Aksharathalukal

ഭാഗം 7

എല്ലാവർക്കും മുൻപിൽ ചിരിച്ചു കളിച്ചു നടന്നെങ്കിലും അവൾക്കുള്ളിൽ ഒരു അന്ഗ്നി പർവതം എരിയുകയായിരുന്നു. പതിവ് പോലെ തിങ്കളാഴ്ച വെളുപ്പിനെ തന്നെ ബാഗും എടുത്ത് തിരുവനന്തപുരത്തേക്കു പോകാൻ ഇറങ്ങി  അതും മൗനമായി എല്ലാവരോടും യാത്ര പറഞ്ഞ്. ശരണ്യ ഒഴിച്ച് ബാക്കി എല്ലാവരും തങ്ങളെ പിരിഞ്ഞു വീണ്ടും പോകുന്നതിനാണ് ഈ സങ്കടം എന്ന് തെറ്റിദ്ധരിച്ചിരുന്നു.
ട്രെയിൻ കയറിയ അവൾക്കു ചുറ്റും വല്ലാത്തൊരു മൂകതയായിരുന്നു ഇനി എന്ത് എന്ന സമസ്യയുമായി അവൾ ഇരുന്നു. അവളുടെ ചിന്തകൾ പിരിമുറുകും മുൻപേ തൊട്ടടുത്തു അരവിന്ദ് സ്ഥാനം ഉറപ്പിച്ചിരുന്നു. അവന്റെ മുഖത്ത് നോക്കാൻ പോലും അവൾക്കായില്ല. കാരണം തന്റെ പ്രണയം കാരണം  രണ്ടു കുടുംബത്തിന്റെ മനസമാധാനം  അണയാൻ പോകുന്നു . ഒരു പക്ഷെ താൻ എന്ത് പിഴച്ചു? താനും അരവിന്ദും പ്രണയത്തിലായത് അത്ര തെറ്റല്ലല്ലോ \" അവൾ സ്വയം ചിന്തിച്ചു. അരവിന്ദിന് മുഖം കൊടുക്കാതെ അവൾ ഉറക്കം നടിച്ചിരുന്നു. അവനും ആകെ അസ്വസ്ഥനായിരുന്നു. പിന്നെ എപ്പോഴോ അവൻ നിദ്രയിലേക്ക് മയങ്ങി വീണു. പലതും ചിന്തിച്ചിരുന്നു ശിവദയും ഒന്ന് മയങ്ങി. സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്നാണ് ശിവദയുടെ ഫോൺ റിങ് ചെയ്തത് അവൾ ഞെട്ടി കണ്ണ് തുറന്നു നോക്കി. ഡോക്ടർ നന്ദിനി വർമ്മ എന്ന് ഡിസ്‌പ്ലേയിൽ കണ്ടതോടെ അവൾ ഫോൺ ചാടി എടുത്തു.
\" ഹലോ ഡോക്ടർ പറയു \"
\" ശിവദ അരവിന്ദിന്റെ ടെസ്റ്സ് റിസൾട്ട്‌ കിട്ടി എല്ലാം ഓക്കേ ആണ് നമുക്ക് അധികം ലേറ്റ് ആകണ്ടു തന്നെ സര്ജറിക്കുള്ള ഏർപ്പാടുകൾ ചെയ്യാം \" ഡോക്ടർ പറഞ്ഞു.
\" താങ്ക്യൂ ഡോക്ടർ താങ്ക് യൂ സൊ മച് \".
അവൾക്കു സന്തോഷം അടക്കാനായില്ല. അവൾ അരവിന്ദിനെ തട്ടി വിളിച്ചു.
\" അരവിന്ദ് എഴുന്നേൽക്കു\"
അവൻ കണ്ണ് തുറന്നു അവളെ നോക്കി.
\" ഡോക്ടർ നന്ദിനി വിളിച്ചിരുന്നു അരവിന്ദിന്റെ ടെസ്റ്റ്‌ ഒകെ ഒക്കെയാ സർജറി ഉടൻ നടത്താമെന്നു \"
അവൻ അച്ഛര്യത്തോടെ അവളെ നോക്കി. എന്നിട്ട് നിഷേധ ഭാവത്തിൽ ഇരുന്നു.
\" എന്താ അരവിന്ദ് ഇങ്ങനെ? \" അവൾ ചോദിച്ചു. അൽപ നേരം അവൻ ആലോചിച്ചിരുന്നിട് അവൾക്കു നേരെ തിരിഞ്ഞു ഫോണേൽ ഒരു മെസ്സേജ് ടൈപ്പ് ചയ്തു. അത് അവളെ കാണിച്ചു.
\" എന്റെ ശിവ നീ പറയുന്നത് പോലെ അത്ര ഈസി ആയ കാര്യമല്ല ഇത് നല്ല ചെലവുണ്ട് അത്രേം മുടക്കാനൊന്നും എന്റെ കൈയിൽ ഇല്ല ഉള്ളത് മുഴുവൻ അഞ്ജലീടെ കല്യാണത്തിന് വേണം അതുകൊണ്ട് നീ ആ കേസ് വിട് \"
മെസ്സേജ് വായിച്ച ശിവദയുടെ മുഖം ചുവന്നു അവൾ അവനോട് പറഞ്ഞു.
\" അതിനു ക്യാഷ് മുടക്കാൻ അരവിന്ദിനോട് ആര് പറഞ്ഞു ക്യാഷ് ഞാൻ മുടക്കിക്കോളാം അരവിന്ദ് ഒന്ന് സഹകരിച്ചാൽ മാത്രം മതി  \"
നീയോ? എന്ന് അവൻ അവളെ ചൂണ്ടി ചോദിച്ചു.
\" അതെ ഞാൻ തന്നെ. ക്യാഷ് റെഡിയാണ് \"
\"എവിടുന്നു \" അവൻ ആംഗ്യത്തിൽ ചോദിച്ചു.
\" നമ്മടെ സരള ചേച്ചിയുടെ ഭർത്താവ് പലിശക്ക് പണം കൊടുക്കുണ്ട് പുള്ളിയോട് ഞാൻ വാങ്ങി പിന്നെ ഒരു ലോൺ അപ്ലൈ ചെയ്തിട്ടുണ്ട് അത് ഓകെ ആകുമ്പോൾ തിരിച്ചു കൊടുക്കാം \"
അവൾ പറഞ്ഞു നിർത്തിയപ്പോൾ അരവിന്ദ് ആകെ അസ്വസ്ഥനായിരുന്നു.
അത് മനസിലാക്കിയ അവൾ അവനോട് ചേർന്നിരുന്നു ആ കൈകൾ എടുത്ത് തന്റെ കൈയിൽ വെച്ചു കൊണ്ട് പറഞ്ഞു.
\" അരവിന്ദ് എനിക്കൊരു വാക്ക് തരണം \"
എന്ത് എന്ന ഭാവത്തിൽ അവൻ അവളെ നോക്കി.
\" എന്ത് വന്നാലും അരവിന്ദ് ഈ സര്ജറിയിൽ നിന്നു പിന്മാറില്ലെന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്യു \"
ഇത് കേട്ടു എന്ത് ചെയ്യണമെന്നറിയാതെ അവൻ കുഴഞ്ഞു.
\"ചെയ്യു അരവിന്ദ്  എന്നോട് ഇയാള് കാണിക്കുന്ന സ്നേഹം സത്യമാണേൽ എന്റെ തലയിൽ തൊട്ടു സത്യം ചെയ്യ് \" അവൾ വാശി പിടിക്കാൻ തുടങ്ങി.
അവൻ മനസില്ല മനസോടെ അവളുടെ ശിരസ്സിൽ തൊട്ടു സത്യം ചെയ്തു.
അവൾ ഒന്ന് നെടുവീർപ്പിട്ടു. അവൾ മനസ്സിൽ ഇങ്ങനെ പറഞ്ഞു
\" തന്നെ പിരിഞ്ഞാലും അരവിന്ദിന് അവനു അന്യമായിരുന്ന സംസാര ശേഷി തിരിച്ചു കിട്ടണം അത് തനിക്കു അവനു കൊടുക്കാവുന്ന ഏറ്റവും വലിയ സ്നേഹ സമ്മാനമാണ് \". അവളുടെ കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണ് നീര് പൊടിഞ്ഞു അത് അവൻ കാണാതെ അവൾ ഒളിപ്പിച്ചു.
********
അന്ന് ഓഫീസ് വിട്ടു അവൾ നേരെ പോയത് ഹോസ്പിറ്റലിലേക്കരുന്നു അരവിന്ദ്  കൂടെ വരാമെന്നു പറഞ്ഞിട്ടും അവൾ വിസമ്മതിച്ചു.
ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു സംസാരിച്ചു. റെസ്റ്റുകൾക്കുള്ള പേയ്‌മെന്റ് ഉം ചെയ്തു. സര്ജറിക്കുള്ള ഡേറ്റഉം ഏകദേശം പറഞ്ഞുറപ്പിച്ച വീട്ടിലേക്കു വരും വഴി അരവിന്ദ് കാത്തു നില്പുണ്ടായിരുന്നു.
തന്നെ കൂടാതെ ഒറ്റക് പോയതെന്തിനെന്നു അവൻ തന്റെ ഭാഷയിൽ ചോദിച്ചു.
\" ഒന്നുമില്ല അരവിന്ദ്.. അരവിന്ദ് വരേണ്ട കാര്യം ഇല്ലായിരുന്നു അതാ \"
അവൻ ശെരിയെന്ന മട്ടിൽ തലയാട്ടി.
അവനോട് യാത്ര പറഞ്ഞു അവൾ വീട്ടിൽ എത്തുമ്പോൾ പ്രവീണ കാത്തു നില്പുണ്ടായിരുന്നു.
.\" ആഹാ നീ എത്തിയോ?  ലേറ്റ് ആയപ്പോ ഞാൻ പേടിച്ചു എല്ലാം ഓക്കേ ആയില്ലേ? \"
\" ആയി ചേച്ചി  ഉടൻ സർജറി കാണും \" ഇത്രയും പറഞ്ഞവൾ കയറി പോയി.
********
പിനീടുള്ള ദിവസങ്ങളിൽ പേരിനു വേണ്ടി മാത്രമേ ശിവദ അരവിന്ദുമായി ഇടപെഴുകിയൊള്ളു.  അവനെ അത് വല്ലാണ്ട് മുറിവേൽപ്പിച്ചിരുന്നു. മറു വശത്തു അവൾ സ്വയം മുറിവേറ്റുവാങ്ങുകയായിരുന്നു. അങ്ങനൊരു വെള്ളിയാഴ്ച   ഓഫീസിൽ എത്തിയ അവൾക്കു അരവിന്ദ് മെസ്സേജ് ഇട്ടു.
\" ശിവ ഞാൻ നാളെ ലീവ് ആണ് അമ്മക്ക് എന്നെ അത്യാവശ്യമായി കാണാമെന്നു പറഞ്ഞു തിങ്കളാഴ്ച ഹോളിഡേ അല്ലെ നീയും വരുന്നെങ്കിൽ ഇന്ന് എവെനിംഗിൽ  വാ ഒന്നിച്ചു പോകാം \"
മെസ്സേജ് വായിച്ചു ശിവദ റിപ്ലൈ ചെയ്തു
\" ഇല്ല അരവിന്ദ് ഞാൻ നാളെ വൈകിട്ട് പൊയ്ക്കോളാം \"
അന്ന് വൈകിട്ടുള്ള ട്രെയിനിൽ അരവിന്ദ് നാട്ടിലേക്കു മടങ്ങി.
*******
ശനിയാഴ്ച രാത്രിയിൽ വീട്ടിൽ എത്തുമ്പോൾ എല്ലാവരുടെയും മുഖം മ്ലാനമായിരിക്കുന്നത് ശിവദ ശ്രദ്ധിച്ചു. അമ്മയാണേൽ പഴേ പോലെ സ്നേഹം കാട്ടി വരുന്നുമില്ല. ട്രെയിൻ ഇറങ്ങി അച്ഛന്റെ ഒപ്പം പോന്നപ്പോൾ മുതൽ അച്ഛനെയും അവൾ ശ്രദ്ധിച്ചിരുന്നു തന്നോടെന്തോ പിണക്കം ഉള്ളത് പോലെ.
\" എല്ലാവർക്കും ഇതെന്ത് പറ്റി? \" അവൾ അമ്മയോട് ചോദിച്ചു.
\" ഇനി എന്തോന്ന് പറ്റാൻ? \" ദേഷ്യത്തോടെ അമ്മ പറഞ്ഞു. അപ്രതീക്ഷിതമായുള്ള അമ്മയുടെ മറുപടി കേട്ടു ശിവദ ആലില പോലെ വിറച്ചു.
\" എന്താ അമ്മേ എന്താ പ്രശ്നം? \"
അവൾ ചോദിച്ചു. അമ്മ ദേഷ്യത്തോടെ അവളെ ഒന്ന് നോക്കി.
\" നീ കാരണം കേശവൻമാമയുടെ കുടുംബം തകരുവല്ലോടി \"
ശിവദ പകച്ചു പോയി.
\" എന്താ അമ്മ ഈ പറയുന്നേ ഞാൻ എന്ത് ചെയ്തു? \"
\" നീയും ആ അരവിന്ദും തമ്മിൽ ഇഷ്ടത്തിലല്ലേ  അതല്ലേ അവൻ വര്ഷയെ വേണ്ടന്ന് പറയുന്നേ  ആ പയ്യൻ പറഞ്ഞത്രേ നിന്നെ മതീന്ന് അത് കാരണം കേശവേട്ടന്റെ വീട്ടിൽ ആകെ പ്രശ്നമാ നീ എല്ലാരേം കൊലക്കു കൊടുക്കുമോ? \"
അമ്മയുടെ വാക്കുകൾ അവളുടെ നെഞ്ചിൽ തുളഞ്ഞു കയറി.ഊറി  വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൾ പറഞ്ഞു.
\" ഞങൾ ഇഷ്ടത്തിലാണുള്ളത് സത്യമാ\" അവൾ പറഞ്ഞു തീർന്നതും അമ്മയുടെ കൈ അവളുടെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു.
\" ശബ്‌ദിക്കരുത് നീ \" അമ്മ കലി തുള്ളി. അവൾ കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി. അച്ഛനും ശരണ്യയും വിഷ്ണുവും നിസഹായരായി നോക്കി നിന്നു.
അവൾ മുറി അടച്ചു കരയാൻ തുടങ്ങി. അപ്പോഴാണ് ഫോണിൽ അരവിന്ദിന്റെ മെസ്സേജ്.
\" താൻ എത്തിയോ? \"
അവൾ മറുപടി അയച്ചു.
\" അരവിന്ദ് നമ്മുടെ ബന്ധം വീട്ടിൽ അറിഞ്ഞു. അമ്മ എന്നെ തല്ലുക വരെ ചെയ്തു എന്ത് ചെയ്യും നമ്മൾ? \"
കുറച്ചു നേരം കഴിഞ്ഞു അവൻ റിപ്ലൈ അയച്ചു.
\" ഇവിടെയും പ്രശ്നമാണ് അപ്പോഴാണ് ഞാൻ നമ്മുടെ കാര്യം എടുത്തിട്ടതു. വര്ഷായെ ഞൻ കെട്ടിയാൽ മാത്രമേ അഞ്ജലിയുടെയും വരുണിന്റേയും കല്യാണം നടക്കുള്ളൂന്നു അവർ വാശിയിലാ. അഞ്ജലി പിന്മാറൻ തയാറല്ല അവൾ എന്നെ നിരന്തരം കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എനിക്കും എന്ത് ചെയ്യണം എന്നറിയില്ല\".
അവന്റെ മറുപടി വായിച്ചു അവൾ ഫോൺ ബെഡിലേക്കെറിഞ്ഞു മുഖം പൊത്തി കരഞ്ഞു. ഇങ്ങനൊരു മറുപടി ആയിരുന്നില്ല അവൾ പ്രതീക്ഷിച്ചത്. എന്ത് വന്നാലും നിന്നെ കൈ വിടില്ല എന്ന് അവൻ പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ തനിക്കും മുന്നോട്ട് സഞ്ചരിക്കാൻ ഊർജ്ജം പകർന്നേനെ.
*************
പിറ്റേന്ന് നേരം വെളുത്തപ്പോൾ മുൻപിൽ കണ്ടത് കേശവൻമാമയുടെ മുഖമായിരുന്നു. അവൾ അദ്ദേഹത്തിന്റെ അടുത്തെത്തി.
\" ആ ശിവ നിന്നെ കാണാനാ മാമൻ വന്നത്? \"
\" എന്താ മാമ? \" അവൾ ചോദിച്ചു.
\" മോളെ നീ അരവിന്ദിനെ മറക്കണം. വർഷ ആകെ വട്ടു പിടിച്ച അവസ്ഥയാ അവൾക്കവനെ മതി. വരുണിനു അഞ്ജലിയേം. അതിനു മോളു തടസ്സമാകരുത്. ആ പിള്ളേരെ കരയിക്കരുത് \"
തെല്ലു നേരം ആലോചിച്ചു നിന്നിട്ടു അവൾ ചോദിച്ചു.
\" അതിനു ഞാൻ എന്ത് വേണം മാമ? \"
\" മോളു അരവിന്ദിനെ പറഞ്ഞ് മനസിലാക്കാനം വര്ഷയെ കെട്ടാൻ\"
കേശവൻമാമ പറഞ്ഞു.
എന്തോ മനസ്സിൽ ആലോചിച്ചു ഉറപ്പിച്ച പോലെ അവൾ പറഞ്ഞു.
\" മാമൻ ധൈര്യമായിരിക്കു വര്ഷയെ അരവിന്ദ് തന്നെ കെട്ടും \".
അത്രയും പറഞ്ഞു അവൾ അവിടെ നിന്നും കയറി പോയി നെഞ്ചിൽ എരിയുന്ന കനൽ ആളി കത്തിച്ചു കൊണ്ട്.
   ( തുടരും )



അവസാന ഭാഗം

അവസാന ഭാഗം

5
1515

അരവിന്ദിന്റെ മെസ്സേജുകൾ തുരുതുരാ വന്നിട്ടും അവൾ മറുപടി കൊടുത്തില്ല. അവസാനം എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ റിപ്ലൈ അയച്ചു. \" അരവിന്ദ് നമുക്ക് പിരിയാം നമ്മൾ കാരണം മറ്റുള്ളവർ കരയാൻ ഇട കൊടുക്കണ്ട നമ്മൾ കുറച്ചു കരഞ്ഞാലും മറ്റുള്ളവർ സന്തോഷിക്കട്ടെ \" റിപ്ലൈ വായിച്ച അരവിന്ദിന് എന്ത് പറയണം എന്നറിയില്ലായിരുന്നു അത്രക്കുണ്ടായിരുന്നു വീട്ടുകാരുടെ സമ്മർദ്ദവും അഞ്ജലിയുടെ ഭീഷണിയും. അരവിന്ദിന്റെ അമ്മയാണെങ്കിൽ നിസ്സഹായ അവസ്ഥയിലും. അവർ ഇടക് അഞ്ജലിയോട് പറയുന്നുണ്ടായിരുന്നു. \" നിങ്ങൾ അനിയത്തിമാർക്കു വേണ്ടിയാ എന്റെ കൊച്ചു ജീവിച്ചത് തന്നെ നിങ്ങളെ ഉയർ