Aksharathalukal

സഖീ part 12

ഓർമ്മകൾ വീണ്ടും പോയ കാലം തേടി നടന്നു...

\"ഷാനീ ന്റെ മാഹിക്കാ.. \"

ഞാൻ ഓളെ കെട്ടിപിടിച്ചു കരഞ്ഞു..

\"നിനക്ക് രാവിലെ അറിഞ്ഞു അല്ലേ.. ന്നോട് പറയാരുന്നില്ലേ...\"

\"അയിശു ഇങ്ങനെ കരയല്ലേ അയിശു ഓന് ഒന്നും വരൂലാ.. \"

ഷാനിയും കരയുകയായിരുന്നു..
\"എനിക്ക്.. എനിക്ക് എന്റെ മാഹിക്കാനേ കാണണം വാ നമ്മുക്ക് പോവാ വാ ഷാനി.. \"

\" മാഹിൻ ഐ സി യു വിലാണ് കാണാൻ പറ്റില്ല ഷാനി.. \"

\"ഇല്ലാ എനിക്ക് പോണം എനിക്ക് കാണണം പ്ലീസ് ഷാനി നീ എന്റെ ഒപ്പം വരില്ലേ.. \"

എന്റെ അവസ്ഥ കണ്ട് ഷാനിക്കേറെ ഭയം തോന്നി തുടങ്ങിയിരുന്നു..

\"ഞാൻ.. ഞാൻ വരാ അയിശു.. നമ്മക് പോവാ വാ.. ഇവിടുന്ന് മുക്കാമണികൂറോളം ഉണ്ട് ഹോസ്പിറ്റലിലേക്ക് നീ ഉമ്മാട് വിളിച്ചു പറ അയിശു ലേറ്റ് ആവുമെന്ന്.. നമുക്ക് പോവാ \"

അവസാന ദിവസം ആയത് കൊണ്ട് ഞാൻ ഫോൺ എടുത്തിരുന്നു രണ്ടാളെ
വീട്ടിലും അവസാന ദിവസം ആയത് കൊണ്ട് ലേറ്റ് ആകും ഒക്കെ പറഞ്ഞ ശേഷം ഞങ്ങൾ ഹോസ്പിറ്റലിൽ പോവാൻ ബസ്സ് കയറി..
കണ്ണുകൾ നിർത്താതെ കവിഞ്ഞൊഴുകി.. മാഹിന് ഒന്നും വരുത്തല്ലേ റബ്ബേ എന്നായിരുന്നു യാത്രയിലുട നീളം എന്റെ പ്രാർത്ഥന മുഴുവൻ..

ഹോസ്പിറ്റൽ സ്റ്റോപ്പിൽ എത്തിയതും ബസ്സിന്ന് ഇറങ്ങി ഓടുകയായിരുന്നു ഐ സി യു വിനടുത്തേക്ക്
ഐ സി യു വിനു മുമ്പിൽ കുറച്ചാൾക്കാർ കൂടി നിക്കുന്നു.. അനസും ഉണ്ടായിരുന്നു..

\"അനസ് ന്റെ മാഹിക്കാ..\"

ഒരു പൊട്ടക്കരച്ചിലോടെ ഞാൻ അനസിനോട് ചോദിച്ചു..

\"അകത്തുണ്ട്.. നീ കരയല്ലേ അയിശു.. മാഹിന്.. മാഹിന് ഒന്നും സംഭവിക്കില്ല.. 
ഒരു പ്രശ്നോം ഇല്ലന്ന് ഡോക്ടർ പറഞ്ഞതാ \"

ഐ സി യു വിന്റെ ചില്ലിലൂടെ ഞാൻ മാഹിക്കെയേ കണ്ടു.. ഒരു പാട് വയറുകൾ കുത്തി വെച്ചിരിക്കുന്നു.. തലയിൽ മുഴുവനായി ബാണ്ടേജ് കെട്ടിവെച്ചത് കണ്ട് എന്റെ ഉള്ള് നീറി..

ഐ സി യൂവിൽ നിന്ന് പുറത്ത് വന്ന ഡോക്ടർ ഒരാളോട് എന്തൊക്കെയോ പറയുന്നുണ്ട്.. മാഹിക്ക പറഞ്ഞത് നോക്കുമ്പോ അത്‌ മഹിക്കാടെ വാപ്പയാണെന്ന് എനിക്ക് തോന്നി..

പക്ഷേ ഉള്ള് മുഴുവൻ മാഹിക്കാനെ അകത്തു പോയി കാണാനുള്ള വിഭ്രാന്തി ആയിരുന്നു..

ആ സമയത്ത് പുറത്ത് വന്ന ഒരു നേഴ്സ്നോട്‌ കരഞ്ഞു പറഞ്ഞു..

\"ഞാൻ ഒന്ന് കണ്ടോട്ടെ പ്ലീസ്.. ഒരിക്കൽ മാത്രം പ്ലീസ്..\"

\"ഇല്ലാ ഇതിനകത്ത് കയറാൻ പറ്റില്ല..\"

പ്ലീസ് ഒരിക്കൽ കണ്ടാ മതി ഒരുപാട് നേരം വേണ്ട ഒരു നിമിഷം.. \"

ഒരു നിമിഷത്തിന് വേണ്ടി ഞാൻ അവർക്ക് മുന്നിൽ നിന്ന് കെഞ്ചി..

എന്റെ കണ്ണീരിനു ഒരു വിലയും കൽപ്പിക്കാതെ ഐ സി യൂ വിന്റെ വാതിൽ അടച്ച് അവർ അകത്തു കയറി.

ആകെ ഉള്ള പ്രതീക്ഷയും തകർന്ന ഞാൻ മതിലിൽ ചാരി നിന്ന് മുഖം പൊത്തി കരഞ്ഞു..ഷാനിയും അനസും ആശ്വസിപ്പിച്ചെങ്കിലും ഉള്ളിലെ നോവകറ്റാൻ അതിനൊന്നും ആയില്ല 

അനസേ..

ഗംഭീര്യം ഉള്ള ശബ്ദം..

അനസും ഞാനും ഷാനിയും ഒരുപോലെ ഞെട്ടിതരിച്ചു അയാളെ നോക്കി..

\"ആരാ ഇത്.. ഇവൾക്ക് മാഹിനും ആയിട്ട് എന്താ ബന്ധം..\"

\"അത്‌.. ഇത്..\"

അനസ് ആകെ പേടിച്ചരണ്ട പോലെ നിന്നു..

\"ആരാന്ന്.. \" അയാൾ വീണ്ടും കനപ്പിച്ചു ചോദിച്ചു..

\"ഇത് ഇത് മാഹിന്റെ..
മാഹിൻ സ്നേഹിക്കുന്ന പെണ്ണാ.. \"

അത്‌ കേട്ട നിമിഷം അയാളുടെ കണ്ണിൽ എരിയുന്ന കോപാഗ്നി ഞങ്ങൾ കണ്ടു..

ഞങ്ങൾ മൂന്ന് പേരിലും ഒരു പോലെ ഹൃദയമിടിപ്പ് വർധിച്ചു..
അടുത്ത നിമിഷം ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞു..
അയാൾ ഞങ്ങളെ വിളിച്ചു..

\"നിങ്ങൾ വാ.. \"

ഹോസ്പിറ്റലിന്റെ ആളൊഴിഞ്ഞ കോണിലേക്ക് അയാൾ നടന്നു.. ഉള്ളിലൊരു ഭയവും പേറി പിന്നാലെ ഞങ്ങളും..

ന്താ ഇന്റെ പേര്..

\"അയിഷ.. \"

\"പോരെല് ആരൊക്കെ ഉണ്ട്.. \"

\"ഉപ്പ ഉമ്മ അനിയൻ.. \"

\"ഉപ്പാക്ക്‌ ന്താ പണി.. \"

\"ഓട്ടോ ഡ്രൈവർ \"

\"സ്വന്താ.. \"

\"അല്ലാ.. \"

\"എത്ര നാളായി ഇത് തുടങ്ങീട്ട്..

എന്താണെന്ന് അറിയാതെ ഞാൻ അയാളെ നോക്കി...

\"ഈ പ്രേമം..\"

കണ്ണിൽ കത്തുന്ന കോപം അടക്കി വെച്ച് പല്ല് കടിച്ചു കൊണ്ട് അയാൾ പറഞ്ഞു..

ഉള്ളിലെ ഭയം വർധിച്ച് വന്നു..

\"മൂന്ന്.. മൂന്ന് വർഷം.. \"

\"പുളിക്കൊമ്പ് കണ്ടപ്പോ വീട്ടിലെ കഷ്ടപ്പാട് പെട്ടന്ന് തീർക്കാൻ ചാടി പിടിച്ചതാ അല്ലെ.. വല്ലാത്ത പൂതി തന്നെ അനക്ക്..ഇത് നടക്കില്ല.. നടത്തിക്കില്ല ഞാൻ..\"

അയാളിൽ എരിയുന്ന ദേഷ്യം കണ്ട് ഞങ്ങൾ മൂന്നാളും ഭയന്ന് വിറച്ചു നിന്നു
അയാളുടെ വാക്കുകൾ കൂരമ്പ് പോലെ നെഞ്ചിൽ തറച്ചു..കണ്ണുകൾ നിൽക്കാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..

\"മറക്കണം എന്റെ മോന്റെ നിഴൽ വെട്ടത്തു പോലും വന്നു പോകരുത്.. ഈ സെയിതാലിയുടെ കുടുംബത്തിൽ ഒരു പ്രേമോ നടക്കില്ല \"

അയാൾ ഒരു ഭീഷണി എന്ന പോൽ പറഞ്ഞു.

\"മറക്കാനോ.. ഇല്ലാ കഴിയില്ല എനിക്കും മഹിക്കാക്കും അതിന് കഴിയില്ല.. നിങ്ങളുടെ സ്വത്ത്‌ ഒന്നും കണ്ടിട്ടല്ലാ ഞാൻ ഇക്കാനെ സ്നേഹിച്ചേ..\"

\"ശ്.. മിണ്ടരുത്... സെയിതാലിക്ക്‌ വാക്ക് ഒന്നേ ഉള്ളൂ.. മറക്കണം കൂടുതൽ ഒന്നും പറയാൻ നിക്കണ്ട ഇങ്ങോട്ട്..\"

അയാൾ തിരിഞ്ഞു നടന്നു..

എന്തോ ഓർത്തന്നെ പോലെ അയാൾ പിന്നെയും ഞങ്ങളുടെ അടുത്തു വന്നു

\"ഇനി എല്ലാം കഴിഞ്ഞ് വന്ന് പഴയ പോലെ തുടങ്ങാം ഒന്നും വിചാരിക്കണ്ട.. മാഹിന്റെ ഓർമയിൽ പോലും ഇങ്ങനൊരു പെണ്ണ് ഇല്ലാ..
ഇഞ്ചുറി തലക്കാ ഓന് പഴയത് ഒന്നും ഓർക്കാൻ പറ്റില്ലന്നാ ഡോക്ടർ പറഞ്ഞെ.. 
അതുകൊണ്ട് ഇനിയൊരു പ്രേമോ ചുറ്റികളിയും കൊണ്ട് എന്റെ മോന്റെ അടുത്തു വന്നാ.. ഇവളോട് മാത്രല്ലാ.. മൂന്നാളോടും കൂടിയാ പറയുന്നേ.. അവനോട് എന്തെങ്കിലും പറയാൻ ശ്രമിച്ചാൽ...

അയാൾ അനസിന്റെയും ഷാനിയുടെയും നേരെ തിരിഞ്ഞു..

കുടുംബത്തോടെ കത്തിച്ചു കളയും ഞാൻ ഓർത്തോ.. അറിയില്ല നിങ്ങക്ക് ഈ സെയിതാലിയെ.. ഓളെ ഒരു പ്രേമം.. തുഫ്ഫ് \"

അയാൾ നടന്നകന്നു..

ഹൃദയം തകർന്ന് പലകഷ്ണങ്ങളായി ചിതറിയ പോലെ തോന്നി..

അയിശു..

ഇടറിയ ശബ്ദത്തോടെ അനസ് വിളിച്ചു..

അയാൾ.. അയാൾ ഒന്നിനും മടിക്കാത്തവനാ.. നീ പോരല് പൊയ്ക്കോ.. ഇവിടെ കൂടുതൽ സമയം നിക്കണ്ടാ.. പൊയ്ക്കോ..

നിസ്സഹായനായി അനസ് അത്രയും പറഞ്ഞപ്പോ.. ഞാൻ ഹോസ്പിറ്റലിന്റെ ചുമരിനോട് ചേർന്ന് തളർന്നിരുന്നു..

ഞാനും മാഹിനും ഒരുമിച്ചുള്ള പ്രണയാർദ്ര നിമിഷങ്ങളും ഞങ്ങൾ നെയ്ത സ്വപ്നങ്ങളും.. എന്റെ പെണ്ണേ എന്നുള്ള വിളിയും എന്റെ മനസ്സിലേക്ക് ഓടി എത്തികൊണ്ടിരുന്നു..

അതിനിടയിൽ മാഹിന്റെ വാപ്പ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി കൊണ്ടിരുന്നു...

കരച്ചിൽ അടക്കി നിർത്താനാവാതെ ഞാൻ പൊട്ടി കരഞ്ഞു...
ഷാനി എന്നെ കെട്ടിപിടിച്ച് അരികിൽ ഇരുന്നു.. എന്റെ അവസ്ഥ അവൾക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു..

\"മോളെ അയിശു.. \"

ഉപ്പാടെ ശബ്ദം..

(ദിവാകരൻ മാഷിന്റെ മോൻ ഗൗതമിന്റെ ബോഡി ഏറ്റു വാങ്ങാൻ വന്നവരുടെ കൂടെ നിന്നതാണ് ഉപ്പ.. എന്നെ ഹോസ്പിറ്റലിനുള്ളിൽ വെച്ച് കണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞപ്പോ നോക്കാൻ വന്നതാണ് )

\"ഉപ്പാ.. ഒരു പൊട്ടികരച്ചിലോടെ ഞാൻ ഉപ്പാന്റെ നെഞ്ചിൽ അമർന്നു...\"

\"ന്താ ന്താ അയിശു.. എന്തിനാ ഇങ്ങനെ കരയുന്നെ.. ന്താ.. നിങ്ങൾ ന്താ ഇവിടെ.. ന്താ പറ്റിയെ മോളെ ഷാനി.. \"

ഉപ്പ എന്നോടും ഷാനിയോടും മാറി മാറി ചോദിച്ചു..

ആരെങ്കിലും ഒന്ന് പറാ കുട്ടിയോളേ..

\"ആരാ നീ... മോനെ നീ എങ്കിലും ഒന്ന് പറ മോനെ .. \"

\"ഞാൻ.. അത്‌..\"

അനസ് ന്ത്‌ പറയണം എന്ന് അറിയാതെ നിന്നു..

\"മോളെ അയിശു.. നീ ഇങ്ങനെ കരയല്ലേ ഉപ്പാനോട് പറ.. എന്താണെങ്കിലും ഈ ഉപ്പാട് പറ മോളെ..\"

ഉപ്പ സ്നേഹത്തോടെ തലോടി കൊണ്ട് പറഞ്ഞു.. ഉപ്പാന്റെ ഉള്ളിലെ ആധിയും ബേജാറും എനിക്ക് മനസ്സിലാവുമായിരുന്നു.. അതു കൊണ്ട് തന്നെ ഞാൻ ഉപ്പാട് എല്ലാം പറഞ്ഞു.. മാഹിക്കാനെ കണ്ടത് മുതൽ ഇന്ന് വരെ സംഭവിച്ചതെല്ലാം...

ഒന്നും പറയാതെ ഉപ്പ എന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു..

\"നമുക്ക് പൊരേല് പോവാ വാ മോളെ..എല്ലാം ശെരിയാവും പടച്ചോനല്ലേ വലുത്.. അന്റെ ഉപ്പ അല്ലെ പറയുന്നത് നീ വാ..\"

നിറഞ്ഞു വന്ന കണ്ണീർ മറച്ചു കൊണ്ട് ഉപ്പ എന്റെ കൈ പിടിച്ചു 

മോളെ ഷാനി വാ നിന്നെ വീട്ടിൽ കൊണ്ടാക്കാം..
പോവട്ടെ മോനെ..

അനസിനോടും യാത്ര പറഞ്ഞു ഞങ്ങൾ നടന്നു...
അവസാനമായി ഞാൻ ഒരിക്കൽ കൂടി ഐ സി യൂ വിന്റെ ഭാഗത്തു കണ്ണോടിച്ചു..

യാത്രയിൽ ഞാൻ ഷാനിയുടെ തോളോട് ചേർന്നിരുന്നു.. കേവലം വാക്കുകൾ കൊണ്ട് എന്നെ ആശ്വസിപ്പിക്കാൻ ആവില്ലെന്ന് അറിഞ്ഞത് കൊണ്ടാവണം ഉപ്പയോ ഷാനിയോ ഒന്നും പറഞ്ഞില്ല...
നിശബ്ദതയിൽ ഇടക്കിടെ എന്റെ തേങ്ങൽ ഉയർന്നു...

ഷാനിയുടെ വീടിനു മുമ്പിൽ ഓട്ടോ നിന്നു..

അയിശു..

നിറഞ്ഞ കണ്ണുകളാൽ ഞങ്ങൾ പരസ്പരം നോക്കി..

ഒന്നും പറയാനില്ലായിരുന്നു..

ഞാൻ വിളിക്കാം.. നീ ഇങ്ങനെ കരയല്ലേ അയിശു..

ഞാൻ തലയാട്ടി..

വീടെത്താൻ കുറച്ചേ ഉള്ളൂ.. എന്റെ ഈ മുഖം ഉമ്മ കണ്ടാൽ..ഇതൊക്കെ ഉമ്മ അറിഞ്ഞാൽ..

\"ഉപ്പാ.. \"

\"ഹാ ന്തേ മോളെ.. \"

\"ഉമ്മാനോട് ഒന്നും പറയണ്ടാ..\"

\"ഉം.. ഞാനും പറയാനിരിക്കയിരുന്നു.. നീ ആ വെള്ളം എടുത്ത് മുഖക്കെ കഴുക് അയിശു.. ഓളോട് ഒന്നും പറയണ്ട പിന്നെ അത്‌ മതി ഓൾക്ക്‌ വയ്യാതാവാൻ..\"

ഞാൻ മുഖം ഒക്കെ കഴുകി ഇരുന്നെങ്കിലും കരഞ്ഞു കരഞ്ഞു മുഖം വീർത്തിരുന്നു..

ചിന്തകളിൽ മുഴുവൻ മാഹിന് ആയത് കൊണ്ട് കണ്ണീർ നിർത്താതെ കവിൾ തടങ്ങളിൽ കൂടി ഒലിച്ചിറങ്ങി..

(തുടരും )

(Rating idanee🥺🥺)


സഖീ part13

സഖീ part13

5
2052

ഞാൻ മുഖം ഒക്കെ കഴുകി ഇരുന്നെങ്കിലും കരഞ്ഞു കരഞ്ഞു മുഖം വീർത്തിരുന്നു..ചിന്തകളിൽ മുഴുവൻ മാഹിന് ആയത് കൊണ്ട് കണ്ണീർ നിർത്താതെ കവിൾ തടങ്ങളിൽ കൂടി ഒലിച്ചിറങ്ങി..വീടെത്തി..അയിശുനെ നിങ്ങക്ക് എവിടുന്ന് കിട്ടി..ഉപ്പാന്റെ കൂടെ എന്നെ കണ്ട ഉമ്മ ചോദിച്ചു..ഞാൻ വരുമ്പോ സ്കൂളിന്റവിടെ ബസ് കാത്ത് നിക്കുന്നണ്ടായിരുന്നു.. ഞാൻ ഇങ്ങോട്ട് ആയത് കൊണ്ട് കൂട്ടി..\"മാഷിന്റെ മോന്റെ മയ്യത്ത് എടുത്തോ..വേറെരു ചെക്കനും സീരിയസ് ആണെന്ന് കുഞ്ഞിപ്പാത്തു പറഞ്ഞല്ലോ.. \"ഉപ്പ എന്നെ ഒന്ന് നോക്കി.. പുറമെ എത്ര ശ്രമിച്ചിട്ടും ഉള്ളിലെ നോവ് അടക്കാനാവാതെ വന്നപ്പോ ഞാൻ വീടിനുള്ളിലേക്ക് പോയി..\"ഈ പെണ്ണ