Aksharathalukal

ഭാഗം 6

\" ദീപുവേട്ടനെന്താ ഈ പറഞ്ഞു വരുന്നത് ദീപുവേട്ടനെ എനിക്ക് ഇഷ്ടമാണെന്നോ? \" അവൾ ഉച്ചത്തിൽ ദേഷ്യത്തോടെ ചോദിച്ചു.
\" മാളു പതുക്കെ \" ദീപു അവളുടെ വാ പൊത്താൻ നോക്കി.. അവൾ അവന്റെ കൈ തട്ടി മാറ്റി. ദേഷ്യം കൊണ്ട് ആ ചുണ്ടുകൾ വിറക്കുന്നതായി അവനു തോന്നി.അവൾ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കികൊണ്ട് ചോദിച്ചു.
\" എപ്പോഴെങ്കിലും ഞാൻ അങ്ങനെ ദീപു വേട്ടനോട് പെരുമാറിയിട്ടുണ്ടോ? കുറച്ചധികം ഫ്രീഡം എടുത്തതും സ്നേഹം കാണിച്ചതുമൊക്കെ എന്റെ സ്വന്തം ഏട്ടനെ പോലെ കണ്ടതുകൊണ്ടാ അല്ലാണ്ട്... ഛേ \" അവൾ വെറുപ്പോടെ തല വെട്ടിച്ചു.അവളിൽ നിന്നു അങ്ങനൊരു മറുപടി പ്രതീക്ഷിക്കാത്തതുകൊണ്ടാകാം ദീപു ഒരു ജീവച്ഛവം പോലെ നിന്നു.
\" ദീപുവേട്ട ഞാൻ ഇങ്ങോട്ട് വന്നത് തന്നെ എന്റെ ലൈഫിലെ ഒരു പ്രധാനകാര്യം ദീപുവേട്ടനോട് പറയാനാരുന്നു.. ദീപുവേട്ടന്റെ സപ്പോർട്ടിനു വേണ്ടിയായിരുന്നു എന്നാൽ ഏട്ടന്റെ മനസ്സിൽ ഞാൻ ഇങ്ങനൊക്കെയായിരുന്നു എന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല ഞാൻ കാരണമാണല്ലേ ആ പാവം അച്ചുവേട്ടത്തിയെ ഏട്ടൻ കൊല്ലാകൊല ചെയ്യുന്നേ? \"
ഇത് കേട്ട് ദീപു ഒരക്ഷരം ഉരിയാടാതെ അ നിൽപ്പു അങ്ങനെ തുടർന്നു. മാളു അടക്കാൻ പറ്റാത്ത ദേഷ്യത്തോടെ തന്നെ അവന്റെ മുൻപിൽ നിന്നു.
\" അതെ ദീപുവേട്ടാ എനിക്കൊരാളെ ഇഷ്ടാണ്.. എന്റെ സ്കൂൾമേറ്റാരുന്നു പേര് ആൽബിൻ അലക്സ്‌.. ഇന്റർകാസറ്റ് ആയതു കൊണ്ട് അച്ഛൻ സമ്മതിക്കാൻ ഇത്തിരി പാടാ.. അതിനു ദീപുവേട്ടന്റെ സപ്പോർട്ട് ചോദിച്ച ഞാൻ ഇങ്ങോട്ട് വന്നേ.. ഇനി അത് വേണ്ട.. ഇനി നമ്മൾ തമ്മിൽ ഇങ്ങനൊരു കൂടി കാഴ്ചയോ സംസാരമോ ഇല്ല.. ഞാൻ പോകുന്നു \"
ഇത്രയും പറഞ്ഞു മാളു മുറിവിട്ടിറങ്ങി.. ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്ന അവസ്ഥയിൽ ദീപു ബെഡിലേക്ക് ഇരുന്നു. കെട്ടി പൊക്കിയ മനക്കോട്ട ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണത് അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.


***********
കേട്ടതൊന്നും സഹിക്കാൻ പറ്റാത്തത് കൊണ്ട് മാളു വേഗം തന്നെ ദീപാലയം വിട്ടു പോയിരുന്നു.. ഒരു ദിവസം തങ്ങാൻ വന്ന പെണ്ണ് പെട്ടന്നെന്തേ പോയതെന്നുള്ള സംശയം വാസുദേവനും സുമക്കുമുണ്ടായിരുന്നെങ്കിലും അതിനു ദീപു കുറ്റക്കാരൻ ആണെന്ന് അവർക്ക് മനസിലായതുമില്ല.
സന്ധ്യ മയങ്ങിയപ്പോഴേക്കും അച്ചുവും ദീപ്തിയും അമ്പലത്തിൽ നിന്നു തിരിച്ചെത്തി.
അച്ചുവിന് നാട്ടിൽ പോകണം എന്ന ആവശ്യം അവൾ ഉച്ചക്ക് തന്നെ വാസുദേവനോടും സുമയോടും പറഞ്ഞിരുന്നു. കുറച്ചു നാളത്തേക്ക് ദീപുവിന്റെ അരികിൽ നിന്നു മാറി നിൽക്കണം അതായിരുന്നു അവളുടെ ആവശ്യം..
തിരിച്ചെത്തിയ അച്ചു അച്ഛന്റെയും അമ്മയുടെയും തീരുമാനം അറിയാൻ വെമ്പൽ കൊണ്ടു.അവൾക്കു താങ്ങളുടെ തീരുമാനം അറിയാൻ ആകാംഷയുണ്ടെന്നു വാസുദേവനും സുമക്കും മനസിലായി.
\" മോളെ അച്ചു.. നിന്റെ മനസിന്‌ സന്തോഷം കിട്ടുമെങ്കിൽ മോളു കുറച്ചു ദിവസം വീട്ടിൽ പോയി നിന്നോ.. നാളെ തന്നെ പൊയ്ക്കോ.. അവനോട് കൊണ്ട് ചെന്നു വിടാൻ പറയാം.. അത്രെയെങ്കിലും അവൻ ചെയ്യട്ടെ \" വാസുദേവന്റെ വാക്കുകൾ കേട്ട് അച്ചു ഒരു പുഞ്ചിരി മുഖത്ത് വരുത്തി.
\" എന്നു വെച്ചു ഒത്തിരി ദിവസമൊന്നും നിൽക്കണ്ടാട്ടോ വേഗം ഇങ്ങു വരണം \" സുമ അവളെ ചേർത്തു നിർത്തികൊണ്ട് പറഞ്ഞു.
ഇത് കേട്ട് അച്ചു പുഞ്ചിരിയോടെ തലയാട്ടി എന്നിട്ട് അകത്തേക്ക് പോയി.സ്റ്റൈർകേസിലെ സ്റ്റെപ്പുകൾ കയറുന്നയിടക്ക് അവൾ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.
\" അമ്മേ മാളവിക വന്നിട്ട് എവിടെ? \"
\" ഓ ഒന്നും പറയണ്ട മോളെ.. അവൾ വന്നു ദീപുവിനോടെന്തോ സംസാരിച്ചു.. പെട്ടെന്ന് തിരിച്ചും പോയി.. ഇന്ന് ഇവിടെ നില്കാൻ വന്നവളാ എന്ത് പറ്റിയെന്നു അറിയില്ല ഒറ്റ പോക്കാരുന്നു \" സുമ പറഞ്ഞു.
അച്ചു സംശയത്തോടെ ഇത്തിരി നേരം നിന്നിട്ട് മുകളിലേക്കു നടന്നു കയറി.

**********
അച്ചു മുറിയിലെത്തുമ്പോൾ ദീപു കിടക്കുകയായിരുന്നു. അച്ചുവിനെ കണ്ടതും അവൻ എഴുന്നേറ്റു. അവൾ അവന്റെ അരികിലെത്തി പറഞ്ഞു.
\" നാളെ കാലത്തു തന്നെ നമുക്ക് പുറപ്പെടാം അച്ഛൻ പോകാൻ സമ്മതിച്ചിട്ടുണ്ട്. \"  ദീപുവിനെക്കൊണ്ട് മറുത്തൊന്നു പറയിക്കാൻ അനുവദിക്കാതെ അവൾ ബാത്‌റൂമിലേക്ക് കയറി പോയി.അവനാകട്ടെ എന്ത് പറയണം എന്നറിയാതെ ഇരുന്നു.
***********
വെളുപ്പിനെ അഞ്ചു മണിക്ക് തന്നെ അച്ചു ഉണർന്നു.പോകാൻ ഉള്ള തയാറെടുപ്പിലായി. എല്ലാം പാക്ക് ചെയ്തതിനു ശേഷം അവൾ ദീപുവിനേം വിളിച്ചുണർത്തി. ബാഗുകളുമായി പുറത്തേക്കു വരുമ്പോൾ അവളെ ഉറ്റു നോക്കി നിൽക്കുന്ന സുമയെയും ദീപ്തിയെയും കണ്ടില്ലെന്നു നടിക്കാൻ അച്ചുവിനായില്ല.സുമ അവളുടെ അരികിലെത്തി നെറുകിൽ തലോടികൊണ്ട് പറഞ്ഞു.
\" ന്റെ കുട്ടി അധികം ദിവസംമൊന്നും വീട്ടിൽ നിൽക്കണ്ടാട്ടോ.. വേഗം പോന്നോളൂ... പിന്നെ മോളു പോയി കഴിഞ്ഞു ദീപുവിനെ ശെരിക്കൊന്നു ഞങ്ങൾ ഉപദേശിക്കുന്നുണ്ട്.. എല്ലം ശെരിയാകും മോളെ \"
ഇത് കേട്ട് അച്ചു ഉള്ളിൽ കിടക്കുന്നതൊക്കെ പുറത്തു വരാതെ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി പുറത്തേക്കിറങ്ങി..പിന്നീട് സിറ്റ് ഔട്ടിൽ ഇരുന്ന വാസുദേവനെ നോക്കി യാത്ര പറഞ്ഞു. അപ്പോഴേക്കും ദീപുവും എത്തിയിരുന്നു. അവൾക്കായി അവൻ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു.. രണ്ടാമതൊന്നു ആലോചിക്കാതെ അവൾ അവൾ അത് സ്വീകരിച്ചു. കൈ വീശി യാത്രപറഞ്ഞു പോകുമ്പോൾ കാറിന്റെ ഫ്രണ്ട് മിറർ വഴി അവൾക്കു കാണാമായിരുന്നു താൻ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ നിൽക്കുന്ന അച്ഛനെയും അമ്മയെയും ദീപ്തിയെയും.ഇനി അവർക്കിടയിലേക്കൊരു മടങ്ങി വരവില്ലല്ലോന്നോർത്തു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

*********
മണിക്കൂറുകൾ ഒന്നിച്ചു യാത്ര ചെയ്തിട്ടും അച്ചു ദീപുവിനെ ഒന്ന് നോക്കുക പോലും ചെയ്തില്ല. ഉച്ചയോടെ അവർ അച്ചുവിന്റ വീട്ടിലെത്തിച്ചേർന്നു. മകളെയും മരുമോനെയും സ്വീകരിക്കാൻ അച്ചുവിന്റെ അമ്മയും, മുത്തശ്ശിയും, കൊച്ചച്ചനും, കുഞ്ഞമ്മയും ഉമ്മറത്ത് തന്നെ കാത്തിരിപ്പുണ്ടായിരുന്നു  അവർക്കരികിൽ ദീപാലയത്തിന് വേണ്ടി സ്വന്തം ജീവിതം ഹോമിച്ച മാധവനും.
കാറിൽ നിന്നിറങ്ങിയതും അച്ചു ഓടി അച്ഛനരികിലെത്തി. ദീപു കാറിനു വെളിലിറങ്ങി എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിൽ നിന്നപ്പോഴേക്കും അച്ചുവിന്റെ അമ്മ അവനരികിലെത്തി.
\" വാ മോനെ മടിച്ചു നില്കാതെ... ഇതൊരു കുഞ്ഞ് വീടാ.. മോന് പറ്റിയതല്ല എന്നാലും വാ \" അവരുടെ സ്നേഹം കണ്ടു ദീപുവിന്റെ മനസ്സിൽ ചെറിയൊരു വേദന തോന്നി.
അപ്പോഴും അച്ചു അച്ഛനരികിൽ ഇരിക്കുകയായിരുന്നു. ദീപു മാധവന്റെ അരികിലെത്തി ആ കണ്ണുകളിലേക്ക് നോക്കി. \'താനും തന്റെ അച്ഛനും ഇന്ന് ഈ നിലയിൽ ജീവിക്കാൻ വേണ്ടി സ്വന്തം ജീവിതം പാഴാക്കിയ മനുഷ്യൻ\'.
\" മോനെന്താ ആലോചിക്കുന്നേ? \" മാധവൻ ചോദിച്ചു.
അപ്പോഴാണ് ദീപു ചിന്തയിൽ നിന്നുണർന്നത്.
\" ഒന്നുമില്ലച്ച.. ഇപ്പോൾ എങ്ങനുണ്ട്? \"
\" അഹ് കിടന്ന കിടപ്പിൽ നിന്നു ഈ വീൽ ചെയർൽ വരെ എത്തി അത്രേം പുരോഗതി ഉണ്ട് മോനെ \" മാധവൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
\" മോനെ അകത്തേക്ക് വാ \" അമ്മ അവനേം കൂട്ടി അകത്തേക്ക് പോയി. അച്ചുവാകട്ടെ വീൽചെയറിൽ ഇരിക്കുന്ന അച്ഛനെയും കൊണ്ട് അകത്തേക്ക് പോയി.
\" ഭാനു മോനും മോൾക്കും ഊണ് എടുക്കു വേഗം \" മാധവൻ തിടുക്കം കൂട്ടി. ഭാനുമതി രണ്ടു പേരെയും ഊണ് മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.
\" മോനെ വിഭവങ്ങൾ ഒക്കെ കുറവാട്ടോ \" അമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു. ദീപു മേശയിലേക്ക് നോക്കി അത്ഭുതപ്പെട്ടു എല്ലാം തനിക്കിഷ്ടപ്പെട്ട വിഭവങ്ങൾ.
\" മോനിരിക്കു \" അമ്മ ദീപുവിനെ കസേരയിൽ ഇരുത്തി തൊട്ടടുത്തു തന്നെ അച്ചുവിനേം പിടിച്ചിരുത്തി.
\" മോന് മാമ്പഴ പുളിശ്ശേരിയാ ഏറ്റവും ഇഷ്ടമെന്ന് അച്ചു പറഞ്ഞു.. അച്ചു മോന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി തരാറുണ്ടോ? \" അമ്മയുടെ ചോദ്യത്തിന് ആദ്യം ഒന്ന് കുഴങ്ങിയെങ്കിലും ഉണ്ട് എന്ന അർത്ഥത്തിൽ അവൻ തലയാട്ടി.
അമ്മയും കുഞ്ഞമ്മയും ചേർന്നു അവർക്കു ഊണ് വിളമ്പി. അപ്പോഴും ദീപുവിന്റെ മനസ്സിൽ കുറ്റബോധത്തിന്റെ നാൻപ് വളരാൻ തുടങ്ങിയിരുന്നു. താൻ അവഗണിച്ചിട്ടും തന്റെ ഇഷ്ടങ്ങൾ അറിഞ്ഞു വെച്ച പെണ്ണാണ് അച്ചു എന്നു ഓർത്ത് അവന്റെ മനസ് വല്ലാണ്ട് നീറി. ഊണ് കഴിഞ്ഞു അച്ചുവിന്റെ വീട്ടുകാരുമായി സംസാരിച്ചു സമയം പോയതവൻ അറിഞ്ഞില്ല, ആ സമയത്തിനുള്ളിൽ തന്നെ അച്ചുവിന്റെ അനുജൻ ആദിയും എത്തിയിരുന്നു. സമയം ഒരുപാടായി എന്നു മനസിലായപ്പോൾ ദീപു അച്ഛനോട് പറഞ്ഞു.
\" അച്ഛാ ഞാൻ ഇറങ്ങുവാ ഇപ്പോൾ ഇറങ്ങിയാൽ രാത്രി ഒരു 11 മണിയോടെ എനിക്ക് എത്താൻ പറ്റു \"
\" അയ്യോ മോനെ നാളെ പോയാൽ പോരാരുന്നോ? രാത്രിയിൽ ഒക്കെ കാർ ഓടിച്ചു എങ്ങനാ? \" അച്ചുവിന്റെ അമ്മ നെടുവീർപ്പിട്ടു. അതിനു മറുപടി പറഞ്ഞത് അച്ചുവായിരുന്നു
\" അമ്മേ ദീപുവേട്ടണ് നാളെ ഓഫീസിൽ എന്തോ അത്യാവശ്യം ഉണ്ട് പൊയ്ക്കോട്ടെ \"
\" ഹ പോ പെണ്ണെ.. എന്തൊരു ഭാര്യയാ നീ ഭർത്താവിനെ വേഗം പറഞ്ഞു വിടാൻ  എന്തിനാ തിടുക്കം കൂട്ടുന്നെ? \" 
അമ്മയുടെ ചോദ്യം കേട്ട് അച്ചു ചമ്മലോടെ തലതാഴ്ത്തി. ദീപുവാകട്ടെ ഒരു ഭവമാറ്റോമില്ലാതെ നിൽക്കുകയായിരുന്നു.അച്ചുവിന്റെ വീട്ടുകാരോട് യാത്രപറയുമ്പോളും അറിയതൊന്നു അവൻ അച്ചുവിനെ നോക്കി അവളാകട്ടെ അവനെ നോക്കിയത് പോലുമില്ല. കാർ സ്റ്റാർട്ട്‌ ചെയ്തു പോകുമ്പോളും അവൻ ഫ്രണ്ട് മിറർ വഴി അവളെ നോക്കി തന്നെ ഒന്നെങ്കിലും നോക്കുമെന്ന പ്രതീക്ഷയിൽ.

തുടരും 


ഭാഗം 7

ഭാഗം 7

4.4
2506

അച്ചുവിന്റെ ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിച്ച ദീപുവിന് കിട്ടിയത് നിരാശ മാത്രമായിരുന്നു. അവൻ പോയോ ഇല്ലയോ എന്നു നോക്കുക പോലും ചെയ്യാതെ അച്ചു അകത്തേക്ക് നടന്നകന്നു. തിരിച്ചു പോകുമ്പോൾ എന്തോ നഷ്ടപ്പെടുത്തി പോകുന്ന പ്രതീതിയായിരുന്നു ദീപുവിന്. താൻ ഇത്രയേറെ വെറുത്തിട്ടും തനിക്കെന്തോ ഇഷ്ടം അച്ചുവിനോടുണ്ട് എന്ന സത്യം അവൻ മനസിലാക്കി.അത് ഒരു ഭാര്യയോടുള്ള ഇഷ്ടമാണോ അതോ ഒരു സാധു പെൺകുട്ടിയോടുള്ള അനുകമ്പയണോയെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നു മാത്രം.******രാത്രി പതിനൊന്നരയോടെ ദീപു വീട്ടിൽ എത്തി. അവനെ കാത്തിരിക്കുന്ന അമ്മയെ പ്രതീക്ഷിച്ച അവനു അവിടെയും നി