Aksharathalukal

മറുതീരം തേടി 31



\"കുറച്ച് ഭക്ഷണമാണ്... ആതിരയുടെ അച്ഛനുമമ്മക്കും അശ്വതിയുടെ അച്ഛനുമമ്മക്കും അനിയത്തിക്കുമാണ്... അവർക്ക് വരാൻ പറ്റിയില്ലല്ലോ... ഇതവർക്ക് കൊടുക്കണം... കാർത്തി കാറുമായി റോഡിലുണ്ട്... അപ്പോൾ പറഞ്ഞതുപോലെ... \"
അച്ചുവും കിച്ചുവും അവരെ റോഡിൽ കാത്തു നിൽക്കുന്ന കാർത്തിക്കിന്റെ അടുത്തുവരെ കൂടെ ചെന്നു... 

\"അവർ പോയി കഴിഞ്ഞപ്പോഴാണ് കിച്ചുവും അച്ചുവും തിരിച്ചു പോന്നത്... \"

\"അവരെ വീട്ടിലെത്തിച്ച് തിരിച്ചു പോരുന്ന വഴി അവൻ അമ്പലത്തിനടുത്തുള്ള  കടയുടെ മുന്നിൽ കാർ നിർത്തി... കടയിൽ കയറി ഒരു നാരങ്ങസോഡക്ക് ഓഡർ കൊടുത്തു... 

\"ഓ ഇപ്പോൾ പുതിയ പുതിയ ആളുകളാണ് വരുന്നത്... നമ്മൾ നാട്ടുകാർക്ക് ഇതിനൊന്നും ഒരു പരിഗണനയുമില്ല... വരത്തന്മാർക്കാണ് മുൻഗണന... \"
റോഡിൽ നിൽക്കുന്ന രണ്ടുപേർ കാർത്തിക്കിനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു... കാർത്തിക് തിരിഞ്ഞു നോക്കി.. 

\"അവന്റെ നോട്ടം കണ്ടോ... പിടിച്ചില്ലെന്ന് തോന്നുന്നു... \"
അതിലൊരുത്തൻ പറഞ്ഞു... 

\"മോനെ മോനത് കാര്യമാക്കേണ്ട... ഇവിടുത്തെ ഏറ്റവും വലിയ ക്രിമിനലാണ് അതിലൊരുത്തൻ... പുതിയേരി ഷാജി... കൂടെ നിൽക്കുന്നവർ ഈ അടുത്ത കാലത്ത് വന്നവനാണ്... രണ്ടുമാസം മുന്നേ ഇവിടെ അടുത്തുള്ള അച്ചു എന്ന ഒരു പാവം പയ്യനെ കുത്തി പരിക്കേൽപ്പിച്ചവനാണ്... വല്ലാതെ അവരോട് മുട്ടുന്നത്  ആപത്താണ്... \"
കടക്കാരൻ കാർത്തിക് കേൾക്കാൻ പാകത്തിൽ പറഞ്ഞു... \"

\"ഓ ആ ധർമ്മരാജന്റെ ആളുകൾ അല്ലേ... \"

\"അതെ... മോനെങ്ങനെ അയാളെ അറിയും... ഇതിനുമുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ... \"

\"ഉണ്ടായിരുന്നു... അന്ന് നിങ്ങളുടെ കട ഇവിടെയില്ലായിരുന്നു... നാലുവർഷം മുന്നേ ഞാൻ ഇവിടെയുണ്ടായിരുന്നു... ജോലിയിൽ നിന്ന് മാറ്റം കിട്ടി പോയതായിരുന്നു ഇപ്പോൾ വീണ്ടും ഇവിടേക്ക് സ്ഥലംമാറ്റം കിട്ടി... \"

\"അതാണ് പരിചയമില്ലാത്ത ത്... ഞാൻ ഇവിടെയുള്ളവനല്ല മൂന്നുവർഷമേ ആയിള്ളൂ ഇവിടെ വന്നിട്ട്... എന്റെ മോൻ വിവാഹം കഴിച്ചത് ഇവിടെ നിന്നാണ്... മോന്റെ ഭാര്യക്ക് കിട്ടിയ സ്ഥലത്ത് മോനൊരു വീടു വച്ച് ഇവിടേക്ക് താമസം മാറ്റിയതാണ്... അവന്റെ കൂടെയാണ് ഞാനും അവന്റെ അമ്മയും... മോനെവിടെയാണ് താമസിക്കുന്നത്... \"

\"ഞാനിന്ന് ഇവിടെ എത്തിയിട്ടേയുള്ളൂ... കറിയാച്ചൻ മുതലാളിയുടെ മകളുടെ വീട്ടിൽ വാടക്ക് താമസിക്കാനുള്ള സമ്മതം അദ്ദേഹം തന്നിട്ടുണ്ട്... \"

\"അതേയോ... അതാണ് ജിമ്മിച്ചന്റെ കാറിൽ വന്നതല്ലേ...ഞാനാദ്യം ജിമ്മിച്ചനാണെന്ന് കരുതി... കുറച്ചു മുന്നേ മോൻ ആ വഴിക്ക് പോകുന്നത് കണ്ടല്ലോ... \"

\"ഞാൻ നിങ്ങൾ നേരത്തെ പറഞ്ഞ അച്ചുവിന്റെ വീടിനടുത്തുള്ള ഭർത്താവ് മരിച്ച ആതിരയേയും അവളുടെ കൂട്ടുകാരിയേയും കറിയാച്ചൻ മുതലാളിയുടെ വീട്ടിൽ നിന്ന് അവിടുത്തെ പരിപാടി കഴിഞ്ഞ് കൊണ്ടാക്കി വരുകയാണ്... \"

\"ആണോ.. വെറുതെയല്ല അവര് അങ്ങനെ പറയുന്നത്...ആ കൊച്ചിനേയും അവിടെ കുറച്ചു നാളായി താമസിക്കുന്ന കൂട്ടുകാരിയേയും ശല്യപ്പെടുത്തുന്നത് കണ്ട് അന്ന് ഇടപെട്ടതാണ് അച്ചു... അതിനാണ് ആ ദുഷ്ടന്മാർ അച്ചുവിനെ ദ്രോഹിച്ചത്.. \"

\"എന്നിട്ട് അതിന് ഇവർക്കെതിരേ കേസൊന്നും ഉണ്ടായില്ലേ... \"

\"കേസ്... വേലി തന്നെ വിള തിന്നുന്ന കാലമാണ്... ഇവിടുത്തെ എസ്ഐയും സിഐയും ഈ പറഞ്ഞ ധർമ്മരാജന്റെ ഏറാമൂളികളാണ്... പിന്നെയെങ്ങനെ കേസുണ്ടാകും... അഥവാ കൊടുത്താൽ തന്നെ അവർ എന്തെങ്കിലും ചെയ്യുമോ... ഇപ്പോഴത്തെ സിഐ പോയി പുതിയ ആള് വരുന്നുണ്ടെന്ന്  പറയുന്നത് കേട്ടു... പക്ഷേ വരുന്ന ആള് എങ്ങനെയുള്ള ആളാണെന്ന് അറിയില്ലല്ലോ... മുമ്പ് ഞാൻ ഇവിടെ വരുന്നതിനുമുന്നേ ഒരു നല്ല എസ്ഐ ഇവിടെയുണ്ടായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... അയാളെപ്പോലെയുള്ളവരാണ് ഇപ്പോൾ ഈ നാടിനാവിശ്യം... \"

\"എല്ലാം ശരിയാകും ചേട്ടാ... ഇവരെപ്പോലെയുള്ളവരെ  വല്ലാതെ നെഗളിക്കാൻ ദൈവം സമ്മതിക്കില്ല... എല്ലാറ്റിനും ഒരവസാനമുണ്ടാകും... \"
കാർത്തിക് നാരങ്ങസോഡയുടെ പണം കൊടുത്ത് കാറിനുനേരെ നടന്നു... \"

\"ഹലോ കൂട്ടുകാരാ... പോവുകയാണോ... അങ്ങനെയങ്ങ് പോയാലോ... ഞങ്ങളുടെ നാട്ടിൽ വന്ന് രണ്ട് നല്ല ഉരുപ്പിടികളെ ഇടവും വലവുമിരുത്തി സുഖിച്ചു പോയി വരുന്ന വഴിയല്ലേ... അങ്ങനെ ദൈര്യത്തോടെ ഇവിടെ വന്ന് ഇതെല്ലാം കാട്ടിക്കൂട്ടാൻ ദൈര്യമുള്ള ഒരുത്തനെ ഞങ്ങളൊന്ന് പരിചയപ്പെട്ടെ... \"
കാർത്തിക് തിരിഞ്ഞ് അവരെ നോക്കി... പിന്നെ തുറന്ന കാറിന്റെ ഡോറടച്ച് കാറിൽ ചാരി നിന്നു... \"

\"അയ്യോടാ... അപ്പോൾ നമ്മളെ പരിചയപ്പെടാൻ ഇവന് താല്പര്യമുണ്ട്...\"
ഷാജി പറഞ്ഞു... 

\"അതെ താൽപര്യമുണ്ട്... നിന്നെയൊക്കെപ്പോലെ അമ്മയേയും പെങ്ങളേയും കൂടെ ഇരുത്തി കാര്യം നടത്തുന്നവരെ പരിചയപ്പെടാൻ എനിക്ക് താല്പര്യമുണ്ട്... \"

\"എടാ കഴിവേറി മോനേ... നീയെന്താടാ പറഞ്ഞത്... \"
ഷാജി പാഞ്ഞുവന്ന് അവന്റെ ഷർട്ടിന്റെ കോളേജിൽ പിടിച്ചു... 

\"പൊന്നു മോനേ... നീ ഈ നാട്ടിൽ വന്ന് വല്ലാതെ ഹുങ്ക് കാണിച്ചാൽ വീട്ടിലെത്തുമ്പോൾ ഈ കഴിത്തിനുമേലെ തല കാണില്ല... \"

\"അങ്ങനെ പോകുന്ന തലയാണെങ്കിൽ അത് പോട്ടെ എന്നിവക്കും... പക്ഷേ അത് നിന്റെ ഈ കൈകൊണ്ടാവില്ല എന്നുറപ്പുണ്ട്... കാരണം അതിനുവേണ്ടി ആ കൈ പൊങ്ങിയാൽ  പിന്നെ ആ കയ്യിന്റെ സ്ഥാനത്ത് ശൂന്യമായിരിക്കും... അതിങ്ങ് ഞാനെടുക്കുമെന്ന് സാരം... \"

\"ആഹാ... ഇവൻ ആള് കൊള്ളാമല്ലോ... അപ്പോൾ വിനയാ അങ്ങനെ കൈ ഇവനെടുക്കുമോ എന്നൊന്നും നോക്കിക്കേ... \"
ഷാജി പറഞ്ഞതു കേട്ട് വിനയൻ ഓടിവന്ന് കാർത്തിക്കിന്റെ നെഞ്ച് നോക്കി ചവിട്ടി... എന്നാൽ തന്ത്രപരമായി കാർത്തിക് ഒഴിഞ്ഞുമാറി... വിനയന്റെ ബാലൻസ് തെറ്റി കാറിൽ വന്നിടിച്ചു... 

\"എന്താണ് സുഹൃത്തേ ഇങ്ങനെയാണോ നോക്കുന്നത്... അറിയില്ലെങ്കിലും ഞാൻ കാണിച്ചുതരാം... കാർത്തിക് കാലുയർത്തി വിനയന്റെ ചെവിക്കല്ല് നോക്കി ഒന്നുകൊടുത്തു... വിനയനിൽനിന്ന് ഒരു നിലവിളി പുറത്തേക്ക് വന്നു... എന്നാൽ ഇതു കണ്ടുനിന്ന ഷാജി കാർത്തിക്കിനുനേരെ കുതിച്ചു... എന്നാൽ കാർത്തിക് ഓടിവന്ന ഷാജിയുടെ കാലിന് ചവിട്ടി... ഷാജി കമിഴ്ന്നടിച്ച് താഴെ വീണു... അവിടെനിന്നെഴുന്നേറ്റ ഷാജി വീണ്ടും കാർത്തിക്കിനുനേരെ വന്നു... പിന്നെ അവിടെ അതിശക്തമായ സംഘട്ടനമാണ് നടന്നത് തുല്ല്യ ശക്തികൾ തമ്മിലുള്ള പോര് കുറച്ചുനേരം നീണ്ടുനിന്നു... അവിടെ കൂടിയവരുടെ നെഞ്ചിൽ തീയായിരുന്നു... എന്തു നടക്കും എന്നൊന്നും  ആർക്കും പ്രവചിക്കാൻ പറ്റാത്ത രീതിയായിന്നു... എന്നാൽ കൈക്കരുത്തും മെയ് വഴക്കവും സ്വല്പം കൂടുതലായിരുന്ന കാർത്തിക്കിനുമുന്നിൽ അവസാനം ഷാജിക്ക് അടിയറവ് പറയേണ്ടതിന്നു... മറ്റുള്ളവരുടെ മുഖത്ത് സന്തോഷം തിരതല്ലി... 

\"പുന്നാര മോനേ... നീയെന്തുകരുതി... ഇവിടെയുള്ള പാവങ്ങളുടെ മേൽ കുതിരകേറുന്നതുപോലെ കയറിയാൽ എല്ലാവരും പേടിച്ച് ഓച്ഛാനിച്ച് നിൽക്കുമെന്നോ... ഇത് വേറെയാണ് അവതാരം... നിന്നെപ്പോലെ ഒരുപാടെണ്ണത്തിനെ ഒരുക്കിയിട്ട് തന്നെയാണ് ഞാൻ ഇവിടെ വരെ എത്തിയത്... കളിക്കുമ്പോൾ ആളറിഞ്ഞ് കളിക്കണം... ഇല്ലെങ്കിൽ നേരാംവണ്ണം നടക്കാൻ കഴിയാതെ ഇഴയേണ്ടി വരും... നീയൊക്കെ ആരുടെ ബലത്തിലാണ് കളിക്കുന്നതെന്ന് എനിക്കറിയാം എന്നാലത് ഇനി നടക്കില്ല... ഞാൻ ഇവിടെത്തന്നെ കാണും... അതല്ല ഇനിയും ഇതുപോലെ കളിക്കാനാണ്  ശ്രമമെങ്കിൽ... അന്ന് നിന്റെ കാര്യത്തിലൊരു തീരുമാനമാകും... \"
കാർത്തിക് ഷാജിയുടെ നെഞ്ചിൽ കാലമർത്തിക്കൊണ്ട് പറഞ്ഞു... എന്നാൽ പെട്ടെന്നായിരുന്നു വിനയന്റെ നീക്കം... തന്റെ അരയിലുള്ള പേനാക്കത്തിയെടുത്ത് കാർത്തിക്കിന്റെ പുറകിലെത്തി... കാർത്തിക്കത് അറിഞ്ഞിരുന്നില്ല... വിനയൻ കത്തി കാർത്തിക്കിന്റെ പുറത്ത് ആഞ്ഞുകുത്തി... എന്നാൽ എന്നാൽ ആ കുത്ത് കാർത്തിക്കിന്റെ പുറം തുളഞ്ഞുകയറുന്നതിനുമുന്നേ മറ്റൊരാളുടെ കയ്യിലൊതുങ്ങി... കാർത്തിക് പെട്ടന്ന് തിരിഞ്ഞു... കത്തിയുമായി നിൽക്കുന്ന വിനയനും അവന്റെ കൈ പിടിച്ചു തിരിക്കുന്ന ഹരികൃഷ്ണനേയുമാണ് അവൻ കണ്ടത്... വിനയൻ വേദനകൊണ്ട് പല്ല് കടിക്കുന്നുണ്ട് എന്നാലും ഹരികൃഷ്ണന്റെ കയ്യിൽനിന്നും തന്റെ കൈ രക്ഷിച്ചെടിക്കാൻ ശ്രമിക്കുന്നുമുണ്ട്... പെട്ടന്ന് ഹരികൃഷ്ണൻ മുട്ടുകാൽകൊണ്ട് വിനയന്റെ നാഭിയിൽ ഇടിച്ചു... അതേനിമിഷം തന്നെ മറുകൈകൊണ്ട് വിനയന്റെ കൈയ്യിലെ കത്തി തട്ടിത്തെറിപ്പിച്ചു... വേദനകൊണ്ട് വിനയൻ പുളഞ്ഞു... 

എടാ നാറി... ഒരാളോട് ഏറ്റുമുട്ടുമ്പോൾ നേർക്കുനേരെ നിന്ന് ഏറ്റുമുട്ടിണം... അല്ലാതെ ചതിപ്രയോഗമല്ല വേണ്ടത്...  അന്ന് നീ ഇതുപോലെയാണ് അച്ചുവിനെ ദ്രോഹിച്ചത്... അന്ന് അവന് പിന്നിൽ നിന്നും കുത്തേറ്റു... ഇനി നീ ഇതുപോലെ ഒരുത്തനെയും ചതിച്ച് വീഴ്ത്തരുത്... \"
പറഞ്ഞുതീരുംമുന്നേ ഹരികൃഷ്ണൻ വിനയന്റെ വലതുകൈ തന്റെ മുട്ടുകാലിൽവച്ച് ഇടിച്ചു... എല്ലുപൊട്ടുന്ന ശബ്ദം പുറത്തേക്ക് കേട്ടു... വിനയൻ അലറിക്കരഞ്ഞു... 


തുടരും.... 

✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖

മറുതീരം തേടി 32

മറുതീരം തേടി 32

4.6
5891

  \"അന്ന് നീ ഇതുപോലെയാണ് അച്ചുവിനെ ദ്രോഹിച്ചത്... അന്ന് അവന് പിന്നിൽ നിന്നും കുത്തേറ്റു... ഇനി നീ ഇതുപോലെ ഒരുത്തനെയും ചതിച്ച് വീഴ്ത്തരുത്... \"പറഞ്ഞുതീരുംമുന്നേ ഹരികൃഷ്ണൻ വിനയന്റെ വലതുകൈ തന്റെ മുട്ടുകാലിൽവച്ച് ഇടിച്ചു... എല്ലുപൊട്ടുന്ന ശബ്ദം പുറത്തേക്ക് കേട്ടു... വിനയൻ അലറിക്കരഞ്ഞു... \"ഹരി മതി... അവന് ആവശ്യത്തിനായി... ഇവരെയൊക്കെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം... അതിന് ആദ്യം ഇവനെയല്ല ഇവന് എന്തും ചെയ്തു കൊടുക്കുന്ന ആ ധർമ്മരാജനെയാണ് ഒതുക്കേണ്ടത്... \"\"അറിയാം കാർത്തി... പക്ഷേ ഇവന് ഇതുപോലൊന്ന് കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല... അന്ന് അച്ചുവിനെ വാരിയെടുത