Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 47

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 47

“എന്താണ് കാന്താരി മുറുമുറുപ്പ്?”

“ഏട്ടനും അനിയനും ഒരു സ്വഭാവമാണ്. ഒന്നു പറഞ്ഞാൽ പിന്നെ അതിൽ നിന്നും ഒരു മാറ്റവുമില്ല.”

“ആഹാ ഏട്ടൻറെ കാന്താരി ആളു കൊള്ളാമല്ലോ?
അഗ്നിയെ അറിയില്ല, സംസാരിച്ചിട്ടില്ല… എന്നൊക്കെ വെറുതെ അടിച്ചു വിടുന്നത് ആണല്ലേ?
അവൻറെ സ്വഭാവം വരെ കാണാപാഠമാണ് ഇവിടെ ഓരോരുത്തർക്ക്. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഒരു സംസാരം. ബാക്കിയുള്ളവരെ പൊട്ടന്മാർ ആക്കുന്ന പോലെ. ഒന്നുമില്ലെങ്കിലും നിൻറെ ഏട്ടൻ ഒരു പാവം ഐപിഎസ് അല്ലേടി എൻറെ കാന്താരി?”

കള്ളച്ചിരിയോടെ അവൻ ചോദിക്കുന്നത് കണ്ടു പരിഭവത്തോടെ സ്വാഹ പറഞ്ഞു.

“ഞാൻ പറഞ്ഞതെല്ലാം ശരിയാണ്. ഞങ്ങൾ തമ്മിൽ പരസ്പരം അറിയുക പോലുമില്ല. പിന്നെ എപ്പോൾ കണ്ടാലും അഗ്നിയുടെ സ്വഭാവം ഇങ്ങനെ ആയിരുന്നു. ദേഷ്യം, വാശി... അതുകൊണ്ട് ആണ് ഞാൻ ഇങ്ങനെ പറഞ്ഞത്.”

അവൾ പറയുന്നത് കേട്ട് അവൻ കള്ളച്ചിരിയോടെ അവളെ നോക്കി നിന്നു.

അവളുടെ സംസാരവും മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ നോക്കി കൊണ്ട് പുഞ്ചിരിയോടെ നിൽക്കുന്ന ഏട്ടൻറെ മുഖം കണ്ട് അവൾക്ക് വല്ലാത്ത ഒരു ഫീലിംഗ് ആണ് ഉണ്ടായത്.

അവൾ തെല്ല് പരിഭവത്തോടെ, കുറുമ്പോടെ അവനെ വിളിച്ചു.

“ഏട്ടാ...എന്താ ഇങ്ങനെ നോക്കുന്നെ?”

അതുകേട്ട് എട്ട് Amen ചിരിയോടെ പറഞ്ഞു.

“അതോ... അതിന് കാരണം ഞാൻ കാന്താരിയെ പരിചയപ്പെട്ടതിനു ശേഷം ഇങ്ങനെ ഒരു ഭാവം കണ്ടിട്ടില്ല ഈ മുഖത്ത്. അതുകൊണ്ട് ഇങ്ങനെ അപൂർവ്വമായി മാത്രം കാണുന്ന മോളുടെ മുഖത്തെ ഭാവങ്ങൾ കണ്ണുനിറച്ച് കാണുകയായിരുന്നു. അതിനെന്തിനാണ് ഏട്ടൻറെ കാന്താരി ദേഷ്യപ്പെടുന്നത്?”

“ഓ... അതിനു മാത്രം ഏട്ടൻ എൻറെ മുഖത്ത് എന്ത് അത്ഭുതം ആണ് കണ്ടത്?”
“ഈ കള്ളത്തരം ഒന്നും ഏട്ടൻറെ അടുത്ത് വേണ്ട സ്വാഹ... ഏട്ടന് ചെറുതായി ഒക്കെ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.”

“ഏട്ടാ... വേണ്ടാത്തതൊന്നും ആലോചിച്ചു കൂട്ടേണ്ട. ഏട്ടൻ ആലോചിക്കുന്നത് ഒന്നും നടക്കാൻ പോകുന്ന കാര്യങ്ങളല്ലാ... “

“അതിനു ഞാൻ എന്താണ് കാന്താരി ആലോചിച്ചത്?”

Amen കളിയാക്കി ചോദിച്ചു.

അതുകേട്ട് കപട ദേഷ്യത്തോടെ അവൾ പറഞ്ഞു.

“ഏട്ടനോട് ഇനി കൂട്ട് വേണോ എന്ന് ആലോചിക്കണം?”

അവൾ പറയുന്നത് കേട്ട് അവൻ പിണങ്ങി തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു.

“അതേടി കാന്താരി... ഇനി ഞാൻ ഇവിടെയും നീ ബാംഗ്ലൂരും അല്ലേ? ഏട്ടൻറെ ആവശ്യം ഇനി ഇല്ലല്ലോ നിനക്ക് അല്ലേ? എന്നാലും ഏട്ടനോട് ഇങ്ങനെ ചെയ്തല്ലോ?”

അത്രയും പറഞ്ഞിട്ടും അവളിൽ നിന്നും ആൻസറും വരാതായപ്പോൾ അവൻ ഇടം കണ്ണിട്ട് കൊണ്ട് അവളെ നോക്കി.

അവൾ കണ്ണുകൾ നിറച്ചു ചുണ്ടു പിളർത്തി നിൽക്കുന്നത് കണ്ടു അവൻ വല്ലാത്ത ഒരു അവസ്ഥയിലായി. അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖം അവന് നേരെ പിടിച്ചു കൊണ്ട് ചോദിച്ചു.

“എന്തിനാ ഏട്ടൻറെ കാന്താരി കണ്ണൊക്കെ നിറച്ച്, സങ്കടം പിടിച്ച് നിൽക്കുന്നത്. ഏട്ടൻ വെറുതെ തമാശയ്ക്ക് പറഞ്ഞതല്ലേ?”

അവൻറെ ചോദ്യം കേട്ട് സ്വാഹ പറഞ്ഞു.

“അച്ഛനു ശേഷം ആ സുരക്ഷിതത്വം, സ്നേഹം എല്ലാം എനിക്ക് ഫീൽ ചെയ്യുന്നത്... അത് ഞാൻ ഏട്ടനോടൊപ്പം ചിലവഴിക്കുന്ന സമയത്ത് മാത്രമാണ്. അതുകൊണ്ടാണ് അച്ഛനോടൊപ്പം സമയം ചിലവഴിക്കുമ്പോൾ ഉണ്ടാകാറുള്ള എൻറെ ഉള്ളിലെ കുട്ടി കുറുമ്പ് ഞാൻ തന്നെ അറിയാതെ പുറത്തു വരുന്നത്.”

അവൾ സങ്കടത്തോടെ അത് പറയുന്നത് കേട്ട് Amen ന് സന്തോഷവും സങ്കടവും ഒരു പോലെ വന്നു. ഒരു വശത്ത് അവളുടെ നഷ്ടങ്ങൾ അവൻ സങ്കടത്തോടെ ഓർക്കുമ്പോൾ, മറുവശത്ത് അവനെ എങ്ങനെ കാണുന്നു എന്നത് അവന് വല്ലാത്ത സന്തോഷം നൽകി. അൽപനേരം അങ്ങനെ നിന്ന ശേഷം അവൻ പറഞ്ഞു.

“അയ്യേ, ഏട്ടൻറെ കുട്ടി ഇത്രയേ ഉള്ളൂ? ഏട്ടൻ കളി പറഞ്ഞതല്ലേ?”

അവൾ വേഗം മുഖം തുടച്ചു കൊണ്ട് പറഞ്ഞു.

“ഞാനും കളി പറഞ്ഞതാണ്.”

“അമ്പടി കുസൃതി... പറ്റിക്കലാണ് കയ്യിൽ മുഴുവനും.”

മനസ്സിലെ സങ്കടം മുടി വെച്ച് അവൾ തൻറെ മുൻപിൽ സന്തോഷം അഭിനയിക്കുന്നത് കാണുമ്പോൾ അവൻറെ മനസ്സും വേദനിച്ചു.

“കുറച്ചൊക്കെ അങ്ങനെ വേണ്ടേ എൻറെ പേടിത്തൊണ്ടൻ ഐപിഎസ്.... പക്ഷേ അഗ്നിയേ കുറിച്ച് പറഞ്ഞത് മുഴുവൻ സത്യമാണ്.

അച്ഛനും അമ്മയും അച്ഛച്ഛനും അച്ഛമ്മയും എന്നെ വിട്ടു പോയെങ്കിലും 2 അപ്പച്ചിമാരും അവരുടെ കുടുംബവും ഉണ്ടായിട്ടും ഞാൻ ഇന്നു അനാഥയാണ്.”

“ഈ ഏട്ടൻ ഉള്ളപ്പോൾ എങ്ങനെയാണ് എൻറെ കുട്ടി അനാഥ ആകുന്നത്?
ഇനിയൊരിക്കലും ഏട്ടന് ഇങ്ങനെ മോളുടെ വായിൽ നിന്നും കേൾക്കണ്ട. മോള് പോകാൻ നോക്ക്. അധിക നേരം ഇങ്ങനെ ഇവിടെ നിൽക്കുന്നത് നല്ലതല്ല.

Monday morning flight എടുക്കാം. അപ്പോൾ എയർപോർട്ടിൽ നിന്നും നേരെ ഓഫീസിൽ ചെല്ലാം. അക്കമഡേഷൻ ഡീറ്റെയിൽസ് കമ്പനിയിൽ ചെന്നിട്ട് അല്ലേ അറിയുകയുള്ളൂ?”

“അതേ ഏട്ടാ... അങ്ങനെയാണ് കോളേജിൽ നിന്നും ഇൻഫർമേഷൻ തന്നിരിക്കുന്നത്.

ഏട്ടാ... ഏട്ടൻ വരണമെന്നില്ല. ഞാൻ തനിച്ചു പോകാം. എനിക്കറിയാത്ത സ്ഥലം ഒന്നുമല്ലല്ലോ ബാംഗ്ലൂര്?”

“വേണ്ട മോളെ... ഏട്ടന് ഒരു സമാധാനം കാണില്ല.”

“എന്നാൽ ഏട്ടൻറെ ഇഷ്ടം പോലെ.”

“അങ്ങനെയാണ് നല്ല കുട്ടികൾ.”

Amen പറയുന്നത് കേട്ട് അവൾ സന്തോഷത്തോടെ തലയാട്ടി. അവൾ ഹോസ്റ്റലിലേക്ക് കയറി പോകുന്നതും നോക്കി അവൻ കുറച്ചു സമയം അങ്ങനെ തന്നെ നിന്നു.

പിന്നെ വണ്ടിയിൽ കയറി തിരിച്ചു കോട്ടേഴ്സ് ലേക്ക് പോയി. ക്വാർട്ടേഴ്സിൽ എത്തിയ അമൻ ആദ്യം തന്നെ ചെയ്തത് അച്ഛനെയും ഏട്ടനെയും വിളിക്കുകയാണ്.

പിന്നെ സ്വാഹയുടെ തീരുമാനം അവരെ അറിയിച്ചു. എല്ലാം കേട്ട് Arun അച്ഛനോട് ചോദിച്ചു.

“എന്താണ് അച്ഛൻ പറഞ്ഞ രണ്ട് ഓപ്ഷൻസ്?”

മഹാദേവൻ ഉറച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു.

“ഒന്നുകിൽ സ്വാഹയോട് എല്ലാം പറഞ്ഞു കണാരനെ അവൾക്കൊപ്പം നിർത്തണം.”

“അത് ശരിയാവില്ല അച്ഛാ... “

Amen പെട്ടെന്ന് തന്നെ പറഞ്ഞു.

“അവൾക്ക് അനാഥയായി തന്നെ ജീവിക്കണം എന്ന് വല്ലാത്ത വാശിയാണ്.”

അതുകേട്ട് അരുൺ പറഞ്ഞു.

“അവൾ അങ്ങനെ ചിന്തിക്കുന്നതിൽ എന്താണ് തെറ്റ്? അവൾക്ക് ബാധ്യതകൾ ഉണ്ടാകാതിരിക്കാൻ അല്ലേ അങ്ങനെ ഒരു നീക്കം. അവളുടെ തീരുമാനത്തിൽ എനിക്ക് ഒരു തെറ്റും കാണുന്നില്ല.”

“ശരിയാണ് ഏട്ടൻ പറയുന്നത്.”

Amen പറയുന്നത് കേട്ട് മഹാദേവൻ പറഞ്ഞു.

“അങ്ങനെയാണെങ്കിൽ ഇനി നമ്മുടെ മുൻപിൽ ഒരു ഓപ്ഷൻ മാത്രമേ ഉള്ളൂ.”

“എന്താണത് അച്ഛാ?”

രണ്ടുപേരും ഒരുപോലെ ചോദിച്ചു.

“അഗ്നി...”

“അഗ്നിയോ?”

രണ്ടുപേരും സംശയത്തോടെ അച്ഛനോട് ചോദിച്ചു.

“അതെ മക്കളേ... ഇനിയും അവനെ ഒളിപ്പിക്കാതിരിക്കുന്നത് ആണ് നല്ലത് എന്ന് എൻറെ മനസ്സ് പറയുന്നു.

അഗ്നി എല്ലാം അറിയാൻ സമയമായിരിക്കുന്നു. കാരണം മറ്റൊന്നുമല്ല.

കാന്താരി എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടെന്ന് അവൾ തന്നെ പറഞ്ഞ സ്ഥിതിക്ക്, അമനോട് കളി ആയിട്ടാണെങ്കിലും ട്രാൻസ്ഫറിന് അപ്ലൈ ചെയ്യാൻ അവൾ പറഞ്ഞ സ്ഥിതിക്ക്, അവളെ ഇനി കണ്ണുമടച്ച് വിശ്വസിക്കാൻ പറ്റില്ല. അത് ആപത്ത് വിളിച്ചു വരുത്തുന്നതാണ്.

സ്വാഹക്ക് ഒന്നും സംഭവിക്കാൻ പാടില്ല.\"

“ശത്രു ആരാണെന്നോ, അവരുടെ ശത്രുതയ്ക്ക് കാരണം എന്താണെന്നോ, അവർ എത്ര കരുത്തരാണെന്നോ ഒന്നും തന്നെ അറിയാത്ത സ്ഥിതിക്ക് റിസ്ക് എടുക്കുന്നത് ശരിയല്ല.”

“അവളെ ബാംഗ്ലൂരിൽ ആക്കി നീ ഇങ്ങോട്ട് വായോ. നമുക്ക് അഗ്നിയോട് എത്രയും വേഗം സംസാരിക്കാം.”

അരുൺ അച്ഛൻ പറഞ്ഞതിനു ശേഷം പറഞ്ഞു.

“അഗ്നി സ്വാഹയെ പറ്റി അറിഞ്ഞാൽ ശ്രീഹരിയും അറിയും. അപ്പോ പിന്നെ...”

“എന്താണ് സംശയം?”

“Amen നാട്ടിലെത്തി കഴിഞ്ഞാൽ നേരെ ഹോട്ടലിലേക്ക് വന്നാൽ മതി. അവർ 4 പേരോടും അവിടേക്ക് എത്താൻ ഞാൻ പറയാം. Arun, നീയും അവിടേക്ക് വായോ... ഞാൻ കണാരനെയും കൂട്ടി അങ്ങോട്ട് എത്തിക്കോളാം.”

അങ്ങനെ തീരുമാനിച്ച് Amen കോൾ കട്ട് ചെയ്തു.

ഹോസ്പിറ്റലിൽ എത്തിയ സ്വാഹ പാക്കിങ് ഒക്കെ ചെയ്തു തീർത്തു. പാക്കിങ്നായി അധികം സാധനങ്ങൾ ഒന്നും തന്നെ അവൾക്കുണ്ടായിരുന്നില്ല. എല്ലാം സെറ്റായി. അവൾ കിടന്നു.

വീക്കെൻറ് ആയതു കൊണ്ട് തന്നെ അവളുടെ സീനിയേഴ്സ് വീക്കെൻറ് പിക്നിക്കിനു പോയിരിക്കുകയാണ്.

അവൾ തന്നെയായിരുന്നു ആ റൂമിൽ ഉണ്ടായിരുന്നത്. അവൾ തൻറെ ജീവിതം കഴിഞ്ഞ രണ്ടു മൂന്നു വർഷം കൊണ്ട് എവിടെ ചെന്ന് എത്തിയിരിക്കുന്നു എന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി.

ദിവസങ്ങൾ രണ്ടും ആർക്കും വേണ്ടി കാത്തു നിന്നില്ല.

ഇന്നാണ് സ്വഹ ബാംഗ്ലൂരിൽ തിരിച്ചു കാലു കുത്തുന്നത്. ലക്ഷ്യങ്ങൾ പലതാണ്. എങ്ങനെ, എവിടെ തുടങ്ങണം എന്ന് അവൾക്ക് ഒരു നിശ്ചയവുമില്ല.

എല്ലാത്തിനും വഴി അച്ഛൻ കാണിച്ചു തരും എന്ന് ഒരു വിശ്വാസം മാത്രമാണ് അവൾക്ക് ഉണ്ടായിരുന്നത്.

xxxxxxxxxxxxxxxxx

അരവിന്ദ് പുലർച്ചെ എഴുന്നേറ്റ് ഡെയിലി കാലത്തുള്ള എക്സൈസിൽ ആയിരുന്നു. ഇന്ന് എല്ലാത്തിനും വല്ലാത്ത ആവേശമായിരുന്നു അവന്. കാരണം ഒന്നേയുള്ളൂ.

കുറച്ചു കാലങ്ങളായി കാത്തിരിക്കുന്ന കോഴിക്കുഞ്ഞിനെ തൻറെ കൂട്ടിൽ കയറ്റാൻ സമയമായിരിക്കുന്നു.

കോഴികൂടിൻറെ സ്റ്റെപ്പിൽ വരെ എത്തി നിൽക്കുന്ന കോഴിക്കുഞ്ഞ് അതിനകത്ത് പതുങ്ങിയിരിക്കുന്ന കുറുക്കനെ കണ്ടു പിടിക്കുമോ? അതോ കുറുക്കൻ കോഴിക്കുഞ്ഞിനെ പേടിച്ച് ജീവിക്കേണ്ടി വരുമോ? എന്നാണ് ഇനി അറിയേണ്ടത്.
ഇനിയത്തെ കളികളെല്ലാം നമുക്ക് ബാംഗ്ലൂരിൽ വെച്ച് കണ്ടറിയാം.

Early morning flight ൽ Amen എടുത്ത ടിക്കറ്റിൽ രണ്ടു പേരും ബാംഗ്ലൂരിലേക്ക് ഫ്ലൈറ്റ് കയറി. അവിടെ എത്തിയ ശേഷം അവൻ തന്നെ ഒരു ടാക്സിയിൽ അവളെ ADG ഗ്രൂപ്പിൻറെ കോർപ്പറേറ്റ് ഓഫീസിൽ എത്തിച്ചു.

അവിടെ സെക്യൂരിറ്റിയിൽ തന്നെ അവളെയും കാത്ത് അവളുടെ കോളേജിൽ നിന്നും വന്നിട്ടുള്ള ബാക്കി നാലുപേരും നിൽക്കുന്നുണ്ട്. അവൾ ബാഗ് എല്ലാം എടുത്തു വരുന്നത് കണ്ട അവർ അവളെ ഹെൽപ്പ് ചെയ്യാൻ വന്നു. അവരുടെ സഹായഹസ്തം പുഞ്ചിരിയോടെ അവൾ നിരസിച്ചു. പിന്നെ പറഞ്ഞു.

“എനിക്ക് ഇതെല്ലാം വെക്കാൻ ഉള്ള സ്ഥലം ഒന്ന് സെക്യൂരിറ്റിയോട് ചോദിച്ചു ശരിയാക്കി തന്നാൽ ഉപകാരമായിരുന്നു. അല്ലെങ്കിൽ ഇതെല്ലാം താങ്ങിപ്പിടിച്ച് ഞാൻ ദിവസം മുഴുവൻ നടക്കേണ്ടതായി വരും. എനിക്ക് ഭാഷ അത്ര വശമില്ല. അതുകൊണ്ടാണ്.”

അവൾ പറയുന്നത് കേട്ട് രണ്ടുപേർ ചിരിയോടെ സെക്യൂരിറ്റിയുടെ അടുത്തേക്ക് പോയി. മറ്റു രണ്ടുപേർ അവൾ വേണ്ട എന്നു പറഞ്ഞെങ്കിലും അവളുടെ കയ്യിൽ നിന്നും രണ്ടു ബാഗ് വാങ്ങി പിടിച്ചു.

എന്നാൽ അക്ഷമയോടെ ഒരാൾ ഇതെല്ലാം CCTV യിൽ കൂടി നോക്കുന്നുണ്ടായിരുന്നു.

“അരവിന്ദ്, ഈ കുട്ടിയെ ആണോ നിനക്ക് വേണ്ടത്?”

ശ്രുതിയുടെ സംസാരം കേട്ട് എന്താണെന്ന് സംശയത്തോടെ അരവിന്ദ് നോക്കി.

ഒരു സാധാരണ ചുരിദാർ ധരിച്ചിരിക്കുന്നു. മുടി പിന്നിയിട്ടിരിക്കുന്നു. മുഖത്ത് ഒരു മേക്കപ്പ് ഇല്ലാതെ രണ്ടു മൂന്നു ചെറിയ ബാഗുമായി ടാക്സിയിൽ വന്നിറങ്ങിയ ഇവളെ ശ്രുതിക്ക് ഒട്ടും പിടിച്ചില്ല. തൻറെ നീരസം അവൾ പ്രകടിപ്പിച്ചതാണ് കുറച്ചു മുൻപത്തെ സംഭാഷണം.

“അതെ... ഇവളെ തന്നെയാണ് എനിക്ക് വേണ്ടത്. എന്താണ് എന്നെ അവളിലേക്ക് അടുപ്പിക്കുന്നത് എന്ന് എനിക്ക് ഇന്നും അറിയില്ല. പക്ഷെ ഇന്ന് എവിടെ നോക്കിയാലും അവളെയാണ് എനിക്ക് കാണാൻ പറ്റുന്നത്. കണ്ണടച്ചാലും തുറന്നാലും സ്ഥിതി അതു തന്നെ.”

“ആകട്ടെ എന്തായാലും എൻറെ പണി ഈസി ആകും. കണ്ടിട്ട് വലിയ പൈസയൊന്നും ഇല്ലാത്ത ആൾ ആണെന്ന് തോന്നുന്നു. എന്തെങ്കിലും നക്കാപ്പിച്ച നൽകിയാൽ... അല്ലെങ്കിൽ എനിക്ക് അറിയാം എന്താ വേണ്ടെന്ന്.”

“എന്താണ് നിൻറെ പ്ലാൻ?”

അരവിന്ദ് ആകാംക്ഷയോടെയും അല്പം സംശയത്തോടെയും ശ്രുതിയെ നോക്കി ചോദിച്ചു.

“നീ എന്ത് വേണമെങ്കിലും പ്ലാൻ ചെയ്തോളൂ... പക്ഷേ ഒന്ന് ഞാൻ പറയാം. നീ വിചാരിക്കുന്ന എളുപ്പമല്ല കാര്യങ്ങൾ.”

“അതൊക്കെ ഞാൻ മാനേജ് ചെയ്യാം അരവിന്ദ്. എന്ന് നീ Mrs. അഗ്നിദേവ വർമ്മയെ എനിക്ക് കാണിച്ചു തരുവോ അന്ന് രണ്ടുപേരും നിനക്ക് സ്വന്തം ആയിരിക്കും. ഇത് ശ്രുതിയുടെ വാക്കാണ്. ശ്രുതി വാക്ക് പാലിക്കുന്ന ആളാണെന്ന് നിനക്കറിയാമല്ലോ അരവിന്ദ്?”

ശ്രുതി പറഞ്ഞത് കേട്ട് അരവിന്ദ് ഒന്നും തന്നെ മറുപടി നൽകിയില്ല. അവൻ സിസിടിവിയിൽ നോക്കി തന്നെ ഇരുന്നു.

ഈ സമയം സ്വാഹ ബാഗുകൾ എല്ലാം സെക്യൂരിറ്റിയുടെ ക്യാബിനിൽ വെച്ച ശേഷം ജോയിൻ ചെയ്യാനായി HR ഡിപ്പാർട്ട്മെൻറ്റിൽ അഞ്ചുപേരും കൂടി ചെന്നു.

എല്ലാവർക്കും ഡിഫറെൻറ് ഡിപ്പാർട്ട്മെൻറ് ആണ് നൽകിയിരിക്കുന്നത്.

സ്വാഹക്ക് കിട്ടിയ ഡിപ്പാർട്ട്മെൻറ് ഫൈനാൻസ് ആയിരുന്നു. ഒരാൾ മാർക്കറ്റിങ്ങിൽ, ഒരാൾ സെയിൽസിൽ, ഒരാൾ IT ൽ, ഒരാൾ HR ൽ.

അങ്ങനെ എല്ലാവരും അവരവർക്ക് നൽകിയ ഡിപ്പാർട്ട്മെൻറ്കളിൽ ജോയിൻ ചെയ്തു. ജോയിനിംഗ് ഫോർമാലിറ്റീസ് കഴിഞ്ഞ ശേഷം സ്വാഹ അക്കോമഡേഷനെ പറ്റി സംസാരിച്ചു.
രണ്ടുദിവസം ഏതെങ്കിലും അടുത്തുള്ള ഹോസ്റ്റലിൽ താമസിക്കാൻ ആണ് അവർ പറഞ്ഞത്. അതിനു ശേഷം കമ്പനി ഗസ്റ്റ് ഹൗസിൽ റൂം ശരിയാക്കാം എന്നും അവർ പറഞ്ഞു.

സ്വാഹ എല്ലാം കേട്ട് എതിർത്തൊന്നും പറഞ്ഞില്ല. ഈവനിംഗ് ആകുമ്പോൾ എന്തെങ്കിലും വഴി നോക്കാം എന്ന് തന്നെ അവൾ കരുതി. ബാംഗ്ലൂർ ആയതു കൊണ്ട് തന്നെ അവൾക്ക് അത്ര പരിഭവമൊന്നും ഉണ്ടായില്ല. കാരണം ഒരു കൊല്ലത്തോളം അവൾ അവിടെ ഉണ്ടോയിരുന്നതാണല്ലോ? എന്തെങ്കിലും വഴി കണ്ടുപിടിക്കാം എന്ന് അവൾക്ക് ഉറപ്പായിരുന്നു.

ഫൈനാൻസിൽ ആയതു കൊണ്ട് ആദ്യ ദിവസം scanning, print out എടുക്കൽ, ഫയൽ സെറ്റ് ചെയ്യൽ അങ്ങനെ ഓരോ ചെറിയ ജോലികൾ ആണ് അവർക്ക് ചെയ്യാൻ നൽകിയത്.

അവൾ ഒരു എതിർപ്പും പറയാതെ പറഞ്ഞ എല്ലാ ജോലിയും സന്തോഷത്തോടെ തന്നെ ചെയ്തു കൊണ്ടിരുന്നു.

പെട്ടെന്നാണ് ഫൈനാൻസ് ഡിപ്പാർട്ട്മെൻറ് ഡോർ തുറന്ന് ഒരു പെയിൻറ്ൽ മുങ്ങിയ, കുഞ്ഞുടുപ്പ് ദേഹത്ത് എവിടെയും എത്താത്ത രീതിയിൽ ധരിച്ച് ഒരു പെണ്ണ് അകത്തേക്ക് കയറി വന്നത്. അല്പ സമയം കഴിഞ്ഞതും ഓഫീസ് ബോയ്സ് സ്വാഹയോട് പറഞ്ഞു.


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 48

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 48

4.9
8043

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 48 “കുട്ടിയെ ഹെഡ് വിളിക്കുന്നുണ്ട്. അതാണ് സാറിൻറെ ക്യാബിൻ. അങ്ങോട്ട് വേഗം തന്നെ ചെന്നു കൊള്ളൂ.” സ്വാഹ അതുകേട്ട് ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി, എല്ലാ ഫയലും ഒതുക്കി ഒരു സൈഡിൽ വെച്ച് അവൾ ഹെഡിൻറ് ക്യാബിനിൽ നോക്ക് ചെയ്തു കയറി ചെന്നു. അവൾ ഒട്ടും സംശയം കൂടാതെ ക്യാബിനിൽ ഉണ്ടായിരുന്ന രണ്ടുപേരെയും വിഷ് ചെയ്തു. അതുകണ്ട് ഫൈനാൻസ് ഹെഡ് പറഞ്ഞു. “സ്വാഹ, മീറ്റ് Miss Shruti Verma. Our CEO\'s Personal Assistant.” അതുകേട്ട് സ്വാഹ ശ്രുതിയെ നോക്കി. എന്നാൽ ശ്രുതി തന്നെ നോക്കി നിൽക്കുന്നത് കണ്ട് സ്വാഹ അവളെ നോക്കി “ഹലോ Mam” എന്ന് പറഞ്ഞു. എന്നാൽ ശ്രുതി അവളെ നോക്കി അധികാരത്തോടെ പറഞ