Aksharathalukal

സഖീ part 10

ഇത്തിരി ഗൗരവത്തിൽ ഉപ്പാടെ മുഖം കണ്ടപ്പോ ഉള്ളിൽ ഭയം തോന്നി..

\"അയിശു.. ഇയ്യ് പഠിച്ചില്ലേ നല്ലോണം പരീക്ഷക്ക്..\"

\"ഓള് നല്ലോണം പഠിക്കുന്നെ ഇങ്ങള് കണ്ടതല്ലേ പിന്നെന്താണ് ഇങ്ങള് ഇങ്ങനെ ഒക്കെ ചോദിക്കുന്നെ.. \"

ഉപ്പാടെ ചോദ്യത്തിന് മറുപടി പറഞ്ഞോണ്ട് ഉമ്മ ഉമ്മറത്ത് വന്നു.

\"പഠിച്ചോര്ക് കിട്ടണ മാർക്ക്‌ തന്നെയാണോ ഇന്റെ മോൾക്ക്‌ കിട്ടീക്ക്‌ണെന്ന് നീ  തന്നെ നോക്ക് സുഹറാ..\"

ഉപ്പാ റിസൾട്ട്‌ പേപ്പർ ഉമ്മാടെ കയ്യിൽ കൊടുത്തു..

ഉമ്മയുടെ മുഖ ഭാവങ്ങൾ കണ്ട് ന്റെ പേടി കൂടി കൈകാൽ തളരുന്നത് പോലെ..
നല്ലോണം പഠിച്ചതാണല്ലോ റബ്ബേ..
തോറ്റോ ഞാൻ.. കണ്ണുകൾ നിറഞ്ഞു വന്നു..

\"സുഹറാ.. നോക്കിയോ നീ.. ഇന്റെ മോളെ മാർക്ക്‌..\"

\"ഉപ്പാ..ഞാൻ.. ഞാൻ നല്ലോണം പഠിച്ചതാ.. \"

\" നീ ആ റിസൾട്ട്‌ ഓൾക്ക് കൊടുക്ക് സുഹറാ.. ഓള് കാണട്ടെ ഓള് നല്ലോണം പഠിച്ചിട്ട് കിട്ടിയ മാർക്ക്‌.. ഹ്മ്മ് \"
ന്റെ മുഖം പോലും നോക്കാതെ ഉപ്പാ ഉമ്മയോട് അത്‌ പറഞ്ഞപ്പോ ഞാനാകെ ധർമ്മസങ്കടത്തിലായ്..

ഉമ്മ റിസൾട്ട്‌ പേപ്പർ കൈൽ തന്നു..
കണ്ണുകൾ കണ്ണുനീർ കൊണ്ട് മൂടിയിരിക്കുന്നു.. കണ്ണുകൾ അമർത്തി തുടച്ചു മാർക്ക്‌ ഷീറ്റ് നോക്കിയ ഞാൻ ആകെ കോരിതരിച്ചുപ്പോയി..

\"ഫുൾ A+ ആ ന്റെ കുട്ടിക്ക്.. അൽഹംദുലില്ലാഹ്..\"

ഉപ്പ ന്റെ വിശ്വാസം വരാത്ത മുഖം നോക്കി പറഞ്ഞു..

\" ഞാൻ ഒന്ന് ഇന്നെ പേടിപ്പിച്ചതല്ലേ അയിശു ന്റെ മോളെ നന്നായി പഠിക്കുന്നത് ഉപ്പ കണ്ടതല്ലേ.. \"
 ഉപ്പ എന്നെ നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു..
ഉള്ളിലൊരു സന്തോഷത്തിന്റെ കടൽ തിര മറിഞ്ഞു..

\"ന്ത്‌ വേണം ന്റെ മോൾക്ക്‌.. ഉപ്പാന്റെ വക..\"\"

\"ഒന്നും വേണ്ട ഉപ്പാ.. ഇങ്ങളെ സ്നേഹം മാത്രം മതി എനിക്ക്..\"
ഞാൻ ഉപ്പയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..

\"ന്നാലും ന്റെ ഉപ്പാ ഇങ്ങളാര് മമ്മൂട്ടിയാ ന്താ അഭിനയം.. ന്റെ ചങ്ക് പിടഞ്ഞു പോയില്ലേ..\"

\"ഹാഹാ.. എന്നെ വിളിച്ചതാ മോളെ സിനിമേൽ.. പേരും പ്രശസ്തിയും ഇഷ്ടല്ലാത്തോണ്ട് ഞാൻ പോവാത്തല്ലേ...\"

\"ആണോ.. തള്ളി മറിച്ചിടല്ലേ.. ന്റെ ഉപ്പാ.. \"
അനിയൻ ആണ്..

\"ഞാൻ ഷാനിക്ക് വിളിക്കട്ടെ.. ഇപ്പൊ വരാ.. \"
ഫോണും കൊണ്ട് ഞാൻ ഉള്ളിലോട്ടു പാഞ്ഞു..

ഷാനീ..

ന്തായി നോക്കിയോ ആയിശൂ..

ഹാ നോക്കി..

ന്തേ ഇന്ക് ഒരു സങ്കടം..

ഞാൻ.. ഞാൻ തോറ്റു ഷാനീ..

\"തോറ്റുന്നാ ന്ത്‌..\"

\"ആഹ്.. ഞാൻ കരയും പോലെ മൂക്ക്‌ ഒക്കെ വലിച്ചു..\"

\"അയിശു.. കരയല്ലേ.. അത്‌ നമ്മുക്ക് റീ വാല്യൂഷന് കൊടുക്കാടീ ഓര്ക്ക്‌ തെറ്റിയതായിരിക്കും .. ഏതാ വിഷയം.. എത്ര മാർക്കിന്..?

ഷാനി എന്നെ ആശ്വസിപ്പിച്ചു..

\"ഉം.. ഷാനീ.. അത്‌ മുഴുവൻ..\"

\"മുഴുവനോ..\"

\"ഹാ ഫുൾ A+ ആ..\"

\"അയിശു.. എന്നെ പേടിപ്പിച്ചല്ലോ പിശാശേ നീ..\"

\"ഹാഹാ \"

\"ഹൊ ഓളെ ഒരു സെയ്താൻ ചിരി ന്റെ നെഞ്ചാ കത്തി പോയത്.. പോടീ \"

\"നിന്നെ ഒന്ന് കളിപ്പിച്ചതല്ലേ.. അത്‌ വിടെടി.. എനിക്ക് ഇത് ഒരാളോട് കൂടി പറയാനുണ്ട്.. വെക്കട്ടെ..\"

\"ഓഹ് ഓക്കേ.. ചെലവ് വേണം മോളേ.. ഞാൻ വരുന്നുണ്ട് അങ്ങോട്ട് ബിരിയാണി ഒക്കെ ഉണ്ടാക്കി വെക്കണെ..\"

\"ഓഹ് ശെരി മൊതലാളി.. അപ്പോ വെക്കുവാ..\"

എല്ലാരു ഉള്ളത് കൊണ്ട് വിളിച്ച് സീൻ ആവണ്ടാ വിചാരിച്ച് മാഹിനോട്‌ വാട്സാപ്പിൽ പറഞ്ഞു..
ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങൾ അന്നേറെ നേരം സംസാരിച്ചു..

പിറ്റേ ദിവസം ഉപ്പാന്റെ വക ഒരു കുഞ്ഞു സാംസങ് ഫോൺ ഉപ്പ സമ്മാനിച്ചു..
ലേറ്റസ്റ്റ് മോഡൽ അല്ലെങ്കിലും അത്‌ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി..
പിന്നെ ഷാനിക്ക്‌ വിളിക്കലും മാഹിനോടുള്ള കുറുകലും അതിലായ്..

കൂടുതലായി ഉപയോഗിക്കില്ലാന്ന് ഉപ്പച്ചിക്ക് വാക്ക് കൊടുത്തത് കൊണ്ട് രാത്രി 9 മണി കഴിഞ്ഞിട്ട് ഫോൺ ഉമ്മാടെ കയ്യിൽ കൊടുക്കും..

അങ്ങനെ നാളുകൾ കഴിഞ്ഞു.. അപേക്ഷ നൽകലും ഒക്കെ ആയി തിരക്കായി.. മാഹിന്റെയും റിസൾട്ട്‌ വന്നു മോശമല്ലാത്ത മാർക്ക്‌ ഉണ്ട് മംഗലാപുരം ഒരു കോളേജിൽ ബി.ഫാം ന് ചേർന്നു മാഹിൻ.. ഇടക്ക് സർട്ടിഫിക്കറ്റും ടി സി ഒക്കെ വാങ്ങാൻ സ്കൂളിൽ പോയപ്പോ ദൂരത്തു നിന്നു മാഹിനെ കണ്ടിരുന്നു.. ഉപ്പയുടെ കൂടെ പോയത് കൊണ്ട് മിണ്ടാൻ പറ്റിയില്ല.. എനിക്കും ഷാനിക്കും ഒരേ സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി കമ്പ്യൂട്ടർ സയൻസ് ആണ് ഞങ്ങൾ എടുത്തത്..


അങ്ങനെ വീണ്ടുമൊരു അധ്യാനവർഷം പടികടന്നെത്തി..
പുതിയ ക്ലാസ്സ്, പല പുതിയ മുഖങ്ങൾ
എനിക്കും ഷാനിക്കും പുതിയ കൂട്ട് കെട്ടൊന്നും ഉണ്ടായില്ല.. ഞങ്ങൾ വേറൊരാളെ കൂട്ടിയില്ല എന്ന് പറയുന്നതാവും ശെരി..
ഞങ്ങളുടെ സൗഹൃദം അത്രേമേൽ വളർന്നു പന്തലിച്ചിരുന്നു..

ദിവസങ്ങളും മാസങ്ങളും അടർന്നു വീണു.. മാഹിനുമായി ദിവസവും ചാറ്റിങ്ങിലൂടെ സംസാരിച്ചു..
ഇടയ്ക്ക് എപ്പോഴെങ്കിലും ഫോൺ വിളിക്കും.. മിണ്ടി മിണ്ടി മിണ്ടാതിരിക്കാൻ ആവില്ല എന്നൊരു അവസ്ഥയിൽ എത്തിയിരുന്നു ഞങ്ങൾ..
മാഹിന് ക്ലാസ്സിൽ ഇല്ലാത്ത ദിവസങ്ങളിലൊക്കെ സ്കൂൾ വിടുന്ന സമയത്ത് മാഹിൻ എന്നെ കാണാൻ വരുമായിരുന്നു..


സഖീ part 11

സഖീ part 11

4.7
1754

പ്രണയം എന്റെ ഹൃദയത്തെ അത്രമേൽ ആഴത്തിൽ ബാധിച്ച കാലഘട്ടം..അത്ര മേൽ ആഴത്തിൽ ഒരാളെ സ്നേഹിക്കാൻ ആവുമെന്ന് ഞാൻ അറിഞ്ഞു.. എല്ലാം മറന്നു ഊണിലും ഉറക്കത്തിലും മാഹിൻ എന്ന ചിന്തയിൽ ആണ്ടുപോയി ഞാൻ..പ്ലസ് വൺ പരീക്ഷാ ഫലം വന്നപ്പോ നല്ല രീതിയിൽ മാർക്ക്‌ കുറഞ്ഞു.. 3 വിഷയം കഷ്ടിച്ച് പാസ്സായി എന്നു തന്നെ പറയാം..ഫോൺ കിട്ടിയേ പിന്നെ ഓളെ പഠിപ്പ് കുറഞ്ഞിട്ടുണ്ട് സ്കൂളിന്ന് വന്നാ മുഴുവൻ സമയോം അതിലാ കണ്ടില്ലേ ഇങ്ങള് ഓളെ ഈ കൊല്ലത്തെ മാർക്ക്‌..ഉമ്മ ഉപ്പയോട് പരാതി പെട്ടി തുറന്നു..ഒരുപാട് പ്രതീക്ഷ ഉണ്ട് ഈ ഉപ്പാക്ക്‌ എന്റെ കുട്ടീല്.. ന്തേ മാർക്ക്‌ കുറഞ്ഞെ പഠിക്കാൻ പറ്റുന്നില്ലേ എന്റ