Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 48

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 48

“കുട്ടിയെ ഹെഡ് വിളിക്കുന്നുണ്ട്. അതാണ് സാറിൻറെ ക്യാബിൻ. അങ്ങോട്ട് വേഗം തന്നെ ചെന്നു കൊള്ളൂ.”

സ്വാഹ അതുകേട്ട് ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി, എല്ലാ ഫയലും ഒതുക്കി ഒരു സൈഡിൽ വെച്ച് അവൾ ഹെഡിൻറ് ക്യാബിനിൽ നോക്ക് ചെയ്തു കയറി ചെന്നു.

അവൾ ഒട്ടും സംശയം കൂടാതെ ക്യാബിനിൽ ഉണ്ടായിരുന്ന രണ്ടുപേരെയും വിഷ് ചെയ്തു.

അതുകണ്ട് ഫൈനാൻസ് ഹെഡ് പറഞ്ഞു.

“സ്വാഹ, മീറ്റ് Miss Shruti Verma. Our CEO\'s Personal Assistant.”

അതുകേട്ട് സ്വാഹ ശ്രുതിയെ നോക്കി.

എന്നാൽ ശ്രുതി തന്നെ നോക്കി നിൽക്കുന്നത് കണ്ട് സ്വാഹ അവളെ നോക്കി “ഹലോ Mam” എന്ന് പറഞ്ഞു.

എന്നാൽ ശ്രുതി അവളെ നോക്കി അധികാരത്തോടെ പറഞ്ഞു.

“സ്വാഹാ എന്നല്ലേ തൻറെ പേര്?”

“Yes Mam... I am Swaha...”

“hmmmm… call me Shruti Mam. You know I like my name.”

അവൾ പറയുന്നത് കേട്ട്, ഇത് എന്ത് സാധനം എന്ന രീതിയിൽ സ്വാഹ ഹെഡിൻറെ മുഖത്തു നോക്കി. പിന്നെ വീണ്ടും ശ്രുതിയെ നോക്കി തല കൊണ്ട് സമ്മതം അറിയിച്ചു.

അതുകണ്ട് ശ്രുതി തുടർന്ന് പറഞ്ഞു.

“തനിക്ക് എൻറെ ഫ്ലാറ്റിൽ താമസിക്കാം, Admin വേറെ താമസ സ്ഥലം അനുവദിക്കും വരെ. തൻറെ കോളേജ് തനിക്ക് accommodation റിക്വസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു എന്ന് അഡ്മിൻ പറഞ്ഞിരുന്നു. എന്തോ ടെക്നിക്കൽ പ്രോബ്ലം കാരണം തനിക്ക് എലോട്ടു ചെയ്തിരുന്ന റൂം തരാൻ ഇപ്പോൾ സാധിക്കുകയില്ല.

അതുകൊണ്ട്... അതുകൊണ്ട് മാത്രം തനിക്ക് എൻറെ റൂം അത്രയും ദിവസം ഷെയർ ചെയ്യാൻ ഞാൻ സമ്മതിക്കുന്നത്.
സാധാരണ എൻറെ റൂമിലോട്ടു ഞാൻ ആരെയും അനുവദിക്കാത്തതാണ്. അടങ്ങിയൊതുങ്ങി ഞാൻ പറയുന്നത് അനുസരിച്ച് വേണം അവിടെ കഴിയാൻ. അവിടെ വിലപിടിപ്പുള്ള പലതും കാണും.”

ഒരു ലോഡ് പുച്ഛത്തോടെ സ്വാഹയോട് പറഞ്ഞു. എല്ലാം കേട്ട് ഒന്നും പറയാതെ തലകുനിച്ചു നിൽക്കുന്ന സ്വാഹയെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

“Thank you for the offer, Shruti Mam. പക്ഷേ വേണ്ട മാഡം... ഞാൻ ഏതെങ്കിലും ഹോസ്റ്റലിലോ അല്ലെങ്കിൽ ഹോട്ടലിലോ താമസിച്ചു കൊള്ളാം. മാഡത്തിൻറെ പ്രൈവസി ഒന്നും എനിക്കു വേണ്ടി സാക്രിഫൈസ് ചെയ്യേണ്ട ആവശ്യമില്ല. ഒന്നുമില്ലെങ്കിലും ഞാനൊരു intern അല്ലേ മേടം?”

സ്വാഹ പറയുന്നത് കേട്ട് അതിശയത്തോടെ അവളെ നോക്കി. പിന്നെ വീണ്ടും പുച്ഛത്തോടെ പറഞ്ഞു.

“ആഹാ... നീ ആള് കൊള്ളാമല്ലോ? നിൻറെ ഒരു മാസത്തെ സ്റ്റൈഫൻ ഒരു ദിവസത്തെ റൂം റെൻഡിന് പോലും തികയില്ല എന്ന് അറിയാമോ നിനക്ക്?”

“അറിയാം ശ്രുതി മാഡം. മാഡത്തിനും അത് അറിയാവുന്ന സ്ഥിതിക്ക് ഞങ്ങൾ interns ൻറെ സ്റ്റൈഫൻ എമൗണ്ടിൽ ഒരു റീതിങ്ക് ചെയ്യാൻ മാഡം CEO ഓട് ഒന്ന് റെക്കമെൻറ് ചെയ്യുമോ? മാഡം CEO യുടെ പിഎ ആണെന്നല്ലേ പറഞ്ഞത്? അപ്പോൾ മാഡം ഇടപെട്ടാൽ ചിലപ്പോൾ CEO കേൾക്കും ആയിരിക്കും.”

സ്വാഹയുടെ ഒരു കൂസലുമില്ലാതെ ഉള്ള സംസാരം കേട്ട് ഫൈനാൻസ് ഹെഡ് കിളി പറന്ന് നിൽക്കുകയായിരുന്നു. ശ്രുതിക്കും അത്ഭുതം തോന്നി സ്വാഹയുടെ സംസാരം കേട്ട്. എന്നിരുന്നാലും അവൾ അതൊന്നും പുറത്തു കാണിക്കാതെ പറഞ്ഞു.

“നീ ഇത് ആള് കൊള്ളാമല്ലോ? interesting... very interesting character... എന്തായാലും അഡ്മിൻ ഡിപ്പാർട്ട്മെൻറ് പറഞ്ഞത് അനുസരിക്കാൻ താല്പര്യമുണ്ടെങ്കിൽ ഫ്ലാറ്റിൽ വന്നോളൂ. എനിക്ക് താൻ വന്നാലും ഇല്ലെങ്കിലും ഒരു പോലെയാണ്. It\'s not at all matter to me.”

അത്രയും പറഞ്ഞ് അവൾ കാബിനിൽ നിന്നും ചാടിത്തുള്ളി പുറത്തേക്ക് പോയി.

അവൾ പോയതും ഹെഡ് പറഞ്ഞു.

“നോർമലി അവർ ആരെയും care ചെയ്യാത്തതാണ്. ഇതിപ്പോൾ ഇങ്ങോട്ട് വന്ന് ഇങ്ങനെയൊക്കെ പറയുക എന്ന് വെച്ചാൽ... എന്തായാലും കുട്ടി തീരുമാനമെടുക്കുമ്പോൾ ആലോചിച്ചു വേണം.”

എന്നാൽ തൻറെ കാബിനിൽ എല്ലാം കണ്ടു പുഞ്ചിരിയോടെ അരവിന്ദ് ഇരിക്കുന്നുണ്ടായിരുന്നു.

ശ്രുതി നേരെ ചെന്നത് അരവിന്ദൻറെ അടുത്താണ്. ക്യാബിനറ്റിലെത്തിയ അവൾ അവനോട് പറഞ്ഞു.

“ഇന്ന് അവൾ എൻറെ ഫ്ലാറ്റിൽ കാണും. ഓ... തെറ്റി, ഇന്ന് എന്നല്ല, ഇനി കുറച്ചു കാലത്തേക്ക്. ദേവിയെ കണ്ടു പിടിക്കു. അന്ന് നിനക്ക് ആഘോഷിക്കാൻ നിൻറെ ആഗ്രഹപ്രകാരം ഇവളും ഉണ്ടാകും നിൻറെ മുൻപിൽ.”

എന്നാൽ ശ്രുതിയെ തന്നെ നോക്കി കൊണ്ട് അരവിന്ദ് ചോദിച്ചു.

“നിനക്ക് ഉറപ്പുണ്ടോ അവൾ നിൻറെ ഫ്ലാറ്റിൽ താമസിക്കാൻ സമ്മതിക്കുമെന്ന്?”

“Of course, yes... where else she can go in this such a short span... You only told me that she is an orphan. So, money will be an issue for her i believe. ഈ ബാംഗ്ലൂർ സിറ്റിയിൽ ഫ്രീയായി അക്കോമഡേഷൻ കിട്ടുമ്പോൾ ആർ വേണ്ടെന്നു വെക്കും.”

അവൾ അത്രയും പറഞ്ഞിട്ടും അരവിന്ദന് അവൾ നിരത്തിയ ന്യായങ്ങളൊന്നും സമ്മതിച്ചു കൊടുക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.

“Let us see what is going to happen.”

അരവിന്ദന് സംശയത്തോടെ ഒരു ഒഴുക്കൻ രീതിയിൽ ശ്രുതിയോട് പറഞ്ഞു.

“എന്താണ് ഇങ്ങനെ? ഈ ശ്രുതിയിൽ വിശ്വാസമില്ലേ അരവിന്ദ് നിനക്ക്?”

“ശ്രുതി, നിന്നിൽ വിശ്വാസക്കുറവ് ഒന്നുമല്ല. സ്വാഹ, അവളെ അറിയാവുന്നത് കൊണ്ടാണ് ഇങ്ങനെ.”

എന്നാൽ ഉച്ചയോടെ അരുൺ ദേവ് സ്വാഹയെ വിളിച്ചിരുന്നു. എല്ലാം സെറ്റ് ആയോ എന്നറിയാൻ ആണ് അവൻ വിളിച്ചത്.

ആദ്യമായാണ് ഈ കമ്പനിയുമായി deal നടക്കുന്നത്. സ്വാഹ മാത്രമാണ് സെയിം ബേസ് അല്ലാത്തത് ആയിട്ടുള്ളത്.
അതുകൊണ്ട് മാത്രമല്ല അരുൺ അവളെ സ്വന്തം അനിയത്തി കുട്ടിയായാണ് കാണുന്നത്. അതുകൊണ്ടു തന്നെ അവൾ കംഫർട്ടബിൾ ആണോ എന്ന് അറിയേണ്ടതും തിരക്കേണ്ടതും അവൻറെ ആവശ്യമാണ്.

രാഹുലും ഒന്നുരണ്ടു പ്രാവശ്യം അരുണിനോട് അവളെ വിളിക്കാൻ എസ്എംഎസ് ചെയ്തിരുന്നു. തിരക്കിനിടയിൽ ഏട്ടൻ സ്വാഹയുടെ കാര്യം മറക്കാതിരിക്കാൻ ആണ് രാഹുൽ ഇടയ്ക്കിടയ്ക്ക് മെസ്സേജ് ചെയ്തു കൊണ്ടിരുന്നത്.

അരുണിനോട് സ്വാഹ കമ്പനിയിൽ ജോയിൻ ചെയ്തതിനെക്കുറിച്ചും എല്ലാം സംസാരിച്ചു. അവസാനം അവൻ ചോദിച്ചു.

“Accommodation അടുത്ത് തന്നെയാണോ അവർ അറേഞ്ച് ചെയ്തിരിക്കുന്നത്? എങ്ങനെയാണ് കമ്യൂട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്? പൈസയ്ക്ക് ആവശ്യമുണ്ടെങ്കിൽ ചോദിക്കണം. അല്ലാതെ health ൽ കോംപ്രമൈസ് ചെയ്യരുത്.”

“അതിൻറെ ആവശ്യമൊന്നുമില്ല സാർ. ഇവിടെ ഒരാഴ്ചത്തേക്ക് സ്വന്തമായി അക്കോമഡേഷൻ കണ്ടുപിടിക്കാൻ ആണ് അഡ്മിൻ ഡിപ്പാർട്ട്മെൻറ് പറഞ്ഞത്. അതിനു ശേഷം അവർ റൂം അലോട്ട് ചെയ്തു തരാം എന്നാണ് കാലത്ത് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്.

സാർ ഒരാഴ്ച എനിക്ക് താമസിക്കാൻ ഒരു ഹോസ്റ്റൽ അല്ലെങ്കിൽ പിജി ആയാലും മതി. സംഘടിപ്പിച്ചു തരാൻ സാറിന് സാധിക്കുമോ?”

സ്വാഹയുടെ ചോദ്യം കേട്ട് ദേഷ്യത്തോടെ ചോദിച്ചു.

“സ്വാഹ, താൻ ഇതെന്താണ് കാലത്ത് തന്നെ എന്നെ വിളിച്ചു പറയാതിരുന്നത്? നമ്മൾ കോളേജിൽ നിന്നും തനിക്കു വേണ്ടി അക്കോമഡേഷൻ റിക്വസ്റ്റ് ചെയ്തിരുന്നത് ആണല്ലോ? അവർ അത് accept ചെയ്തതുമാണ്.”

“ഇനിയും ഏകദേശം ഒരാഴ്ച പിടിക്കും അക്കോമഡേഷൻ അലോട്ട്മെൻറ് ചെയ്യാനെന്നാണ് അവർ പറഞ്ഞത്. ഒരാഴ്ച എങ്ങനെയെങ്കിലും ഹാൻഡിൽ ചെയ്യാൻ പറഞ്ഞിരുന്നു.

പിന്നെ കുറച്ചു മുൻപ് ഇവിടുത്തെ CEO യുടെ PA വന്ന് എന്നോട് അവരുടെ ഫ്ലാറ്റിൽ താമസിച്ചു കൊള്ളാൻ പറഞ്ഞു. പക്ഷേ എന്തോ എനിക്ക് കംഫർട്ടബിളായി തോന്നുന്നില്ല.”

ഈ സമയം രാഹുൽ അരുണിൻറെ ക്യാബിനിൽ വന്നു. അതുകൊണ്ട് അരുൺ പറഞ്ഞു.

“സ്വാഹ, ഒരു കാര്യം ചെയ്യൂ. ഒരു മണിക്കൂറിനുള്ളിൽ ഞാൻ തന്നെ തിരിച്ചു വിളിക്കാം. അതിനുള്ളിൽ ഞാൻ തൻറെ പ്രോബ്ലം എല്ലാം സോൾവ് ചെയ്തു കൊള്ളാം. Give me an hour. Let me see what I can do. ഞാൻ ഏകദേശം ഒരു മൂന്നു മണിയോടെ തന്നെ വിളിക്കാം. You don’t worry about this. I can easily handle this issue. So, relax and wait for my call.”

“Thank you, sir...”

അവൾ പറയുന്നത് കേട്ട് Arun dev പുഞ്ചിരിയോടെ കോൾ കട്ട് ചെയ്തു. അരുൺ നോക്കുമ്പോൾ രാഹുൽ ദേഷ്യത്തോടെ ഇരിക്കുന്നു. Arun രാഹുലിനോട് ചോദിച്ചു.

“Now what happened to you?”

“ഞാൻ എത്ര പ്രാവശ്യം സ്വാഹയെ വിളിക്കാൻ ഏട്ടനോട് പറഞ്ഞു.”

അവൻ പറയുന്നത് കേട്ട് അരുൺ തൻറെ chair ൽ വന്നിരുന്നു. പിന്നെ സാവധാനം ചോദിച്ചു.

“സ്വാഹക്ക് എന്താണ് പ്രോബ്ലം വല്ലതുമുണ്ടോ?”

“ഉണ്ട്... അതല്ലേ ഞാൻ വിളിക്കാൻ പറഞ്ഞത്.”

“എന്താണ് ഇഷ്യു രാഹുൽ?”

“കമ്പനി അക്കോമഡേഷൻ ഒരാഴ്ചയ്ക്കു ശേഷം മാത്രമേ അവർക്ക് പ്രൊവൈഡ് ചെയ്യാൻ സാധിക്കൂ എന്ന് അവളോട് ഇന്ന് പറഞ്ഞിരുന്നു. അവൾക്ക് അവിടെ ആരാണ് ഉള്ളത്? പൈസയും കാണില്ല അധികമൊന്നും അവളുടെ കയ്യിൽ.”

അവൻ പറയുന്നത് കേട്ട് Arun dev ചോദിച്ചു.

“നിനക്കെങ്ങനെ ഇതൊക്കെ അറിയാം? സ്വാഹ വിളിച്ചിരുന്നുവോ?”

അതിശയത്തോടെ അവൻ ചോദിച്ചു.

“ഓ പിന്നേ... അവൾ വിളിക്കുന്നു, ഏട്ടനെന്താ തമാശ പറയുകയാണോ?”

ഈ സമയം അർജുൻ അങ്ങോട്ട് കയറി വന്നു.

“എന്താണ് താനിവിടെ?”

രാഹുലിനെ നോക്കി അർജുൻ ചോദിച്ചു.

“അത് സ്വാഹയുടെ അക്കമഡേഷൻ പ്രൊവൈഡ് ചെയ്യാമെന്ന് agree ചെയ്തതായിരുന്നു കമ്പനി. അവൾ അവിടെ ചെന്നപ്പോൾ ഒരാഴ്ച പിടിക്കും അവർക്ക് അക്കോമഡേഷൻ ശരിയാക്കാൻ എന്നാണ് പറയുന്നത്.”

സ്വാഹയാണ് ഇഷ്യൂ എന്ന് മനസ്സിലാക്കിയതും അർജുൻ alert ആയി. അർജുൻ അരുണിനെ നോക്കി ചോദിച്ചു.

“എന്താണ് ഇങ്ങനെ ഒരു കമ്പനി? അതും ഒരു പെൺകുട്ടി തനിച്ചു ചെല്ലുമ്പോൾ സ്പെഷ്യൽ care ആയിരിക്കണം.”

അതുകേട്ട് അരുൺ രാഹുലിനോട് ചോദിച്ചു.

“നീ എങ്ങനെ അറിഞ്ഞു ഇതെല്ലാം?”

“അത് അവൾക്കൊപ്പം പോയ students ന്നോട് ഞാൻ പറഞ്ഞിരുന്നു അവർക്ക് എന്തെങ്കിലും issue ഉണ്ടെങ്കിൽ അറിയിക്കാൻ. അല്ലാതെ മാഡം വായ തുറന്നു കാര്യങ്ങൾ ഒന്നും പറയില്ലല്ലോ? അപ്പൊ പിന്നെ ഇതല്ലാതെ വേറെ എന്താണ് ഒരു വഴി?”

അതുകേട്ട് അരുൺ പറഞ്ഞു.

“Admin department അങ്ങനെ പറഞ്ഞെങ്കിലും CEO യുടെ PA ഒരാഴ്ച അവരോടൊപ്പം താമസിക്കാൻ പറഞ്ഞിരുന്നു. പക്ഷേ സ്വാഹ അവരുമായി കംഫർട്ടബിൾ അല്ലെന്നു തോന്നുന്നു. ഞാൻ വിളിച്ചിരുന്നു അവളെ.”

അരുൺ പറയുന്നത് കേട്ട് അർജുൻ പറഞ്ഞു.

“എനിക്ക് ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റ് ഉണ്ട്. ആരും താമസിക്കുന്നില്ല. ആർക്കും എതിർപ്പില്ലെങ്കിൽ സ്വാഹയെ അവിടെ താമസിപ്പിക്കാം ഒരാഴ്ച. പിന്നെ അത് ഒരു ഫ്ലാറ്റ് മാത്രമാണ്. ഇൻവെസ്റ്റ്മെൻറ്ന് വേണ്ടി വാങ്ങിയതാണ്. വേറെ ഒന്നും കാണില്ല. ഫുള്ളി ഫർണിഷ്ഡ് ആണ്. കിച്ചൻ ഒന്നും വർക്കിംഗ് അല്ല.”

അതുകേട്ട് അരുൺ ചോദിച്ചു.

“എന്താ രാഹുൽ അതുമതി അല്ലേ?”

അത് കേട്ട് രാഹുൽ ചോദിച്ചു.

“അവരുടെ ഓഫീസിനടുത്താണോ?”

“Half an hour യാത്രയുണ്ട്.”

“That\'s ok.”

“എന്നാൽ താൻ അതിനുള്ള അറേഞ്ച്മെൻറ്സ് ചെയ്യാൻ നോക്ക്.\"

അരുൺ അർജ്ജുനനോട് പറഞ്ഞു.

“കീ ഞാൻ arrange ചെയ്തു കൊള്ളാം. ഡീറ്റെയിൽസ് ഒക്കെ ഞാൻ തനിക്ക് മെസ്സേജ് ചെയ്തു തരാമെന്നും”

പറഞ്ഞ് അർജുൻ ആരോടോ ഫോണിൽ സംസാരിച്ച് പുറത്തേക്ക് നടന്നു.

പിന്നെ സംസാരത്തിനു ശേഷം അരുണിൻറെ ഫോണിലേക്ക് അവൻ ഫ്ലാറ്റ് അഡ്രസ്സും, 12th ഫ്ലോറിൽ ഉള്ള ഒരു സ്ത്രീയുടെ നമ്പറും അയച്ചു കൊടുത്തു.

“എൻറെ ഫ്ലാറ്റിൻറെ സ്പെയർ കീ 12th ഫ്ലോറിൽ ഉള്ള സ്ത്രീയുടെ കയ്യിൽ ഉണ്ട്. ഇതുപോലെ എന്തെങ്കിലും എമർജൻസി ഉണ്ടായാലോ എന്ന് കരുതിയാണ് അങ്ങനെ ചെയ്തിരുന്നത്.”

“അത് ഏതായാലും നന്നായി.”

അർജുൻ തിരിച്ചു വന്നു പറയുന്നത് കേട്ട് അരുൺ പറഞ്ഞു.

അർജുൻ അയച്ച ഡീറ്റെയിൽസ് അരുൺ സ്വാഹക്ക് അപ്പോൾ തന്നെ ഫോർവേഡ് ചെയ്തു. മെസ്സേജ് സീനായതും സ്വാഹയുടെ കോൾ അരുണിനെ തേടിയെത്തി. അവളുടെ കോൾ കണ്ട അരുൺ പുഞ്ചിരിയോടെ പറഞ്ഞു.

“ഫ്ലാറ്റ് വേണ്ടെന്ന് പറയാനാകും... “

“ഏട്ടൻ കഥ പറഞ്ഞ് ഇരിക്കാതെ കോൾ എടുക്ക്... സ്വാഹ ആണത്. ഈ ഫ്ലാറ്റ് ആരുടെയാണ്? എന്താണെന്ന് അന്വേഷിക്കാൻ ആയിരിക്കും വിളിക്കുന്നത്.”

അരുണും രാഹുലും സംസാരിക്കുന്നത് കേട്ട് അർജുൻ അതിശയത്തോടെ അവരെ നോക്കി നിന്നു.

രാഹുൽ പറയുന്നത് കേട്ട് അരുൺ കോൾ അറ്റൻഡ് ചെയ്തു.

“സാർ എനിക്ക് ഫ്ലാറ്റ് ഒന്നു...”

“Swaha, let me explain firs. Then you can decide. പെട്ടെന്ന് ഒരു പിജി ആയോ, വുമൺ ഹോസ്പിറ്റലിൽ അഡ്മിഷൻ കിട്ടാനോ ബുദ്ധിമുട്ട് ആണ്. അതും സേഫ് ആണോ എന്ന് നമുക്ക് അറിയുകയുമില്ല. പിന്നെ ഞങ്ങളുടെ കമ്പനിക്ക് ബാംഗ്ലൂരിൽ ഗസ്റ്റ് ഹൗസ് ഒന്നുമില്ല.

പിന്നെ ഇത് താൻ വിചാരിക്കും പോലെ തനിക്കറിയാത്ത ആളുടെ ഒന്നുമല്ല ഈ ഫ്ലാറ്റ്. തൻറെ ക്ലാസ് ഇൻച്ചാർജ്ൻറെ, അർജുൻറെ ഫ്ലാറ്റ് ആണ് അത്. അർജുൻ ഇവിടെ എൻറെ അടുത്ത് തന്നെയുണ്ട്. സ്വാഹക്ക് സംസാരിക്കാം. എന്നിട്ട് ഒരു തീരുമാനമെടുക്കൂ.”

“Yes sir... I wanted to speak with Arjun sir.”

അരുൺ അതുകേട്ട് ചിരിയോടെ അർജുനോട് പറഞ്ഞു. സ്വാഹക്ക് തന്നോട് സംസാരിക്കണം. അതുകേട്ട് പുഞ്ചിരിയോടെ അർജുൻ ഫോൺ വാങ്ങി പറഞ്ഞു.

“സ്വാഹ ഞാൻ ഇൻവെസ്റ്റ്മെൻറ്ന് വാങ്ങി ഇട്ടിരിക്കുന്ന ഫ്ലാറ്റ് ആണ് അത്. ആരും അവിടെ താമസിക്കുന്നില്ല. പിന്നെ കിച്ചൻ ഒന്നും വർക്കിംഗ് കണ്ടീഷൻ ആയിരിക്കില്ല. ഭക്ഷണം പുറത്തു നിന്ന് ആകുന്നതായിരിക്കും നല്ലത്.”


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 49

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 49

4.9
7866

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 49 സ്വാഹ അർജുൻ പറഞ്ഞത് കേട്ട് മറുപടി പറഞ്ഞു. “ഒരാഴ്ചത്തേക്ക് ആണ് കമ്പനി സ്വന്തമായി അക്കോമഡേഷൻ നോക്കാൻ പറഞ്ഞിരിക്കുന്നത്. ഒരാഴ്ചക്കാലം ഞാനിവിടെ നിൽക്കുന്നത് കൊണ്ട്...” അവളെ അധികം പറയിപ്പിക്കാതെ അർജുൻ പറഞ്ഞു. “സ്വാഹ, താൻ എൻറെ സ്റ്റുഡൻറ് ആണ്. തൻറെ സുരക്ഷ എൻറെ ഉത്തരവാദിത്വം ആണ്. എനിക്ക് ആ ബിൽഡിങ്ങിൽ തന്നെ രണ്ട് ഫ്ലാറ്റ് ഉണ്ട്. ഒന്ന് 7th ഫ്ലോറിലും അടുത്തത് 6th ഫ്ലോറിലും. അതുകൊണ്ട് ഞാൻ പറയുകയാണെങ്കിൽ 6th ഫ്ലോറിലെ ഫ്ലാറ്റ് താൻ internship കഴിയും വരെ യൂസ് ചെയ്തോളൂ.” “എപ്പോഴും പൂട്ടി കിടക്കുന്നതിലും നല്ലത്, ഇടയ്ക്ക് ഒക്കെ ഫ്ലാറ്റ് യൂസ് ചെയ്