുട്ടി സമയത്തിന് വന്ന് രക്ഷപ്പെടുത്തിയത് കൊണ്ട് മാത്രമാണ് ഞങ്ങൾ രണ്ടുപേരും...” അവൾ പറഞ്ഞു തീർക്കാൻ ബുദ്ധിമുട്ടോടെ അമനെ നോക്കി. “അല്ലെങ്കിൽ ശ്രീക്കുട്ടി കൂടി എന്നോടൊപ്പം എവിടെയെങ്കിലും...” “മതി പറഞ്ഞത്” Amen പെട്ടെന്ന് പറഞ്ഞു പോയി. “സ്വന്തം കുടുംബത്തിൽ നിന്നും എനിക്ക് നൽകിയ സംരക്ഷണം... ഞാൻ കാരണം, അല്ലെങ്കിൽ എൻറെ കൂട്ടുകാരി ആയതു കൊണ്ട് മാത്രം ഉണ്ടായിരുന്ന അമ്മയെയും നഷ്ടപ്പെട്ട എൻറെ ശ്രീക്കുട്ടി.” “മോളേ... “