Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 45

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 45


“അതെ ഈ വർഷം യങ്ങ് ബിസിനസ് മാൻ അവാർഡ് അരവിന്ദ് വാങ്ങിയാൽ അടുത്ത വർഷം അഗ്നിയുമായി കോമ്പറ്റീഷനിൽ മുഖ്യ സ്ഥാനത്ത് അരവിന്ദ് ഉണ്ടായിരിക്കും.”


എല്ലാം കേട്ട് നിന്ന സ്വാഹ ചോദിച്ചു.


“യങ് ബിസിനസ്സ് മാൻ അവാർഡ് ആദ്യം വാങ്ങിയാൽ മാത്രമേ ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദ ഇയർ നേടാൻ പറ്റൂ എന്ന് ഒന്നുമില്ലല്ലോ സർ?”


“ഒരിക്കലും ഇല്ല സ്വാഹ... പക്ഷേ ചാൻസ് കൂടുതലാണ് അത്രമാത്രം.”


“അത് ശരിയാണ്. അഗ്നി സാറിനെ അർജുന് മുൻപ് പരിചയമുണ്ടോ? I mean personally.”


അരുൺ സംശയത്തോടെ ചോദിച്ചു.


സ്വാഹ അർജുൻറെ ആൻസർ എന്താണെന്നറിയാൻ അക്ഷമയോടെ കാത്തു നിൽക്കുന്നത് കണ്ട് അർജുൻ ചിരിയോടെ പറഞ്ഞു.


“ഇല്ലെടോ... എല്ലാവരും സാറിനെ അറിയുന്ന പോലെ തന്നെയാണ് എനിക്കും അറിയുള്ളൂ. ഇൻറർവ്യൂ കണ്ടിട്ടുണ്ട്. ആർട്ടിക്കിൾസ് വായിച്ചിട്ടുണ്ട്. അത്രമാത്രം.”


അവരുടെ സംസാരം കേട്ട് നിന്ന് രാഹുൽ പറഞ്ഞു.


“ആള് അത്ര clean അല്ല എന്നാണ് കേട്ടിരിക്കുന്നത്. ദേഷ്യം മൂക്കിൻ തുമ്പത്ത് ആണ് എന്നും പലരും പറയുന്നത് കേട്ടിട്ടുണ്ട്. കൂട്ടിനൊരു സന്തതസഹചാരിയും ഉണ്ട്. രണ്ടും ഒരു പോലെ തല്ലും അടിയും പിടിയും ആയി നടക്കുന്ന കൂട്ടരാണ് എന്നാണ് കേട്ടത്.”


എല്ലാവരും പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്നുണ്ടെങ്കിലും അഗ്നിയെ പറ്റി പറയുമ്പോൾ സ്വാഹയുടെ മുഖത്ത് ഒരു ഭാവ മാറ്റവും അർജുൻ കണ്ടില്ല. അർജുനെ അതു വല്ലാതെ അത്ഭുതപ്പെടുത്തി.


സ്വന്തം ഭർത്താവിനെ പറ്റിയാണ് എല്ലാവരും സംസാരിക്കുന്നത് എന്ന് പോലും അവളുടെ മുഖത്ത് നോക്കിയാൽ മനസ്സിലാകില്ല. എന്താണ് കാന്താരിയുടെ അഭിനയം?


അവൻ മനസ്സിൽ പറഞ്ഞു.


“ബിസിനസ് അല്ലേ രാഹുൽ? വളരെ കുറഞ്ഞ സമയം കൊണ്ടാണ് Verma Group No1 പൊസിഷനിലേക്ക് കയറി വന്നത്. അതിന് കാരണം അഗ്നിയുടെയും കൂട്ടുകാരനായ ശ്രീഹരിയുടെയും പ്രയത്നം മാത്രമാണ്.”


ശ്രീഹരി ബ്രദർ ആണെന്ന് അറിയില്ല അർജുൻ സാറിന്.


അർജുൻ സംസാരിക്കുന്നത് കേട്ട് സ്വാഹ ചിന്തിച്ചു.


അതിനർത്ഥം അഗ്നിയെ നേരിൽ പരിചയമില്ലെന്ന് തന്നെ അല്ലേ?


അർജുൻ തുടർന്നു പറഞ്ഞു.


“പിന്നെ ബിസിനസിൽ തന്നത് അതിൻറെ ഡബിൾ ആയി തിരിച്ചു കൊടുത്താൽ അല്ലേ നിലനിൽപ്പുള്ളൂ. ഇക്കാര്യം ഞാൻ നിങ്ങൾക്ക് പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ?”


“അത് താൻ പറഞ്ഞത് ശരിയാടൊ...”


അരുൺ അർജ്ജുനനോട് പറഞ്ഞു.


അഗ്നിയെ പറ്റി മനപ്പൂർവ്വം അർജുൻ സ്വാഹയുടെ മുന്നിൽ വെച്ച് സംസാരിച്ചു കൊണ്ടിരുന്നു. എന്നാൽ അവളുടെ മുഖത്തെ എക്സ്പ്രഷൻ കണ്ട് അർജുൻ അതിശയിച്ചു പോയി. Blank ഫെയ്സ് വളരെ സമർത്ഥമായി തന്നെ സ്വാഹ മുഴുവൻ സമയവും Keep ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിൽ അവൾ വിജയം കാണുകയും ചെയ്യുന്നുണ്ട്.


അവരുടെ സംസാരത്തിൽ നിന്നും എക്സ്ക്യൂസ് പറഞ്ഞ് പതുക്കെ അവൾ അവിടെ നിന്നും വലിഞ്ഞു.


അന്നു രാത്രി അർജുൻ പതിവു കോൾ വിളിച്ച് അഗ്നി യോട് എല്ലാം പറയുകയായിരുന്നു.


സ്വാഹ ഒരിക്കലും തൻറെ കമ്പനിയിൽ ജോയിൻ ചെയ്യില്ല എന്ന് അവൻ ഉറപ്പായിരുന്നു.


അരവിന്ദ് ദാസ്... ശ്രീഹരി അവനെപ്പറ്റി ഒരിക്കൽ പറഞ്ഞത് അഗ്നി ഓർത്തെടുത്തു. ഗോവൻ ബ്രദേഴ്സ്ൻറെ കൂടെ നിന്ന് ബിസിനസ് പഠിച്ചവൻ ആണ് അരവിന്ദ്. അവന് അവരുമായി ഇപ്പോഴും ബന്ധമുണ്ടോ?


അഗ്നി തൻറെ മനസ്സിൽ സംശയം അർജുനോടും ശ്രീഹരിയോടും തുറന്നു തന്നെ ചോദിച്ചു.


“പ്രത്യക്ഷത്തിൽ ഇല്ല... എന്നാലും ഒരു അന്വേഷണം അത്യാവശ്യമാണ്.”


അർജുൻ പറഞ്ഞു.


“അരവിന്ദ്... എനിക്കൊന്നും നെഗറ്റീവ് ഫീലിംഗ് മാത്രമാണ് തന്നിരിക്കുന്നത്.”


ശ്രീഹരി തൻറെ മനസ്സിലുള്ളത് തുറന്നു തന്നെ പറഞ്ഞു.


അതു കൂടി കേട്ടതോടെ അഗ്നി കൂടുതൽ വിജിലൻറെ ആയി. എന്നാൽ അഗ്നിയുടെ പിരിമുറുക്കം കുറയ്ക്കാനായി അർജുൻ സ്വാഹയുമായി ഇന്ന് ഉണ്ടായ സംഭാഷണം പറഞ്ഞു കേൾപ്പിച്ചു.


“എന്നാലും സ്വന്തം കെട്ടിയവൻറെ കമ്പനിയിൽ ജോലി വേണ്ട. അതും പോട്ടെ, നിന്നെപ്പറ്റി എന്തു പറഞ്ഞാലും മുഖത്ത് ഒരു ഭാവഭേദവും ഇല്ലാതെ ഇങ്ങനെ നിൽക്കാൻ അവൾക്ക് മാത്രമേ കഴിയൂ.”


അർജുൻ പറയുന്നത് കേട്ട് അഗ്നി പറഞ്ഞു.


“എടാ, അവൾക്ക് ഞാൻ ആരുമല്ല, എനിക്കാണ് അവൾ എൻറെ പ്രാണൻ. അവൾ എൻറെ പ്രാണൻ ആണെന്ന് അവൾക്ക് അറിയുക പോലുമില്ല എന്നാണ് എനിക്ക് തോന്നുന്നത്.”


“കണ്ടോ... കണ്ടോ, സ്വാഹയെ പറ്റി പറഞ്ഞതും അഗ്നി എത്ര പെട്ടെന്നാണ് ഡിഫൻഡ് മോഡിൽ ആയത്. നീ ഈ കാണിക്കുന്ന സ്നേഹം ഒന്നും നിൻറെ കാന്താരിക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”


അർജുൻ പറഞ്ഞതു കേട്ട് ശ്രീഹരി പൊട്ടിച്ചിരിച്ചു പോയി.


“എടാ... എടാ, എന്നെയും എൻറെ പെണ്ണിനേയും വാരിയത് മതി.”


ആഗ്നി പറഞ്ഞു. പിന്നെ മൂന്നു പേരും കൂടി കുറച്ചു നേരം കൂടി സംസാരിച്ചു.


സംസാരത്തിനിടയിൽ അഗ്നി ചോദിച്ചു.


“എടാ, ദേവി ബാംഗ്ലൂരിൽ പോവുകയാണ് എന്നല്ലേ പറഞ്ഞത്? അപ്പോൾ ഇനി അവളോടൊപ്പം ആരുണ്ടാകും?”


ഒട്ടും സമയം കളയാതെ ശ്രീഹരി പറഞ്ഞു.


“അഗ്നി ഉണ്ടാകും അവളുടെ കാവലായി ബാംഗ്ലൂരിൽ.”


“ഞാനോ? ഞാൻ എങ്ങനെ?”


ശ്രീഹരി പറയുന്നത് കേട്ട് അഗ്നി സംശയത്തോടെ ചോദിച്ചു.


“നീയല്ലാതെ പിന്നെ നിൻറെ പെണ്ണിനെ നോക്കേണ്ടത് ഞങ്ങളുടെ കടമയാണോ? ഞങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ പെണ്ണുങ്ങളെ നോക്കാൻ തന്നെ സമയമില്ല. അപ്പോഴാണ് അവൻറെ...


പോടാ... പോയി ഞങ്ങളുടെ പെങ്ങളെ ആപത്തിൽ ഒന്നും പെടുത്താതെ നോക്കണം.”


ശ്രീഹരി തമാശയും കാര്യവും കൂട്ടിക്കലർത്തി ആണ് പറഞ്ഞതെങ്കിലും അവൻ കാര്യമായി തന്നെയാണ് പറഞ്ഞത് എന്ന് അഗ്നിക്ക് മനസ്സിലായിരുന്നു.


അപ്പോഴാണ് അർജുൻ പറഞ്ഞത്.


“നീ തന്നെ പോകേണ്ടി വരും അഗ്നി ഇനി. കാരണം മുംബയിൽ അരുൺ ദേവും രാഹുലും അവരുടെ കമ്പനിയിൽ ജോയിൻ ചെയ്യാൻ പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. അതൊന്നും കണക്കിലെടുക്കാതെ അവൾ ബാംഗ്ലൂരിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും കാരണം കാണും. അവൾ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടിയിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.”


“അത് ഉറപ്പാണ്.”


അഗ്നി, അർജുൻ പറയുന്നത് കേട്ട് ഇടയിൽ കയറി പറഞ്ഞു.


“അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾക്ക് പ്രൊട്ടക്ഷൻ നൽകാൻ നിന്നെക്കാൾ വേറെ ആർക്കു സാധിക്കും അഗ്നി?


മാത്രമല്ല Amen ഏട്ടൻ ഇപ്പോൾ പൂനയിൽ ആണ്.


ഞാൻ അവിടേക്ക് വന്നാൽ ശരിയാവില്ല. നിൻറെ കാന്താരിക്ക് സംശയം തോന്നാൻ വേറെ ഒന്നും വേണ്ട.”


“ഞാൻ എൻറെ ശ്രീക്കുട്ടിയെ ഇവിടെ നിർത്തി എവിടെയും പോകില്ല.”


ശ്രീഹരി അർജുൻ പറയുന്നതിന് ഇടയിൽ ചാടിക്കയറി പറഞ്ഞു.


പെട്ടെന്നുള്ള ശ്രീഹരിയുടെ പറച്ചിൽ കേട്ടു അർജുനും അഗ്നിയും പൊട്ടിച്ചിരിച്ചു പോയി.


പിന്നെ അഗ്നി പറഞ്ഞു.


“എന്തായാലും എന്താണ് അവളുടെ തീരുമാനം എന്ന് മനസ്സിലാക്കി അറിയിക്കു. എന്താണ് വേണ്ടത് എന്ന് ഞാൻ ആലോചിച്ചു തീരുമാനിക്കാം. എൻറെ കയ്യിൽ അധികം ഓപ്ഷൻ ഒന്നും നിങ്ങൾ തന്നില്ലല്ലോ?”


ഒരു അവസാന ശ്രമമെന്ന പോലെ അഗ്നി രണ്ടുപേരോടും ആയി ചോദിച്ചു.


അതുകേട്ട് രണ്ടുപേരും ഒരു പോലെ പറഞ്ഞു.


“മോനെ അഗ്നി, ഞങ്ങൾക്കറിയാം നിന്നെ. വെറുതെ ഡയലോഗ് അടിച്ചു സമയം കളയണ്ട.”


xxxxxxxxxxxxxxxxxx


എന്നാൽ ഈ സമയം അമൻ ആകെ ഡിസ്റ്റർബ്ഡ് ആയിരുന്നു. സ്വാഹ കുറച്ചു മുൻപ് ഫോണിൽ വിളിച്ച് അവൾ ബാംഗ്ലൂർ കമ്പനിയിലേക്ക് ക്യാമ്പസ് സെലക്ഷൻ ഇൻറർവ്യൂ അറ്റൻഡ് ചെയ്യാൻ പോവുകയാണെന്ന് അറിയിച്ചു.


അവൾ ആയതു കൊണ്ട് മനസ്സിൽ വിചാരിച്ചത് നേടിയെടുക്കും എന്ന് Amen ന് നന്നായി അറിയാം. അവൾ ഇൻറർവ്യൂ അറ്റൻഡ് ചെയ്താൽ ആ കമ്പനിയിൽ അവൾക്ക് സെലക്ഷൻ കിട്ടും. അങ്ങനെ സെലക്ഷൻ കിട്ടിയാൽ പിന്നെ ഞാൻ എങ്ങനെ അവളെ പ്രൊട്ടക്ട് ചെയ്യും?


അതായിരുന്നു Amen ൻറെ ഏറ്റവും വലിയ വിഷമം.


കാര്യങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്ന ടെൻഷൻ കൊണ്ട് അവൻ വല്ലാത്ത ആലോചനയിൽ ആയിരുന്നു. എത്ര ആലോചിച്ചിട്ടും ഈ സിറ്റുവേഷൻ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് അവന് ഒരു എത്തും പിടിയും കിട്ടുന്നില്ല.


അവസാനം അരുണിനോടും അച്ഛനോടും സംസാരിക്കാം എന്ന് തന്നെ അമൻ തീരുമാനിച്ചു. അതോടെ അവന് ചെറുതായി ഒരു സമാധാനം തോന്നി.


അന്ന് രാത്രി തന്നെ അവൻ അച്ഛനെയും ചേട്ടനെയും വിളിച്ച് സംസാരിച്ചു. പെട്ടെന്ന് കാര്യങ്ങൾ കേട്ടപ്പോൾ അവർക്കും എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു.

അവസാനം മഹാദേവൻ പറഞ്ഞു.


“അവൾക്ക് ബാംഗളൂരിലെ കമ്പനിയിൽ കിട്ടുകയാണെങ്കിൽ നമ്മുടെ മുൻപിൽ രണ്ട് ഓപ്ഷൻ ആണുള്ളത്.


ആദ്യം നീ കാര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകുന്നു എന്ന് അറിഞ്ഞ ശേഷം രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് വായോ.”


“ബാംഗ്ലൂരിലെ കമ്പനിയിൽ കിട്ടുകയാണെങ്കിൽ എന്ന ഒരു ചോദ്യത്തിന് അർഥമില്ല അച്ഛാ... നമ്മുടെ കാന്താരി ഒരു കാര്യം തീരുമാനിച്ചിറങ്ങിയാൽ അത് അവൾ നേടിയിരിക്കും.”


അരുൺ പറഞ്ഞു.


“അത് ഏട്ടൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്.”


എന്നാലും എന്തായിരിക്കും അച്ഛൻ കണ്ടു വച്ചിരിക്കുന്ന രണ്ട് ഓപ്ഷൻസ് എന്ന ചിന്തിക്കാതിരുന്നില്ല രണ്ട് മക്കളും.


Amen എന്താണ് ഓപ്ഷൻ എന്ന് ചോദിക്കാൻ തുടങ്ങിയതും അംബിക വന്നു പറഞ്ഞു.


“അച്ഛനും മോനും എന്താണ് ഒരു ഡിസ്കഷൻ ഈ സന്ധ്യാ നേരത്ത്?”


കയ്യിലുണ്ടായിരുന്ന ഫോൺ കട്ട് ചെയ്തു Arun പറഞ്ഞു.


“അത് ഹോസ്പിറ്റലിൽ എന്തൊക്കെയാണ് കാര്യങ്ങൾ എന്നന്വേഷിച്ചതായിരുന്നു അച്ഛൻ.”


അതുകേട്ട് അംബിക ചിരിയോടെ രണ്ടുപേരെയും നോക്കി പറഞ്ഞു.


“ശരി ബാക്കി സംസാരം എല്ലാം പിന്നെ ആകാം. എല്ലാവരും വന്നു. നമുക്ക് അവിടെ ഇരിക്കാം ഇനി കുറച്ചു സമയം.”


അത് പതിവാണ്. ഭക്ഷണത്തിനു മുൻപോ ശേഷമോ കുറച്ചു സമയം വീട്ടിൽ ആരൊക്കെയുണ്ട് അവരെല്ലാവരും കൂടി ഒന്നിച്ച് ഇരിക്കും.


പണ്ടൊക്കെ എപ്പോഴും ബിസിനസ് ആയിരിക്കും സംസാരം. ഇപ്പോൾ പിന്നെ പെൺകുട്ടികളെല്ലാം വീട്ടിൽ ഉള്ളതു കൊണ്ട് അവരുടെ ഹോസ്പിറ്റലിലെ സംസാരവും ഉണ്ടാകാറുണ്ട്.


xxxxxxxxxxxxxxxx


അരവിന്ദ്, സ്വാഹയെ തന്നെ ആലോചിച്ചു കൊണ്ട് അവൻറെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. കയ്യിൽ ഒരു ഗ്ലാസ് വിസ്ക്കിയുമായി അവളുടെ വടിവൊത്ത ശരീരം മനക്കണ്ണിൽ കണ്ട് ബീൻ ബാഗിൽ ഇരിക്കുകയായിരുന്നു അവൻ.


അൽപ നേരം അങ്ങനെ ഇരുന്ന അവന് ഇനിയും ഇങ്ങനെ പറ്റില്ല എന്ന് തോന്നിയപ്പോൾ ഫോണെടുത്ത് ഒരു നമ്പറിൽ വിളിച്ചു.


“Come to my flat.”


അത്ര മാത്രം പറഞ്ഞതും അവൻ കോൾ കട്ട് ചെയ്തു.


ഒരു ബ്ലാക്ക് ബനിയനും ബ്ലാക്ക് ബോക്സ്റൂം ആയിരുന്നു അവൻറെ വേഷം. അങ്ങനെ അവനെ ആരു കണ്ടാലും ഒരു ഇൻറർനാഷണൽ മോഡലിൻറെ ലുക്ക് ആണ് അവനിപ്പോൾ ഉള്ളത്.


ആരും നോക്കി നിന്നു പോകുന്ന ശരീരം. അതു തന്നെയാണ് അവൻറെ ബലവും. അത് അവന് നന്നായി അറിയാം. അവൻ അത് നന്നായി തന്നെ ഉപയോഗിക്കാറുമുണ്ട്.


ഡോർ തുറന്ന് ആരോ അകത്തേയ്ക്ക് വന്നു.


“Shruti, I am here…”


അവൻ വിളിക്കുന്നത് കേട്ട് അവൾ അവനടുത്തേക്ക് വന്നു.


സ്വാഹയെ ഓർത്ത് ഓൾറെഡി വല്ലാത്ത ഒരു അവസ്ഥയിൽ ഇരിക്കുകയായിരുന്ന അരവിന്ദ് പതിയെ തൻറെ അടുത്തേക്ക് നടന്നു വരുന്ന ശ്രുതിയെ കണ്ടതും പടക്കത്തിന് അടുത്ത് തീ വെച്ച് അവസ്ഥയായി.


പിന്നെ രണ്ടുപേരും അവരവരുടെ ശരീരത്തിൻറെ സന്തോഷം ആഘോഷിക്കുകയായിരുന്നു. വന്യമായി തന്നെ രണ്ടുപേരും മറ്റൊരാളുടെ ശരീരത്തിൽ പടർന്നു കയറുമ്പോഴും അരവിന്ദൻറെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് സ്വാഹ ആണെങ്കിൽ കോയിൻസ്ഡൻസ് എന്ന് പറയാതെ വയ്യ, ശ്രുതിയുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് അഗ്നിയായിരുന്നു.


ഒന്നു രണ്ടു മണിക്കൂറത്തെ പരാക്രമത്തിനു ശേഷം രണ്ടുപേരും ക്ഷീണിച്ച് തങ്ങളുടെ മനസ്സിലുള്ള വരെ ഓർത്ത് കിടന്നു.


അഗ്നിയെ ശ്രുതി അത്ര മാത്രം ആഗ്രഹിച്ചിരുന്നു എന്നത് അവളെക്കാൾ നന്നായി വേറെ ആർക്കും അറിയുകയുമില്ല.


അരവിന്ദ്, താൻ സ്വാഹയെ ഇങ്ങനെ ആഗ്രഹിക്കാൻ എന്താണ് അവളിൽ കൂടുതലായി ഉള്ളതെന്ന ആലോചനയിലായിരുന്നു അവൻ അപ്പോഴും.


എന്ത് കൗതുകമാണ് സാധാരണ ഒരു പെണ്ണിൽ തൻറെ കണ്ണ് ഉടക്കാൻ മാത്രമുള്ളത്? സ്വാഹ ഒരിക്കലും തൻറെ ടൈപ്പ് പെണ്ണല്ല.


തനിക്ക് ആരുടെയും പിന്നാലെ ഇതു വരെ പോകേണ്ട ആവശ്യം വന്നിട്ടില്ല. എന്തിന് കൂടുതൽ പറയുന്നു, തൻറെ അരികിൽ തളർന്നു കിടക്കുന്ന ഈ മുതലിനെ പോലും തേടി പോകേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.


ശ്രുതി എന്നെ കണ്ടതും, അവളുടെ കണ്ണുകൾ എൻറെ ശരീരത്തിൽ കൊത്തി വലിക്കുന്നത് മനസ്സിലാക്കി ഞാൻ നേരെ ചോദിക്കുകയായിരുന്നു. ഒരു സങ്കോചവും കൂടാതെ അവൾ സമ്മതിച്ചു.


പലപ്പോഴും തൻറെ ശരീരത്തിൻറെ ആവശ്യങ്ങൾ ആഘോഷമാക്കാൻ അവൾ മതിയായിരുന്നു. അവളിൽ എത്ര നീന്തി കുളിച്ചാലും, മുങ്ങി നിവർന്നാലും മതിവരാത്ത അവളാണ് ശ്രുതി തനിക്ക്.


എന്ന് അവളെ അനുഭവിക്കുമ്പോഴും ആദ്യത്തെ അനുഭവത്തെകാൾ സന്തോഷം കൂടുതലാണ് ഫീൽ ചെയ്യാറ്.

ഇക്കാര്യത്തിൽ അവൾ തനിക്ക് ഒരു അത്ഭുതം തന്നെയാണ്.


എന്നാൽ എന്ന് സ്വാഹയെ കണ്ടുവോ അന്നു മുതൽ പെണ്ണിന് ശ്രുതിയുടെ മുഖം മാത്രമല്ല എന്നറിയാൻ തുടങ്ങിയിരിക്കുന്നു.


അങ്ങനെ ഓരോന്ന് ചിന്തിച്ച് രണ്ടു പേരും നിദ്രയിൽ അലിഞ്ഞു ചേർന്നു.


അടുത്ത ദിവസം കാലത്തെഴുന്നേറ്റ് അരവിന്ദ് തനിക്ക് അടുത്തു കിടക്കുന്ന ശ്രുതിയെ കണ്ടു വെറുതെ വിട്ടില്ല.


എന്നാൽ ഉറക്കത്തിന് തടസ്സം വന്നതു കൊണ്ട് ശ്രുതി കണ്ണുതുറന്നപ്പോൾ തന്നിലേക്ക് പടർന്നു കയറാൻ തയ്യാറായി നിൽക്കുന്ന അരവിന്ദനെ കണ്ട് അവളും ഒരു അംഗത്തിന് തയ്യാറായിക്കഴിഞ്ഞു.


പിന്നെ രണ്ടുപേരും തളരും വരെ പരസ്പരം കാമം തീർക്കുന്ന തിരക്കിലായിരുന്നു.

എല്ലാം കഴിഞ്ഞിട്ടു ശ്രുതി ഡ്രസ്സ് എല്ലാം വാരി ദേഹത്തിട്ടു ഡോർ തുറന്ന് പുറത്തേക്ക് പോയി.


അടുത്ത ഫ്ലാറ്റിലാണ് ശ്രുതി താമസിക്കുന്നത്. അത് അരവിന്ദൻറെ തന്നെ ഫ്ലാറ്റാണ്.


തനിക്ക് ആവശ്യത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവളെ കിട്ടാൻ ആണ് അരവിന്ദ് അവളെ അവിടെ താമസിപ്പിച്ചിരിക്കുന്നത്.


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 46

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 46

4.9
9725

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 46 രണ്ടാഴ്ചയ്ക്കകം റിസൾട്ട് വന്നു. സ്വാഹക്ക് അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ അരവിന്ദൻറെ കമ്പനിയിൽ സെലക്ഷൻ കിട്ടി. അവൾ വളരെ അധികം സന്തോഷത്തിലായിരുന്നു. അടുത്ത ആഴ്ച കമ്പനിയിൽ ജോയിൻ ചെയ്യണം. ആകെ 10 കുട്ടികളാണ് അരവിന്ദൻറെ ADG കമ്പനിയിൽ സെലക്ഷൻ കിട്ടിയിരിക്കുന്നത്. സെലക്ഷൻ കിട്ടിയവരിൽ സ്വാഹ ഒഴിച്ച് ബാക്കി ഒമ്പത് പേരും ബാംഗ്ലൂർ ബേയ്സ് ആയിരുന്നു. ആ ആഴ്ചയിൽ തന്നെ ആയിരുന്നു വർമ്മ ഗ്രൂപ്പിൻറെ ഇൻറർവ്യൂ സെറ്റ് ചെയ്തിരുന്നത്. സ്വാഹ അതിൻ അറ്റൻഡ് ചെയ്തിരുന്നില്ല. എന്നാൽ സ്വാഹക്കൊപ്പം ADG ഗ്രൂപ്പിൽ കിട്ടിയ നാലുപേർക്ക് വർമ ഗ്രൂപ്പിൽ കിട