Aksharathalukal

സഖീ part2

പാർട്ട്‌ 2
ഒരു അധ്യയന വർഷം (2014 )
പുതിയ സ്കൂൾ...
സ്കൂൾ മാറി ചേർന്ന്
ആ സ്കൂളിലെ ആദ്യം ദിനം...

വരാന്തയിലൂടെ അല്പം പേടിയോടെ
നടന്നു നീങ്ങുമ്പോൾ കണ്ണുടക്കിയത് നീല കണ്ണുകളുള്ള നിഷ്കളങ്കമായി ചിരിക്കുന്ന... കവിളിൽ നുണക്കുഴിയുള്ള ചെക്കനിലാണ്..

\"ഹേയ്... ഒന്ന് നിക്ക്
മുമ്പ് കണ്ടിട്ടില്ലല്ലോ.. ഏതാണ് ക്ലാസ്സ്‌..?\"
അവന്റെ കൂടെ ഉള്ള വേറെ ഒരുത്ത‌നാണ്..

\"ഞാൻ.. ഞാൻ ന്യൂ അഡ്മിഷൻ
ടെൻത്ത് ബി\"

\"ഓഹോ ന്താണ് പേര് മോളെ..\"

\"ശെ വിടെടാ.. സർ വരുന്നുണ്ട്..
നീ പോ...(എന്നോടായ് പറഞ്ഞു )\"

\"എന്താ മാഹിൻ.. വെറുതെ ഒന്നു വിരട്ടായിരുന്നു..
 ജസ്റ്റ്‌ ഫോർ ഫൺ മാൻ ..\"
അവരെന്തൊക്കയോ പറഞ്ഞു കടന്നു പോയി..

ഞാനൊന്ന് സ്പീഡ് നടന്നു...

10 ബി.. ക്ലാസ്സ്‌ ന്റെ ബോർഡ്‌ കണ്ടു..
ആശ്വാസത്തോടെ ക്ലാസ്സിൽ കയറി..
ഒരുപാട് അപരിചിത മുഖങ്ങൾ...
എല്ലാരും എന്നെ നോക്കുന്നുണ്ട്..

\"ഹായ്... ന്യൂ അഡ്മിഷൻ അല്ലെ..\' നിറഞ്ഞ ചിരിയോടെ അവൾ വന്നു ചോദിച്ചു..

\"ഞാൻ ഷാനിബ.. ടീച്ചർ പറഞ്ഞിരുന്നു പുതിയൊരാൾ കൂടി വരുന്നുണ്ട് ക്ലാസ്സിലേക്ക് എന്ന് 
ബാ എന്റടുത്തു ഇരിക്കാം..\"

\"ന്താ പേര്.. \"(ഷാനിബ )
\"ആയിഷ സുൽത്താന...\"(ഞാൻ )

\"സുൽത്താന..\" (Shaniba)

\"അയിഷാ ന്ന് വിളിച്ച മതി.. എനിക്കും അതാണിഷ്ടം..\"

\"ഓക്കേ ആയിശു..\"

ഒരുപാട് സംസാരിക്കുന്ന പ്രകൃതം.. എന്തോ മനസ്സിനെ വല്ലാതെ ആകർഷിച്ചു...

പിന്നീട് എന്റെ എല്ലാ കാര്യത്തിനും കൂടെ അവളായി.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.. ഷാനിബ എന്ന എന്റെ ഷാനി...

....

\"എന്റെ ഷാനീ നീയൊന്ന് വേഗം നടക്ക്‌ ബെൽ അടിച്ചു..
മാത്‍സ് ആണ് പീരിയഡ്..
അയാളെ സ്വഭാവം എന്നേക്കാൾ അറിയുന്ന നീ തന്നെ ഇങ്ങനെ ആടിയാടി നടക്കല്ലേ...\"

\"ആയിശു നീ ഒരു പഠിപ്പി ആയോണ്ടാ നിനക്ക് ടെൻഷൻ, ഞാൻ ആവറേജ് സ്റ്റുഡന്റ് ആ അപ്പൊ നിന്റത്രേ ടെൻഷനും പേടിയും എനിക്ക് ഉണ്ടാവോ.. ഹഹഹ\"

മ\"തി നിന്റെ കിണി... വേം വാടീ..\"
വരാന്തയിലൂടെ ഞാൻ മാക്സിമം സ്പീഡിൽ നടന്നു...

ഠപ്പേ..
മുമ്പിലൂടെ ഓടി വന്ന ഒരുത്തൻ എന്നെ ഇടിച്ചിട്ടു
വരാന്തയിൽ നിന്നും താഴെ വീണു..

\"ഓഹ് സോറി ഐഎം റിയലി സോറി.. ശെ..\"

ആ നീല കണ്ണുകൾ 

\"മാഹിനെ.. ദേ ഓളെ നെറ്റി പൊട്ടിയിട്ടുണ്ട്..
ചോര വരുന്നെടാ..\"

ഞാൻ തൊട്ട് നോക്കി ചോര കൈയിലൊക്കെ പരന്നു..
ദേ ബോധം പോയി..

\"ആയിശു.. ആയിശു..\"

മുഖത്തു വെള്ളം തെറിപ്പിച്ചു ഷാനി വിളിക്കുന്ന സ്വരം കേട്ടാണ് ഞാൻ ബോധമുണരുന്നത്...
തലയിലൊരു മരവിപ്പ് പോലെ..
ടീച്ചർ മുറിവ് വെച്ച് കെട്ടുന്നുണ്ട്..

കരഞ്ഞു ചുമന്ന കണ്ണോടെ ഷാനി എന്റെ കൈയിൽ പിടിച്ചു ഇരിക്കുന്നു..

ഓളെ മുഖം കണ്ടപ്പോ ചിരി വന്നു..
\"ന്താടി ഞാൻ ചത്തെന്നു വിചാരിച്ച നീ..\" ഒരു കള്ളച്ചിരിയോടെ ഓളോട് ചോയ്ച്ചു..

\"നീ പോടി കുൽത്താന..
മൂക്കും കുത്തി വീണിട്ട് ബോധോം പോയിട്ട് മനുഷ്യരെ പേടിപ്പിക്കാൻ.. ഇത്ര കുറച്ചു ചോര കണ്ടിട്ടാണോ നീ ബോധം കെട്ട് വീണേ.. അയ്യേ നാണക്കേട്..\"

ഓളെ ചമ്മൽ മറക്കാൻ ഓൾ നമ്മളെ കളിയാക്കിയതാണെങ്കിലും..
ഞാനൊന്ന് ഇളിഞ്ഞു കൊടുത്തു..

\"വലിയ മുറിവൊന്നുല്ല.. കുട്ടിക്ക് പ്രയാസം എന്തെങ്കിലും തോന്നുണ്ടെങ്കിൽ പേരെന്റ്സിനെ വിളിക്കാം.. ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ പോവാം.. \" ടീച്ചർ പറഞ്ഞു

\"എനിക്ക് തലേൽ ഒരു മരവിപ്പ് പോലെ തോന്നുന്നുണ്ട്.. ടീച്ചർ വേറെ ഒന്നുല്ല\"

\"അപ്പോൾ ഇവിടെ കിടക്ക്..
ക്ലാസ്സ്‌ ടീച്ചറോട് പറഞ്ഞു വീട്ടിലേക്ക് വിളിപ്പിക്കാം..\"

\"അങ്ങനെ മാത്‍സ് പീരിയഡ് പോയി കിട്ടി.. \" ടീച്ചർ പോയ വഴിയേ നോക്കി ഷാനി പറഞ്ഞു..

\"ഹൊ ഓളുടെ ഒരു സന്തോഷം.. ന്റെ തലേ പൊട്ടിയാലും വേണ്ടില്ല.. നിനക്ക് സന്തോഷണല്ലോ.. \"

കള്ള പരിഭവത്തിൽ മൂക്കും വലിച്ചു ഞാൻ മുഖം തിരിച്ചു..

\"എസ്ക്യൂസ്‌ മീ... \" പതിഞ്ഞ സ്വരം \"അകത്തേക്ക് വരട്ടെ \"

\"നീ അല്ലെ ഓളെ തള്ളിയിട്ട് സഹായിക്ക പോലും ചെയ്യാതെ ഓടിയത് ദുഷ്ട്ടാ..\" ഷാനി ദേഷ്യത്തിൽ ചോദിച്ചു

\"എന്റെ പെങ്ങളെ.. നിന്നെ സഹായിക്കണം എന്നുണ്ടായിരുന്നു.. പ്രിൻസി വരുന്നോണ്ടാ ഓടിയത്..
പ്ലസ്ടു ക്കാർക്ക് ഈ സെക്ഷനിൽ വരാൻ അലോഡ് ഇല്ലാന്ന് അറിയില്ലേ..
മേടം കണ്ടാ പിന്നെ ചോദിക്കണ്ട ഒന്നും അതോണ്ടാ റിയലി സോറി.. \"

ഓൻ ഷാനിനോട് താഴ്മയോടെ പറഞ്ഞപ്പോ
ഓളൊന്ന് അയ്ഞ്ഞു കൊടുത്തു..

ഓ ശെരി..( ഷാനിബ )
\"ഹേയ്... ഐആം റിയലി സോറി..\"
ഓൻ എന്നോടായി പറയുമ്പോ അത് എന്റെ കണ്ണുടക്കി നിന്നത് ഓന്റെ നീല കണ്ണിലാണ്... എന്തോ വല്ലാതെ മനസ്സിനെ ആകർഷിക്കുമ്പോലെ...

\"ഹേയ്.. \" ഓൻ വീണ്ടും വിളിച്ചു..
\"സത്യായിട്ടും മനഃപൂർവം അല്ലാ.. ഓടി വന്നപ്പോ കണ്ടില്ലാ\"

\"ഓ ഇത്രേം വല്യ കണ്ണുണ്ടായിട്ട് കണ്ടില്ലന്നു പറയുന്നത് വിശ്വസിക്കാൻ പാടാണ്... \" ഷാനി ഒന്ന് ആക്കി പറഞ്ഞു..

\"എന്ത് പ്രായശ്ചിതം വേണെങ്കിലും ചെയ്യാം.. ടീച്ചേഴ്സനോട് പറയരുത് പ്ലീസ്.. \" ഓൻ അപേക്ഷ എന്ന പോലെ പറഞ്ഞു..

\"ഉം.. ന്താ നിങ്ങളെ പേര്.. \" ഷാനി കുറച്ചു ഗൗരവത്തിൽ ചോയ്ച്ചു..

\"ഞാൻ മാഹിൻ... ഇത് അനസ്...
പ്ലസ്ടു ബയോളിജി സയൻസ് , എന്ത് കാര്യത്തിനും ഞങ്ങളെ വിളിക്കാം.. ഓക്കേ.. പോട്ടെ.. അപ്പോ ടീച്ചേഴ്സനോട് പറയരുത് അത്രേയുള്ളൂ പ്ലീസ്... \"

\"നിങ്ങളെന്താ ഇവിടെ..\"

പടച്ചോനെ പ്രിൻസി..

ഞങ്ങൾ ഓളെ കാണാൻ.. (Anas)

\"പരിചയമുണ്ടോ നിങ്ങൾ തമ്മിൽ ...\" (പ്രിൻസി )

ഹാ മാഡം.. ഓള് വീണപ്പോ ഇവരാ ഹെല്പ് ചെയ്തേ.. (ഷാനി )

\"പ്ലസ്ടു കാരോട് ഈ സെക്ഷൻ വരാൻ പാടില്ല പറഞ്ഞത് അറിയില്ലേ..\" (പ്രിൻസി )

\"മാഡം ഞങ്ങൾ ദിവാകരൻ മാഷിനെ കാണാൻ വന്നതാ.. മാഗസിന്റെ കാര്യത്തിന്.. \" (മാഹിൻ )

\"ഉം.. ശെരി.. കുട്ടിക്ക് എങ്ങനെ ഉണ്ട് വേദന ഉണ്ടോ.. എന്നോടായ് മാഡം ചോദിച്ചു..\"

\"ചെറുതായിട്ട് ഉണ്ട് മാഡം \".. (ഞാൻ )

അപ്പോഴും ആ നീല കണ്ണുകൾ എന്നെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു..

\"നിങ്ങൾ എന്തിനാ ഇവിടെ നിൽക്കുന്നെ..\" Go to your classess..

\"ക്ലാസ്സ്‌ ടീച്ചർ വീട്ടിൽ അറിയിച്ചിട്ടുണ്ട് അവർ വരും വരെ ഇവിടെ തന്നെ ഇരിക്കൂ \"

അത്രയും പറഞ്ഞു പ്രിൻസി പോയി..

അല്പസമയം കഴിഞ്ഞ് ആധി പിടിച്ചു കേറി വരുന്ന ഉപ്പയയെ ആണ് കണ്ടത്

ന്താ എന്താ പറ്റ്യേ.. എന്ന് ഉപ്പ ചോയ്ക്കുമ്പോ ഉപ്പയുടെ ടെൻഷനും വെപ്രാളവും മകളോടുള്ള സ്നേഹവും മുഖത്തു നിഴലിച്ചു നിന്നു..

ഒന്നുല്ലാ ഉപ്പാ.. ഞാനൊന്ന് വരാന്തെന്ന് വീണു.. നെറ്റി ഒന്ന് പൊട്ടി ചെറ്യേ മുറിവ് അത്രേയുള്ളൂ.. ഇങ്ങള് ഇങ്ങനെ ടെൻഷൻ ആവാതെ...

\"ഉമ്മ വിളിച്ചു തലേ പൊട്ടീന്നൊ സ്കൂൾന്ന് അങ്ങോട്ട് പോവാൻ പറഞ്ഞിന്ന് ഒക്കെ കേട്ടപ്പോ ആകെ പേടിച്ചു പോയി ഞാൻ...\"

\"ഇത് ചെറ്യേ മുറിവേ ഉള്ളൂ പോണ വഴിക്ക് ഹോസ്പിറ്റൽ ഒന്നു കാണിച്ച പോവാ ആയിശു \"

\"ഹാ.. പിന്നെ ഉപ്പ ഞാൻ പറയാറില്ലേ ന്റെ ചങ്ങായി പെണ്ണ്.. ഇതാണ് ഷാനി \"

\"ആഹാ മോളാ.. നിന്നെ കുറിച്ച് പറയാനേ ഓൾക് നേരെ ഉള്ളൂ.. ഹഹ..
അപ്പോൾ നമ്മക് പോവാ.. പോട്ടെ മോളെ.. എടക്ക് വീട്ടിലൊക്കെ വാ..\"

സ്കൂളിന്ന് ഇറങ്ങി ഉപ്പാന്റെ ഓട്ടോയിൽ കയറുമ്പോ ദൂരത്തു നിന്ന് മാഹിൻ നോക്കുന്നത് കണ്ടിരുന്നു...
ആ നോട്ടത്തിൽ എന്തോ..... പോലെ..

(തുടരും )

സഖീ part3

സഖീ part3

4.3
1744

പാർട്ട് 3നാളുകൾ പലതും കടന്നു പോയി..പലയിടങ്ങളിലും തന്നെ നോക്കുന്ന ആ നീല കണ്ണുകൾ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ നടന്നു...ഓണാഘോഷ പരിപാടി ദിനംഓരോ ക്ലാസ്സിലെയും പൂക്കളത്തിന്റെ ഭംഗി നോക്കി നടക്കുന്നതിനിടയിൽ ഒരു വിളി.\"ആയിഷ സുൽത്താന.. \"ഒരു കള്ള ചിരിയോടെ മാഹിനും അനസും നില്കുന്നു...ഉം ന്തേ എന്ന ഭാവത്തിൽ ഞാനും ഷാനിയും അവരെ നോക്കി\"ഒരുവാക്കു പോലുംപറയാതെ നീ,ഇത്ര നാള്‍പ്രണയാര്‍ദ്രമായെന്നെനോക്കിയില്ലേ?ഒരു നോക്കു കൊണ്ടെന്റെകരളിന്റെ ഉള്ളിലെകനവുകള്‍ നീ,കവര്‍ന്നോടിയില്ലേ?എന്തിനെന്നില്ലാതെ എൻആത്മാവിൽ നിറമാലചാർത്തുന്നു നിൻ നീല മിഴികൾ..എന്നുള്ളിലെന്നും വിടരുന്ന സ്