Aksharathalukal

ഭാഗം 7

അച്ചുവിന്റെ ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിച്ച ദീപുവിന് കിട്ടിയത് നിരാശ മാത്രമായിരുന്നു. അവൻ പോയോ ഇല്ലയോ എന്നു നോക്കുക പോലും ചെയ്യാതെ അച്ചു അകത്തേക്ക് നടന്നകന്നു. 
തിരിച്ചു പോകുമ്പോൾ എന്തോ നഷ്ടപ്പെടുത്തി പോകുന്ന പ്രതീതിയായിരുന്നു ദീപുവിന്. താൻ ഇത്രയേറെ വെറുത്തിട്ടും തനിക്കെന്തോ ഇഷ്ടം അച്ചുവിനോടുണ്ട് എന്ന സത്യം അവൻ മനസിലാക്കി.അത് ഒരു ഭാര്യയോടുള്ള ഇഷ്ടമാണോ അതോ ഒരു സാധു പെൺകുട്ടിയോടുള്ള അനുകമ്പയണോയെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നു മാത്രം.


******
രാത്രി പതിനൊന്നരയോടെ ദീപു വീട്ടിൽ എത്തി. അവനെ കാത്തിരിക്കുന്ന അമ്മയെ പ്രതീക്ഷിച്ച അവനു അവിടെയും നിരാശയായിരുന്നു ഫലം, ആരും തന്നെ അവനെ കാത്തിരിപ്പില്ലാരുന്നു. പണ്ടൊക്കെ താൻ എവിടെയെങ്കിലും പോയാൽ താൻ വരുന്നത് വരെ അമ്മ സിറ്റ് ഔട്ടിൽ കാത്തിരിക്കുമായിരുന്നു പക്ഷെ ഒരു മാസമായി ആ ഡ്യൂട്ടി അച്ചുവായിരുന്നു ഏറ്റെടുത്തിരുന്നത്. താൻ എത്ര വെറുപ്പിച്ചാലും അവൾ തന്നെ കാത്തിരിക്കുമായിരുന്നു.
അവൻ കാർ പോർച്ചിൽ കാർ പാർക്ക്‌ ചെയ്തു  ഇറങ്ങി കാളിങ് ബെൽ അടിച്ചു. അൽപനേരം കഴിഞ്ഞു അമ്മ വന്നു വാതിൽ തുറന്നു. അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ വാതിൽ തുറന്നു കൊടുത്തിട് അവർ മുറിയിലേക്ക് പോയി. താൻ കഴിച്ചോ, കുടിച്ചോ എന്നൊന്നും തിരക്കാതെ പോകുന്ന അമ്മയെ കണ്ടു അവന്റെ ഉള്ളൊന്നു പിടഞ്ഞു. ഇത്രയ്ക്കു വെറുത്തു പോയോ തന്നെയെല്ലാരും എന്നവൻ ചിന്തിച്ചു. തിരിച്ചു റൂമിൽ എത്തുമ്പോൾ വല്ലാത്തൊരു ഒറ്റപ്പെടലാരുന്നു അവനു. ഒരു മാസമായി ആ മുറിയിൽ ഒരാൾ കൂടെ ഉണ്ടായിരുന്നു അലക്ഷ്യമായിരുന്ന തന്റെ റൂമിനെ ഒരു ലക്ഷ്യത്തിൽ എത്തിച്ച ഒരു പെണ്ണ്, എന്നാൽ തന്റെ ലക്ഷ്യത്തിന് ഒരു വിലങ്ങു തടിയായപ്പോൾ സ്വയം ഒഴിഞ്ഞു പോയവൾ.
അവൻ കട്ടിലിലേക്കു വീണു. ആ രാത്രി അവനു ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല അതിന്റെ കാരണം അവനു തന്നെ അവ്യക്തമായിരുന്നു.


******
ദിവസങ്ങൾ കടന്നു പൊയ്‌കൊണ്ടിരുന്നു. അച്ചു എന്നും അമ്മയെ വിളിക്കും.. അമ്മ അങ്ങോട്ടും വിളിക്കും. അവരുടെ സംഭാഷണം ഇടക്കൊക്കെ ദീപു ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അച്ചു ദീപുവിനെപ്പറ്റി ചോദിക്കുന്നതായി അവൻ കേട്ടിരുന്നില്ല എന്നതാണ് വാസ്തവം.

അങ്ങനെ ഒരു ഞായാഴ്ച ദീപു ലിവിങ് റൂമിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു.
അച്ഛനാകട്ടെ ന്യൂസും കണ്ടിരിക്കുകയാണ് അപ്പോഴാണ് അമ്മ അങ്ങോട്ടേക്ക് വരുന്നത്. കൈയിൽ ഫോൺ ഉണ്ടായിരുന്നു. കുറച്ചു മുമ്പ് ആരോടോ അമ്മ സംസാരിക്കുന്നത് അവൻ കേട്ടിരുന്നു എന്നാൽ അത് ആരാണെന്ന് അവന് വ്യക്തമായില്ല. ഫോണിൽ പറഞ്ഞ കാര്യങ്ങൾ അച്ഛനോട് പറയാനുള്ള വരവാണെന്ന് അവനു മനസ്സിലായി. അമ്മ അതിവേഗം അച്ഛന്റെ അടുത്തെത്തി.
\" വാസുവേട്ട ഒരു ന്യൂസ്‌ഉണ്ട് കേട്ടോ \"
വാസുദേവനും ദീപുവും ഒരുപോലെ സുമയെ നോക്കി 
\" എന്താ സുമേ പ്രത്യേകിച്ച്? \" വാസുദേവൻ ചോദിച്ചു.
\" ദാ ഇപ്പൊ നമ്മുടെ ശേഖരേട്ടൻ വിളിച്ചതേ ഉള്ളൂ.. നമ്മുടെ മാളു ഇല്ലേ അവൾക്ക് ഒരു പയ്യനുമായി അഫയർ ഉണ്ടത്രേ..അവനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞു വാശി എടുത്തു നിൽക്കുകയാണ്   \"
ഇതുകേട്ട് ദീപുവിന്റെ മുഖം ചുളിഞ്ഞു. എന്നാ വാസുദേവന് ഈ വാർത്ത ഒരു പുതുമയായി തോന്നിയില്ല.
\" ആഹാ അതു കൊള്ളാമല്ലോ.. ഇന്നത്തെ കാലത്ത് ഇതൊക്കെ സർവ്വസാധാരണം അല്ലേ? അവൾടെ ഇഷ്ടം അതാണെങ്കിൽ അത് നടത്തി കൊടുത്തേക്കാൻ ശേഖരനോട് പറ \".
ഇതുകേട്ട് സുമ അൽപ നേരം ഒന്നും മിണ്ടാതെ നിന്നു.പിന്നെ തുടർന്നു.
\" അത് ഞാനും പറഞ്ഞു പക്ഷേ പ്രശ്നം എന്തെന്ന് വെച്ചാൽ പയ്യൻ വേറെ കാസ്റ്റ് ആണ് \"
ഇതുകേട്ട് ചിരിച്ചുകൊണ്ടു വാസുദേവൻ പറഞ്ഞു.
\" ഇന്നത്തെ കാലത്ത്  കാസ്റ്റൊക്കെ ആര് നോക്കാനാ. ഈ ജാതിയും മതവും ഒക്കെ നമ്മൾ മനുഷ്യർ തന്നെ ഉണ്ടാകുന്നതല്ലേ.. ഇനി ഇപ്പോൾ എല്ലാം കൂടി അവളെ വേറെ കല്യാണം കഴിപ്പിച്ചാൽ അവൾക്കു സ്വസ്ഥത ഉണ്ടാകുമോ? ഇഷ്ടപ്പെട്ടവർ തമ്മിൽ കല്യാണം കഴിക്കാൻ സമ്മതിക്കുക അല്ലാണ്ട് ഇഷ്ടമല്ലാത്ത വിവാഹത്തിന് നിർബന്ധിച്ചാൽ രണ്ടുപേരുടെ ജീവിതം നശിപ്പിക്കാം എന്നല്ലാതെ ഒരു പ്രയോജനവും കിട്ടാൻ പോകുന്നില്ല \"
\" അതൊക്കെ അതെ വാസുവേട്ട \"
\" കുസുമൻ നമ്മുടെ നമ്മുടെ മകന്റെയും അച്ചുവിന്റെ യും കാര്യം നോക്ക് നീ അവരുടെ അനുഭവം മറ്റാർക്കും വരാൻ പാടില്ല പ്രത്യേകിച്ച് നമ്മുടെ മാളുവിനു.. ആട്ടെ ശേഖരേട്ടന്റെ തീരുമാനം എന്താ? \"വാസുദേവൻ 
ആകാംക്ഷയോടെ ചോദിച്ചു.
\" ഏട്ടൻ സമ്മതം മൂളി എന്നാണ് പറഞ്ഞത് ഈ ഈ ബുധനാഴ്ച  പയ്യനും പയ്യന്റെ വീട്ടുകാരും മോളെ കാണാൻ വരുന്നുണ്ട് അത്രേ. പയ്യന്റെ വീട്ടിൽ നേരത്തെ അറിയാമായിരുന്നു. മാളു വിന്റെ സ്കൂൾ മേറ്റാരുന്നു  പയ്യൻ.. പേര് ആൽബിൻ അലക്സ്‌ . സോഫ്റ്റ്‌വെയർ എൻജിനീയറാണ് \"
\" ആഹാ കൊള്ളാലോ \" വാസുദേവൻ പറഞ്ഞു.
\" പിന്നെ ഏട്ടാ ബുധനാഴ്ച നമുക്കൊന്ന് പോണം കേട്ടോ.. ദീപുവിനേം കൂട്ടി വരാൻ ഏട്ടൻ പറഞ്ഞിട്ടുണ്ട് ദീപുവിനെ മാത്രമല്ല ദീപ്തിയേയും സുധിയെയും വിളിച്ചിട്ടുണ്ട്. പിന്നെ വൈകുന്നേരം ഏട്ടൻ ശേഖരേട്ടനെ ഒന്ന് വിളിക്കണേ \".
\" അതിനെന്താ ഞാൻ ഇപ്പൊ തന്നെ വിളിക്കാം \" വാസുദേവൻ ഫോൺ എടുക്കുവാനായി എണീറ്റു.
\" ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ \"
\" പറയൂ \" വാസുദേവൻ പറഞ്ഞു.
\" നമുക്ക് നമ്മുടെ അച്ചുവിനെ മാളുവിന്റെ കല്യാണത്തിന് മുൻപ് കൊണ്ട് വരണ്ടേ? \" സുമയുടെ ചോദ്യം കേട്ട് അൽപ നേരം ചിന്തിച്ചു നിന്നിട്ട് വാസുദേവൻ പറഞ്ഞു.
\' വേണം.. അവളെ വിളിച്ചു നീ കാര്യം പറ എന്നിട്ട് വേഗം തന്നെ ഇങ്ങോട്ട് പോരാൻ ഒരുങ്ങിക്കോളാൻ പറ \"
\" പറയാം \" സുമ സന്തോഷത്തോടെ പറഞ്ഞു. ഇതെല്ലാം കണ്ടും കെട്ടും ദീപു അവിടെ ഇരിപ്പുണ്ടെന്നു അവർ തീരെ ഗൗനിച്ചതേയില്ല. സുമ അകത്തേക്ക് പോകും വഴി ദീപുവിനെ നോക്കി കൊണ്ട് പറഞ്ഞു.
\" പറഞ്ഞതൊക്കെ നീ കേട്ടല്ലോ ബുധനാഴ്ച ശേഖരേട്ടന്റെ വീട്ടിൽ പോകണം നമുക്ക് \" ഇത് കേട്ട് ദീപു പത്രം താഴെ വെച്ചു പറഞ്ഞു.
\" എനിക്ക് അന്നൊരു മീറ്റിംഗ് ഉണ്ട് ഒഴിവാക്കാൻ പറ്റില്ല.. പുതിയൊരു ക്ലയന്റ് വരുന്നുണ്ട് \"
ഇത് കേട്ട് സുമ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു.
\" ഓ ശെരി.. നിന്റെ മീറ്റിംഗ് നടക്കട്ടെ \'
കൂടുതൽ ഒന്നും പറയാതെ അവർ അകത്തേക്ക് പോയി.\"ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല കക്ഷത്തിലുള്ളത് പോകുകേം ചെയ്തു \" എന്ന അവസ്ഥയിൽ ദീപു ആ ഇരുപ്പു അങ്ങനെ തന്നെയിരുന്നു.

*********
ഒട്ടും വൈകാതെ തന്നെ സുമ അച്ചുവിനെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു. വളരെ ഞെട്ടലോടെ ആയിരുന്നു മാളുവിന്‌ ഒരു പ്രണയമുണ്ടെന്നുള്ള വാർത്ത അവൾ കേട്ടത്. ദീപു ഇത്ര നാളും ആടി തിമിർത്തത് ഒരു വിഡ്ഢി വേഷമായിരുന്നു എന്നു അവൾക്കു മനസിലായി.ഒടുക്കം ദീപലയത്തിലേക്കു വരണം എന്ന അമ്മയുടെ ആവശ്യം ഒരു തണുപ്പൻ മട്ടിൽ അവൾ തള്ളി കളയുമ്പോഴും  ആ കണ്ണുകൾ ഈറൻ അണിയുന്നുണ്ടായിരുന്നു.
അവളെ എങ്ങനെയെങ്കിലും അനുനയിപ്പിച്ചു കൊണ്ട് വരാൻ സുമ മാളുവിനെ ചട്ടം കെട്ടി.
********
അങ്ങനെ ഒരു വൈകുന്നേരം മാളുവിന്റെ കാൾ അച്ചുവിനെ തേടിയെത്തി.അവൾ മടിച്ചു മടിച്ചു കാൾ എടുത്തു.
\" അച്ചു ഏട്ടത്തി അപ്പച്ചി എല്ലാകാര്യങ്ങളും പറഞ്ഞു കാണുമല്ലോ അല്ലേ? \"
\" ഉം.. പറഞ്ഞു \" അച്ചു മറുപടി നൽകി.
\" ഏട്ടത്തിയും കല്യാണത്തിന് വരണം കേട്ടോ .. ദീപുവേട്ടന്റെ ഇഷ്ടകേടൊക്കെ മാറും.. ഞാൻ കാരണം ആയിരുന്നല്ലോ ഏട്ടൻ ഏട്ടത്തിയെ വെറുത്തത്.. ഇപ്പോൾ എനിക്ക് മറ്റൊരു അഫ്യർ ഉണ്ടെന്ന് ഏട്ടൻ അറിഞ്ഞല്ലോ.. ഞാനൊരിക്കലും ദീപുവേട്ടനെ ആ കണ്ണിൽ കണ്ടിട്ടില്ല ഏട്ടത്തി.. എനിക്കതിന് കഴിയുകയുമില്ല.. ഏട്ടൻ എന്റെ സ്വന്തം ഏട്ടനാ.. അത് മനസ്സിലാക്കാൻ ഏട്ടന് കഴിഞ്ഞില്ല എന്നതാണ് സത്യം \"
മാളുവിന് വാക്കുകൾ ശ്രവിക്കുകയല്ലാതെ ഒന്നും തന്നെ മറുപടി നൽകാൻ അച്ചുവിനായില്ല.
മാളു തുടർന്നു.
\" ഞാൻ കാരണം ഏട്ടത്തിയുടെ ജീവിതം പോകാൻ പാടില്ല.. ദീപുവേട്ടൻ ഏട്ടത്തിയെ സ്നേഹിക്കും അതിന് യാതൊരു തർക്കവുമില്ല എന്നാൽ ഏട്ടത്തി ഏട്ടന്റെ അരികിൽ എത്തണമെന്ന് മാത്രം \"
\" ഒരിക്കലുമില്ല മാളു.. മറ്റൊരാൾക്ക് പകരം ആകുവാൻ എനിക്കാവില്ല.. മറ്റൊരു പെണ്ണിനെ മനസ്സിൽ വെച്ച് എന്റെ കഴുത്തിൽ താലി കെട്ടി.. ഒടുക്കം  ആ പെണ്ണിനെ കിട്ടില്ല എന്ന് അറിയുമ്പോൾ എന്നിലേക്ക് തന്നെ മടങ്ങിവരുന്ന ഒരുവനെ ഞാനെങ്ങനെ സ്നേഹിക്കാനാണ്.. അസാധ്യമായ കാര്യമാന് മാളു ഇത്.. എന്നെക്കൊണ്ട് പറ്റില്ല.. പിന്നെ നിനക്കെന്റെ എല്ലാവിധ വിവാഹമംഗളാശംസകളും നേരുന്നു.. \"
ഇത്രയും പറഞ്ഞ അച്ചു ഫോൺ കട്ടാക്കി.
ഇനി എന്ത് ചെയ്യണം എന്നറിയാതെ മാളു ആകെ വിഷണ്ണയായി.

************
എല്ലാവരും ചേർന്നു സന്തോഷത്തോടെ തന്നെ മാളുവിന്റ വിവാഹം ഉറപ്പിച്ചു. അച്ചു മടങ്ങി വരാത്തതിൽ അതിയായ വിഷമം ദീപലയത്തിലുള്ളവരെ തളർത്തിയിരുന്നു. ദിവസേന മൂന്നു തവണയെങ്കിലും വിളിക്കാറുണ്ടായിരുന്നു അചുവിന്റെ വിളി ഒരു നേരമായി..പിന്നീടുള്ള ദിവസങ്ങളിൽ ഒരു നേരം പോലും അവളുടെ കാൾ വരാതെയായപ്പോൾ സുമക്ക് ആകെ അങ്കലാപ്പായി . അവളെ വിളിച്ചാൽ ആ നമ്പർ നിലവിൽ ഇല്ല എന്നൊരു പറച്ചിലുംകൂടായപ്പോൾ ശുഭം .നെഞ്ചിടിപ്പോടെ സുമ വാസുദേവനോട് കാര്യം പറഞ്ഞു. അച്ചുവിന്റെ വീട്ടിലേക്കു നാളെ തന്നെ പോകാമെന്നു വാസുദേവൻ വാക്കും കൊടുത്തു.
തുടരും 



ഭാഗം 8

ഭാഗം 8

4.7
2537

പിറ്റേന്ന് രാവിലെ തന്നെ  വാസുദേവൻ ഡ്രൈവറെയും കൂട്ടി പാലക്കാട്ടേക്ക് പുറപ്പെട്ടു ദീപുവിനോട് ഒരു വാക്കുപോലും പറയാതെയുള്ള യാത്രയിൽ അദ്ദേഹത്തിന് യാതൊരു വിഷമവും തോന്നിയില്ല.***ഉച്ചയോടുകൂടി വാസുദേവൻ പാലക്കാട്ടെത്തി.. അച്ചുവിന്റെ വീട്ടിലേക്ക് എത്തുമ്പോൾ അവിടെമാകെ ഒരു ശോക മൂകത തളം കെട്ടി കിടക്കുന്നതായി അദ്ദേഹത്തിന് തോന്നി. സാധാരണ താൻ ഇവിടെ വരാറുള്ളപ്പോൾ ഈ വീട്ടിൽ നല്ല ആളനക്കം കേൾക്കാറുണ്ട്. മിക്കപ്പോഴും മാധവനും അമ്മയും തമ്മിൽ കുശലം പറയുന്നതാണ് അദ്ദേഹം കേൾക്കാറുണ്ടായിരുന്നത്. എന്നാൽ ഇന്ന് ആരുടെയും അടക്കിപ്പിടിച്ചുള്ള സംസാരം പോലും കേൾക്കുന്നില്ല