സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 42
സ്വാഹ പറയുന്നത് ശരിയാണ് എങ്കിലും Amen ന് അവൾ പറയുന്നതൊന്നും കേട്ടിട്ടുണ്ട് സഹിക്കുന്നുണ്ടായിരുന്നില്ല.
“ശ്രീക്കുട്ടി സമയത്തിന് വന്ന് രക്ഷപ്പെടുത്തിയത് കൊണ്ട് മാത്രമാണ് ഞങ്ങൾ രണ്ടുപേരും...”
അവൾ പറഞ്ഞു തീർക്കാൻ ബുദ്ധിമുട്ടോടെ അമനെ നോക്കി.
“അല്ലെങ്കിൽ ശ്രീക്കുട്ടി കൂടി എന്നോടൊപ്പം എവിടെയെങ്കിലും...”
“മതി പറഞ്ഞത്”
Amen പെട്ടെന്ന് പറഞ്ഞു പോയി.
“സ്വന്തം കുടുംബത്തിൽ നിന്നും എനിക്ക് നൽകിയ സംരക്ഷണം... ഞാൻ കാരണം, അല്ലെങ്കിൽ എൻറെ കൂട്ടുകാരി ആയതു കൊണ്ട് മാത്രം ഉണ്ടായിരുന്ന അമ്മയെയും നഷ്ടപ്പെട്ട എൻറെ ശ്രീക്കുട്ടി.”
“മോളേ... “
“എൻറെ വേദനകളിൽ ഒന്നാണ് എൻറെ ശ്രീക്കുട്ടി. അതുകൊണ്ടാണ് അവളെ ഞാൻ അവളുടെ പൂർണ്ണ സുരക്ഷയ്ക്ക് വേണ്ടി ശ്രീഹരിക്ക് അടുത്ത് എത്തിച്ചത്. അനാഥ എന്ന അവസ്ഥയിലേക്ക് അവളെ തള്ളി വിടാൻ മനസ്സ് അനുവദിച്ചില്ല എന്നതാണ് സത്യം.
ഇനി പ്രാക്ടിക്കലായി ചിന്തിച്ചാൽ അവളെ അനാഥത്വത്തിൽ നിന്നും രക്ഷിക്കാൻ ഒരു വിവാഹം മാത്രമേ എൻറെ മുൻപിൽ ഉണ്ടായിരുന്ന പോംവഴി. എന്തായാലും അവളുടെ കഴുത്തിൽ കെട്ടിയ താലി ശ്രീഹരിയുടെ ആയതു കൊണ്ടും, വിശ്വാസിക്കാൻ പറ്റുന്നവരാണ് എന്ന് അന്വേഷണത്തിൽ മനസ്സിലാക്കിയത് കൊണ്ടുമാണ് ഞാൻ അവളെ അവിടെ എത്തിച്ചത്.
അത് മാത്രമല്ല, ഇനി അവൾ എൻറെ ഈ അവസ്ഥയിൽ എന്നോടൊപ്പം നിന്നാൽ എനിക്ക് ഒന്നിനും പറ്റില്ല. എല്ലാം അറിഞ്ഞാൽ അവൾ സന്തോഷത്തോടെ എന്നോടൊപ്പം ഉണ്ടാകും എന്ന് എനിക്കറിയാം.
പക്ഷേ അപ്പോഴും അവൾ എനിക്ക് ഒരു ബാധ്യതയാകും. അവളുടെ സുരക്ഷ എപ്പോഴും എൻറെ മനസ്സിൽ ഉണ്ടാകും. അത് പലപ്പോഴും എന്നെ പലതിൽ നിന്നും പിന്തിരിപ്പിക്കും.
അവളെ വെച്ച് ഇനിയും ആരെങ്കിലും എന്നെ ബ്ലാക്ക് മെയിൽ ചെയ്താൽ ഞാൻ തളർന്നു പോകും. അങ്ങനെ ഒന്നും ഇല്ലാതിരിക്കാൻ ആണ് അവളെ ഞാൻ അകറ്റി നിർത്തിയത്.
ഒന്നിനെയും ഭയക്കാതെ എല്ലാം നേരിടാൻ വേണ്ടി തന്നെയാണ് ഓർഫൻ ആയി, സ്വാഹാദേവിയിൽ നിന്നും സ്വാഹയായി ഞാൻ ജീവിക്കുന്നത്.”
അവൾ പറയുന്നതെല്ലാം അവൻ ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു.
“How? how did you found out all these?”
“അതെ... ഏട്ടൻ ഓർക്കുന്നുണ്ടോ ശ്രീക്കുട്ടി അവൾക്ക് അറിയുന്ന കാര്യങ്ങൾ നിങ്ങളോട് പറഞ്ഞത്?”
“Yes...”
“അവൾ കാര്യങ്ങൾ പറയുന്നതിനിടയിൽ ശ്രീഹരി ചോദിച്ച ഒരു ഡൗട്ട് ഉണ്ട്. 40 നമ്പർ എന്താണെന്ന്?
അതിന് ശ്രീകുട്ടി മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
എനിക്കും അത് എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല.”
ഇപ്പോഴാണ് അമന് കാര്യങ്ങൾ എങ്ങനെ കണക്ട് ആയി എന്ന് മനസ്സിലായത് തന്നെ. സ്വാഹ തുടർന്നു.
“ശ്രീക്കുട്ടിക്ക് അന്നും മനസ്സിലായിരുന്നില്ല എന്തിനാണ് അവളെ എന്നോടൊപ്പം എൻറെ വീട്ടുകാർ വേണമെന്ന് പറയുന്നത് എന്ന്. അന്ന് എന്നെ രക്ഷിക്കാൻ അവൾ വീട്ടിൽ വന്ന ദിവസം കിരൺ ഏട്ടൻ അപ്പച്ചിയോട് പറഞ്ഞത് അവൾ കേട്ടതാണ്.
പക്ഷേ ആ നാല് ദിവസങ്ങൾ... എന്നെ ആ മുറിയിൽ കെട്ടിയിട്ട ദിവസങ്ങളിൽ ഞാൻ പലതും മനസ്സിലാക്കിയിരുന്നു. എൻറെയും ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന് അവർ കണക്കുകൂട്ടിയതു കൊണ്ട് തന്നെ കാര്യങ്ങൾ തുറന്നു പറയാൻ എൻറെ കുടുംബക്കാർക്കും മടിയുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.
അപ്പച്ചിയുടെ മുൻപിൽ വച്ച് കിരൺ ഏട്ടൻ എന്നെ വിൽക്കുന്നതിനെപ്പറ്റി ഒരു ബുദ്ധിമുട്ടും ഇല്ലാതെ പറഞ്ഞപ്പോൾ ഞാൻ ആദ്യം അത്ഭുതപ്പെട്ടു പോയി. അവരും ഒരു സ്ത്രീയാണ്. മാത്രമല്ല ഞാനവരുടെ ചോരയാണ്. എന്നിട്ടും അവർക്കൊന്നും ഒരു വിഷമവും ഇല്ലാത്തത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.
പിന്നീടുള്ള അവരുടെ സംസാരത്തിൽ നിന്നും എനിക്ക് ഒന്നു മനസ്സിലായി. അവർക്കെല്ലാം അറിയാം. ഒളിഞ്ഞും തെളിഞ്ഞും അവർ രണ്ടുപേരും ഏട്ടൻമാരെയും ഭർത്താക്കന്മാരെയും സഹായിക്കുന്നുണ്ട്. അവരുമായി സഹകരിക്കുന്നുണ്ട്.
അവർക്ക് രണ്ടു പേർക്കും പണം, സ്വത്ത് എല്ലാം ഒരു ആർത്തിയാണ്. അതിനവർ കണ്ടുപിടിച്ച മാർഗ്ഗമാണ് അവരുടെ മക്കളിൽ ആരെക്കൊണ്ടെങ്കിലും എന്നെ വിവാഹം കഴിപ്പിക്കുക എന്നത്. പിന്നെ സ്വത്തെല്ലാം കൈക്കലാക്കിയ ശേഷം ഏട്ടന്മാരുടെ ആവശ്യം തീർന്നാൽ വിറ്റ് കാശാക്കുക.
ഇത്ര നീചമായ മനസ്സാണ് എൻറെ അപ്പച്ചിമാർക്ക്. ഇത്തരം നീചമായ മനസ്സ് അവർക്ക് എങ്ങനെ ഉണ്ടായി എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എൻറെ അച്ഛനോ, അമ്മയോ, അച്ഛച്ഛനോ അച്ഛമ്മയോ ഇതു പോലെ ഒരു സ്വഭാവ ദൂഷ്യവും ഇല്ലാത്ത പാവങ്ങളാണ്. പക്ഷേ ഇവർ രണ്ടുപേരും വിഷജന്തുക്കൾ ആയിപ്പോയി.”
അവളുടെ മനസ്സിലെ വേദനയും സങ്കടവും എല്ലാം അവളുടെ സംസാരത്തിൽ പ്രകടമായിരുന്നു. അമന് അത് ശരിക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചു.
അൽപസമയത്തിനു ശേഷം അമൻ പറഞ്ഞു.
“പക്ഷേ ഇപ്പോഴും എല്ലാം ക്ലിയർ അല്ലല്ലോ സ്വാഹ?”
“അല്ല ഏട്ടാ... ഏട്ടൻ പറഞ്ഞത് ശരിയാണ്.
എൻറെ കുടുംബത്തെ കൊന്നതാണോ?
അതോ അതൊരു സാധാരണ ആക്സിഡൻറ് തന്നെയാണോ?
ആക്സിഡൻറ് കൃത്രിമം ആയി ഉണ്ടാക്കിയതാണോ?
ഇതുമാത്രമല്ല ഒന്നുകൂടി വ്യക്തമാക്കാൻ ഉണ്ട്.
മോട്ടീവ് എന്തായിരുന്നു?”
“അത് വളരെ വ്യക്തമല്ലേ മോളെ? സ്വത്ത്, പണം...”
അവൻറെ ചോദ്യത്തിന് അവൾ അതെ എന്നോ അല്ലെന്നോ മറുപടി പറഞ്ഞില്ല. അവളുടെ ആ മൗനത്തിന് ഒരുപാട് അർത്ഥം ഉള്ളതായി അവനു തോന്നി.
“ഇനി ഒന്നുകൂടി ഉണ്ടെട്ടാ...”
“എന്താണ്?”
സ്വാഹ പറയുന്നത് കേട്ട് Amen സംശയത്തോടെ ചോദിച്ചു.
“അത് എൻറെ സംശയം മാത്രമാണ്. ഏട്ടൻ പറഞ്ഞത് ഏതോ വമ്പന്മാർ ഇടപെട്ടത് കൊണ്ടാണ് ഇൻവെസ്റ്റിഗേഷൻ നിർത്തേണ്ടി വന്നത് എന്നാണ്. അപ്പോൾ അത് ഒന്നുകിൽ ഗോവൻ ബ്രദേഴ്സ്, അല്ലെങ്കിൽ ഇതുവരെ അരങ്ങിനു പുറകിലിരുന്ന് നമ്മളെ കളിപ്പിക്കുന്ന unknown ആയ ആരോ ഒരാൾ, ഇനിയും മറ നീക്കി പുറത്തു വരാത്ത ആരോ ഒരാൾ, ഇപ്പോഴും അരങ്ങത്ത് ഒളിഞ്ഞിരുന്ന് എല്ലാം കണ്ടു ചിരിക്കുന്നുണ്ട് എന്ന് തന്നെയാണ് എൻറെ വിശ്വാസം.
കാരണം എൻറെ കുടുംബക്കാർക്ക് അത്ര വലിയ കണക്ഷൻ ഒന്നും ആരുമായും ഉള്ളതായി എനിക്ക് അറിവില്ല. ഒരു ഐ പി എസ് ഓഫീസർ അന്വേഷിക്കുന്ന കേസ് എവിടെയുമെത്താതെ ക്ലോസ് ചെയ്യിക്കാൻ മാത്രം ബലമുള്ള നെറ്റ്‌വർക്ക്... അങ്ങനെയൊന്നും ഇവരെക്കൊണ്ട് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.”
സ്വാഹ ചിന്തിക്കുന്ന രീതി ശരിയാണെന്ന് അവനും തോന്നി. Amen പറഞ്ഞു.
“മോള് ചിന്തിക്കുന്നത് ശരിയാക്കാൻ ആണ് സാധ്യത. കാരണം ഗോവൻ ബ്രദേഴ്സ്നെ ഈ കേസിൽ കണക്ട് ചെയ്യുന്ന എന്തെങ്കിലും പോയിൻറ് കിട്ടാൻ വേണ്ടി ഞങ്ങൾ കിണഞ്ഞു പരിശ്രമിച്ചത് ആണ്. പക്ഷേ ഒന്നും കിട്ടിയില്ല.”
“എന്നാൽ അവർക്ക് വേണ്ടി, അല്ലെങ്കിൽ അവരുടെ ഷോൾഡറിൽ ഗൺ വെച്ച് ഷൂട്ട് ചെയ്യുന്ന ആരോ ഉണ്ട് എന്ന് തന്നെ വിശ്വസിക്കണം അല്ലേ ഏട്ടാ...?”
Amen അവിശ്വസനീയതയോടെ അവളെ നോക്കി നിന്നു.
Amen ൽ നിന്നും answer ഒന്നും വരാത്തതു കൊണ്ട് സ്വാഹ അവൻറെ മുഖത്തേക്ക് നോക്കി.
“എന്താ ഏട്ടാ? ഞാൻ പറഞ്ഞതിൽ എന്തെങ്കിലും അപാകതയുണ്ടോ?”
“ഇല്ല മോളെ... അങ്ങനെ ഒരാളോ അല്ലെങ്കിൽ ഒരു കൂട്ടം ആളുകളോ ഉണ്ടാകാൻ സാധ്യത വളരെയേറെയാണ്. അത് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. അത് ഏട്ടൻ ചെയ്യാം... മോള്...”
“ഓഹോ ആതായിരുന്നോ ഏട്ടൻറെ മൗനത്തിന് കാരണം? ദേ ഏട്ടാ... ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട് എന്നെ തടയാൻ നോക്കണ്ട...”
“ഇല്ല മോളെ, തടയാൻ അല്ല ഏട്ടൻ പറഞ്ഞത്... മോളെക്കാൾ ഈസിയായി വേഗത്തിൽ ഏട്ടന് കണ്ടു പിടിച്ചു തരാൻ സാധിക്കും. അതുകൊണ്ടാണ് ഏട്ടൻ പറയുന്നത്.”
“എൻറെ മുൻപിൽ രണ്ടു വർഷം ഉണ്ട് ഏട്ടാ... എൻറെ ടാർഗറ്റ് രണ്ടു വർഷം ആണ്.”
അവൾ പറയുന്നത് കേട്ട് അത്ഭുതത്തോടെ അവൻ ചോദിച്ചു.
“എന്താണ് രണ്ടു കൊല്ലം?”
“അത് വേറെ ഒന്നും കൊണ്ടുമല്ല. എൻറെ BBA course കഴിയാൻ ഇനി രണ്ടു വർഷം കൂടി ഉണ്ട്. അതുവരെ ഈ ഒളിച്ചു കളി തുടരണം. അതാണ് കാര്യം.”
“ആഹാ അതാണോ ഈ രണ്ടു വർഷത്തെ കണക്ക്?”
ഇതേ സമയം അമൻ ആലോചിക്കുകയായിരുന്നു. അച്ഛൻ തറവാട്ടിൽ വച്ച് അച്ഛച്ഛനോടും എല്ലാവരോടും പറഞ്ഞ് സമയവും എല്ലാം അവൻറെ മനസ്സിൽ തെളിഞ്ഞു വന്നു.
അഗ്നി, നിൻറെ കാന്താരി നിന്നിൽ എത്തിച്ചേരാൻ ഇനി രണ്ടു വർഷമേ ബാക്കിയുള്ളൂ.
അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുന്ന Amen നെ സ്വാഹ തട്ടി വിളിച്ചു.
“എന്താണ്, തുടങ്ങിയപ്പോഴേക്കും കാറ്റ് പോയോ ഏട്ടാ?”
തമാശയായി അവൾ ചോദിക്കുന്നത് കേട്ട് അവൻ ഒന്നു ചിരിച്ചു.
“ഞാൻ ഒന്ന് ചോദിക്കട്ടെ മോളെ? നീ ഏട്ടനോട് ഞാൻ ചോദിക്കാതെ സമയമാകുമ്പോൾ എല്ലാം പറയും എന്ന് ഏട്ടന് ഉറപ്പുണ്ട്. പക്ഷേ…”
“ഏട്ടന് ചോദിക്കേണ്ട ചോദ്യം എന്താണെന്ന് എനിക്ക് ഊഹിക്കാം. ഒന്ന് എനിക്ക് ഇപ്പോൾ ഉറപ്പിച്ചു പറയാൻ സാധിക്കും.
ഏട്ടാ, ഞാൻ സ്നേഹിക്കുന്നവർ, അല്ലെങ്കിൽ എൻറെ മനസ്സിൽ സ്ഥാനം ഉള്ളവർ തോൽക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല. എന്തു വിലകൊടുത്തും അവരുടെ തല ഉയർത്തി പിടിക്കാൻ തന്നെ ഈ സ്വാഹ ശ്രമിച്ചു കൊണ്ടിരിക്കും. ഏട്ടന് അത് സാവധാനം മനസ്സിലാകും.”
“ശരി, സമ്മതിച്ചു. എന്തായാലും ഏട്ടൻ ഒന്നും പറയുകയാണ്. ഏട്ടൻ അറിയാതെ ഒന്നും ചെയ്യരുത്. ഇവിടെ ജീവൻ വച്ചുള്ള കളിയാണ്. ഏട്ടന് ഇനിയൊരു ജീവൻ നഷ്ടമാകാൻ സമ്മതമല്ല. ഒന്നും മോൾക്ക് പറഞ്ഞു തരേണ്ട കാര്യം ഇല്ല എന്നറിയാം. എങ്കിലും പറയുകയാണ്.”
Amen പറയുന്നത് കേട്ട് അവൾ പുഞ്ചിരിച്ചു.
“നിൻറെ ഈ ചിരി അത്ര ശരിയല്ല എന്ന് ഏട്ടൻ അറിയാം. നിൻറെ കാര്യത്തിൽ ഏട്ടൻ സ്വാർത്ഥനാണ് മോളെ.
എൻറെ അഗ്നിക്കും ശ്രീക്കുട്ടിക്കും നിന്നെ ഏൽപ്പിക്കുന്ന ദിവസം സ്വപ്നം കണ്ടു നടക്കുന്നവനാണ് ഞാൻ. അത് മറ്റൊന്നും കൊണ്ടല്ല. അവർ നിന്നെ ഡിസർവ് ചെയ്യുന്നത് കൊണ്ട് തന്നെയാണ് തിരിച്ചു നീയും.”
Amen പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.
“ഏട്ടാ... പലപ്പോഴായി ഏട്ടനോട് പറഞ്ഞിട്ടുള്ളതാണ് എനിക്ക് ബാധ്യതകൾ ഒന്നും വേണ്ട, അതൊന്നും ശരിയാകില്ല എന്ന്. ശ്രീക്കുട്ടിയെ പോലും എന്തുകൊണ്ടാണ് ജീവിതത്തിൽ നിന്നും മാറ്റി നിർത്തിയത് എന്ന്. എന്നിട്ടും ഏട്ടൻ വീണ്ടും വീണ്ടും ഇങ്ങനെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാകും. പക്ഷേ...”
“അതെ... അത് ഈ ഏട്ടൻറെ സ്വാർത്ഥത തന്നെയാണ്. എൻറെ അഗ്നി എന്തു കൊണ്ടാണ് നിന്നെ ഇത്രയും ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ ഒന്നറിയാം അവൻറെ ജീവൻ അത് മോളാണ്. മോൾ ഇല്ലാതെ അവൻ ഇല്ല. അത് ഏട്ടൻ കണ്ടറിഞ്ഞതാണ്.”
“അതിന് അഗ്നിക്ക് എന്നെ അറിയില്ല ഏട്ടാ... ഞങ്ങൾ തമ്മിൽ ഒരു കോൺവെർസേഷൻ പോലും മര്യാദയ്ക്ക് ഉണ്ടായിട്ടില്ല. പിന്നെ എങ്ങനെയാണ്? “
“അതെ... അത് ഏട്ടനും അറിയാവുന്നതാണ്. അതു തന്നെയാണ് എൻറെയും അത്ഭുതം.”
അവർ രണ്ടു പേരും പിന്നെ ഒന്നും സംസാരിച്ചില്ല. എന്തൊക്കെയോ ചിന്തയിലായിരുന്നു രണ്ടുപേരും.
പിന്നെ അവർ പൂനെയിൽ തിരിച്ചു പോയി. സ്വാഹയെ ഹോസ്റ്റലിൽ ആക്കിയ ശേഷം അവൻ തിരിച്ചു ക്വാർട്ടേഴ്സിലേക്ക് പോയി.
എന്നാൽ ഈ സമയം അർജുൻറെ കോൾ അഗ്നിക്ക് വന്നു.
“ഏട്ടനും അനിയത്തിയും കറക്കം കഴിഞ്ഞു തിരിച്ചെത്തിയിട്ടുണ്ട്.”
“ശരി... അർജുൻ, എന്തോ സൂക്ഷിക്കണം. മനസ്സ് വല്ലാതെ പിടിക്കുന്നതു പോലെ...”
അഗ്നി ആധിയോടെ പറഞ്ഞപ്പോൾ അർജുൻ പറഞ്ഞു.
“നീ പേടിക്കേണ്ട... എന്നെയും Amen ട്ടനെയും മറി കടന്ന് ആർക്കും അവളെ ഒന്നും ചെയ്യാൻ സാധിക്കില്ല.”
അവർ കോൾ കട്ട് ചെയ്തു.
ദിവസങ്ങൾ പതിവു പോലെ കടന്നു പോയി.
അടുത്ത ആഴ്ച സ്റ്റഡി ലീവ് ആണ്. പിന്നെ എക്സാം. അതും കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം അടുത്ത വർഷം തുടങ്ങും.
അർജുൻ ക്ലാസ്സിൽ എല്ലാം വിശദീകരിച്ച് നൽകുന്നുണ്ട് കുട്ടികൾക്ക്.
xxxxxxxxxxxxxxxx
സാറ്റർഡേ പുലർച്ച എല്ലാവരും ഉണർന്നു ദേവി പീഠത്തിൽ.
അഗ്നി, ശ്രീഹരി, ശ്രീക്കുട്ടി, അച്ഛൻ, അമ്മ, ചേച്ചിമാർ നാലുപേരും... എല്ലാവരും കുളിച്ചു കടല്തീരത്ത് എത്തിയത് ശ്രീക്കുട്ടിയുടെ അമ്മയ്ക്ക് ബലി ഇടാൻ വേണ്ടിയാണ്.
കരഞ്ഞ് വീർത്ത കണ്ണുകൾ ഓടുകൂടി ശ്രീക്കുട്ടി കർമ്മി പറഞ്ഞതെല്ലാം അതുപോലെ തന്നെ ചെയ്തു. അവസാനം കടലിൽ മുങ്ങി മൂന്നുപ്രാവശ്യം. പിന്നെ ഈറനോടെ വന്നു ബലികാക്കയെ കൈ കൊട്ടി വിളിച്ചു. ഒട്ടും സമയം കളയാതെ ആദ്യത്തെ രണ്ടു പ്രാവശ്യം കൈ കൊട്ടിയതും ബലികാക്ക വന്ന് മുഴുവൻ ചോറും തീർത്തു.
അപ്പോഴേക്കും അംബിക വന്ന് ശ്രീക്കുട്ടിയെ ഒരു മേൽമുണ്ട് നല്കികൊണ്ട് പുതപ്പിച്ചു കൊടുത്തു. അവളെ തന്നോട് ചേർത്തു നിർത്തി. പിന്നെ സാവധാനം അവളുടെ തലയും തുടച്ചു കൊടുത്തു.
ഈറൻ മാറ്റി വരാൻ പറഞ്ഞ് അംബിക ശ്രീഹരിയെ നോക്കി.
ശ്രീഹരി ശ്രീക്കുട്ടിയെ തൻറെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
ശ്രീക്കുട്ടി കരഞ്ഞു തളർന്നിരുന്നു.
അവൾക്കത് താൻ ഉണ്ട് എന്ന് ശ്രീഹരി പറയും പോലെ ഫീൽ ചെയ്തു. അവൾ അവനോടു ചേർന്ന് നിൽക്കുന്നത് കണ്ട് ശ്രീഹരി പറഞ്ഞു.
“എടീ പെണ്ണേ... ഇന്നു മുതൽ നീ ഈ കയ്യിൽ തന്നെ ആയിരിക്കും. ഒരു മോചനവും എന്നിൽ നിന്നും നീ പ്രതീക്ഷിക്കരുത്.”
ശ്രീഹരി പറയുന്നത് കേട്ട് ശ്രീക്കുട്ടി ഇതെന്താ എന്ന രീതിയിൽ അവനെ തുറിച്ചു നോക്കി. അത് കണ്ടു കുസൃതിയോടെ ശ്രീഹരി പറഞ്ഞു.
“ഉണ്ടക്കണ്ണി, എന്താടി നോക്കി പേടിപ്പിക്കുന്നത്?”
“ഹരി ശരിക്കും നോക്കാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. എൻറെത് ഉണ്ട കണ്ണു ഒന്നുമല്ല.”
ശ്രീക്കുട്ടിയുടെ സംസാരം കേട്ട് ശ്രീഹരി പറഞ്ഞു.
“ആഹാ... പൂച്ചക്കുട്ടി പുലിക്കുട്ടി ആയല്ലോ? ഇനി എൻറെ കുട്ടി തിരിച്ചു പൂച്ച കുട്ടി ആകേണ്ട. നിനക്ക് ഇന്ന് ഒരു വലിയ സർപ്രൈസ് തരുന്നുണ്ട്.
ഞാൻ ഇന്ന് രാത്രിക്കായി കാത്തിരിക്കുന്നു.”
അവൻ പറഞ്ഞത് ഒന്നും മനസ്സിലാകാതെ അവൾ അവനെ നോക്കി നിന്നു.
ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ശ്രീക്കുട്ടിയെ കണ്ടു അവൻ പിന്നെയും പറഞ്ഞു.